UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2562


പട്ടികജാതിക്കാരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് വിശദമായ പഠനം 

ശ്രീ. ഇ.കെ. വിജയന്‍

(എ)പട്ടികജാതിക്കാരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)പട്ടികജാതിക്കാരുടെ സാമൂഹിക അവസ്ഥ ദേശീയതലത്തിലുള്ള അവസ്ഥയുമായി താരതമ്യം നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകള്‍ വിശദമാക്കാമോ;

(സി)പട്ടികജാതിക്കാരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് നിലവിലുള്ള പദ്ധതികള്‍ പര്യാപ്തമാണോ; 

(ഡി)ആണെങ്കില്‍ അതിന്‍റെ കാര്യക്ഷമമായ നടത്തിപ്പിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2563


പട്ടികജാതിക്ഷേമം ഉറപ്പാക്കുന്നതിന് പദ്ധതികള്‍ 

ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
'' വി. പി. സജീന്ദ്രന്‍ 
'' എം. എ. വാഹീദ് 
'' ലൂഡി ലൂയിസ്

(എ)മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി പട്ടികജാതി ക്ഷേമം ഉറപ്പാക്കുന്നതിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?

2564


വിനോദസഞ്ചാരമേഖലയിലെ ജനകീയ പങ്കാളിത്തം 

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, വര്‍ക്കല കഹാര്‍ 
,, ഹൈബി ഈഡന്‍

(എ)മിഷന്‍ 676ല്‍ ഉള്‍പ്പെടുത്തി വിനോദസഞ്ചാരമേഖലയില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; 

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?

2565


പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല സമുദായങ്ങള്‍ക്കായി നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എ.കെ. ബാലന്‍

(എ)പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല സമുദായങ്ങളുടെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ബഡ്ജറ്റില്‍ എത്ര തുക നീക്കിവച്ചിരുന്നുവെന്നും ആയതില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇവര്‍ക്കായി വിഭാവനം ചെയ്തിരുന്നതെന്ന് വിശദമാക്കുമോ; 

(സി)ഓരോ വര്‍ഷവും എത്ര കുടുംബങ്ങള്‍ക്കാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നതെന്നും എത്ര കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിച്ചുവെന്നും വ്യക്തമാക്കുമോ; 

(ഡി)ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ആരാണെന്നും, ഇതിനുള്ള മാനദണ്ധം എന്താണെന്നും വിശദമാക്കുമോ; ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത് ആരാണെന്ന് വ്യക്തമാക്കുമോ? 

2566


പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങുവാന്‍ വേണ്ടി നീക്കിവെച്ച തുക 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങുവാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷം നീക്കിവെച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ; 

(ബി)അപേക്ഷ നല്‍കിയ അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുവാന്‍ അനുവദിച്ച തുക പര്യാപ്തമാണോ?

2567


ഒ.എല്‍.എച്ച് കോളനികളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം 

ശ്രീ. മോന്‍സ് ജോസഫ്

(എ)ഒ.എല്‍.എച്ച് കോളനികളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്ന കാര്യം പരിശോധിക്കുമോ; 

(ബി)പ്രസ്തുത കോളനികളിലെ സ്ഥലം കൈമാറ്റം ചെയ്യാന്‍ പാടില്ല എന്ന വ്യവസ്ഥ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഒ.എല്‍.എച്ച് കോളനികളിലെ സ്ഥിരതാമസക്കാര്‍ക്ക് സ്വന്തം പേരില്‍ സ്ഥലം ഇല്ല എന്ന കാരണത്താല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് ഒ.എല്‍.എച്ച് കോളനിയില്‍ ഇപ്രകാരം എത്ര താമസക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഇവര്‍ക്ക് സര്‍ക്കാരിന്‍റെയും പഞ്ചായത്തിന്‍റെയും ആനുകൂല്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

2568


""സ്വയംപര്യാപ്ത ഗ്രാമം'' 

ശ്രീ. സി. കൃഷ്ണന്‍

""സ്വയംപര്യാപ്ത ഗ്രാമം'' പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ നിയോജകമണ്ധലം അടിസ്ഥാനത്തില്‍ വിശദമാക്കാമോ? 

2569


സ്വയംപര്യാപ്ത ഗ്രാമപദ്ധതിയിലുള്‍പ്പെടുത്തി നാട്ടികമണ്ഡലത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ 

ശ്രീമതി ഗീതാഗോപി

(എ)നാട്ടിക നിയോജക മണ്ഡലത്തിലെ ശിവപുരം കോളനിയില്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഏതുവരെയായി എന്ന് വിശദമാക്കുമോ; 

(ബി)പ്രവൃത്തികള്‍ക്ക് കാലതാമസം നേരിടുന്നതിന് കാരണം ബോധ്യപ്പെടുത്തുമോ; കാലതാമസം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;

(സി)എസ്റ്റിമേറ്റ് പ്രകാരമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പദ്ധതിയുടെ ഉദ്ഘാടനം എന്ന് നടത്തുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

2570


സ്വയംപര്യാപ്തഗ്രാമം പദ്ധതിയിലേയ്ക്ക് കോഴിക്കോട് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കോളനികള്‍ 

ശ്രീ. പി. റ്റി. എ. റഹീം

(എ)സ്വയം പര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ നടത്തുന്നതിന് കോഴിക്കോട് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികള്‍ ഏതെല്ലാമാണെന്ന് നിയോജകമണ്ധലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; 

(ബി)ഇവയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ; 

(സി)കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആന്പ്രമ്മല്‍ പട്ടികജാതി കോളനിയെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2571


സ്വയം പര്യാപ്ത ഗ്രാമം പദ്ധതി 

ശ്രീ. തോമസ് ചാണ്ടി

കുട്ടനാട് നിയോജക മണ്ധലത്തില്‍ തകഴി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ കസ്തുര്‍ബാ, കുന്നയ്ക്കല്‍, മാപല്ലക്കല്‍ കോളനികളിലായുള്ള 82 കുടുംബങ്ങളെ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ ?

2572


വീടില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ 

ശ്രീ. എ. കെ. ബാലന്‍ 
,, പുരുഷന്‍ കടലുണ്ടി 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 

(എ)വീടില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാനും തകര്‍ന്ന വീടുകള്‍ നന്നാക്കാനുമുള്ള പദ്ധതി ഫലപ്രദമായി നടക്കാത്തതിന്‍റെ കാരണം അറിയിക്കാമോ; 

(ബി)പണി പൂര്‍ത്തിയാകാത്ത വീടുകളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ;

(സി)കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പട്ടികജാതിയില്‍പ്പെട്ട ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനായി നീക്കിവെച്ചിരുന്ന 125 കോടി രൂപയില്‍ 20% മാത്രം ചെലവഴിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാമോ? 

2573


വാമനപുരം നിയോജകമണ്ധലത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഭവന രഹിതര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)വാമനപുരം മണ്ധലത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഭവന രഹിതര്‍ എത്രയാണെന്നുള്ള വിവര ശേഖരണം നടത്തിയിട്ടുണ്ടോ; 

(ബി)ഇവരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(സി)ഇവര്‍ക്ക് വീടുവച്ച് നല്‍കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുതെന്ന് അറിയിക്കുമോ?

2574


വാമനപുരം നിയോജക മണ്ഡലത്തില്‍ പട്ടികജാതിക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതി 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വാമനപുരം നിയോജക മണ്ഡലത്തില്‍ പട്ടികജാതിക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)പുതിയ എന്തെല്ലാം പദ്ധതികളാണ് ഇക്കാര്യത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2575


വാത്സല്യനിധി പദ്ധതി 

ശ്രീ. പി. കെ. ബഷീര്‍

(എ)നിര്‍ദ്ധനരായ പട്ടികജാതി പെണ്‍കുട്ടികളുടെ സംരക്ഷണാര്‍ത്ഥം വാത്സല്യനിധി എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ഡങ്ങളും വിശദമാക്കാമോ?

2576


പട്ടികജാതിക്കാര്‍ക്ക് വീട് വയ്ക്കാന്‍ അനുവദിച്ചഭൂമി കരിങ്കല്‍ ക്വാറി മാഫിയ കയ്യേറിയ സംഭവം 

ശ്രീ. വി. ശശി

(എ)പട്ടികജാതിക്കാര്‍ക്ക് ഐ.എ.വൈ, ഇ.എം.എസ് ഭവനപദ്ധതികള്‍ പ്രകാരം വീട് വയ്ക്കാന്‍ അനുവദിച്ച ഭൂമി കരിങ്കല്‍ ക്വാറി മാഫിയ കയ്യേറിയതായി റിപ്പോര്‍ട്ട് ചെയ്ത എത്ര സംഭവങ്ങള്‍ ഉണ്ടായിയെന്ന് വ്യക്തമാക്കാമോ; 

(ബി)ഇത്തരം സംഭവങ്ങളില്‍ സ്വീകരിച്ച നടപടി പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിനറിയുമോ; എങ്കില്‍ വിശദമാക്കുമോ?

2577


പൊതുമരാമത്ത് വകുപ്പ് വഴി നടപ്പിലാക്കുന്ന പട്ടികജാതി വകുപ്പിന്‍റെ ഫണ്ടുവിനിയോഗം 

ശ്രീ. എ.കെ. ബാലന്‍

(എ)പൊതുമരാമത്ത് വകുപ്പ് വഴി നടപ്പിലാക്കുന്ന പട്ടികജാതി വകുപ്പിന്‍റെ ഫണ്ട് വിനിയോഗം ഫലപ്രദമാണോയെന്ന് വ്യക്തമാക്കുമോ ;

(ബി)കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എത്ര തുകയാണ് പൊതുമരാമത്ത് വകുപ്പുവഴി നടപ്പിലാക്കുന്ന പദ്ധതിക്കായി ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെന്നും അതില്‍ എത്ര രൂപവരെ ഓരോ വര്‍ഷവും ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ; ഓരോ വര്‍ഷത്തെയും കണക്ക് ലഭ്യമാക്കുമോ ; 

(സി)പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ച ഏതെല്ലാം പദ്ധതികളാണ് ഇതുവരെയും പൂര്‍ത്തിയാകാത്തതെന്ന് വ്യക്താമക്കുമോ; പദ്ധതിയുടെ പേര്, ഫണ്ട് അനുവദിച്ച വര്‍ഷം, അനുവദിച്ച തുക, പണിയുടെ നിലവിലെ സ്ഥിതി ഇവ വ്യക്തമാക്കുമോ ; 

(ഡി)പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കുമോ ?

2578


പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) നിയമം 1989 - പ്രകാരമുള്ള നഷ്ടപരിഹാരം 

ശ്രീ.എ.കെ.ബാലന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അതിക്രമങ്ങള്‍ക്ക് ഇരയായ എത്രപേര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) നിയമം-1989 അനുസരിച്ച് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും എത്ര രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ; 

(ബി)ഈ പദ്ധതിക്കായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ബജറ്റില്‍ എത്ര തുകയാണ് ഉള്‍ക്കൊള്ളിച്ചിരുന്നതെന്നും അതില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)നഷ്ടപരിഹാരം ആവശ്യപ്പെട്ട് എത്ര അപേക്ഷകളാണ് ഓരോവര്‍ഷവും ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം തരത്തിലുള്ള കഷ്ടനഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയാണെന്നും വിശദമാക്കുമോ; ആരാണ് നഷ്ടപരിഹാരതുക നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

2579


കോഴിക്കോട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കെട്ടിടനിര്‍മ്മാണം 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത കെട്ടിടത്തില്‍ എന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ? 

2580


പട്ടികജാതി, പരിവര്‍ത്തിത വിഭാഗക്കാര്‍ എടുത്ത വിവിധയിനം വായ്പകള്‍ എഴുതിത്തള്ളല്‍ 

ശ്രീ. രാജൂ എബ്രഹാം

(എ)പട്ടികജാതി, പരിവര്‍ത്തിത വിഭാഗത്തില്‍പ്പെടുന്നവര്‍ സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും എടുത്തിട്ടുള്ളതില്‍ കുടിശ്ശികയായിട്ടുള്ളതും, തിരിച്ചടവ് കാലാവധി കഴിഞ്ഞതുമായ വിവിധയിനം വായ്പകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത് ഏത് തീയതിയിലാണെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള തീയതിക്കുശേഷം എടുത്ത വായ്പ കുടിശ്ശികയായിട്ടുണ്ടെങ്കില്‍ അത്തരം വായ്പകള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ. എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)വായ്പ എഴുതിത്തള്ളല്‍ പദ്ധതിപ്രകാരം എത്രപേര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചുയെന്ന് വ്യക്തമാക്കുമോ; എത്ര കോടി രൂപയാണ് ഇതുവഴി എഴുതിത്തള്ളിയതെന്ന് വ്യക്തമാക്കുമോ; 

(ഡി)വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ വായ്പ തുകയ്ക്ക് പരിധി നിശ്ചയിച്ചിരുന്നോയെന്നും എങ്കില്‍ എത്രയാണെന്നും വ്യക്തമാക്കുമോ; 

(ഇ)ഈ പദ്ധതിക്കായി അനുവദിച്ചിരുന്ന സമയപരിധി എന്നാണ് അവസാനിച്ചതെന്ന് വ്യക്തമാക്കുമോ; പല കാരണങ്ങളാലും ഈ സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന ഈ വിഭാഗത്തില്‍പ്പെടുന്നയാളുകള്‍ക്ക് ഒരവസരംകൂടി നല്‍കാന്‍ തയ്യാറാകുമോ; വായ്പാ പരിധി ഒരു ലക്ഷം രൂപാവരെയാക്കി ഉയര്‍ത്തി പരമാവധി ആനുകൂല്യം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

2581


പട്ടികജാതി - പട്ടികവര്‍ഗ്ഗ കോര്‍പറേഷന് നല്‍കിയ തുക 

ശ്രീ. വി. ശശി

(എ)പട്ടികജാതി - പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ വര്‍ഷവും എത്ര രൂപാ വീതം നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ബി)ഈ തുക ഓരോ വര്‍ഷവും ഏതെല്ലാം പദ്ധതികള്‍ക്കായി എത്ര രൂപാ വീതം നീക്കിവെച്ചുവെന്നും ഓരോ പദ്ധതികളിലും ഉണ്ടായ വാര്‍ഷിക ചെലവിന്‍റെ വിവരവും ലഭ്യമാക്കുമോ; 

(സി)ഓരോ പദ്ധതിയിലും എത്ര ഗുണഭോക്താക്കള്‍ക്ക് ഗുണം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ?

2582


പട്ടികജാതി പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി, പിന്നോക്ക വിഭാഗങ്ങളുടെ വ്യക്തിഗതാനുകൂല്യങ്ങളിലും പെന്‍ഷന്‍, ലംപ്സംഗ്രാന്‍റ്, ചികിത്സാ ധനസഹായം എന്നീ ഇനങ്ങളിലും എന്തു തുക ചിലവഴിച്ചെന്ന് വിശദമാക്കാമോ; 

(ബി)മേല്‍പ്പറഞ്ഞ ഓരോ ഇനത്തിലും എത്ര മാസത്തെ എത്ര തുക വീതം കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ?

2583


പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് 

ശ്രീ. വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, ഷാഫി ഫറന്പില്‍ 
,, എ. റ്റി. ജോര്‍ജ്

(എ)പ്രൊഫഷണല്‍ കോഴ്സുകളില്‍ മെരിറ്റില്‍ പ്രവേശനം നേടി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുന്ന പദ്ധതിക്ക് പട്ടികജാതി വകുപ്പ് തുടക്കംകുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിന് ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(സി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

2584


പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് പദ്ധതി 

ശ്രീ. വി. പി. സജീന്ദ്രന്‍ 
'' ഐ. സി. ബാലകൃഷ്ണന്‍ 
'' എ. പി. അബ്ദുള്ളക്കുട്ടി 
'' വി. ഡി. സതീശന്‍

(എ)9, 10 ക്ലാസുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിന് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2585


അംബേദ്കര്‍ഭവന്‍റെ പ്രവര്‍ത്തനം 

ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, വി. റ്റി. ബല്‍റാം 
,, ആര്‍. സെല്‍വരാജ്

(എ)അംബേദ്കര്‍ഭവന്‍റെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)പട്ടികജാതിക്കാരുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ ഒരുക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2586


തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ നിന്നും ചികിത്സാധനസഹായം അനുവദിച്ചതു സംബന്ധിച്ച് 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ നിന്നും എത്ര പേര്‍ക്ക് ചികിത്സാധനസഹായം അനുവദിച്ചിട്ടുണ്ട്; 

(ബി)എത്ര ലക്ഷം രൂപയാണ് ഇത്രയും പേര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്; വിശദാംശം വ്യക്തമാക്കാമോ?

2587


പാലക്കാട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനുകീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജ് 

ശ്രീ. എം. ഹംസ

(എ)പാലക്കാട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനുകീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം എന്നുമുതല്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് ഉറപ്പുനല്‍കിയിരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത മെഡിക്കല്‍ കോളേജ് നിര്‍മ്മാണം ഏതുഘട്ടംവരെ പൂര്‍ത്തിയായിട്ടുണ്ടെന്നും 31-03-2014 വരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)എന്നത്തേയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; ഇപ്പോഴത്തെ സ്ഥിതി വിശദീകരിക്കുമോ; 

(ഇ)എന്നത്തേയ്ക്ക് ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ ?

2588


എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്നും മെരിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പ്രവേശന പരീക്ഷാ മെരിറ്റ് ലിസ്റ്റില്‍ നിന്നും സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അപ്രകാരം ആനുകൂല്യങ്ങള്‍ നല്‍കാത്തതിനുളള സാഹചര്യങ്ങളും കാരണങ്ങളും എന്താണെന്ന് പറയാമോ;

(സി)പ്രവേശന പരീക്ഷ വിജയിച്ച് മെരിറ്റ് സീറ്റില്‍ ഈ വിഭാഗങ്ങളില്‍ നിന്നും ഇതേ വരെ അഡ്മിഷന്‍ ലഭിച്ചവര്‍ക്കും ഭാവിയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കും പൂര്‍ണ്ണമായും വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

T2589


പിന്നോക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം 

ശ്രീ. കെ. രാജു

പ്രൊഫഷണല്‍ കോളേജുകളിലെയും ഹയര്‍ സെക്കന്‍ററി, വൊക്കെഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെയും പ്രവേശനത്തിന് പിന്നോക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ; 

2590


എസ്.സി.വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്റ്റൈഫന്‍റും ലംപ്സംഗ്രാന്‍റും വിതരണം 

ശ്രീ. ആര്‍. രാജേഷ് 

(എ)എസ്.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്റ്റൈപന്‍റും ലംപ്സംഗ്രാന്‍റും വിതരണത്തില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 

(സി)ഈ ഇനത്തിലുള്ള കുടിശ്ശിക തുകയുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ; 

(ഡി)പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വിവാഹ ധനസഹായ ഇനത്തില്‍ നിലവില്‍ കുടിശ്ശികയുണ്ടോയെന്നും എങ്കില്‍ എത്ര തുക കുടിശ്ശികയുണ്ടെന്നും വ്യക്തമാക്കുമോ; ഇത് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2591


പൊന്നാനി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി എം.ഇ.എസ്. കോളേജ്, ഐ.എ.എസ്. അക്കാദമി, മൈനോറിറ്റി കോച്ചിംഗ് സെന്‍റര്‍, തിരൂര്‍ തുഞ്ചന്‍ കോളേജ്, മലയാള സര്‍വ്വകലാശാല, തിരൂര്‍ പോളിടെക്നിക്, കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ എസ്.സി. വിഭാഗം കുട്ടികള്‍ ഹോസ്റ്റലില്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പൊന്നാനി നഗരസഭാ പരിധിയിലുള്ള പട്ടികജാതി ക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള സ്ഥലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ? 

2592


പട്ടികജാതി യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം 

ശ്രീ. വി. ശശി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി എന്‍.ടി.ടി.എഫ്., സൈബര്‍ ശ്രീ, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങള്‍ക്കായി എത്ര രൂപാ വീതം ഓരോ വര്‍ഷവും നല്‍കിയെന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതെല്ലാം കോഴ്സുകള്‍ക്ക് എത്ര വീതം കുട്ടികള്‍ക്ക് ഈ കാലയളവില്‍ പ്രവേശനം നല്‍കിയെന്നും അതില്‍ എത്രപേര്‍ കോഴ്സ് പൂര്‍ത്തീകരിച്ചുവെന്നുമുള്ള വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ ; 

(സി)ഏതെല്ലാം ഇനങ്ങളില്‍ ചെലവാക്കാനാണ് ഈ തുക സ്ഥാപനങ്ങള്‍ക്ക് നല്‍കിയതെന്ന് വിശദീകരിക്കുമോ?

2593


പട്ടികജാതി യുവാക്കള്‍ക്ക് എന്‍.ടി.ടി.എഫ് മുഖേന തൊഴില്‍ പരിശീലനം 

ശ്രീ. വി. ശശി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി എത്ര കോടി രൂപ എന്‍.ടി.ടി.എഫ് എന്ന സ്വകാര്യ സ്ഥാപനത്തിന് നല്‍കിയെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ സ്ഥാപനം ഏതെല്ലാം സെന്‍ററുകളില്‍ ഏതെല്ലാം കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ എത്ര പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും അഡ്മിഷന്‍ നല്‍കിയെന്ന് അറിയിക്കുമോ; ഇതില്‍ എത്ര പേര്‍ പഠനം പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കുമോ; 

(സി)ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ ഈ സ്ഥാപനത്തിന്‍റെ ഏതെല്ലാം സെന്‍ററുകളില്‍ ഏതെല്ലാം കോഴ്സുകള്‍ക്ക് പട്ടികജാതി യുവാക്കള്‍ പഠിക്കുന്നുവെന്നും ഇതില്‍ കേരളത്തിന് വെളിയിലുള്ള സെന്‍ററുകളും ഉള്‍പ്പെടുന്നുണ്ടോയെന്നും വ്യക്തമാക്കുമോ; 

(ഡി)ഇപ്പോള്‍ ഈ സ്ഥാപനത്തിന്‍റെ വിവിധ സെന്‍ററുകളില്‍ സര്‍ക്കാര്‍ സഹായത്താല്‍ പഠിക്കുന്നവരുടെ പേര് വിവരം ലഭ്യമാക്കാമോ?

2594


പൊന്നാനി ഐ.ടി.ഐ. 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനിയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഐ.യില്‍ പതിറ്റാണ്ടുകളായി ഇലക്ട്രീഷ്യന്‍ കോഴ്സ് മാത്രമാണുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇവിടെ കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ അനുവദിക്കുന്നതിന് തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത കാംപസില്‍ പുതിയ കെട്ടിടം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2595


മുഖാരി - മൂവാരി സമുദായത്തില്‍പ്പെട്ടവര്‍ക്ക് ജോലി സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)മുഖാരി - മുവാരി സമുദായത്തില്‍പ്പെട്ടവര്‍ക്ക് ജോലി സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യം ലഭിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഈ വിഭാഗത്തിന് സംവരണം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കിര്‍ത്താഡ്സിന്‍റെ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കാലതാമസം നേരിടുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ ?

2596


പലിശപെരുംകൊല്ലന്‍ വിഭാഗം 

ശ്രീ. പി. കെ. ബഷീര്‍

(എ)വിശ്വകര്‍മ്മ ഉപജാതിയില്‍പ്പെട്ട പലിശപെരുംകൊല്ലന്‍ എന്ന വിഭാഗത്തെ മറ്റ് പിന്നോക്കജാതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)എങ്കില്‍ പലിശപെരുംകൊല്ലന്‍ വിഭാഗത്തിന് നാളിതുവരെ പിന്നോക്കവിഭാഗത്തിനുള്ള സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഒ.ബി.സി. പട്ടികയില്‍ പലിശപെരുംകൊല്ലന്‍ എന്ന വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ ?

2597


സീപ്ലെയിന്‍ പദ്ധതി 

ശ്രീ. വി. ശശി

(എ)സീപ്ലെയിന്‍ പദ്ധതി നടപ്പിലായിട്ടുണ്ടോ ; ഈ പദ്ധതി തടസ്സപ്പെടാന്‍ കാരണമെന്തല്ലാമാണെന്നും ഇത്തരത്തില്‍ തടസ്സമുണ്ടായതുമൂലം സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ; 

(ബി)പദ്ധതി നടപ്പാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നാളിതുവരെ എത്ര തുക ചെലവായിട്ടുണ്ടെന്നും പദ്ധതി നടപ്പില്‍ വരുന്പോള്‍ വാര്‍ഷികമായി എത്ര രൂപാ ലാഭം പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

T2598


സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍ 

(എ)കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശത്തും മറ്റുമായി ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏത് സാങ്കേതിക വിദഗ്ധ ഏജന്‍സിമുഖാന്തരമാണ് നടത്തിയിട്ടുള്ളതെന്നുള്ള വിവരം പഠനവിശദാംശങ്ങള്‍ സഹിതം അറിയിക്കുമോ;

(സി)മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഏന്തെല്ലാം നടപടികളാണ് നിലവില്‍ എടുത്തിട്ടുള്ളത് എന്നറിയിക്കുമോ; 

(ഡി)സീപ്ലെയിന്‍ ഓപ്പറേഷന്‍ ഗ്ലോബല്‍ ടെന്‍ഡറിംഗിലൂടെ നടപ്പാക്കുന്നതിന് നിലവില്‍ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തടസ്സമുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

2599


വിവിധ സീസണുകളില്‍ സംസ്ഥാനത്തെത്തിയ ടൂറിസ്റ്റുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)2011, 2012, 2013, 2014 ടൂറിസ്റ്റ് സീസണുകളില്‍ സംസ്ഥാനത്തെത്തിയ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെന്നകാര്യം പരിശോധിച്ചിട്ടുണ്ടോ ; 

(സി)എങ്കില്‍ ഇതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുമോ ?

2600


ടൂറിസ്റ്റുകളുടെ എണ്ണവും ടൂറിസത്തില്‍ നിന്നുമുളള വരുമാനവും 

ശ്രീമതി കെ. എസ്. സലീഖ

(എ)2013-14 സാന്പത്തിക വര്‍ഷം കേരളം സന്ദര്‍ശിച്ച വിദേശ ടൂറിസ്റ്റുകളുടെ എണ്ണം എത്ര; ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം എത്ര; ഇതുവഴി എത്ര കോടി രൂപയുടെ വരുമാനമുണ്ടായി; ഇതിന്‍റെ എത്ര ശതമാനം വിദേശനാണ്യമായി ലഭിച്ചു; ഇത് 2011-12 , 2012-13 സാന്പത്തിക വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമോ; വിശദമാക്കുമോ; 

(ബി)വിദേശ ടൂറിസ്റ്റുകളില്‍ കൂടുതല്‍ പേര്‍ ഏത് രാജ്യത്തു നിന്നുള്ളവര്‍, ആഭ്യന്തര ടൂറിസ്റ്റുകളില്‍ കൂടുതല്‍ ഏത് സംസ്ഥാനത്ത് നിന്നുളളവര്‍; വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ ടൂറിസം വകുപ്പ് മന്ത്രി എത്ര വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു; ഏതൊക്കെ വിദേശരാജ്യങ്ങള്‍; എത്ര ദിവസം വിദേശ രാജ്യങ്ങളിലായിരുന്നു; ആയതിന് സംസ്ഥാന ഖജനാവില്‍ നിന്നുംനാളിതുവരെ എന്തു തുക ചെലവഴിച്ചു; വിശദാംശം വ്യക്തമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിയെ അനുഗമിച്ച ഉദ്യോഗസ്ഥരടക്കമുളള പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ സംസ്ഥാന ഖജനാവില്‍ നിന്നും ചെലവഴിച്ച തുക എത്രയെന്ന് വിശദമാക്കുമോ; ആരൊക്കെയാണ് ഇത്തരത്തില്‍ വിദേശ യാത്ര നടത്തിയതെന്നും സംസ്ഥാന ഖജനാവില്‍ നിന്നും ഓരോരുത്തരും ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.