UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7994

 

പരമ്പരാഗത വ്യവസായങ്ങളുടെ വികസനം


‍‍ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റ്റിന്‍

,, പി.സി. ജോര്‍ജ്

()സംസ്ഥാനത്ത് ഈറ്റ/മുള യുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനം ലക്ഷ്യമാക്കി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്;

(ബി)നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത മേഖലയ്ക്കുവേണ്ടി നീക്കിവച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത വ്യവസായവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് മറ്റു തൊഴില്‍ മേഖലകളെക്കാള്‍ കുറഞ്ഞ വേതനവും ആനുകൂല്യങ്ങളും, സൗകര്യങ്ങളുമാണ് നല്‍കിവരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ഡി)പ്രസ്തുത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കില്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്തും പ്രസ്തുത വ്യവസായത്തിന്റെ നിലനില്പു കണക്കിലെടുത്തും ശക്തമായ നവീകരണ പരിപാടികള്‍ നടപ്പിലാക്കുമോ ;വ്യക്തമാക്കുമോ?

7995

 

പരമ്പരാഗത തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ നടപടി

ശ്രീ. പി.കെ. ബഷീര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, സി. മോയിന്‍കുട്ടി

,, പി.ബി. അബ്ദുള്‍ റസാക്

()പരമ്പരാഗത ഉല്പന്നങ്ങളുടെയും അതേ തരത്തിലെ യന്ത്രവത്കൃത ഉല്പന്നങ്ങളുടെയും വില നിലവാരത്തില്‍ നില നില്ക്കുന്ന ഭീമമായ അന്തരം പരമ്പരാഗതതൊഴിലിനെ സാരമായി ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ;

(ബി)എങ്കില്‍ അതു പരിഹരിക്കുന്നതിന് എന്തൊക്കെ മുന്‍കരുതലുകളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)2014-15 വര്‍ഷത്തില്‍ പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് എന്തൊക്കെ പ്രോത്സാഹനം നല്കാനാണ് ഉദ്ദേശിക്കുന്നത്?

 
7996

പരമ്പരാഗത വ്യവസായ മേഖലയിലെ പ്രതിസന്ധിമൂലം ഭുരിതമനുഭവിക്കുന്നവരുെട പുനരധിവാസം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി പി. അയിഷാപോറ്റി

()പരമ്പരാഗത വ്യവസായമേഖലയിലെ പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കുമോ; വിശദമാക്കാമോ;

(ബി)ഇത്തരത്തില്‍ പുനരധിവസിപ്പിക്കപ്പെടേണ്ടതായ എത്ര പേരുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(സി)പ്രതിസന്ധിയില്‍പ്പെട്ട പരമ്പരാഗത വ്യവസായ മേഖലയെ ആധുനികവല്‍ക്കരണത്തിലൂടെ പുനരുദ്ധരിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

7997

 

പരമ്പരാഗത വ്യവസായങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


()സംസ്ഥാനത്ത് പരമ്പരാഗത വ്യവസായങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)ഇത്തരത്തിലുള്ള വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ;

(സി)പരമ്പരാഗത വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?

7998

 

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ പുതിയ സംരംഭങ്ങള്‍


ശ്രീ. കെ. മുരളീധരന്‍

,, റ്റി.എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

()സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആര‍ഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കെെവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സംസ്ഥാനത്തെ വ്യവസായ കുതിപ്പിന് ഇത് എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനുള്ള ധനം എങ്ങനെ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

7999

 

പുതിയ വ്യവസായം ആരംഭിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

പുതിയ വ്യവസായം ആരംഭിക്കുന്ന ചെറുകിട/വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും, സംരംഭകര്‍ക്കും എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് അറിയിക്കുമോ?

8000

 

പൊതുമേഖലാ സ്ഥാപനങ്ങളുെട പുനരുദ്ധാരണം

ശ്രീ. പി. കെ. ഗുരുദാസന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഡോ കെ. ടി. ജലീല്‍

ശ്രീ. കെ. കെ. നാരായണന്‍

()കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിക്കുന്ന പൊതുമേഖലസ്ഥാപനങ്ങളോടും കമ്പനി മേധാവികളോടും ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം വ്യക്തമാക്കുമോേ;

(ബി)പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും അവലോകനത്തിനുമുള്ള സമിതിയായ റിയാബിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം പാലിക്കാറുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?

8001

 

ബീഡിവ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി


ശ്രീ. എളമരം കരീം

()സംസ്ഥാനത്ത് ബീഡി വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്ത് പരിഹാരമാര്‍‌ഗമാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ;

(സി)തകര്‍‌ച്ച നേരിടുന്ന ബീഡി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എത്ര തൊഴിലാളികളും കുടുംബങ്ങളും ദുരിതമനുവഭിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമോ ;

()ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട പല ആനുകൂല്യങ്ങളും യഥാസമയം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

8002

 

റബ്ബര്‍ അധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍


ശ്രീ. മുല്ലക്കര രത്നാകരന്‍

()റബ്ബര്‍ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റബ്ബര്‍ അധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലുണ്ടോയെന്ന് വ്യക്തമാക്കുമോ?

8003

 

താലൂക്ക്തല വ്യവസായ ഓഫീസുകള്‍

 

പ്രൊഫ. സി. രവീന്ദ്രനാഥ്

()പുതുതായി അനുവദിച്ചിട്ടുള്ള താലൂക്കുകളില്‍ താലൂക്ക്തല വ്യവസായ ഓഫീസുകള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

8004

 

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മേഖല


ശ്രീ. കെ.കെ. ജയചന്ദ്രന്‍

,, സി.കെ. സദാശിവന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ. ദാസന്‍

()മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മേഖലയെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ബി)മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലൂടെ വിറ്റഴിക്കപ്പെടുന്ന സാധനങ്ങള്‍ക്ക് വില്പനക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഗുണങ്ങള്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിന് നിലവില്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടോ; വിശദമാക്കുമോ;

(സി)ഇത്തരത്തില്‍ വില്ക്കുന്ന സാധനങ്ങള്‍ വാങ്ങുന്ന ജനങ്ങള്‍ കബളിക്കപ്പെടുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് വഴി വില്പന നടത്തുന്നതില്‍ സംസ്ഥാനത്തിന് ലഭ്യമാകേണ്ട നികുതികള്‍ ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ?

8005

 

ഇന്‍വെസ്റ്റ്മെന്റ് ക്ലിയറന്‍സ് ബോര്‍ഡ്


ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, .റ്റി. ജോര്‍ജ്

,, റ്റി.എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

()ഇന്‍വെസ്റ്റ്മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കെെവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

സി)വ്യവസായ ഉച്ചകോടിയില്‍ വന്ന പദ്ധതികള്‍ക്ക് വിവിധ വകുപ്പുകളുടെ അനുമതി ലഭ്യമാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത ബോര്‍ഡ് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

8006

 

എമര്‍ജിംഗ് കേരള വേറൊരു രൂപത്തില്‍ വീണ്ടും നടത്തുന്നതിന് നീക്കം


ശ്രീ. എളമരം കരീം

,, പി. ശ്രീരാമകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

,, സാജു പോള്‍

()എമര്‍ജിംഗ് കേരള വേറൊരു രൂപത്തില്‍ വീണ്ടും നടത്തുന്നതിനു വ്യവസായ വകുപ്പ് നീക്കം നടത്തുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ബി)എമര്‍ജിംഗ് കേരളയില്‍ എത്ര പദ്ധതികളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്; ഇതില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്ര കമ്പനികള്‍ വീതം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ?

8007

 

അതിവേഗ റെയില്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍


ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, സണ്ണി ജോസഫ്

,, എം. . വാഹീദ്


()എന്തെല്ലാം ലക്ഷ്യങ്ങളാണ് അതിവേഗ റെയില്‍ പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

8008

 

ഗ്യാസ് പെെപ്പ് ലെെന്‍ നിര്‍മ്മാണം


ശ്രീ. എം. ഉമ്മര്‍

()ആന്ധ്രാപ്രദേശില്‍ പെെപ്പ് ലെെന്‍ കടന്നു പോകുന്ന പ്രദേശത്തുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ സ‍ംസ്ഥാനത്ത് ഗ്യാസ് പെെപ്പ് ലെെന്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ പുനഃപ്പരിശോധന ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ജനസാന്ദ്രതയില്‍ ഏറെ മുന്നിലുള്ള സ‍സ്ഥാനത്ത് ഇത്തര‍ം അപകട‍ം ഉണ്ടായാല്‍ സ‍ഭവിക്കാവുന്ന ദുരന്തത്തെ നേരിടാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

8009

 

ബ്രഹ്മോസിന്റെ വികസനം

ശ്രീ. സി. ദിവാകരന്‍

()ബ്രഹ്മോസിന്റെ വികസനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരുമായി ഏതെങ്കിലും കരാര്‍ നിലവിലുണ്ടെങ്കില്‍ വിശദമാക്കുമോ;

(ബി)ബ്രഹ്മോസിന്റെ 2012മുതലുള്ള ലാഭനഷ്ടകണക്കുകള്‍ വിശദമാക്കുമോ;

T8010

 

കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം


ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

,, മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

()കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചതിനു ശേഷം ഉത്പാദിപ്പിച്ച മരുന്നുകള്‍ വാങ്ങിക്കൊണ്ട് പോകാത്തതുമൂലം ഭീമമായ ധനനഷ്ടം കമ്പനിക്ക് ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

8011

 

മലബാര്‍ സിമന്റ്സ് ലിമിറ്റഡ്


ശ്രീ. എം. ചന്ദ്രന്‍

()പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സ് ലിമിറ്റഡ് കഴിഞ്ഞ 8 വര്‍ഷമായി എത്ര കോടി രൂപയാണ് ലാഭമുണ്ടാക്കിയതെന്നു വ്യക്തമാക്കാമോ;

(ബി)ഓരോ വര്‍ഷത്തെയും ലാഭവിവരം പ്രത്യേകം പ്രത്യേകമായി അറിയിക്കുമോ;

(സി)കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വ്യവസായ സ്ഥാാപനം എന്തെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)ഫാക്ടറി പ്രദേശത്തെ ഇ.എസ്.എയില്‍ നിന്നും ഒഴിവാക്കിക്കിട്ടുന്നതിനു വേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കാമോ?

8012

 

ബി.എച്ച്..എല്‍.ന്റെ നിക്ഷേപ/ടെക‍്നോളജി വികസനം


ശ്രീ. എന്‍.. നെല്ലിക്കുന്ന്

()കാസര്‍ഗോഡ് പ്രവര്‍ത്തിച്ചുവരുന്ന കെ..എല്‍ യൂണിറ്റ് ബി.എച്ച്..എല്ലു.മായി സംയുക്ത സംരംഭം തുടങ്ങിയതിന് ശേഷം പുതിയ നിക്ഷേപമോ ടെക്നോളജി വികസനമോ വന്നിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ബി.എച്ച്..എല്‍.ന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ എന്ത് നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(‌ബി)വ്യവസായ വകുപ്പുമന്ത്രി ബി.എച്ച്..എല്‍. സന്ദര്‍ശിക്കുവാനും തൊഴിലാളികളെയും മാനേജ്‍മെന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ത്ത് അവസ്ഥ മെച്ചപ്പെടുത്താനും ആവശ്യമായത് ചെയ്യുമോ?

8013

 

ഈറ്റ, പനമ്പ് മേഖലയിലെ പ്രതിസന്ധി

ശ്രീ. എം. . ബേബി

()പരമ്പരാഗത വ്യവസായമായ ഈറ്റ, പനമ്പ് മേഖലയിലെ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു പരിഗണിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിലില്ലായ്മ കാരണമുള്ള ജീവിത പ്രയാസം പരിഹരിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

8014

 

സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം

ശ്രീ. കെ. വി. വിജയദാസ്

()തീരദേശ മേഖലയില്‍ സമൃദ്ധമായുള്ള കരിമണല്‍ ഖനനം ചെയ്യുന്നതിനായി സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)കരിമണല്‍ ഖനനം ചെയ്തെടുത്ത ശേഷം ഏതെല്ലാം വാണിജ്യാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചുവരുന്നത്;


(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈയിനത്തില്‍ എത്ര കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ വിശദവിവരം നല്‍കുമോ?

8015

 

സ്പിന്നിംഗ് മില്ലുകളുടെ നവീകരണത്തിനായി ചെലവഴിച്ച തുക


ശ്രീ. .കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()സംസ്ഥാന ടെക്സ്റ്റെെല്‍ കോര്‍പ്പറേഷന്‍െറ നാലു സ്പിന്നിംഗ് മില്ലുകളുടെ നവീകരണത്തിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എ്രത കോടി രൂപ ചെലവഴിച്ചുവെന്ന് വെളിപ്പടുത്താമോ ;

(ബി)മലബാര്‍ സ്പിന്നിംഗ് മില്ലിന് നവീകരണത്തിനായി എ്രത കോടി രൂപ ചെലവഴിച്ചു ;

(സി)പരുത്തി വാങ്ങുന്നതിലും നൂല്‍ വില്‍ക്കുന്നതിലും നഷ്ടം വരുന്നതെന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് ;

(ഡി)ടെക്സ്റ്റെെല്‍ കോര്‍പ്പറേഷനിലെ കെടുകാര്യസ്ഥതയുടെ വിവരങ്ങള്‍ അന്വേഷിച്ച ധനകാര്യ പരിശോധനാ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ ; റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ലഭ്യമാക്കുമോ ?

8016

 

ഹാന്റക്സിന്റെ പ്രവര്‍ത്തനം

ശ്രീ. റ്റി. വി. രാജേഷ്

,, സി. കൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഹാന്റക്സിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രൈമറി സംഘങ്ങളില്‍ നിന്നും ഹാന്റക്സ് സംഭരിച്ച തുണിത്തരങ്ങളുടെ വില കുടിശ്ശികയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കൈത്തറി സംഘങ്ങളില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഹാന്റക്സിനു താല്പര്യം അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നതാണ് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രൈമറി സംഘങ്ങളില്‍ നിന്ന് തുണിത്തരങ്ങള്‍ വാങ്ങിയ ഇനത്തില്‍ ഹാന്റക്സ് നല്‍കാനുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നതിനും പ്രൈമറി സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന തുണിത്തരങ്ങള്‍ കൂടുതല്‍ സംഭരിക്കുന്നതിനും ഹാന്റക്സിനെ സജ്ജമാക്കുന്നതിന് എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?

8017

 

കൈത്തറിയുടെ വികസനം


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

()സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നായ കൈത്തറിയുടെ വികസനത്തിനായി സര്‍ക്കാര്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന്വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര കൈത്തറി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)ഹാന്റ്-ടെക്സിന് കോഴിക്കോട് ജില്ലയില്‍ എത്ര വില്പനകേന്ദ്രങ്ങള്‍ ഉണ്ടെന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ ;

(ഡി)പല വില്പനകേന്ദ്രങ്ങളും ശോച്യാവസ്ഥയില്‍ ആയതുകാരണം ഉപഭോക്താക്കള്‍ എത്തുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇതു പരിഹരിച്ച് വില്പനകേന്ദ്രങ്ങളെ ആകര്‍ഷകമാക്കി വില്പന വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ?

8018

 

കാസര്‍ഗോഡ് ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക്

നല്‍കാനുള്ള റിബേറ്റ് കുടിശ്ശിക


ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയിലെ ഏതെല്ലാം കൈത്തറി സഹകരണ സംഘങ്ങള്‍ക്കാണ് റിബേറ്റ് കുടിശ്ശിക നല്‍കാനുള്ളതെന്ന് തുകയും സംഘവും തിരിച്ച കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി)പ്രസ്തുത തുക എപ്പോള്‍ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കുമോ?

 
8019

 

-ഗവേണന്‍സ്

്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

,, എം.. വാഹീദ്

()സംസ്ഥാനത്തിന് ഇ-ഗവേണന്‍സ് രംഗത്ത് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ;

(ബി)എന്തെല്ലാം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഈ അര്‍ഹത ലഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സേവനങ്ങളും സൗകര്യങ്ങളുമാണ് ഇ-ഗവേണന്‍സിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി)അംഗീകാരം ലഭിക്കുന്നതിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

8020

 

ആധാര്‍ കാര്‍ഡിനായി ശേഖരിച്ച വിവരങ്ങള്‍


ശ്രീമതി കെ. എസ്. സലീഖ

()ആധാര്‍ വിവരങ്ങള്‍ ഐ.ടി.വകുപ്പിന്റെ അനാസ്ഥമൂലം മറ്റുരാജ്യങ്ങളുടേയും ഏജന്‍സികളുടേയും കൈകളിലെത്തിയത് ശ്രദ്ധയില്‍പ്പെട്ടുവോ;

(ബി)സെര്‍വറുകളില്‍ വിവരശേഖരണത്തിനാവശ്യമായ സോഫ്റ്റ് വെയര്‍ തയ്യാറാക്കാന്‍ ഐ.ടി. വകുപ്പ് ആരെയാണ് ചുമതലപ്പെടുത്തിയത് എന്നും അവരുമായി ഉണ്ടാക്കിയ കരാറും നിബന്ധനകളും എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;

(സി)കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സോഫ്റ്റ് വെയര്‍ നിര്‍മ്മാണം, പരിപാലനം, ഡാറ്റാബാങ്ക് നിയന്ത്രണം എന്നിവ ഐ.ടി. വകുപ്പുമായി കരാറിലേര്‍പ്പെട്ട സ്ഥാപനവും ഐ.ടി.വകുപ്പുംകൂടി മറ്റു സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ അവര്‍ ആരെല്ലാം; വിശദാംശം വ്യക്തമാക്കുമോ;

(ഡി)ഇവരുമായി കരാര്‍ ഇല്ല എങ്കില്‍ ആധാര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനിയുടെ വിവരങ്ങളും ഉന്നത ബന്ധങ്ങളും, വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതും അതിലൂടെ പൊതുജനങ്ങളുടെ വിവരങ്ങള്‍ തീവ്രവാദികള്‍ക്കു ലഭിക്കാനിടയുണ്ടോ എന്നതും സംബന്ധിച്ച് ഒരു സമഗ്ര അന്വേഷണം നടത്തുമോ;

()ആധാര്‍ വിവരങ്ങള്‍ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഐ.ടി. വകുപ്പ് നാളിതുവരെ എന്തു തുക ചിലവഴിച്ചു; എന്തു തുകയുടെ കേന്ദ്രസഹായം ലഭ്യമായി; വ്യക്തമാക്കുമോ?

8021

 

സര്‍ക്കാര്‍ ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനും കമ്പ്യൂട്ടര്‍ വത്കരിക്കുന്നതിനും നടപടികള്‍

ശ്രീ. പി. തിലോത്തമന്‍

()സര്‍ക്കാര്‍ ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനും പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കരിക്കുന്നതിനും ഈ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് പറയാമോ;

(ബി)കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍ തകരാറുകള്‍ അടിയന്തരമായി പരിഹരിക്കുവാനും മെമ്മറി കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും സോഫ്റ്റ്‍വെയറുകള്‍ കലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യുന്നതിനും എന്തെല്ലാം ന‍ടപടികളാണ് നിലവിലുള്ളതെന്നു പറയാമോ; ഈ നടപടികള്‍ തികച്ചും പര്യാപ്തമാണോ എന്നു പരിശോധിക്കാറുണ്ടോ; ഈ സംവിധാനം കുറ്റമറ്റതാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പറയാമോ?

8022

 

ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍‍

 

ശ്രീ. പി. തിലോത്തമന്‍

()കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണം ആരംഭിച്ചിട്ട് എത്ര വര്‍ഷമായി എന്നു പറയാമോ;

(ബി)ഈ കാലഘട്ടത്തിനുള്ളില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ കാലഹരണപ്പെട്ടതും കേടായവയുമായ കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും എന്തു ചെയ്തു എന്നു പറയാമോ;

(സി)ഒട്ടേറെ ഓഫീസുകള്‍ ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണെന്നും അവ സംസ്കരിക്കാനോ ലേലം ചെയ്യാനോ പറ്റാതെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ബോധ്യപ്പെട്ടിട്ടുണ്ടോ; ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കുമോ?

8023

 

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍

ശ്രീ. എസ്. ശര്‍മ്മ

()സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വ്യക്തമാക്കുമോ ;

(ബി)ഇത്തരത്തില്‍ കണക്ഷന്‍ നല്‍കുന്നതിന് ഏതെങ്കിലും സ്ഥാപനങ്ങളുമായി ധാരണയില്‍ എത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളാണെന്ന് വ്യക്തമാക്കുമോ ?

8024

 

പുതിയ ടെക്നോപാര്‍ക്കുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് പുതിയ ടെക്നോപാര്‍ക്കുകള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരി‍ന്റെ പരിഗണനയിലുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

8025

 

പദ്ധതികള്‍ക്ക് ഐ.ടി മിഷന് ലഭിച്ച തുക

ശ്രീ. റ്റി. വി. രാജേഷ്

()വിവിധ ഐ.ടി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്ത് നിന്നും ഐ.ടി മിഷന് 2013-14-ല്‍ എന്ത് തുക ലഭിച്ചുവെന്നും ഇതില്‍ എത്ര തുക വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി).ടി മിഷന് ലഭിക്കുന്ന തുക ഏതൊക്കെ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നതെന്നുള്ളതിന്റെ വിശദാംശം നല്‍കുമോ;

(സി).ടി മിഷന് ലഭിക്കുന്ന തുക ചെലവഴിക്കാതിരിക്കുന്നതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ?

8026

 

അക്ഷയ സംരംഭകര്‍ക്ക് പ്രതിഫലം

ശ്രീ. എം. ചന്ദ്രന്‍

()ആധാര്‍ രജിസ്ട്രേഷന്‍ നടത്തുന്ന അക്ഷയസംരംഭകര്‍ക്ക് പ്രതിഫലം ലഭ്യമാക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)പാലക്കാട് ജില്ലയില്‍ ആധാര്‍ രജിസ്ട്രേഷനു വേണ്ടി എത്ര പേര്‍ക്കാണ് ലൈസന്‍സ് കൊടുത്തിട്ടുള്ളതെന്ന് പഞ്ചായത്തു തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ഡി)പാലക്കാട് ജില്ലയില്‍ എത്ര തുകയാണ് കുടിശ്ശികയായി നല്‍കുവാനുള്ളതെന്ന് വ്യക്തമാക്കാമോ?

8027

 

അക്ഷയ പദ്ധതിയുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍


ശ്രീമതി പി. അയിഷാ പോറ്റി

()അക്ഷയ പദ്ധതിയുടെ കീഴില്‍ എ്രത പേര്‍ കരാര്‍ അടിസ്ഥാനത്തിലും ദിവസവേതന അടിസ്ഥാനത്തിലും ജോലി നോക്കി വരുന്നു;

(ബി)-ഗവേര്‍ണന്‍സ് പദ്ധതി വിവിധ വകുപ്പുകളിലേക്ക് വ്യാപ്പിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത ജീവനക്കരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത ജീവനക്കാര്‍ക്ക് ഇ.എസ്.എെ ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

8028

 

ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങള്‍


ശ്രീ. റ്റി.വി. രാജേഷ്

()ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന‍ം വിലയിരുത്തിയിട്ടുണ്ടോ; എന്തൊക്കെ സേവനങ്ങളാണ് ഇതു വഴി ലഭിക്കുന്നത്; വിശദാംശം നല്‍കുമോ;

(ബി)ഫ്രണ്ട്സില്‍ ലഭിക്കുന്ന സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഓരോ നിയോജക മണ്ഡലങ്ങളിലും ഒരു ഫ്രണ്ട്സ് ജനസേവന കേന്ദ്രം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?

8029

 

ജനസേവന കേന്ദ്രങ്ങള്‍


ശ്രീ. കെ. വി. വിജയദാസ്

()ജനസേവനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)നിലവില്‍ എത്ര ജനസേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ നല്‍കുമോ;

(സി)ജനങ്ങള്‍ക്ക് സമയനഷ്ടം കൂടാതെ സേവനം ലഭ്യമാക്കുന്നതിനായി കൂടുതല്‍ ജനസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)നൂറുകണക്കിനാളുകള്‍ക്ക് ദിവസേന സേവനം ലഭിച്ചുവരുന്ന തിരുവനന്തപുരം പാളയത്ത് ട്രിഡ കോംപ്ലക്സിലുള്ള ജനസേവനകേന്ദ്രം നിര്‍ത്തലാക്കുന്നതിന് ഉദ്ദേശ്യമുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

8030

 

പുറക്കാട് ഐ.ടി പാര്‍ക്ക്


ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തില്‍ പുറക്കാട് കേന്ദ്രമാക്കി, പുറക്കാട് വില്ലേജിലെ ഗാന്ധിസ്മൃതി വനത്തില്‍പ്പെടുന്ന 100 ഏക്കര്‍ സ്ഥലത്ത് ഐ.ടി പാര്‍ക്ക് തുടങ്ങുന്നതിനുള്ള തടസ്സം എന്താണ്;

(ബി)ബയോഡൈവേഴ്സിറ്റി ബോര്‍‌ഡ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് പുറക്കാട് ഐ.ടി പാര്‍ക്ക് സ്മൃതിവനത്തില്‍ ലഭ്യമായ സ്ഥലത്തുതന്നെ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.