UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5955

കൃഷിവകുപ്പിന് വിവിധ പദ്ധികള്‍ക്കായി ബഡ്ജറ്റില്‍ നീക്കിവച്ച തുക

ശ്രീ. ജി. സുധാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൃഷിവകുപ്പിന്‍റെ വിവിധ പദ്ധതികള്‍ക്കായി ഓരോ സാന്പത്തിക വര്‍ഷവും എന്തു തുക നീക്കിവച്ചു; ഓരോ വര്‍ഷവും എന്തു തുക ചെലവഴിച്ചു; ഇത് ആകെ തുകയുടെ എത്ര ശതമാനം ; 

(ബി)പ്രസ്തുത കാലയളവില്‍ ചെലവഴിക്കപ്പെടാതെ ലാപ്സായ തുക എത്ര ; ചെലവഴിക്കപ്പെടാതെ പോയതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കാമോ ; 

(സി)പ്രസ്തുത കാലയളവില്‍ കാര്‍ഷിക മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് എന്തു തുക അനുവദിച്ചു ; എന്തുതുക ചെലവഴിച്ചു; എത്ര ശതമാനം ലക്ഷ്യം കൈവരിച്ചു ; എന്തു തുക ചെലവഴിക്കപ്പെടാതെ ലാപ്സായി ; കാരണം വിശദമാക്കാമോ ?

5956

കാര്‍ഷികരംഗത്തെ വളര്‍ച്ചയ്ക്കായി നടപടികള്‍ 

ശ്രീ. എം. ഹംസ

(എ)ആധുനിക സാങ്കേതിക വിദ്യയും, കാര്‍ഷികയന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആണ് സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്ന് വിശദീകരിക്കാമോ; 

(ബി)ആധുനിക കാര്‍ഷികയന്ത്രങ്ങള്‍ ചെറുകിട കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങള്‍ ആണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)പഴം ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ ആവിഷ്കരിച്ചുനടപ്പിലാക്കി എന്ന് വ്യക്തമാക്കാമോ; 

(ഡി)നിലവില്‍ പഴവര്‍ഗ്ഗങ്ങളുടെ കൃഷി നടത്തിവരുന്ന കര്‍ഷകര്‍ക്ക് എന്തെല്ലാം പ്രോത്സാഹനങ്ങള്‍ ആണ് നല്കി വരുന്നതെന്ന് വ്യക്തമാക്കാമോ; 

(ഇ)ഓരോ പഞ്ചായത്തിലും യുവാക്കളെയും കര്‍ഷകരേയും ഒരുമിപ്പിച്ച് 'ഫാര്‍മേഴ്സ് ക്ലബ്' ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; 

(എഫ്)കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ മണ്ധലം കാര്‍ഷിക സമിതികള്‍ രൂപീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

5957

കാര്‍ഷികോല്‍പ്പന്ന വിപണന സൌകര്യങ്ങള്‍ 

ശ്രീ.പി.കെ. ബഷീര്‍

(എ)സംസ്ഥാനത്ത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്ന വിപണന സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ; 

(സി)കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും, സംഭരണ വിപണന സൌകര്യവും ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം പരിപാടികളാണ് പരിഗണനയി ലുള്ളത് ?

5958

കിസാന്‍ കാര്‍ഡുകള്‍

ശ്രീ. എം. എ. വാഹീദ് 
'' ഹൈബി ഈഡന്‍ 
'' എ.പി. അബ്ദുള്ളക്കുട്ടി 
'' പി. എ. മാധവന്‍

(എ)കിസാന്‍ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കിസാന്‍ കാര്‍ഡ് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എന്തെല്ലാം വിവരങ്ങളാണ് പ്രസ്തുത കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത കാര്‍ഡുകള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്?

5959

മാതൃകാ കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതി 

ശ്രീ. ആര്‍.സെല്‍വരാജ് 
,, സി.പി. മുഹമ്മദ് 
,, വി.റ്റി. ബല്‍റാം 
,, എ.റ്റി. ജോര്‍ജ്ജ്

(എ)തെരഞ്ഞെടുത്ത മാതൃകാ കര്‍ഷകര്‍ക്കായുള്ള സഹായപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)പദ്ധതിയനുസരിച്ച് എന്തെല്ലാം ധനസഹായമാണ് നല്‍കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5960

കര്‍ഷകരുടെ മാതൃകാ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം

ശ്രീ. സണ്ണി ജോസഫ് 
,, കെ. മുരളീധരന്‍ 
,, എം. പി. വിന്‍സെന്‍റ് 
,, ലൂഡി ലൂയിസ്

(എ)കര്‍ഷകരുടെ മാതൃകാ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിക്ക് മൃഗസംരക്ഷണ വകുപ്പ് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിയനുസരിച്ച് ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

5961

കേരള വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. സാജു പോള്‍

(എ)വി.എഫ്.പി.സി.കെ.യിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; 

(ബി)വി.എഫ്.പി.സി.കെ.യിലെ അനധികൃത നിയമനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ദിവസവേതനക്കാരായി നിയമിച്ചവരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ആക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

(ഡി)മാനദണ്ധപ്രകാരമുള്ള യോഗ്യതകള്‍ ഉള്ളവരെ ആണോ നിയമിച്ചിട്ടുള്ളത് എന്നു പരിശോധിക്കുമോ;

(ഇ)അനധികൃത നിയമനങ്ങള്‍ഒഴിവാക്കാനും മാനദണ്ധങ്ങള്‍ പാലിക്കാതെ നിയമിച്ചവരെ പിരിച്ചുവിടാനും തുടര്‍ന്നുള്ള നിയമനങ്ങള്‍ ക്രമപ്രകാരമാക്കാനും നടപടി സ്വീകരിക്കുമോ?

5962

അടുക്കള കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടി 

ശ്രീ. റ്റി.യു.കുരുവിള 
'' തോമസ്സ് ഉണ്ണിയാടന്‍ 
'' മോന്‍സ് ജോസഫ് 
'' സി. എഫ്. തോമസ്

(എ)വിവിധയിനം പഴങ്ങളുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;

(ബി)അടുക്കള കൃഷിതോട്ടം പ്രേത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ നടപ്പാക്കുമോ;

(സി)എങ്കില്‍ വിത്തുകള്‍, വളം എന്നിവ ലഭ്യമാക്കുമോ?

5963

കൃഷിവകുപ്പിന് അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ വീഴ്ച 

ശ്രീമതി കെ. എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ഓരോ വര്‍ഷവും കൃഷി വകുപ്പിന് അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ വീഴ്ച വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ 2011-12, 2012-13, 2013-14 എന്നീ സാന്പത്തിക വര്‍ഷങ്ങളിലെ ബജറ്റ് വിഹിതം എത്രയായിരുന്നു; ഓരോ വര്‍ഷവും അതില്‍ എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; എത്ര തുക ലാപ്സായി; വ്യക്തമാക്കുമോ; 

(സി)ഇക്കാലയളവിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി കൃഷി വകുപ്പിന് ലഭിച്ച തുക എത്ര; ഇതില്‍ എത്ര തുക ചെലവഴിച്ചു; എത്ര തുക ലാപ്സായി; വ്യക്തമാക്കുമോ; 

(ഡി)അനുവദിക്കപ്പെടുന്ന തുക ചെലവഴിക്കാതെ കാര്‍ഷികമേഖലയെ പിന്നോക്കാവസ്ഥയിലാക്കും വിധം നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ? 

5964

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വഴി ലഭ്യമാകുന്ന സൌജന്യങ്ങള്‍ 

ശ്രീ. എ.എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍ 

(എ)സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാകണമെങ്കില്‍ കര്‍ഷകര്‍ ആരെയാണ് സമീപിക്കേണ്ടത്; 

(ബി)എത്ര സെന്‍റ് വസ്തു ഉള്ള കര്‍ഷകനാണ് സോയില്‍ ഹെര്‍ത്ത് കാര്‍ഡ് നല്‍കുന്നത്; 

(സി)ഇതിനായി കര്‍ഷകര്‍ മുടക്കേണ്ടുന്ന തുക എത്രയാണ്; 

(ഡി)സോയില്‍ ഹെല്‍ത്ത് കാര്‍ഡുള്ള കര്‍ഷകന് കൃഷി ഭവനുകളില്‍ നിന്നും എന്തൊക്കെ സൌജന്യങ്ങളാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5965

പ്രകൃതിക്ഷോഭം മൂലം കൃഷിനാശം 

ശ്രീ. ഇ. കെ. വിജയന്‍

(എ)സംസ്ഥാനത്ത് പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായം അപര്യാപ്തമാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

5966

കാര്‍ഷിക ദിനാഘോഷം

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ഈ വര്‍ഷത്തെ കാര്‍ഷിക ദിനാഘോഷത്തിന്‍റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദീകരിക്കാമോ; 

(ബി)നിറവ് പദ്ധതികളുടെ പുരോഗതി വിശദീകരിക്കാമോ;

(സി)വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

5967

മൊബൈല്‍ അഗ്രോ ക്ലിനിക്കുകള്‍ 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)സംസ്ഥാനത്ത് മൊബൈല്‍ അഗ്രോക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് മുതല്‍; എവിടെയെല്ലാം; ഇതിന്‍റെ പ്രവര്‍ത്തന മേഖലയും ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിശദമാക്കുമോ; 

(ബി)എത്ര വാഹനങ്ങള്‍ മൊബൈല്‍ ക്ലിനിക്കിനായി വാങ്ങിയിട്ടുണ്ട്;

(സി)പ്രസ്തുത ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം കൊണ്ട് എത്ര കര്‍ഷകര്‍ക്ക് പ്രയോജനങ്ങള്‍ ലഭ്യമായിട്ടുണ്ട്; വിശദമാക്കുമോ?

5968

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍

ശ്രീ. പി.സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍

(എ)കൃഷി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകള്‍ പരിഗണിക്കുമോ;

(ബി)ഇതു സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്‍റ് എന്തെങ്കിലും പുതിയ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുള്ളതായി അറിയാമോ;

(സി)കാര്‍ഷിക മേഖലയില്‍ തൊഴിലാളി ദൌര്‍ലഭ്യം പ്രധാന തടസ്സമായിരിക്കെ തൊഴിലുറപ്പുപദ്ധതിയുടെ സാധ്യത ഇക്കാര്യത്തില്‍ പരിഗണിക്കുമോ?

5969

കൃഷിയിറക്കാതെ കിടക്കുന്ന ഭൂമി 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)സംസ്ഥാനത്ത് കൃഷി ചെയ്യാതെ ധാരാളം ഭൂമി ഉണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കൃഷി ചെയ്യാതെ കിടക്കുന്ന ഇത്തരം ഭൂമികളില്‍ സര്‍ക്കാരിന്‍റെ സാന്പത്തിക സഹായത്തോടുകൂടി കൃഷി നടത്തുവാനുള്ള നടപടി സ്വീകരിക്കുമോ; 

(സി)സര്‍ക്കാരിന്‍റെ സാന്പത്തിക സഹായത്തോടുകൂടി കൃഷി നടത്തുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

5970

മാരകമായ കീടനാശിനികളുടെ നിരോധനം

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, വി. ശശി 
,, ചിറ്റയം ഗോപകുമാര്‍ 
,, മുല്ലക്കര രത്നാകരന്‍

(എ)കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ നിരോധിക്കപ്പെട്ട കീടനാശിനികള്‍ എത്രയാണ്; അവ ഏതെല്ലാം; എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്തിയതെന്നു മുതലാണെന്ന് വ്യക്തമാക്കുമോ; 

(ബി)ചെക്ക് പോസ്റ്റുകളില്‍ കീടനാശിനി കടത്ത് പിടിക്കുന്നതിന് എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് മാരകമായ കീടനാശിനികളുടെ വിതരണം തടയുന്നതിന് എന്തെങ്കിലും നടപടികളുണ്ടോ; ഉണ്ടെങ്കില്‍ വെളിപ്പെടുത്തുമോ?

5971

കാര്‍ഷികരംഗത്തെ നൂതനസങ്കേതങ്ങള്‍

ശ്രീ. എം. പി. വിന്‍സെന്‍റ്

ഹൈഡ്രോപോണിക്സ് ഉള്‍പ്പെടെയുള്ള ആധുനിക കാര്‍ഷിക സങ്കേതങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും അത് വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

5972

ഹോര്‍ട്ടി കോര്‍പ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ.പി. സി. വിഷ്ണുനാഥ് 
,, അന്‍വര്‍ സാദത്ത് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, സി. പി. മുഹമ്മദ് 

(എ)ഹോര്‍ട്ടികോര്‍പ്പിന് എല്ലാ സമയങ്ങളിലും വിപണിയില്‍ ഇടപെടാന്‍ അധികാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൂര്‍ണ്ണമായി സംഭരിക്കുന്നതിനും അവ വിപണിയില്‍ കൂടി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനും എന്തല്ലാം നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിവരിക്കുമോ?

5973

ഹോര്‍ട്ടിമിഷന്‍റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ കൃഷി വികാസ് യോജന 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഹോര്‍ട്ടിമിഷന്‍റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ബി)പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആഡിറ്റിംഗ് നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ആഡിറ്റിംഗില്‍ പദ്ധതിയുടെ നടത്തിപ്പില്‍ വന്നിട്ടുള്ള ക്രമവിരുദ്ധമായ നടപടികള്‍ പരാമര്‍ശിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ പദ്ധതിയുടെ ഏതൊക്കെ നടത്തിപ്പിലാണ് ക്രമക്കേടുകള്‍ നടന്നതായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?

5974

അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്തെ അഗ്രോ സര്‍വ്വീസ് സെന്‍ററുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)ഏതെല്ലാം സ്ഥലങ്ങളിലാണ് നിലവില്‍ അഗ്രോസര്‍വ്വീസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(സി)പുതിയതായി എത്ര സെന്‍ററുകള്‍ ആരംഭിക്കുന്നുണ്ടെന്നും അവ ഏതെല്ലാം ബ്ലോക്കുകളിലാണെന്നും അറിയിക്കുമോ; 

(ഡി)മലപ്പുറം ജില്ലയിലെ താനൂര്‍ നിയോജക മണ്ധലത്തില്‍ അഗ്രോ സര്‍വ്വീസ് സെന്‍റര്‍ ആരംഭിക്കുന്നതിനുള്ള നടപടി ഏതുഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ?

5975

ഗ്രീന്‍ ഹൌസുകള്‍ 

ശ്രീ. കെ. അജിത്

(എ)സര്‍ക്കാര്‍ സഹായത്തോടെ പഞ്ചായത്തുകളില്‍ അനുവദിച്ച ഗ്രീന്‍ ഹൌസുകളില്‍ കൃഷി ആരംഭിച്ചിട്ടുണ്ടോ;വിശദമാക്കുമോ; 

(ബി)ഗ്രീന്‍ ഹൌസുകളുടെ നിര്‍മ്മാണത്തിന് സാങ്കേതിക ഉപദേശം നല്‍കുന്നത് ആരാണ്;

(സി)ഇവര്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടോ?

5976

ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുന്ന പദ്ധതി 

ശ്രീ.പി. ഉബൈദുള്ള

(എ)ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുന്ന പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ; 

(ബി)ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏതെല്ലാം പഞ്ചായത്തുകളില്‍ ഗ്രീന്‍ഹൌസുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ച് വിശദമാക്കാമോ; 

(സി)മലപ്പുറം മണ്ധലത്തില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് ഗ്രീന്‍ഹൌസുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും എവിടെയാണെന്നും വ്യക്തമാക്കാമോ; 

(ഡി)ഹൈടെക് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് മണ്ധലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുമോ ?

5977

ഗ്രീന്‍ ഹൌസുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച തുക 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)ഗ്രീന്‍ ഹൌസുകള്‍ നിര്‍മ്മിക്കാന്‍ കര്‍ഷകര്‍ക്ക് ആകെ എത്ര തുക അനുവദിച്ചു; വ്യക്തമാക്കാമോ;

(ബി)ഗ്രീന്‍ ഹൌസുകള്‍ നിര്‍മ്മിക്കുന്നതിന് അനുവദിക്കുന്ന സബ്സിഡി സംബന്ധിച്ച് വ്യക്തമാക്കാമോ?

5978

പഞ്ചായത്തുകള്‍ തോറും ഗ്രീന്‍ ഹൌസ് 

ശ്രീ. സി.കെ. സദാശിവന്‍

(എ)പഞ്ചായത്തുകള്‍ തോറും ഗ്രീന്‍ ഹൌസ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി കായംകുളം മണ്ധലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ ഗ്രീന്‍ ഹൌസ് സ്ഥാപിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

5979

കാര്‍ഷിക വായ്പാ കുടിശ്ശികയ്ക്ക് മോറട്ടോറിയം 

ശ്രീമതി ഗീതാ ഗോപി

(എ)കാര്‍ഷിക വായ്പകള്‍ക്ക് മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ഇപ്പോഴും നിലവിലുണ്ടോ എന്നറിയിക്കുമോ; 

(ബി)ഉണ്ടെങ്കില്‍, ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകരെ രക്ഷിക്കാന്‍ എന്തു നടപടികളാണ് കൈക്കൊള്ളേണ്ടതെന്നറിയിക്കുമോ; 

(സി)കാര്‍ഷിക വായ്പയെടുത്ത് തിരിച്ചടവിനു ശേഷിയില്ലാത്ത ചെറുകിട കര്‍ഷകരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ബാങ്ക് അധികൃതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ?

5980

കര്‍ഷക കടാശ്വാസ കമ്മീഷന്‍ 

ശ്രീമതി ഗീതാ ഗോപി

കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കര്‍ഷകര്‍ക്ക് വേണ്ടി സ്വീകരിച്ച ആശ്വാസനടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?

5981

കര്‍ഷക കടാശ്വാസ കമ്മീഷന്‍

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന എത്ര കോടി രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള വിശദവിവരം നല്‍കുമോ; 

(ബി)2014-15 സാന്പത്തിക വര്‍ഷത്തില്‍ എത്രമാത്രം തുക വകയിരുത്തിയിട്ടുണ്ട്; ആയതിന്‍റെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

5982

കര്‍ഷക കടാശ്വാസ കമ്മീഷന്‍ 

ശ്രീ. എ. എം. ആരിഫ്

(എ)കര്‍ഷക കടാശ്വാസ കമ്മീഷന്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം എത്ര രൂപ അനുവദിച്ചു എന്നും പ്രസ്തുത തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കിയോ എന്നും വിശദമാക്കാമോ; 

(ബി)കര്‍ഷക കടാശ്വാസ കമ്മീഷന് നടപ്പുവര്‍ഷം ബജറ്റില്‍ എത്ര തുക അനുവദിച്ചുവെന്നും അതില്‍ എത്ര ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ; 

(സി)കര്‍ഷക കടാശ്വാസ കമ്മീഷന് ഏത് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളതെന്ന് വ്യക്തമാക്കാമോ? 

5983

മിഷന്‍ 676-കുട്ടനാട്ടിലെ പദ്ധതികള്‍ 

ശ്രീ. തോമസ് ചാണ്ടി

(എ)മിഷന്‍ 676 വഴി കുട്ടനാട്ടില്‍ കൃഷിവകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; 

(ബി) നിറവ്പദ്ധതി, ലീഡ്സ് പദ്ധതി, അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍, വിദ്യാലയങ്ങള്‍ക്കുള്ള ബയോഗ്യാസ് പ്ലാന്‍റ്് എന്നിവ കുട്ടനാട്ടില്‍ നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ? 

5984

ഇടുക്കി പാക്കേജ്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടുക്കി പാക്കേജിനായി എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര രൂപ ചെലവഴിച്ചു;

(സി)ഇടുക്കി പാക്കേജിന്‍റെ ഫണ്ടില്‍ നിന്നും മൃഗസംരക്ഷണ മേഖലയ്ക്ക് വേണ്ടി തൃശ്ശൂര്‍ ജില്ലക്ക് എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ? 

5985

ഇടുക്കി പാക്കേജ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)ഇടുക്കി പാക്കേജ് കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്‍റെ കാരണങ്ങള്‍ വിശദമാക്കാമോ;

(ബി)ഇടുക്കി പാക്കേജിനായി എത്ര കോടി രൂപ അനുവദിച്ചിരുന്നു; എത്ര കോടി രൂപ ചെലവഴിച്ചു; വ്യക്തമാക്കാമോ;

(സി)ലക്ഷ്യമിട്ട പദ്ധതികളുടെ എത്ര ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു;

(ഡി)പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ വാങ്ങുന്നതിനും ശന്പളത്തിനുമായി എത്ര കോടി രൂപ ചെലവഴിച്ചു?

5986

സഹസ്രസരോവര്‍ പദ്ധതി-കൊല്ലം ജില്ല

ശ്രീ. സി. ദിവാകരന്‍

(എ)കൊല്ലം ജില്ലയില്‍ ഏതെല്ലാം ചിറകളും കുളങ്ങളുമാണ് സഹസ്രസരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്;

(ബി)ഓരോന്നിനും ചെലവായ തുക എത്രയാണ്;

(സി)ഇതില്‍ കേന്ദ്രവിഹിതം എത്രയാണ്?

5987

കോഴിക്കോട് ജില്ലയിലെ പാടശേഖരങ്ങളുടെ അഭിവൃദ്ധിക്കായുള്ള തോട് നിര്‍മ്മാണ പദ്ധതി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കെ.എല്‍.ഡി.സി. മുഖേന കോഴിക്കോട് ജില്ലയിലെ ഏതൊക്കെ പാടശേഖരങ്ങളുടെ അഭിവൃദ്ധിക്കാണ് തോട് നിര്‍മ്മാണപദ്ധതി നടപ്പാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

5988

ഗാലസ പദ്ധതിയിലൂടെ നെല്ല് ഉല്പാദനം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ) ഗാലസ പദ്ധതിയിലൂടെ നെല്ല് ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ സംസ്ഥാനത്ത് ഗാലസ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

5989

കാസര്‍കോട് ജില്ലയിലെ ഹൈടെക് കൃഷി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കൃഷിവകുപ്പിന്‍റെ കീഴില്‍ ഹൈ-ടെക് കൃഷിക്ക് കാസര്‍കോട് ജില്ലയില്‍ എത്ര കര്‍ഷകരില്‍ നിന്നാണ് അപേക്ഷ ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)കാസര്‍കോട് ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് കര്‍ഷകന്‍, കൃഷിയിടം എന്നിവ തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ?

5990

ചെമ്മീന്‍കെട്ടും പൊക്കാളി നെല്‍കൃഷിയും 

ശ്രീ. കെ. അജിത്

(എ)സംസ്ഥാനത്ത് ചെമ്മീന്‍ കെട്ടുകളായി ഉപയോഗിക്കുന്ന പാടശേഖരങ്ങളില്‍ 6 മാസം കൂടി പൊക്കാളി കൃഷി ചെയ്യണമെന്ന് ഉത്തരവിറക്കിയിട്ടുണ്ടോ; 

(ബി)പ്രസ്തുത ഉത്തരവ് പാലിക്കുന്നതായി ഉറപ്പു വരുത്തിയിട്ടുണ്ടോ; 

(സി)ഇതിനായി നിര്‍മ്മിച്ച ബണ്ടുകള്‍ മുറിച്ചുമാറ്റിയതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഇതിന്‍റെ ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നും വെളിപ്പെടുത്തുമോ;

(ഇ)പ്രസ്തുത സംഭവങ്ങളുമായി ബന്ധപ്പെട്ട് ഭൂമി മാഫിയയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടോ?

5991

നാളികേര ടെക്നോളജി മിഷന്‍റെ പ്രവര്‍ത്തനം 

ശ്രീ. കെ.എന്‍.എ. ഖാദര്‍ 
,, റ്റി.എ. അഹമ്മദ് കബീര്‍ 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, എന്‍. ഷംസുദ്ദീന്‍

(എ)നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെ സംസ്ക്കരണത്തിനും, ഗവേഷണത്തിനും നാളികേര ടെക്നോളജി മിഷന്‍റെ അംഗീകാരത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം നല്കാമോ; 

(ബി)പ്രസ്തുത പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ നാളികേര അസംസ്കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് വിശദമാക്കുമോ; 

(സി)ഇതോടനുബന്ധിച്ച്, ഇപ്പോള്‍ നാശോന്മുഖമായിട്ടുള്ള നാളികേര കൃഷി പുനരുജ്ജീവിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

5992

നാളികേര ഉത്പാദനം 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ് 

കേന്ദ്ര നാളികേര ബോര്‍ഡിന്‍റെ അഭിമുഖ്യത്തില്‍ നാളികേേരാല്പാദനത്തിന് സംസ്ഥാനത്ത് ഏതെല്ലാം പദ്ധതികള്‍ നിലവിലുണ്ട്; വ്യക്തമാക്കുമോ?

5993

കൊപ്ര സംഭരണം 

ശ്രീ. ഷാഫി പറന്പില്‍ 
,, ജോസഫ് വാഴക്കന്‍ 
,, വര്‍ക്കല കഹാര്‍ 
,, ഹൈബി ഈഡന്‍

(എ)കൊപ്ര സംഭരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് സംഭരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)എത്ര രൂപ നിരക്കിലാണ് ഇവ സംഭരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)കൊപ്ര സംഭരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ ?

5994

പച്ചത്തേങ്ങ സംഭരണം 

ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
'' ഹൈബി ഈഡന്‍ 
'' എ. റ്റി. ജോര്‍ജ് 
'' ഷാഫി പറന്പില്‍

(എ)സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പച്ചത്തേങ്ങ ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് സംഭരിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)എത്ര രൂപ നിരക്കിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പച്ചത്തേങ്ങ സംഭരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്?

5995

നെല്‍കര്‍ഷകര്‍ക്കുള്ള സബ്സിഡി തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി 

ശ്രീ. ബി.ഡി. ദേവസ്സി

നെല്‍കര്‍ഷകര്‍ക്കുള്ള സബ്സിഡി തുക വര്‍ദ്ധിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5996

നെയ്യാറ്റിന്‍കര മണ്ധലത്തില്‍ തെങ്ങ് കൃഷി പരിപോഷിപ്പിക്കല്‍ 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)നെയ്യാറ്റിന്‍കര മണ്ധലത്തില്‍ തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(ബി)കേടായ തെങ്ങ് മുറിച്ച് മാറ്റി പകരം തെങ്ങിന്‍തൈയും, വളവും നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ നെയ്യാറ്റിന്‍കര മണ്ധലത്തില്‍ ഇത്തരത്തില്‍ നടന്ന പ്രവൃത്തികളുടെ കണക്ക് കൃഷി ഭവന്‍ തിരിച്ച് വ്യക്തമാക്കാമോ; 

(സി)കൃഷിവകുപ്പ് നല്‍കുന്ന രാസവളം എവിടെ നിന്നാണ് വാങ്ങുന്നതെന്നും, ഈ ഇനത്തില്‍ എത്ര രൂപയുടെ ഉത്തരവാണ് 2010 മുതല്‍ 2014 വരെ നല്‍കിയിട്ടുണ്ടെന്നും വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ? 

(ഡി)എഫ്.എ.സി.റ്റി. പോലുള്ള സര്‍ക്കാര്‍ സ്ഥാപനത്തിനാണോ പ്രസ്തുത ഉത്തരവ് നല്‍കിയതെന്നും അല്ലെങ്കില്‍ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കിയതിന്‍റെ കാരണവും വ്യക്തമാക്കാമോ; 

(ഇ)എഫ്.എ.സി.റ്റി.യില്‍ നിന്നും അല്ലാതെ കൃഷി വകുപ്പ് വാങ്ങിയ രാസവളത്തിന്‍റെ ഗുണമേന്മ പരിശോധിക്കുന്ന ഏജന്‍സി ഏതാണെന്നുമുള്ള വിവരം ലഭ്യമാക്കാമോ? 

5997

തെങ്ങുകളിലെ കീടനിയന്ത്രണം

ശ്രീ. എം. എ. വാഹീദ്

(എ)തെങ്ങുകളില്‍ കൊന്പന്‍ചെല്ലി, ചെന്പന്‍ചെല്ലി എന്നീ കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇത് തടയുവാനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)ചെന്പന്‍ചെല്ലി, കൊന്പന്‍ചെല്ലി എന്നീ കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി ഫെറമോണ്‍ കെണികള്‍ കൃഷിഭവനുകള്‍ മുഖേന സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

5998

നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം 

ശ്രീ. എ. എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ)നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണത്തില്‍ 2010-ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ കുറവ് വന്നിട്ടുണ്ടോ; 

(ബി)നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും നെല്‍കൃഷിയിലേയ്ക്ക് യുവജനങ്ങളെ തല്‍പരരാക്കുന്നതിനും വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ? 

5999

തരിശ് നെല്‍കൃഷി പുനരുദ്ധാരണ പദ്ധതി

ശ്രീ. ആര്‍ രാജേഷ്

(എ)2012-13-ല്‍ തരിശ് നെല്‍കൃഷി പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തുക പൂര്‍ണ്ണമായി വിനിയോഗിച്ചിട്ടുണ്ടോ ; 

(ബി)2012-13-ല്‍ തഴക്കര പഞ്ചായത്തില്‍ 150 ഏക്കര്‍ ഭൂമി തരിശുനിലം കൃഷി ചെയ്തതില്‍ കര്‍ഷകര്‍ക്ക് നല്കാനുള്ള ധനസഹായം കുടിശ്ശികയാണ് എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് അടിയന്തരമായി നല്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; 

(സി)മാവേലിക്കരയില്‍ ആരംഭിക്കുന്ന റൈസ് ബയോപാര്‍ക്കിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ ?

6000

തരിശുനിലങ്ങളില്‍ കൃഷിയിറക്കല്‍

ശ്രീ. ബാബു. എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് എത്ര ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നിലവില്‍ ഉണ്ട്;

(ബി)എത്ര ഹെക്ടര്‍ നെല്‍കൃഷി സ്ഥലമാണ് കൃഷി ചെയ്യാതെ കര്‍ഷകര്‍ തരിശിട്ടിരിക്കുന്നത്;

(സി) തരിശു നിലങ്ങളില്‍ കൃഷി ഇറക്കുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിയ്ക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദാംശം വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.