UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7151

കാസര്‍ഗോഡ് ജില്ലയില്‍ സീറോലാന്‍റ്ലസ് പദ്ധതിയില്‍ പതിച്ചുനല്‍കുന്ന ഭൂമി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ഭൂമി സീറോലാന്‍റ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിച്ചു നല്‍കുന്നതിനെതിരായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഡോ. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്ന ആവശ്യത്തിലേക്കായി നീക്കിവെച്ച ഭൂമി സീറോലാന്‍റ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിച്ചുനല്‍കുന്നതിനുള്ളനീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

7152

കുന്നുമെല്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി കെട്ടിടത്തിന് ഭൂമി 

ശ്രീമതി കെ. കെ. ലതിക
(എ)കോഴിക്കോട് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ കുളങ്ങരത്ത് അംഗന്‍വാടി കെട്ടിടത്തിന് റവന്യൂ വകുപ്പിന്‍റെ സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച അപേക്ഷ റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(ബി)എങ്കില്‍ പ്രസ്തുത ഫയലില്‍ റവന്യൂ വകുപ്പ് എന്തെല്ലാം നടപടികളും തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

7153

കാക്കത്തുരുത്ത് പാലത്തിന്‍റെ അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്ന നടപടി 

ശ്രീ. എ. എം. ആരിഫ്

(എ)അരൂര്‍ മണ്ധലത്തിലെ എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് പാലത്തിന്‍റെ അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികള്‍ തുടരുന്നുണ്ടോ; ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറുടെ അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ താമസിക്കുന്നതു മൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം വിലയിരുത്തിയിട്ടുണ്ടോ?

7154

ചാത്തന്നൂര്‍-പരവൂര്‍ റോഡ് പുറന്പോക്ക് കൈയ്യേറ്റം 

ശ്രീ. ജി.എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍-പരവൂര്‍ പി.ഡബ്ല്യു.ഡി. റോഡ് നവീകരണം ആരംഭിച്ചപ്പോള്‍ റോഡ് പുറന്പോക്ക് സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയെന്ന് ബോദ്ധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ആയത് സര്‍വ്വേ നടത്തി അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥനില്‍ നിന്നും കൊല്ലം തഹസീല്‍ദാര്‍ക്ക് അപേക്ഷ ലഭിച്ചിരുന്നുവോ; 

(ബി)അപേക്ഷ എന്നാണ് ലഭിച്ചതെന്നും, പൊതു താല്പര്യ അപേക്ഷയെന്ന നിലയില്‍ ഇതിന്മേല്‍ നാളിതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)പുതുതായി പണി ആരംഭിക്കുവാന്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച റോഡ് എന്ന നിലയില്‍ എന്നത്തേക്ക് പ്രസ്തുത നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ?

7155

സേവനാവകാശ നിയമം നിലവില്‍ വന്നതിനു ശേഷം ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗത 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ) കാഞ്ഞങ്ങാട്ടുള്ള കാസര്‍ഗോഡ് സബ്കളക്ടറാഫീസില്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള എത്ര ഫയലുകള്‍ പെന്‍റിംഗിലുണ്ട്; അവയുടെ വിഷയമുള്‍പ്പെടെ ലിസ്റ്റ് നല്‍കാമോ; 

(ബി) ഈ ഓഫീസിലെ ഇ3/2012 എന്ന ഫയല്‍ ഏത് വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്; ടി ഫയലിന്‍റെ പൂര്‍ണ്ണമായ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ; 

(സി) ഫയലില്‍ എന്തു തീരുമാനമാണ് സബ്കളക്ടര്‍ ഓഫീസില്‍ സ്വീകരിക്കേണ്ടിയിരുന്നത്; അത് സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന്; 

(ഡി) സേവനാവകാശ നിയമപ്രകാരം ഇതിന് എത്രസമയമാണ് നിശ്ചയിച്ചിട്ടുള്ളത്; സമയപരിധി കഴിഞ്ഞും നടപടി താമസിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?

7156

നോണ്‍ ക്രീമീലേയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ 

ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. മാത്യൂ.റ്റി.തോമസ് 
,, ജോസ് തെറ്റയില്‍ 
,, സി.കെ. നാണു 

(എ)നോണ്‍-ക്രീമിലേയര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി സമീപിക്കുന്ന പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന രക്ഷകര്‍ത്താക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റും മറ്റും റവന്യൂ ഉദേ്യാഗസ്ഥര്‍ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)5 ഹെക്ടറില്‍ താഴെമാത്രം ഭൂമിയുള്ള കൃഷിക്കാരായ രക്ഷകര്‍ത്താക്കളുടെ കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനവും റവന്യ ഉദേ്യാഗസ്ഥര്‍ അനേ്വഷിക്കാറുണ്ടെന്ന കാര്യം സര്‍ക്കാരിന് അറിയാമോ; 

(സി)പിന്നോക്ക സമുദായക്കാരായ ഉദേ്യാഗാര്‍ത്ഥികള്‍ ക്രീമിലേയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നേരിടുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ മേഖലാടിസ്ഥാനത്തിലോ, ജില്ലാടിസ്ഥാനത്തിലോ വില്ലേജ് ആഫീസറന്മാരുള്‍പ്പെടെയുള്ള റവന്യൂ ഉദേ്യാഗസ്ഥന്മാരുടെ യോഗം മന്ത്രിതലത്തില്‍ വിളിച്ചു കര്‍ശ്ശന നിര്‍ദ്ദേശം നല്കാന്‍ തയ്യാറാകുമോ?

7157

അപേക്ഷകള്‍, രശീതുകള്‍ എന്നിവയുടെ ലളിതവല്‍ക്കരണം 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
'' എം. എ. വാഹീദ് 
'' തേറന്പില്‍ രാമകൃഷ്ണന്‍ 
'' ഹൈബി ഈഡന്‍

(എ)റവന്യൂ വകുപ്പിലെ അപേക്ഷകള്‍, രശീതുകള്‍ എന്നിവ ലളിതവല്‍ക്കരിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇത് മുഖേന ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വ്യക്തമാക്കാമോ;

(ഡി)ആയതിനായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

7158

ഗ്രൂപ്പ് വില്ലേജ് ഓഫീസുകളുടെ വിഭജനം 

ശ്രീമതി ഗീതാ ഗോപി

(എ)സംസ്ഥാനത്ത് ആകെ എത്ര വില്ലേജ് ഓഫീസുകള്‍ നിലവിലുണ്ടെന്നും എത്ര ഗ്രൂപ്പ് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിക്കുമോ;

(ബി)തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പ് വില്ലേജ് ഓഫീസുകള്‍ എതെല്ലാമെന്ന് അറിയിക്കാമോ;

(സി)ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്ന ഓഫീസുകളെന്ന നിലക്ക്, ജനബാഹുല്യവും പ്രവൃത്തി സൌകര്യവും പരിഗണിച്ച് ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജ് ഓഫീസുകള്‍ രൂപീകരിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; 

(ഡി)നാട്ടിക മണ്ധലത്തിലെ പാറളം ഗ്രൂപ്പ് വില്ലേജ് ഓഫീസ് വിഭജിച്ച് കോടന്നൂര്‍ വില്ലേജ് ഓഫീസ് എത്രയും വേഗം രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7159

തിരുവള്ളൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ 

ശ്രീമതി കെ. കെ. ലതിക

(എ)കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം ശോചനീയവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ടി കെട്ടിടം പുതുക്കിപ്പണിയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

7160

കോടന്നൂര്‍ വില്ലേജ് ഓഫീസ് രൂപീകരണം 

ശ്രീമതി ഗീതാ ഗോപി

(എ)നാട്ടിക മണ്ധലത്തിലെ പാറളം പഞ്ചായത്തില്‍പ്പെടുന്ന പാറളം വില്ലേജ് ഓഫീസ് എത്ര വില്ലേജുകള്‍ കൂടിച്ചേര്‍ന്നതാണ്; ഈ ഗ്രൂപ്പ് വില്ലേജ് ഓഫീസിന്‍റെ പരിധിയില്‍ വരുന്ന ജനസംഖ്യയുടെ കണക്ക് വിശദമാക്കാമോ; 

(ബി)പാറളം ഗ്രൂപ്പ് വില്ലേജില്‍ എത്ര ജീവനക്കാര്‍ നിലവില്‍ സേവനമനുഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; നിയമമനുസരിച്ച് ഒരു വില്ലേജില്‍ എത്ര ജീവനക്കാരെയാണ് നിയമിക്കുന്നതെന്നും അതനുസരിച്ച് പാറളം ഗ്രൂപ്പ് വില്ലേജില്‍ നിയമിക്കേണ്ട ജീവനക്കാരുടെ എണ്ണം എത്രയെന്നൂം അറിയിക്കുമോ; 

(സി)ജീവനക്കാരുടെ എണ്ണം കുറവുളള 3 വില്ലേജുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന പാറളം വില്ലേജ് ഓഫീസ് വിഭജിച്ച് പുതിയതായി കോടന്നൂര്‍ വില്ലേജ് ഓഫീസ് രൂപീകരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊളളുമോ; 

(ഡി)കോടന്നൂര്‍ വില്ലേജ് ഓഫീസ് രൂപീകരിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുമോ; പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ എന്തു മേല്‍നടപടികളാണ് ആവശ്യപ്പെട്ടിട്ടുളളതെന്നും വ്യക്തമാക്കുമോ? 

7161

റവന്യു വകുപ്പിലെ സേവനവകാശ നിയമം 

ശ്രീ. സി. ദിവാകരന്‍

(എ)റവന്യൂ വകുപ്പില്‍ ഏതെല്ലാം ആഫീസുകളില്‍ സേവനവകാശനിയമം നടപ്പിലാക്കി; 

(ബി)സേവനവകാശ നിയമവുമായി ബന്ധപ്പെട്ട ഫോറങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവ എല്ലാ റവന്യൂ ആഫീസുകളിലും എത്തിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണമെന്ത്; 

(സി)ഈ നിയമം ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ലെങ്കില്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

7162

ഡെപ്യൂട്ടി കളക്്ടര്‍മാരുടെ നിയമനം 

ശ്രീ. വി. ഡി. സതീശന്‍

(എ)1975 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കേരള സിവില്‍ സര്‍വ്വീസ് (എക്സിക്യൂട്ടീവ്) സ്പെഷ്യല്‍ റൂള്‍സ് ജി.ഒ (എംഎസ്) 277/63/പി.ഡി. തീയതി 21.8.1963 ജി.ഒ (പി) 540/80/ആര്‍.ഡി/തീയതി 06.5.1980 (അമെന്‍റ്മെന്‍റ്)ജി.ഒ(പി) 84/94/ആര്‍.ഡി/തീയതി 17.3.1994 (അമെന്‍റ്മെന്‍റ്) അനുശാസിച്ചിട്ടുള്ള പ്രകാരം ഡെപ്യൂട്ടി കളക്്ടര്‍മാരുടെ ഡയറക്്ട് റിക്രൂട്ട്മെന്‍റ് നിയമനം നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര; ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്ത്; 

(ബി)1975 മുതല്‍ 2009 വരെയുള്ള കാലയളവിലെ ഡെപ്യൂട്ടി കളക്്ടര്‍മാരുടെ വര്‍ഷം തിരിച്ചുള്ള പെര്‍മനന്‍റ് പോസ്റ്റിന്‍റെ എണ്ണം എത്ര; 

(സി)കേരളത്തില്‍ മൊത്തം എത്ര ഡെപ്യൂട്ടി കളക്്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്; 

(ഡി)പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്ര ഡെപ്യൂട്ടി കളക്്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്; ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലാണ് അവര്‍ സേവനമനുഷ്ഠിക്കുന്നതെന്ന് വ്യക്തമാക്കുമോ? 

7163

റവന്യൂ വകുപ്പില്‍ പ്രമോഷന്‍ 

ശ്രീ. പി. തിലോത്തമന്‍

(എ)റവന്യൂ വകുപ്പില്‍ ക്ലാസ്സ് 3 വിഭാഗത്തിന് താഴെയുള്ള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ലഭിച്ചിരുന്ന പ്രമോഷന്‍ 10% ആയി നിജപ്പെടുത്തിക്കൊണ്ട് അടുത്തകാലത്ത് ഉത്തരവിറക്കിയിരുന്നോ എന്നു പറയാമോ; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)ടി ഉത്തരവ് പ്രകാരം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാര്‍ക്കും ഓഫീസ് അറ്റന്‍റന്‍റുമാര്‍ക്കും ലഭിക്കുന്ന പ്രമോഷന്‍ എത്ര വീതമാണെന്നു പറയാമോ; ഈ ഉത്തരവ് പരിഷ്കരിച്ച് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാര്‍ക്ക് നിലവിലുണ്ടായിരുന്ന പ്രമോഷന്‍ നിലനിര്‍ത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ടോ എന്നു പറയാമോ; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

7164

കാസര്‍ഗോഡ് ജില്ലയില്‍ വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ വില്ലേജ് ഓഫീസര്‍മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;

(ബി)ഏതൊക്കെ വില്ലേജ് ഓഫീസുകളിലാണ് സ്ഥിരമായി വില്ലേജ് ഓഫീസര്‍മാരില്ലാത്തത്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)വില്ലേജ് ഓഫീസര്‍മാരില്ലാത്തതു മൂലം സ്ക്കൂളിലും, കോളേജിലും അഡ്മിഷനും മറ്റും വരുമാന സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വലയേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)എങ്കില്‍ തസ്തിക ഒഴിഞ്ഞ് കിടക്കുന്ന വില്ലേജുകളില്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

7165

റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം 

ശ്രീ. കെ.വി. വിജയദാസ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം റവന്യൂ വകുപ്പില്‍ പൊതു സ്ഥലംമാറ്റ വ്യവസ്ഥകള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

7166

മലപ്പുറം കളക്ടറേറ്റ് യു.ഡി.ക്ലാര്‍ക്ക് ശ്രീ. ജുനൈദ്.കെ.എം. നല്‍കിയ അപേക്ഷ 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം കളക്ടറേറ്റില്‍ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്ക് ജുനൈദ്. കെ.എം. എന്നയാള്‍ മലപ്പുറം ജനസേവന കേന്ദ്രത്തില്‍ നിലവിലുള്ള ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഈ ഫയലില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(സി)ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജനസേവന കേന്ദ്രത്തിലേക്ക് ടിയാനെ മാറ്റി നിയമിക്കുന്നതിന് അനുമതി നല്‍കുമോ?

7167

സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നടപടി 

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റില്‍ കാസര്‍കോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സൌത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും 31.05.2002-ല്‍ വിരമിച്ച കൊല്ലം ജില്ലയില്‍ കാവനാട് കന്നിമേല്‍ ചേരിയില്‍ അശ്വതി കോക്കാട് വീട്ടില്‍ പി. അരവിന്ദാക്ഷന് ആനുകൂല്യങ്ങള്‍ കിട്ടിയിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ടിയാന്‍റെ സേവന പുസ്തകം ഇപ്പോള്‍ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുമോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)ടിയാന്‍റെ സര്‍വ്വീസ് കാലയളവ് തുടക്കം മുതല്‍ റിട്ടയര്‍മെന്‍റുവരെ ഏതൊക്കെ ആഫീസുകളില്‍ ഏതൊക്കെ തസ്തികകളില്‍ എന്നുമുതല്‍ എന്നുവരെ എന്ന് തീയതി സഹിതം വിശദമാക്കുമോ; 

(ഡി)ടി കാലയളവില്‍ ടിയാന്‍ കൈപ്പറ്റിയിട്ടുള്ള സേവന വേതനങ്ങളുടെ വിശദമായ വിവരണ കണക്ക് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ; 

(ഇ)ടിയാന്‍റെ ആനുകൂല്യങ്ങള്‍ എത്രയുംവേഗം ലഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ? 

7168

കൊല്ലം സ്വദേശി ശ്രീ. പി. അരവിന്ദാക്ഷന്‍റെ സേവനാനുകൂല്യങ്ങള്‍ 

ശ്രീ. പി.സി. വിഷ്ണുനാഥ്

(എ)റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റില്‍ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ സൌത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ആഫീസില്‍ നിന്നും 31.05.2002-ല്‍ വിരമിച്ച കൊല്ലം ജില്ലയിലെ കാവനാട് കന്നിമേല്‍ചേരി അശ്വതി കോക്കാട്ട് വീട്ടില്‍ പി.അരവിന്ദാക്ഷന് റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ ഒന്നുംതന്നെ ലഭിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ; 

(ബി)ടിയാന്‍റെ സേവനപുസ്തകം ഇപ്പോള്‍ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുമോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)ടിയാന്‍റെ സര്‍വ്വീസ് കാലയളവ് തുടക്കം മുതല്‍ റിട്ടയര്‍മെന്‍റ് വരെ ഏതൊക്കെ ആഫീസുകളില്‍ ഏതൊക്കെ തസ്തികകളില്‍ എന്നു മുതല്‍ എന്നുവരെ എന്ന് തീയതി സഹിതം വിശദീകരിക്കാമോ; 

(ഡി)ടി കാലയളവില്‍ ടിയാന്‍ കൈപ്പറ്റിയിട്ടുള്ള സേവനവേതനങ്ങളുടെ വിശദമായ വിവരണകണക്ക് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ; 

(ഇ)ടിയാന്‍റെ ആനുകൂല്യങ്ങള്‍ എത്രയും വേഗം ലഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

7169

കോടതിവിധി നടപ്പാക്കിക്കിട്ടുന്നതിനായി ഗോപാലന്‍ നാടാര്‍ സമര്‍പ്പിച്ച അപേക്ഷ 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)1500/12/എം/റവന്യൂ നന്പരായി 21.2.2012-ല്‍ ഗോപാലന്‍ നാടാര്‍ സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; 

(ബി)നെയ്യാറ്റിന്‍കര വില്ലേജില്‍ ഇരുന്പില്‍ ദേശത്ത് താമരപ്പള്ളിവിള പുത്തന്‍വീട്ടില്‍ ഗോപാലന്‍നാടാരുടെ വസ്തു സംബന്ധമായ കേസില്‍ ബഹു. മുന്‍സിഫ് കോടതിയുടെ ഒ.എസ്.696/65-ാം നന്പര്‍ വിധിപ്രകാരം 4ന്പസെന്‍റ് പുരയിടത്തിന് ഗോപാലന്‍ നാടാര്‍ക്ക് കൈവശാവകാശം സിദ്ധിച്ചതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പ്രസ്തുത വിധിക്കെതിരെ എതിര്‍കക്ഷി യോഹന്നാന്‍ നാടാര്‍ വിവിധ കോടതികളില്‍ (സബ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി) നല്‍കിയ അപ്പീല്‍ തള്ളി, യോഹന്നാന്‍നാടാര്‍ക്ക് മുന്‍ സര്‍വ്വെ 39/26 ല്‍ 26മ്മസെന്‍റ് നിലത്തിന് മാത്രമേ അവകാശമുള്ളുവെന്ന് വിധി പ്രസ്താവിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പ്രസ്തുത വസ്തു സംബന്ധമായി താലൂക്ക് സര്‍വേയര്‍ ജില്ലാ ഹെഡ് സര്‍വേയര്‍ എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് കോടതി വിധിക്കനുസരിച്ചാണോ തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(എഫ്)പ്രസ്തുത റിപ്പോര്‍ട്ട് കോടതിവിധി പ്രകാരമല്ലെങ്കില്‍ അത്തരം റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതിന്‍റെ കാരണം വിശദമാക്കുമോ; 

(ജി)സര്‍വേയര്‍മാര്‍ തയാറാക്കിയ തെറ്റായ റിപ്പോര്‍ട്ടുകള്‍ അസ്ഥിരപ്പെടുത്തുന്നതിനും കോടതിവിധി അനുസരിച്ച് ഗോപാലന്‍നാടാര്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 

(എച്ച്)കോടതിവിധിക്ക് വിരുദ്ധമായി റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; 

(ഐ)2012 നവംബര്‍ 8-ാം തീയതി കെ6/38314/12, ജി2/4566/12 എന്നീ നന്പരുകളായി നെയ്യാറ്റിന്‍കര താലൂക്കില്‍ നല്‍കിയ ഭൂമി പോക്കുവരവ് ചെയ്യുന്നതിനുള്ള അപേക്ഷയിന്മേല്‍ പ്രസ്തുത കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

7170

വയനാട് ജില്ലയിലെ നികുതി സ്വീകരിക്കാത്ത വില്ലേജുകള്‍ 

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

(എ)ഗവണ്‍മെന്‍റ് ലാന്‍റ് റിസംപ്ഷന്‍ സ്പെഷ്യല്‍ ഓഫീസറുടെ 31-3-2014-ലെ നം. ജി.എല്‍.ആര്‍.(എല്‍.ആര്‍)-02/2013(1)-ാം നന്പര്‍ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)പ്രസ്തുത കത്തിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ ഏതെല്ലാം വില്ലേജുകളിലാണ് നികുതി സ്വീകരിക്കാത്തതെന്തെന്നു വെളിപ്പെടുത്തുമോ ;

(സി)ഇപ്രകാരം ഒരു കത്ത് തയ്യാറാക്കുവാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇതു സംബന്ധിച്ച കോടതി വിധിയില്‍ നികുതി സ്വീകരിക്കുന്നത് നിറുത്തണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?

7171

ഓട്ടോറിക്ഷകളില്‍ മീറ്റര്‍ കാലിബ്രേഷന്‍ സംവിധാനം 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, പാലോട് രവി 
,, സണ്ണി ജോസഫ് 

(എ)ഓട്ടോറിക്ഷകളിലെ ഫെയര്‍ നിശ്ചയിക്കുന്നതിനുള്ള ടാക്സി മീറ്റര്‍ കാലിബ്രേഷന്‍ സംവിധാനം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)ആയതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ? 

7172

മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാരുടെ പേരില്‍ സ്മാരക കൂത്തന്പലം 

ശ്രീ. ജോസ് തെറ്റയില്‍

(എ)ഭാരതീയ കലാ പാരന്പര്യത്തിന്‍റെ ഉദാത്ത രൂപമായ കൂടിയാട്ടത്തെ ജീവനുതുല്യം സ്നേഹിക്കുകയും 2003 ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുകയും ചെയ്ത മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാരുടെ പേരില്‍ ജന്മസ്ഥലമായ അങ്കമാലി നിയോജകമണ്ധലത്തിലെ പാറക്കടവ് പഞ്ചായത്തില്‍ ഒരു സ്മാരക കൂത്തന്പലം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട പാറക്കടവ് ഗ്രാമപഞ്ചായത്തിലെ റവന്യു പുറംപോക്ക് ഭൂമി അനുവദിച്ച കിട്ടുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്‍മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത ഭൂമി"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍ നിന്നും ഒഴിവാക്കി സാസ്കാരിക വകുപ്പിന്‍റെ പേരില്‍ അനുവദിച്ചുകിട്ടുന്നതിനായി സമര്‍പ്പിച്ചിട്ടുളള അപേക്ഷയില്‍ സ്വീകരിച്ചിട്ടുളള നടപടി സ്വീകരിക്കുമോ?

7173

സര്‍വ്വേ വകുപ്പിന്‍റെ ശാക്തീകരണം 

ശ്രീ. കെ.വി. വിജയദാസ്

സര്‍വ്വേ വകുപ്പ് ശാക്തീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

7174

ആധുനിക സര്‍വ്വേ സംവിധാനങ്ങള്‍ 

ശ്രീ. പി.എ. മാധവന്‍ 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, സണ്ണി ജോസഫ് 
,, ജോസഫ് വാഴക്കന്‍ 

(എ)ആധുനിക സര്‍വ്വേ സംവിധാനങ്ങളുപയോഗിച്ച് സര്‍വ്വേ നടത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇതുമൂലം എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത രീതിയില്‍ സര്‍വ്വേ നടത്തുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7175

റീസര്‍വ്വേയില്‍ വന്ന അപാകതകള്‍ പരിഹരിക്കാന്‍ നടപടി 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)റീസര്‍വ്വേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; 

(ബി)റീസര്‍വ്വേ പൂര്‍ത്തിയായ വില്ലേജുകളില്‍ സര്‍വ്വേയില്‍ വന്ന അപാകതകള്‍ പിരഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പരാതികള്‍ വില്ലേജുതലത്തില്‍ തന്നെ അതിവേഗം തീര്‍പ്പാക്കാന്‍ സര്‍വ്വേ വകുപ്പില്‍ നിന്നുള്ള വേണ്ടത്ര ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ? 

7176

റീസര്‍വ്വേ സംബന്ധിച്ച പരാതികള്‍ 

ശ്രീ. എം. ഉമ്മര്‍

(എ)റീസര്‍വ്വേ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് വില്ലേജ് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ 3.05.2012-ലെ 8612/സി.എം.പിജി.ആര്‍.സി3/2012/ജി.എ.ഡി നിര്‍ദ്ദേശപ്രകാരം എത്ര വില്ലേജുകളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചു; വിശദാംശം നല്‍കുമോ; 

(സി)ഇനി ഏതെല്ലാം വില്ലേജുകളില്‍ അദാലത്തുകള്‍ സംഘടിപ്പാക്കാനുണ്ട്; വിശദാംശം നല്‍കുമോ; ആയതിന്‍റെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ; 

(ഡി)പ്രസ്തുത നിര്‍ദ്ദേശം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ? 

7177

സര്‍വ്വേ-ഭൂരേഖാ വകുപ്പില്‍ ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് -കക തസ്തികയിലെ നിയമനം 

ശ്രീ. ജി. സുധാകരന്‍

(എ)സര്‍വ്വേ-ഭൂരേഖാ വകുപ്പില്‍ ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ്-കക -ന്‍റെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്നും ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയിതിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; 

(ബി)സ്പെഷ്യല്‍ റൂള്‍ പ്രകാരം ബൈപ്രൊമോഷന്‍ മുഖേന നികത്തേണ്ട ഒഴിവുകള്‍ നികത്താത്തതിന് കാരണം വ്യക്തമാക്കാമോ; 

(സി)ബൈപ്രൊമോഷന്‍ മുഖേന പ്രൊമോഷന്‍ ലഭിക്കാന്‍ യോഗ്യരായവരുടെ അഭാവത്തില്‍ ഈ ഒഴിവുകളില്‍ നേരിട്ട് നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?

7178

റീസര്‍വ്വേ കഴിഞ്ഞ വില്ലേജുകളില്‍ ടോറന്‍സ് സന്പ്രദായം 

ശ്രീമതി ജമീലാ പ്രകാശം

(എ)1995 മുതല്‍ കോട്ടയം അങ്കമാലി താലുക്കുകളില്‍ നടപ്പിലാക്കിയ ""ടോറന്‍സ്'' സന്പ്രദായം സംസ്ഥാനത്ത് റീ-സര്‍വ്വെ കഴിഞ്ഞ മുഴുവന്‍ വില്ലേജുകളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

7179

ത്രിവിക്രമംഗലം ക്ഷേത്രത്തിനു സമീപമുള്ള ആറ്റുപുറന്പോക്കുഭൂമി സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയ സംഭവം 

ശ്രീ. വി. ഡി. സതീശന്‍

(എ)തിരുവനന്തപുരം ജില്ലയില്‍ തിരുമല വില്ലേജില്‍ ത്രിവിക്രമംഗലം ക്ഷേത്രത്തിനു സമീപമുള്ള ആറ്റു പുറന്പോക്കു ഭൂമി റീസര്‍വ്വേക്കു ശേഷം ഒരു സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയതിനെതിരെ തിരുവിതാകൂര്‍ ദേവസ്വം സ്പെഷ്യല്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിന്‍ പ്രകാരം താലൂക്ക് സര്‍െവ്വയര്‍ ആറ്റു പുറന്പോക്ക് പ്രത്യേകമായി അളന്നു തിരിച്ച് സ്കെച്ച് തയ്യാറാക്കി നല്‍കിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാതെ അളന്ന് തിരിരച്ച്, അവിടെയുള്ള മരങ്ങള്‍ നന്പര്‍ ഇട്ട് ഭൂമി അതിര്‍ത്തി തിരിച്ച് സര്‍ക്കാര്‍ ഭൂമി ആയിത്തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; 

(ഡി)ഇതു സംബന്ധിച്ച് ത്രിവിക്രമംഗലം ക്ഷേത്രോപദേശക സമിതി ബഹു: മന്ത്രിക്ക് നല്‍കിയ പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വെളിപ്പെടുത്തുമോ?

7180

ഒറ്റൂര്‍ വില്ലേജിലെ അംഗന്‍വാടി നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കാന്‍ നടപടി 

ശ്രീ. ബി. സത്യന്‍

(എ)ഒറ്റൂര്‍ വില്ലേജില്‍ റീ സര്‍വ്വേ 116/8-ല്‍പെട്ട 5.85 ആര്‍ ഭൂമി സ്വകാര്യവ്യക്തി കൈയ്യേറിയിരിക്കുന്നതായും പ്രസ്തുത ഭൂമി അംഗന്‍വാടി നിര്‍മ്മാണത്തിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും ഒറ്റൂര്‍ ഗ്രാമപഞ്ചാത്ത് 01.09.2011 -ല്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദമാക്കാമോ; 

(ബി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?

7181

സര്‍വ്വേയും ലാന്‍റ് റിക്കോര്‍ഡ്സും വകുപ്പിലെ ഒഴിവുകള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)സര്‍വ്വേയും ലാന്‍റ് റിക്കോര്‍ഡ്സും വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് ഒഴിവുകള്‍ ഉണ്ടായ തീയതി സഹിതം അറിയിക്കാമോ ; 

(ബി)പ്രസ്തുത ഒഴിവുകള്‍ വകുപ്പിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം വഴി നികത്തുന്നതിന് നടപടികള്‍ സ്വികരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ; 

(സി)സ്ഥാനക്കയറ്റം നല്‍കുന്നതിന് ലിസ്റ്റ് തയ്യാറാക്കി ഡിപിസി കൂടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ?

7182

കയര്‍ഗ്രാമം 

ശ്രീ. പി.സി. വിഷ്ണുനാഥ് 
,, വി.ഡി. സതീശന്‍ 
,, ബെന്നി ബെഹനാന്‍ 
,, എ.പി. അബ്ദുള്ളക്കുട്ടി 

(എ)ടൂറിസവുമായി ബന്ധപ്പെടുത്തി കയര്‍ ഗ്രാമം സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)കയറിന്‍റെ ആഭ്യന്തര-വിദേശ വിപണി ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7183

കയര്‍ മേഖലയുടെ പുനരുദ്ധാരണം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കയര്‍ മേഖലയില്‍ ഇപ്പോള്‍ എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന എത്ര സംഘങ്ങളുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ; 

(സി)കഴിഞ്ഞ 3 വര്‍ഷത്തിനിടെ എത്ര കയര്‍ സംഘങ്ങള്‍ ലിക്വിഡേറ്റ് ചെയ്യപ്പെട്ടു എന്നുള്ള വിശദാംശം നല്‍കുമോ; 

(ഡി)ലിക്വിഡേറ്റ് ചെയ്യപ്പെട്ട സംഘങ്ങളിലെ തൊഴിലാളികളില്‍ നിന്നും പിരിച്ചെടുത്ത ത്രിഫ്റ്റ് സംഖ്യ തൊഴിലാളികള്‍ക്ക് തിരിച്ചുകൊടത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ തുക തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

7184

കയര്‍മേഖലയ്ക്കനുവദിച്ച തുകയും കയറ്റുമതിയും 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)2013-14 സാന്പത്തിക വര്‍ഷം കയര്‍മേഖലയ്ക്ക് അനുവദിച്ച തുക ഏതൊക്കെ മേഖലയില്‍ വിനിയോഗിച്ചു എന്നറിയിക്കുമോ; അതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; 

(ബി)2014-15 സാന്പത്തിക വര്‍ഷം കയര്‍മേഖലയ്ക്ക് അനുവദിച്ച തുക എത്രയെന്നറിയിക്കുമോ;

(സി)ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ഡി)2013-14 സാന്പത്തിക വര്‍ഷം എത്ര കയര്‍ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്തു എന്നറിയിക്കാമോ; ഇതുമൂലം ഉള്ള വരുമാനം സംബന്ധിച്ച വിവരം നല്‍കുമോ; ഏതെല്ലാം സ്ഥലങ്ങളിലേക്ക് കയറ്റുമതി നടത്തിയിട്ടുണ്ട് എന്നറിയിക്കുമോ?

7185

കയര്‍ ഉല്പന്നങ്ങളുടെ വിപണനം 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)ആഭ്യന്തര വിപണിയില്‍ കയറിന്‍റെയും കയര്‍ ഉല്പന്നങ്ങളുടെയും വിപണനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ; 

(ബി)കയര്‍ഫെഡ്, കയര്‍ വികസന കോര്‍പ്പറേഷന്‍, ഫോം മാറ്റിംഗ്സ് എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കുമോ ; 

(സി)കയര്‍ ഉല്പാദക സ്ഥാപനങ്ങള്‍ക്കാവശ്യമായ തൊണ്ട് സംഭരണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ; 

(ഡി)പ്രസ്തുത സ്ഥാപനങ്ങള്‍ മുഖേന നടത്തുന്ന വിപണനം കയറ്റുമതി എന്നിവ സംബന്ധിച്ച വിവരം നല്കുമോ ; 

(ഇ)സ്വകാര്യ കയര്‍ ഉല്പാദകരുടെ ഉല്പാദനം, വിപണനം, കയറ്റുമതി എന്നിവ സംബന്ധിച്ച വിശദാംശം നല്‍കുമോ?

7186

കയര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി 

ശ്രീ. കെ.വി. വിജയദാസ്

കയര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ?

7187

കയര്‍ വികസനവകുപ്പില്‍ നിന്നുള്ള ഉത്തരവുകള്‍ 

ശ്രീ. പി. തിലോത്തമന്‍ 

(എ)കയര്‍ സഹകരണ സംഘങ്ങളിലെ തൊഴിലാളികളുടെ ത്രിഫ്റ്റ്, ഷെയര്‍, ഗ്രാറ്റുവിറ്റി തുടങ്ങിയവ അനുവദിക്കുന്നതു സംബന്ധിച്ച് 2009-10 കാലയളവില്‍ കയര്‍ വികസന വകുപ്പില്‍ നിന്നും ഏതെങ്കിലും ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 

(ബി)കയര്‍ സഹകരണ സംഘങ്ങളിലെ തൊഴിലാളികളുടെ ത്രിഫ്റ്റ്, ഷെയര്‍, ഗ്രാറ്റുവിറ്റി തുടങ്ങിയവ നല്‍കുന്നതു സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവില്‍ ഉണ്ടായിരുന്ന ഉത്തരവുകള്‍ ഏതെങ്കിലും റദ്ദു ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

7188

കയര്‍ ഡീഫൈബറിംഗ് മില്ലുകള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)സംസ്ഥാനത്ത് നിലവില്‍ എത്ര കയര്‍ ഡീഫൈബറിംഗ് മില്ലുകള്‍ പ്രവര്‍ത്തിക്കുന്നു; ഇതില്‍ എത്ര എണ്ണം സഹകരണ മേഖലയിലും, പൊതുമേഖലയിലും, സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കാമോ; 

(ബി)ഓരോ ഡീഫൈബറിംഗ് മില്ലും 2013-14 വര്‍ഷത്തില്‍ എത്ര തൊണ്ട് സംഭരിച്ചുവെന്നും എത്ര ടണ്‍ ചകിരി ഉല്പാദിപ്പിച്ചുവെന്നും യൂണിറ്റടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?

7189

കയര്‍വില നിശ്ചയിക്കുവാന്‍ കമ്മിറ്റി 

ശ്രീ. പി.കെ. ഗുരുദാസന്‍

(എ)കയര്‍വില നിശ്ചയിക്കുവാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കമ്മിറ്റി എന്ന് നിലവില്‍ വന്നു എന്നറിയിക്കാമോ; 

(ബി)പ്രസ്തുത കമ്മിറ്റി കയര്‍വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കുമോ; 

(സി)കയര്‍വില ഉല്പാദനചെലവ് അനുസരിച്ച് പുതുക്കി നല്‍കിയോ എന്നറിയിക്കുമോ?

7190

കയര്‍ സഹകരണ മേഖലയിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, എം. എ. വാഹീദ് 
,, ലൂഡി ലൂയിസ് 
,, ആര്‍. സെല്‍വരാജ്

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കയര്‍ സഹകരണ മേഖലയിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്;

(ബി)ഇവരുടെ പ്രതിമാസ വേതന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി)വേതന വര്‍ദ്ധനവ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ?

7191

കയര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി 

ശ്രീ. പി.കെ. ഗുരുദാസന്‍

(എ)കേരളത്തില്‍ എത്ര കയര്‍ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രൂപീകരിച്ച സംഘങ്ങള്‍ എത്രയാണെന്നും അറിയിക്കാമോ; പ്രസ്തുത സംഘങ്ങള്‍ക്ക് നല്കിയ പ്രവര്‍ത്തന മൂലധനം സംബന്ധിച്ച വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത സംഘങ്ങളില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നു എന്നറിയിക്കുമോ;

(സി)പ്രസ്തുത സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്രപേര്‍ക്ക് എന്നറിയിക്കുമോ; 

(ഡി)ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത തൊഴിലാളികളെ ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നല്‍കിയ തൊഴില്‍ദിനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

7192

കയര്‍ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 

ശ്രീ. പി.കെ. ഗുരുദാസന്‍ 
,, ജി. സുധാകരന്‍ 
,, സി.കെ. സദാശിവന്‍ 
,, കെ. ദാസന്‍ 

കയര്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടുണ്ടോ ; ഇതില്‍ എത്ര ശതമാനം പേര്‍ക്ക് നിലവില്‍ ജോലി ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ? 

7193

കയര്‍ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍ 

ശ്രീ. എ.എം. ആരിഫ്

(എ)കയര്‍ വികസന വകുപ്പിനുകീഴില്‍ സംയോജിത കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഏതു മാനദണ്ധത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ബി)സംസ്ഥാനത്ത് ഇതുവരെ എവിടെയെല്ലാം എത്ര വീതം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രവര്‍ത്തന പരിധി, അംഗങ്ങളുടെ എണ്ണം എന്നിവയില്‍ എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ; 

(ഡി)രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ സംഘങ്ങള്‍ക്ക് എന്തു സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്;

(ഇ)കയര്‍പിരി മേഖലയില്‍ കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രോജക്ട് ഓഫീസില്‍ അനുമതി നല്‍കാതിരിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണോ എന്നറിയിക്കുമോ?

7194

എറണാകുളം ജില്ലാ കയര്‍ പ്രോജക്ട് ഓഫീസ് മാറ്റുവാനുള്ള തീരുമാനം 

ശ്രീ. എസ്. ശര്‍മ്മ

(എ)എറണാകുളം ജില്ലാ കയര്‍ പ്രോജക്ട് ഓഫീസ് നോര്‍ത്ത് പറവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് എത്ര വര്‍ഷമായെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ഓഫീസിന്‍റെ പ്രവര്‍ത്തനം മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(സി)എങ്കില്‍, കാരണം വ്യക്തമാക്കാമോ;

(ഡി)ഓഫീസ് മാറ്റുവാനുള്ള തീരുമാനം വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കാണിച്ചുകൊണ്ട് കയര്‍ തൊഴിലാളികളും അനുബന്ധ ജീവനക്കാരും നല്‍കിയ പരാതിയിന്‍മേല്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വ്യക്തമാക്കാമോ?

7195

ചേര്‍ത്തല താലൂക്കിലെ പുതിയ കയര്‍ പിരി സംഘങ്ങള്‍ 

ശ്രീ. എ. എം. ആരിഫ് 

(എ)ചേര്‍ത്തല താലൂക്കില്‍ പുതുതായി എത്ര കയര്‍പിരി സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(ബി)പുതിയ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി)സംഘങ്ങള്‍രൂപീകരിക്കുന്നതിന് പ്രവര്‍ത്തന പരിധിയും അംഗത്വ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി)കൂടുതല്‍ കയര്‍പിരിക്കാര്‍ ഉളള വാര്‍ഡുകളില്‍ നിന്നും പുതിയ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാതിരിക്കുകയും നിലവിലുളള സംഘങ്ങളില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതി പരിശോധിക്കുമോ;

(ഇ)പുതിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ഏതു പദ്ധതി പ്രകാരമാണ്; വിശദമാക്കുമോ? 

7196

അരൂര്‍-ചേര്‍ത്തല മണ്ധലങ്ങളിലെ കയര്‍പിരി സംഘങ്ങള്‍ 

ശ്രീ. എ. എം. ആരിഫ്

(എ)അരൂര്‍-ചേര്‍ത്തല മണ്ധലങ്ങളില്‍ പുതുതായി കയര്‍പിരി സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കയര്‍വികസന വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; 

(ബി)ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രസ്തുത സംഘങ്ങള്‍ ഏതെല്ലാം ഓഫീസുകളില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ; 

(സി)ഓരോ സംഘങ്ങള്‍ക്കും പ്രവര്‍ത്തന പരിധി, അംഗങ്ങളുടെ എണ്ണം എന്നിവ നിജപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)ഇതുവരെ എത്ര സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു; ഏതെല്ലാം?

7197

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചകിരി സംഭരണം 

ശ്രീ. പി. കെ. ഗുരുദാസന്‍ 

(എ)അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചകിരി സംഭരണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ എത്ര ടണ്‍ ചകിരി സംഭരിച്ചു എന്നറിയിക്കുമോ ; 

(സി)സംഘങ്ങള്‍ക്ക് ചകിരി നല്‍കുന്ന രീതി എങ്ങനെയാണ് എന്നറിയിക്കുമോ ; 

(ഡി)ഇതിനുവേണ്ടി എത്ര തുക ചെലവഴിച്ചു എന്നറിയിക്കുമോ ; 

(ഇ)സംഘങ്ങള്‍ക്ക് സബ്സിഡി ഇനത്തില്‍ എത്ര തുക നല്‍കിയെന്നും ഇനി നല്കാനുള്ള തുക എത്രയെന്നും അറിയിക്കുമോ ; 

(എഫ്)ഇനിയും നല്‍കാനുള്ള തുക അടിയന്തരമായി കൊടുത്തുതീര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.