UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

  8261
ശ്രീ. പി. സി. ജോര്‍ജ്

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം "സീ-പ്ലെയിന്‍" സര്‍വ്വീസ് ആരംഭിക്കുന്നതിനായി ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തുകയുണ്ടായി; വര്‍ഷം തിരിച്ചുളള കണക്ക് നല്കുമോ;

(ബി) പ്രസ്തുത പദ്ധതി വഴി ഇതുവരെ സംസ്ഥാനത്തിന് എന്തു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു;

(സി) "സീ-പ്ലെയിന്‍" സര്‍വ്വീസ് കാര്യത്തില്‍ എന്തു തുടര്‍നടപടികളാണ് ഉദ്ദേശിക്കുന്നത്?

8262 
ശ്രീ. എസ്. ശര്‍മ്മ
,,    കെ. സുരേഷ് കുറുപ്പ്
,,   സി.കെ. സദാശിവന്‍
,,    എ.എം. ആരിഫ്

( എ ) പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ജലവിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി )  ജലവിമാന സര്‍വ്വീസ് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നോ; എങ്കില്‍ അതിന്റെ  അടിസ്ഥാനത്തില്‍  എടുത്ത തീരുമാനങ്ങള്‍ അറിയിക്കുമോ?
 
8263 
ശ്രീ. റ്റി.എന്‍. പ്രതാപന്‍
  ,,  എ.റ്റി. ജോര്‍ജ്
  ,,  ജോസഫ് വാഴക്കന്‍
  ,,  കെ. ശിവദാസന്‍ നായര്‍

(എ) സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദവിനോദസഞ്ചാര വികസനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;  വിശദമാക്കുമോ;

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(സി) ആരെല്ലാമാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി) പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
 
8264 
ശ്രീ. എ.കെ. ശശീന്ദ്രന്‍
,,    തോമസ് ചാണ്ടി
 
(എ) ഹൈറേഞ്ച് ഇക്കോടൂറിസം പദ്ധതിയുടെ നടത്തിപ്പിന്റെ പുരോഗതി വെളിപ്പെടു ത്താമോ;

(ബി) ഹൈറേഞ്ച് ഇക്കോടൂറിസം പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാമോ;

(സി) മേല്‍പ്പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ആരംഭിക്കേണ്ടിയിരുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏതുവരെയായിയെന്ന് വെളിപ്പെടുത്താമോ;

(ഡി) മലയോര ഹൈവേ നടപ്പിലാക്കുന്നതിന്റെ ഭാഗമായി "ചെല്ലഞ്ചി" പാലത്തിന്റെ  പുന:രുദ്ധാരണ നടപടി ഏതുവരെയായെന്ന്  വ്യക്തമാക്കുമോ;

(ഇ) മലയോര മേഖലകളെ ലക്ഷ്യമിട്ട് ഹൈറേഞ്ച് ഇക്കോടൂറിസം പദ്ധതി നടപ്പിലായാല്‍ സര്‍ക്കാരിന് ടൂറിസം വകുപ്പിന്റേതായി അധിക വരുമാനം ലഭിയ്ക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
 
8265 
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം.വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്

(എ) തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നടപ്പാക്കിയ ടൂറിസ്റ്റ് വിസ ഓണ്‍ അറെെവല്‍ പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശ രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്തിയ ശേഷം  പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ ;

(സി) വിദേശ ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തില്‍ ഇതര ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്ക്   എത്ര     ശതമാനമാണെന്ന്
 വ്യക്തമാക്കുമോ ?
 
8266 
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
‍ഡോ. എന്‍. ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്
,,   റോഷി അഗസ്റ്റിന്‍

(എ) ഉത്തരവാദിത്വ വിനോദ സഞ്ചാരം  'വ്യവസായിക കാഴ്ചപ്പാട് ' എന്ന പേരില്‍ നടത്തിയ ആദ്യ കോണ്‍ഫറന്‍സ് എത്രത്തോളം വിജയകരമായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കോണ്‍ഫറന്‍സ് വിനോദസഞ്ചാരികളുടെ ആവശ്യങ്ങള്‍ സേവനദാതാക്കള്‍ക്ക് മനസ്സിലാക്കുന്നതിന് എത്രത്തോളം സഹായകരമായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
 
8267 
ശ്രീ. തേറമ്പില്‍ രാമക‍ൃഷ്ണന്‍
 ,,   കെ. മുരളീധരന്‍
 ,,   ഷാഫി പറമ്പില്‍
 ,,   ഹൈബി ഈഡന്‍‌

(എ) വിനോദസഞ്ചാര സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിനും ശക്തിപ്പെടുത്തലിനും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ;  വിശദമാക്കുമോ ;

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ്  ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ ;
 
(സി) ആരെല്ലാമാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ ;

 (ഡി) പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ ?
 
8268 
ശ്രീ. പാലോട് രവി
  ,,  എ. പി. അബ്ദുള്ളക്കുട്ടി
  ,,  അന്‍വര്‍ സാദത്ത്
  ,,  പി.എ. മാധവന്‍

(എ) സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ ; 

(ബി) എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടങ്ങളില്‍ പദ്ധതിയനുസരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ;

(സി) പദ്ധതികള്‍ക്കായി എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ; 

(ഡി) പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

 
8269 
ശ്രീ. സി. പി. മുഹമ്മദ്
 ''   തേറമ്പില്‍ രാമകൃഷ്ണന്‍
 ''   കെ. മുരളീധരന്‍
 ''   റ്റി. എന്‍. പ്രതാപന്‍

(എ) വിനോദസഞ്ചാര വകുപ്പിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) യു.എന്‍.ഒ. യുമായി ബന്ധപ്പെട്ട ഏതെങ്കിലും ഏജന്‍സികളുടെ അവാര്‍ഡ് വിനോദ സഞ്ചാര വകുപ്പിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
 
8270 
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ) മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആവശ്യത്തിനുവേണ്ടി എത്ര വാഹനങ്ങളുണ്ടെന്നും ഓരോന്നിന്റെയും രജിസ്ട്രേഷന്‍ നമ്പര്‍ ഏതാണെന്നും വ്യക്തമാക്കുമോ ;

(ബി) മന്ത്രിമാരുടെയും വി.വി.ഐ.പി, വി.ഐ.പി കളുടെയും ആവശ്യത്തിനുവേണ്ടി ടൂറിസം വകുപ്പിന്റെ കീഴില്‍ ഓരോ ജില്ലയിലും എത്ര വാഹനങ്ങളുണ്ടെന്നും അവയുടെ ഓരോന്നിന്റെയും രജിസ്ട്രേഷന്‍ നമ്പര്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ ;

(സി) മന്ത്രിമാരുടെയും ടൂറിസം വകുപ്പിന്റെയും വാഹനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ഡി) ഈ വാഹനങ്ങള്‍ക്ക് വേഗപരിധി ബാധകമാണോ എന്ന് വ്യക്തമാക്കുമോ ;

(ഇ) ഇത്തരം വാഹനങ്ങളെ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കന്നതില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് മോട്ടോര്‍വാഹന നിയമത്തില്‍ എന്തെങ്കിലും ഭേദഗതി കൊണ്ടുവന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?
 
8271 
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എം.എ വാഹീദ്
,, സി.പി. മുഹമ്മദ്
,, തേറമ്പില്‍ രാമകൃഷ്ണന്‍

(എ) ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര വിനോദസഞ്ചാരികള്‍ സംസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്രയെന്നും വിദേശ വിനോദസഞ്ചാരികള്‍ എത്രയെന്നും വ്യക്തമാക്കുമോ;

(ബി) ഈ കാലയളവില്‍ സംസ്ഥാനം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ ആകര്‍ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് ഭരണതലത്തില്‍ എടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി) വിനോദസഞ്ചാരികളുടെ വര്‍ദ്ധനവ് അനുസരിച്ച് സംസ്ഥാനത്തിന്റെ വരുമാനം എത്ര വര്‍ദ്ധിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
 
8272 
ശ്രീ. എം. ഹംസ

(എ) അന്യസംസ്ഥാന ടൂറിസ്റ്റുകളെയും വിദേശടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്നതിനായി  ഈ
സര്‍ക്കാര്‍     എന്തെല്ലാം   നടപടികള്‍   സ്വീകരിച്ചുവെന്നും   അതിനായി   എത്ര  തുക
ചെലവഴിച്ചുവെന്നും  വ്യക്തമാക്കുമോ ; 1.7.2011 മുതല്‍ 31.3.2014 വരെ  എത്ര തുക
ചെലവഴിച്ചുവെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ ;

(ബി) വിനോദസഞ്ചാര സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ ;

(സി) സംസ്ഥാനത്ത് 1.7.2011 മുതല്‍ 31.3.2014 വരെ സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; അതില്‍ ആഭ്യന്തര വിദേശ ടൂറിസ്റ്റുകളുടെ കണക്ക് പ്രത്യേകം പ്രത്യേകം നല്‍കാമോ ;

(ഡി) സംസ്ഥാനത്തെ ടൂറിസ്റ്റ്  സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ?

8273 
ശ്രീ. എം.വി. ശ്രയാംസ്  കുമാര്‍

(എ ) 2012-13, 2013-14 വര്‍ഷങ്ങളില്‍ ടൂറിസം വികസനത്തിനായി കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) ഓരോ പദ്ധതിക്കും അനുവദിച്ച തുകയും ചെലവഴിച്ച തുകയും എ്രതയെന്ന് വ്യക്തമാക്കുമോ ;

(സി) ഇതില്‍ പൂര്‍ത്തിയാക്കാത്ത പ്രവൃത്തികളുടെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
 
8274 
ശ്രീ.  സി.കെ. സദാശിവന്‍

(എ ) പ്രസിദ്ധമായ കായംകുളം ജലോത്സവത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സീകരിക്കുമോ;

(ബി) ജലോത്സവം നടക്കുന്ന കായല്‍ തീരത്തിന്റെ കിഴക്ക് ഭാഗത്തുള്ള ചതുപ്പ് ഭൂമി കരഭൂമിയാക്കി ഉയര്‍ത്തി പാര്‍ക്കിംഗിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
 
8275 
ശ്രീ. വി. ശശി

(എ) വിനോദസഞ്ചാര വകുപ്പ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാം;

(ബി) ഓരോ പദ്ധതിയും നടപ്പാക്കുന്ന സ്ഥലങ്ങളും അവ ഓരോന്നിനും വകയിരുത്തിയിട്ടുള്ള തുകയെത്രയെന്നും വെളിപ്പെടുത്തുമോ;

(സി) ഓരോ പദ്ധതിയുടെയും പുരോഗതി വിലയിരുത്താമോ?
 
8276 
ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കരുനാഗപ്പള്ളി മണ്ഡലത്തില്‍ ടൂറിസം വകുപ്പുവഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയ്ക്ക് ഓരോന്നിനും എന്ത് തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ; ഇനിയും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
 
8277 
ശ്രീ. കെ. കുഞ്ഞിരാമന്‍  (ഉദുമ)

(എ) കാസര്‍ഗോഡ് ജില്ലയില്‍ നിലവിലുള്ള ബേക്കല്‍ ബീച്ച് പാര്‍ക്കിന് സമീപം പുതിയ പാര്‍ക്ക് സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ടോ ;
(ബി) എത്ര രൂപയാണ് നിര്‍മ്മാണത്തിന് ചെലവായിട്ടുള്ളത് ; പ്രസ്തുത പാര്‍ക്ക്  പൂര്‍ത്തിയാക്കി ടൂറിസ്റ്റുകള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ടോ ;  ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വിശദമാക്കാമോ  ;

(സി) പ്രസ്തുത പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഇനി എത്ര തുക വേണ്ടിവരും;  ആയത് ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ടോ ;  വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ഡി) പണി പൂര്‍ത്തിയാക്കി ഈ പുതിയ പാര്‍ക്ക് ടൂറിസ്റ്റുകള്‍ക്കായി എന്ന് തുറന്ന് കൊടുക്കാനാവുമെന്ന് അറിയിക്കാമോ ?
 
8278 
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ) കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കെ.ടി.ഡി.സി.ക്ക് കോട്ടേജുകള്‍ നിര്‍മ്മിക്കുന്നതിന് എത്ര ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) പ്രസ്തുത സ്ഥലം പ്രയോജനപ്പെടുത്തി കെ.ടി.ഡി.സി. എത്ര കോട്ടേജുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇതില്‍ എത്ര എണ്ണം പൂര്‍ത്തിയായിട്ടുണ്ടെന്നും വിശദമാക്കാമോ?

8279 
ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

(എ ) കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ടൂറിസം എയ്ഡ് പോസ്റ്റ് പണി കഴിപ്പിച്ചിട്ടുണ്ടോ; വിശാദാംശങ്ങള്‍ അറിയിക്കാമോ;

(ബി) പണി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ടൂറിസം എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത എയ്ഡ് പോസ്റ്റ്  പ്രാവര്‍ത്തികമാക്കാനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
 
8280 
ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ) കാസര്‍ഗോഡ് ജില്ലയിലെ റാണീപുരം ഇക്കോ-ടൂറിസം പദ്ധതി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ;

(ബി) എങ്കില്‍ പദ്ധതി പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?
 
8281 
ശ്രീ. ആര്‍. രാജേഷ്

(എ ) ഇൗ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആലപ്പുഴ ജില്ലയില്‍ വിനോദസഞ്ചാരവകുപ്പ് നടപ്പിലാക്കിയ പ്രവ്യത്തികളുടെ വിശദാംശങ്ങള്‍ മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(ബി) മാവേലിക്കര വെട്ടിക്കാേട്ട് ചാല്‍ നവീകരണവുമായി ബന്ധപ്പെട്ട് എം.എല്‍. എ. നല്‍കിയ വിശദമായ പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ഇതിന്റെ ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ;

(സി) 2014-15 വര്‍ഷത്തില്‍ മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കുവാനുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
 
8282
ശ്രീ. എം. ഹംസ

(എ) ഒറ്റപ്പാലം മണ്ഡലത്തില്‍ നിളയുടെ ടൂറിസം സാധ്യതകളെ സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ഏതു ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ചെലവുകള്‍ക്കായി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(സി) ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ഡി) മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയോ എന്നുള്ളതിന്റെ വിശദാംശം ലഭ്യമാക്കാമോ?
 
8283 
ശ്രീ. ജോസ് തെറ്റയില്‍

(എ) കാലടി, മലയാറ്റൂര്‍ തുടങ്ങിയ പഞ്ചായത്തുകളെയും മണപ്പാട്ടുചിറ, പ്ലാന്റേഷന്‍, ഏഴാറ്റുമുഖം, അതിരപ്പിള്ളി, മഹാഗണിത്തോട്ടം, കോടനാട് തുടങ്ങിയ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് "വണ്‍ ഡേ ടുറിസം പാക്കേജ്'' ന് രൂപം കൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുത പ്രദേശങ്ങളിലേക്കുള്ള കാലടി-മലയാറ്റൂര്‍ റോഡ്, മഞ്ഞപ്ര-നടുവട്ടം, മലയാറ്റൂര്‍, ഏഴാറ്റുമുഖം, അതിരപ്പിള്ളി തുടങ്ങിയ  പ്രദേശങ്ങളിലെ റോഡുകളുടെ വികസനത്തിനായി ടുറിസം വകുപ്പ് നടപടി സ്വികരിക്കുമോ;

(സി) ഏഴാറ്റുമുഖത്തേയും തുമ്പൂര്‍മുഴിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെയും മഹാഗണിത്തോട്ടത്തിന്റെയും, ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്റെയും നിര്‍മ്മാണത്തിനും നവീകരണത്തിനും നടപടി സ്വീകരിക്കുമോ;

(ഡി) മഹാഗണിത്തോട്ടത്തെ എക്കോ ടൂറിസം സെന്ററാക്കി വികസിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
 
8284 
ശ്രീ. കെ. അജിത്

 (എ) വിനോദസഞ്ചാരവകുപ്പിന്റെ കീഴില്‍ ടൂറിസം സംബന്ധമായി നടത്തപ്പെടുന്ന കോഴ്സുകള്‍ ഏതൊക്കെയെന്നും ഇത് ഏതൊക്കെ സ്ഥാപനങ്ങളാണ് നടത്തുന്നതെന്നും പ്രസ്തുത കോഴ്സുകള്‍ക്ക് സര്‍വ്വകലാശാലകള്‍ അംഗീകാരം നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്ത് നടത്തപ്പെടുന്ന ടൂറിസം കോഴ്സുകള്‍ പാസ്സായവര്‍ക്ക് വിനോദസഞ്ചാര വകുപ്പില്‍ നിയമനം നല്‍കാറുണ്ടോ; എങ്കില്‍ ഏതൊക്കെ തസ്തികകളിലാണ് നിയമനം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ടൂറിസം വകുപ്പിലെ ഡയറക്ടര്‍ക്ക് താഴെയുള്ള തസ്തികകളും പ്രസ്തുത തസ്തികകള്‍ക്ക് ആവശ്യമായ അടിസ്ഥാനയോഗ്യതകളും ഏന്തൊക്കെയെന്ന് വെളിപ്പെടുത്തുമോ?
 
8285 
ശ്രീമതി പി. അയിഷാ പോറ്റി

 (എ ) സംസ്ഥാനത്ത് ടൂറിസം കോഴ്സുകള്‍ നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; കോഴ്‍സുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി ) ടൂറിസം കോഴ‍്സുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും സിലബസ് പരിഷ്കരിക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
 
8286 
ശ്രീ. പി. തിലോത്തമന്‍

(എ) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി വിവിധ ജില്ലകളില്‍ സേവനമനുഷ്ടിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) ഇവരില്‍  എത്ര പേര്‍ ടൂറിസം ഡിപ്ലോമയോ ഡിഗ്രിയോ പാസായിട്ടുള്ളവരാണെന്നു പറയാമോ;

(സി) വിനോദസഞ്ചാരമേഖലയുടെ വിവിധ സാധ്യതകള്‍ പഠിക്കുകയും പ്രസ്തുത മേഖലയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ യോഗ്യതകള്‍ നേടുകയും ചെയ്തവരെ ഡി.ടി.പി.സി. സെക്രട്ടറിമാരായി നിയമിക്കാത്തത് എന്തുകൊണ്ടാണെന്നു പറയാമോ; ഇപ്രകാരം വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ ഇത്തരം പദവികളില്‍ നിയമിക്കുന്നതുകൊണ്ടാണ് ടൂറിസം മേഖലയില്‍ ആവശ്യമായ പുരോഗതി  നേടാത്തതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ ?
 
8287 
ശ്രീ. സി. കൃഷ്ണന്‍

(എ) ടൂറിസം വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുമാരെ സ്ഥിരപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ബി) ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ജോലി ഭാരത്തിനനുസരിച്ച് ഗാര്‍ഡുകളുടെ എണ്ണം വര്‍ദ്ധപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) ലൈഫ് ഗാര്‍ഡുകള്‍ക്ക് ആധുനിക രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;  വിശദമാക്കാമോ ?
 
8288 
ശ്രീമതി  പി. അയിഷാ പോറ്റി

(എ ) ഡി.ടി.പി.സി.കളില്‍ ജോലിചെയ്തുവരുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ? 
 
8289 
ശ്രീ.  ഇ. പി. ജയരാജന്‍

(എ ) വിനോദസഞ്ചാര വികസന വകുപ്പില്‍ മാനേജര്‍ ഗ്രേഡ് 1 തസ്തികയിലേയ്ക്ക് തസ്തിക മാറ്റം മുഖേന നിയമനം ലഭിക്കുന്നതിന് ഫീഡര്‍ കാറ്റഗറിയിലുള്ള ജീവനക്കാരുടെ യോഗ്യതയില്‍  സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍ നല്‍കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റായ ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോട്ടല്‍ റിസപ്ഷന്‍, ബുക്ക് കീപ്പിംഗ് ആന്റ് ടെെപ്പ് റെെറ്റിംഗ് എന്നിവ മതിയായ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
 
<<back

  


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.