UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6912

സ്വയംപര്യാപ്ത അധിവാസ കേന്ദ്ര പദ്ധതി 

ശ്രീ.ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ബെന്നി ബെഹനാന്‍ 

(എ)സ്വയംപര്യാപ്ത അധിവാസ കേന്ദ്രപദ്ധതിയിലേക്ക് പട്ടികജാതി സങ്കേതങ്ങള്‍ തെരെഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ;

(ബി)ഈ പദ്ധതി വഴി നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)എത്ര സങ്കേതങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹമായിട്ടുള്ളത് എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അവയുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ഡി)എത്ര പട്ടികജാതി സങ്കേതങ്ങളെയാണ് ഈ വര്‍ഷം സ്വയംപര്യാപ്ത അധിവാസകേന്ദ്ര പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

6913

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 

ശ്രീ. ഇ. പി. ജയരാജന്‍

(എ)പട്ടികജാതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് 2011-12ലും 2012-13ലും 2013-14ലും ലഭിച്ച ഫണ്ട് എത്ര വീതമാണെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കുമോ ; 

(സി)2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി ചെലവഴിച്ച തുക വര്‍ഷം തിരിച്ച്, പദ്ധതി തിരിച്ച് വിശദമാക്കുമോ ; 

(ഡി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് ലഭിക്കുകയും മേല്‍ പ്രസ്താവിച്ച വര്‍ഷങ്ങളില്‍ ചെലവഴിക്കപ്പെടാതെ പോയതുമായ ഫണ്ട് ഇനിയും അതേ പദ്ധതികള്‍ക്കായി ചെലവഴിക്കുവാന്‍ കഴിയുമോയെന്നും അതിനായി എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ ?

6914

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ 

ശ്രീ. ഇ. പി. ജയരാജന്‍

(എ)2011-12 ലും 2012-13 ലും 2013-14 ലും സംസ്ഥാനത്ത് പട്ടികജാതി വകുപ്പ് മുഖേന നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്ര ഗവണ്‍മെന്‍റിനു സമര്‍പ്പിക്കുകയുണ്ടായോ; 

(ബി)മേല്‍ പ്രസ്താവിച്ച ഓരോ വര്‍ഷത്തിലും ഏതെല്ലാം പദ്ധതികളുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ് ഇനിയും കേന്ദ്ര ഗവണ്‍മെന്‍റിനു സമര്‍പ്പിക്കുവാനുള്ളതെന്ന് വ്യക്തമാക്കുമോ?

6915

ജില്ലാ കളക്്ടര്‍മാര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ 

ശ്രീ. ഇ. പി. ജയരാജന്‍ 

(എ)പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ജില്ലാ കളക്്ടര്‍മാര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)2011-12 ലും, 2012-13 ലും, 2013-14 ലും ഫണ്ട് വിനിയോഗം ലക്ഷ്യം കൈവരിക്കാത്ത ഏതെങ്കിലും ജില്ലകളുണ്ടോയെന്നും എങ്കില്‍ കാരണമെന്താണെന്നും വ്യക്തമാക്കുമോ; 

(സി)ഫണ്ട് വിനിയോഗം ലക്ഷ്യത്തിലെത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

6916

പട്ടികജാതിക്കാര്‍ക്കുവേണ്ടിയുള്ള പ്രതേ്യക ഘടക പദ്ധതി 

ശ്രീ. സി. മമ്മൂട്ടി 
,, സി. മോയിന്‍കുട്ടി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, എം. ഉമ്മര്‍ 

(എ)പട്ടികജാതിക്കാര്‍ക്കുള്ള പ്രതേ്യക ഘടക പദ്ധതിയുടെ വിടവുനികത്തല്‍, കോര്‍പ്പസ് ഫണ്ടിന്‍റെ വിനിയോഗം കാര്യക്ഷമമായി നടത്താനും, പരിശോധിക്കാനും നിലവിലുള്ള സംവിധാനമെന്താണെന്ന് വിശദമാക്കുമോ; 

(ബി)2013-14 ല്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ എത്ര പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; ഓരോന്നിന്‍റെയും തുക സഹിതമുള്ള വിവരം വെളിപ്പെടുത്തുമോ; 

(സി)ഇതിന്‍ കീഴില്‍ 2013-14 വര്‍ഷം പുതിയ പദ്ധതികള്‍ക്കായി കോര്‍പ്പസ് ഫണ്ടില്‍ നിന്നും വിഹിതം നല്‍കിയിരുന്നോ; എങ്കില്‍ അതു സംബന്ധിച്ച വിശദ വിവരം നല്‍കാമോ ? 

6917

പട്ടികജാതിസങ്കേതങ്ങളുടെ സമഗ്ര സര്‍വ്വേ 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര സര്‍വ്വേ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)വയനാട് ജില്ലയിലെ പട്ടികജാതി സങ്കേതങ്ങള്‍ സംബന്ധിച്ച് കണ്ടെത്തിയ പ്രധാന പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ഡി)വയനാട് ജില്ലയെ സംബന്ധിച്ച് സര്‍വ്വെയിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

6918

ഭൂമി, വീട്, ശൌചാലയം എന്നിവയില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ 

 ശ്രീ. വി.പി. സജീന്ദ്രന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, ആര്‍. സെല്‍വരാജ് 
,, അന്‍വര്‍ സാദത്ത്

(എ)ഭൂമി, വീട്, ശൌചാലയം എന്നിവയില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ കണക്ക് ലഭ്യമാണെങ്കില്‍ വിശദമാക്കുമോ; 

(ബി)ഇവയുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

6919

അംബേദ്കര്‍ ഭവന്‍ പദ്ധതിക്ക് നീക്കിവച്ച തുക 

ശ്രീ. വി. ശശി

(എ)അംബേദ്കര്‍ ഭവന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പദ്ധതി എന്ന് മുതല്‍ ആരംഭിച്ചുവെന്ന് പറയാമോ;

(സി)പ്രസ്തുത പദ്ധതിക്കായി 2013-14 വര്‍ഷം എത്രതുക നീക്കിവച്ചു എന്നും ആയതില്‍ എത്ര തുക ചെലവഴിച്ചു എന്നും ഏതെല്ലാം പരിപാടികള്‍ക്കാണ് ഈ തുക വിനിയോഗിച്ചതെന്നും പറയാമോ; 

(ഡി)2014-15 വര്‍ഷത്തില്‍ ഈ പദ്ധതിക്കായി നീക്കിവച്ച തുക എത്രയെന്നും ഏതെല്ലാം പദ്ധതിക്കായി എത്രവീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?

6920

കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ "തോപ്പില്‍ സ്വയംപര്യാപ്ത കോളനി' 

ശ്രീ. ബി. സത്യന്‍

(എ)കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട "തോപ്പില്‍ കോളനി' സ്വയംപര്യാപ്ത പട്ടികജാതി കോളനിയായി നവീകരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; 

(ബി)നിര്‍മ്മാണച്ചുമതല ഏത് ഏജന്‍സിക്കാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)എന്ത് തുകയാണ് ഇതിനായി അനുവദിച്ചിട്ടുള്ളതെന്നും കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആരാണെന്നും വ്യക്തമാക്കാമോ?

6921

ചടയമംഗലം മണ്ധലത്തില്‍ പട്ടികജാതി വകുപ്പ് മുഖേന വികസന പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചടയമംഗലം മണ്ധലത്തില്‍ പട്ടികജാതി വകുപ്പ് മുഖേന ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ; 

(ബി) ഇതിനുവേണ്ടി എത്ര തുക ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ?

6922

പട്ടികജാതിക്കാര്‍ക്ക് ചികിത്സാധനസഹായം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര പേരുടെ ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകള്‍ നിലവില്‍ പരിഗണനയിലുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ;

6923

മൃതദേഹം അടുക്കള പൊളിച്ച് മറവു ചെയ്ത സംഭവം 

ശ്രീമതി കെ. എസ്. സലീഖ

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാതെ സഹോദരിയുടെ വീടിന്‍റെ അടുക്കള പൊളിച്ച് മൃതദേഹം മറവുചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുവോ ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരത്തില്‍ എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഏതെല്ലാം സ്ഥലങ്ങളില്‍ ; വ്യക്തമാക്കുമോ ; 

(സി)ജില്ലാ/ബ്ലോക്ക്/പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പട്ടികജാതി വകുപ്പു ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പു ഉദ്യോഗസ്ഥര്‍, പോലീസ് അധികാരികള്‍ തുടങ്ങിയവര്‍ പ്രസ്തുത സംഭവം അറിഞ്ഞിരുന്നോ ; ഇല്ലായെങ്കില്‍ കാരണം വ്യക്താമാക്കുമോ ; ഉണ്ടെങ്കില്‍ ഇത്തരത്തില്‍ മറവ് ചെയ്യുവാന്‍ ഇവര്‍ അനുമതി നല്കിയോയെന്ന് വ്യക്തമാക്കുമോ ; 

(ഡി)സംസ്ഥാനത്ത് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

6924

നടുക്കോളനി എസ്.സി ശ്മശാന നവീകരണം 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ധലത്തിലെ മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ നടുക്കോളനി എസ്.സി ശ്മശാനത്തിന്‍റെ നവീകരണത്തിന് കോര്‍പ്പസ് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

6925

വായ്പകള്‍ക്ക് കടാശ്വാസം 

ശ്രീമതി കെ. കെ. ലതിക

(എ)പട്ടികജാതിക്കാരായവര്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്കാണ് കടാശ്വാസ പദ്ധതി അനുവദിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ മാനദണ്ധങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി)എല്ലാ അംഗീകൃത ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും പട്ടികജാതിക്കാര്‍ എടുത്തിട്ടുള്ള തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കും കടാശ്വാസം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

6926

വിവാഹധന സഹായം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതിയില്‍പ്പെടുന്ന എത്ര യുവതികള്‍ക്ക് എത്ര രൂപവീതം വിവാഹധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ; 

(ബി)ഈ വിഭാഗത്തില്‍പ്പെട്ട എത്ര യുവതികളുടെ അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ടെന്ന് വെളിപ്പെടുത്താമോ?

6927

ഹോസ്പിറ്റല്‍ മാനേജ്മെന്‍റില്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം 

ശ്രീ.എ.കെ. ബാലന്‍

(എ)31.3.2011 ലെ സര്‍ക്കാര്‍ ഉത്തരവ് (ആര്‍.ടി) 394/2011/എസ്.സി.എസ്.റ്റി.ഡി.ഡി പ്രകാരം ഭരണാനുമതി നല്‍കിയ ഹോസ്പിറ്റല്‍ മാനേജ്മെന്‍റില്‍ സ്കില്‍ ഡെവലപ്പുമെന്‍റ് പ്രോഗ്രാം ആരംഭിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതുവരെയായി എന്ന് വിശദമാക്കുമോ; 

(ബി)കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് എന്ന സ്ഥാപനം പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും പിന്‍മാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പുതിയ ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കുമോ; 

(സി)പുതിയ ഏജന്‍സി പദ്ധതി നടപ്പാക്കാനുള്ള വിശദമായ പ്രോജക്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ആദ്യ സര്‍ക്കാര്‍ ഉത്തരവില്‍ നിന്നും വ്യത്യസ്തമായ പുതിയ കോഴ്സുകളാണോ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുമോ ; 

(ഇ)എങ്കില്‍ പരിഗണിക്കുന്ന പുതിയ കോഴ്സുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(എഫ്)ഈ സ്ഥാപനം ആരംഭിക്കുന്നതിന് സ്ഥലവും കെട്ടിടവും ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഒരുക്കാമെന്ന് കണ്ണന്പ്ര പഞ്ചായത്ത് രേഖാമൂലം ഉറപ്പുനല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ജി)പ്രസ്തുത പഞ്ചായത്തില്‍ സ്ഥാപനം തുടങ്ങുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനവും നയവും എന്താണെന്ന് വ്യക്തമാക്കുമോ; 

(എച്ച്) സ്ഥാപനം തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ നടന്നുവരുന്നതോ ആരംഭിക്കാനുദ്ദേശിച്ചതോ ആയ പ്രവര്‍ത്തനങ്ങളെന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

6928

പാലക്കാട് മെഡിക്കല്‍ കോളജ് 

ശ്രീ. എം. ഹംസ

(എ)പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിനായി എത്ര തുകയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത മെഡിക്കല്‍ കേളേജിന്‍റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ ; എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത മെഡിക്കല്‍ കോളേജിലേക്ക് ജീവനക്കാരുടെ നിയമന നടപടികള്‍ ആരംഭിച്ചുവോ ; എങ്കില്‍ ഏതെല്ലാം തസ്തികകളിലേക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നതെന്ന് വിശദീകരിക്കുമോ ; 

(ഡി)പ്രസ്തുത മെഡിക്കല്‍ കേളേജിലേക്ക് വിവിധ കാറ്റഗറിയില്‍പ്പെട്ട ജീവനക്കാരുടെ നിയമനത്തിനായി അവലംബിച്ചിട്ടുള്ള രീതി എന്താണെന്ന് വ്യക്തമാക്കുമോ ; 

(ഇ)പ്രസ്തുത മെഡിക്കല്‍ കോളേജിലെ വിവിധ തസ്തികകയിലേക്ക് അര്‍ഹതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നുവോയെന്ന് വ്യക്തമാക്കുമോ ; 

(എഫ്)പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിയമനത്തിനായി യോഗ്യതയുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ഏതെല്ലാം പത്രങ്ങളിലാണ് പരസ്യം നല്‍കിയിരുന്നത് ; പത്രങ്ങളുടെ ഏതെല്ലാം എഡിഷനുകളില്‍ പരസ്യം നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുമോ ; 

(ജി)പ്രസ്തുത സ്ഥാപനത്തില്‍ ഇതുവരെ എത്ര പേരെ നിയമിച്ചുവെന്നും നിയമനം ഏതെല്ലാം കാറ്റഗറിയിലേക്കായിരിന്നുവെന്നുമുള്ള വിശദാംശം നല്‍കുമോ ; ഏതെല്ലാം ശന്പള സ്കെയിലുകളിലാണ് നിയമനം നല്‍കിയതെന്നുള്ളതിന്‍റെ വിശദാംശം നല്‍കുമോ ?

6929

കാസര്‍ഗോഡ് ജില്ലയിലെ കൊടക്കാട് എം.ആര്‍.എസ്-ലെ പ്ലസ്ടു കോഴ്സ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയിലെ കൊടക്കാട് എം.ആര്‍.എസ്-ല്‍ +2 കോഴ്സ് ആരംഭിക്കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ ;

(ബി)ഈ വിദ്യാലയത്തില്‍ +2 വിന് ആവശ്യമായ സൌകര്യമുണ്ടായിട്ടും കോഴ്സ് ആരംഭിക്കാത്തതിലുള്ള ബുദ്ധിമുട്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ;

(സി)ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

6930

പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)പുന്നപ്ര ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഏതെല്ലാം ക്ലാസ്സുകളാണ് നടത്തുന്നതെന്നും ഓരോ ക്ലാസ്സിലും എത്ര കുട്ടികള്‍ വീതം പഠിക്കുന്നുവെന്നും ഇതില്‍ പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍ മറ്റിതര സമുദായക്കാര്‍ എന്നിവര്‍ എത്ര വീതം എന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)എസ്.എസ്.എല്‍.സി. ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഈ സ്കൂളിന്‍റെ വിജയ ശതമാനം എത്രയായിരുന്നുവെന്ന് അറിയിക്കാമോ; 

(സി)സ്കൂളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ശതമാനം കുട്ടികളാണ് കൊഴിഞ്ഞുപോകുന്നതെന്നും ഇത് തടയാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ; 

(ഡി)സ്കൂളില്‍ ആകെ അനുവദനീയമായ അധ്യാപക അനധ്യാപക തസ്തികകളെത്രയെന്നും നിലവില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുവെന്നും എത്ര ഒഴിവുകളുണ്ടെന്നും വ്യക്തമാക്കുമോ; ഒഴിവുള്ള തസ്തികകളില്‍ നിയമനത്തിനായി അടിയന്തര നടപടി സ്വീകരിക്കാമോ; 

(ഇ)മെച്ചപ്പെട്ട വിജയശതമാനം നിലനിര്‍ത്തുന്ന ഈ സ്കൂളില്‍ ഒരു ആഡിറ്റോറിയം നിര്‍മ്മിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; 

(എഫ്)രാത്രി കാലങ്ങളില്‍ അസുഖം ബാധിക്കുന്ന വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൌകര്യം ലഭ്യമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന് സ്വന്തമായി ഒരു വാഹനം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ? 

6931

പട്ടികജാതി വകുപ്പില്‍ ബൈട്രാന്‍സ്ഫര്‍ മുഖേന അദ്ധ്യാപകനിയമനം 

ശ്രീ. എ. കെ. ബാലന്‍

(എ)പൊതു വിദ്യാഭ്യാസവകുപ്പില്‍ നടത്തുന്നതു പോലെ പട്ടികജാതി വകുപ്പിലെ യോഗ്യരായ ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പടെയുളള ജീവനക്കാരെ എം. ആര്‍. എസ് കളില്‍ ബൈട്രാന്‍സ്ഫര്‍ മുഖേന അദ്ധ്യാപകരായി നിയമിക്കുവാന്‍ ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

6932

കുഴല്‍മന്ദം എം. ആര്‍.എസ് - ന്‍റെ പുതിയ കെട്ടിടം 

ശ്രീ. എ. കെ. ബാലന്‍

(എ)കുഴല്‍മന്ദം എം. ആര്‍. എസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സ്കൂളിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് മറ്റ് സൌകര്യങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഏതെല്ലാം അസൌകര്യങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഫര്‍ണിച്ചര്‍, കന്പ്യൂട്ടര്‍, സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവ സജ്ജമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)പുതിയ കെട്ടിടത്തിലെ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പൂര്‍ത്തിയാക്കാത്തതെന്ന് വ്യക്തമാക്കുമോ; പുതിയ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ടോ; 

(ഡി)നിലവില്‍ അധ്യാപകര്‍ ഉള്‍പ്പെടെ എത്ര സ്ഥിരം ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കുമോ; എത്ര ജീവനക്കാരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്നും വ്യക്തമാക്കുമോ; 

(ഇ)സ്ക്കൂളിന്‍റെ അപര്യാപ്തതകള്‍ സംബന്ധിച്ച് സ്ക്കൂള്‍ പി. ടി. എ നിവേദനം നല്‍കിയിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

6933

എസ്.സി., ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍റ് 

ഡോ. കെ.ടി. ജലീല്‍ 

(എ)എസ്.സി., ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം നേടി പഠനം പൂര്‍ത്തിയാക്കിയ ശേഷം, അവര്‍ പഠിച്ചിരുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍റ് അനുവദിക്കാറുണ്ടോയെന്ന് വ്യക്തമാക്കമോ? 

(ബി)2010 മുതല്‍ ഇങ്ങിനെ അനുവദിച്ചിട്ടുള്ള സംഖ്യയും സ്ഥാപനങ്ങളും ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?

6934

ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍റ് 

ഡോ. കെ.ടി. ജലീല്‍

(എ)സ്വാശ്രയ ആര്‍ടസ് ആന്‍റ് സയന്‍സ് കോളേജില്‍ മെറിറ്റ് സീറ്റില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍റ് നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഉണ്ടെങ്കില്‍ 2013-14 വര്‍ഷത്തില്‍ എത്ര കുട്ടികള്‍ക്കാണ് ഗ്രാന്‍റ് നല്‍കിയിട്ടുള്ളതെന്നും ഏതെല്ലാം കോളേജുകളിലാണ് ഈ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതെന്നും വ്യക്തമാക്കാമോ?

6935

വിദ്യാഭ്യാസ ഗ്രാന്‍റ് 

ഡോ. കെ. ടി. ജലീല്‍

(എ)സ്വാശ്രയ ആര്‍ട്സ് & സയന്‍സ് കോളേജുകളിലെ മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചിട്ടുള്ള എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വകുപ്പു മുഖേന വിദ്യാഭ്യാസ ഗ്രാന്‍റ് നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(ബി)എങ്കില്‍ എത്ര കുട്ടികള്‍ക്കാണ് 2013-14 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഗ്രാന്‍റ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(സി)ഇവര്‍ ഏതെല്ലാം കോളേജുകളിലാണ് പഠിക്കുന്നതെന്ന് വിശദമാക്കാമോ ?

6936

പട്ടികജാതി- പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ വഴിയുളള വിദ്യാഭ്യാസ വായ്പ 

ശ്രീ.വി. എസ്. സുനില്‍ കുമാര്‍ 
,, കെ. അജിത് 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ 2011-12, 2012-13, 2013-14 കാലയളവില്‍ വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പാതുക എത്ര വീതം; 

(ബി)വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര; വരുമാനപരിധിയില്ലാതെ വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; 

(സി)ഇന്‍ഡ്യയിലും വിദേശത്തും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അനുവദിക്കുന്ന വായ്പതുക അപര്യാപ്തമാണെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ അവ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6937

പട്ടികജാതി വകുപ്പിന് കീഴിലുള്ള ഐ.ടി.ഐ. കളുടെ നിലവാരം 

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, വര്‍ക്കല കഹാര്‍ 
,, വി.ഡി. സതീശന്‍

(എ)പട്ടികജാതി വകുപ്പിന് കീഴിലുള്ള ഐ.ടി.ഐ. കളുടെ നിലവാരമുയര്‍ത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ; 

(ബി)ആരെല്ലാമാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളും സാങ്കേതിക വിദ്യകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തിയതെന്ന് വിശദമാക്കാമോ ; 

(ഡി)പദ്ധതിയ്ക്കായി എത്ര തുക വിനിയോഗിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

6938

പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള ഐ.ടി.ഐ.കള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ എത്ര ഐ.ടി.ഐ.കളുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഐ.ടി.ഐ.കളില്‍ ക്ലറിക്കല്‍ തസ്തികകള്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലാത്തപക്ഷം ആയത് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത ഐ.ടി.ഐ.കളെ അപ്ഗ്രേഡ് ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

6939

വിജ്ഞാന്‍വാടി കേന്ദ്രങ്ങള്‍ 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)എല്ലാ പഞ്ചായത്തുകളിലും വിജ്ഞാന്‍വാടി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; 

(ബി)നിലവില്‍ എത്ര വിജ്ഞാന്‍വാടികള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചിട്ടുണ്ടോയെന്നുമുള്ള വിശദാംശം നല്കാമോ ; 

(സി)വിജ്ഞാന്‍വാടികളുടെ സേവനം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദീകരിക്കാമോ ?

6940

കായംകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ 

ശ്രീ.സി. കെ. സദാശിവന്‍

(എ)കായംകുളത്ത് അനുവദിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്‍റെ നിര്‍മ്മാണത്തിലുളള കാലതാമസത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമാക്കാമോ;

(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6941

ഗുണനിലവാരം ഇല്ലാത്ത സൈക്കിളുകളുടെ വിതരണം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
'' വി. ശശി 
'' കെ. അജിത് 
ശ്രീമതി ഗീതാ ഗോപി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിളുകള്‍ നല്‍കിയതെന്ന് ജില്ല തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ ; 

(ബി)വിതരണം ചെയ്ത സൈക്കിളുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത സൈക്കിളുകള്‍ വിതരണം ചെയ്ത കന്പനികള്‍ക്കെതിരെ ഗുണനിലവാരം കുറഞ്ഞു എന്നതിന്‍റെ പേരില്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6942

പൌരാവകാശ സംരക്ഷണ നിയമം നടപ്പാക്കുന്നതിന് കേന്ദ്രസഹായ പദ്ധതി 

ശ്രീ. എസ്. ശര്‍മ്മ 
,, കെ. വി. വിജയദാസ് 
,, കെ. ദാസന്‍ 
,, പി. റ്റി. എ. റഹീം 

(എ)1955-ലെ പൌരാവകാശ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന് കേന്ദ്രസഹായത്തോടെയുള്ള പദ്ധതിയുടെ വിശദാംശം നല്‍കാമോ; 

(ബി)ഇതിനായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വകയിരുത്തിയിരുന്ന തുകയെത്രയെന്ന് അറിയിക്കാമോ; 

(സി)കഴിഞ്ഞ വര്‍ഷം വകയിരുത്തിയ തുകയില്‍ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ കഴിയാതിരുന്ന സാഹചര്യം അറിയിക്കുമോ; ഇപ്രാവശ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തുക കുറവ് വരുത്താനുണ്ടായ കാരണം അറിയിക്കാമോ? 

6943

പിന്നോക്ക സമുദായ വകുപ്പ് നടപ്പാക്കിയ പദ്ധതികളും ആനുകുല്യങ്ങളും 

ശ്രീ. പി. ഉബൈദുള്ള

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പിന്നോക്ക സമുദായ വകുപ്പുവഴി നടപ്പാക്കിയ വിവിധ സാന്പത്തിക സഹായ പദ്ധതികളും നല്‍കിയ ആനുകൂല്യങ്ങളും എന്തെല്ലാമെന്ന് വിശദീകരിക്കാമോ; 

(ബി)എത്ര കുടുംബങ്ങള്‍ക്കാണ് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കിയതെന്നുള്ളതിന്‍റെ സമുദായം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ; 

(സി)സംസ്ഥാനത്തെ ഏറ്റവും വലിയ പിന്നോക്ക സുദായമായ മുസ്ലീങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വകുപ്പില്‍നിന്നും എന്തൊക്കെ സഹായങ്ങള്‍ ചെയ്തുവെന്ന് വിശദീകരിക്കാമോ; 

(ഡി)പിന്നോക്ക സമുദായ വകുപ്പ് വഴി നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ വിശദീകരിക്കാമോ?

6944

പിന്നോക്കസമുദായ വികസന വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ 

ശ്രീ. സി. ദിവാകരന്‍

പിന്നോക്കസമുദായ വികസന വകുപ്പ് 2013-14 -ല്‍ നടപ്പിലാക്കിയ പുതിയ വികസന പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?

6945

ടൂറിസ്റ്റ് ഗൈഡുകളെ നിയമിക്കുന്നതിന് നടപടി 

ശ്രീ. റ്റി.യു കുരുവിള 
,, തോമസ് ഉണ്ണിയാടന്‍ 
,, മോന്‍സ് ജോസഫ് 
,, സി.എഫ്. തോമസ്

(എ)കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസ്റ്റ് ഗൈഡുകളെ നിയമിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഇടുക്കി-വയനാട് ജില്ലകളിലെ ടൂറിസം സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കുമോ?

6946

സാമൂഹിക ടൂറിസം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ബെന്നി ബെഹനാന്‍ 
,, സണ്ണി ജോസഫ് 
,, അന്‍വര്‍ സാദത്ത് 

(എ)സാമൂഹിക ടൂറിസത്തിന് പ്രചാരണം നല്‍കുന്നതിന് പ്രോജക്ട് രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ടൂറിസം വികസനത്തിന് ഇത് എങ്ങനെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ഇത് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ 
വിശദമാക്കുമോ?

6947

സോഷ്യല്‍ ടൂറിസം പദ്ധതി 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)സോഷ്യല്‍ ടൂറിസം പദ്ധതിക്ക് ആരംഭം കുറിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം കലകളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? 

6948

നാട്ടിക മണ്ധലത്തിലെ ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി 

ശ്രീമതി ഗീതാ ഗോപി

നാട്ടിക മണ്ധലത്തിലെ കായലുകള്‍ കേന്ദ്രീകരിച്ചു ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ടോ; ഇല്ലെങ്കില്‍ പദ്ധതികള്‍ ആവിഷ്ക്കരി ക്കുമോ?

6949

ഉത്തരവാദിത്ത ടൂറിസം പദ്ധതി 

ശ്രീ. കെ. അജിത്

(എ) ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്ന നിബന്ധനകള്‍ എന്തെല്ലാമെന്നും പ്രദേശങ്ങളെ തിരഞ്ഞെടുക്കുന്നതിന് എന്തു മാനദണ്ധമാണ് സ്വീകരിക്കുന്നതെന്നും വിശദമാക്കാമോ; 

(ബി) പ്രസ്തുത പദ്ധതിയിലൂടെ ഏതു രീതിയിലാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(സി) ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ നടത്തിപ്പ് ഏതുരീതിയിലാണെന്നും ഇതില്‍ ടൂറിസം വകുപ്പിന്‍റെ പങ്ക് ഏതുരീതിയിലാണെന്നും മറ്റേതെങ്കിലും വകുപ്പിനെ ഇതില്‍ പങ്കാളികളാക്കുമോ എന്നും വിശദീകരിക്കുമോ?

6950

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപം താമസസൌകര്യം 

ശ്രീ. ബി.ഡി. ദേവസ്സി

(എ)ലോക ടൂറിസത്തില്‍ സ്ഥാനം പിടിച്ച അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ വക സ്ഥലത്ത് ടൂറിസ്റ്റുകള്‍ക്ക് താമസം, ഭക്ഷണം എന്നീ സൌകര്യങ്ങളുള്ള ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ; 

(ബി)അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത ആസ്വദിക്കുന്നതിന് സഹായകരമായ വിധത്തില്‍ ഒരു തൂക്കുപാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ; 

(സി)ഇവിടെ ഡൈനാമിക് ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

6951

""ബിയ്യം ബ്രിഡ്ജ് ടൂറിസം പദ്ധതി'' 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)ടൂറിസം വകുപ്പ് പൊന്നാനി ബിയ്യം കായലിന് സമീപം നടപ്പാക്കുന്ന ""ബിയ്യം ബ്രിഡ്ജ് ടൂറിസം പദ്ധതിയുടെ'' ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി എന്നു തുടങ്ങാനാകുമെന്ന് വിശദമാക്കാമോ;

(സി)മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി ബിയ്യം കായലില്‍ വരുന്ന പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കുമോ?

6952

പള്ളാത്തുരുത്തി, നെടുമുടി പ്രദേശങ്ങളില്‍ ഹൌസ് ബോട്ട് ടെര്‍മിനലുകള്‍ 

ശ്രീ. തോമസ് ചാണ്ടി

(എ)ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുട്ടനാട്ടിലെ പള്ളാത്തുരുത്തി, നെടുമുടി പ്രദേശങ്ങളില്‍ ഹൌസ് ബോട്ട് ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാ ക്കുമോ ; 

(ബി)വട്ടക്കായലിലും കരുമാടി വിളക്കുമരം ഭാഗത്തും നൈറ്റ് ഹാള്‍ട്ട് ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

6953

പാലക്കാട് ജില്ലയിലെ ടൂറിസം പദ്ധതികള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)പാലക്കാട് ജില്ലയില്‍ ടൂറിസം വകുപ്പ് ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഓരോ പദ്ധതിയ്ക്കുമായി നീക്കിവെച്ചിട്ടുള്ള തുകയും പദ്ധതികളുടെ വിശദവിവരങ്ങളും ലഭ്യമാക്കുമോ?

6954

വിനോദസഞ്ചാരമേഖലയെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നതിന് പദ്ധതി 

ശ്രീ. സി. ദിവാകരന്‍ 
,, മുല്ലക്കര രത്നാകരന്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 
ശ്രീ. കെ. രാജു 

(എ)വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞു വരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇത്തരത്തില്‍ കുറയുവാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ; 

(ബി)വിനോദ സഞ്ചാര മേഖലയെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വെളിപ്പെടുത്താമോ?

6955

ഈസ്റ്റേണ്‍ ടൂറിസം കോറിഡോര്‍ 

ശ്രീ. ബെന്നി ബെഹനാന്‍ 
'' കെ. ശിവദാസന്‍ നായര്‍ 
'' എം. പി. വിന്‍സെന്‍റ് 
'' ലൂഡി ലൂയിസ്

(എ)ഈസ്റ്റേണ്‍ ടൂറിസം കോറിഡോര്‍ പ്രോജക്ട് രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ടൂറിസം വികസനത്തിന് ഇത് എങ്ങനെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി)ഇത് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

6956

അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ 

ശ്രീ. പി.സി. വിഷ്ണുനാഥ് 
,, ബെന്നി ബെഹനാന്‍ 
,, ജോസഫ് വാഴക്കന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 

(എ)അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ടൂറിസം വികസനത്തിന് ഇത് എങ്ങനെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ഇത് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

6957

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുകളുടെ പ്രവര്‍ത്തനം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 
,, പി.കെ. ബഷീര്‍ 
,, കെ.എന്‍.എ. ഖാദര്‍ 
,, പി.ബി. അബ്ദുള്‍ റസാക്

(എ)ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരം നല്‍കാമോ; 

(ബി)കൌണ്‍സിലിന്‍റെ ഘടന, ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് പര്യാപ്തമാണോ എന്ന കാര്യം പരിശോധനാവിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(സി)പല ജില്ലകളിലും കൌണ്‍സിലുകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ പരിഹാര നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

6958

ഹൈറേഞ്ച് ഇക്കോടൂറിസം പദ്ധതി 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)തലസ്ഥാന ജില്ലയിലെ മലയോരഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഹൈറേഞ്ച് ഇക്കോടൂറിസം പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ; 

(ബി)പഠന കേന്ദ്രങ്ങള്‍ക്കും മറ്റും പ്രാധാന്യം നല്‍കുന്ന പാക്കേജിന്‍റെയും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള പദ്ധതിയുടെയും ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് വ്യക്തമാക്കുമോ; 

(സി)ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇക്കാര്യം നടപ്പിലാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ ?

6959

ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നതിന് പദ്ധതി 

ശ്രീ. സി. പി. മുഹമ്മദ് 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, പി. സി. വിഷ്ണുനാഥ് 
,, ആര്‍. സെല്‍വരാജ് 

(എ)സംസ്ഥാനത്ത് ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നതിന് പദ്ധതി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

6960

കിറ്റ്സിനെ മികവിന്‍റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് നടപടി 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
'' കെ. മുരളീധരന്‍ 
'' എ.പി. അബ്ദുള്ളക്കുട്ടി 
'' വി.ഡി. സതീശന്‍

(എ)വിനോദസഞ്ചാര പരിശീലനത്തിനും മാനവശേഷി വികസനത്തിനും ഉള്ള മികവിന്‍റെ കേന്ദ്രമാക്കി കിറ്റ്സിനെ ഉയര്‍ത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

6961

കണ്ണൂര്‍ ജില്ലയില്‍ ആറളം ഫാമിലെ ടൂറിസം പദ്ധതി 

ശ്രീ. സണ്ണി ജോസഫ്

(എ)കണ്ണൂര്‍ ജില്ലയില്‍ ആറളം ഫാമില്‍ ഇക്കോടൂറിസം പദ്ധതി നടപ്പാക്കാനുള്ള പ്രോജക്ട് കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്മാക്കാമോ; 

(ബി)ഉണ്ടെങ്കില്‍ ആറളം ഫാമിലെ എത്ര ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;

(സി)മേല്‍ പദ്ധതിക്ക് പട്ടിജാതി/പട്ടികവര്‍ഗ്ഗ വകുപ്പുകളുടെയോ ഇക്കോ ടൂറിസം വകുപ്പിന്‍റെയോ ഫണ്ട് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6962

വിവിധ ടൂറിസ്റ്റുകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ടൂറിസം സര്‍ക്യൂട്ട് 

ശ്രീ. ബി.ഡി. ദേവസ്സി

(എ)തുന്പൂര്‍മൂഴി, അതിരപ്പിള്ളി, വാഴച്ചാല്‍, ഏഴാറ്റുമുഖം, കാലടി, മലയാറ്റൂര്‍, കോടനാട്, ഭൂതത്താന്‍കെട്ട് തുടങ്ങിയ ടൂറിസ്റ്റു കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുമെന്ന മുന്‍വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കൂമോ ?

6963

വഴിയന്പലം, പൈതൃക ശേഷിപ്പ് സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിന് നടപടി 

ശ്രീ. ജി.എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ മണ്ധലത്തില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ മീനന്പലം എന്ന സ്ഥലത്ത് നിലകൊള്ളുന്ന വഴിയന്പലം, ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പൈതൃകശേഷിപ്പ് സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് അപേക്ഷ ലഭിച്ചിരുന്നുവോ; 

(ബി)പ്രസ്തുത അപേക്ഷയിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ സന്നദ്ധമാകുമോ?

6964

വിനോദസഞ്ചാരവികസന കോര്‍പ്പറേഷന്‍റെ റീജിയണല്‍ ഓഫീസ് 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)കെ.ടി.ഡി.സി നടത്തിയ ടാമിറന്‍ഡ് ഈസി ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ബി)കേരള വിനോദസഞ്ചാര വികസനകോര്‍പ്പറേഷന്‍റെ (കെ.ടി.ഡി.സി) റീജിയണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എവിടെയാണെന്ന് വെളിപ്പെടുത്താമോ;

(സി)മേനക ജംങ്ഷനിലെ ഷോപ്പിംങ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന റീജണല്‍ ഓഫീസ് കാലടിയിലെ ഹോട്ടല്‍ കെട്ടിടത്തിലേക്ക് മാറ്റിയത് എന്തു കാരണത്താലാണെന്ന് വ്യക്തമാക്കാമോ; ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ഏത് തീയതിയിലാണെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ഉന്നതഉദ്യോഗസ്ഥനും സംഘത്തിനുമുള്ള രാഷ്ട്രീയ സ്വാധീനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഇ)ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ല കളിലെ കെ.ടി.ഡി.സി. പ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതലയുള്ള ഓഫീസ് തിരികെ മേനക ജംങ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമോ?

6965

ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് 

ശ്രീ. കെ. ദാസന്‍ 

(എ)കൊയിലാണ്ടി നിയോജകമണ്ധലത്തിലെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് നിലവില്‍ വന്നത് ഏത് സര്‍ക്കാരിന്‍റെ കാലയളവിലാണ് എന്ന് വിശദമാക്കാമോ; സര്‍ക്കാര്‍ അന്ന് ചെലവഴിച്ച തുക എത്രയെന്നും ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാം ആയിരുന്നുവെന്നും വിശദമാക്കാമോ; ഇത് സംബന്ധിച്ച് അക്കാലയളവില്‍ പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ സര്‍ക്കാര്‍ വിഭാവന ചെയ്ത പദ്ധതികള്‍ എന്തെല്ലാമായിരുന്നു; പ്രോജക്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കി വിശദമാക്കാമോ; 

(സി)ക്രാഫ്റ്റ് വില്ലേജിന്‍റെ രണ്ടാംഘട്ട വികസനം ലക്ഷ്യമാക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നുവോ; എങ്കില്‍ മാസ്റ്റര്‍ പ്ലാനിന്‍റെ വിശദാംശം വ്യക്തമാക്കാമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിന്‍റെ തുടര്‍വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് വെളിപ്പെടുത്താമോ; 

(ഇ)ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ മ്യൂസിക്കല്‍ ഫൌണ്ടേഷനും മറ്റ് ന്യൂതന പദ്ധതികളും ആവിഷ്കരിക്കുന്നത് സംബന്ധിച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ടൂറിസം സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നിട്ടുണ്ടായിരുന്നുവോ; പ്രസ്തുത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തായിരുന്നു; മിനിട്സിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(എഫ്)പ്രസ്തുത യോഗത്തിലെ ധാരണയനുസരിച്ച് ക്രാഫ്റ്റ് വില്ലേജില്‍ മ്യൂസിക്കല്‍ ഫൌണ്ടെയ്ന്‍ സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ച പദ്ധതി സ്റ്റേറ്റ് ലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരിന്നുവോ; വിശദമാക്കാമോ; 

(ജി)ഇപ്പോള്‍ പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നതില്‍ തടസ്സമെന്താണ് എന്ന് വ്യക്മാക്കാമോ; 

(എച്ച്)പദ്ധതിക്കായി വരുന്ന ചെലവില്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് വകയിരുത്തിയ തുക കഴിച്ച് ബാക്കിവരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാകുമോ; പദ്ധതി ഈ വര്‍ഷം തന്നെ നടപ്പിലാകുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.