UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6146

മുഖ്യമന്ത്രിയുടെ കാള്‍സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. സി. പി. മുഹമ്മദ് 
,, ആര്‍. സെല്‍വരാജ് 
,, പി. എ. മാധവന്‍ 
,, ജോസഫ് വാഴക്കന്‍ 

(എ)മുഖ്യമന്ത്രിയുടെ കാള്‍ സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം വ്യക്തമാക്കാമോ; 

(സി)എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത കാള്‍ സെന്‍ററുകള്‍ മുഖേന ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വേഗത്തിലും ഫലപ്രദമായും ആശ്വാസം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

6147

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് 

ശ്രീ. വി. ഡി. സതീശന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, സി. പി. മുഹമ്മദ് 

(എ)മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണെന്നു വിശദമാക്കുമോ; 

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത വെബ്സൈറ്റ് മുഖേന ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)പ്രസ്തുത വെബ്സൈറ്റിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ടോ; 

(ഡി)എന്തടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചതെന്ന് വ്യക്തമാക്കാമോ?

6148

കാലഹരണപ്പെട്ട സര്‍ക്കാര്‍ ചട്ടങ്ങളും വ്യവസ്ഥകളും 

ഡോ. കെ. ടി. ജലീല്‍ 
ശ്രീ. ആര്‍. രാജേഷ് 
,, ജെയിംസ് മാത്യു 
പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)കാലഹരണപ്പെട്ട സര്‍ക്കാര്‍ ചട്ടങ്ങളും വ്യവസ്ഥകളും വിവരവിജ്ഞാനീയ സാധ്യതകള്‍ മുന്‍നിര്‍ത്തി പുനര്‍ നിര്‍വചിച്ച് വ്യവസ്ഥ ചെയ്യുകയും പ്രാബല്യപ്പെടുത്തുകയും ചെയ്യാന്‍ തയ്യാറാകുമോ ; 

(ബി)ഇതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെട്ടി ട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ; 

(സി)ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

6149

ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലാത്ത പ്രഖ്യാപിത പദ്ധതികള്‍ 

ഡോ. ടി.എം. തോമസ് ഐസക് 
ശ്രീ. ബി.ഡി. ദേവസ്സി 
,, വി. ചെന്താമരാക്ഷന്‍ 
,, റ്റി.വി. രാജേഷ് 

(എ)ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലാത്ത പ്രഖ്യാപിത പദ്ധതികള്‍ സംബന്ധിച്ച് സമഗ്രമായ വിലയിരുത്തല്‍ നടത്തുകയുണ്ടായിട്ടുണ്ടോ; 

(ബി)അവ ഏതൊക്കെയാണെന്ന് വകുപ്പ് അടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ;

(സി)ഇതില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നവ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അവ വകുപ്പടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ; 

(ഡി)നടപ്പിലാക്കിയിട്ടില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപിത പരിപാടികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ട് കൂടി തന്നാണ്ടിലെ ബജറ്റില്‍ ലഭ്യമാണോ; വിശദമാക്കാമോ; 

(ഇ)നടപ്പിലാക്കിയിട്ടില്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കാമോ?

6150

അഴിമതി-കൈക്കൂലി എന്നിവ ഇല്ലാതാക്കാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍ 
,, സാജു പോള്‍ 
ശ്രീമതി. കെ. കെ. ലതിക 
ശ്രീ. സി. കൃഷ്ണന്‍ 

(എ)സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതി, കൈക്കൂലി എന്നിവ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇവ വ്യാപിച്ചിരിക്കുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ; 

(ബി)അഴിമതി സംബന്ധിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ; 

(സി)ഈ ഇനത്തില്‍ ഇതിനകം എത്രപേര്‍ക്ക് സമ്മാനം നല്‍കുകയുണ്ടായി; എത്ര അഴിമതികള്‍ ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി; അവയില്‍ വിജിലന്‍സ് അനേ്വഷണത്തിന് വിട്ടവ എത്ര; 

(ഡി)അവിഹിത സ്വത്ത് സന്പാദനത്തിന്‍റെ പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത എത്ര കേസ്സുകളില്‍ ഐ.പി.എസ്., ഐ.എ.എസ്. ഉദേ്യാഗസ്ഥന്മാരുടെ പേരില്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി?

6151

സുതാര്യ കേരളം പദ്ധതി 

ശ്രീ. പി. ഉബൈദുള്ള

(എ)പല വകുപ്പുകളും കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ""സുതാര്യകേരളം പദ്ധതി'' വഴിയുള്ള നടപടികള്‍ വൈകുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സമയബന്ധിതമായി തീര്‍പ്പാക്കേണ്ട പരാതികള്‍ പോലും നടപടി വൈകുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമോ; 

(സി)സുതാര്യകേരളം വഴി ലഭിക്കുന്ന പരാതികളില്‍ മുന്തിയ പരിഗണന നല്‍കി ഫയല്‍ തീര്‍പ്പാക്കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കുമോ; 

(ഡി)ജില്ലാ തലത്തില്‍ നടക്കുന്ന അവലോകന യോഗത്തിലെ റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ? 

6152

സുതാര്യകേരളം പദ്ധതി 

ശ്രീ. ബി. സത്യന്‍

(എ)കരവാരം, നഗരൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള വിളയില്‍ക്കട -ഇറത്തിയില്‍- ശബരിമലക്കുന്ന് റോഡ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുതാര്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 26891/സി.എം.പി.ജി.ആര്‍.സി.3/ എസ്.കെ/2012/ ജി.എ.ഡി പ്രവൃത്തിയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ; 

(ബി)ഈ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമോ ?

6153

സുതാര്യ കേരളം പദ്ധതിയില്‍ അപേക്ഷ 

ശ്രീ. എസ്. ശര്‍മ്മ

(എ)സുതാര്യ കേരളം പദ്ധതിയില്‍ അപേക്ഷ കൊടുത്താല്‍ എത്ര ദിവസത്തിന് ശേഷമാണ് അപേക്ഷയിന്മേല്‍ തീരുമാനമായി അപേക്ഷകന് മറുപടി ലഭിക്കുക എന്ന് വ്യക്തമാക്കുമോ ; 

(ബി)കൊടുത്ത അപേക്ഷകളിന്മേല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)ഉണ്ടെങ്കില്‍ അത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6154

സേവനാവകാശനിയമം 

ശ്രീ. എം. ചന്ദ്രന്‍

(എ)സേവനാവകാശനിയമം സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)സേവനാവകാശം നിയമം ലംഘിച്ചതിന്‍റെ ഭാഗമായി ശിക്ഷാ നടപടി സ്വീകരിച്ച ഉദേ്യാഗസ്ഥന്‍റെ പേരും, വകുപ്പും വ്യക്തമാക്കുമോ?

6155

സേവനാവകാശ നിയമം 

6155 ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

മതിയായ സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ ശിക്ഷാനടപടികളാണ് സേവനാവകാശ നിയമത്തില്‍ പ്രതിപാദിക്കുന്നത്?

6156

സേവനാവകാശ നിയമം നടപ്പിലാക്കിയത് സംബന്ധിച്ച് 

ശ്രീ. സി. ദിവാകരന്‍

(എ)സേവനാവകാശ നിയമം പ്രകാരം ഓരോ വകുപ്പിലും എത്ര അപേക്ഷവീതമാണ് നിയമപ്രകാരം തീര്‍പ്പാക്കിയത്; 

(ബി)ഈ നിയമ പ്രകാരം ഓരോ വകുപ്പിലും എത്ര പേരെ വീതം ശിക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

6157

ജനസന്പര്‍ക്ക പരിപാടി 

ശ്രീ. സി. ദിവാകരന്‍

(എ)ജനസന്പര്‍ക്ക പരിപാടികളിലൂടെ എത്ര പേര്‍ക്കാണ് സാന്പത്തിക ആനുകൂല്യം നല്‍കിയത്; 

(ബി)സാന്പത്തിക ആനുകൂല്യം അനുവദിക്കുന്നതില്‍ സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്?

6158

"മിഷന്‍ 676' മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

2014-15 വരെയുള്ള ബജറ്റുകളില്‍ നിദ്ദേശിക്കാത്ത എത്ര പദ്ധതികള്‍ "മിഷന്‍ 676' പദ്ധതിയിലുടെ നടപ്പാക്കുന്നുണ്ട്; അവ ഏതെല്ലാം എന്ന് വിശദമാക്കുമോ?

6159

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റം 

ശ്രീ. എ. കെ. ബാലന്‍ 
,, എം. ചന്ദ്രന്‍ 
,, കെ. വി. വിജയദാസ് 
ശ്രീമതി കെ. എസ്. സലീഖ 

(എ)അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റത്തെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു ; അവ നടപ്പിലാക്കിയിട്ടുണ്ടോ ; 

(ബി)നിര്‍ദ്ദേശങ്ങളില്‍ ഓരോ വകുപ്പും നടപ്പിലാക്കേണ്ടി യിരുന്നവ ഉറപ്പാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് ; വിശദമാക്കാമോ ?

6160

റയില്‍ യാത്രക്കൂലി ചരക്കുകൂലി വര്‍ദ്ധനവ് 

ശ്രീ. പി. തിലോത്തമന്‍ 
,, മുല്ലക്കര രത്നാകരന്‍ 
,, കെ. രാജു 
,, ഇ.കെ. വിജയന്‍ 

(എ)റയില്‍ യാത്രക്കൂലിയും ചരക്കുകൂലിയും കുത്തനെ കൂട്ടിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ വര്‍ദ്ധനവ് ജനജീവിതത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുമൂലമുണ്ടാകുന്ന ജീവിതഭാരം ലഘൂകരിക്കുന്നതിന് എന്ത് നടപടികളാണുള്ളതെന്ന് വിശദമാക്കുമോ?

6161

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ. ചീഫ് വിപ്പ് എന്നിവരുടെ വിദേശയാത്ര 

ശ്രീ. രാജു എബ്രഹാം

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ മുഖ്യമന്ത്രി, മന്ത്രിമാര്‍ ഗവ.ചീഫ് വിപ്പ് എന്നിവരില്‍ ആരെല്ലാം നടത്തിയ ഏതെല്ലാം വിദേശയാത്രകളുടെ കണക്കുകള്‍ തീര്‍പ്പാക്കുകയുണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്താമോ; 

(ബി)വിദേശയാത്രയ്ക്ക് അഡ്വാന്‍സ് വാങ്ങിയ തുകയില്‍ ബാലന്‍സ് തിരിച്ചടച്ചിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ; എങ്കില്‍ ആരൊക്കെ; എത്ര തുക വീതം തിരികെ നല്‍കേണ്ടതായിട്ടുണ്ട്; 

(സി)ഓരോയാത്രയിലും ഓരോ മന്ത്രിമാരും എത്രമാത്രം ഇന്ത്യന്‍ രൂപയ്ക്കുള്ള ഡോളര്‍ വാങ്ങുകയുണ്ടായി; ഇതില്‍ ഓരോ യാത്രാ വേളയിലും ചെലവഴിക്കപ്പെട്ട ഡോളര്‍ എത്ര; 

(ഡി)ഗവ. ചീഫ് വിപ്പിന് വിദേശയാത്ര നടത്തിയ ഇനത്തില്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടിവന്ന തുകയുടെ വിശദാംശം ലഭ്യമാക്കാമോ?

6162

ഉത്തരവുകള്‍ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തുന്നതിന് നടപടി 

ശ്രീ. ഇ.കെ. വിജയന്‍

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; 

(ബി)റീസര്‍വ്വെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ഏതെല്ലാം നടപടികള്‍ സ്വീകരിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്; 

(സി)വില്ലേജ് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ; 

(ഡി)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ ഇനിയും നടപടികള്‍ ആരംഭിച്ചിട്ടില്ലാത്തവ ഏതെന്ന് വിശദമാക്കാമോ; 

(ഇ)എങ്കില്‍ പ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉള്ള കാലതാമസവും പ്രതിബന്ധങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

6163

ഐ.എ.എസ്. ഉദേ്യാഗസ്ഥരുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)ഐ.എ.എസ്. ഉദേ്യാഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനായുള്ള വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം നിലവിലുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ; 

(ബി)സെക്രട്ടറിമാര്‍ മുതലുള്ള മുതിര്‍ന്ന ഉദേ്യാഗസ്ഥരുടെ എ.സി.ആര്‍. (വാര്‍ഷിക അവലോകന റിപ്പോര്‍ട്ട്) തയ്യാറാക്കുന്നത് ആരാണെന്ന് വെളിപ്പെടുത്തുമോ; 

(സി)1989 ബാച്ചിലുള്ളവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കാത്തതിനെതിരെ ഐ.എ.എസ്. അസ്സോസിയേഷന്‍ എന്തെങ്കിലും നിവേദനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ ?

6164

ഐ.എ.എസ്.ഉദേ്യാഗസ്ഥര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)കേരളത്തിലെ ഐ.എ.എസ്. ഓഫീസര്‍മാര്‍ക്കിടയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്നതായി പറയപ്പെടുന്ന അഭിപ്രായ വ്യത്യാസങ്ങളുടേയും യോജിപ്പില്ലായ്മയുടേയും ശരിയായ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഭരണസംവിധാനത്തിന്‍റെ ഉന്നതശ്രേണികളില്‍ സത്യസന്ധതയും അച്ചടക്കവും പരസ്പര സഹകരണവും പ്രതിബദ്ധതയും ഉണ്ടാക്കിയെടുക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ഉന്നത ഉദേ്യാഗസ്ഥന്മാര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും വിഷമങ്ങളും ലഘൂകരിക്കുന്നതിനും അവരുടെ കഴിവും പ്രാപ്തിയും ജനോപകാരപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

6165

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് 

ശ്രീ. എം. ഹംസ

(എ)ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസ് മാതൃകയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് എന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത സര്‍വ്വീസിലേക്ക് ജനറല്‍ കാറ്റഗറിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി എത്രയായി നിജപ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നത്; 

(സി)ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 32 വയസ്സായി പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നതിനാല്‍ ഇതേ മാതൃകയില്‍ ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വ്വീസിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 32 വയസ്സായി നിജപ്പെടുത്തുമോ; 

(ഡി)ഇതിലേക്ക് സര്‍വ്വിസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും എല്ലാ വിഭാഗം ജീവനക്കാരെയും ഉള്‍പ്പെടുത്തുന്ന വിധം ചട്ടങ്ങള്‍ രൂപീകരിക്കുമോ; വിശദമാക്കാമോ?

6166

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 

ശ്രീ. ഇ.കെ. വിജയന്‍

(എ)ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസ് മാതൃകയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സര്‍വ്വീസ് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സര്‍വ്വീസിലേക്ക് ജനറല്‍ കാറ്റഗറിയിലുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി എത്രയായിട്ടാണ് നിജപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 32 വയസ്സായി പുനര്‍ നിര്‍ണ്ണയിച്ചിരിക്കുന്നതിനാല്‍ ഇതേ മാതൃകയില്‍ പുതിയതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 32 വയസ്സായി നിജപ്പെടുത്തിചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും യോഗ്യരായ എല്ലാ ഉദേ്യാഗാര്‍ത്ഥികള്‍ക്കും പ്രസ്തുത സര്‍വ്വീസിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; 

(ഡി)പ്രസ്തുത സര്‍വ്വീസിലേക്ക് ഏതെല്ലാം വകുപ്പുകളില്‍ സേവനം അനുഷ്ഠിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജീവനക്കാര്‍ക്ക് സര്‍വ്വീസ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; ഈ വിഭാഗക്കാര്‍ക്ക് പ്രസ്തുക സര്‍വ്വീസിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി എത്ര വയസ്സാണ് ; 

(ഇ)സര്‍ക്കാര്‍ സര്‍വ്വീസിലെ എല്ലാ വകുപ്പിലെയും ഗസറ്റഡ് & നോണ്‍ ഗസറ്റഡ് തസ്തികയില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് സര്‍വ്വീസ് ക്വാട്ടയില്‍ പ്രസ്തുത സര്‍വ്വീസിലേക്ക് അപേക്ഷിക്കുന്നതിന് തടസ്സമുണ്ടോ; എങ്കില്‍ എല്ലാ സര്‍വ്വീസിലെയും യോഗ്യരായ ജീവനക്കാര്‍ക്ക് പ്രസ്തുത സര്‍വ്വീസിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ?

6167

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് - പ്രായപരിധി 

ശ്രീ. എം. ഉമ്മര്‍

(എ)ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസ് മാതൃകയില്‍ ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ അപേക്ഷിക്കുന്നതിനുളള യോഗ്യതകളെന്തെന്ന് വ്യക്തമാക്കുമോ; 

(ബി)ഇപ്രകാരമൊരു സര്‍വ്വീസ് ആരംഭിക്കുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം എന്നറിയിക്കുമോ;

(സി)പ്രസ്തുത സര്‍വ്വീസിലേക്ക് സര്‍വ്വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നതിന് എല്ലാ വകുപ്പുകളിലെയും എല്ലാ വിഭാഗം ജീവനക്കാരെയും ഉള്‍പ്പെടുത്തുമോ; 

(ഡി)നിലവില്‍ തീരുമാനിച്ചിട്ടുളള പ്രായപരിധി സ്റ്റേറ്റ് സിവില്‍ സര്‍വ്വീസിലെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയ്ക്ക് സമാനമായ രീതിയില്‍ പുനര്‍ നിര്‍ണ്ണയിക്കുന്നതിനും അതിന്‍ പ്രകാരം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

6168

കേന്ദ്ര സര്‍വ്വീസില്‍ ഡെപ്യൂട്ടേഷനില്‍ പോയ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ 

ശ്രീ.കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദേ്യാഗസ്ഥര്‍ ഭരണതലത്തില്‍ നിന്നും കേന്ദ്ര സര്‍വ്വീസിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോയിട്ടുണ്ടെന്നതിന്‍റെ വിശദ വിവരം നല്‍കുമോ ; 

(ബി)നിലവില്‍ സംസ്ഥാനത്ത് എത്ര സിവില്‍ സര്‍വ്വീസ് ഓഫീസറിന്‍റെ ഒഴിവുകള്‍ ഉണ്ട്; ആയത് നികത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

6169

സിവില്‍ സര്‍വ്വീസ് ഓഫീസറുടെ ഒഴിവുകള്‍ 

ശ്രീ. കെ.വി. വിജയദാസ്

(എ)2016 ആകുന്പോള്‍ കേരളത്തില്‍ എത്ര സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരുടെ ഒഴിവുകളാണ് വരുന്നത്; ഇത്രയും ഒഴിവുകള്‍, ഐ.എ.എസ്., ഐ.പി.സ്, ഐ.എഫ്.എസ്, മുതലായവ എപ്രകാരം നികത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; 

(ബി)ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദ വിവരം നല്‍കുമോ;

6170

സിവില്‍ സര്‍വ്വീസിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 

ശ്രീ. ആര്‍. രാജേഷ്

(എ)പുതിയതായി രൂപീകരിക്കുന്ന സംസ്ഥാന സിവില്‍ സര്‍വ്വീസിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധിയുടെ വിശദാംശങ്ങള്‍ സംവരണ-സംവരണേതര വിഭാഗങ്ങള്‍ തിരിച്ച് ലഭ്യമാക്കുമോ; 

(ബി)ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് യു.പി.എസ്.സി. നിഷ്കര്‍ഷിച്ചിട്ടുള്ള പ്രായപരിധിയുടെ വിശദാംശങ്ങള്‍ അറിയാമോ; എങ്കില്‍ ലഭ്യമാക്കുമോ; 

(സി)കേരള സിവില്‍ സര്‍വ്വീസിന് സമാനമായ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലേയ്ക്ക് കേരള പി.എസ്.സി. നടത്തിയ പരീക്ഷയില്‍ പാലിച്ച പ്രായപരിധിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)കേരള സിവില്‍ സര്‍വ്വീസിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്പോള്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)കേരള സിവില്‍ സര്‍വ്വീസിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള പ്രായപരിധിക്ക് തുല്ല്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

6171

സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്കായി മലയാളം കോഴ്സ് 

ശ്രീ. ലൂഡിലൂയിസ് 
,, വി.ഡി. സതീശന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, എ. റ്റി. ജോര്‍ജ്

(എ)പത്താം ക്ലാസുവരെ മലയാളഭാഷ ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കുന്നതിന് ഏതെങ്കിലും ഒരു സ്ഥാപനം നടത്തുന്ന മലയാളം കോഴ്സ് പാസ്സാകണമെന്ന് വ്യവസ്ഥയുണ്ടോ; വിശദമാക്കുമോ; 

(ബി)എങ്കില്‍ ഏത് സ്ഥാപനം നടത്തുന്ന കോഴ്സാണ് പാസ്സാകേണ്ടതെന്നും സര്‍വ്വീസില്‍ പ്രവേശിച്ച് എത്ര വര്‍ഷത്തിനുള്ളിലാണ് പാസ്സാകേണ്ടതെന്നും അറിയിക്കുമോ; 

(സി)പ്രസ്തുത കോഴ്സ് ഏതെങ്കിലും സ്ഥാപനത്തില്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത കോഴ്സ് എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഇ)എന്നുമുതലാണ് പ്രസ്തുത വ്യവസ്ഥയ്ക്ക് പ്രാബല്യം നല്‍കുവാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

6172

സമഗ്ര ഭാഷാ നിയമം 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)സംസ്ഥാനത്ത് സമഗ്ര ഭാഷാ നിയമം പാസ്സാക്കാനവശ്യമായ എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനുശേഷം ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)മലയാളഭാഷയുടെ ഉപയോഗവും സാധ്യതകളും ഉറപ്പാക്കാന്‍ സമഗ്ര ഭാഷാ നിയമം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

6173

ഭരണഭാഷ മലയാളമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഭരണഭാഷ മലയാളം ആക്കുന്നതിന്‍റെ ഭാഗമായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)മലയാളം ഭരണഭാഷയാക്കി ഉത്തരവ് ഇറക്കിയിട്ടും ആയത് പാലിക്കാത്ത ഉദ്യോഗസ്ഥരുടെമേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

6174

സെക്രട്ടേറിയറ്റിലെ ഹാജര്‍നില 

ശ്രീ. എം. എ. വാഹീദ്

(എ)ബയോമെട്രിക് സംവിധാനം സ്ഥാപിച്ചതിനുശേഷം സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ കൃത്യസമയത്ത് ഹാജരാകുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ; 

(ബി)കൃത്യസമയത്ത് ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ ഈ സര്‍ക്കാര്‍ അധികാരമേറ്റ തിനുശേഷം എന്തെങ്കിലും നടപടി സ്വീകരിച്ചി ട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ ?

6175

മന്ത്രിമാരുടെ വിദേശപര്യടനം സംബന്ധിച്ച വിശദാംശങ്ങള്‍ 

ശ്രീ. രാജു എബ്രഹാം

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ, മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവര്‍ നടത്തിയ ഔദ്യോഗികവും അനൌദ്യോഗികവുമായ വിദേശയാത്രകള്‍ ഏതെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ; 

(ബി)ഓരോ മന്ത്രിയും ചീഫ് വിപ്പും വിവിധ ഘട്ടങ്ങളിലായി നടത്തിയ ആദ്യാവസാനം വരെയുള്ള യാത്രാ പരിപാടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഏതെങ്കിലും ഔദ്യോഗിക വിദേശയാത്രാപരിപാടിയില്‍ ഏതെങ്കിലും മന്ത്രി യാത്രാവേളയില്‍ മാറ്റം വരുത്തിക്കൊണ്ട് മറ്റേതെങ്കിലും സ്ഥലം കൂടി സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?

6176

ആശ്രിത നിയമനത്തിനുള്ള വരുമാനപരിധി 

ശ്രീമതി പി. അയിഷാപോറ്റി

(എ)സംസ്ഥാനത്ത് നോണ്‍ ക്രീമിലെയര്‍ വരുമാന പരിധിയായി നിശ്ചയിച്ചിരിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തുക നിശ്ചയിച്ച് ഉത്തരവിറങ്ങിയത് എന്നാണ്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പരിധിക്ക് ആനുപാതികമായി ആശ്രിത നിയമനത്തിന് പരിഗണിക്കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?

6177

ഡല്‍ഹി കേരളാഹൌസിലെ നിയമനങ്ങള്‍ 

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ വര്‍ഷവും ഡല്‍ഹി കേരളാഹൌസിലെ വിവിധ തസ്തികകളിലേയ്ക്ക് എത്ര താല്‍ക്കാലിക നിയമനങ്ങള്‍ നടന്നിട്ടുണ്ട്; ഈ കാലയളവില്‍ ഇവിടെയുള്ള വിവിധ തസ്തികകളിലേക്ക് എത്രപേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)താല്‍ക്കാലിക നിയമനത്തിനായി ഇന്‍റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നോ; ഇതിനായി സ്വീകരിച്ച നിയമനരീതി വിശദമാക്കാമോ; 

(സി)ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ?

6178

വിദ്യാഭ്യാസ വായ്പാ പദ്ധതി 

ശ്രീ. ഇ. പി. ജയരാജന്‍

(എ)സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന വിദ്യാഭ്യാസ വായ്പാപദ്ധതി സുതാര്യമാക്കുന്നതിനായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുവാന്‍ സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വെളിപ്പെടുത്തുമോ; 

(സി)വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥി പഠനകാലാവധിക്കിടയില്‍ മരണപ്പെടുന്ന സാഹചര്യങ്ങളില്‍ വായ്പയെഴുതിത്തള്ളുന്നതിനുള്ള നിര്‍ദ്ദേശങ്ങളോ ഉത്തരവുകളോ നിലവിലുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? 

6179

അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളികളായ എത്ര വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിട്ടുണ്ട്; വിശദാംശം നല്‍കുമോ; 

(ബി)അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളികളായ കുട്ടികള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതു തടയുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ? 

6180

പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് 

ശ്രീ. സാജു പോള്‍

(എ)സംസ്ഥാനത്ത് മുന്പുണ്ടായിരുന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, സ്പീക്കര്‍, ഗവണ്‍മെന്‍റ് ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍, എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഇല്ലെങ്കില്‍ അതിനുവേണ്ട നടപടി സ്വീകരിക്കുമോ;

(സി)സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോകേണ്ടുന്ന അവസരങ്ങളില്‍ പ്രസ്തുത ഐഡന്‍റിറ്റി കാര്‍ഡ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ഐഡന്‍റിറ്റി കാര്‍ഡ് അനുവദിക്കണമെന്നാശ്യപ്പെട്ട് സര്‍ക്കാരിന് ഏതെങ്കിലും അപേക്ഷ ലഭിച്ചുവോ; എങ്കില്‍ അത് ആരുടേതെന്നും, എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കാമോ?

6181

പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ 

ശ്രീമതി ഗീതാ ഗോപി

(എ)മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആനുകൂല്യം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന് കുറഞ്ഞകാല സേവനം എത്ര വര്‍ഷമായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത് എന്നറിയിക്കുമോ; 

(സി)മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏതു വര്‍ഷം മുതല്‍ സേവനമനുഷ്ഠിച്ച ജീവനക്കാര്‍ക്കാണ് പെന്‍ഷന്‍ നല്‍കിവരുന്നതെന്നറിയിക്കാമോ; 

(ഡി)മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ച് പെന്‍ഷന് ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ പെന്‍ഷന്‍ അപേക്ഷകള്‍ ഇപ്പോഴും സ്വീകരിക്കുമോ; അവര്‍ക്ക് ഇനിയും പെന്‍ഷന്‍ അനുവദിക്കുമോ?

6182

ആധാര്‍ കാര്‍ഡുകള്‍ക്ക് പകരമായി ദേശീയ ജനസംഖ്യ രജിസ്റ്റര്‍ 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)ആധാര്‍ കാര്‍ഡുകള്‍ക്കുപകരമായി ദേശീയ ജനസംഖ്യ രജിസ്റ്റര്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ; 

(ബി)ഏറ്റവും കൂടുതല്‍ ആധാര്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തില്‍ എല്ലാ പൌരന്‍മാര്‍ക്കും ഏറ്റവും ആധികാരികമായ തിരിച്ചറിയല്‍ കാര്‍ഡ് ആയി ആധാറിനെ മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)ആധാറിനു പുറമേ ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ കൂടി പേരും വിവരവും ഉള്‍പ്പെടുത്തുവാന്‍ ഇനിയും ജനങ്ങളെ നിര്‍ബന്ധിക്കുമോ; 

(ഡി)ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?

6183

പരന്പരാഗത വ്യവസായ മേഖലകളിലെ പ്രശ്നങ്ങള്‍ 

ശ്രീ. എളമരം കരീം

(എ)സംസ്ഥാനത്തെ പരന്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം വിളിക്കുകയുണ്ടായോ; 

(ബി)പ്രസ്തുത യോഗത്തിന്‍റെ തീരുമാനങ്ങള്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ; 

(സി)മേപ്പടി തീരുമാനങ്ങള്‍ നടപ്പായിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

6184

ഭൂമി തട്ടിപ്പ് കേസ്സുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന് അടിസ്ഥാനസൌകര്യങ്ങള്‍ 

ശ്രീ. ബി. സത്യന്‍

(എ)കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പു കേസ്സുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന് അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നോ; വ്യക്തമാക്കാമോ; 

(ബി)ഈ കേസന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം എന്തെല്ലാം കാര്യങ്ങള്‍ ലഭ്യമാക്കണമെ ന്നാണ് ഗവണ്‍മെന്‍റിനോടാവശ്യപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)ഇതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സി.ബി.ഐ.ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

6185

സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷന്‍ 

ശ്രീ. സാജു പോള്‍

(എ)സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷന്‍ (എസ്.ഇ.യു.എഫ്) എന്ന സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കേരളത്തില്‍ ഇതിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് എന്‍.ജി.ഒ. കളെയും സര്‍ക്കാര്‍ ഏറ്റെടുക്കുമോയെന്ന് വ്യക്തമാക്കുമോ;

(സി)എസ്.ഇ.യു.എഫ്-ല്‍ എക്സ്-ഒഫിഷ്യോ അംഗങ്ങളായി ഗവണ്‍മെന്‍റ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍, ഇതിന്‍റെ ഉദ്ദേശ്യം വിശദമാക്കാമോ?

6186

സര്‍ക്കാര്‍ സര്‍വ്വീസിലെ ദിവസവേതന ജീവനക്കാര്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ദിവസക്കൂലിയടിസ്ഥാനത്തില്‍ എത്ര ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോവകുപ്പിലും ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും തസ്തികയുടെ പേരും ലഭ്യമാക്കുമോ; 

(സി)അഞ്ച് വര്‍ഷമായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിചെയ്തു വരുന്ന തസ്തികകള്‍ പി.എസ്.സി. വഴി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?

6187

നൂറുദിന ഫയല്‍തീര്‍പ്പാക്കല്‍ പദ്ധതി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ നൂറുദിന ഫയല്‍തീര്‍പ്പാക്കല്‍ പദ്ധതി എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ എന്നുമുതലാണ് പ്രസ്തുത നടപടികള്‍ തുടങ്ങിയതെന്ന് അറിയിക്കുമോ;

(സി)നാളിതുവരെ എത്ര ഫയലുകള്‍ തീര്‍പ്പാക്കിയെന്നറിയിക്കുമോ; 

(ഡി)ഇനി എത്ര ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് അറിയിക്കുമോ; വിശദാംശം വ്യക്തമാക്കുമോ? 

6188

കാസര്‍ഗോഡ് ജില്ലയിലെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയില്‍ സ്വാതന്ത്ര്യസമര പെന്‍ഷന്‍ എത്രപേര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ എത്രപേര്‍ ആശ്രിതരാണെന്ന് വ്യക്തമാക്കുമോ?

6189

കേരള സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് 

ശ്രീ.എ.കെ. ബാലന്‍

(എ)കേന്ദ്രസര്‍ക്കാരിന്‍റെ പേഴ്സണല്‍ ട്രെയിനിംഗ് വകുപ്പിന് കീഴിലെ സിവില്‍ സര്‍വ്വീസസ് ഓഫീസേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാതൃകയില്‍ കേരള സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ; 

(സി)പ്രസ്തുത സ്ഥാപനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച രൂപരേഖ തയ്യാറായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ?

6190

കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരണം 

ശ്രീ. കെ. വി. വിജയദാസ്

(എ)കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരണത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരണം സംബന്ധിച്ച് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം നല്‍കുമോ;

(സി)എന്നു മുതല്‍ക്കാണ് സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.