UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1108


'ഭൂരഹിതരില്ലാത്ത കേരളം 2015' 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, ബെന്നി ബെഹനാന്‍ 
,, ജോസഫ് വാഴക്കന്‍ 
,, വര്‍ക്കല കഹാര്‍

(എ)"ഭൂരഹിതരില്ലാത്ത കേരളം 2015' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)ഭൂരഹിതരായവര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തുന്നതിനും അവ വിതരണം ചെയ്യുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ഡി)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(ഇ)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിഷന്‍ 676 ല്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്?

1109


ഭൂമി കേരളം പരിപാടി 

ശ്രീ. കെ വി. വിജയദാസ്

(എ)ഭൂമി കേരളം പരിപാടിയുടെ ഭാഗമായി എത്ര പേര്‍ക്ക് ഭൂമി നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്;

(ബി)എല്ലാ ജില്ലകളിലും റീസര്‍വ്വേ പൂര്‍ത്തീകരിച്ച് റവന്യൂ ഭൂമി തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)കോങ്ങാട് മണ്ഡലത്തില്‍ തിട്ടപ്പെടുത്തിയിട്ടുള്ള റവന്യൂ ഭൂമിയുടെ വിശദാംശങ്ങള്‍ വില്ലേജ് തിരിച്ച് നല്‍കുമോ?

1110


ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് ഭൂമി വീതം നല്‍കുന്ന പദ്ധതി 

ശ്രീ. കെ. മൂഹമ്മദുണ്ണി ഹാജി

(എ)ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് വീതം ഭൂമി നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)അപേക്ഷകരില്‍ അര്‍ഹരായവരെ കണ്ടെത്തുന്നതിന് ഏന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്;

(സി)ഇവര്‍ക്ക് വിതരണം ചെയ്യാനായി എത്ര ഭൂമി ഇതിനകം കണ്ടെത്തിയിട്ടുണ്ട്;

(ഡി)ബാക്കി ഭൂമി എങ്ങനെ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

1111


ഭൂരഹിതര്‍ക്ക് ഭൂമി വിതരണം 

ശ്രീ. എ.എ.അസീസ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് എത്ര ഭൂരഹിതര്‍ക്ക് എത്ര ഏക്കര്‍ ഭൂമി വിതരണം ചെയ്തു എന്ന് ജില്ല തിരിച്ച് കണക്ക് നല്‍കുമോ; 

(ബി)ഇനി ഓരോ ജില്ലയിലും ഭൂമി ലഭിക്കാത്ത എത്ര ഭൂരഹിത കുടുംബങ്ങളാണുള്ളത്;

(സി)ഈ കുടുംബങ്ങള്‍ക്ക് എന്നത്തേക്ക് ഭൂമി നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

1112


ഭൂരഹിതരില്ലാത്ത കേരളം പദ്ധതി 

ശ്രീ. സി. ദിവാകരന്‍

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഇതുവരെ എത്ര പേര്‍ക്കാണ് പട്ടയവും കൈവശവകാശ രേഖയും നല്‍കിയത്; ജില്ലതിരിച്ച് വിശദമാക്കാമോ?

1113


ഭൂരഹിതരില്ലാത്ത കേരളം പദ്ധതി 

ശ്രീ. കെ. ടി. ജലീല്‍

(എ)ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്നതിനായി ആകെ എത്ര അപേക്ഷകളാണ് ലഭിച്ചത്;

(ബി)ഇതില്‍ എത്ര പേര്‍ക്ക് ഇതിനകം ഭൂമി നല്‍കാനായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)അനുവദിച്ചഭൂമി ഏറ്റെടുക്കാത്തവരുണ്ടോ; എങ്കില്‍ എത്ര;

(ഡി)ഭൂരഹിതരായ അപേക്ഷകര്‍ക്ക് അനുവദിച്ച ഭൂമി പിന്നീട് റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ എത്രപേര്‍ക്ക് ഇത്തരത്തില്‍ റദ്ദ് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ?

1114


സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് ഭൂരഹിതരായി എത്ര കുടുംബങ്ങള്‍ ഉണ്ട്; ജില്ലാടിസ്ഥാനത്തില്‍ എണ്ണം പ്രസിദ്ധീകരിക്കാമോ;

(ബി)സംസ്ഥാനത്തെ ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കുന്നതിനു ഭൂമി സര്‍ക്കാരില്‍ ലഭ്യമാണോ;

(സി)ഓരോ കുടുംബത്തിനും എത്ര ഭൂമിയാണ് സൌജന്യമായി നല്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കാമോ; 

(ഡി)01.01.2011 മുതല്‍ എത്ര പേര്‍ക്ക് ഭൂമി സൌജന്യമായി നല്‍കി; ജില്ലാടിസ്ഥാനത്തില്‍ കണക്ക് പ്രസിദ്ധീകരിക്കാമോ; 

(ഇ)സൌജന്യമായി ഭൂമി നല്‍കിയ എല്ലാവര്‍ക്കും കൈവശരേഖ നല്‍കിയോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദാംശം ലഭ്യമാക്കാമോ?

1115


ഭൂരഹിതരില്ലാത്ത കേരളം പദ്ധതി 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് ഭൂരഹിതരായി എത്രപേരുണ്ടെന്ന് കണക്കെടുത്തിട്ടുണ്ടോ; അതില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എത്രപേരുണ്ടെന്ന് ജില്ല തിരിച്ച് പറയാമോ; 

(ബി)ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവരില്‍ എത്ര പേര്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് പറയാമോ; 

(സി)പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ക്ക് ഈ പദ്ധതിപ്രകാരം ഭൂമി വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് പറയാമോ; 

(ഡി)സംസ്ഥാനത്ത് ഭൂരഹിതരായ എല്ലാപേര്‍ക്കും ഭൂമി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ പറയാമോ; 

(ഇ)ഭൂരഹിതരായി കണ്ടെത്തിയ എല്ലാവര്‍ക്കും ഭൂമി വിതരണം ചെയ്യുന്ന നടപടി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറയാമോ?

1116


മത്സ്യത്തൊഴിലാളി കുടുംബള്‍ക്ക് പട്ടയം 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)വള്ളിക്കുന്ന് പഞ്ചായത്തില്‍ പട്ടയം ലഭിച്ചിട്ടില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)പട്ടയമില്ലാത്തതുകൊണ്ട് കഷ്ടപ്പാടുകള്‍ സഹിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കിട്ടിയ പരാതികളില്‍ നടപടി സ്വീകരിച്ചതായി അറിയുമോ; ഇല്ലങ്കിള്‍ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1117


കാസര്‍ഗോഡ് ജില്ലയിലെ ഭൂരഹിതര്‍ക്ക് ഭൂമി 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഭൂരഹിതര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കിയിട്ടുണ്ട്; ഏത്ര ഭൂമി; 

(ബി)ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ എത്ര; മറ്റു ജില്ലകളില്‍ നിന്നുള്ളവരില്‍ എത്ര പേര്‍ക്കു നല്കി;

(സി)കാസര്‍ഗോഡ് ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് നീക്കി വച്ചിരുന്ന ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയിട്ടുണ്ടോ; അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ?

1118


കരിന്പുഴ ഗ്രാമപഞ്ചായത്തിലെ കരിന്പുഴ ക വില്ലേജിലെ കുന്നക്കാട് ദേശത്ത് മിച്ച ഭൂമി പതിച്ചു നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ 

ശ്രീ. എം. ഹംസ

(എ)കരിന്പുഴ ഗ്രാമപഞ്ചായത്തിലെ കരിന്പുഴക വില്ലേജില്‍പെട്ട കുന്നക്കാട് ദേശത്ത് എത്ര കുടുംബങ്ങള്‍ക്കാണ് മിച്ച ഭൂമി പതിച്ചു നല്‍കിയത്; എന്നാണ് നല്‍കിയത്; ഓരോ കുടുംബത്തിനും എത്ര വീതം ഭൂമി നല്‍കുകയുണ്ടായി; 

(ബി)പ്രസ്തുത കുടുംബങ്ങള്‍ക്ക് ടി സ്ഥലത്തിന്‍റെ കൈവശരേഖ നല്‍കുകയുണ്ടായോ; 

(സി)ഉണ്ടെങ്കില്‍ എന്ന്; ഇല്ലെങ്കില്‍ എന്തുകൊണ്ട്?

1119


കാസറഗോഡ് താലൂക്കില്‍ ഭൂമിക്ക് അപേക്ഷിച്ചവര്‍ 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)കാസറഗോഡ് താലൂക്കില്‍ ഭൂമിക്കായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി)കാസറഗോഡ് ജില്ലക്കാരല്ലാത്ത വരുടെ അപേക്ഷകളുണ്ടോ; വിശദവിവരം നല്കാമോ;

(സി)എത്രപേര്‍ക്ക് ഭൂമി അനുവദിച്ചു നല്കിയിട്ടുണ്ട്; മൊത്തം എത്ര ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്?

1120


ഭൂമി തട്ടിപ്പിനെതിരെ നടപടി 

ശ്രീ.എ.കെ. ബാലന്‍ 
,, സാജു പോള്‍ 
,, പി.റ്റി.എ. റഹീം 
,, ബി. സത്യന്‍

(എ)സംസ്ഥാനവ്യാപകമായി ഭൂമി തട്ടിപ്പ് നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് ഉദേ്യാഗസ്ഥരുടെ ഒത്താശയുള്ള കാര്യം അറിവുള്ളതാണോ; 

(ബി)വന്‍തോതില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും സംവിധാനമുണ്ടോ; 

(സി)തട്ടിപ്പിനിരയാകുന്നവരുടെ പരാതി സ്വീകരിക്കുന്നതിലും അനേ്വഷിക്കുന്നതിലും റവന്യൂ ഉദേ്യാഗസ്ഥര്‍ വിമുഖത കാട്ടുന്നതും തട്ടിപ്പു സംഘങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതുമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ടോ; 

(ഡി)മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകന്പള്ളി ഭൂമി തട്ടിപ്പ് കേസ്സില്‍ ഇരയായവരില്‍ നിന്നും കരം സ്വീകരിക്കാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; 

(ഇ)ഇരകളില്‍ നിന്നും കരം സീകരിക്കാമെന്ന് ജില്ലാകളക്ടറുടെ മുന്‍നിലപാടില്‍ നിന്നും പിന്നോക്കം പോകാന്‍ കാരണമെന്തായിരുന്നു; നിലപാട് മാറ്റത്തിനു പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ; 

(എഫ്)കടകന്പള്ളി വില്ലേജ് പരിധിയിലെ ഭൂഉടമകളില്‍ ആരില്‍ നിന്നും നികുതി സ്വീകരിക്കേണ്ടന്ന തീരുമാനമെടുക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ; 

(ജി)കരം സ്വീകരിക്കേണ്ടതില്ലെന്നും ആവശ്യമുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറയുകയുണ്ടായോ; ഇത് റവന്യൂ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നോ; ഇങ്ങനെയൊരു നിലപാട് എടുത്തതെന്തുകൊണ്ടാണെന്ന് അറിയിക്കാമോ ?

1121


നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; 

(ബി)നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1122


നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുവാനുള്ള നീക്കം 

ശ്രീ. ഇ. പി. ജയരാജന്‍ 
'' കെ. വി. വിജയദാസ് 
'' ബാബു എം. പാലിശ്ശേരി 
'' സി. കെ. സദാശിവന്‍

(എ)നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കാമോ; 

(ബി)വിപണി വില ഈടാക്കി വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)അനുമതിയില്ലാതെ അനധികൃതമായി നികത്തപ്പെട്ട സംസ്ഥാനത്തെ ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി നിയമഭേദഗതിയിലൂടെ ക്രമവല്‍ക്കരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഡി)നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും യഥേഷ്ടം നികത്തുന്നതിന് അനുമതി നല്‍കുന്നത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയേയും ജലസംരക്ഷണത്തെയും ഗുരുതരമായി ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; 

(ഇ)ഈ നിയമഭേദഗതി ദൂരവ്യാപകമായ പ്രത്യാഘാതത്തിനിടയാക്കുമെന്ന് അറിയാമോ?

1123


നെല്‍വയല്‍ തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിനായി ഡേറ്റാ ബാങ്ക് തയ്യാറാക്കല്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, എ. എം. ആരിഫ് 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. എം. ചന്ദ്രന്‍ 

(എ)സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ള ഡേറ്റാബാങ്ക് തയ്യാറാക്കല്‍ ഇപ്പോള്‍ ഏത് അവസ്ഥയിലാണ് എന്ന് അറിയിക്കുമോ; 

(ബി)പ്രാദേശിക മേല്‍നോട്ട സമിതികള്‍ തയ്യാറാക്കിയ കരടു പട്ടികകളുടെ കൃത്യത വരുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി)ഈ പ്രവര്‍ത്തനങ്ങള്‍ എന്ന് തീര്‍ക്കാനാകും എന്നാണ് കരുതുന്നത്; 

(ഡി)ഈ കാലതാമസം ഭൂമാഫിയകള്‍ ദുരുപയോഗം ചെയ്തു എന്ന കാര്യം അറിവുള്ളതാണോ; ഇത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ? 

1124


വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, എസ്. രാജേന്ദ്രന്‍

(എ)സംസ്ഥാനത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വരള്‍ച്ച നേരിടുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; ഇതിന് കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)റവന്യൂ വകുപ്പ് മുഖേന കുടിവെള്ള വിതരണം നടക്കുകയുണ്ടായോ; ഇതിന് ജില്ലകള്‍ക്ക് ഫണ്ട് നല്‍കിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ; 

(സി)പരന്പരാഗത ജലസ്രോതസ്സുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിന് ആവശ്യമായ ഫണ്ട് നല്‍കിയിരുന്നോ; 

(ഡി)മുന്‍ വര്‍ഷവും ഈ വര്‍ഷവും വരള്‍ച്ച നേരിടുന്നതിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഫണ്ട് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

1125


നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി 

ശ്രീ. എം. ചന്ദ്രന്‍

(എ)നിലവിലുള്ള നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)നെല്‍ കൃഷിചെയ്തു വരുന്ന ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ ഉടമയ്ക്ക് അധികാരം നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)നെല്‍ കൃഷിചെയ്തു വരുന്ന ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

1126


ഭൂമിയുടെ തരംമാറ്റം 

ശ്രീ. പി. ഉബൈദുള്ള

(എ)റവന്യൂ രേഖകളില്‍ ഭൂമിയുടെ തരം മാറ്റി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;

(ബി)നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം ഗൃഹ നിര്‍മ്മാണത്തിനായി വയല്‍ നികത്തുവാന്‍ അനുമതി ആവശ്യമാണോ;

(സി)ഭൂമിയുടെ തരത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണം സ്വന്തം ഭൂമിയില്‍ വീട് വെക്കാന്‍ പറ്റാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഭൂമിയുടെ തരംമാറ്റത്തിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ സാധിക്കും വിധം നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ? 

1127


ഹാരിസണ്‍ മലയാളം കന്പനി കയ്യേറിയ ഭൂമി ഒഴിപ്പിക്കുന്നതിന് നടപടി 

ശ്രീ. കെ. രാധാകൃഷ്ണന്‍ 
,, വി.ചെന്താമരാക്ഷന്‍ 
,, എസ്. രാജേന്ദ്രന്‍ 
,, കെ.സുരേഷ് കുറുപ്പ് 

(എ)സംസ്ഥാനത്ത് ഹാരിസണ്‍ മലയാളം കന്പനി കയ്യേറ്റം നടത്തി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഇത് ഏറ്റെടുക്കുന്നതിന് തടസ്സമെന്തെന്ന് വിശദമാക്കാമോ; 

(ബി)കോടതി നിര്‍ദ്ദേശമുണ്ടായിട്ടും ഹാരിസണ്‍ കൈവശംവെച്ചു കൊണ്ടിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(സി)ഭൂമി ഏറ്റെടുക്കുന്നതിന് രൂപീകരിച്ച ഉന്നതതല കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചിട്ടുണ്ടോ; 

(ഡി)വയനാട്ടില്‍ ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഒഴിപ്പിക്കുന്നതിനു പകരം മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കാമോ; സര്‍ക്കാര്‍ ഹാരിസണ്‍ കന്പനിക്ക് ഒത്താശ ചെയ്യുകയാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1128


റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ നടപടി 

ശ്രീ. വി.ഡി. സതീശന്‍ 
,, അന്‍വര്‍ സാദത്ത് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, കെ. മുരളീധരന്‍ 

(എ)റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ടോ; 

(ബി)ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത്;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്;

(ഡി)പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആധികാരികത നല്‍കിയിട്ടുണ്ടോ;

(ഇ)പ്രസ്തുത സൌകര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമോ?

1129


ലാന്‍ഡ് ബാങ്കിന്‍റെ പ്രവര്‍ത്തനം 

ശ്രീമതി ഗീതാ ഗോപി

(എ)ലാന്‍ഡ് ബാങ്കിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു രീതിയിലാണ് നടക്കുന്നത്; ബാങ്ക് പ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലാന്‍ഡ് ബാങ്കിന് കൈമാറിയ ഭൂമിയുടെ വിസ്തീര്‍ണ്ണം എത്രയെന്ന് വിശദമാക്കുമോ;

(സി)അന്യാധീനമായിക്കിടക്കുന്ന പൊതു സ്ഥലങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ?

1130


പ്രവര്‍ത്തനം ആരംഭിച്ച പുതിയ താലൂക്കുകള്‍ 

ശ്രീ. എ.എ. അസീസ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര താലൂക്കുകള്‍ പുതുതായി രൂപവത്കരിച്ചു; എവിടങ്ങളിലൊക്കെ; 

(ബി)ഇവയില്‍ ഏതൊക്കെ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു എന്ന് വ്യക്തമാക്കുമോ?

1131


ആര്‍.ഇ.എല്‍.ഐ.എസ് പദ്ധതി 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, പാലോട് രവി 
,, ടി. എന്‍. പ്രതാപന്‍

(എ)ആര്‍.ഇ.എല്‍.ഐ.എസ് (റവന്യൂ ലാന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)ആയതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)പോക്കുവരവ് നടത്തുന്നതിന് റവന്യൂ-രജിസ്ട്രേഷന്‍ വകുപ്പുകളെ ഓണ്‍ലൈനായി ബന്ധിപ്പിച്ച് എന്തെല്ലാം സൌകര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)പദ്ധതി നടത്തിപ്പിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

1132


റീസര്‍വ്വേ അദാലത്തുകള്‍ 

ശ്രീ. ഹൈബി ഈഡന്‍ 
,, എം. എ.വാഹീദ് 
,, കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ്

(എ)റീസര്‍വ്വേ അദാലത്തുകള്‍ വില്ലേജ്തലത്തില്‍ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)റീസര്‍വ്വെ സംബന്ധിച്ച പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന പരാതികള്‍ അദാലത്തുകളില്‍ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1133


പുനലൂര്‍ താലൂക്കിലെ സര്‍വ്വേയര്‍മാരുടെ അപര്യാപ്തത 

ശ്രീ.കെ. രാജു

(എ)പുനലൂര്‍ താലൂക്കിലെ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ബി)റീസര്‍വ്വേ നടപടികള്‍ ആരംഭിക്കുകയും എന്നാല്‍ നിര്‍ത്തിവയ്ക്കപ്പെട്ടതുമായ ഏരൂര്‍ വില്ലേജിലെ റീസര്‍വ്വേ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; 

(സി)പുനലൂര്‍ താലൂക്കില്‍, ആവശ്യമായ സര്‍വ്വേയര്‍മാര്‍ ഇല്ലാത്തതിനാല്‍ അതിര്‍ത്തിതര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കപ്പെടാനാകാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സാഹചര്യത്തില്‍ പുനലൂര്‍ താലൂക്കില്‍ ആവശ്യമായ സര്‍വ്വേയര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1134


താലൂക്കുകളുടെ രൂപീകരണം 

ശ്രീ. പി. റ്റി. എ. റഹീം

(എ)പുതുതായി എത്ര താലൂക്കുകളാണ് രൂപീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിരുന്നുവോ; 

(സി)ഈ പട്ടികയില്‍ ഇല്ലാതിരുന്ന "കൊണ്ടോട്ടി', താലൂക്കായി പ്രഖ്യാപിക്കുകയും പട്ടികയില്‍ ഉണ്ടായിരുന്ന അട്ടപ്പാടി, പയ്യന്നൂര്‍, കുന്നംകുളം, പേരാന്പ്ര താലൂക്കുകള്‍ ഒഴിവാക്കുകയും ചെയ്യാനുള്ള കാരണം വ്യക്തമാക്കാമോ; 

(ഡി)കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലം, താലൂക്കായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?

1135


താലൂക്കുകളുടേയും വില്ലേജുകളുടേയും രൂപീകരണം 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)പുതിയ താലൂക്കുകളുടേയും വില്ലേജുകളുടേയും രൂപീകരണം ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഏതൊക്കെ താലൂക്കുകളും വില്ലേജുകളുമാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)നേരത്തേ പ്രഖ്യാപിച്ച താലൂക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായി എന്ന് വിശദമാക്കുമോ?

1136


മട്ടന്നൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍/റവന്യൂ ടവര്‍ നിര്‍മ്മാണം 

ശ്രീ.ഇ.പി. ജയരാജന്‍

(എ))മട്ടന്നൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍/റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രോജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)മട്ടന്നൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍/റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനായി ജലവിഭവ വകുപ്പിന്‍റെ കൈവശമുള്ള മൂന്നേക്കര്‍ സ്ഥലം 28.11.2013 ലെ നന്പര്‍ 27698/ഐആര്‍1/12/ഡബ്ല്യൂ.ആര്‍.ഡി കത്ത് പ്രകാരം റവന്യൂ വകുപ്പിന് കൈമാറ്റം ചെയ്തു ലഭ്യമായിട്ടുണ്ടോ; 

(സി)കേരള സംസ്ഥാന ഹൌസിംഗ് ബോര്‍ഡ് മട്ടന്നൂര്‍ മിനി സിവില്‍ സ്റ്റേഷനുവേണ്ടി ജലവിഭവ വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിന് കൈമാറ്റം ചെയ്തുകിട്ടിയ സ്ഥലം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ഹൌസിംഗ് ബോര്‍ഡിന് വിട്ടുനല്‍കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയിട്ടുണ്ടോ; 

(ഡി)അതിന്മേല്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുമോ ?

1137


ചാലക്കുടി താലൂക്ക് ഓഫീസിന്‍റെ പ്രവര്‍ത്തനം 

ശ്രീ. ബി.ഡി. ദേവസ്സി

(എ)പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ചാലക്കുടി താലൂക്കിന്, ചാലക്കുടിയില്‍ റവന്യൂ വകുപ്പിനു കീഴിലുള്ള റിഫ്രാക്ടറീസ് വക മൂന്ന് ഏക്കറിലധികം വരുന്ന സ്ഥലത്ത,് ഒരു ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)ചാലക്കുടി താലൂക്ക് ഓഫീസില്‍ അനുവദിച്ചിട്ടുള്ള മുഴുവന്‍ തസ്തികകളിലും ജീവനക്കാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(സി)നിലവില്‍ അനുവദിച്ചിട്ടില്ലാത്ത "ചെയിന്‍മാന്‍' തസ്തിക അടിയന്തിരമായി അനുവദിക്കുന്നതിനും, പ്രസ്തുത തസ്തികയില്‍ നിയമനം നടത്തുന്നതിനും നടപടി സ്വീകരിക്കുമോ?

1138


ഫോര്‍ട്ട് കൊച്ചിയിലെ ആര്‍.ഡി.ഒ. ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ നടപടി 

ശ്രീ. ജോസ് തെറ്റയില്‍

എറണാകുളം ജില്ലയുടെ വടക്കേ അത്തുള്ള അങ്കമാലി, ആലുവ എന്നീ നിയോജകമണ്ധലങ്ങളിലെ ജനങ്ങള്‍ക്ക് ആര്‍.ഡി.ഒ ഓഫീസുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ഫോര്‍ട്ട്കൊച്ചി വരെ എത്തിച്ചേരാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രസ്തുത ഓഫീസ് എറണാകുളത്തേക്കോ, കാക്കനാട്ടേക്കോ മാറ്റി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1139


പട്ടാന്പി സര്‍വ്വേ ഓഫീസുകളിലെ സ്റ്റാഫ് നിയമനം 

ശ്രീ. സി. പി. മുഹമ്മദ്

(എ)പട്ടാന്പിയില്‍ താലൂക്ക് വന്നുകഴിഞ്ഞിട്ടും സര്‍വ്വേ ഓഫീസടക്കമുള്ള ഓഫീസുകള്‍ ആരംഭിക്കാത്തതിനും ആവശ്യമായ സ്റ്റാഫിനെ നിയമിക്കാത്തതിനും കാരണം വ്യക്തമാക്കുമോ; 

(ബി)ആവശ്യമായ സ്റ്റാഫിനെ ഉടന്‍ നിയമിക്കുമോ?

1140


ഭവനനിര്‍മ്മാണ പദ്ധതിയില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ഭവനനിര്‍മ്മാണ പദ്ധതിയില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ദേവികുളം നിയോജകമണ്ധലത്തില്‍ നല്‍കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‍റെ വിവരങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഇല്ലെങ്കില്‍ അതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ? 

1141


ഭൂമിയുടെ തണ്ടപ്പേര്‍ പിടിക്കുന്നതിനും കരം ഒടുക്കുന്നതിനുമുള്ള കാലതാമസം 


ശ്രീ. മോന്‍സ് ജോസഫ്

(എ)ഭൂമിയുടെ തണ്ടപ്പേര്‍ പിടിക്കുന്നതിനും, പുതിയ ആധാരം നടന്ന ഭൂമിയുടെ കരം ഒടുക്കുന്നതിനും പൊതുജനങ്ങള്‍ ഇന്നു നേരിടുന്ന അനാവശ്യമായ കാലതാമസം ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)വര്‍ഷങ്ങളായി വസ്തു കരം ഒടുക്കാനുള്ളവര്‍ക്ക് പുരയിടത്തിന്‍റെ കരം ഒടുക്കുന്നതിന് വില്ലേജ് ഓഫീസുകളിലും, താലൂക്ക് ഓഫീസുകളിലും നേരിടുന്ന കാലതാമസവും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; 

(സി)തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ കരം ഒടുക്കുവാന്‍ വേണ്ടി എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട് എന്ന് വ്യക്തമാക്കുമോ; ഇവയില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് അറിയിക്കാമോ ? 

(ഡി)തിരുവനന്തപുരം താലൂക്കില്‍ ഉളിയാഴ്ത്തറ വില്ലേജില്‍ കരം ഒടുക്കുന്നതിനുവേണ്ടി ശ്രീമതി അംബികാദേവി നല്‍കിയിരുന്ന എച്ച്1/13563/2013 പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വെളിപ്പെടുത്താമോ; ഈ ഫയല്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുണ്ടായ കാലതാമസം എന്താണെന്ന് വിശദമാക്കാമോ; ഇതു പരിഹരിക്കുന്നതിന് എത്ര ദിവസത്തിനകം തീരുമാനമുണ്ടാകും എന്ന് വ്യക്തമാക്കാമോ ; 

(ഇ)താലൂക്ക് സര്‍വ്വേയര്‍ അളന്ന് തിട്ടപ്പെടുത്തിയ തിരുവനന്തപുരം താലൂക്ക് ഉളിയാഴ്ത്തറ വില്ലേജിലെ കുഴിക്കാട്ട് നാഗരുകാവ് വക സ്ഥലത്തെ സംബന്ധിച്ച് ശ്രീ. കൃഷ്ണന്‍ നായര്‍ നല്‍കിയ അപേക്ഷ സംബന്ധിച്ച് ഘഞങക/58671/2013 എന്ന തിരുവനന്തപുരം താലൂക്കിലെ ഫയലില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുണ്ടായ കാലതാമസം എന്താണെന്ന് വ്യക്തമാക്കാമോ; ഇതു പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് വസ്തുവിന്‍റെ കരം ഒടുക്കുന്നതിനുള്ള അവസരമൊരുക്കുമോ? 

1142


പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ ഇലക്ട്രിക് പൊതുശ്മശാനത്തിന് ഭൂമി അനുവദിക്കുന്നതിന് നടപടി 

ശ്രീ. ബി. സത്യന്‍

(എ)കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറയില്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള ഇലക്ട്രിക് പൊതുശ്മശാനത്തിന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; 

(ബി)നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പദ്ധതി നടപ്പില്‍ വരുത്തുവാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കാമോ?

1143


വസ്തു പോക്കുവരവ് ചെയ്തു ലഭിക്കുന്നില്ലെന്ന പരാതി 

ശ്രീ.സി.കെ. സദാശിവന്‍

(എ)ആലപ്പുഴ ജില്ലയില്‍ അന്പലപ്പുഴ താലൂക്കില്‍ പറവൂര്‍ വില്ലേജില്‍ കാണ്ടായള്ളിയില്‍ ഭൈമിക്കുട്ടിക്ക് സഹോദരന്‍ കൃഷ്ണനുണ്ണിയുടെ 312/6-3448/13-10 വസ്തു 1964-ല്‍ ആലപ്പുഴ സബ്രജിസ്ട്രാര്‍ ആഫീസ് മുഖാന്തിരം പ്രമാണം നടത്തിക്കൊടുത്തിട്ടുണ്ടോ; 

(ബി)മേല്‍പ്പടി വസ്തു ഭൈമിക്കുട്ടി 28.10.2002 ല്‍ തന്‍റെ മകന്‍ രവീന്ദ്രനാഥിന്‍റെ പേരില്‍ രജിസ്ട്രാര്‍ ആഫീസ് മുഖാന്തിരം പ്രമാണം നടത്തിക്കൊടുത്തിട്ടുണ്ടോ; എങ്കില്‍ ശ്രീ.രവീന്ദ്രനാഥിന്‍റെ പേരില്‍ പ്രസ്തുത വസ്തു പോക്കുവരവു ചെയ്തു നല്‍കാതിരിക്കുന്നത് എന്തുകൊണ്ടാണ്; 

(സി)40 വര്‍ഷത്തോളമായി നിയമാനുസൃത കൈവശം വെച്ചനുഭവിച്ചുപോരുകയും, കരംതീരുവയുമുള്ള വസ്തു 30 വര്‍ഷം മുന്പേ (1982-ല്‍) മരണമടഞ്ഞുപോയ കൃഷ്ണനുണ്ണിയുടെ പേരില്‍ പോക്കുവരവ് ചെയ്തുകൊടുത്തിട്ടുണ്ടോ; എങ്കില്‍ ഇതിനിടയായ സാഹചര്യവും നിയമവശവും എന്താണ്; വിശദമാക്കുമോ ? 

(ഡി)ഇപ്പോള്‍ മെല്‍പ്പടി വസ്തുവിന് അനധികൃതമായി ആരെങ്കിലും കരം അടച്ചുവരുന്നുണ്ടോ; എങ്കില്‍ ആരാണ് കരം അടക്കുന്നത് എന്നും ഏതുരേഖയുടെ അടിസ്ഥാനത്തിലാണതെന്നും വ്യക്തമാക്കുമോ; 

(ഇ)ഇതു സംബന്ധിച്ച് 4.1.2013-ല്‍ ച.46995/2012 ലെ അന്പലപ്പുഴ അഡീഷണല്‍ തഹസീല്‍ദാരുടെ ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ; 

(എഫ്)ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ മുഖാന്തിരം അന്പലപ്പുഴ തഹസീല്‍ദാര്‍ക്ക് ശ്രീ. രവീന്ദ്രനാഥ് നല്‍കിയ 29.3.2014 ലെ 7274ച4 നന്പര്‍ പോക്കുവരവ് അപ്പീലിന്മേല്‍ എന്തു നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കുമോ ; 

(ജി)പ്രസ്തുത അപ്പീലിന്മേല്‍ അടിയന്തിരമായി നടപടി സ്വീകരിക്കുവാന്‍ ഉത്തരവു നല്‍കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.