UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
   
 

THIRTEENTH   KLA - 11th SESSION
 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

6491

കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ കെ.എസ്.ഇ.ബി.യുടെ സെക്ഷന്‍ ഓഫീസുകള്‍ 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ കെ.എസ്.ഇ.ബി.യുടെ എത്ര സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമെന്നും എന്നും വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സെക്ഷന്‍ ഓഫീസുകളില്‍ ഓരോന്നിന്‍റെയും പ്രവര്‍ത്തന പരിധി എത്ര ചതുരശ്ര കിലോ മീറ്റര്‍ ആണെന്നും ഓരോ സെക്ഷന്‍ ഓഫീസിലും നിലവിലുള്ള കണ്‍സ്യൂമര്‍ സ്ട്രെങ്ത് എത്രയെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കുമോ; 

(സി)പ്രസ്തുത സെക്ഷന്‍ ഓഫീസുകളില്‍ 25000 - ല്‍ കൂടുതല്‍ കണ്‍സ്യൂമര്‍മാര്‍ ഉള്ള സെക്ഷന്‍ ഓഫീസുകള്‍ ഉണ്ടോ; എങ്കില്‍ അത് ഏതാണ് എന്നറിയിക്കുമോ; 

(ഡി)കൊയിലാണ്ടി സൌത്ത് സെക്ഷന്‍ ഓഫീസ് വിഭജിച്ച് പുതിയ ഓഫീസ് ആരംഭിക്കുന്നതിന് മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നുവോ; ഇതു സംബന്ധിച്ച് എന്തെങ്കിലും ആലോചനകള്‍ അന്ന് നടന്നിരുന്നുവോ; വിശദമാക്കുമോ; 

(ഇ)ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ;

(എഫ്)ഈ സര്‍ക്കാരിന്‍റെ കാലത്ത് നിലവിലുള്ള സെക്ഷന്‍ ഓഫീസ് വിഭജിച്ചു, പുതിയതായും എവിടെയെല്ലാം സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചുട്ടുണ്ടെന്ന് വിശദമാക്കുമോ; പ്രസ്തുത സെക്ഷന്‍ ഓഫീസുകളിലെ കണ്‍സ്യൂമര്‍ സ്ട്രെങ്ത് എത്രയെന്ന് വിശദമാക്കുമോ; 

(ജി)കൊയിലാണ്ടിയില്‍ ചെങ്ങോട്ടുകാവില്‍ പുതിയ സെക്ഷന്‍ ഓഫീസ് തുടങ്ങുന്നത് പരിഗണിക്കുമോ; എങ്കില്‍ ആയത് വിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ;

6492

പുതിയ വൈദ്യുത സെക്ഷന്‍ ഓഫീസുകള്‍ 

ശ്രീ. എം. ഹംസ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പുതിയതായി എത്ര വൈദ്യുത സെക്ഷന്‍ ഓഫീസുകള്‍ അനുവദിച്ചു; ജില്ലതിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കുമോ; 

(ബി)ഒറ്റപ്പാലം അസംബ്ലി മണ്ധലത്തില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുവാനാണ് വിദ്യുച്ഛക്തി ബോര്‍ഡ് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ; 

(സി)പ്രസ്തുത സെക്ഷന്‍ ഓഫീസുകള്‍ എന്നത്തേക്ക് ആരംഭിക്കും; വിശദാംശം നല്‍കുമോ?

6493

കാസര്‍ഗോഡ് വലിയ പറന്പില്‍ പുതിയ സബ് എന്‍ജിനീയര്‍ ഓഫീസ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയില്‍ ഊര്‍ജ്ജ വകുപ്പിന്‍റെ എത്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുതിയതായി ഏതെങ്കിലും ഓഫീസ് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ ; 

(ബി)വലിയപറന്പില്‍ സബ്ബ് എന്‍ജിനീയര്‍ ഓഫീസ് ആരംഭിക്കാനുള്ള നടപടി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

6494

ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സൌജന്യ വൈദ്യുതി കണക്ഷന്‍ 

ശ്രീ. രാജു എബ്രഹാം

(എ)കെ.എസ്.ഇ.ബി ഗാര്‍ഹിക കണക്ഷന്‍ നല്‍കുബോള്‍ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സൌജന്യങ്ങള്‍ മുന്പ് നല്‍കിയിരുന്നോ; ഉണ്ടെങ്കില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് ഏന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കിയിരുന്നതെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത ആനുകൂല്യങ്ങള്‍ എന്നുമുതലാണ് വൈദ്യുതി ബോര്‍ഡ് നിര്‍ത്തലാക്കിയത്; ഇതിന്‍റെ കാരണം വിശദമാക്കുമോ;

(സി)സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മൂന്ന് പോസ്റ്റുകള്‍ വരെ സ്ഥാപിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കുമായിരുന്ന സംവിധാനം പുന:സ്ഥാപിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

6495

പ്രവര്‍ത്തനരഹിതമായ വൈദ്യുതി മീറ്ററുകള്‍ 

ശ്രീമതി കെ. എസ്. സലീഖ

(എ) സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി ബോര്‍ഡിന്‍റെ എത്ര ഗാര്‍ഹിക/എച്ച്.ടി. (വ്യാവസായികം) ഉപഭോക്താക്കളുടെ മീറ്ററുകളാണ് പ്രവര്‍ത്തനരഹിതമായിട്ടുള്ളത്; തരംതിരിച്ച് വ്യക്തമാക്കുമോ; 

(ബി) കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാത്തതുവഴി 2013-14 സാന്പത്തിക വര്‍ഷം വൈദ്യുതി ബോര്‍ഡിന് എന്തു തുക നഷ്ടമുണ്ടായിട്ടുണ്ട്; 

(സി) കേടായ മുഴുവന്‍ മീറ്ററുകളും മാറ്റി സ്ഥാപിക്കുന്നതിന് ബോര്‍ഡിന് എത്ര കോടിരൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ; 

(ഡി) നിലവില്‍ വൈദ്യുതി ബോര്‍ഡിന് മീറ്ററുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത് ഏതൊക്കെ സ്ഥാപനങ്ങളാണ്; ഇതില്‍ പൊതുമേഖല/സ്വകാര്യമേഖല എന്നിങ്ങനെ തരം തിരിച്ചും ഈ സ്ഥാപനങ്ങള്‍ക്ക് 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ ബോര്‍ഡ് നല്‍കിയ തുക എത്രയെന്നും കുടിശ്ശിക ഇനത്തില്‍ ഇനി എന്തു തുക നല്‍കാനുണ്ടെന്നും വ്യക്തമാക്കുമോ; 

(ഇ) നിലവില്‍ മീറ്റര്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(എഫ്) പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ മാറ്റാതെ, ഗാര്‍ഹിക ഉപഭോക്താക്കളുടെ മീറ്റര്‍ വാടക വര്‍ദ്ധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി. തീരുമാനത്തിനെതിരെ എന്തു നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

6496

തെറ്റായ രീതിയിലുള്ള വൈദ്യുതി ഉപയോഗം 

ശ്രീ. വി. ഡി. സതീശന്
‍ ,, അന്‍വര്‍ സാദത്ത്
 ,, വര്‍ക്കല കഹാര്
‍ ,, ബെന്നി ബെഹനാന്‍ 

(എ)സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ തെറ്റായ രീതിയില്‍ വൈദ്യുതി ഉപയോഗിക്കുന്നത് തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് ; 

(ബി)ഇങ്ങനെയുള്ള തെറ്റുകള്‍ ക്രമപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കാന്‍ വൈദ്യുതി ബോര്‍ഡ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ; 

(സി)എന്തെല്ലാം തെറ്റുകളാണ് ഈ പദ്ധതി പ്രകാരം ക്രമപ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)പ്രസ്തുത പദ്ധതി എങ്ങനെ നടപ്പാക്കാനാണുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

6497

പുതിയ വൈദ്യുതി കണക്ഷന് വര്‍ദ്ധിപ്പിച്ച മീറ്റര്‍ വാടക 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മീറ്റര്‍ വാടക നിരക്കില്‍ വര്‍ദ്ധനവ് വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങളും അപ്രകാരം വര്‍ദ്ധനവു വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനുണ്ടായ സാഹചര്യങ്ങളും വ്യക്തമാക്കുമോ; 

(സി)വൈദ്യുതി നിരക്ക് വര്‍ദ്ധനവ് മൂലമുണ്ടായിട്ടുള്ള അധികഭാരം തന്നെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകാത്ത സാഹചര്യത്തില്‍ മീറ്റര്‍ വാടക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഒഴിവാക്കുമോ?

6498

ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് 

ശ്രീ. എ.കെ ബാലന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)വൈദ്യൂതിമോഷണം കണ്ടുപിടിക്കുന്നതിനുള്ള എത്ര ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് എന്നറിയിക്കുമോ; 

(ബി)ഓരോ സ്ക്വാഡിന്‍റെയും ഘടന എപ്രകാരമാണ്; സ്ക്വാഡിന്‍റെ തലവന്‍ ആരാണ്;

(സി)കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര രൂപയുടെ വൈദ്യൂതി മോഷണം പ്രസ്തുത സ്ക്വാഡ് കണ്ടുപിടിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)നിലവില്‍ സ്ക്വാഡിന് നേതൃത്വം നല്‍കുന്ന പോലീസ് മേധാവികളെ മാറ്റി ബോര്‍ഡിലെതന്നെ എഞ്ചിനീയര്‍മാരെ സ്ക്വാഡുതലവന്മാരാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?

6499

വൈദ്യുതി മോഷണം 

ശ്രീമതി കെ.എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ എത്ര യൂണിറ്റ് വൈദ്യുതി മോഷ്ടിച്ചത് കണ്ടെത്തിയിട്ടുണ്ട്; ആയതുപ്രകാരം എന്തുതുക പിഴയിനത്തില്‍ ഈടാക്കി; ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഇക്കാലയളവിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര വൈദ്യുതിബോര്‍ഡ് ജീവനക്കാരെ ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് പിടികൂടിയിട്ടുണ്ട്; അവര്‍ ആരെല്ലാം; അവര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ; 

(സി)ഇതുമായി ബന്ധപ്പെട്ട് ഏതൊക്കെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ബോര്‍ഡ് നടപടി സ്വീകരിച്ചത്; എപ്രകാരമുള്ള നടപടികള്‍; വിശദാംശം വ്യക്തമാക്കുമോ; 

(ഡി)വൈദ്യുതി മോഷണം തടയാന്‍ നൂതനമായ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

6500

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ 

ശ്രീ.എം. ചന്ദ്രന്‍

കെ.എസ്.ഇ.ബി ജീവനക്കാരുടെയും കരാര്‍ തൊഴിലാളികളുടെയും അപകട മരണങ്ങള്‍ മുന്‍കാലങ്ങളിലേതിനേക്കാള്‍ കൂടുതലായി ഉണ്ടാകുന്നുണ്ടെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

6501

ഷോക്കേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കുളള നഷ്ട പരിഹാരം 

ശ്രീ.ലൂഡി ലൂയിസ്
 ,, അന്‍വര്‍ സാദത്ത്
 ,, എ. റ്റി. ജോര്‍ജ്ജ്
 ,, വി. ഡി. സതീശന്‍

(എ)സംസ്ഥാനത്ത് വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് എന്തെല്ലാം നഷ്ടപരിഹാരങ്ങളാണ് വൈദ്യുതി ബോര്‍ഡ് നല്‍കിവരുന്നത്; വിശദമാക്കുമോ; 

(ബി)അപകടങ്ങളുമായി മായി ബന്ധപ്പെട്ട് വ്യവഹാരത്തിന് പോകാത്തവര്‍ക്ക് ഒരു നിശ്ചിതതുക ധനസഹായമായി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട;് വിശദമാക്കുമോ? 

6502

വൈദ്യുതി അപകടങ്ങള്‍ 

ശ്രീ. റ്റി.വി. രാജേഷ്

(എ)സംസ്ഥാനത്ത് 2011, 2012, 2013, 2014 വര്‍ഷങ്ങളില്‍ വൈദ്യുതി അപകടങ്ങളില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ട് ; അതില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, കരാറുകാര്‍, പൊതുജനങ്ങള്‍ എത്ര വീതമാണെന്ന് വിശദമാക്കുമോ ; 

(ബി)സുരക്ഷാ സംവിധാനങ്ങളുടെയും ആധുനിക പണിയായുധങ്ങളുടെയും ഗുണമേന്മയുള്ള സാധനസാമഗ്രികളുടെയും അഭാവം പരിഹരിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; 

(സി)വൈദ്യുതി അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കിവരുന്നത് എന്നറിയിക്കുമോ?

6503

പെരിങ്ങല്‍കുത്ത്-പൂളിയിലപ്പാറയിലെ കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിനായി വൈദ്യുതി വകുപ്പിന്‍റെ അനുമതി 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പെരിങ്ങല്‍കുത്ത്-പുളിയിലപ്പാറയില്‍ ആറു പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിനായി വൈദ്യുതി വകുപ്പിന്‍റെ അനുമതി റവന്യൂ വകുപ്പിന് നല്‍കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; 

(ബി)ഇല്ലെങ്കില്‍ പ്രസ്തുത അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

6504

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സര്‍വ്വീസ് ചട്ടങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ബാധകമായ കെ.എസ്.ആര്‍., കെ.എസ്.എസ്.ആര്‍. ഉള്‍പ്പെടെയുള്ള സര്‍വ്വീസ് ചട്ടങ്ങള്‍ കന്പനിയാക്കുന്പോഴും ബാധകമായിരിക്കുമോയെന്നറിയിക്കുമോ; 

(ബി)കന്പനിയാക്കുന്പോള്‍ ജീവനക്കാരുടെ സര്‍വ്വീസ് ചട്ടങ്ങള്‍ എന്തായിരിക്കുമെന്ന് വിശദീകരിക്കുമോ?

6505

മലപ്പുറം ജില്ലയിലെ മസ്ദൂര്‍ തസ്തികയിലെ നിയമനങ്ങള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)മലപ്പുറം ജില്ലയില്‍ വൈദ്യുതി വകുപ്പില്‍ ആകെ എത്ര മസ്ദൂര്‍ തസ്തികകളാണുള്ളത്; അവയില്‍ നിലവില്‍ എത്ര ജീവനക്കാരുണ്ട്; വിശദാംശം വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തസ്തികയുടെ എത്ര ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്; ഇനിയും റിപ്പോര്‍ട്ടുചെയ്യാനായി എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കുമോ?

6506

ലൈന്‍മാന്‍മാരുടെ എണ്ണവും ചുമതലകളും 

ശ്രീ. രാജു എബ്രഹാം

(എ)ഓരോ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലും ശരാശരി എത്ര ലൈന്‍മാന്‍മാരുടെ തസ്തികകളാണുള്ളതെന്ന് അറിയിക്കുമോ; 

(ബി)ലൈന്‍മാന്‍മാരുടെ എണ്ണം നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്;

(സി)ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി കണക്ഷനുകളുടെ എണ്ണം കുറവും പട്ടണങ്ങളില്‍ കണക്ഷനുകളുടെ എണ്ണം കൂടുതലുമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എന്നാല്‍ ഈ വര്‍ദ്ധനവിന് അനുസരിച്ച് ലൈന്‍മാന്‍മാരുടെ എണ്ണം പട്ടണങ്ങളില്‍ കുറവാണെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; 

(ഇ)മുന്‍കാലങ്ങളില്‍ ഓരോ ലൈന്‍മാന്‍മാര്‍ക്കും പ്രത്യേകം ഏരിയ നിശ്ചയിച്ചു നല്‍കിയിരുന്നത് എന്നുമുതലാണ് ഒഴിവാക്കിയത്; ഇങ്ങനെ ഒഴിവാക്കിയതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(എഫ്)ലൈന്‍മാന്‍മാര്‍ക്ക് പ്രത്യേക പ്രദേശത്തിന്‍റെ ചുമതല നല്‍കാത്തതിനാല്‍ വൈദ്യുത ലൈനുമായി ബന്ധപ്പെട്ട ഏതു പ്രശ്നംവന്നാലും വ്യക്തിപരമായ ഉത്തരവാദിത്വം ലൈന്‍മാര്‍ക്ക് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

6507

ഗ്രാറ്റുവിറ്റിയുടെ പലിശ തിരിച്ചുപിടിച്ച നടപടി 

ശ്രീമതി പി. അയിഷാ പോറ്റി

(എ)വൈദ്യുതി ബോര്‍ഡില്‍ 1994-നുശേഷം വിരമിച്ച ജീവനക്കാര്‍ക്ക് വിതരണം ചെയ്ത അധിക ഗ്രാറ്റുവിറ്റി സംഖ്യയുടെ അര്‍ഹമായ പലിശ തിരിച്ചുപിടിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇതിനുണ്ടായ സാഹചര്യം വിശദമാക്കുമോ; 

(ബി)കേന്ദ്രഗ്രാറ്റുവിറ്റി നിയമപ്രകാരം വിതരണം ചെയ്ത അധിക ഗ്രാറ്റുവിറ്റിക്ക് അര്‍ഹമായ പലിശ നല്‍കണമെന്ന കോടതിവിധി നിലവിലുണ്ടോ; 

(സി)വിരമിച്ച ജീവനക്കാര്‍ക്ക് അര്‍ഹമായി ലഭിക്കേണ്ട പലിശ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6508

കൊറിയന്‍ കന്പനിയുമായി കരാറുണ്ടാക്കിയ സൌരോര്‍ജ്ജ പദ്ധതി 

ശ്രീ. സി. ദിവാകരന്
‍ ,, കെ. അജിത്
 ,, മുല്ലക്കര രത്നാകരന്‍
 ,, കെ. രാജു 

(എ)എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച് അനുമതി നല്‍കി കൊറിയന്‍ കന്പനിയുമായി കരാറുണ്ടാക്കിയ സൌരോര്‍ജ്ജ പദ്ധതി റദ്ദാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ റദ്ദാക്കാനിടയായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)കൊറിയന്‍ കന്പനിയെക്കുറിച്ച് ബോര്‍ഡിന്‍റെ പ്ലാനിംഗ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ എന്തെല്ലാമാണ് സൂചിപ്പിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

6509

ഓണ്‍ഗ്രിഡ് സോളാര്‍ യൂണിറ്റുകള്‍ 

ശ്രീ. ജോസഫ് വാഴക്കന്
‍ ,, ആര്‍. സെല്‍വരാജ്
 ,, സി. പി. മുഹമ്മദ്
 ,, റ്റി. എന്‍. പ്രതാപന്‍

(എ)ഉപഭോക്താക്കള്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെ. എസ്. ഇ. ബി ലൈനുകളിലേക്ക് കടത്തി വിടാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതുസംബന്ധിച്ച കരടുചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ലൈനുകളിലേക്ക് കടത്തി വിടാനും പിന്നീട് ആവശ്യം വരുന്പോള്‍ തിരികെ സ്വീകരിച്ച് ഉപയോഗിക്കാനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഉപഭോക്താക്കള്‍ക്ക് ഇതുമൂലം എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

6510

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൌരോര്‍ജ്ജ നിലയങ്ങള്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, ആര്‍. സെല്‍വരാജ്
 ,, എം.എ. വാഹീദ്
 ,, ലൂഡി ലൂയിസ് 

(എ)സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ നോഡല്‍ ഏജന്‍സി ഏതാണ്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി ഏതെല്ലാം കന്പനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

6511

ഓണ്‍ഗ്രിഡ് സോളാര്‍ റെഗുലേഷനുകള്‍ 

ശ്രീ. ഇ. പി. ജയരാജന്
‍ ,, ബാബു എം. പാലിശ്ശേരി
 ,, ബി. സത്യന്
‍ ,, പി. ശ്രീരാമകൃഷ്ണന്‍

(എ)സോളാര്‍ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും റെഗുലേഷനുകള്‍ നിലവിലുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)ഇത്തരം നിലയങ്ങളില്‍നിന്ന് യൂണിറ്റിന് എത്ര രൂപ നിരക്കിലാണ് വൈദ്യുതി ബോര്‍ഡ് വൈദ്യുതി വാങ്ങുകയെന്ന് അറിയിക്കുമോ; 

(സി)സോളാര്‍ വൈദ്യുതി ബാങ്കുചെയ്യുന്നതിന് അനുവദിച്ചിട്ടുണ്ടോ; ഇതിന് എന്തെല്ലാം നിബന്ധനകളാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ; 

(ഡി)2014-15 സാന്പത്തികവര്‍ഷത്തില്‍ എത്ര മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്; ഇതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

6512

അനെര്‍ട്ടിനെ ശക്തിപ്പെടുത്തുന്നതിന് നടപടി 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സൌരോര്‍ജ്ജം ഉപയോഗിച്ച് ഗാര്‍ഹികാവശ്യങ്ങള്‍ക്ക് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഏതെല്ലാം പദ്ധതിക ളാണ് അനെര്‍ട്ട് മുഖേന നടപ്പിലാക്കിവരുന്നത്; വിശദാംശം വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ വഴി എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്തെ വൈദ്യുതികമ്മി നേരിടുന്നതിന് അനെര്‍ട്ടിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ? 

6513

ഗ്രിഡ്ബന്ധിത സൌരോര്‍ജ്ജപദ്ധതി വികസനം 

ശ്രീ. എ.കെ. ബാലന്‍

(എ)ഗ്രിഡ്ബന്ധിത സൌരോര്‍ജ്ജപദ്ധതി വികസനത്തിന് കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ടോ ; ഇതിനായി ഏതെങ്കിലും സ്ഥാപനവുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ബി)കേരളത്തില്‍ എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതിക്ക് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ളത് ; പദ്ധതി നടപ്പാക്കുന്നതിന് കന്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ; 

(സി)എത്ര മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റാണ് ഓരോ സ്ഥലത്തും സ്ഥാപിക്കുന്നത് ; എന്നത്തേക്ക് ഉല്പാദനം ആരംഭിക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത് ; 

(ഡി)വൈദ്യുതി ഉല്പാദനച്ചെലവ് എത്ര രൂപ വരെയാകും എന്നറിയിക്കുമോ; എത്ര രൂപയ്ക്ക് കന്പനി വൈദ്യുതി കെ.എസ്.ഇ.ബി. ക്ക് കൈമാറും; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

6514

ലാഭപ്രഭ പദ്ധതി 

ശ്രീ. സി. ദിവാകരന്‍

(എ)ലാഭപ്രഭ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത എത്ര പേര്‍ക്കാണ് സി.എഫ്. ലാന്പുകള്‍ സൌജന്യമായി നല്‍കിയത്. ഈ ഇനത്തില്‍ എന്തു തുക ചെലവഴിച്ചിട്ടുണ്ട്; ഇതിനാവശ്യമായ തുക എവിടെ നിന്നാണ് കണ്ടെത്തിയത്; 

(ബി)ലാഭപ്രഭയില്‍ സമ്മാനമായി എത്ര സൌരറാന്തലുകളാണ് വിതരണം ചെയ്തത്;

(സി)എത്ര സ്കൂളുകളിലാണ് സൌരോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിച്ചത്; ഇവ എവിടെയെല്ലാമാണ് എന്നറിയിക്കുമോ?

6515

റെയില്‍വേയുടെ അവഗണന 

 ശ്രീ. എ. കെ. ബാലന്
‍ ,, പി. ശ്രീരാമകൃഷ്ണന്
‍ ,, എസ്. ശര്‍മ്മ
 ,, സി. കൃഷ്ണന്‍ 

(എ) റെയില്‍വേ വന്‍തോതില്‍ യാത്രാ-ചരക്കുകൂലികള്‍ വര്‍ദ്ധിപ്പിച്ചതുമൂലം സംസ്ഥാനത്തുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) അടിസ്ഥാന സൌകര്യ വികസനത്തിനും മറ്റും പണം കണ്ടെത്തലാണ് ചാര്‍ജുവര്‍ദ്ധനയ്ക്കുള്ള കാരണമായി പറയുന്പോഴും നാളിതുവരെയുള്ള വര്‍ദ്ധനവിലൂടെ സംസ്ഥാനത്ത് അവശ്യംവേണ്ടുന്ന സൌകര്യങ്ങളൊന്നും റെയില്‍വേ ഏര്‍പ്പെടുത്തുകയുണ്ടായില്ല എന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ; 

(സി) നിരക്ക് വര്‍ദ്ധനവിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന റെയില്‍വേ സംസ്ഥാനത്ത് മുന്‍ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍പോലും നടപ്പിലാക്കാതെ സംസ്ഥാനത്തോട് അവഗണന കാട്ടുകയാണെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?

6516

സബര്‍ബന്‍ റെയില്‍ പദ്ധതി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
 ,, കെ. സുരേഷ് കുറുപ്പ്
 ,, രാജു എബ്രഹാം
 ,, ജെയിംസ് മാത്യു

(എ)സബര്‍ബന്‍ റെയില്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് റെയില്‍വേ അധികൃതരുടെ അഭിപ്രായമെന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ പദ്ധതിയെക്കുറിച്ച് പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ആരെയാണ് നിശ്ചയിച്ചിരുന്നത്; ആയത് ടെണ്ടര്‍ നടപടിക്രമത്തിലൂടെ ആയിരുന്നുവോ; ഇതിന് ഫീസായി എന്തു തുക നല്‍കിയെന്ന് വ്യക്തമാക്കുമോ; 

(സി)സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് ഏതു കന്പനിയെയാണ് കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കാമോ; 

(ഡി)സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പിലാക്കിയ മറ്റുസംസ്ഥാനങ്ങളില്‍ ഇതിലേക്കായി പ്രത്യേക പാത നിര്‍മ്മിച്ചിട്ടുണ്ടായിരുന്നുവോ; സംസ്ഥാനത്ത് പദ്ധതിക്കായി പ്രത്യേക പാത ഉദ്ദേശിക്കുന്നുണ്ടോ; പ്രത്യേക പാതയില്ലാതെ ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്‍റെ സാദ്ധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

6517

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി 

ശ്രീ. എം. ഹംസ

(എ)പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് റെയില്‍വേ കോച്ച് നിര്‍മ്മാണ ഫാക്ടറി എന്നാണ് പ്രഖ്യാപിക്കപ്പെട്ടത്; പ്രസ്തുത പദ്ധതിക്കായി എത്ര ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്തു; അതിന് എന്തു തുക ചെലവഴിച്ചു; പ്രസ്തുത ഭൂമി റെയില്‍വേക്ക് കൈമാറിയോ; എങ്കില്‍ എന്ന് എന്നറിയിക്കുമോ; 

(ബി)പ്രസ്തുത ഫാക്ടറിയുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി എന്തു തുക ചെലവുവരുമെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ; 

(സി)23.01.2014 ന് അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിനെ സമയാസമയങ്ങളില്‍ അറിയിക്കുവാന്‍ നിര്‍ദ്ദേശിച്ചപ്രകാരം റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് ആയതു സംബന്ധമായി എന്തെല്ലാം റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)ഈ വര്‍ഷം പ്രസ്തുത പദ്ധതി നിര്‍മ്മാണം ആരംഭിക്കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

6518

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൌകര്യങ്ങള്‍ 

ശ്രീ. കെ. ദാസന്‍

(എ) കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിതമായത് എന്നാണ് എന്ന് വ്യക്തമാക്കുമോ; 

(ബി) ഈ സ്റ്റേഷന്‍റെ പരിമിതികളും യാത്രക്കാര്‍ക്ക് മതിയായ അടിസ്ഥാനസൌകര്യങ്ങള്‍ ഇല്ലാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ഉണ്ടെങ്കില്‍ പ്രസ്തുത റെയില്‍വേ സ്റ്റേഷന്‍റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ഡി) റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം എക്സ്റ്റെന്‍ഷനും റെയില്‍വേ മേല്‍പാലവും വന്നതോടെ പന്തലായനി-പെരുവട്ടാര്‍ ഭാഗത്തുള്ള ജനങ്ങള്‍ക്ക് കൊയിലാണ്ടി ടൌണിലേക്ക് കാല്‍നടയായി വരുന്നതിന് സ്റ്റേഷനില്‍ ഒരു ഫുട്ട് ഓവര്‍ ബ്രിഡ്ജ് വേണം എന്നുള്ള ആവശ്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ഇ) കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ മുറിച്ചുകടക്കാന്‍ സൌകര്യമില്ലാത്ത സാഹചര്യത്തില്‍ ഒരു കുട്ടിയടക്കം നിരവധി പേര്‍ സമീപകാലത്ത് ട്രെയിന്‍ തട്ടി മരണപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്; 

(എ ഫ്) എങ്കില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും ഫുട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; 

(ജി) പ്രസ്തുത ഫുട്ട് ഓവര്‍ ബ്രിഡ്ജിന്‍റെ ആവശ്യകത സ്ഥലം എം.എല്‍.എ. ഉന്നയിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(എച്ച്) ജനങ്ങളുടെ വളരെ പ്രധാനപ്പെട്ട ഒരു ആവശ്യമെന്ന നിലയില്‍ ഇക്കാര്യം പരിഗണിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

6519

റെയില്‍വെയുടെ അന്യാധീനപ്പെടുന്ന സ്ഥലം സംരക്ഷിക്കാന്‍ നടപടി 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് മാറ്റവുമായി ബന്ധപ്പെട്ട് അലൈന്‍മെന്‍റ് മാറ്റിയതിനാല്‍ നിരവധി സ്ഥലങ്ങളില്‍ റെയില്‍വെയുടെ സ്ഥലം അന്യാധീനപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ;

(സി)അത്യന്താപേക്ഷിത പ്രദേശങ്ങളില്‍ ഒഴികെ റെയില്‍വെയുടെ പ്രസ്തുതസ്ഥലം സര്‍ക്കാര്‍ മന്ദിരങ്ങളുടെ നിര്‍മ്മാണത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6520

ഗുരുവായൂര്‍ ചെന്നൈ എഗ്മൂര്‍ എക്സ്പ്രസിന് അധിക കോച്ചുകള്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)രാത്രി 9.10 ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ചെന്നെ എഗ്മൂര്‍ എക്സ്പ്രസിന് നിലവില്‍ എത്ര സ്ലീപ്പര്‍, എ.സി. ടൂടയര്‍, ത്രീടയര്‍ കോച്ചുകള്‍ ആണ് ഉള്ളത്; 

(ബി)ഗുരുവായൂര്‍ അന്പലദര്‍ശനത്തിന് തമിഴ്നാട്ടില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നും എത്തുന്ന ഭക്തന്മാരും, മദ്ധ്യ കേരളത്തില്‍ നിന്ന് തിരുവനന്തപുരം ആര്‍.സി.സി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളില്‍ പോകുന്നതിനായി നിരവധി യാത്രക്കാരും ആശ്രയിക്കുന്ന പ്രസ്തുത ട്രെയിനില്‍ ആഴ്ചകള്‍ക്കുമുന്പുതന്നെ സീറ്റ്/ബെര്‍ത്ത് റിസര്‍വേഷനുകള്‍ വെയിറ്റിംഗ് ലിസ്റ്റ് ആകുന്നതു പരിഗണിച്ച് കൂടുതല്‍ സീറ്റ്/ബെര്‍ത്ത് സൌകര്യം ലഭിക്കുന്നതിനായി പ്രസ്തുത ട്രെയിനില്‍ അഡീഷണല്‍ കോച്ചുകള്‍ അനുവദിക്കുന്നതിന് റെയില്‍വേയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

6521

റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലില്‍ നിന്നുള്ള നഷ്ടപരിഹാരം 

ശ്രീമതി പി. അയിഷാ പോറ്റി

(എ) കേരളത്തില്‍ റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലില്‍ നിന്ന് ട്രെയിന്‍ യാത്രികര്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്ക് റെയില്‍വേയില്‍നിന്ന് നഷ്ടപരിഹാരം നേടാനാകും; 

(ബി) പ്രസ്തുത ട്രിബ്യൂണലില്‍ എത്ര കേസ്സുകള്‍ പരിഗണനയില്‍ ഉണ്ട് എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ; 

(സി) മറ്റു റെയില്‍വേ ട്രിബ്യൂണലുകളെ അപേക്ഷിച്ച് കേരളത്തില്‍ റെയില്‍വേ ക്ലെയിം കേസുകള്‍ കുറവാണോ; കാരണം വിശദമാക്കുമോ?

6522

ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;

(ബി)ട്രെയിനുകളില്‍ സ്ത്രീകള്‍ക്കുള്ള കോച്ച് മധ്യഭാഗത്താക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

6523

ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും അനുമതി നല്‍കുന്നതിന്‍റെ മാനദണ്ധങ്ങള്‍ 

ശ്രീ. ബി. സത്യന്‍

(എ)ക്വാറികളും ക്രഷറുകളും ഗ്രാനൈറ്റ് ഖനന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുവാന്‍ മലിനീകരണ നിയന്ത്രണ വകുപ്പിന്‍റെ അനുമതി ആവശ്യമുണ്ടോ; 

(ബി)എങ്കില്‍ അനുമതി നല്‍കാന്‍ സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ വിശദമാക്കുമോ?

T6524

മാലിന്യങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പാദനം 

ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)മാലിന്യങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എവിടെയാണ് സ്ഥാപിക്കുന്നത്; 

(സി)പ്ലാന്‍റിന്‍റെ സ്ഥാപനത്തിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; 

(ഡി)എത്ര യൂണിറ്റ് വൈദ്യുതിയാണ് പ്രസ്തുത പ്ലാന്‍റില്‍നിന്ന് ഉല്‍പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഇ)എന്തു തുകയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്; 
(എഫ്)പ്ലാന്‍റിനായി എത്ര സ്ഥലം ഉപയോഗിക്കേണ്ടി വരും; മാലിന്യങ്ങള്‍ ദുര്‍ഗന്ധപൂരിതമാകാതിരിക്കാന്‍ പ്ലാന്‍റില്‍ സജ്ജീകരണങ്ങളുണ്ടാകുമോ; 

(ജി)പ്ലാന്‍റ് സ്ഥാപിക്കുന്നതിനുമുന്പ് പൊതുജനങ്ങളെ ആയത് ബോധ്യപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമോ?

T6525 

മാലിന്യങ്ങളില്‍നിന്ന് വൈദ്യുതി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ) കേരളത്തില്‍ ഏതെങ്കിലും നഗരങ്ങളില്‍ മാലിന്യങ്ങളില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ; 

(ബി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

6526

അന്പലപ്പുഴ മണ്ധലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 

 ശ്രീ. ജി. സുധാകരന്‍

(എ) അന്പലപ്പുഴ നിയോജക മണ്ധലത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശം നല്‍കുമോ; 

(ബി) അംഗീകാരം നല്‍കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവയ്ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ; 

(സി) അന്പലപ്പുഴ മണ്ധലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശം നല്‍കുമോ?

T6527

ഇ- വേസ്റ്റ് മാനേജ്മെന്‍റ് 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് ഇ-മാലിന്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇ-വേസ്റ്റ് മാനേജ്മെന്‍റ് സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കുമോ ; 

(സി)ഇ-വേസ്റ്റ് മാനേജ്മെന്‍റ് സംബന്ധിച്ച് പരിഗണനയിലുള്ള പദ്ധതികളും നിര്‍ദ്ദേശങ്ങളും അറിയിക്കുമോ ?

6528

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഓഫീസുകളില്‍ നിന്ന് സര്‍ക്കാരിന് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും പ്രഹസനമാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)സംസ്ഥാന പരിസ്ഥിതി വകുപ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഇതുസംബന്ധിച്ച് എന്തെങ്കിലും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(സി)പരിശോധകരെ സ്വാധീനിച്ച് അനുകൂല റിപ്പോര്‍ട്ടുകള്‍ അയയ്ക്കുന്നത് തടയാനും പരാതികളില്‍ ന്യായമായ തീരുമാനം ഉണ്ടാക്കാനും ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ?

6529

കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
 ,, പി.എ മാധവന്
‍ ,, കെ. ശിവദാസന്‍ നായര്
‍ ,, എം.പി. വിന്‍സെന്‍റ്

(എ)മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിന് ഭരണതലത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം ശാസ്ത്ര ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?

6530

ഓണ്‍ലൈന്‍ കണ്‍സന്‍റ് മാനേജ്മെന്‍റ് ആന്‍റ് മോണിറ്ററിംഗ് ‍ സംവിധാനം 

ശ്രീ. വര്‍ക്കല കഹാര്
‍ '' കെ. മുരളീധരന്‍
 '' വി.പി. സജീന്ദ്രന്
‍ '' എ.പി. അബ്ദുള്ളക്കുട്ടി

(എ)സംസ്ഥാനത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഓണ്‍ലൈന്‍ കണ്‍സന്‍റ് മാനേജ്മെന്‍റ് ആന്‍റ് മോണിറ്ററിംഗ് ‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനങ്ങളും സവിശേഷകതകളും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)മലിനീകരണ നിയന്ത്രണരംഗം എത്രമാത്രം ശക്തിപ്പെടുത്താനാണ് പ്രസ്തുത സംവിധാനം വഴി ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദമാക്കുമോ ; 

(ഇ)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത സംവിധാനത്തിന്‍റെ പ്രവര്‍ത്തനത്തിന് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

6531

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ നിയമനങ്ങള്‍ 

ശ്രീ. ഇ. കെ. വിജയന്‍

(എ)സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ നിയമനങ്ങള്‍ നടത്തുന്നത് ഏത് മാനദണ്ധപ്രകാരമാണെന്ന് വ്യക്തമാക്കുമോ; 

(ബി)നിലവിലുള്ള ഒഴിവുകളിലേക്ക് നേരിട്ട് നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഏത് ഉത്തരവ് പ്രകാരമാണ്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.