UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

T6380


വനഭൂമി കൈയ്യേറ്റം 


ശ്രീ. വി. ശശി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനഭൂമി കൈയ്യേറാന്‍ ശ്രമിച്ചതിന് എത്രകേസ്സുകള്‍ എടുത്തിട്ടുണ്ട്; ഇതില്‍ ഏറ്റവും അധികം കേസ്സെടുത്ത ജില്ല ഏത് ; കേസ്സുകളുടെ എണ്ണം എത്ര ; 

(ബി)ആദിവാസികളല്ലാത്തവര്‍ വനം കൈയ്യേറിയ കേസ്സുകളുടെ എണ്ണവും കൈയ്യേറ്റഭൂമിയുടെ വിസ്തൃതിയും ജില്ല തിരിച്ച് നല്‍കുമോ ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനഭൂമി കൈയ്യേറിയത് സംബന്ധിച്ച കേസ്സുകളില്‍ ഭൂമി തിരിച്ച് പിടിക്കാന്‍ കഴിയാത്ത എത്ര കേസ്സുകള്‍ നിലവിലുണ്ട് ; ഈ കേസ്സുകളില്‍ ഉള്‍പ്പെട്ടവരുടെ വിലാസവും കൈയ്യേറിയ സ്ഥലത്തിന്‍റെ വിസ്തൃതിയും വെളിപ്പെടുത്തുമോ ?

6381


വനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ 


ശ്രീ. സി. എഫ്. തോമസ്
 ,, റ്റി.യു. കുരുവിള

(എ)ആദിവാസികള്‍ക്കും വനത്തിലെ റോഡുകളിലൂടെ കടന്നുപോകുന്ന സഞ്ചാരികള്‍ക്കും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കാമോ; 

(ബി)വനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് എത്രയുംവേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

6382


പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി 


ശ്രീ. സി.പി. മുഹമ്മദ് 
,, അന്‍വര്‍ സാദത്ത്
 ,, വി.പി. സജീന്ദ്രന്‍ 
,, വി.റ്റി. ബല്‍റാം

(എ)പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിശദീകരിക്കുമോ;

(സി)വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ എത്രമാത്രം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6383


വനസംരക്ഷണത്തിനായി പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സ്വഭാവിക വനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിലവിലുണ്ട്;

(സി)ഫോറസ്റ്റ് സ്റ്റേഷനുകളില്ലാത്ത ഡിവിഷനുകള്‍ ഏതൊക്കെയാണ്; ഇവിടങ്ങളില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

6384


വനംവച്ചുപിടിപ്പിക്കല്‍ കരാര്‍ 


ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)അമേരിക്ക ആസ്ഥാനമായുള്ള ഗ്ലോബല്‍ എന്‍വയോണ്‍മെന്‍റല്‍ ഫെസിലിറ്റി എന്ന പരിസ്ഥിതി സംഘടനയുമായി സഹകരിച്ച് വനം വച്ച് പിടിപ്പിക്കാന്‍ സംയുക്ത കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതിനായി എന്ത് തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; ഇതില്‍ സര്‍ക്കാരിന്‍റെ ചെലവ് എത്രയാണ്; 

(സി)ചിന്നാര്‍ മുതല്‍ ചക്കുപള്ളം വരെയുള്ള 150 ചതുരശ്ര കി.മി. പ്രദേശത്ത് നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതിയുടെ വിശദാംശം നല്‍കുമോ?

6385


കേരള പിറവിയുടെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വച്ചുപിടിപ്പിച്ച മാന്തോപ്പുകള്‍ 


ശ്രീ. കെ. അജിത്

(എ)കേരള പിറവിയുടെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ മാന്തോപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ; എങ്കില്‍ വച്ചുപിടിപ്പിച്ച മാന്തോപ്പുകളില്‍ എത്രയെണ്ണം എത്ര ജില്ലകളില്‍ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)മാന്തോപ്പുകളുടെ തുടര്‍ പരിപാലനപ്രവൃത്തികള്‍ വനം വകുപ്പ് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ ജില്ലകളിലും ഇതിനായി ചെലവഴിച്ച തുക വര്‍ഷംതിരിച്ച് വ്യക്തമാക്കുമോ; 

(സി)ഓരോ ജില്ലകളിലും നട്ടുപിടിപ്പിച്ച മാവിന്‍തൈകളുടെ എണ്ണവും ഇപ്പോള്‍ എത്രയെണ്ണം വീതം അവശേഷിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുമോ; 

(ഡി)മാന്തോപ്പുകളില്‍ നട്ടമാവില്‍ നിന്നും കായ്ഫലം ലഭിച്ചുതുടങ്ങിയിട്ടുണ്ടോ;

(ഇ)വനംവകുപ്പിന്‍റെ ഏതെങ്കിലും ജില്ലയിലെ മാന്തോപ്പിനായി കണ്ടെത്തിയ ഭൂമിയില്‍ കൈയ്യേറ്റമുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ കൈയ്യേറ്റം ഒഴിവാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും; എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ? 

6386


വനഭൂമിയില്‍ വെറ്ററിനറി സര്‍വ്വകലാശാല നടത്തിവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 


ശ്രീ. വി.ശശി

(എ)വെറ്ററിനറി സര്‍വ്വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും ഹെലിപ്പാടിനും മറ്റുമായി വനഭൂമിയില്‍ നടത്തിവന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട റിപ്പോര്‍ട്ടിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത നിര്‍മ്മാണത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം, സുപ്രീം കോടതി എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ടോ: 

(ഡി)ഇപ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഈ വനഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

6387


വെറ്ററിനറി സര്‍വ്വകലാശാലയുടെ കൈവശമുള്ള വനഭൂമി 


ശ്രീ. വി. ശശി

(എ)വെറ്ററിനറി സര്‍വ്വകലാശാലയുടെ കൈവശമുള്ള വനഭൂമിയുടെ വിസ്തൃതി എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഭൂമി സര്‍വ്വകലാശാലയുടെ കൈയ്യില്‍ നിന്നും തിരികെ പിടിക്കാന്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ?

6388


വനവിഭവങ്ങള്‍ കൂടുതല്‍ വിറ്റഴിക്കാന്‍ പദ്ധതി 


 ശ്രീ. എ. എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ) വനവിഭവങ്ങള്‍ വിറ്റഴിക്കുന്നതിന് വകുപ്പിന് കീഴില്‍ വനശ്രീ യൂണിറ്റുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്; 

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വനവിഭവങ്ങള്‍ വിറ്റഴിക്കുന്നതിനായി എത്ര വാഹനങ്ങളാണ് വാങ്ങിയത്; 

(സി) ഇപ്പോള്‍ നിലവിലുള്ള വാഹനങ്ങളില്‍ എത്ര എണ്ണം ഓടുന്നു; എത്ര എണ്ണം പ്രവര്‍ത്തനരഹിതമാണ്; 

(ഡി) വനവിഭവങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വിറ്റഴിക്കുന്നതിന് വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

6389


ചടയമംഗലത്തെ തടിയിതര വിപണനകേന്ദ്രം പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള നടപടികള്‍ 


ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ചടയമംഗലത്ത് മുന്‍പ് അനുവദിച്ചതും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്തതുമായ തടിയിതര വനവിഭവ വിപണന കേന്ദ്രം വികസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ബി)ഈ പദ്ധതിയുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;

6390


വനംവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രൊമോഷന്‍ 


 ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ) കെ.എസ്. & എസ്.എസ്.ആര്‍. ഭാഗം കക ലെ ചട്ടം 13അഅ, ചട്ടം 13അ(1)(മ), ചട്ടം 13അ(2) പ്രകാരം എന്നു മുതല്‍ക്കാണ് വനം വകുപ്പില്‍ ടെസ്റ്റ് യോഗ്യത നേടാത്ത മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കി തുടങ്ങിയത്; 

(ബി) നാളിതുവരെ എത്രപേര്‍ക്ക് പ്രസ്തുത നിയമപ്രകാരം പ്രൊമോഷന്‍ നല്‍കി; 

(സി) പ്രസ്തുത ഉത്തരവ് നിലവില്‍ വന്നശേഷം വനം വകുപ്പില്‍ ടെസ്റ്റ് യോഗ്യത നേടാത്ത എല്ലാ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ഈ നിയമത്തിന്‍റെ പരിധിയിലുള്‍പ്പെടുത്തി യഥാസമയം പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി) 24.02.2012-ലെ 8130/ഉ.പ.സി3/2010/ഉ.ഭ.പ.മ. സര്‍ക്കുലറിന്‍റെ വെളിച്ചത്തില്‍ മേല്‍പ്രകാരമുള്ള ആനുകൂല്യം ലഭിക്കാതിരുന്ന എത്ര പേര്‍ പുന:പരിശോധനയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്; വിശദവിവരം നല്‍കുമോ?

6391


വനംവകുപ്പിന് സെന്‍ട്രല്‍ ക്യാന്‍റീന്‍ സൌകര്യം 


ശ്രീ. എ.എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

സംസ്ഥാനത്ത് സെന്‍ട്രല്‍ പോലീസ് ക്യാന്‍റീന്‍ നിലവിലുള്ളതുപോലെ വനം വകുപ്പ് ഉദേ്യാഗസ്ഥര്‍ക്കും സെന്‍ട്രല്‍ ക്യാന്‍റീന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ?

6392


തൃശ്ശൂര്‍ ജില്ലാ ട്രീ കമ്മിറ്റി അംഗങ്ങള്‍ 


ശ്രീമതി. ഗീതാ ഗോപി

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വനംവകുപ്പ് രൂപീകരിച്ച ട്രീ കമ്മിറ്റികള്‍ ഇപ്പോള്‍ നിലവിലുണ്ടോ; അവ പ്രവര്‍ത്തനക്ഷമമാണോ; 

(ബി)തൃശ്ശൂര്‍ ജില്ലയില്‍ പ്രസ്തുത ട്രീ കമ്മിറ്റി ഇപ്പോള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ കമ്മിറ്റി അംഗങ്ങള്‍ ആരെല്ലാമാണെന്ന് അറിയിക്കുമോ; 

(സി)തൃശ്ശൂര്‍ ജില്ലയിലെ ട്രീ കമ്മിറ്റിയില്‍ ഏതെങ്കിലും അംഗങ്ങള്‍ രാജിവെച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ രാജിവെച്ചവര്‍ ആരെല്ലാമാണ്, രേഖാമൂലം രാജി നല്കാത്തവര്‍ ആരെല്ലാമാണ് എന്നീ വിവരങ്ങള്‍ അറിയിക്കുമോ; 

(ഡി)തൃശ്ശൂര്‍ ജില്ലയിലെ ട്രീ കമ്മിറ്റിയുടെ അവസാന യോഗം ചേര്‍ന്നതെന്നാണ്; രേഖാമൂലം രാജിനല്കിയിട്ടില്ലാത്തവരെ യോഗവിവരം അറിയിക്കാറുണ്ടോ; വിശദമാക്കുമോ? 

6393


കാഞ്ഞങ്ങാട് മണ്ധലത്തില്‍ സൌരോര്‍ജ്ജവേലി നിര്‍മ്മാണഫണ്ട് 


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)സൌരോര്‍ജ്ജവേലി നിര്‍മ്മാണത്തിന് വനംവകുപ്പില്‍ നിന്നും കാഞ്ഞങ്ങാട് മണ്ധലത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്നും ഇതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ; 

(ബി)മണ്ധലത്തിലെ ഏതൊക്കെ സ്ഥലങ്ങളിലാണ് സൌരോര്‍ജ്ജ വേലി നിര്‍മ്മിക്കുന്നതെന്ന് വിശദമാക്കാമോ? 

6394


ആനകളുടെ പരിപാലനവും കൈമാറ്റവും സംബന്ധിച്ച വ്യവസ്ഥകള്‍ 


ശ്രീ. കെ. രാജു

(എ)വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് 1979 സെക്ഷന്‍ 39(3) പ്രകാരം ആനയെ പരിപാലിക്കുന്നതിന് അനുവാദം നല്‍കുന്നതിനുള്ള വ്യവസ്ഥകളും ആനയെ കൈമാറ്റം ചെയ്യപ്പെടണമെങ്കില്‍ പാലിക്കേണ്ട വ്യവസ്ഥകളും വിശദമാക്കുമോ; 

(ബി)വനം വകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതുപ്രകാരമുള്ള ഉടമസ്ഥരുടെ കൈവശം ആനകള്‍ ഇല്ലാതിരിക്കെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആനയെ സര്‍ക്കാര്‍ അനുമതി കൂടാതെ കൈമാറ്റം നടത്തുന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമോയെന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

6395


വനംവകുപ്പിലെ അംഗീകൃത പാപ്പാന്മാര്‍ 


ശ്രീ. എ.എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)വനം വകുപ്പിന്‍റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ആനകളുടെ എണ്ണം എത്രയാണ്;

(ബി)നിലവില്‍ വനം വകുപ്പില്‍ എത്ര അംഗീകൃത ആന പാപ്പാന്മാരുടെ ഒഴിവുകളാണുള്ളത്; കഴിഞ്ഞ പത്ത് വര്‍ഷമായി ദിവസവേതനാടിസ്ഥാത്തില്‍ ജോലി ചെയ്യുന്ന പാപ്പാന്മാരുടെ പേര് വെളിപ്പെടുത്തുമോ; 

(സി)ഡിപ്പാര്‍ട്ട്മെന്‍റ് പാപ്പാന്മാരുടെ നിയമന യോഗ്യത എന്താണ്;

(ഡി)വകുപ്പ് തലത്തില്‍ ആന പാപ്പാന്മാര്‍ക്ക് നല്‍കി വരുന്ന പരിശീലനം എന്താണ്;

(ഇ)പത്ത് വര്‍ഷത്തിലധികമായി സ്ഥിരമായി സേവനമനുഷ്ഠിക്കുന്ന താല്‍ക്കാലിക പാപ്പാന്മാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ? 

6396


റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരണം 


ശ്രീ. ബി. ഡി. ദേവസ്സി

നാട്ടിലേക്കിറങ്ങി വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളെ കാട്ടിനുള്ളിലേയ്ക്ക് തന്നെ തുരത്തി ഓടിക്കുന്നതിനായി വാഴച്ചാല്‍ ആസ്ഥാനമാക്കി റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

6397


പുലിഭീഷണിക്കെതിരെയുള്ള നടപടി 


ശ്രീ. എം. ചന്ദ്രന്‍

(എ)ആലത്തൂര്‍ മണ്ധലത്തിലെ കിഴക്കഞ്ചേരി ക വില്ലേജിലും, മംഗലം ഡാമിലും പുലിയുടെ ഭീഷണി ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ആയത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി വനം വകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ? 

6398 


ഇന്‍റഗ്രേറ്റഡ് റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് പദ്ധതി 


ശ്രീ. സണ്ണി ജോസഫ്
 ,, വി. റ്റി. ബല്‍റാം 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഹൈബി ഈഡന്‍ 

(എ) പരിസ്ഥിതി വകുപ്പ് ഇന്‍റഗ്രേറ്റഡ് റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(സി) നദികളെ പുനഃരുദ്ധരിക്കുന്നതിനും അവയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി) പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6399


ഇ.എഫ്.എല്‍ ആയി വിജ്ഞാപനം ചെയ്ത ഭൂമി 


ശ്രീ. എ.കെ. ബാലന്‍

(എ)ഇ.എഫ്.എല്‍ ആയി വിജ്ഞാപനം ചെയ്ത ഭൂമി തിരികെ നല്‍കാനോ, നഷ്ടപരിഹാരം നല്‍കാനോ പാടില്ലെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ബി)ചെറിയ അളവില്‍പ്പെട്ട ഇത്തരം ഭൂമികള്‍ വിട്ടു നല്‍കുന്നത് സംബന്ധിച്ച് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി എന്തെങ്കിലും ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)താമസിക്കുകയും, കൃഷി ചെയ്തു ഉപജീവനം നടത്തുകയും സ്വാഭാവിക വനത്തിന്‍റെ ഒരു നിര്‍വ്വചനത്തിലും പെടാത്തതുമായ ചെറിയ അളവ് ഭൂമി ഇ.എഫ്.എല്‍. ആയി വിജ്ഞാപനം ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത്തരം ഭൂമി വിട്ടു നല്‍കാന്‍ നടപടി സ്വീകരിക്കുമോ ; 

(ഡി)ഈ ആവശ്യമുന്നയിച്ചുള്ള അപേക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ രണ്ട് ഏക്കറില്‍ താഴെ ഇ.എഫ്.എല്‍. ആയി വിജ്ഞാപനം ചെയ്യപ്പെട്ട എത്ര ഭൂവുടമകളുടെ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ; 

(ഇ)ഇത്തരം ഭൂമികളെ സംബന്ധിച്ച പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ മണ്ധലാടിസ്ഥാനത്തില്‍ ജനപ്രതി നിധികളുടെ യോഗം ചേരുമോ ?

6400


ലൈസന്‍സില്ലാത്ത പാറമടകള്‍ നടത്തുന്നവര്‍ക്കെതിരെയുളള നടപടി 


ശ്രീ. സാജു പോള്‍

(എ)സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനം പരിസ്ഥിതി വകുപ്പ് നിരീക്ഷിക്കാറുണ്ടോ;

(ബി)പരിസ്ഥിതി വകുപ്പിന്‍റെ ലൈസന്‍സില്ലാതെ പാറമടകള്‍ പ്രവര്‍ത്തിച്ച് വരുന്നത് ശ്രദ്ധയിലുണ്ടോ;

(സി)ഇത്തരം പാറമടകള്‍ നടത്തുന്നവര്‍ക്കെതിരെ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുളള ശിക്ഷാ വിധികള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

6401


പരിസ്ഥിതിലോല പ്രദേശങ്ങളിലെ ക്വാറികളുടെ പ്രവര്‍ത്തനം 


ശ്രീ. കെ. അജിത്

(എ)പരിസ്ഥിതിലോലമെന്ന് കണ്ടെത്തിയ വില്ലേജുകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും എങ്കില്‍ എത്ര വില്ലേജുകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ; 

(ബി)പരിസ്ഥിതിലോലമെന്നു കണ്ടെത്തിയ വില്ലേജുകളിലെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(സി)ക്വാറികള്‍ ആരംഭിക്കുന്നതിന് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരിസ്ഥിതിലോലമെന്നു കണ്ടെത്തിയ മേഖലകളില്‍ ഏതെങ്കിലും ക്വാറികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ? 

6402


കായിക വികസനത്തിനുള്ള പുതിയ പദ്ധതികള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)കായിക വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പുതിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)ഗോ ഫോര്‍ ഗോള്‍ഡ് എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും, ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാക്കിയെന്നും വ്യക്തമാക്കുമോ; 

(സി)വിഷന്‍ ഇന്ത്യാ പദ്ധതി, സന്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍ പരിശീലന പദ്ധതി എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ? 

6403


കായിക സംഘടനകളുടെ സര്‍ട്ടിഫിക്കറ്റിന്‍റെ ദുരുപയോഗം തടയുവാന്‍ നടപടി 


ശ്രീ. പി.കെ. ഗുരുദാസന്‍

(എ)കായിക സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് അനര്‍ഹരായ കുട്ടികള്‍ ഗ്രേസ് മാര്‍ക്ക് നേടുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കേരള മൌണ്ടനീയറിംഗ് അസ്സോസിയേഷനില്‍ അരങ്ങേറിയ തട്ടിപ്പ് ഭാരവാഹികള്‍ തന്നെ കണ്ടെത്തി നടപടി സ്വീകരിച്ചതായി സംഘടനാ പ്രസിഡന്‍റ് മാധ്യമങ്ങളെ അറിയിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇക്കാര്യത്തില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ തട്ടിപ്പുകാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഈ വിഷയത്തില്‍ ഏതെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുമോ?

6404


നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം നിര്‍മ്മാണം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം നിര്‍മ്മാണത്തിന് 2014-15 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ 5 കോടി രൂപ വകയിരുത്തിയതിനാല്‍ ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; 

(ബി)ഈ വര്‍ഷം സ്റ്റേഡിയം പണി ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

6405


തലശ്ശേരി സര്‍ക്കസ് അക്കാദമി നിലനിര്‍ത്തണമെന്ന നിവേദനം

 
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തലശ്ശേരിയില്‍ ആരംഭിച്ച സര്‍ക്കസ് അക്കാദമി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(സി)സര്‍ക്കസ് അക്കാദമി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ ഇതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

6406


ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലെ വിജയികള്‍ക്ക് തുടര്‍ പരിശീലനം 


ശ്രീ. ബി. സത്യന്‍

(എ)കേരള സ്റ്റേറ്റ് ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ സമ്മാനാര്‍ഹരാകുന്ന കുട്ടികള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നത്; വിശദമാക്കാമോ; 

(ബി)എസ്.ഐ.ഇ.ടി സംഘടിപ്പിക്കുന്ന ഇത്തരം ഫെസ്റ്റിവലുകളില്‍ വിജയികളാകുന്ന കുട്ടികള്‍ക്ക് തുടര്‍ പരിശീലനം വകുപ്പ് നല്‍കുന്നുണ്ടോ; ഇത് സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കാമോ? 

6407


കെ.എസ്.എഫ്.ഡി.സി.യുടെ ആധുനികവല്‍ക്കരണം 


ശ്രീ. പി. ഉബൈദുള്ള
 ,, പി.കെ. ബഷീര്‍
 ,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
 ,, സി. മോയിന്‍കുട്ടി 

(എ)സംസ്ഥാന ഫിലിം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ആധുനികവത്ക്കരണം ഏതു ഘട്ടത്തിലൊണെന്ന് വ്യക്തമാക്കുമോ; 

(ബി)ഫിലിമിന്‍റെ കെമിക്കല്‍ പ്രോസസിംഗ് സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റലൈസ്ഡ് സംവിധാനത്തിലേയ്ക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ കെമിക്കല്‍ പ്രോസസിംഗ് നടത്തിയിരുന്ന യോഗ്യതയുള്ള പ്രോസസിംഗ് സ്റ്റാഫിന് ഡിജിറ്റല്‍ സംവിധാനത്തില്‍ പരിശീലനം നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശീലനം നല്കി അവരുടെ സേവനം ഉപയോഗപ്പെടുത്തുമോ; 

(സി)സാങ്കേതിക യോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ള ഉദേ്യാഗസ്ഥരെ പി.എസ്.സി. മുഖേന നിയമിച്ച് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ആധുനികവത്ക്കരിച്ച് ലാഭകരമാക്കാന്‍ നടപടി സ്വീകരിക്കുമോ?

T6408


ചലച്ചിത്ര അക്കാഡമിയിലെ നിയമനങ്ങള്‍ 


ശ്രീ. ആര്‍. രാജേഷ്

(എ)ചലച്ചിത്ര അക്കാഡമിയില്‍ 2014 ഏപ്രില്‍ 1 ന് ശേഷം നടന്ന താല്‍ക്കാലിക നിയമനങ്ങള്‍ എത്രയാണെന്നും, ഏതൊക്കെ തസ്തികകളിലേക്കാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നും, ആരെയൊക്കെയാണ് നിയമിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ; 

(ബി)ഈ നിയമനം കിട്ടിയ വ്യക്തികള്‍ മുന്‍പ് ജോലി ചെയ്തിരുന്നതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത നിയമന ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ചലച്ചിത്ര അക്കാഡമി ആഫീസിലെ കന്പ്യൂട്ടറില്‍ ഫ്രീ സോഫ്റ്റ് വെയര്‍ മാറ്റി വിന്‍ഡോസ് സോഫ്റ്റ് വെയര്‍ ആക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം നയം മാറ്റുന്നതിനുള്ള കാരണം വിശദമാക്കുമോ?

6409


കെ.എസ്.ആര്‍.ടി.സി ക്ക് മൂലധന നിക്ഷേപം 


ശ്രീ.സി. കൃഷ്ണന്‍

(എ)കെ.എസ്.ആര്‍.ടി.സി യുടെ അടിസ്ഥാന സൌകര്യവികസനത്തിനും പുതുതായി ബസുകള്‍ വാങ്ങുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൂലധന നിക്ഷേപമായി 1990 മുതല്‍ കെ.എസ്.ആര്‍.ടി.സി ക്ക് തുക അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് അനുവദിക്കുന്ന വിധത്തില്‍ മൂലധന നിക്ഷേപം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

6410


ബഹുവിധ യാത്രാസൌകര്യം ഉറപ്പാക്കുന്ന പദ്ധതികള്‍ 


ഡോ. എന്‍. ജയരാജ്
 ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി.സി. ജോര്‍ജ്

(എ)സംസ്ഥാനത്ത് വൈറ്റില മൊബിലിറ്റി ഹബ്ബ്, തിരുവനന്തപുരം മള്‍ട്ടി മോഡല്‍ ഹബ്ബ് മാതൃകയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവോ ; വിശദാംശങ്ങള്‍ നല്‍കുമോ ; 

(ബി)പ്രസ്തുത ഹബ്ബുകളുടെ പ്രധാന ഘടകങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ;

(സി)പ്രധാനപ്പെട്ട ഗതാഗത മാധ്യമങ്ങളായ എയര്‍, റെയില്‍, റോഡ്, ഇന്‍ലാന്‍റ് വാട്ടര്‍ ഗതാഗതം, കടല്‍ ഗതാഗതം മുതലായവയെ സഹകരിപ്പിച്ചുകൊണ്ട് ബഹുവിധ യാത്രാസൌകര്യം ഉറപ്പാക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് അനുയോജ്യമായ ഇടങ്ങളില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

6411


കെ. എസ്. ആര്‍. ടി. സി. വാര്‍ഷിക റിപ്പോര്‍ട്ട് 


ശ്രീ. എന്‍. ഷംസുദ്ദീന്‍


(എ)കെ. എസ്. ആര്‍. ടി. സി ഏറ്റവും അവസാനം തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് ഏത് വര്‍ഷത്തേതാണ് പ്രസിദ്ധീകരിച്ചത്;

(ബി)വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധപ്പെടുത്തുന്നതിനുളള കാലതാമസത്തിന്‍റെ കാരണം അറിയിക്കാമോ;

(സി)വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ കൃത്യമായി തയ്യാറാക്കുന്നത് കെ. എസ്. ആര്‍. ടി. സി. ക്ക് ഏതെല്ലാം രീതിയില്‍ ഉപകാരമാകുന്നുവെന്ന് വ്യക്തമാക്കുമോ?

6412


കെ.എസ്.ആര്‍.ടി.സി.യുടെ വിജിലന്‍സ് സ്ക്വാഡ് 


ശ്രീ. സണ്ണി ജോസഫ്
 ,, പി. സി. വിഷ്ണുനാഥ്
 ,, ഷാഫി പറന്പില്
‍ ,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)വരുമാനച്ചോര്‍ച്ച തടയുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.യില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഇതിന്‍റെ ഭാഗമായി കോര്‍പ്പറേഷനിലെ വിജിലന്‍സ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി)സ്ക്വാഡുകളെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)കെ.എസ്.ആര്‍.ടി.സി യുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ; വിശദമാക്കുമോ?

6413


കെ.എസ്.ആര്‍.ടി.സി.യുടെ പണം ചോരുന്ന പഴുതുകള്‍ പരിശോധിക്കുന്നതിന് നടപടി 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
 ,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, എന്‍. ഷംസുദ്ദീന്‍
 ,, റ്റി.എ. അഹമ്മദ് കബീര്‍ 

(എ)യാത്രാവാറന്‍റ് പാസ്സുകള്‍ കൃത്യമായി പ്രോസസ് ചെയ്യാത്തതും, ടിക്കറ്റ് കളക്ഷന്‍ വെട്ടിപ്പിലും കെ.എസ്.ആര്‍.ടി.സി.ക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; 

(ബി)ഇതെക്കുറിച്ച് എന്തൊക്കെ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതിന്‍റെ വിശദവിവരം നല്കാമോ;

(സി)ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും, കെ.എസ്.ആര്‍.ടി.സി.യുടെ പണം ചോരുന്ന പഴുതുകള്‍ പരിശോധിച്ച് അതു തടയുന്നതിനുമുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ?

6414


ഡ്രൈവിംഗ് ലൈസന്‍സിലെ തെറ്റുകള്‍ തിരുത്താന്‍ നടപടി 


 ശ്രീ. ഹൈബി ഈഡന്‍

(എ) റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്പ് നല്‍കിയിട്ടുള്ള ലൈസന്‍സ് ബുക്കുകളിലെ വിവരങ്ങള്‍ കന്പ്യൂട്ടറില്‍ രേഖപ്പെടുത്തിയപ്പോള്‍ ഭൂരിപക്ഷം ലൈസന്‍സ് ഉടമകളുടെയും വിവരങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഇത്തരം തെറ്റുകള്‍ തിരുത്തുന്നതിന് ലൈസന്‍സുടമകളുടെ കയ്യില്‍നിന്നും പണം ഈടാക്കുന്ന സാഹചര്യം നിലവിലുണ്ടോ; 

(സി) ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റ് തിരുത്തി റെക്കോര്‍ഡ് ബുക്കുകള്‍ പരിശോധിച്ച്, പണം ഈടാക്കാതെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6415


മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്‍മാരുടെ സ്ഥലംമാറ്റം 


ശ്രീ. എസ്. രാജേന്ദ്രന്‍ 
,, കെ.വി. അബ്ദുള്‍ ഖാദര്‍ 
,, കെ.കെ. നാരായണന്
‍ ,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 

(എ)മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റത്തിന്‍റെ പേരില്‍ കോഴ വാങ്ങുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഒരേ ഓഫീസില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാകാത്തവരെ സ്ഥലം മാറ്റരുതെന്ന ചട്ടം ലംഘിച്ചാണ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റിയിരിക്കുന്നതെന്ന ആക്ഷേപത്തിന്മേല്‍ നിലപാട് വ്യക്തമാക്കാമോ; 

(സി)ചെക്ക്പോസ്റ്റുള്ള ഓഫീസുകളിലേക്ക് സ്ഥലംമാറ്റം നല്‍കാന്‍ കോഴ നല്‍കുന്നതായുള്ള ആക്ഷേപത്തിന്‍മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; 

(ഡി)മാനദണ്ധം ലംഘിച്ച് സ്ഥലംമാറ്റം നടന്നതായുള്ള പരാതികളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെടുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.