UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

8141 
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ) സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഈ വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;

(ബി) കഴി‍ഞ്ഞ വര്‍ഷത്തേതുപോലെ തന്നെയാണോ ഈ വര്‍ഷവും പ്രവേശനം നടക്കുകയെന്ന് അറിയിക്കുമോ;

(സി) സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എത്ര സീറ്റാണ് സര്‍ക്കാരിന് മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്താനായി ലഭിക്കുന്നത്;

(ഡി) ഈ വര്‍ഷത്തെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്ക് കോളേജുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഇ) എങ്കില്‍ എത്ര സീറ്റുകളിലേക്കാണ് പ്രവേശനം നടത്തിയിട്ടുളളത്; ഇത് മെഡിക്കല്‍ പ്രവേശനത്തെ ആകെ ബാധിക്കുമോ എന്നറിയിക്കുമോ;

(എഫ്) ഇതിനെതിരെ എന്തു നടപടികളാണ് സ്വീകരിക്കാന്‍ കഴിയുകയെന്ന് വിശദമാക്കുമോ?
 
  8142
ശ്രീ.  കെ. കെ. നാരായണന്‍

(എ) മെഡിക്കല്‍ സര്‍വ്വിസസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ അമിതാഭായിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;

(ബി) ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ലഭ്യമാക്കാമോ;

(സി) ഇവരെ ഈ തസ്തികയില്‍ നിയമിക്കുന്നതിനെതിരെ ധനവകുപ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നോ;

(ഡി) രേഖപ്പെടുത്തിയിരുന്നു എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ;

(ഇ) ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ഇവരെ ഈ തസ്തികയില്‍ തുടരാന്‍ അനുവദിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

(എഫ്) ഇതിന് ഉത്തരവ് നല്‍കിയത് ആരാണെന്നും ഇതിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
 
8143 
ശ്രീ. റ്റി. എന്‍. പ്രതാപന്‍

(എ) സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും പാരാമെഡിക്കല്‍ രംഗത്തേയും പ്രശ്നങ്ങള്‍ പ‍‌ഠിച്ച് പരിഹാരം കാണുന്നതിന് ഒരു കമ്മീഷനെ നിയമിക്കുവാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ;

(ബി) ഇവരുടെ കോമ്പന്‍സേറ്ററി അവധി, ആശുപത്രി വനിതാ ജീവനക്കാരുടെ
യൂണിഫോം, ഡി.എം.ഇ.യിലെ ജീവനക്കാര്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍സിന്റെ പൂര്‍ത്തികരണം സംസ്ഥാനത്ത് ഒരു ലബോറട്ടറി കൗണ്‍സില്‍ രൂപീകരണം എന്നീ കാര്യങ്ങള്‍ കമ്മീഷന്റെ പഠന വിഷയത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് കെെക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
 
8144 
ശ്രീ. എ. കെ. ബാലന്‍

(എ) തരൂര്‍ മണ്ഡലത്തിലെ പഴമ്പാലക്കോട് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിട നിര്‍മ്മാണ നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കുമോ;

(ബി) കെട്ടിടം നിര്‍മ്മിക്കാനുളള സ്ഥലം ഗ്രാമപഞ്ചാത്ത് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കുമോ;

(സി) കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്;

(ഡി) ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയത് ഏത് ഏജന്‍സിയാണ്; വിശദാംശങ്ങള്‍ നല്കുമോ?
 
8145 
ശ്രീ. ആര്‍. സെല്‍വരാജ്
  ''   പി. എ. മാധവന്‍
  ''   എം. പി. വിന്‍സെന്റ്
  ''   ലൂഡി ലൂയിസ്

(എ) കേരളത്തെ സമ്പൂര്‍ണ്ണ ആയുര്‍വേദ  സംസ്ഥാനമാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയില്‍ ആയുര്‍വേദ ചികിത്സക്ക് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഈ ലക്ഷ്യം കൈവരിക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
 
8146 
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

കാസര്‍ഗോഡ് ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ്  ചെയ്യുമ്പോള്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;  കൂടുതല്‍ സ്റ്റാഫിനെ നിയമിക്കുമോ;    നിലവിലുള്ള   ഡോക്ടര്‍മാര്‍ക്കും   ജീവനക്കാര്‍ക്കും    പ്രൊമോഷന്‍ നല്‍കുുമോ ?
 
8147 
ശ്രീ. റ്റി.വി. രാജേഷ്

(എ) കണ്ണൂര്‍ ജില്ലയിലെ ഇരിണാവ് ആയുര്‍വേദ ആശുപത്രിയില്‍ ഇപ്പോള്‍ എത്ര തസ്തികകളാണ് നിലവിലുള്ളത് ; എത്ര ഒഴിവുകള്‍ നിലവിലുണ്ട് ; കിടത്തി ചികിത്സ ആരംഭിച്ച  പ്രസ്തുത ആശുപത്രിയില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) പ്രസ്തുത ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം നല്‍കാമോ ?
 
8148 
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ) തിരുവനന്തപുരം ജില്ലയില്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ആയൂര്‍വ്വേദ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(ബി) ആയൂര്‍വ്വേദ സെന്ററുകള്‍ക്ക് താലൂക്കിലെ മറ്റു സ്ഥലങ്ങളില്‍ സബ‍്സെന്ററുകള്‍ അനുവദിക്കാറുണ്ടോ ;

(സി) ഇത്തരത്തില്‍ എത്ര സബ‍്സെന്ററുകള്‍ ജില്ലയിലാകെ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ഡി) ന‌െയ്യാറ്റിന്‍‌കര ആയൂര്‍വ്വേദ കേന്ദ്രത്തിന് സബ‍്സെന്റര്‍ അനുവദിക്കണമെന്ന നഗരസഭയുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
 
(ഇ) എങ്കില്‍  എവിടെ സബ‍്സെന്റര്‍ സ്ഥാപിക്കണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത് ;  ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കാമോ ;

(എഫ്) ഇതുമായി ബന്ധപ്പെട്ട് പുന്നയ്ക്കാട് പ്രദേശത്തെ നാട്ടുകാരുടെ നിവേദനം ലഭിച്ചിട്ടുണ്ടോ ;  പ്രസ്തുത നിവേദനത്തിലെ ആവശ്യം എന്തായിരുന്നുവെന്ന് അറിയിക്കുമോ ; ആവശ്യത്തിന്മേല്‍ നിലപാട് വ്യക്തമാക്കുമോ?
 
8149 
ശ്രീ. സി. കൃഷ്ണന്‍

(എ) ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാര്‍മസിസ്റ്റുമാരുടെ എത്ര ഒഴിവുകളുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(ബി) കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ ഒഴിവുണ്ടെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത ഒഴിവുകള്‍ പി. എസ്. സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; വിശദമാക്കാമോ?
 
8150 
ശ്രീ. പാലോട് രവി
  ,,  സണ്ണി ജോസഫ്
  ,,  പി. സി. വിഷ്ണുനാഥ്
  ,,  ലൂഡി ലൂയിസ്

(എ) ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഏതെല്ലാം ചികിത്സാരീതികളാണ് ഹോളിസ്റ്റിക് സെന്റര്‍ വഴി ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി) സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപ്പിക്കുവാന്‍ നടപടി എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?
 
8151 
ശ്രീമതി കെ. എസ്. സലീഖ

(എ) കേന്ദ്രആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന തിരുവനന്തപുരം ജില്ലയിലുള്ള വീനോബാനികേതനിലെ ആയുഷ് ആശുപത്രി പൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  എങ്കില്‍ വിനോബാനികേതനിലെ ആയുഷ് ആശുപത്രി നിലനിറുത്താന്‍ എന്തു നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;

(സി) നിലവിലെ ആയുഷ് കേന്ദ്രം സംരക്ഷിക്കുന്നതോടൊപ്പം മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള ആയുഷ്‌കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;

(ഡി) കേന്ദ്ര അനുമതി ലഭിക്കാതെ വന്നാല്‍ നിലവിലെ അയുഷ്‌കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് ഏറ്റെടുത്തു നടത്തുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
 
8152 
ശ്രീ.  പി. ഉബെെദുള്ള

( എ ) ആയൂര്‍വേദ, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സാ സമ്പ്രദായങ്ങള്‍ എകോപിപ്പിച്ചു കൊണ്ടുള്ള ആയുഷ്  ഹോളിസ്റ്റിക് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ടോ;

(ബി ) എങ്കില്‍ എവിടെയെല്ലാമാണ് ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുള്ളതെന്നും ഇതുവഴി നല്‍കിവരുന്ന ചികിത്സാ സൗകര്യങ്ങള്‍ എന്തെല്ലാമെന്നും വിശദീകരിക്കാമോ;

(സി ) മലല്പുറം ജില്ലയില്‍ ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ എവിടെയെല്ലാം; ജില്ലയിലെ ഓരോ മണ്ഡലത്തിലും ആയുഷ് ഹോളിസ്റ്റിക് കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
 
8153 
ശ്രീ. പുരുഷന്‍ കടലുണ്ടി

(എ) നാച്ചറോപ്പതിയും യോഗിക് സയന്‍സും  ശാസ്ത്രീയ ചികിത്സാ രീതിയായി അംഗീകരിച്ചുകൊണ്ട് കേരളത്തില്‍ എത്ര സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) ഇവിടെ എത്ര ഡോക്ടര്‍മാരും അനുബന്ധ തസ്തികകളുമുണ്ട് ; 

(സി) താരതമ്യേന ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതെന്ന് വിശേഷിപ്പിക്കുന്നതുമായ പ്രസ്തുത ചികിത്സാരീതി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ ഇതിനുവേണ്ടി കൈക്കൊണ്ടനടപടികള്‍ വിശദീകരിക്കാമോ ?
 
8154 
ശ്രീ. സി. കെ. സദാശിവന്‍

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട പുതിയ നിയമാവലിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
 
8155 
ശ്രീ. ബി. സത്യന്‍

(എ) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  2010 ജനുവരി മുതല്‍ ഇതുവരെ എത്ര സ്ഥിരനിയമനം നടത്തിയിട്ടുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത നിയമനത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എത്രപേര്‍ ഉണ്ടെന്ന് തസ്തിക തിരിച്ച് വിശദമാക്കാമോ;

(സി) ദേവസ്വം ബോര്‍ഡ് നിയമനത്തിന് സംവരണതത്വം പാലിക്കാറുണ്ടോ; എങ്കില്‍ സംവരണാനുകൂല്യം ശതമാനത്തില്‍ വ്യക്തമാക്കാമോ?
 
8156 
ശ്രീ. സി. കെ. സദാശിവന്‍

(എ) പ്രശസ്തമായ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പുതുതായി എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
 
8157 
ശ്രീ. പി. റ്റി. എ. റഹീം

(എ) ഭരണഘടനയുടെ അനുച്ഛേദം 290 പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കേണ്ട നിശ്ചിത തുക തന്നെയാണോ ഇപ്പോള്‍ നല്‍കിവരുന്നത് ;

(ബി) പ്രസ്തുത തുക കാലോചിതമായി പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
 
8158 
ശ്രീ. ജി. എസ്. ജയലാല്‍

(എ) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 2011-ല്‍  സ്റ്റാഫ് നഴ്സ് തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച എത്ര ജീവനക്കാരുടെ പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്ത് നല്‍കുവാനുണ്ടെന്ന്  കണക്കാക്കിയിട്ടുണ്ടോ ;   വിശദാംശം അറിയിക്കുമോ ;

(ബി) പ്രസ്തുത ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്,  പി.എസ്.സി. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ബന്ധപ്പെട്ടവരില്‍ നിന്ന് ലഭ്യമാക്കുവാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(സി) ഈ വിഭാഗം ജീവനക്കാരുടെ പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യാനുള്ള നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?
 
8159 
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ) ഗുരുവായൂര്‍ മണ്ഡലത്തില്‍ ഒരുമനയൂര്‍ പഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കണമെന്ന പ‍ഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് അടിയന്തിരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
 
8160 
ശ്രീ. ബി.ഡി. ദേവസ്സി

(എ) എ.കെ.ബി മിഷന്‍ ട്രസ്റ്റ് മേപ്പയൂര്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും, അവര്‍ നടത്തുന്ന നേഴ്സ് കം ഫാര്‍മസിസ്റ്റ് (ഹോമിയോ) എന്ന കോഴ്സിനും സര്‍ക്കാര്‍ അംഗീകാരമുണ്ടോ എന്നറിയിക്കാമോ ;

(ബി) പ്രസ്തുത കോഴ്സിന്  ഈ സ്ഥാപനത്തില്‍ മെരിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നതിന് എത്ര സീറ്റാണ് ഉള്ളതെന്നും ഇതിനായി എന്നുമുതലാണ്  അപേക്ഷ സ്വീകരിക്കുന്നതെന്നും  എപ്രകാരമാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും വ്യക്തമാക്കാമോ ;

(സി) ഈ സ്ഥാപനത്തിന്റെ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന ആക്ഷേപമുള്ള സാഹചര്യത്തില്‍ നേഴ്സ് കം ഫാര്‍മസിസ്റ്റ് (ഹോമിയോ) കോഴ്സുകള്‍ സര്‍ക്കാര്‍ ഹോമിയോ കോളേജുകളില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
 
8161 
ശ്രീ. ജി. സുധാകരന്‍

(എ) ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ അടങ്കല്‍ തുക എത്രയാണെന്നും ആരാണ് കരാറുകാരനെന്നും കരാര്‍ പ്രകാരം എന്ന് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കുമോ;

(ബി) പണി പൂര്‍ത്തിയാക്കി കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നു നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(സി) പഞ്ചകര്‍മ്മ ആശുപത്രിയില്‍ അനുവദനീയമായ തസ്തികകള്‍ എത്രയാണെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ എത്രയാണെന്നും ഒഴിവുകള്‍ എത്രയുണ്ടെന്നും അറിയിക്കുമോ;

(ഡി) പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
 
<<back

  


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.