UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

563


സംസ്ഥാനത്തെ വ്യവസായ വികസനം 

ശ്രീ. റോഷി അഗസ്റ്റിന്‍ 
'' എം.വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. പി. സി. ജോര്‍ജ്

(എ)വ്യാവസായികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ജില്ലകള്‍ ഏതെല്ലാമാണ്;

(ബി)വ്യവസായങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ കിന്‍ഫ്ര എത്രത്തോളം വിജയിച്ചുവെന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി വ്യക്തമാക്കാമോ; 

(സി)വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന മേഖലയില്‍ നിന്നുളള സംരംഭകര്‍ക്ക് വ്യവസായം തുടങ്ങുന്നതിന് നടപ്പു സാന്പത്തിക വര്‍ഷം പ്രത്യേക പരിഗണനയും പ്രോത്സാഹനവും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ? 

564


കേന്ദ്ര നിക്ഷേപ പദ്ധതികള്‍ 

ശ്രീ. എ.കെ.ബാലന്‍ 
'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
'' പി.റ്റി.എ.റഹീം 
'' കെ.കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാനത്ത് കേന്ദ്രനിക്ഷേപം നേടിയെടുക്കുന്നതില്‍ ഈ സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടിയതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനുവദിച്ച പദ്ധതികള്‍ പോലും യാഥാര്‍ത്ഥ്യമാക്കുന്നതിന് സാധിച്ചിട്ടില്ലെന്ന ആക്ഷേപത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(സി)കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിച്ചത് കേന്ദ്രനിക്ഷേപം നേടിയെടുക്കാന്‍ സഹായകരമായിരുന്നോയെന്ന് വ്യക്തമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് കേന്ദ്രപൊതുമേഖലയില്‍ എന്തു നേട്ടം ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുമോ?

565


വ്യവസായരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ക്കുള്ള കര്‍മ്മപദ്ധതികള്‍ 

ശ്രീ. എം. എ. വാഹീദ് 
,, ജോസഫ് വാഴക്കന്‍ 
,, പി. എ. മാധവന്‍ 
,, വി. ഡി. സതീശന്‍ 

(എ) വ്യവസായരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി) ഇതിനായി കേന്ദ്ര പൊതുമേഖലയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഏതെല്ലാം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് സഹകരിക്കാനുദ്ദേശിക്കുന്നത്; 

(ഡി) ഈ സര്‍ക്കാരിന്‍റെ കാലത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായ രംഗം എത്രമാത്രം പുരോഗതി പ്രാപിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

566


സ്മാര്‍ട്ട് സിറ്റി പദ്ധതി 

ശ്രീ. ബെന്നി ബെഹനാന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, ഹൈബി ഈഡന്‍ 

(എ)സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(സി)പദ്ധതി നടത്തിപ്പിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്; 

(ഡി)പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; 

(ഇ)സ്മാര്‍ട്ട് സിറ്റിയുടെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ; 

(എഫ്)പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിഷന്‍ 676-ല്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ?

567


പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാം എന്നും വ്യക്തമാക്കാമോ;

(ബി)1.1.2011-ലെ കണക്ക് പ്രകാരം ഏതെല്ലാം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നു; വിശദാംശം ലഭ്യമാക്കാമോ;

(സി)നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാം; പ്രസ്തുത സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനായുള്ള റിവൈവല്‍ പാക്കേജ് നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

568


വ്യവസായ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ 

ശ്രീ.കെ.കെ. നാരായണന്‍

(എ)വ്യവസായവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇത് ഏതൊക്കെ കാലഘട്ടത്തിലാണ് ആരംഭിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

569


പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 

ശ്രീ. ജി.സുധാകരന്‍

(എ)ആകെ എത്ര വ്യവസായ സ്ഥാപനങ്ങളാണ് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്; അവയില്‍ എത്രയെണ്ണം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു; എത്രയെണ്ണം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു; വിശദമാക്കുമോ; 

(ബി)പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ആകെ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ; 

(സി)ഈ സര്‍ക്കാര്‍ പുതുതായി എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ? 

570


പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ-നഷ്ടം സംബന്ധിച്ച പരിശോധന 

ശ്രീ. വി. ശശി

(എ)വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ-നഷ്ടം സംബന്ധിച്ച പരിശോധനയുടെ അടിസ്ഥാനത്തില്‍ 2005-06 മുതല്‍ 2010-11 വരെ കന്പനികളുടെ വര്‍ഷം തിരിച്ചുള്ള ലാഭ-നഷ്ട കണക്കുകള്‍ വ്യക്തമാക്കുമോ; 

(ബി)മേല്‍ സൂചിപ്പിച്ച പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭനഷ്ടകണക്ക് 2011-12 മുതല്‍ 2013-14 വരെയുള്ളത് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ? 

571


പ്രവര്‍ത്തനം ആരംഭിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ 

ശ്രീ. എളമരം കരീം

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സ്ഥാപിച്ച പുതിയ പൊതു മേഖലാ യൂണിറ്റുകളില്‍ ഏതെല്ലാമാണ് പ്രവര്‍ത്തനമാരംഭിച്ചത്; 

(ബി)പ്രവര്‍ത്തിക്കാത്തവ ഏതെല്ലാമാണ്; 

(സി)പ്രവര്‍ത്തനം ആരംഭിക്കാത്ത യൂണിറ്റുകള്‍ എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കും ?

572


കെ.എസ്.ഐ.ഇ.യുടെ കീഴില്‍ വിപണനം നടത്തുന്ന പൊതുമേഖലാ സ്ഥാപന ഉല്‍പ്പന്നങ്ങള്‍ 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍

(എ)കെ.എസ്.ഐ.ഇ.യുടെ കീഴില്‍ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് വിപണനം ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം സര്‍ക്കാര്‍ ഔട്ട്ലെറ്റുകളില്‍ ഈ ഉല്‍പ്പന്നം വിറ്റഴിക്കുന്നുണ്ട്;

(സി)സര്‍ക്കാര്‍ മേഖലയിലും സഹകരണ മേഖലയിലുമുള്ള എല്ലാ ചില്ലറ വിപണന സ്ഥാപനങ്ങളിലും കെ.എസ്.ഐ.ഇ.യില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങി വിപണനം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കുമോ?

573


എമര്‍ജിംഗ് കേരള സംഗമം

ശ്രീ. പി. എ. മാധവന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, എം. പി. വിന്‍സെന്‍റ് 
,, വര്‍ക്കല കഹാര്‍

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ എമര്‍ജിംഗ് കേരള സംഗമത്തിന്‍റെ ഭാഗമായുള്ള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)സംഗമത്തില്‍ വന്ന എത്ര പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ;

(സി)എത്ര പദ്ധതികളിലാണ് (എം.ഒ.യു) ഒപ്പിട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി)സംഗമത്തില്‍ വന്നതും നടപ്പാക്കാന്‍ തീരുമാനിച്ചതുമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

574


""എമര്‍ജിങ് കേരള'' പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

(എ)""എമര്‍ജിങ് കേരള'' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ പദ്ധതികളാണ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ ഏതെങ്കിലും പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

575


ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി 

ശ്രീ. റ്റി.വി. രാജേഷ്

(എ)കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; പ്രസ്തുത പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കല്‍ നടപടിയുടെ പുരോഗതി അറിയിക്കുമോ; 

(സി)ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഏതു വിധത്തിലുള്ള നഷ്ടപരിഹാരമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

576


വൈപ്പിന്‍ മണ്ഡലത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ 

ശ്രീ. എസ്.ശര്‍മ്മ

(എ)വൈപ്പിന്‍ മണ്ഡലത്തില്‍ കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)അക്ഷയ കേന്ദ്രങ്ങളില്‍ ഓരോ സേവനത്തിനുമുള്ള ഫീസ് പ്രദര്‍ശിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;

(ഡി)വൈപ്പിന്‍ മണ്ഡലത്തില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ നിലവിലുണ്ടെന്നും, ഏതെല്ലാം പഞ്ചായത്തുകളില്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഇല്ലായെന്നും വ്യക്തമാക്കാമോ?

577


കാസര്‍ഗോഡ് ജില്ലയില്‍ വ്യവസായ വികസനം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ വ്യവസായ വികസനത്തിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ; 

(ബി)ജില്ലയില്‍ തരിശ് കിടക്കുന്ന റവന്യൂ ഭൂമി പ്രയോജനപ്പെടുത്തി പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുമോ ?

578


പാലൂര്‍കോട്ട വ്യവസായ എസ്റ്റേറ്റ് 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍

(എ)പാലൂര്‍കോട്ട വ്യവസായ എസ്റ്റേറ്റായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

579


പാര്‍വ്വതി മില്ലിന്‍റെ വസ്തുക്കളും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിന് നടപടി 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലത്തുള്ള പ്രവര്‍ത്തനരഹിതമായ പാര്‍വ്വതി മില്ലിന്‍റെ വസ്തുക്കളും കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു എന്നറിയിക്കാമോ; 

(ബി)ഇതു സംബന്ധിച്ച് നാഷണല്‍ ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തിയോ; എങ്കില്‍ എന്ത് തീരുമാനമാണ് കൈകൊണ്ടത് എന്നറിയിക്കാമോ; ഇല്ലെങ്കില്‍ ബന്ധപ്പെട്ടവരുടെ മീറ്റിംഗ് വിളിക്കുമോ? 

580


കൊല്ലത്ത് കാഷ്യുബോര്‍ഡ് 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലത്ത് കാഷ്യു ബോര്‍ഡ് സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)കാഷ്യു ബോര്‍ഡ് സ്ഥാപിക്കുന്നതിന് നിലവിലുളള തടസ്സങ്ങള്‍ എന്തെല്ലാം; പ്രസ്തുത തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?

581


പട്ടികജാതിക്കാര്‍ കൂടുതലുള്ള നിയമസഭാ മണ്ധലങ്ങളില്‍ വ്യവസായ വകുപ്പിന്‍റെ പുതിയ പദ്ധതികള്‍ 

ശ്രീ. ബി. സത്യന്‍

(എ)പട്ടികജാതി വിഭാഗക്കാര്‍ കൂടുതലുള്ള നിയമസഭാമണ്ധലങ്ങളില്‍ വ്യവസായ വകുപ്പ് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; 

(ബി)ഇത് സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ ?

T 582


മാവൂര്‍ ഗ്വാളിയര്‍ റയണ്‍സിന് ഏറ്റെടുത്ത സ്ഥലത്ത് പുതിയ വ്യവസായം 

ശ്രീ.പി.റ്റി.എ. റഹീം

(എ)മാവൂര്‍ ഗ്വാളിയര്‍ റയണ്‍സിന് മാവൂര്‍ വില്ലേജില്‍ എത്ര സ്ഥലമാണ് പൊന്നും വിലയ്ക്ക് ഏറ്റെടുത്ത് നല്‍കിയതെന്ന് വ്യക്തമാക്കാമോ; 

(ബി)ഫാക്ടറി പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഈ സ്ഥലം ഏറ്റെടുത്ത നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിട്ടുണ്ടോ; 

(സി)ഇവിടെ പുതിയ വ്യവസായം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 13 എം.എല്‍.എ മാര്‍ ഒപ്പിട്ട നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

583


കേരള സോപ്സിന്‍റെ സാന്പത്തിക സ്ഥിതി 

ശ്രീ. എ.പ്രദീപ്കുമാര്‍

(എ)കോഴിക്കോട് കേരളാ സോപ്സ് എന്ന സ്ഥാപനം ആരംഭിച്ചതിനുശേഷം പ്രസ്തുത സ്ഥാപനത്തിന്‍റെ ഇതുവരെയുളള ഓരോ വര്‍ഷത്തേയും സാന്പത്തിക സ്ഥിതി വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സ്ഥാപനത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

584


കെ.എസ്.സി.ഡി.സി, കാപക്സ് എന്നീ സ്ഥാപനങ്ങളിലെ തൊഴില്‍ ദിനങ്ങള്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കെ. എസ്.സി.ഡി.സി, കാപക്സ് എന്നീ സ്ഥാപനങ്ങളിലെ 2011, 2012, 2013, 2014 മെയ് വരെയുള്ള വര്‍ഷങ്ങളിലെ തൊഴില്‍ ദിനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; 

(ബി)2011 മേയ് മാസം 20 വരെ ഒരു ഘട്ടം ആയും അതിനുശേഷം ഡിസംബര്‍ വരെയുള്ള കാലയളവ് അടുത്ത ഘട്ടമായും കണക്കാക്കി തൊഴില്‍ ദിനങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ?

585


കിനാലൂരിലെ വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ വൈദ്യൂതി കണക്ഷന്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കിനാലൂരിലെ വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ (കെ.എസ്.ഐ.ഡി.സി) തടസ്സമില്ലാതെ വൈദ്യുതി ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് പരിഹരിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട 110 കെ. വി. സബ്സ്റ്റേഷന്‍ പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കാമോ; 

(സി)കെ.എസ്.ഇ.ബി. അനധികൃതരുമായി ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ? 

586


കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കല്‍ 

ശ്രീ. ജി. എസ്. ജയലാല്‍

(എ)ചിറക്കര ഗ്രാമപഞ്ചായത്തില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചപ്പോള്‍ ഏത്ര ഏക്കര്‍ സ്ഥലമാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഭൂപ്രദേശം മേര്‍പ്പറഞ്ഞ നിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് കാണിച്ച് പ്രാദേശിക നിരീക്ഷണ സമിതിക്ക് കിന്‍ഫ്ര ഏതു തീയതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)മേല്‍പ്പറഞ്ഞ അപേക്ഷയിന്മേല്‍ നാളിതുവരെയുള്ള പുരോഗതി അറിയിക്കുമോ; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ? 

587


കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്ക് 

ശ്രീ. രാജു എബ്രഹാം

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വ്യവസായ വകുപ്പിനുകീഴില്‍ പുതുതായി ആരംഭിച്ച വ്യവസായ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും പ്രസ്തുത സ്ഥാപനങ്ങള്‍ വഴി എത്ര പേര്‍ക്കാണ് പുതുതായി തൊഴില്‍ ലഭിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ; 

(ബി)റാന്നിയില്‍ ആരംഭിക്കാനിരുന്ന കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്ക് ഇനിയും ആരംഭിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കുമോ; 

(സി)ഇതിനായി കിന്‍ഫ്രയ്ക്ക് റാന്നി ഉതിമൂട്ടില്‍ അനുവദിച്ച പി.ഐ.പി വക ഭൂമി കാടുകയറി മൂടുകയാണെന്ന പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)അപ്പാരല്‍ പാര്‍ക്ക് തുടങ്ങുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കിന്‍ഫ്രയ്ക്ക് ലഭിച്ചിട്ടുള്ള പ്രസ്തുത സ്ഥലത്ത് കിന്‍ഫ്രയുടെ തന്നെ ഉടമസ്ഥയില്‍ മറ്റേതെങ്കിലും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.