UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6628

പുതിയ വ്യവസായനയം 

ശ്രീ. എ. റ്റി. ജോര്‍ജ് 
,, ലൂഡി ലൂയിസ് 
,, സി. പി. മുഹമ്മദ് 
,, വി. ഡി. സതീശന്‍ 

(എ)സംസ്ഥാനത്ത് പുതിയ വ്യവസായ നയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)നയത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)സംസ്ഥാനത്ത് പരിസ്ഥിതി സൌഹൃദ വ്യവസായം തുടങ്ങുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)നയം എന്ന് പ്രസിദ്ധീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?

6629

വ്യാവസായിക ഇടനാഴി 

ശ്രീ. സി. പി. മുഹമ്മദ് 
,, എം. എ. വാഹീദ് 
,, ആര്‍. സെല്‍വരാജ് 
,, റ്റി. എന്‍. പ്രതാപന്‍ 

(എ)വ്യാവസായിക ഇടനാഴി ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി) പ്രസ്തുത പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

6630

പൊതുമേഖലാ സ്ഥാപനങ്ങളിലെ തകര്‍ച്ച 

ശ്രീ. എളമരം കരീം 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, സാജു പോള്‍ 
,, ആര്‍. രാജേഷ്

(എ)പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്‍റെ ഭാഗമായാണ് തകര്‍ച്ച നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പൊതുമേഖലാ സ്ഥാപനമായ എഫ്.എസി.ടി. യുടെ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ മുന്‍കേന്ദ്രസര്‍ക്കാരിന്‍റെ സമീപനം സ്ഥാപനത്തിന്‍റെ താല്പര്യത്തിന് അനുഗുണമായിരുന്നുവോ; നിലപാട് വ്യക്തമാക്കുമോ; 

6631

പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാഭവിഹിതത്തിലെ കുറവ് 

ശ്രീ.എം.എ ബേബി 
,, രാജു എബ്രഹാം 
,, എ. പ്രദീപ്കുമാര്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ വിഹിതത്തില്‍ കുറവുണ്ടായതായി വിലയിരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ലാഭത്തില്‍ കുറവ് വരുവാനുണ്ടായ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ലാഭവിഹിതം നല്‍കിയ ഏതെല്ലാം സ്ഥാപനങ്ങളിലാണ് ഈ സര്‍ക്കരിന്‍റെ കാലത്ത് കുറവ് വന്നത് എന്ന് വ്യക്തമാക്കുമോ? 

6632

ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികള്‍ 

ശ്രീ.ഇ. പി. ജയരാജന്‍ 
,, സി. കൃഷ്ണന്‍ 
,, പുരുഷന്‍ കടലുണ്ടി 
ശ്രീമതി കെ. എസ്. സലീഖ 

(എ)ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ചെറുകിട വ്യവസായമേഖലയില്‍ പുതിയ സംരംഭങ്ങള്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ഭൂമി നല്‍കുന്നതിനുളള എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഭൂമി നല്‍കുന്നതിനുളള മാനദണ്ധങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും ഇതിനുളള ഭൂമി ഏത് മേഖലയില്‍ നിന്ന് കണ്ടെത്തി നല്‍കാനാണ് ആലോചിക്കുന്നതെന്നും വ്യക്തമാക്കാമോ; 

(ഇ)സംസ്ഥാനത്ത് എത്ര ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രതിസന്ധി കാരണം പൂട്ടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

6633

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് കര്‍മ്മപദ്ധതികള്‍ 

ശ്രീ. അന്‍വര്‍ സാദത്ത് 
,, സണ്ണി ജോസഫ് 
,, പി.സി. വിഷ്ണുനാഥ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)പുതിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുകയുണ്ടായോ; വിശദമാക്കുമോ;

(ഡി)സംരംഭങ്ങള്‍ തുടങ്ങുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

6634

ചെറുകിട ഗ്രാമവ്യവസായങ്ങളുടെ വികസനം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ചെറുകിട-ഗ്രാമവ്യവസായങ്ങളുടെ വികസനത്തിനു വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കുമോ;

(ബി)കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള എത്ര വ്യവസായങ്ങള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു എന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(സി)വന്‍കിട വ്യവസായങ്ങള്‍ക്കുവേണ്ടി എന്തൊക്കെ സൌജന്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ഡി)കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള എത്ര വ്യവസായങ്ങള്‍ ആരംഭിച്ചു എന്ന് വിശദാംശം ലഭ്യമാക്കുമോ?

6635

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ 

ശ്രീ. ബെന്നി ബെഹനാന്‍ 
,, പാലോട് രവി 
,, കെ. ശിവദാസന്‍ നായര്‍ 
,, എ. റ്റി. ജോര്‍ജ് 

(എ)സംസ്ഥാനത്ത് വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിച്ചതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യകതമാക്കുമോ; 

(സി)സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കിയതെന്ന് വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6636

ടെക്സ്റ്റയില്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി 

ശ്രീ. എസ്. ശര്‍മ്മ

(എ)ടെക്സ്റ്റയില്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ടെക്സ്റ്റയില്‍ മില്ലുകള്‍ നവീകരിക്കുന്നതിനും പുനസംഘടിപ്പിക്കുന്നതിനും വേണ്ടി എത്ര തുക ചെലവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)പുതുതായി ടെക്സ്റ്റയില്‍ മില്ലുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

6637

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ.യുടെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. സാജു പോള്‍

(എ)കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ.യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഐ.ആര്‍.ഇ.ക്ക് ആവശ്യമായ ഇല്‍മനേറ്റ് ലഭിക്കാതെ ഉല്‍പാദനം നിര്‍ത്തിവച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കന്പനിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ഐ.ആര്‍.ഇ.യുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ ഇതിനുള്ള കാരണം വിശദമാക്കുമോ?

6638

ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിലെ ഉല്‍പാദനം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ്, ചാക്ക എന്ന സ്ഥാപനത്തില്‍ 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എത്ര രൂപയുടെ ഉല്പാദനം നടത്തിയിട്ടുണ്ട് എന്ന് വര്‍ഷത്തിന്‍റെ അടിസ്ഥാനത്തിലുളള കണക്കുകള്‍ ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത സ്ഥാപനം 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ ലാഭത്തിലാണോ പ്രവര്‍ത്തിച്ചിരുന്നത്; എങ്കില്‍ ഓരോ വര്‍ഷത്തേയും ലാഭം/നഷ്ടം കണക്കുകള്‍ ലഭ്യമാക്കാമോ; 

(സി)2008 മുതല്‍ ഇതുവരെ കന്പനിയുടെ സഞ്ചിത നഷ്ടം എത്രയാണ്;

(ഡി)2012-ല്‍ ഉദ്ഘാടനം ചെയ്ത മിസൈല്‍ഇന്‍റഗ്രേഷന്‍ സെന്‍ററില്‍ 2013-14 വര്‍ഷത്തില്‍ എത്ര രൂപയുടെ ഉത്പാദനം നടന്നു; 2012 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെയുളള മാസങ്ങളില്‍ ഓരോ മാസവും നടന്ന ഉത്പാദനമെത്രയാണ് എന്ന് വിശദമാക്കാമോ; 

(ഇ)കന്പനിയിലെ റിക്രൂട്ട്മെന്‍റ് വ്യവസ്ഥകള്‍ എങ്ങനെയെന്ന് വെളിപ്പെടുത്താമോ; റിക്രൂട്ട്മെന്‍റില്‍ സംവരണം പാലിക്കുന്നുണ്ടോ; 

(എഫ്)ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍ നടപ്പിലാക്കും എന്ന് വ്യക്തമാക്കാമോ?

6639

ചേര്‍ത്തല ഓട്ടോകാസ്റ്റിനെ സംരക്ഷിക്കുന്നതിന് നടപടി 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. ജി. സുധാകരന്‍ 
,, എ. എം. ആരിഫ് 
,, സി. കെ. സദാശിവന്‍

(എ)പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല ഓട്ടോകാസ്റ്റ് വന്‍ പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)റയില്‍വേയുമായി ചേര്‍ന്ന് കന്പനി പുന:രുദ്ധാരണത്തിന് നടത്തിയ നീക്കങ്ങളില്‍ ഇപ്പോള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ;

(സി)ഓട്ടോകാസ്റ്റിനെ നിലനിര്‍ത്താന്‍ ഏതെങ്കിലും വിദഗ്ധ അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ഡി)ഓട്ടോകാസ്റ്റിനെ സംരക്ഷിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

6640

സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എം. ഹംസ

(എ)ചെറുകിട/വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വ്യവസായ വികസനത്തിനുമായി വ്യവസായ വകുപ്പിന് എന്തെല്ലാം സംവിധാനങ്ങള്‍ ആണ് നിലവിലുള്ളതെന്ന് വിശദീകരിക്കാമോ; 

(ബി)വ്യവസായ വികസനത്തിനായി സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് എന്ന സ്ഥാപനം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നെന്ന് വിശദീകരിക്കാമോ; 

(സി)പ്രസ്തുത സ്ഥാപനത്തിന്‍റ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി 2014-15 വര്‍ഷത്തേക്ക് എത്ര തുകയാണ് നീക്കിവച്ചിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

6641

സില്‍ക്കില്‍ നിന്നും വിരമിച്ചവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍

(എ)ചേര്‍ത്തല സില്‍ക്ക് സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യുണിറ്റില്‍ നിന്നും 2013-14 വര്‍ഷങ്ങളില്‍ പിരിയുന്ന ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി വരുന്ന തുക സില്‍ക്ക് കണ്ടെത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പുപറഞ്ഞിരിന്നിട്ടും 2013 നവംബര്‍ മാസത്തില്‍ ഈ സ്ഥാപനത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാത്തത് എന്തു കൊണ്ടാണെന്നു പറയാമോ ; അടിയന്തരമായി ഈ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ; 

(ബി)ഈ കാലയളവില്‍ പിരിഞ്ഞ ജീവനക്കാര്‍ക്ക് 2013 ജൂലൈ മാസം സര്‍ക്കാര്‍ അനുവദിച്ച ഡി.എ. വര്‍ദ്ധനവ് കൂടി ഉള്‍പ്പെടുത്തി ഗ്രാറ്റുവിറ്റി കണക്കാക്കി നല്‍കുമോ ?

6642

കശുവണ്ടിവ്യവസായ സംരക്ഷണത്തിനുവേണ്ടി പദ്ധതികള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കശുവണ്ടി വ്യവസായ സംരക്ഷണത്തിനുവേണ്ടി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

6643

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്‍റെ ഭുമി ഏറ്റെടുക്കല്‍ നടപടി 

ശ്രീ.പി. റ്റി. എ. റഹീം

കോഴിക്കോട് കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്‍റെ മാതൃകയില്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്‍റെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിക്കുമോ?

6644

കൊച്ചിയില്‍ നടന്ന ബിസിനസ് സംഗമത്തില്‍ പങ്കെടുത്ത കന്പനികള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)2013 ജൂലൈയില്‍ കൊച്ചിയില്‍ നടന്ന ബിസിനസ് സംഗമത്തില്‍ പെട്രോ കെമിക്കല്‍ വ്യവസായ രംഗത്തെ എത്ര കന്പനികള്‍ പങ്കെടുത്തു; ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും ഇതര സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും അറിയിക്കുമോ; 

(ബി)പ്രസ്തുത സംഗമത്തില്‍ എത്ര വിദേശ കന്പനികള്‍ പങ്കെടുത്തുവെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ; 

(സി)ഇതില്‍ ഓരോ സംരംഭകരും എത്ര രൂപ വീതമുള്ള മുതല്‍മുടക്ക് നടത്തുവാന്‍ തയ്യാറായി എന്നറിയിക്കുമോ; 

(ഡി)ഏതെങ്കിലും സംരംഭകര്‍ പ്രസ്തുത സംഗമത്തില്‍ വച്ച് ധാരണാപത്രത്തില്‍ ഒപ്പുവച്ചുവോ എന്ന് വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുത സംഗത്തിന്‍റെ നടത്തിപ്പിനും അതുമായി ബന്ധപ്പെട്ട പരസ്യപ്രചാരണങ്ങള്‍ക്കുമായി എത്ര തുക ഏതെല്ലാമിനത്തില്‍ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ? 

6645

കോമണ്‍വെല്‍ത്ത് ട്രസ്റ്റ്(ഏറ്റെടുക്കലും കൈമാറ്റവും) 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോമണ്‍വെല്‍ത്ത് ട്രസ്റ്റ്(ഏറ്റെടുക്കലും കൈമാറ്റവും) ബില്‍ 2012 ന് എന്തെല്ലാം സാങ്കേതിക കാരണങ്ങളാലാണ് ബഹു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത കാരണങ്ങള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ? 

6646

വ്യവസായ കേരളം എം.എല്‍.എ.മാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി 

ശ്രീ. വി. ശിവന്‍കുട്ടി

(എ) വ്യവസായ വകുപ്പ് ഇപ്പോള്‍ വ്യവസായ കേരളം എന്ന പ്രസിദ്ധീകരണം പുറത്തിറക്കുന്നുണ്ടോ; 

(ബി) ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പ്രസ്തുത പുസ്തകം എത്രയെണ്ണം പുറത്തിറക്കി എന്നു വ്യക്തമാക്കുമോ; 

(സി) ഈ പ്രസിദ്ധീകരണം ഇപ്പോള്‍ എം.എല്‍.എ.മാര്‍ക്ക് ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(ഡി) ഈ പ്രസിദ്ധീകരണം എം.എല്‍.എ.മാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6647

ഹയര്‍ ഡി.പി.സി.മീറ്റിംഗ് 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ) വ്യവസായ വകുപ്പില്‍ ഹയര്‍ ഡി.പി.സി. മീറ്റിംഗ് നടക്കാത്തതുകാരണം പല ഉയര്‍ന്ന തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഹയര്‍ ഡി.പി.സി. മീറ്റിംഗ് നടത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(സി) ഹയര്‍ ഡി.പി.സി. മീറ്റിംഗ് എപ്പോള്‍ നടത്തുമെന്ന് വിശദമാക്കുമോ?

6648

കഞ്ചിക്കോട് മേഖലയിലെ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ 

ശ്രീ. എം. ചന്ദ്രന്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കഞ്ചിക്കോട് മേഖലയില്‍ എത്ര സ്വകാര്യവ്യവസായ സ്ഥാപനങ്ങളാണ് പുതുതായി ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)ഉണ്ടെങ്കില്‍ എത്ര വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത് എന്ന് വ്യക്തമാക്കുമോ; 

(ഡി)വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതുമൂലം എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; 

(ഇ)അടച്ചുപൂട്ടല്‍മൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ ആശ്വാസനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

6649

അത്താണി സില്‍ക്ക് പൊതുമേഖലാസ്ഥാപനത്തില്‍ ശന്പള പരിഷ്കരണം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)തൃശ്ശൂര്‍ ജില്ലയിലെ അത്താണി സില്‍ക്ക്(ടകഘഗ) പൊതുമേഖലാ സ്ഥാപനത്തില്‍ ഓഫീസര്‍ കേഡറില്‍ ജോലി ചെയ്യുന്നവരുടെ ശന്പളം പരിഷ്കരിച്ചു നല്‍കിയത് 14 വര്‍ഷത്തിനുള്ളില്‍ ഒരു തവണ മാത്രമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇവിടത്തെ പല ഓഫീസര്‍മാരുടേയും ശന്പളം താഴെക്കിടയിലുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ശന്പളത്തേക്കാള്‍ കുറവാണ് എന്നത് കണക്കിലെടുത്ത് ഓഫീസര്‍ തസ്തികയിലുള്ളവരുടെ ശന്പളം കാലാനുസൃതമായി പുതുക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

6650

നാട്ടിക-ചൊയ്യൂര്‍ പ്രദേശത്ത് വ്യവസായ എസ്റ്റേറ്റ് 

ശ്രീമതി ഗീതാ ഗോപി

(എ)നാട്ടിക മണ്ധലത്തിലെ ചൊവ്വൂര്‍ പ്രദേശത്ത് ഫര്‍ണിച്ചര്‍ - കൊത്തുപണി തൊഴില്‍ മേഖല കേന്ദ്രീകരിച്ച് ഒരു വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; ഇതുമായി ബന്ധപ്പെട്ട ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തോട് ആവശ്യപ്പെടുമോ ; 

(ബി)ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളും സൌകര്യങ്ങളുമാണ് ചെയ്തുകൊടുക്കുന്നത് ; വിശദമാക്കുമോ ; 

(സി)ചൊവ്വൂര്‍ പ്രദേശത്തെ മരപ്പണിക്കാരെ ഏകോപിപ്പിച്ച് ചെറുകിട വ്യവസായ യൂണിറ്റ് ആരംഭിക്കുവാന്‍ മുന്‍കയ്യെടുക്കുമോ ?

6651

കുറ്റ്യാടി നാളികേര പാര്‍ക്ക് 

ശ്രീമതി കെ. കെ. ലതിക

(എ)കെ.എസ്.ഐ.ഡി.സി.യുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടിയില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന നാളികേര പാര്‍ക്കിന്‍റെ സ്ഥലമെടുപ്പ് നടപടികളില്‍ പൂര്‍ത്തിയാക്കുവാന്‍ ബാക്കിയുള്ളത് എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

6652

കൊട്ടാരക്കര താലൂക്കില്‍ ഖനനാനുമതിയുള്ള പാറമടകള്‍ 

ശ്രീമതി പി. അയിഷാപോറ്റി

(എ)കൊട്ടാരക്കര താലൂക്കില്‍ ഖനനാനുമതി ഉള്ള പാറമടകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)പെര്‍മിറ്റിനു വിരുദ്ധമായി പ്രവര്‍ത്തനം നടത്തിയ പാറമടകള്‍ക്ക് എതിരെ മൈനിംഗ് & ജിയോളജി വകുപ്പ് എടുത്ത നടപടികള്‍ വിശദമാക്കുമോ ; 

(സി)നടപടികളുടെ ഭാഗമായി എത്ര തുക പിഴശിക്ഷയായി ഈടാക്കിയിട്ടുണ്ട് ; ഏതെല്ലാം ക്വാറികള്‍ക്ക് എതിരെ നടപടി എടുത്തിട്ടുണ്ട് ; വിശദമാക്കുമോ ? 

6653

മാണിയാട്ട് വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാന്പത്തിക പ്രതിസന്ധി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയിലെ മാണിയാട്ട് വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍(വര്‍ക്ക്ഷോപ്പ്) കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 2010 മുതലുള്ള റിബേറ്റ് കുടിശ്ശിക ലഭിക്കാനുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)തുണി വിറ്റുവരവ് എസ്.ബി അക്കൌണ്ടില്‍ അടയ്ക്കുന്നതിന് പകരം ആര്‍.ബി.ഐ.സി.സി അക്കൌണ്ടില്‍ അടയ്ക്കണമെന്ന് ഉത്തരവു നിലവിലുണ്ടോ;

(സി)മാണിയാട്ട് വീവേഴ്സ് സൊസൈറ്റിക്ക് റിബേറ്റ് നല്‍കാതിരിക്കുന്നതിന്‍റെ ഫലമായി സംഘവും തൊഴിലാളികളും നേരിടുന്ന സാന്പത്തിക പ്രതിസന്ധി പരിഹരിയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6654

സംസ്ഥാനത്ത് ഐ.ടി വകുപ്പ് മുഖേന 'ഐഡിയാസ്' സംവിധാനം 

ശ്രീ. കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ഷാഫി പറന്പില്‍ 

(എ)സംസ്ഥാനത്ത് ഐ.ടി വകുപ്പ് മുഖേന 'ഐഡിയാസ്' സംവിധാനം പ്രവര്‍ത്തിച്ച് വരുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത സംവിധാനം വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നതിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി)സര്‍ക്കാര്‍ ഫയലുകളുടെ നീക്കം ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കുന്നതിന് ഈ സംവിധാനം എത്രമാത്രം സൌകര്യമൊരുക്കുന്നുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)ആരെല്ലാമാണ് ഈ സംവിധാനത്തില്‍ സാങ്കേതിക സഹായത്തിന് സഹകരിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6655

വെബ്സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി 

ശ്രീ. അന്‍വര്‍ സാദത്ത് 
,, ബെന്നി ബെഹനാന്‍ 
,, റ്റി.എന്‍. പ്രതാപന്‍ 
,, വി.പി. സജീന്ദ്രന്‍

(എ)സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതായി പരാതി ലഭിച്ചാല്‍ അതിന്മേല്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ഇതിനായി ഏതെല്ലാം കേന്ദ്ര ഏജന്‍സികളാണ് സഹായം നല്‍കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(ഡി)വെബ്സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

6656

ഇ-പാസ് സംവിധാനം 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, പി.എ മാധവന്‍ 
,, എം.എ വാഹീദ്

(എ)സംസ്ഥാനത്തെ ധാതുക്കളുടെ കൈകാര്യവും കൈമാറ്റവും നിയന്ത്രിക്കുവാന്‍ ഇ-പാസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)ധാതുക്കളുടെ കള്ളക്കടത്ത് തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഈ സംവിധാനത്തിലുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ ഭരണതലത്തില്‍ എടുത്തിട്ടുണ്ടെന്നുള്ള വിശദാംശങ്ങള്‍ നല്‍കുമോ?

6657

ഇ-ഗവേണന്‍സ് സംബന്ധിച്ച ദേശീയ കോണ്‍ഫറന്‍സ് 

ശ്രീ. റ്റി.എന്‍. പ്രതാപന്‍ 
,, പാലോട് രവി 
,, സണ്ണി ജോസഫ് 
,, വര്‍ക്കല കഹാര്‍

(എ)സംസ്ഥാനത്ത് ഇ-ഗവേണന്‍സ് സംബന്ധിച്ച ദേശീയ കോണ്‍ഫറന്‍സ് നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം വിഷയങ്ങളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതെന്നും വിശദാംശം എന്തെല്ലാ മാണെന്നും വ്യക്തമാക്കുമോ; 

(സി)സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ഇ-ഗവേണന്‍സ് പദ്ധതിയിലെ അവസരങ്ങളെക്കുറിച്ചും പുതിയ വെല്ലുവിളികളെക്കുറിച്ചും എന്തെല്ലാം കാര്യങ്ങളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിന്മേല്‍ എന്തെല്ലാം തുടര്‍നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാ മാണെന്നും വ്യക്തമാക്കുമോ?

6658

വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സംവിധാനം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ഐ.ടി വകുപ്പ് നടപടി സ്വീകരിക്കുമോ;

(ബി)ഇതിന് വേണ്ടി പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഇത് എന്നത്തേക്ക് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

6659

സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വതന്ത്ര/ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകള്‍ 

6659ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

(എ)സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന മിക്കവാറും സോഫ്റ്റ്വെയറുകളും വിന്‍ഡോസിന്‍റെതാണോ എന്ന് വിശദമാക്കുമോ; 

(ബി)വിന്‍ഡോസ് എക്സ്പിക്കുള്ള പിന്‍തുണ മൈക്രോസോഫ്റ്റ് പിന്‍വലിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സോഫ്റ്റ് വെയറുകള്‍ സ്വതന്ത്ര/ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറുകളിലേക്ക് മാറുന്നതിന് അനുമതി നല്‍കുമോ? 

6660

ഭരണനവീകരണരംഗത്ത് വിവരസാങ്കേതികവിദ്യയുടെ പ്രയോജനവും പ്രയോഗവും 

ശ്രീ. ഇ.പി. ജയരാജന്‍

(എ)ഭരണനവീകരണരംഗത്ത് വിവരസാങ്കേതികവിദ്യയുടെ പ്രയോജനവും പ്രയോഗവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ; 

(ബി)സര്‍ക്കാരിന്‍റെ ഏതെല്ലാം ഏജന്‍സികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും ഓരോ ഏജന്‍സികളും കല്‍പ്പിച്ചു നല്‍കിയിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാമാണെന്നും വിശദീകരിക്കുമോ ? 

6661

ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്ന ഏജന്‍സികള്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്ത് ഇതുവരെ എത്ര പേര്‍ക്ക് ആധാര്‍കാര്‍ഡ് ലഭിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ ആണ് ഇപ്പോള്‍ കേരള ഗവണ്‍മെന്‍റിന്‍റെ കീഴില്‍ എന്‍റോള്‍മെന്‍റ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;

(സി)എന്നുവരെയുള്ള പേമന്‍റ് ആണ് യു.ഐ.ഡി.എ.ഐ. ല്‍ നിന്നും ഗവണ്‍മെന്‍റിന് ലഭിച്ചത്; ലഭിച്ച തുകയില്‍ എന്നുവരെയുള്ള പേമെന്‍റ് ഏജന്‍സികള്‍ക്ക് കൊടുത്തു; ബാക്കി തുക എന്ന് നല്‍കും എന്ന് വ്യക്തമാക്കുമോ; 

(ഡി)കേരളത്തിന്‍റെ അക്ഷയ പോലുള്ള ഏജന്‍സികള്‍ ഇപ്പോള്‍ നടത്തുന്ന എന്‍റോള്‍മെന്‍റുകള്‍ക്ക് കേന്ദ്രഗവണ്‍മെന്‍റിന്‍റെ അംഗീകാരമുണ്ടോ; 

(ഇ)ആധാര്‍ നന്പര്‍ ജനറേറ്റ് ചെയ്തിട്ടുള്ളതില്‍ കാലതാമസം വരുത്തുന്ന വകയില്‍ പിഴ ഈടാക്കുന്നുണ്ടോ;

(എഫ്)ഇ-ഡിസ്ട്രിക്ട് പദ്ധതിയും ഇ-ഗവേണന്‍സും കൃത്യമായി നടപ്പിലാക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ?

6662

സ്പാര്‍ക്ക് സംവിധാനത്തിന്‍റെ കേന്ദ്ര ഓഫീസ് 

ശ്രീ. കെ. അജിത്

(എ)സംസ്ഥാനത്തെ ജീവനക്കാരുടെ ശന്പള ബില്ലുകളും മറ്റും ബന്ധിപ്പിച്ചിരിക്കുന്ന സ്പാര്‍ക്ക് സംവിധാനത്തിന്‍റെ കേന്ദ്ര ഓഫീസ് നിയന്ത്രണം എവിടെയെന്നും ഈ ഓഫീസിന്‍റെ പ്രവര്‍ത്തനത്തിന് എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ ഏതെല്ലാം തസ്തികകളിലാണ് ജോലിചെയ്യുന്നതെന്നും വെളിപ്പെടുത്താമോ ; 

(ബി)സ്പാര്‍ക്കിന്‍റെ ഓഫീസില്‍ ദിവസവേതനക്കാരായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്ര ജീവനക്കാരെ ഏതെല്ലാം തസ്തികകളിലാണ് നിയമിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുമോ ; 

(സി)സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും സ്പാര്‍ക്ക് സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനുള്ള ഫോണ്‍കോള്‍ സ്വീകരിക്കാന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്ര ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ; 

(ഡി)സ്പാര്‍ക്കില്‍ ഫോണ്‍ മുഖാന്തിരം പരാതികള്‍ കേള്‍ക്കുന്നതില്‍ നിരുത്തരവാദപരമായി ജീവനക്കാര്‍ പെരുമാറുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജീവനക്കാര്‍ കേന്ദ്ര ഓഫീസില്‍ നേരിട്ടെത്തി പരാതികള്‍ പരിഹരിക്കേണ്ടിവരുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഇ)സ്പാര്‍ക്ക് ഓഫീസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6663

കൊരട്ടി ഇന്‍ഫോപാര്‍ക്കിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ബി.ഡി. ദേവസ്സി

കൊരട്ടി ഇന്‍ഫോപാര്‍ക്കിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണെന്നു വ്യക്തമാക്കാമോ ; കൊരട്ടി ഇന്‍ഫോപാര്‍ക്കിന് സെസ് പദവി ലഭ്യമാക്കി കൂടുതല്‍ സ്ഥാപനങ്ങളും, തൊഴിലവസരങ്ങളും ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

6664

തലശ്ശേരി മണ്ധലത്തില്‍ ഐ.ടി. പാര്‍ക്ക് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തലശ്ശേരി മണ്ധലത്തില്‍ ഐ.ടി. പാര്‍ക്ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)ഐ.ടി. പാര്‍ക്ക് എന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ ?

6665

ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഹെല്‍പ്പ് ഡെസ്ക്ക് 

ശ്രീ. സി. മോയിന്‍കുട്ടി

(എ) തിരുവനന്തപുരത്തെ ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഹെല്‍പ്പ് ഡെസ്ക്കില്‍ കഴിഞ്ഞ ആറുമാസക്കാലയളവില്‍ എത്ര പെറ്റീഷനുകള്‍ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) ഇവിടെ സ്വീകരിക്കുന്ന പെറ്റീഷനുകളുടെ എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) എങ്കില്‍ ഹെല്‍പ്പ് ഡെസ്ക്ക് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

6666

മലപ്പുറം ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)മലപ്പുറം ജില്ലയില്‍ എത്ര അക്ഷയകേന്ദ്രങ്ങളാണ് നിലവിലുള്ളത് എന്ന് വിശദമാക്കുമോ;

(ബി)പുതിയ അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)ഇവ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങളും മുന്‍ഗണനകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; 

(ഡി)മലപ്പുറം ജില്ലയില്‍ അക്ഷയ കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതി നടപ്പാക്കിയ കാലത്ത് (2002-2004) സംരംഭകരായിരുന്നവര്‍ക്കും പദ്ധതി നിര്‍ത്തലാക്കിയപ്പോള്‍ കേന്ദ്രങ്ങള്‍ തുടരാനാവാതെ നിര്‍ത്തിയവര്‍ക്കും പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്പോള്‍ മുന്‍ഗണന നല്‍കുമോയെന്ന് വിശദമാക്കാമോ?

6667

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ജീവനക്കാരും വിമാനയാത്രക്ക് ചെലവഴിച്ച തുക 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, ഹജ്ജ് കമ്മിറ്റി ജീവനക്കാര്‍ എന്നിവര്‍ വിമാനയാത്രക്ക് ചെലവഴിച്ച തുകയുടെ കണക്കുകള്‍ ഓരോരുത്തരുടെയും പ്രത്യേകമായി വിശദമാക്കുമോ ; 

(ബി)ജീവനക്കാര്‍ വിമാനയാത്രക്ക് പണം ചെലവഴിക്കുന്നതിന് അനുമതിയുണ്ടോയെന്ന് വിശദമാക്കുമോ ?

6668

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന് വാഹനം വാങ്ങുന്നതിന് അനുവദിച്ച തുക 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന് വാഹനം വാങ്ങുന്നതിന് വേണ്ടി അനുമതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ആദ്യം എത്ര രൂപയുടെ വാഹനം വാങ്ങുന്നതിനായിരുന്നു അനുമതി നല്‍കിയത് ; 

(ബി)അനുമതി നല്‍കിയതിലും കൂടുതല്‍ തുകയ്ക്കുള്ള വാഹനം വാങ്ങിയിട്ടുണ്ടോ ; 

(സി)സര്‍ക്കാര്‍ ഗ്രാന്‍റ്, ഹജ്ജ് കമ്മിറ്റി ഫണ്ട് എന്നിവ ഉപയോഗിച്ച് പ്രസ്തുത വാഹനത്തിന് ഇന്ധന ഇനത്തിലും ഡ്രൈവറുടെ ദിവസ വേതനം, മറ്റ് ചെലവുകള്‍ എന്നീ ഇനങ്ങളിലും എത്ര രൂപ വീതം ചെലവഴിച്ചെന്ന് വ്യക്തമാക്കാമോ ; 

(ഡി)മുന്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരായിരുന്നവര്‍ ഇത്തരം വാഹനം വാങ്ങിയിരുന്നോ എന്നും നിലവില്‍ ഹജ്ജ് കമ്മിറ്റി ആവശ്യത്തിന് വാടകക്ക് എടുത്ത വാഹനം ഉണ്ടോയെന്നും വ്യക്തമാക്കാമോ ?

6669

ഹജ്ജ് അപേക്ഷകര്‍ക്ക് വണ്‍ടൈം രജിസ്ട്രേഷന്‍ 

ശ്രീ. പി. റ്റി. എ. റഹീം

(എ) ഈ വര്‍ഷം ഹജ്ജിനുവേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) അപേക്ഷാ ഫീസ് ഇനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി, സംസ്ഥാന ഹജ്ജ് കമ്മിറ്റി എന്നിവയ്ക്ക് എത്ര രൂപ വീതം ലഭിച്ചുവെന്ന് വിശദമാക്കാമോ; 

(സി) ഈ അപേക്ഷകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി തുടര്‍ച്ചയായി അപേക്ഷിച്ചുവന്നവര്‍ എത്ര പേരുണ്ടെന്നും ഇവരില്‍നിന്ന് കഴിഞ്ഞ കാലങ്ങളില്‍ അപേക്ഷാ ഫീസ് ഇനത്തില്‍ ആകെ എത്ര തുക ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ; 

(ഡി) ഈ വര്‍ഷം അപേക്ഷിച്ചവരില്‍ എത്ര പേര്‍ക്കാണ് ഹജ്ജിന് പോകുന്നതിന് അവസരം ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ഇ) വര്‍ഷംതോറും അപേക്ഷാ ഫീസ് നല്‍കുന്നത് ഒഴിവാക്കുന്നതിനും, വണ്‍ ടൈം രജിസ്ട്രേഷന്‍ നടപ്പില്‍ വരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.