UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

142

ഓപ്പറേഷന്‍ കുബേര 


ശ്രീ. എം. പി. വിന്‍സെന്‍റ് 

,, വി.റ്റി. ബല്‍റാം 

,, വി. പി. സജീന്ദ്രന്‍ 

,, എം. എ. വാഹീദ് 

 

(എ)ആര്‍.ബി.ഐ. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; 
(ബി)ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ക്രൈം സ്റ്റോപ്പര്‍ മാതൃകയില്‍ സംവിധാനം ഏര്‍പ്പെടുത്തുമോ; 
(സി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

143

ഓപ്പറേഷന്‍ കുബേര 


ശ്രീ. എ.റ്റി. ജോര്‍ജ്

 ,, വര്‍ക്കല കഹാര്

 ,, ഡൊമിനിക് പ്രസന്‍റേഷന്‍ 

,, കെ. മുരളീധരന്‍ 

 

(എ)സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കുബേര എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ; 
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; 
(സി)അനധികൃത പണമിടപാടു സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 
(ഡി)പ്രസ്തുത സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്: വിശദാംശങ്ങള്‍ എന്തെല്ലാം ?

144

ഓപ്പറേഷന്‍ കുബേര 

 

ശ്രീ. പി. കെ. ബഷീര്‍

 

(എ)"ഓപ്പറേഷന്‍ കുബേര' എന്ന പേരില്‍ അമിതപലിശക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)ഇതിനോടനുബന്ധിച്ച് എന്തൊക്കെ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
(സി)അമിതപ്പലിശക്കാര്‍ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും തട്ടിയെടുത്ത ഭൂമിയും, വാസസ്ഥലങ്ങളുള്‍പ്പെടെയുളള വസ്തുവകകളും ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 
(ഡി)സംസ്ഥാനത്ത് ഇതുവരെ എത്ര പേര്‍ക്കെതിരെ ഓപ്പറേഷന്‍ കുബേര പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

145

ഓപ്പറേഷന്‍ കുബേര 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

 

(എ)ഓപ്പറേഷന്‍ കുബേര നടപടിപ്രകാരം എത്ര ബ്ലേഡ് സ്ഥാപനങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)നടപടിയെടുത്ത് അടച്ചുപൂട്ടിയ ഇത്തരം അനധികൃത ധനകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേര് വിവരം ജില്ല തിരിച്ച് വിശദമാക്കുമോ?

146

"ഓപ്പറേഷന്‍ കുബേര' 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)"ഓപ്പറേഷന്‍ കുബേര' എന്ന പേരില്‍ കൊളളപ്പലിശക്കെതിരെ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു; എത്ര രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തി എന്നിവ വിശദമാക്കുമോ; 
(ബി)അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ നടത്തുന്നവരെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തി കേസ്സ് എടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;
(സി)പോലീസ് സേനയിലെ ആര്‍ക്കെങ്കിലും ഇത്തരം സംഘങ്ങളോട് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമോ?

147

ഓപ്പറേഷന്‍ കുബേര 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 

,, തോമസ് ചാണ്ടി

 

(എ) ഓപ്പറേഷന്‍ കുബേര പ്രകാരം എത്ര കേസ്സുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;
(ബി)പോലീസ് സേനയുടെ വിജിലന്‍സ് സംവിധാനം ഉപയോഗിച്ച് സംസ്ഥാനത്തുടനീളം ഉള്ള ബ്ലേഡ് മാഫിയയെ കണ്ടെത്തുന്നതിനും അവരെ നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരുന്നതിനുമുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; 
(സി)പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥന്മാരടക്കം ബ്ലേഡ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ ?

148

ഓപ്പറേഷന്‍ കുബേര 

ശ്രീ. പി. തിലോത്തമന്‍ 

,, കെ. രാജു 

,, മുല്ലക്കര രത്നാകരന്‍

 ,, വി. ശശി

 

(എ)സംസ്ഥാനത്ത് ഓപ്പറേഷന്‍ കുബേര ആരംഭിച്ചതെന്നുമുതലാണ്, ഇതിനകം എത്ര റെയ്ഡുകള്‍ നടത്തി, എത്രപേരെ കസ്റ്റഡിയിലെടുത്തു, എത്ര പേരെ അറസ്റ്റ് ചെയ്തു കേസ് ചാര്‍ജ്ജ് ചെയ്തു എന്നിവ വിശദമാക്കാമോ; 
(ബി)എന്തെല്ലാം രേഖകളാണ് അമിത പലിശക്കാരില്‍ നിന്നും കണ്ടെടുത്തതെന്ന് വെളിപ്പെടുത്തുമോ;
(സി)അമിത പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് എത്ര പേര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്?

149

ഓപ്പറേഷന്‍ കുബേര 


ശ്രീമതി. കെ. എസ്. സലീഖ

 

(എ)സംസ്ഥാനത്ത് ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കാനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു: എത്രപേരെ അറസ്റ്റ് ചെയ്തു: ഇവരില്‍നിന്നും എന്ത് തുക പിടിച്ചെടുത്തു: വ്യക്തമാക്കുമോ; 
(ബി)ഇവരെ നിയന്ത്രിക്കാനായി നടപ്പിലാക്കിയ "ഓപ്പറേഷന്‍ കുബേര" പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; 
(സി)"ഓപ്പറേഷന്‍ കുബേര'യുടെ ബ്ലേഡ് മാഫിയ വേട്ടയുടെ ഭാഗമായി നാളിതുവരെ എത്ര പരാതികള്‍/ ഓണ്‍ലൈന്‍/ഫോണ്‍ സന്ദേശം മുഖേന ലഭിക്കുകയുണ്ടായി; 
(ഡി)പ്രസ്തുത പരാതികള്‍ അനേ്വഷിച്ച് നടപടികളെടുക്കാന്‍ ഏതെല്ലാം പോലീസ് ഉദേ്യാഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്; 
(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ബ്ലേഡ് മാഫിയയുടെ അതിക്രമങ്ങള്‍ക്കുവിധേയമായി മരണപ്പെട്ടവര്‍ എത്ര; വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ എത്ര: ജില്ല തിരിച്ച് വ്യക്തമാക്കുമോ; 
(എഫ്)ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പോലീസ്/റവന്യൂ/മറ്റ് ഉദേ്യാഗസ്ഥര്‍ എന്നിവരെ കണ്ടെത്താന്‍ എന്ത് നടപടികള്‍ സ്വീകരിച്ചു; 
(ജി)ഇപ്രകാരം നാളിതുവരെ കണ്ടെത്തിയ പോലീസ് ഉള്‍പ്പെടെയുള്ള മറ്റ് ഉദേ്യാഗസ്ഥര്‍ ആരെല്ലാമെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ?

150

ഓപ്പറേഷന്‍ കുബേര 

 

ശ്രീ. മുല്ലക്കര രത്നാകരന്‍

 

(എ) സര്‍ക്കാര്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുള്ള ഓപ്പറേഷന്‍ കുബേര മൂലം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി) ഇതില്‍ എത്ര പോലീസ് ഉദ്യോഗസ്ഥന്മാര്‍ പ്രതികളാക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

151

ഓപ്പറേഷന്‍ കുബേര പ്രകാരമുള്ള അറസ്റ്റ് 


ശ്രീ. എം. ചന്ദ്രന്‍


(എ)"ഓപ്പറേഷന്‍ കുബേര' യുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി എത്രപേരെയാണ് ഇതുവരെയായി അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 
(ബി)അറസ്റ്റ് ചെയ്തവരില്‍ എത്ര പോലീസുകാരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 
(സി)പ്രസ്തുത പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വകുപ്പുതല നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 
(ഡി)വന്‍കിട കൊള്ളപലിശക്കാരെ ആരെയും പിടികൂടിയിട്ടില്ലെന്ന പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; 
(ഇ)"ഓപ്പറേഷന്‍ കുബേര'യുടെ ഭാഗമായി അറസ്റ്റ് ചെയ്ത വന്‍കിടക്കാരുടെ പേരുവിവരം വെളിപ്പെടുത്തുമോ?

152

ഓപ്പറേഷന്‍ കുബേര 


ശ്രീ. ഇ.കെ. വിജയന്‍

(എ)ഓപ്പറേഷന്‍ കുബേരയില്‍ നിന്നും വന്‍കിട ബ്ലേഡ് കന്പനികളെ ഒഴിവാക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഓപ്പറേഷന്‍ കുബേരയിലൂടെ 5 കോടിയ്ക്ക് മുകളില്‍ ആസ്തിയുള്ള എത്ര കന്പനി/സ്ഥാപനം/വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(സി)ഇത്തരം ബ്ലേഡ് മാഫിയകള്‍ക്ക് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ഡി)ഉണ്ടെങ്കില്‍ ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

153

ഓപ്പറേഷന്‍ കുബേര 

ശ്രീ. പി. തിലോത്തമന്‍

(എ)ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ കുബേരയില്‍ ഇതുവരെ എത്ര പേര്‍ക്കെതിരെ കേസ്സ് എടുത്തെന്നു പറയാമോ ; 
(ബി)നിയമവിരുദ്ധമായി പണം പലിശയ്ക്കു നല്‍കുന്നയാളുകളില്‍ നിന്നും എന്തെല്ലാം രേഖകളാണ് തെളിവായി പിടിച്ചെടുത്തിട്ടുള്ളതെന്നു വ്യക്തമാക്കാമോ; 
(സി)ഇവര്‍ക്കെതിരെ ശേഖരിച്ചിട്ടുള്ള പ്രസ്തുത തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കുന്നതാണെന്നു പരിശോധിച്ചിട്ടുണ്ടോ ; 
(ഡി)ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ പോലീസുകാര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പലരുടെയും വീടുകളില്‍ റെയ്ഡ് നടത്തുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

154

ഓപ്പറേഷന്‍ കുബേര നടപടിയിലുള്ള തടസ്സം 

ശ്രീ. മാത്യു റ്റി. തോമസ് 

'' സി.കെ. നാണു

'' ജോസ് തെറ്റയില്‍ 

ശ്രീമതി ജമീലാ പ്രകാശം

(എ)പോലീസ് സേനാംഗങ്ങളും ബ്ലേഡ് മാഫിയകളും തമ്മിലുള്ളതായി പറയപ്പെടുന്ന അവിശുദ്ധ ബന്ധം "ഓപ്പറേഷന്‍ കുബേര' എന്ന പേരില്‍ നടത്തുന്ന നടപടികള്‍ക്ക് എത്രമാത്രം തടസ്സങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ ; 
(ബി)ഉദേ്യാഗസ്ഥര്‍ അവിഹിതമായി ഉണ്ടാക്കിയ സന്പാദ്യം കൊണ്ട് ബിനാമികളായ പലരും അമിത പലിശയ്ക്ക് പണം കടം കൊടുത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ; 
(സി)ബ്ലേഡ് മാഫിയയുടെ മനുഷത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും അമിത പലിശ ഈടാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികള്‍ അപര്യാപ്തമാണെന്ന ആരോപണം ഉണ്ടായതിനാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ ?

155

അമിത പലിശ 

ശ്രീ. എളമരം കരീം 

,, കെ.വി. അബ്ദുള്‍ ഖാദര്‍

 ,, സി.കെ. സദാശിവന്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ് 

(എ)അമിത പലിശ ഈടാക്കല്‍ നിരോധന നിയമം നിലവില്‍ വന്നതിനുശേഷവും ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം സജീവമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)പ്രസ്തുത നിയമം നിലവില്‍ വന്നതിനുശേഷം അതിലെ വ്യവസ്ഥകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ എത്രയാണെന്നും എത്രപേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കാമോ; 
(സി)നിയമം നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ; 
(ഡി)കടം വാങ്ങിയ പണത്തിന്‍റെ അധിക പലിശ നല്‍കാന്‍ വൈകിയ ശ്യാം എന്ന യുവാവിനെ കോഴിക്കോട്ട് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ബ്ലേഡ് പലിശക്കാരന്‍ കൊലചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിനിടയായതോ ആയ എത്ര കേസുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ ?

156

വന്‍കിട ഫിനാന്‍സ് സ്ഥാപനങ്ങളുടെ അമിത പലിശ 

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട ഫിനാന്‍സ് സ്ഥാപനങ്ങള്‍ അമിത പലിശ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ കുബേര പ്രകാരം നടപടി സ്വീകരിക്കുമോ ?

157

ബ്ലേഡ് മാഫിയകള്‍ക്കെതിരെയുള്ള നടപടി 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)ബ്ലേഡ് മാഫിയക്കെതിരെ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; 
(ബി)ഇത് സംബന്ധിച്ച് ആകെ എത്ര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് കേസുകള്‍ എടുത്തിട്ടുള്ളത്; 
(സി)ബ്ലേഡ് മാഫിയകളില്‍ ജനങ്ങള്‍ അഭയം തേടുന്നതില്‍നിന്നും അവരെ പിന്തിരിപ്പിക്കുന്നതിലേയ്ക്കായി എന്തൊക്കെ ബോധവത്കരണ നടപടികളും പദ്ധതികളുമാണ് കൈക്കൊണ്ടിട്ടുള്ളത്; 
(ഡി)ഇതര സാന്പത്തിക സ്ഥാപനങ്ങളില്‍നിന്നും ന്യായമായ പലിശയ്ക്ക് ഉദാരമായ വ്യവസ്ഥയില്‍ വായ്പ്പകള്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

158

ബ്ലേഡ് മാഫിയ 

ശ്രീ. എസ്. ശര്‍മ്മ

(എ) സംസ്ഥാനത്ത് ബ്ലേഡ് മാഫിയകളുടെ പീഡനത്തിനിരയായിട്ടുള്ളവര്‍ എത്രയെന്ന് വ്യക്തമാക്കാമോ;
(ബി) ഇതില്‍ എത്രപേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്;
(സി) എത്ര പേരെ പ്രതികളാക്കി കേസ് എടുത്തിട്ടുണ്ട്; ഇതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എത്ര പേരുണ്ട്;
(ഡി) ബ്ലേഡ് മാഫിയകള്‍ക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

159

അമിത പലിശ ഈടാക്കല്‍ നിരോധന നിയമം 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ഇതുവരെ അമിത പലിശ ഈടാക്കാന്‍ നിരോധന നിയമപ്രകാരം എടുത്ത കേസ്സുകളുടെ എണ്ണം വ്യക്തമാക്കാമോ; 
(ബി)പ്രസ്തുത കേസില്‍ ഉള്‍പ്പെട്ടവരുടേയും ഇനിയും അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ളവരുടെയും എണ്ണം വ്യക്തമാക്കാമോ; 
(സി)ഈ കാലയളവില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എത്ര ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങളും പണമിടപാടുകാരും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ; 
(ഡി)ഇവരില്‍ നിന്ന് പിടികൂടിയ പണവും രേഖകളും ചെക്കുകളും മറ്റ് വസ്തുക്കളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

160

ബ്ലേഡ് മാഫിയയുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് ബ്ലേഡ് മാഫിയക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(ബി)സംസ്ഥാനത്ത് ഇതിനകം ബ്ലേഡ്മാഫിയക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ ഏതൊക്കെ തസ്തികകളിലുള്ള പോലീസ്, മറ്റിതര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 
(സി)എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതിനകം അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

161

ബ്ലേഡ് പലിശ

 
ശ്രീ. എം. ഹംസ

(എ)ബ്ലേഡ് പലിശക്കാരും സ്വകാര്യ ബാങ്കുകാരും അമിത പലിശ ഈടാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തു; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള കണക്ക് ലഭ്യമാക്കാമോ; 
(ബി)ബ്ലേഡ് പലിശക്കാരേയും, സ്വകാര്യ ബാങ്കുകാരേയും നിയന്ത്രിക്കുന്നതിനും അമിതപലിശയില്‍ നിന്ന് സാധാരണക്കാരായ ആളുകളെ രക്ഷിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കാമോ; 
(സി)സ്വകാര്യ ബാങ്കുകള്‍ക്കും ബ്ലേഡ് പലിശക്കാര്‍ക്കുമെതിരായി 01.06.2011 മുതല്‍ 30.04.2014 വരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ; 
(ഡി)01.06.2006 മുതല്‍ 31.03.2011 വരെ ബ്ലേഡ് പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് എത്ര കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി; വിശദാംശം ലഭ്യമാക്കാമോ?

162

ബ്ലേഡ് മാഫിയ അമര്‍ച്ചയുമായി ബന്ധപ്പെട്ട പോലീസ് റെയ്ഡ്

 
ശ്രീ. സി. കെ. സദാശിവന്‍

(എ)ബ്ലേഡ് മാഫിയയെ അമര്‍ച്ച ചെയ്യും എന്ന പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് നടന്ന പോലീസ് റെയ്ഡില്‍ എത്രപേരെ അറസ്റ്റ് ചെയ്യുകയുണ്ടായി; ഇതില്‍ എത്രപേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്; ജാമ്യത്തിലിറങ്ങിയവര്‍ എത്ര; 
(ബി)മാഫിയകളുമായി നിരന്തര ബന്ധം പുലര്‍ത്തിപ്പോന്നതായ എത്ര പോലീസുകാരെ സര്‍വ്വീസില്‍നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്; ബന്ധമുള്ളതായി ആക്ഷേപിക്കപ്പെട്ടവര്‍ എത്ര; ഇത് സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ?

163

അനധികൃത മണല്‍കടത്ത് 

ശ്രീ. ബി. സത്യന്‍ 
ശ്രീമതി കെ. കെ. ലതിക 
ശ്രീ. കൃഷ്ണന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

(എ)സംസ്ഥാനത്ത് അനധികൃത മണല്‍ കടത്ത് വ്യാപകമായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വ്യാജരേഖകള്‍ സൃഷ്ടിച്ചും പോലീസ് ഒത്താശയോടും കൂടി നടന്നുവരുന്ന അനധികൃത മണല്‍കടത്ത് നിയന്ത്രിക്കാന്‍ തയ്യാറാകുമോ; 
(സി)ആവശ്യത്തിനനുസൃതമായി മണല്‍ ലഭ്യമല്ലാത്തതിനാല്‍ അനധികൃത ഇടപാടുകള്‍ക്ക് സാദ്ധ്യതയേറെയാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 
(ഡി)മണല്‍കടത്ത് കേസില്‍ പിടിക്കപ്പെടുന്നവര്‍ രാഷ്ട്രീയബന്ധങ്ങളിലൂടെ പോലീസിനെ സമ്മര്‍ദ്ദത്തിലാക്കി കേസില്‍ നിന്നും രക്ഷപ്പെട്ടുപോകുന്ന അവസ്ഥ ഇല്ലാതാക്കുമോ; വളര്‍പട്ടണം സ്റ്റേഷനിലുണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 
(ഇ)മണല്‍മാഫിയകളുടെ പ്രവര്‍ത്തനം ഫലപ്രദമായി തടയുന്നതില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ? 

164

പിടിച്ചെടുത്ത മണല്‍ലോറികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)പോലീസും റവന്യൂ അധികാരികളും പിടിച്ചിട്ട മണല്‍ ലോറികള്‍ സ്റ്റേഷന്‍ പരിസരത്തും റോഡുകളിലും അനാഥമായി കിടക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)വ്യാപകമായ മണല്‍ക്ഷാമവും മണല്‍വില വര്‍ദ്ധനയും നിലവിലുള്ള സാഹചര്യത്തില്‍ മണലും വാഹനങ്ങളും നശിച്ചുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; 
(സി)യഥാസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതുമൂലം സര്‍ക്കാരിനുള്ള നഷ്ടവും വാഹനങ്ങള്‍ കിടക്കുന്നതുമൂലമുള്ള ഗതാഗതതടസ്സവും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; 
(ഡി)മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ? 

165

മണല്‍ മാഫിയ - പോലീസ് ബന്ധം 

ശ്രീമതി. കെ. എസ്. സലീഖ

(എ)സംസ്ഥാനത്ത് വളര്‍ന്നുവരുന്ന മണല്‍ മാഫിയ, പാറ ഖനന മാഫിയ, സ്പിരിറ്റ് മാഫിയ, പെണ്‍വാണിഭ മാഫിയ, മനുഷ്യ കടത്ത്, അന്യസംസ്ഥാനത്തുനിന്നും കുട്ടികളെ സംസ്ഥാനത്തേയ്ക്ക് കടത്തി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തല്‍, എന്നിവ കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 
(ബി)ഇവരെ നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; 
(സി)ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന പോലീസ്/ എക്സൈസ്/മറ്റ് ഉദേ്യാഗസ്ഥരെ സംബന്ധിച്ചും പ്രസ്തുത പ്രവര്‍ത്തനം നടത്തുന്ന പോലീസ് ഉള്‍പ്പെടെയുള്ള മറ്റ് ഉദേ്യാഗസ്ഥരേയും സംബന്ധിച്ചും ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എന്തെങ്കിലും അനേ്വഷണം നടത്തിയിട്ടുണ്ടോ; 
(ഡി)എങ്കില്‍ ഇപ്രകാരം അനേ്വഷണം നടത്തി കണ്ടെത്തിയ പോലീസ്/മറ്റ് വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ ആരെല്ലാമെന്നും ഇവര്‍ക്ക് എതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ; 
(ഇ)ഈ സര്‍ക്കാര്‍ അധീകാരത്തില്‍വന്നതിനുശേഷം ഇത്തരം മാഫിയകളുടെ ആക്രമണങ്ങള്‍ക്ക് വിധേയമായി മരണപ്പെട്ടവര്‍ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 
(എഫ്)ഇപ്രകാരം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്തൊക്കെ സഹായം അനുവദിച്ചു; വ്യക്തമാക്കുമോ; 
(ജി)ഇവരെ നിയന്ത്രിക്കാനും ഇതുമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമായി സമഗ്രമായ ഒരു നിയമം കൊണ്ടുവരുവാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ? 

166

ക്രമസമാധാനരംഗത്തെ നേട്ടങ്ങള്‍ 

ശ്രീ. ഹൈബി ഈഡന്‍ 
,, ജോസഫ് വാഴക്കന്‍ 
,, പി.എ. മാധവന്‍ 
,, വി.പി. സജീന്ദ്രന്‍

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് ക്രമസമാധാനരംഗത്ത് ദേശീയതലത്തില്‍ കേരളം ഉന്നതസ്ഥാനത്ത് എത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളുടേയും സര്‍വ്വേകളുടേയും വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി)പ്രസ്തുത നേട്ടം കൈവരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ക്രമസമാധാനരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

167

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം 

ശ്രീ. ഇ.പി. ജയരാജന്‍ 
'' വി. ശിവന്‍കുട്ടി 
ശ്രീമതി പി. അയിഷാ പോറ്റി 
ശ്രീ. സാജുപോള്‍

(എ)ക്രിമിനല്‍ മാഫിയ ക്വട്ടേഷന്‍ സംഘങ്ങള്‍ സംസ്ഥാനത്തെങ്ങും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിശോധിച്ചിട്ടുണ്ടോ ; 
(ബി)പോലീസിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാമോ ;
(സി)സ്വന്തം വീടുകളില്‍ പകല്‍ സമയത്തുപോലും സുരക്ഷിതമല്ലെന്ന ആക്ഷേപങ്ങളും അതിന്മേല്‍ ജനങ്ങളുടെ ആശങ്കകളും അവ മാറ്റാനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും നടപടി സ്വീകരിക്കുമോ ?

168

ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 

ശ്രീ. എം. എ. ബേബി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ആക്രമണങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു; വ്യക്തമാക്കുമോ; 
(ബി)മണല്‍ മാഫിയയുടെ ആക്രമണവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 
(സി)പ്രസ്തുത കാലയളവില്‍ ഈ ആക്രമണങ്ങള്‍ക്ക് വിധേയരായ പൊതുജനങ്ങളുടേയും വിവിധ വകുപ്പുകളിലെ ജീവനക്കാരുടേയും എണ്ണം ലഭ്യമാക്കാമോ?

169

മാവോയിസ്റ്റ് ഭീഷണിയ്ക്കെതിരെയുള്ള കര്‍മ്മ പദ്ധതികള്‍ 


ശ്രീ. റ്റി.എന്‍. പ്രതാപന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, എം.എ. വാഹീദ് 
,, പി.സി. വിഷ്ണുനാഥ് 

(എ)സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ; 
(ബി)ഇതിനായി പ്രതേ്യക പോലീസ് സേന രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ; 
(സി)ഇക്കാര്യത്തില്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ; 
(ഡി)പ്രസ്തുത ഭീഷണിയെ നേരിടാന്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ?

170

മാവോയിസ്റ്റുകളെ നിയന്ത്രിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ 


ശ്രീ. സി. പി. മുഹമ്മദ് 
,, ബെന്നി ബെഹനാന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, സണ്ണി ജോസഫ് 

(എ)സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഏതെല്ലാം മേഖലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്; 
(ബി)മാവോയിസ്റ്റുകളെ പിടികൂടുന്നതിന് നിയോഗിച്ച തണ്ടര്‍ ബോള്‍ട്ട് സ്ക്വാഡിനെ നയിക്കുന്നത് ആരാണ്; 
(സി)മാവോയിസ്റ്റുകളെ നിയന്ത്രിക്കുന്നതില്‍ പ്രസ്തുത സേന നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

171

തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ച കള്ളപ്പണം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, കെ. ദാസന്‍

(എ)കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ കള്ളപ്പണം കൊണ്ടുപോകുന്നതിനിടയില്‍ പിടികൂടപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ; 
(ബി)തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കപ്പലില്‍ 500 കോടി കൊണ്ടുവന്നതായുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നുവോ; വിശദമാക്കാമോ; 
(സി)തെരഞ്ഞെടുപ്പ് കാലത്ത് മതിയായ രേഖകളില്ലാതെ പണം കടത്തിയ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; തെരഞ്ഞെടുപ്പ് കാലയളവില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ കണ്ടെത്തിയ കള്ളപ്പണക്കേസുകള്‍ എത്രയായിരുന്നു?

172

വിദ്യാര്‍ത്ഥികളുടെ സ്കൂള്‍-കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കോഴക്കേസുകള്‍ 

ശ്രീ. എ.കെ. ബാലന്‍ 
ഡോ. കെ.ടി. ജലീല്‍ 
ശ്രീ. റ്റി.വി. രാജേഷ് 
'' ആര്‍. രാജേഷ്

(എ)സംസ്ഥാനത്ത് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥി പ്രവേശനത്തിന് ചില മാനേജ്മെന്‍റുകള്‍ വന്‍തുക നിയമവിരുദ്ധമായി കോഴ വാങ്ങുന്നതായ സംഭവങ്ങള്‍ ആഭ്യന്തരവും വിജിലന്‍സും വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 
(ബി)വിദ്യാര്‍ത്ഥി പ്രവേശനത്തിന് കോഴ വാങ്ങുന്നവരെ നീരീക്ഷിക്കാനും അതു തടയുന്നതിനും പ്രതേ്യക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; എങ്കില്‍ ഈ വര്‍ഷം എത്ര കോഴ കേസുകള്‍ പിടികൂടാനായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ; മെഡിക്കല്‍ സീറ്റ് തട്ടിപ്പ് നടത്തിയ കവിതാപിള്ളക്കെതിരെയുള്ള അനേ്വഷണം ഏത് ഘട്ടത്തിലാണ് ?

173

ഇരുന്പയിര് ഖനനം സംബന്ധിച്ച ആരോപണം 

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 
,, സണ്ണി ജോസഫ് 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, ബെന്നി ബെഹനാന്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ ഇരുന്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണം വിജിലന്‍സ് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; 
(ബി)എങ്കില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;
(സി)അന്വേഷണത്തിന് വ്യവസായ വകുപ്പ് ശുപാര്‍ശ നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(ഡി)എന്തെല്ലാം കാര്യങ്ങളാണ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഇ)അന്വേഷണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

174

നിര്‍ഭയ കേരളം പദ്ധതി 


ശ്രീ. ജെയിംസ് മാത്യു

(എ)സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷയ്ക്കായി "നിര്‍ഭയ കേരളം' പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; നിലവിലുളള മന്ത്രി ചുമതല ഏറ്റെടുത്തതിന് ശേഷം സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമണത്തില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട;് എത്ര പേരെ നിയമപരമായ നടപടികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്; 
(ബി)സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ "നിര്‍ഭയ കേരളം' പദ്ധതികൊണ്ട് എന്തെങ്കിലും കൂറവുണ്ടായിട്ടുണ്ടോ?

175

കാണാതാകുന്ന സ്ത്രീകളും കുട്ടികളും 

ശ്രീ. എം. ഉമ്മര്‍ 
,, കെ. എന്‍. എ. ഖാദര്‍ 
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, പി. കെ. ബഷീര്‍

(എ)സംസ്ഥാനത്തു നിന്നും കാണാതാകുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തുന്നതിനും,മടക്കിക്കൊണ്ടുവരുന്നതിനും സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ; 
(ബി)കാണാതാകുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ; 
(സി)ഇതോടനുബന്ധിച്ച് സാമൂഹ്യ സുരക്ഷാ വകുപ്പിന്‍റെ സേവനങ്ങളെന്തെങ്കിലും വകുപ്പ് തേടാറുണ്ടോ; പ്രസ്തുത വകുപ്പിന്‍റെ സേവനം ഉപയോഗപ്പെടുത്താറുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമോ?

176

ഉത്തരേന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന കുട്ടികള്‍ 

ശ്രീ. പി.സി. ജോര്‍ജ്

(എ)ഉത്തരേന്ത്യയില്‍ നിന്നും നാന്നൂറ്റി അന്‍പതിലേറെ കുട്ടികളെ 2014 മേയ് മാസം മതിയായ രേഖകളില്ലാതെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച സംഭവം ഉണ്ടായിട്ടുണ്ടോ; 
(ബി)ഈ കുട്ടികളെ എവിടെ നിന്നാണ് കൊണ്ടുവന്നിട്ടുള്ളത്;
(സി)കുട്ടികളെ കേരളത്തില്‍ എത്തിച്ചതിന്‍റെ ഉദ്ദേശ്യം എന്തെന്നും ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഉള്ള വിവരം ലഭ്യമാക്കാമോ; 
(ഡി)സംഭവവുമായി ബന്ധപ്പെട്ട് എന്തെല്ലാം നിയമനടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

177

ലൈംഗിക പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സംബന്ധിച്ച കേസ് 


ശ്രീ. കെ.കെ.നാരായണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് വിധേയമായ എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; പിഞ്ചുകുഞ്ഞുങ്ങള്‍ പീഡനത്തിന് ഇരയായ എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ; 
(ബി)ഇതില്‍ അന്വേഷണം പൂര്‍ത്തിയായ കേസ്സുകളുടെ എണ്ണം എത്ര;
(സി)വിചാരണ പൂര്‍ത്തിയായി വിധി പറഞ്ഞ കേസ്സുകള്‍ എത്ര;
(ഡി)ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം എത്ര; വെറുതെ വിട്ടവരുടെ എണ്ണം എത്ര;
(ഇ)ഇനിയും പിടികുടാനുളള പ്രതികളുടെ എണ്ണം എത്ര;
(എഫ്)പീഡനത്തിന് വിധേയമായവരില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം എത്ര; വ്യക്തമാക്കാമോ?

178

പീഡനത്തിരയായ കുട്ടികളുടെ വിവരങ്ങള്‍ 

ശ്രീമതി കെ.എസ്.സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുളള ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് നാളിതുവരെ ഓരോ വര്‍ഷവും പീഡനത്തിനിരയായ കുട്ടികള്‍ എത്ര; കാണാതായ കുട്ടികള്‍ എത്ര; സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവന്ന കുട്ടികള്‍ എത്ര; വ്യക്തമാക്കുമോ; 
(ബി)പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം കേസ്സുകള്‍ എത്ര; 
(സി)പോലീസ് ഇവ സംബന്ധിച്ച് ഓരോ ജില്ലയിലും ഓരോ വര്‍ഷവും എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടിണ്ട്; ഇതില്‍ പീഡന കേസ്സുകളില്‍ പ്രതികളായവര്‍ എത്ര; അതില്‍ ഇരകളുടെ ബന്ധുക്കള്‍ എത്ര; പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്ര കേസ്സുകളില്‍ പ്രതികളായിട്ടുണ്ട്; പ്രതികളായ പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന്, വ്യക്തമാക്കുമോ; 
(ഡി)ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ആണ്‍ക്കുട്ടികള്‍ക്കെതിരെ പീഡനം കൂടിവരുന്നത് ചൈല്‍ഡ്ലൈന്‍ രേഖകളില്‍ കാണപ്പെടുന്നതും ഇതിലും പോലീസ് ഉദ്യോഗസ്ഥര്‍വരെ ഉള്‍പ്പെടുന്നതും ശ്രദ്ധയില്‍പെട്ടുവോ; 
(ഇ)എങ്കില്‍ ആയത് തടയുവാന്‍ ആഭ്യന്തര വകുപ്പ് എന്ത് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

179

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ വര്‍ഷവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് വ്യക്തമാക്കാമോ; 
(ബി)ഇവയില്‍ എത്രകേസുകള്‍ അനേ്വഷണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 
(സി)ഇത്തരം കേസുകള്‍ ഗൌരവമായി കൈകാര്യം ചെയ്യാതിരിക്കുന്നതും അനേ്വഷണ നടപടികളില്‍ കാലതാമസം വരുന്നതും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുവെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ഡി)എങ്കില്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അനേ്വഷണം പൂര്‍ത്തിയാക്കി കോടതികളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?

180

ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങള്‍

 
ശ്രീ. സി. കൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെയുള്ള കാലയളവില്‍ ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായ കേസ്സുകള്‍ എത്ര; 
(ബി)സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ്സുകള്‍ എത്ര;
(സി)സ്വകാര്യമേഖലയിലെ തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ എത്ര; വ്യക്തമാക്കാമോ;

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.