UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2073


സഹകരണ മേഖലയിലെ പുതിയ പദ്ധതികള്‍ 

ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്

(എ) സഹകരണമേഖലയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പുതിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഈ മേഖലയില്‍ എത്ര തുകയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)സഹകരണ മേഖലയിലെ പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായ വിഭവ സമാഹരണം എപ്രകാരമാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കുമോ?

2074


സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമുളള പദ്ധതികള്‍ 

ശ്രീ. പി. കെ. ബഷീര്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹകരണ മേഖലയുടെ വളര്‍ച്ചക്കും പുരോഗതിക്കുമായി നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2075


സഹകരണമേഖലയുടെ ജനക്ഷേമകരമായ പരിഷ്ക്കാരങ്ങള്‍ 

ശ്രീ. എം.ഉമ്മര്‍ 
,, പി.കെ.ബഷീര്‍ 
,, കെ.മുഹമ്മദുണ്ണി ഹാജി 
,, റ്റി.എ.അഹമ്മദ് കബീര്‍ 

(എ)സഹകരണമേഖല കൂടുതല്‍ ജനക്ഷേമകരമാക്കി മാറ്റുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തൊക്കെ പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)ഈ ലക്ഷ്യം കൈവരിക്കാന്‍ ഓരോ വര്‍ഷവും നല്‍കിയ ധനസഹായം സംബന്ധിച്ച വിശദവിവരം നല്കാമോ;

(സി)പ്രൈമറി സഹകരണ സംഘങ്ങള്‍ക്ക് വായ്പകളിന്മേല്‍ ഈടാക്കാവുന്ന പരമാവധി പലിശനിരക്ക് നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അതെത്രയാണെന്നും അതില്‍ കൂടുതല്‍ ഈടാക്കുന്ന സംഘത്തിനെതിരെ എന്തു നടപടിയാണ് സ്വീകരിക്കാറുള്ളതെന്നും വെളിപ്പെടുത്തുമോ? 

2076


മിഷന്‍ 676-ല്‍ പലിശരഹിത വായ്പാ പദ്ധതികള്‍ 

ശ്രീ. അന്‍വര്‍ സാദത്ത് 
,, റ്റി.എന്‍. പ്രതാപന്‍ 
,, സണ്ണി ജോസഫ് 
,, ലൂഡി ലൂയിസ് 

(എ)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി പലിശരഹിത വായ്പയ്ക്കായി സഹകരണ മേഖലയില്‍ നൂതന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ 676-വഴി സഹകരണ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതികളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; 

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

T2077


കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍ 
,, ജി.എസ്. ജയലാല്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)സംസ്ഥാനത്ത് കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര കേന്ദ്രങ്ങള്‍; ഓരോ ജില്ലയിലും എത്ര വീതം ആരംഭിച്ചു എന്നറിയിക്കുമോ; 

(ബി)കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ വഴി കൂടുതലായി എന്തെല്ലാം സേവനങ്ങളാണ് കര്‍ഷര്‍ക്ക് നല്കാനുദ്ദേശിക്കുന്നത്?

2078


സഹകരണ കോണ്‍ഗ്രസും എക്സ്പോയും 

ശ്രീ. ബെന്നി ബെഹനാന്‍ 
,, ഐ.സി.ബാലകൃഷ്ണന്‍ 
,, എ.പി.അബ്ദുള്ളക്കുട്ടി 
,, വി.ഡി.സതീശന്‍ 

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സഹകരണ കോണ്‍ഗ്രസ്സും എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇവയിലൂടെ കൈവരിക്കാനുദ്ദേശിച്ചതെന്ന് വിശദമാക്കാമോ;

(സി)എന്തെല്ലാം വിഷയങ്ങളാണ് ഇവയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം തുടര്‍ നടപടികളാണ് കോണ്‍ഗ്രസ്സിനും എക്സ്പോയ്ക്കും ശേഷം സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ? 

2079


സഹകരണ മേഖലയിലെ കാര്‍ഷിക വായ്പ 

ശ്രീ. ജി. സുധാകരന്‍

(എ) സഹകരണ സംഘങ്ങള്‍ 2010-11, 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ ആകെ വിതരണം ചെയ്ത കാര്‍ഷിക വായ്പ എത്ര; 

(ബി) 31.03.2014-ന് കേരളത്തില്‍ എത്ര പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളാണ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്; ജില്ല തിരിച്ച് പട്ടിക വ്യക്തമാക്കുമോ; 

(സി) ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതിയിലെ സഹകരണ കാര്‍ഷിക വായ്പാ സംഘങ്ങളെ ബാധിക്കുന്ന പ്രധാന വ്യവസ്ഥകള്‍ എന്തൊക്കെ; വിശദമാക്കാമോ?

2080


കാര്‍ഷിക വായ്പ പിഴപലിശയില്‍ ഇളവ് 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)സഹകരണ ബാങ്കുകളില്‍ നിന്നും കാര്‍ഷിക വായ്പയുള്‍പ്പെടെയുള്ള കടങ്ങള്‍ വാങ്ങി തിരിച്ചടക്കാന്‍ കഴിയാതെ ദരിദ്ര കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പിഴപലിശകള്‍ ഇളവു ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചിട്ടും സാന്പത്തിക പ്രയാസം കാരണം സഹകരണ ബാങ്കുകള്‍ ഇളവ് അനുവദിക്കുന്നില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇത്തരം പിഴ പലിശ ഇളവ് അനുവദിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് ധനസഹായം അനുവദിക്കാമോ?

2081


ഉണര്‍വ്വ് 2012 പദ്ധതി പ്രകാരമുള്ള ആഡിറ്റ് സര്‍ട്ടിഫിക്കറ്റ് 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന് 
,, വി.എം. ഉമ്മര്‍മാസ്റ്റര്‍ 
,, പി. ഉബൈദുള്ള 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊണ്ടുവന്ന "ഉണര്‍വ്വ് 2012' പദ്ധതിപ്രകാരം സഹകരണ സ്ഥാപനങ്ങളുടെ ബാക്കിപത്രം സംശുദ്ധമാക്കി യഥാര്‍ത്ഥ സാന്പത്തികസ്ഥിതി വെളിപ്പെടുത്തുന്ന ആഡിറ്റ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞോ; 

(ബി)എങ്കില്‍ 01.04.2014ലെ പ്രഥമിക, ജില്ലാ, സംസ്ഥാന സഹകരണ സ്ഥാപനങ്ങളുടെ മൊത്തം ആസ്തി ബാദ്ധ്യതകള്‍ സംബന്ധിച്ച വിശദവിവരം നല്കാമോ; 

(സി)സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ ഈ വര്‍ഷം പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ?

2082


സഹകരണമേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ നടപടി 

ശ്രീ. സി.എഫ് തോമസ് 
,, റ്റി.യു.കുരുവിള 
,, തോമസ് ഉണ്ണിയാടന്‍

(എ)ഓരോ നിയോജക മണ്ധലത്തിലും സഹകരണ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; 

(ബി)ഇപ്രകാരം ഏതെല്ലാം നിയോജക മണ്ധലങ്ങളില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

2083

 


സഹകരണ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 

ശ്രീ. വി.ചെന്താമരാക്ഷന്‍

(എ)സഹകരണ മേഖലയില്‍ പുതുതായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നിലവിലെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; 

(ബി)സ്വകാര്യ-സ്വാശ്രയ മേഖലയില്‍ നടത്തുന്ന സ്ഥാപനങ്ങളെ അപേക്ഷിച്ച് ഗുണ മേന്‍മയും കാര്യക്ഷമതയും നിലനിര്‍ത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയുമെന്നത് വിലയിരുത്തിയിട്ടുണ്ടോ; 

(സി)ഇത്തരം മേഖലയില്‍ സേവന താല്പര്യം പ്രകടിപ്പിക്കുന്ന സംഘങ്ങള്‍ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലവും, സാങ്കേതികസഹായവും ലളിതമായ വ്യവസ്ഥയില്‍ വായ്പയും, ഗ്രാന്‍റും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

2084


സഹകരണ വകുപ്പിന്‍റെ പലിശ ഇളവോടുകൂടിയ വിദ്യാഭ്യാസ വായ്പാപദ്ധതികള്‍ 

ശ്രീമതി ഗീതാ ഗോപി

(എ) വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ സഹായിക്കുന്നതിന് പലിശ ഇളവോടുകൂടിയ എന്തെങ്കിലും വായ്പാ പദ്ധതികള്‍ സഹകരണ വകുപ്പ് നടപ്പാക്കിവരുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി) ഇല്ലെങ്കില്‍ പ്രത്യേക വിദ്യാഭ്യാസ പലിശ ഇളവു വായ്പാ പദ്ധതി ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2085


ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപം 

ശ്രീ.ജി. സുധാകരന്‍

(എ)സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളില്‍ 2011 മാര്‍ച്ച് 31 ന് ഉണ്ടായിരുന്നമൊത്ത നിക്ഷേപം എത്രയായിരുന്നു; ഇതില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ മാത്രം നിക്ഷേപം എത്രയായിരുന്നു; വായ്പ ഇതര പ്രാഥമിക സംഘങ്ങളുടെ നിക്ഷേപം എത്രയായിരുന്നു; ജില്ലതിരിച്ച് വ്യക്തമാക്കാമോ; 

(ബി)സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളില്‍ 2014 മാര്‍ച്ച് 31 ന് ഉണ്ടായിരുന്ന മൊത്ത നിക്ഷേപം എത്ര; ഇതില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ മാത്രം നിക്ഷേപം എത്രയായിരുന്നു. വായ്പ ഇതര പ്രാഥമിക സംഘങ്ങളുടെ നിക്ഷേപം എത്രയായിരുന്നു; ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(സി)വായ്പ ഇതര സഹകരണ സംഘങ്ങളുടെ സര്‍പ്ലസ് ഫണ്ട് ജില്ല സഹകരണ ബാങ്കില്‍ തന്നെ നിക്ഷേപിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)ജില്ലാ സഹകരണ സംഘങ്ങളില്‍ വോട്ടവകാശമുള്ള അംഗത്വം ലഭിച്ചിട്ടുള്ള വായ്പ ഇതര പ്രാഥമിക സംഘങ്ങള്‍ എത്ര; വായ്പാ സംഘങ്ങള്‍ എത്ര;

(ഇ) സഹകരണ സ്ഥാപനങ്ങളിലെ മിച്ച നിക്ഷേപം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ; 2014 മെയ് 31 വരെ സഹകരണ സ്ഥാപനങ്ങള്‍ ട്രഷറിയില്‍ എന്തു തുക നിക്ഷേപിച്ചു; വിശദമാക്കുമോ?

2086


മരണപ്പെട്ട നിര്‍ദ്ധനരുടെ വായ്പ എഴുതിത്തള്ളാന്‍ നടപടി 

ശ്രീ. സി.കെ.സദാശിവന്‍

സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത നിര്‍ദ്ധനകുടുംബത്തില്‍പ്പെട്ടതും മരണപ്പെട്ടവരുമായുള്ളവരുടെ വായ്പ കുടിശ്ശിക എഴുതി തള്ളുന്നതിന് എന്തെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടോ? 

2087


കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഉത്തരവു പ്രകാരം എഴുതിത്തള്ളിയ തുക തിരികെ ലഭ്യമാക്കാന്‍ നടപടി 

ശ്രീ. ഇ. പി. ജയരാജന്‍

(എ) കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ ഉത്തരവു പ്രകാരം എഴുതിത്തള്ളിയ പ്രാഥമിക സഹകരണ സംഘങ്ങളുടെ വായ്പാ തുകയും പലിശയും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് തിരികെ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തുക നീക്കിവച്ചിട്ടുണ്ടോ; 

(ബി) കര്‍ഷക കടാശ്വാസ കമ്മീഷന്‍ അവാര്‍ഡ് പ്രകാരം എത്ര തുകയാണ് ഇത്തരത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുവാനുള്ളതെന്നും ഏതു കാലയളവു മുതലുള്ള തുകയാണ് നല്‍കുവാനുള്ളതെന്നും അറിയിക്കുമോ; 

(സി) പ്രസ്തുത തുക നല്‍കുന്പോള്‍ മുതലും പലിശയും അടക്കം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി) ഇല്ലെങ്കില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നല്‍കുവാനുള്ള പലിശയ്ക്ക് ഇളവു ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2088


നബാര്‍ഡ് കാര്‍ഷിക വായ്പ പലിശ എഴുതിത്തള്ളല്‍ 

ശ്രീ. സി. ദിവാകരന്‍

ചെറുകിട കര്‍ഷകര്‍ സഹകരണ ബാങ്കുകള്‍ വഴി എടുത്തിട്ടുള്ള നബാര്‍ഡ് കാര്‍ഷിക വായ്പയുടെ പലിശ ഇനത്തില്‍ എത്ര രൂപയാണ് 2013 - ല്‍ എഴുതിത്തള്ളിയതെന്ന് വിശദമാക്കുമോ?

2089


നഷ്ടത്തിലുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ 

ശ്രീമതി. കെ.കെ. ലതിക

(എ)സംസ്ഥാനത്ത് എത്ര പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സംഘങ്ങളില്‍ എത്രയെണ്ണം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എത്രയെണ്ണം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(സി)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ സഹായിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ഓഡിറ്റ് ഫീസ് ഒഴിവാക്കി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2090


കേരള സഹകരണ സംഘം ചട്ടങ്ങളിലെ ഭേദഗതികള്‍ 

ശ്രീ. ജി. സുധാകരന്‍ 
,, ഇ. പി. ജയരാജന്‍ 
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, എസ്. ശര്‍മ്മ 

(എ)കേരള സഹകരണ സംഘം ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; ഏതെല്ലാം ചട്ടങ്ങളില്‍ എന്തെല്ലാം ഭേദഗതികളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അതിന് ഇടയായ സാഹചര്യം എന്താണെന്നും വെളിപ്പെടുത്തുമോ; 

(ബി)ചട്ടങ്ങളുടെ ഭേദഗതി നിര്‍ദ്ദേശം ഏതെങ്കിലും പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണോ; എങ്കില്‍ വിശദമാക്കുമോ; 

(സി)സഹകാരികളുടെയും സഹകരണ ജീവനക്കാരുടെയും സംഘടനകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നുവോ; സംഘടനകളുടെ ഏതെല്ലാം എതിര്‍പ്പിനെ അവഗണിക്കുകയുണ്ടായിട്ടുണ്ട്; 

(ഡി)നിര്‍ദ്ദേശങ്ങള്‍, സംഘങ്ങളുടെ ജനാധിപത്യത്തേയും അവകാശാധികാരങ്ങളേയും ഹനിക്കുന്നതാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ?

2091


സഹകരണനിയമ ഭേദഗതി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് സഹകരണനിയമം ഭേദഗതി ചെയ്തതിനനുസൃതമായി ചട്ടം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)പ്രസ്തുത ചട്ടം ഭേദഗതിയുടെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് അറിയിക്കുമോ;

(സി)കരട് വിജ്ഞാപന പ്രകാരം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ സമയം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ദിവസമാണ് അനുവദിച്ചിട്ടുള്ളത്;

(ഡി)സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും, അവിടങ്ങളിലെ ജീവനക്കാര്‍ക്കും ദോഷകരമായ ഒട്ടേറെ കാര്യങ്ങള്‍ കരട് വിജ്ഞാപനത്തിലുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ ദോഷകരമായ കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

2092


സഹകരണ സംഘങ്ങളുടെ ഏരിയാ ഓവര്‍ലാപ്പിംഗ് 

ശ്രീ. സി.പി.മുഹമ്മദ് 

(എ)സര്‍വ്വീസ് സഹകരണസംഘങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന പരിധി നിശ്ചയിക്കുന്പോള്‍ അതിവ്യാപനം (ഏരിയാ ഓവര്‍ലാപ്പിംഗ്) വ്യാപകമായി ഉണ്ടാകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും പ്രവര്‍ത്തനപരിധി താരതമ്യേന കുറവുള്ളതുമായ സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനപരിധിയ്ക്കുള്ളില്‍, പ്രവര്‍ത്തനപരിധി കൂടുതലുള്ള സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ ബ്രാഞ്ചുകള്‍ തുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)സഹകരണതത്വങ്ങളും നിയമവും ചട്ടവും കാറ്റില്‍ പറത്തി, സര്‍വ്വീസ് സഹകരണബാങ്കുകള്‍, പ്രവര്‍ത്തനപരിധിയില്‍ അതിവ്യാപനം വരത്തക്കവിധം, ബ്രാഞ്ചുകള്‍ തുടങ്ങുന്ന പ്രവണതയ്ക്ക് അറുതിവരുത്താന്‍ അടിയന്തരനടപടി സ്വീകരിക്കാമോ? 

2093


ത്രിവേണി സ്റ്റോറുകളെ ലാഭകരമാക്കാന്‍ നടപടി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)ത്രിവേണി സ്റ്റോറുകള്‍ ഇപ്പോള്‍ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത് എന്ന് അറിയിക്കുമോ;

(ബി)ത്രിവേണി സ്റ്റോറുകള്‍ ലാഭകരമായും, ജനോപകാരപ്രദമായും നടത്തിക്കൊണ്ടു പോകാന്‍ എന്തൊക്കെ നടപടികളാണ് എടുത്തിട്ടുള്ളത്; 

(സി)ലാഭകരമല്ലാത്ത സ്ഥലങ്ങളിലെ ത്രിവേണി സ്റ്റോറുകള്‍ പൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)നന്മ സ്റ്റോറുകളിലൂടെ സബ്സിഡിയുള്ള ഏതെല്ലാം ഉത്പന്നങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്;

(ഇ)പൊതുവിപണിയില്‍ നിന്നുള്ള ഇവയുടെ വില വ്യത്യാസം ഇനം തിരിച്ച് നല്‍കാമോ?

2094


വാമനപുരം മണ്ഡലത്തിലെ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ 

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

(എ)വാമനപുരം നിയോജകമണ്ഡലത്തില്‍ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ എത്രയെണ്ണം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; 

(ബി)ഏതെല്ലാം സ്ഥലങ്ങളിലാണ് ഇവയുടെ സേവനം ഇപ്പോള്‍ ലഭ്യമാക്കുന്നതെന്ന് അറിയിക്കുമോ; 

(സി)ഓരോ വാഹനത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിദിന ശരാശരി വരുമാനം എത്രയാണ്;

(ഡി)പ്രസ്തുത മാര്‍ക്കറ്റുകള്‍ ലാഭത്തിലാണോ നഷ്ടത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കുമോ?

2095


വിലക്കയറ്റം തടയാന്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ് 
,, എം. എ. വാഹീദ് 

(എ)നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് നല്‍കാനായി സഹകരണ മേഖലയെ എപ്രകാരമാണ് പ്രയോജനപ്പെടുത്തിയതെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി സഹകരണ സംഘങ്ങളും കണ്‍സ്യൂമര്‍ ഫെഡും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നുള്ള വിശദാംശം അറിയിക്കുമോ; 

(സി)ഏതെല്ലാം തരത്തിലുള്ള സ്റ്റോറുകള്‍ ഇതിനായി ആരംഭിച്ചിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്നുള്ള വിശദാംശം നല്‍കുമോ? 

2096


കണ്‍സ്യൂമര്‍ഫെഡ് ഹൈടെക് ക്ലിനിക്കുകള്‍ 

ശ്രീ. സണ്ണി ജോസഫ് 
,, പാലോട് രവി 
,, എം. എ. വാഹീദ് 
,, ലൂഡി ലൂയിസ്

(എ)കണ്‍സ്യൂമര്‍ ഫെഡ് ഹൈടെക് ക്ലിനിക്കുകള്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ ; 

(ബി)ഹൈടെക് ക്ലിനിക്കുകളുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തെല്ലാമാണ് ; 

(സി)ചികിത്സാ രംഗത്തെ ചൂഷണം തടയാന്‍ പ്രസ്തുത ക്ലിനിക്കുകള്‍ എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത് ; വിശദമാക്കാമോ ; 

(ഡി)എന്തെല്ലാം ചികിത്സാ സൌകര്യങ്ങളാണ് ക്ലിനിക്കുകളില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

2097


കണ്‍സ്യൂമര്‍ഫെഡിന്‍റെ ഇളം വള്ളൂര്‍ ഗോഡൌണില്‍ ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങിയവര്‍ക്കെതിരെ നടപടി 

ശ്രീമതി പി. അയിഷാപോറ്റി

(എ)കൊല്ലം ഇളംപള്ളൂരില്‍ കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഗോഡൌണിലേക്ക് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങുകയും വിതരണം സാധ്യമാകാതെ പ്രസ്തുത സാധനങ്ങള്‍ ഗോഡൌണില്‍ വച്ചുതന്നെ കത്തിനശിപ്പിച്ചതില്‍ എത്ര നഷ്ടമുണ്ടായി എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

2098


കൊല്ലം നീതി മെഡിക്കല്‍സ് വെയര്‍ഹൌസിലെ അഴിമതി 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കണ്‍സ്യൂമര്‍ഫെഡിന്‍റെ കൊല്ലത്തുള്ള നീതിമെഡിക്കല്‍സ് വെയര്‍ഹൌസില്‍ നടന്ന മരുന്ന് ക്രമക്കേടുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ; 

(ബി)ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ വകുപ്പ് തലത്തിലോ ക്രിമിനല്‍ നിയമ നടപടി പ്രകാരമോ നടപടികള്‍ എടുത്തിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ? 

2099


സഹകരണമേഖലയിലെ ധൂര്‍ത്തും അഴിമതിയും 

ശ്രീ. സി.പി. മുഹമ്മദ്

(എ)സഹകരണ സംഘങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ധൂര്‍ത്തും അഴിമതിയും അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; 

(ബി)നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘം ഭാരവാഹികള്‍ക്കെതിരെ ബഹു.ഹൈക്കോടതിയുള്‍പ്പെടെയുള്ള നീതി ന്യായ സ്ഥാപനങ്ങളില്‍ അംഗങ്ങള്‍ നല്‍കുന്ന കേസ്സുകള്‍ നടത്താന്‍ സംഘം ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപ അനധികൃതമായെടുത്തു ചെലവഴിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ; 

(സി)ഇതു സംബന്ധിച്ചു ലഭിക്കുന്ന പരാതികളിന്മേല്‍ സമയബന്ധിതമായി അനേ്വഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ? 

2100


മെന്പര്‍ റിലീഫ് ഫണ്ട് 

ശ്രീ. ഇ. പി. ജയരാജന്‍

(എ)പ്രാഥമിക സഹകരണ സംഘങ്ങള്‍ മെന്പര്‍ റിലീഫ് ഫണ്ട് രൂപീകരിക്കണമെന്ന് ഉത്തരവുപുറപ്പെടുവിച്ചിട്ടുണ്ടോ; 

(ബി)സംഘത്തിന്‍റെ ലാഭത്തിന്‍റെ എത്ര ശതമാനമാണ് മെന്പര്‍ റിലീഫ് ഫണ്ടിനായി നീക്കിവയ്ക്കേണ്ടത്; 

(സി)ഓരോ സംഘത്തിന്‍റെയും മെന്പര്‍ റിലീഫ് ഫണ്ട് അതത് സംഘത്തിന്‍റെ മെന്പര്‍മാരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനുപകരം സംസ്ഥാനാടിസ്ഥാനത്തില്‍ ഫണ്ട് മാനേജ് ചെയ്യുവാനുള്ള തീരുമാനം സഹകരണതത്വങ്ങള്‍ക്കും സഹകരണജനാധിപത്യ രീതികള്‍ക്കും വിരുദ്ധമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഓരോ സംഘത്തിന്‍റേയും മെന്പര്‍ റിലീഫ് ഫണ്ട് അതത് സംഘത്തിലെ അംഗങ്ങള്‍ക്ക് ലഭ്യമാക്കത്തക്കവിധം സഹകരണ വകുപ്പിന്‍റെ മേല്‍ നോട്ടത്തില്‍ മാനേജ് ചെയ്യുന്നതിന് ഉതകുന്ന രീതിയില്‍ ചട്ടം ഭേദഗതി ചെയ്യുവാന്‍ തയ്യാറാകുമോ ?

2101


പറവൂര്‍ സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി 

ശ്രീ. എ. എം. ആരിഫ്

(എ)ആലപ്പുഴ പറവൂരില്‍ പ്രവര്‍ത്തിക്കുന്ന സഹകരണാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എറണാകുളം സഹകരണ ആശുപത്രി മെഡിക്കല്‍ കോളേജായി ഗവണ്‍മെന്‍റ് ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടോ എന്നറിയിക്കുമോ;

(സി)പറവൂര്‍ സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൌകര്യങ്ങളോടെ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2102


പെന്‍ഷനായവര്‍ക്ക് പുനര്‍ നിയമനം നല്‍കുന്ന സഹകരണ നിയമ ചട്ടം റദ്ദ് ചെയ്യാന്‍ നടപടി 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സഹകരണ വകുപ്പിലെ ആഡിറ്റ് വിഭാഗം ജീവനക്കാര്‍ പെന്‍ഷനായതിനു ശേഷവും ആഡിറ്റ് ജോലിയില്‍ തുടരുന്നതിന് സഹായകരമായ രീതിയില്‍ ആഡിറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനാവശ്യമായ തരത്തില്‍ സഹകരണ ചട്ടങ്ങള്‍ക്ക് ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിട്ടുണ്ടോ ; 

(ബി)എങ്കില്‍ വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)പെന്‍ഷന്‍പറ്റി പിരിഞ്ഞ ജീവനക്കാര്‍ക്ക് പുനര്‍നിയമനം ലഭിക്കുന്നതിനായി ചട്ടവിരുദ്ധമായി പുറപ്പെടുവിച്ചിട്ടുള്ള ഈ വിജ്ഞാപനം റദ്ദുചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

2103


വ്യാപാര്‍ ലോണിന്‍റെ കിട്ടാക്കടം 

ശ്രീ. എ.എ. അസീസ്

(എ)സംസ്ഥാന സഹകരണ ബാങ്ക് വ്യാപാരികള്‍ക്ക് പരസ്പര ജാമ്യത്തില്‍ വ്യാപാര്‍ ലോണ്‍ നല്‍കാറുണ്ടോ;

(ബി)കാലാവധി കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്ത എത്ര വ്യാപാര്‍ ലോണുകള്‍ ഉണ്ടെന്നും ഇതുവഴി എത്ര രൂപ ബാങ്കുകള്‍ക്ക് കിട്ടാനുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(സി)വ്യാപാര്‍ ലോണ്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് നബാര്‍ഡ് കണ്ടെത്തിയിട്ടുണ്ടോ; അതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ; 

(ഡി)ലോണ്‍തുക തിരികെ ലഭിക്കുന്നതിന് ബാങ്ക് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?

2104


ഓപ്പറേഷന്‍ അന്നപൂര്‍ണ്ണ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കണ്‍സ്യൂമര്‍ഫെഡ് "ഓപ്പറേഷന്‍ അന്നപൂര്‍ണ്ണ' എന്ന പേരില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്നുള്ള തുടരനേ്വഷണത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത റെയ്ഡ് പ്രകാരം പ്രതികളായി ചേര്‍ക്കപ്പെട്ട ഉദേ്യാഗസ്ഥര്‍ ഈ കേസിലെ എഫ്.ഐ.ആര്‍-ന്‍റെ തുടര്‍നടപടികള്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹു. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടോ; 

(സി)എങ്കില്‍ പ്രസ്തുത കേസില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2105


വായ്പ നല്‍കുവാന്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ 

ശ്രീ. സി. പി. മുഹമ്മദ്

(എ)സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍, ചെറുകിട ഇടത്തരം വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍ എന്നിവര്‍ക്ക് വായ്പ നല്‍കുന്പോള്‍ സഹകരണ വകുപ്പ് അംഗീകരിച്ച് നല്‍കിയിട്ടുള്ള ഉപനിബന്ധനകള്‍ക്ക് വിരുദ്ധമായി ബ്ലാങ്ക് ചെക്ക് ലീഫുകള്‍ ഒപ്പിട്ടുവാങ്ങിവരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സംഘങ്ങളില്‍നിന്നും വായ്പ കൈപ്പറ്റുകയും എന്തെങ്കിലും കാരണവശാല്‍ അടയ്ക്കാന്‍ വീഴ്ചവരുത്തുകയും ചെയ്യുന്ന വര്‍ക്കെതിരെ നിയമവും ചട്ടവും അനുശാസിക്കുന്ന റിക്കവറി നടപടി സ്വീകരിക്കുന്നതിനുപകരം ഇവരറിയാതെ ഇവരുടെ ബ്ലാങ്ക് ചെക്കുകളില്‍ തുകയെഴുതി ബാങ്ക് കളക്ഷനയച്ച് വണ്ടി ചെക്കാക്കി ക്രിമിനല്‍ കേസ്സുകള്‍ ഫയല്‍ ചെയ്യുന്ന സഹകരണസംഘം ചീഫ് എക്സിക്യൂട്ടീവ്സിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; 

(സി)സാധാരണക്കാരില്‍നിന്നും ഇത് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ അടിയന്തര അനേ്വഷണം നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; ഇത് സംബന്ധിച്ച് ഒരു പൊതു നിര്‍ദ്ദേശം സംഘങ്ങള്‍ക്ക് നല്‍കുമോ ?

2106


സബ്സ്റ്റാഫ് ഉദ്യോഗകയറ്റവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി 

ശ്രീ. ഇ.പി.ജയരാജന്‍

(എ)സഹകരണ മേഖലയിലെ സബ്സ്റ്റാഫിന്‍റെ ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാന്‍ കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; 

(ബി)മൂന്നുവര്‍ഷത്തെ സേവനവും നിശ്ചയിക്കപ്പെട്ട വിദ്യാഭ്യാസയോഗ്യതയുമുള്ളവര്‍ക്ക് നിലവിലുള്ള ക്ലാര്‍ക്ക് തസ്തികയിലെ ഒഴിവുകളിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുവാനുള്ള നിലവിലെ വ്യവസ്ഥ ഭേദഗതി ചെയ്യേണ്ട സാഹചര്യം എന്താണ്; 

(സി)ഒന്‍പത്പേരെ നേരിട്ടു നിയമിക്കുന്പോള്‍ ഒരാള്‍ക്കു പ്രമോഷന്‍ നല്‍കിയാല്‍ മതിയെന്ന നിബന്ധന വളരെകുറച്ചുമാത്രം ജീവനക്കാരുള്ള ബഹുഭൂരിപക്ഷം പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെയും ഉദ്യോഗകയറ്റത്തെ ബാധിക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഇതു സംബന്ധിച്ച് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ഇ)എങ്കില്‍ സബ്സ്റ്റാഫ് ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട ചട്ടം ഭേദഗതി റദ്ദു ചെയ്യുമോ?

2107


കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വിശദാംശം 

ശ്രീ. പാലോട് രവി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ത്രിവേണി ഗോഡൌണുകളും പാക്കിംഗ് സെന്‍ററുകളും വില്പനശാലകളും നന്മ സ്റ്റോറുകളും അനുവദിച്ചിട്ടുണ്ട്; ഇവയില്‍ വകുപ്പ് നേരിട്ട് നടത്തുന്നവ എത്ര; ഏജന്‍സികള്‍ വഴി നടത്തുന്നവ എത്ര; 

(ബി)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുന്പോള്‍ എത്ര ത്രിവേണി ഗോഡൌണുകളും പാക്കിംഗ് സെന്‍ററുകളും വില്പനശാലകളും നന്മ സ്റ്റോറുകളും ഉണ്ടായിരുന്നു; ഇവയില്‍ നേരിട്ട് നടത്തുന്നവയും ഏജന്‍സികള്‍ നടത്തുന്നവയും എത്രയായിരുന്നു; 

(സി)കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഹെഡ് ഓഫീസില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര സ്ഥിരം ജീവനക്കാരുണ്ട് എന്നും കോണ്‍ട്രാക്ട്, താല്ക്കാലിക സംവിധാനങ്ങളില്‍ എത്ര ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിക്കുമോ; 

(ഡി)കണ്‍സ്യൂമര്‍ ഫെഡ് വഴി എത്ര ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്; അവ ഏതെല്ലാം; 

(ഇ)2011-12, 2012-13, 2013-2014 വര്‍ഷങ്ങളില്‍ എത്ര കോടി രൂപയുടെ ഉല്പന്നങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് വില്പനയ്ക്കായി വാങ്ങിയിട്ടുണ്ട്; 

(എഫ്)ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ ഏതെല്ലാമാണെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ ഏതെല്ലാമാണെന്നും അറിയിക്കുമോ? 

2108


സഹകരണ സംഘങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്കുള്ള ബത്തകള്‍ 

ശ്രീ. രാജു എബ്രഹാം

(എ)സംസ്ഥാനത്ത് പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയവയുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ പ്രവര്‍ത്തിച്ചു വരുന്നവര്‍ക്ക് നിലവില്‍ ഓണറേറിയം, ദിനബത്ത, ക്ഷാമബത്ത തുടങ്ങിയ ഇനങ്ങളിലായി എത്ര രൂപ വീതമാണ് ഓരോ വിഭാഗങ്ങളിലും നല്‍കുന്നതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത തുക എന്നു മുതലാണ് അനുവദിച്ചിട്ടുള്ളത്; 

(ബി)ഓരോ വിഭാഗത്തിനും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഓണറേറിയം, ടി.എ, ഡി.എ തുക എത്ര വീതം എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(സി)വര്‍ഷങ്ങളായി സഹകരണ രംഗത്തു നാമമാത്രമായ തുക മാത്രം കൈപ്പറ്റി ജനസേവനം നടത്തി വരുന്ന സാധാരണക്കാരായവര്‍ക്ക് ക്ഷേമനിധിയോ പെന്‍ഷനോ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2109


പുതിയ സഹകരണ സ്ഥാപനങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര പുതിയ സഹകരണസ്ഥാപനങ്ങള്‍ ആരംഭിച്ചുവെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കുമോ?

2110


പിരിച്ചുവിടപ്പെട്ട സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നാളിതുവരെ സംസ്ഥാനത്ത്, ജനാധിപത്യരീതില്‍ തെരഞ്ഞെടുക്കപ്പെട്ട എത്ര സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പിരിച്ചുവിടപ്പെട്ടുവെന്നും, അവ ഏതൊക്കെയാണെന്നും, അവ പിരിച്ചുവിടപ്പെട്ട തീയതികള്‍ ഏതാണെന്നും ഉള്ള വിശദാംശങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാമോ?

2111


ഖാദി ആന്‍റ് വില്ലേജ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഖാദി ആന്‍റ് വില്ലേജ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള വ്യവസായങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് അനുവദിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഏതെല്ലാം വ്യവസായങ്ങളാണ് പ്രസ്തുത പരിധിയില്‍ വരുന്നത്; 

(സി)വ്യവസായങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്പ് ഖാദി ആന്‍റ് വില്ലേജ് ഇന്‍ഡസ്ട്രീസ് വകുപ്പ് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിശോധിക്കുന്നതെന്നും ആരാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതെന്നും വെളിപ്പെടുത്തുമോ ?

2112


ഖാദി വിപണന രംഗത്തെ നേട്ടങ്ങള്‍ 

ശ്രീ. കെ. മുരളീധരന്‍ 
'' അന്‍വര്‍ സാദത്ത്
'' കെ. ശിവദാസന്‍ നായര്‍ 
'' റ്റി. എന്‍. പ്രതാപന്‍

(എ)ഖാദി ഉല്‍പ്പന്ന വിപണന രംഗത്ത് എന്തെല്ലാം നേട്ടങ്ങള്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് കൈവരിച്ചിട്ടുണ്ട്;

(ബി)ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനമായി എത്ര കോടി രൂപ ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര ശതമാനം വര്‍ദ്ധനയാണ് വിപണന രംഗത്ത് ഉണ്ടായത്; വിശദമാക്കുമോ;

(ഡി)പ്രസുതുത നേട്ടങ്ങള്‍ കൈവരിക്കാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദാംശങ്ങള്‍ നല്‍കുമോ?

2113


ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് മുഖേനയുള്ള തൊഴിലവസരങ്ങള്‍ 

ശ്രീ. രാജു എബ്രഹാം

(എ)ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഖാദിഗ്രാമ വ്യവസായവകുപ്പ് ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന ഏതൊക്കെ പദ്ധതികള്‍ക്ക് എത്ര തുക വീതം അനുവദിക്കാറുണ്ട്;പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.