UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

T5830


കൊച്ചിന്‍ ബിനാലെ 


ശ്രീ. എം.എ. ബേബി 
,, സാജു പോള്‍ 
,, കെ.വി. അബ്ദുള്‍ ഖാദര്‍
 ,, എ.എം. ആരിഫ് 

(എ)കൊച്ചിന്‍ ബിനാലെ സംസ്ഥാനത്തിന്‍റെ സാന്പത്തിക മേഖലയില്‍ എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ബിനാലെയെ സംബന്ധിച്ച കെ.പി.എം.ജി.യുടെ റിപ്പോര്‍ട്ട് വിശദമാക്കാമോ;

(സി)മുന്‍സര്‍ക്കാരിന്‍റെ ടൂറിസം-സാംസ്കാരിക വകുപ്പുകള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച കൊച്ചിന്‍ ബിനാലെ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചരണങ്ങള്‍ സംഘടിക്കപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് അനേ്വഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും അത് സംബന്ധിച്ച വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവോ; അനേ്വഷണ ഫലം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ; 

(ഡി)ബിനാലെയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5831


"ഹരിയാലി' പദ്ധതി


ശ്രീ.എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് "ഹരിയാലി' പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി)ഇത് നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് നാളിതു വരെ സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?

5832

പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ 


ശ്രീ. സി. പി. മുഹമ്മദ്
 ,, ഐ. സി. ബാലകൃഷ്ണന്‍
 ,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, വി. പി. സജീന്ദ്രന്‍ 

(എ)സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ധങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഭേദഗതികളാണ് മാനദണ്ധങ്ങളില്‍ വരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതുമൂലം പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളും സൌകര്യങ്ങളുമാണ് ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ച് വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

5833


വികേന്ദ്രീകൃതാസൂത്രണ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ 


ശ്രീ. സി. കൃഷ്ണന്‍

(എ)വികേന്ദ്രീകാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ ഉത്തരവായി വരുന്നതിലുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

5834


എല്ലാ ജില്ലകളിലും വികസന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നടപടി 


ശ്രീ. എ.എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)സംസ്ഥാനത്ത് ഗ്രാമവികസന വകുപ്പിന്‍ കീഴില്‍ എത്ര വികസന പരിശീലന കേന്ദ്രങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ ; 

(ബി)ഓരോ വികസന പരിശീലന കേന്ദ്രത്തിലും ഏതൊക്കെ ജില്ലകളിലെ ആളുകള്‍ക്കാണ് പരിശീലനം നല്‍കുന്ന തെന്ന് വ്യക്തമാക്കുമോ ; 

(സി)വികസന കേന്ദ്രം വഴി പരിശീലനത്തിന് കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്നുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ ഓരോവര്‍ഷവും ചെലവാക്കുന്നതിന്‍റെ എത്ര ശതമാനമാണ് കേന്ദ്രസഹായമായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഇ)എല്ലാ ജില്ലകളിലും വികസന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

T5835


കണ്‍സോര്‍ഷ്യം ഓഫ് റിട്ടയേര്‍ഡ് എക്സ്പര്‍ട്ട്സ് ഓഫ് ഡവലപ്മെന്‍റ്


ശ്രീ. എ. എ. അസീസ്
 '' കോവൂര്‍ കുഞ്ഞുമോന്‍

(എ)""കണ്‍സോര്‍ഷ്യം ഓഫ് റിട്ടയേര്‍ഡ് എക്സപര്‍ട്ട് ഓഫ് ഡവലപ്മെന്‍റ്'' എന്ന കന്പനി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ എന്നാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ കന്പനിയുടെ നടത്തിപ്പ് ചുമതല ആര്‍ക്കൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)കന്പനിയുടെ പ്രവര്‍ത്തനം എന്താണെന്ന് വിശദമാക്കുമോ;

(ഡി)ഈ കന്പനിയിലേക്ക് റിട്ടയര്‍ചെയ്ത വിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധം എന്താണ് എന്ന് വ്യക്തമാക്കുമോ?

T5836


പെര്‍ഫോമന്‍സ് മോണിട്ടറിംഗ്ഇവാല്യുവേഷന്‍ 


ശ്രീ. എ. കെ. ബാലന്‍

(എ)സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മണ്ധലങ്ങളിലെല്ലാം പെര്‍ഫോമന്‍സ് മോണിട്ടറിംഗ് ഇവാല്യുവേഷന്‍ നടത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം പ്രവര്‍ത്തന മണ്ധലങ്ങളിലാണ് ഇത് നടപ്പാക്കിയത്; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)വകുപ്പുകളില്‍ റിസള്‍ട്ട് ഫ്രെയിംവര്‍ക്ക് ഡോക്കുമെന്‍റ് തയ്യാറാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ ഏതെല്ലാം വകുപ്പുകളില്‍ ഡോക്കുമെന്‍റ് തയ്യാറാക്കിയിട്ടുണ്ട്; അതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ? 

5837


സര്‍വ്വീസില്‍ നിന്ന് വിരമിച്ച വിദഗ്ദ്ധരെ സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉപയോഗപ്പെടുത്താനുള്ള കണ്‍സോര്‍ഷ്യം 


ശ്രീ. ഹൈബി ഈഡന്
‍ ,, അന്‍വര്‍ സാദത്ത് 
,, ഷാഫി പറന്പില്‍
 ,, കെ. മുരളീധരന്‍

(എ) മിഷന്‍ 676 ന്‍റെ ഭാഗമായി സര്‍വ്വീസില്‍ നിന്ന് വിരമിച്ച വിദഗ്ധരെ സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉപയോഗപ്പെടുത്താനുള്ള കണ്‍സോര്‍ഷ്യത്തിന്‍റെ പ്രവര്‍ത്തനത്തിന് ആസൂത്രണ ബോര്‍ഡ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതിയുടെ രൂപരേഖ തയാറാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

5838


ചരിത്രപരമായ വീക്ഷണത്തോടെ കാര്‍ഷിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങള്‍ 


ശ്രീ. എ.റ്റി. ജോര്‍ജ്
 ,, പി.എ. മാധവന്‍
 ,, കെ. ശിവദാസന്‍ നായര്
‍ ,, എം.പി. വിന്‍സെന്‍റ് 

(എ)മിഷന്‍ 676-ന്‍റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് ചരിത്രപരമായ വീക്ഷണത്തോടെ കാര്‍ഷിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങള്‍ തയ്യാറാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

5839


കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വ്വഹണം നിരീക്ഷിക്കുന്നതിനു സംവിധാനം 


ശ്രീ. ഡൊമനിക് പ്രസന്‍റേഷന്‍
 ,, ബെന്നി ബെഹനാന്‍ 
,, എം.എ. വാഹീദ്
 ,, ലൂഡി ലൂയിസ്

(എ)മിഷന്‍ 676ന്‍റെ ഭാഗമായി കേന്ദ്ര പദ്ധതികളുടെയും കേന്ദ്രാവിഷ്കൃത പദ്ധതികളുടേയും നിര്‍വ്വഹണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ആസൂത്രണ ബോര്‍ഡില്‍ ഏര്‍പ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടൊയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

5840


ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് ബോര്‍ഡ് 


ശ്രീ. റ്റി.എന്‍. പ്രതാപന്‍ 
,, ബെന്നി ബെഹനാന്‍
 ,, പി.സി. വിഷ്ണുനാഥ് 
,, പാലോട് രവി

(എ)മിഷന്‍ 676 ന്‍റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് ബോര്‍ഡ് രൂപീകരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതിവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

5841


മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ഗ്രാമവികസന വകുപ്പിനു കീഴില്‍ പദ്ധതി 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചമിഷന്‍ 676 -ല്‍ ഉള്‍പ്പെടുത്തി ഗ്രാമവികസന വകുപ്പിനു കീഴില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

5842


ഗ്രാമവികസന വകുപ്പിന് റോഡ് വര്‍ക്കുകള്‍ക്കുള്ള ഫണ്ട് 


ശ്രീ.പി. തിലോത്തമന്‍

(എ)ഗ്രാമവികസന വകുപ്പിന് റോഡ് വര്‍ക്കുകള്‍ക്കുള്ള ഫണ്ട് പൂര്‍ണ്ണമായും കേന്ദ്രത്തിന്‍റെ അലോട്ട്മെന്‍റുകളാണോ എന്നു വ്യക്തമാക്കുമോ; സംസ്ഥാനത്തിന്‍റെ ഫണ്ടുകള്‍ വിനിയോഗിച്ച് ഗ്രാമവികസന വകുപ്പ് റോഡ് പ്രവൃത്തികള്‍ ചെയ്യാറുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)കേന്ദ്ര ഫണ്ടുകള്‍ മാത്രമാണ് ഗ്രാമവികസന വകുപ്പുവഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെങ്കില്‍ 6 മീറ്റര്‍ വീതിയില്ലാത്ത റോഡുകളുടെ വികസനത്തിന് പ്രസ്തുത ഫണ്ട് വിനിയോഗിക്കുവാന്‍ കഴിയില്ലെന്നും ആയതിനാല്‍ ഗ്രാമീണ മേഖലയിലെ റോഡുകളുടെ വികസനത്തിന് പ്രസ്തുത ഫണ്ട് വിനിയോഗിക്കുവാന്‍ കഴിയാതെ വരുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രശ്നം പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

5843


നാട്ടിക മണ്ധലത്തിലെ പി.എം.ജി.എസ്. വൈ റോഡുകള്‍


ശ്രീമതി ഗീതാ ഗോപി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാട്ടിക മണ്ധലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം ഏതെല്ലാം റോഡുകളുടെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയതെന്നും പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന റോഡുകള്‍ ഏതെല്ലാമാണെന്നും അറിയിക്കുമോ; 

(ബി)പ്രസ്തുത റോഡുകളുടെ പ്രവൃത്തിക്ക് ചെലവഴിച്ച തുക എത്രയെന്നും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ക്ക് വകയിരുത്തിയ തുക എത്രയാണെന്നും വ്യക്തമാക്കുമോ; 

(സി)പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന റോഡുകള്‍ ഉണ്ടെങ്കില്‍ എപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കുമോ?

5844


പൊന്‍കണ്ടം-കടപ്പാറ റോഡിന്‍റെ നിര്‍മ്മാണം 


ശ്രീ. എം. ചന്ദ്രന്‍

(എ)പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരമുള്ള ആലത്തൂര്‍ മണ്ധലത്തിലെ പൊന്‍കണ്ടം-കടപ്പാറ റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;

(സി)എന്തെല്ലാം പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തീകരിക്കുവാനുള്ളതെന്ന് വ്യക്തമാക്കാമോ?

5845


ഹില്‍ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന മലയോര റോഡുകളുടെ പുനരുദ്ധാരണ പദ്ധതി 


ശ്രീ. ഇ.പി. ജയരാജന്‍

(എ)ഹില്‍ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന മലയോര റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രവര്‍ത്തനത്തിന് 2013-2014-ല്‍ എത്ര തുക ചെലവഴിക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ; 

(ബി)ഏതെല്ലാം ജില്ലകളില്‍ എത്ര തുക വീതമാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ; 

(സി)കണ്ണൂര്‍ ജില്ലയില്‍ ആകെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഡി)കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം നിയോജകമണ്ധലങ്ങളിലെ ഏതെല്ലാം റോഡുകള്‍ക്കാണ് തുക അനുവദിച്ചതെന്ന് വ്യക്തമാക്കുമോ; ഓരോ റോഡിനും എത്ര തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഇ)മലയോര റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ റോഡുകളെ ഉള്‍പ്പെടുത്തുന്നതിനു സ്വീകരിച്ച പൊതുമാനദണ്ധം എന്താണെന്ന് വ്യക്തമാക്കുമോ? 

5846


ഗ്രാമവികസന വകുപ്പ് മുഖേന വയനാട് ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 


ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ 

(എ)ഗ്രാമവികസന വകുപ്പ് മുഖേന വയനാട് ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)ഇവയോരോന്നിലും 2012-13, 2013-14 എന്നീ സാന്പത്തിക വര്‍ഷങ്ങളില്‍ എന്ത് തുക വീതം അനുവദിച്ചുവെന്നും അതില്‍ എന്ത് തുക വീതം ചെലവഴിക്കപ്പെട്ടുവെന്നും ബ്ലോക്ക് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(സി)നടപ്പു സാന്പത്തിക വര്‍ഷം ഗ്രാമവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നിയോജക മണ്ധലത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ? 

5847


ഹില്‍ ഏരിയ ഡവലപ്മെന്‍റ് ഏജന്‍സിയുടെ വികസന പദ്ധതികള്‍ക്കായി തിരഞ്ഞെടുത്ത പഞ്ചായത്തുകള്‍ 


ശ്രീ. കെ. കുഞ്ഞിരാമന്‍ ( ഉദുമ)

(എ)ഹില്‍ ഏരിയ ഡവലപ്മെന്‍റ് ഏജന്‍സിയുടെ 2013-14 വര്‍ഷത്തെ വികസന പദ്ധതികള്‍ക്കായി എത്ര പഞ്ചായത്തുകള്‍ തിരഞ്ഞെടുത്തിരുന്നു; ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കാമോ; ഇതില്‍ എത്ര പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; 

(ബി)പ്രസ്തുത ഏജന്‍സികളുടെ കീഴില്‍ കൂടുതല്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; എങ്കില്‍ ഏതൊക്കെ പഞ്ചായത്തുകള്‍ അധികമായി കൂട്ടിചേര്‍ത്തിട്ടുണ്ട്; 

(സി)2014-15 സാന്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ഏജന്‍സിയുടെ കീഴില്‍ എത്ര കോടി രൂപയുടെ പ്രവൃത്തികളാണ് ഏറ്റെടുക്കാന്‍ പോകുന്നതെന്ന് വിശദമാക്കാമോ? 

5848


ഹില്‍ ഏര്യാ ഡെവലപ്മെന്‍റ് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ലൈവ്ലിഹുഡ് മാനേജ്മെന്‍റ് പ്രോഗ്രാം 


ശ്രീ.ഇ.പി. ജയരാജന്‍

(എ)ഹില്‍ ഏര്യാ ഡെവലപ്മെന്‍റ് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ലൈവ്ലിഹുഡ് മാനേജ്മെന്‍റ് പ്രോഗ്രാമിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ; 

(ബി)പ്രോഗ്രാമിന്‍ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(സി)ലൈവ്ലിഹുഡ് മാനേജ്മെന്‍റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് 2013-14 ല്‍ എത്ര തുക നീക്കിവച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രോഗ്രാമിന്‍ കീഴില്‍ 2013-14 ല്‍ ഓരോ ജില്ലയിലും നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ഇ)കണ്ണൂര്‍ ജില്ലയില്‍ എന്തെല്ലാം പദ്ധതികള്‍ എവിടെയെല്ലാം നടപ്പിലാക്കുകയുണ്ടായെന്നും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

5849


ചെറിയ അരുവികളില്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്ന പദ്ധതികള്‍ 


ശ്രീ.ഇ.പി. ജയരാജന്‍

(എ)ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി മുഖേന ചെറിയ അരുവികളില്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്ന പദ്ധതികള്‍ക്കായി 2013-14 ല്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)ഏതെല്ലാം ജില്ലകളില്‍ എത്ര തുകവീതം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി)കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം നിയോജകമണ്ഡലങ്ങളിലെ ഏതെല്ലാം പദ്ധതികള്‍ക്ക് എത്ര തുകവീതം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഡി)പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനു സ്വീകരിച്ച പൊതുമാനദണ്ധം എന്താണെന്നു വ്യക്തമാക്കുമോ ?

5850


ആര്‍.ഐ.ഡി.എഫ്. ട്രാഞ്ചെ 19 പദ്ധതി 


ശ്രീ. തോമസ് ചാണ്ടി

(എ)ആര്‍.ഐ.ഡി.എഫ്. ട്രാഞ്ചെ 19-ല്‍ ഉള്‍പ്പെടുത്തിയ 10 റോഡ് നിര്‍മ്മാണ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സമര്‍പ്പിച്ച എത്ര പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭ്യമായിട്ടില്ലെന്നും ആയതിന്‍റെ കാരണവും വിശദമായ റിപ്പോര്‍ട്ടും ലഭ്യമാക്കുമോ?

5851


ആര്‍.ഐ.ഡി. എഫ്. പദ്ധതി 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം എത്ര കോടി രൂപയുടെ ഗ്രാന്‍റ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ പദ്ധതിയുടെ ഭാഗമായി പേരാന്പ്ര, മേലടി, പന്തലായനി ബ്ലോക്കുകളില്‍ ഏതെല്ലാം പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി പ്രകാരം ഈ ബ്ലോക്കുകളില്‍ പുതിയതായി ഏതെങ്കിലും പ്രവൃത്തി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ? 

5852


രാജാക്കാട് പഞ്ചായത്തിലെ കൊച്ചുമുല്ലക്കാനം-ചാലിപ്പടി - ശ്രീനാരായണപുരം റോഡ് നിര്‍മ്മാണം 


ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)ഹാഡയുടെ ആര്‍.ഐ.ഡി.എഫ്. സ്കീമില്‍പ്പെടുത്തി രാജാക്കാട് പഞ്ചായത്തിലെ കൊച്ചുമുല്ലക്കാനം-ചാലിപ്പടി-ശ്രീനാരായണപുരം റോഡ് നിര്‍മ്മാണത്തിനായി എത്ര രൂപയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം നല്‍കുമോ?

5853


ആലത്തൂര്‍ മണ്ധലത്തില്‍ ആര്‍.ഐ.ഡി.എഫ്. സ്കീമില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ 


ശ്രീ. എം. ചന്ദ്രന്‍

(എ)ആലത്തൂര്‍ മണ്ധലത്തില്‍ ആര്‍.ഐ.ഡി.എഫ്. സ്കീമില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)ഏതെല്ലാം പ്രവൃത്തികളുടെ പ്രൊപ്പോസലാണ് കഴിഞ്ഞവര്‍ഷം മണ്ധലത്തില്‍നിന്നും ലഭ്യമായിട്ടുള്ളത്; ഇതിന് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5854


തൊഴിലുറപ്പുപദ്ധതി വിപുലപ്പെടുത്തുവാന്‍ നടപടി


ശ്രീ. കെ. വി. വിജയദാസ്

(എ)തൊഴിലുറപ്പുപദ്ധതി വിപുലപ്പെടുത്തുവാന്‍ ഉദ്ദേശ്യമുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)പുതിയതായി ഏതെല്ലാം മേഖലകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
 
(സി)ക്ഷീര കര്‍ഷകരെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

5855


തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി റബ്ബര്‍കൃഷി 


ശ്രീ. ജെയിംസ് മാത്യു

(എ)സ്വകാര്യ ഭൂമിയില്‍ റബ്ബര്‍കൃഷി ചെയ്യുന്നതിന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(ബി)എങ്കില്‍ എത്ര ഹെക്്ടര്‍ സ്ഥലത്ത് എപ്പോള്‍ മുതല്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാമോ? 

5856


തൊഴിലുറപ്പ് പദ്ധതി-കൊല്ലം ജില്ല 


ശ്രീ. സി. ദിവാകരന്‍

(എ)കൊല്ലം ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത എത്ര കുടുംബങ്ങള്‍ ഉണ്ടെന്ന് മണ്ഡലം തിരിച്ച് അറിയിക്കാമോ; 

(ബി)ജില്ലയില്‍ 2012-13 ല്‍ എത്ര തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്നും കുലിയിനത്തില്‍ എത്ര രൂപയാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?

5857


ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം കായംകുളം മണ്ധലത്തില്‍ ചെലവഴിച്ച തുക


ശ്രീ. സി. കെ. സദാശിവന്‍

(എ)ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കായംകുളം നിയോജകമണ്ധലത്തിലെ ഓരോ പഞ്ചായത്തും എത്ര തുക വീതം ചെലവഴിച്ചെന്നും ആയത് അനുവദിച്ച തുകയുടെ എത്ര ശതമാനമാണെന്നും വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത മണ്ധലത്തിലെ ഓരോ പഞ്ചായത്തും തൊഴിലാളികള്‍ക്ക് എത്ര തൊഴില്‍ ദിനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

5858


തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ക്ഷേമ-പെന്‍ഷന്‍ പദ്ധതി


ശ്രീ. എസ്. ശര്‍മ്മ 
,, കെ. വി. വിജയദാസ്
 ,, കെ. കുഞ്ഞിരാമന്‍(ഉദുമ) 
,, സി. കൃഷ്ണന്‍

(എ)തൊഴിലുറപ്പ് തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏത് രീതിയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി സമഗ്രമായ ഒരു ഇന്‍ഷുറന്‍സ് ക്ഷേമ-പെന്‍ഷന്‍ പദ്ധതി കേന്ദ്ര സഹായത്തോടെ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ? 

5859


തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ്


ശ്രീ. പി. ഉബൈദുള്ള

(എ)സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് പരിഗണനയിലുണ്ടോ; 

(ബി)അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് മെറ്റേണിറ്റി ലീവ് ഉള്‍പ്പെടെ വിവിധ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; 

(സി)എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ അനുഭാവ പൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കുമോ?

5860


തൊഴിലുറപ്പുപദ്ധതി


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

തൊഴിലുറപ്പുപദ്ധതിയില്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം എത്ര കുടുംബങ്ങള്‍ക്ക് 50 ദിവസം വരെ തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.