UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2671

ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ 

ശ്രീ. തോമസ് ഉണ്ണിയാടന്‍ 
,, സി.എഫ്. തോമസ് 
,, റ്റി.യു. കുരുവിള 
,, മോന്‍സ് ജോസഫ്

(എ)ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വീദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഏതൊക്കെ സ്കോളര്‍ഷിപ്പുകളാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)കഴിഞ്ഞ സാന്പത്തിക വര്‍ഷം കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്ന് ഈ ഇനത്തില്‍ ആവശ്യമായ തുക ലഭ്യമായിരുന്നോ എന്ന് വ്യക്തമാക്കുമോ; 

(സി)ലഭ്യമായ തുക മുഴുവന്‍ ചെലവഴിച്ചിട്ടുണ്ടോ; 

(ഡി)അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

2672

ക്ലീന്‍ കാന്പസ് സേഫ് കാന്പസ് പദ്ധതി 

ശ്രീ. റ്റി. വി. രാജേഷ്

സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെ ഇല്ലാതാക്കുന്നതിനും സ്കൂള്‍ കോളേജ് കാന്പസുകളെ ലഹരിവിമുക്തമാക്കുന്നതിനും "ക്ലീന്‍ കാന്പസ് സേഫ് കാന്പസ്' എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദാംശം നല്‍കുമോ?

2673

സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം 

ശ്രീ. വി. ശിവന്‍കുട്ടി 
'' എസ്. രാജേന്ദ്രന്‍ 
'' കെ. വി. വിജയദാസ് 
'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വിപണനവും വിതരണവും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം ലഹരിവസ്തുക്കള്‍ ലഭ്യമാക്കുന്ന ലഹരി മാഫിയകളെ അമര്‍ച്ച ചെയ്യുന്നതിന് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുമോ; 

(ഡി)ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് രക്ഷിതാക്കള്‍ ഉള്‍പ്പെടുന്ന സമിതികള്‍ നിലവിലുണ്ടോ; എങ്കില്‍ ഇത്തരം സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കുമോ? 

2674

സ്കൂള്‍ കുട്ടികളെ ലഹരി പദാര്‍ത്ഥ വില്‍പ്പനക്കാരില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പദ്ധതി 

ശ്രീ. പി. കെ. ബഷീര്‍

(എ)സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്നതും, കുട്ടികള്‍ അതിന് ഇരകളാകുന്നുവെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)എങ്കില്‍ ഇത്തരം പ്രവണതകള്‍ തടഞ്ഞ് കുട്ടികളെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2675

വൈപ്പിന്‍ മണ്ധലത്തിലെ ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)വൈപ്പിന്‍ മണ്ധലത്തിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് സാങ്കേതിക പശ്ചാത്തലം ഒരുക്കിയിരിക്കുന്നത് ഏതെല്ലാം സ്കൂളുകളിലാണെന്ന് വ്യക്തമാക്കാമോ; 

(ബി)201213, 201314 അദ്ധ്യയന വര്‍ഷങ്ങളില്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഉപകരണം നല്‍കുന്നതിന് വൈപ്പിന്‍ മണ്ധലത്തില്‍ എത്ര തുക ചെലവഴിച്ചുവെന്നും ഇത് ഏത് ഏജന്‍സി മുഖേനയാണെന്നും വ്യക്തമാക്കാമോ; 

(സി)വൈപ്പിന്‍ മണ്ധലത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി എത്ര അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

2676

സ്കൂള്‍ കായിക മത്സരങ്ങളില്‍ വനിതാ ഫുട്ബാള്‍ ഉള്‍പ്പെടുത്താന്‍ നടപടി 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)സ്കൂള്‍ കായിക മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഒരിനമായി ഫുട്ബാള്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച്, അപ്രകാരം മുഖ്യമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രസ്തുത ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറാകാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

2677

വാട്ടര്‍കണക്ഷന്‍ വിച്ഛേദിച്ചിട്ടുള്ള സ്കൂളുകള്‍ 

ഡോ. കെ.ടി. ജലീല്‍

(എ)വെള്ളക്കരം അടയ്ക്കാത്തതിന്‍റെ പേരില്‍ സംസ്ഥാനത്ത് എത്ര സ്കൂളുകളുടെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ടെന്നറിയിക്കാമോ;

(ബി)അദ്ധ്യയന വര്‍ഷം ആരംഭിച്ച ശേഷവും കണക്ഷന്‍ പുനസ്ഥാപിക്കാത്ത സ്കൂളുകളുണ്ടോ; വിശദമാക്കാമോ?

2678

പാഠപുസ്തകങ്ങളുടെ അച്ചടി 

ശ്രീ. എം. ചന്ദ്രന്‍

(എ)വിദ്യാര്‍ത്ഥികള്‍ക്കുളള പാഠപുസ്തകത്തിന്‍റെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ;

(സി)അച്ചടി കൃത്യസമയത്ത് പൂര്‍ത്തീകരിച്ച് പാഠപുസ്തകങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ?

2679

സ്കൂള്‍ കലോത്സവം 

ശ്രീ.കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ് 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, എം.പി. വിന്‍സെന്‍റ് 

(എ)സംസ്ഥാന സ്കൂള്‍ കലോല്‍സവം നടത്തിപ്പില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ബി)നടപ്പുവര്‍ഷത്തെ കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ; 

(സി)കലോത്സവ ഫണ്ട് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2680

ഹൈദര്‍ സ്മാരക മാപ്പിള കലാപഠന കേന്ദ്രം ചെയര്‍മാന്‍ നല്‍കിയ നിവേദനം 

ശ്രീ. പി. ഉബൈദുളള

(എ)മാപ്പിളപ്പാട്ട് സാഹിത്യത്തിലെ കുഞ്ചന്‍നന്പ്യാരെന്നറിയപ്പെടുന്ന മഹാകവി പുലിക്കോട്ടില്‍ ഹൈദറിനെയും അദ്ദേഹത്തിന്‍റെ സംഭാവനകളെയും രചിച്ച കവിതകളെയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈദര്‍ സ്മാരക മാപ്പിള കലാപഠനകേന്ദ്രം ചെയര്‍മാന്‍ നല്കിയ നിവേദനം ലഭിച്ചിട്ടുണ്ടോ; 

(ബി)ഇതിന്‍മേല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?

2681

യൂണിഫോം വിതരണം 

ശ്രീമതി ഗീതാ ഗോപി

(എ)കഴിഞ്ഞ അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ എത്ര ശതമാനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ സ്കൂള്‍ യൂണിഫോം വിതരണം ചെയ്തുവെന്ന് ജില്ല തിരിച്ച് അറിയിക്കുമോ; 

(ബി)ഇപ്പോള്‍ ആരംഭിച്ച അദ്ധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; 

(സി)യൂണിഫോം വിതരണം എപ്പോള്‍ ആരംഭിക്കുമെന്നും പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കാമോ?

2682

സൌജന്യ യൂണിഫോം വിതരണം 

ശ്രീ. എ. കെ. ബാലന്‍

(എ)കഴിഞ്ഞ അധ്യയന വര്‍ഷത്തെ സൌജന്യ സ്കൂള്‍ യൂണിഫോം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിതരണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര സ്കൂളുകളില്‍ ഇനിയും വിതരണം ചെയ്യാനുണ്ട്; വിശദാംശങ്ങല്‍ ലഭ്യമാക്കുമോ; 

(ബി)കഴിഞ്ഞ അധ്യയന വര്‍ഷം, മധ്യവേനല്‍ അവധിക്ക് സ്കൂളുകള്‍ അടച്ചിട്ടും ഭൂരിപക്ഷം സ്കൂളുകള്‍ക്കും യൂണിഫോം നല്‍കിയില്ല എന്ന വസ്തുത സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടോ; 

(സി)ഈ പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം എത്ര തുകയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്; മറ്റ് ഫണ്ടുകളാണെങ്കില്‍ ഫണ്ടിന്‍റെ പേരും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?

2683

സൌജന്യ യൂണിഫോം 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)2013-14 അദ്ധ്യയനവര്‍ഷത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ യൂണിഫോം വിതരണം എന്നാണ് തുടങ്ങിയത്; എന്നാണ് അവസാനിച്ചത്; 

(ബി)അദ്ധ്യായന വര്‍ഷ അവസാനം യൂണിഫോം ലഭിച്ചത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രയോജനവുമുണ്ടായില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)2014-15 വര്‍ഷത്തെ സൌജന്യ യൂണിഫോം വിതരണം എന്ന് തുടങ്ങി എന്ന് പൂര്‍ത്തീകരിക്കാനാകും;

(ഡി)ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; അതിന്‍റെ പുരോഗതി വ്യക്തമാക്കാമോ? 

2684

സ്കൂളുകളിലെ സൌജന്യ യൂണിഫോം 

ശ്രീ. ജയിംസ് മാത്യൂ

(എ)കഴിഞ്ഞ അദ്ധ്യയന വര്‍ഷം സംസ്ഥാനത്ത് സ്കൂള്‍ യൂണിഫോം ലഭിക്കുന്നതിന് അര്‍ഹരായ കുട്ടികളുടെ എണ്ണമെത്ര;

(ബി)എത്ര കുട്ടികള്‍ക്കാണ് യൂണിഫോം വിതരണം ചെയ്യാനായത്; അദ്ധ്യാന വര്‍ഷം അവസാനിച്ചശേഷം യൂണിഫോം വിതരണം നടത്തിയതിനാല്‍ മിക്ക കുട്ടികള്‍ക്കും യൂണിഫോ ലഭിക്കാതെ പോയിട്ടുണ്ടോ; 

(സി)ഇതിന് ആകെ എത്ര തുക ചിലവായി; ഏത് ഫണ്ടില്‍ നിന്നാണ് തുക ചെലവഴിച്ചത് ; യൂണിഫോം വിതരണത്തിന് വകയിരുത്തിയ ആകെ തുകയെത്ര?

2685

സൌജന്യ സ്കൂള്‍ യൂണിഫോം വിതരണം 

ശ്രീ.പി.റ്റി.എ. റഹീം

(എ)കഴിഞ്ഞ അദ്ധ്യയന വര്‍ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദമാക്കാമോ; 

(സി)അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ യൂണിഫോം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

2686

എസ്.എസ്.എ. വഴിയുള്ള യൂണിഫോം വിതരണം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)2014-15 അദ്ധ്യയന വര്‍ഷം എസ്.എസ്.എ. വഴി സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം സൌജന്യമായി നല്‍കുന്ന പദ്ധതിയുടെ പുരോഗതി എന്താണ്; വിശദാംശം വ്യക്തമാക്കാമോ; 

(ബി)2014-15 അദ്ധ്യയന വര്‍ഷം എസ്.എസ്.എ. വഴി വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി നല്‍കുന്ന യൂണിഫോം പദ്ധതിയില്‍ ഒരു കുട്ടിയ്ക്ക് എത്ര രൂപ വെച്ചാണ് അനുവദിച്ചിട്ടുള്ളത്; 

(സി)2013-14 അദ്ധ്യയന വര്‍ഷം എസ്.എസ്.എ. വഴി സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം നല്‍കിയിരുന്നുവോ; 

(ഡി)ഇല്ലെങ്കില്‍ ഈ പദ്ധതി പരാജയപ്പെടാന്‍ കാരണമെന്താണ്;

(ഇ)2014-15 അദ്ധ്യയന വര്‍ഷം കുറ്റമറ്റതായ രീതിയില്‍ കഴിവതും വേഗത്തില്‍ സ്കൂള്‍ യൂണിഫോം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(എഫ്)ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

2687

കാസര്‍ഗോഡ് ജില്ലയിലെ സ്കൂള്‍ യൂണിഫോം വിതരണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം പദ്ധതിപ്രകാരം എത്ര വിദ്യാലയങ്ങള്‍ യൂണിഫോം വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)കാസര്‍ഗോഡ് ജില്ലയില്‍ ഇതുവരെ യൂണിഫോം വിതരണം ചെയ്യാത്ത വിദ്യാലയങ്ങള്‍ ഏതൊക്കെയെന്നും ഇവിടെ യൂണിഫോം വിതരണം ഇനിയും വൈകുന്നതിന്‍റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ;?

2688

എസ്.എസ്.എ പദ്ധതി 

ശ്രീ. സി. പി. മുഹമ്മദ് 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, ഷാഫി പറന്പില്‍ 
,, എ. റ്റി. ജോര്‍ജ് 

(എ)എസ്.എസ്.എ. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പ്രാഥമിക വിദ്യാഭ്യാസ വികസനത്തിന് എത്ര തുകയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം എസ്.എസ്.എ വഴി നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രസ്തുത തുകയുടെ സംസ്ഥാന വിഹിതം എത്രയാണ്; വിശദമാക്കുമോ; 

(ഡി)സംസ്ഥാനവിഹിതം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ; 

(ഇ)എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിവഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2689

എസ്.എസ്.എ. ഫണ്ടിന്‍റെ വിശദാംശങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള എസ്.എസ്.എ ഫണ്ടില്‍ മുന്‍ വര്‍ഷത്തേക്കാള്‍ തുക കുറഞ്ഞതിന്‍റെ കാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത വിഷയം പരിശോധിച്ചിട്ടുണ്ടെങ്കില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)എ.എസ്.എ.പി. പദ്ധതിയിലുള്‍പ്പെടുത്തി മാവേലിക്കര മണ്ധലത്തിലുള്‍പ്പെടുത്തിയ സ്കൂളുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2690

ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ ക്ലാസ്സ് മുറികളുടെ അപര്യാപ്തത 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ ഡയറ്റ് ഹോസ്റ്റലും അധികസ്ഥലവും ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ ആവശ്യത്തിന് വിട്ടുകിട്ടണമെന്ന നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ക്ലാസ്സ് മുറികളുടെ അപര്യാപ്തതയാല്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ കുട്ടികള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)സ്കൂളിലെ ഈ അവസ്ഥ പരിഹരിക്കുവാന്‍ നടപടിയെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?

2691

ചാലക്കുടി പ്രീ-മെട്രിക് ഗേള്‍സ് ഹോസ്റ്റലിനുള്ള കെട്ടിട നിര്‍മ്മാണം 

ശ്രീ.ബി.ഡി. ദേവസ്സി

ചാലക്കുടി ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്ക്കൂളിന്‍റെ കൈവശമുള്ള സ്ഥലത്ത് നിന്നും പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ വരുന്ന ചാലക്കുടി പ്രീ-മെട്രിക് ഗേള്‍സ് ഹോസ്റ്റലിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് ഏതു ഘട്ടത്തിലാണ്; പ്രസ്തുത അപേക്ഷയിന്മേല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ?

2692

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍- കണ്ണൂര്‍ ജില്ല 

ശ്രീ. ഇ.പി. ജയരാജന്‍

(എ)രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പ്രകാരം 2013-2014-ല്‍ അടിസ്ഥാന സൌകര്യ വികസനത്തിന് കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്; 

(ബി)ഓരോ സ്കൂളിനും എത്ര തുകവീതം ഏതു പദ്ധതികള്‍ക്കു അനുവദിച്ചു നല്‍കി; 

(സി)2014-2015-ല്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പ്രകാരം പശ്ചാത്തല സൌകര്യവികസനത്തിന് കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം സ്കൂളുകളെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്?

2693

നടക്കാവിലെ സര്‍ക്കാര്‍ ടി.ടി.ഐ 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് നടക്കാവിലെ സര്‍ക്കാര്‍ ടി.ടി.ഐ. കെട്ടിടം ക്ലാസ്സുകള്‍ നടത്തുവാന്‍പോലും കഴിയാത്തവിധം അപകടാവസ്ഥയിലാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

2694

പാലക്കാട് ജില്ലയിലെ സ്കൂളുകളുടെ അറ്റകുറ്റപ്പണി 

ശ്രീ. എം. ചന്ദ്രന്‍

(എ)പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ വാര്‍ഷിക അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി)അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കാത്ത സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളുടെ എണ്ണം പ്രത്യേകം നല്‍കാമോ;

(സി)ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ ഇത്തരം വിദ്യാലയങ്ങള്‍ നേരിട്ടു പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

2695

സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കുളുകളിലെ അടിസ്ഥാന സൌകര്യ വികസനം 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കുളുകളിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി 2013-2014-ല്‍ എത്ര തുക നീക്കി വെക്കുകയുണ്ടായി; 

(ബി)കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം സ്കൂളുകള്‍ക്ക് ഏതെല്ലാം പദ്ധതികള്‍ക്ക് തുക അനുവദിക്കുകയുണ്ടായി; 

(സി)2014-15 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി എത്ര തുക നീക്കി വെച്ചിട്ടുണ്ട്; 

(ഡി)കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം സ്കൂളുകളാണ് മുന്‍ഗണനാ പട്ടികയിലുള്ളതെന്ന് വ്യക്തമാക്കുമോ? 

2696

പെരുമണ്ണ പഞ്ചായത്തില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ 

ശ്രീ. പി.റ്റി.എ. റഹീം

(എ)ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ നിലവിലില്ലാത്ത പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(സി)കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ നിലവിലില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)ഉണ്ടെങ്കില്‍ ഇവിടെ നിലവിലുള്ള സര്‍ക്കാര്‍ ഹൈസ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കന്‍ററി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

2697

ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹൈസ്കൂളില്‍ ഹയര്‍ സെക്കന്‍ററി 

ശ്രീ. ജി. എസ്. ജയലാല്‍

(എ)കൊല്ലം ജില്ലയില്‍ ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ ഇല്ലാത്ത എത്ര ഗ്രാമപഞ്ചായത്തുകള്‍ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര ഗ്രാമപഞ്ചായത്തുകളിലാണ് ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ ഇല്ലാത്തതെന്നും പ്രസ്തുത ഗ്രാമപഞ്ചായത്തുകള്‍ ഏതൊക്കെയാണെന്നും വെളിപ്പെടുത്തുമോ; 

(ബി)ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ ആദിച്ചനെല്ലൂര്‍ പഞ്ചായത്ത് ഹൈസ്കൂളില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ അനുവദിക്കണമെന്ന അപേക്ഷ ഗവണ്‍മെന്‍റ് പരിഗണിച്ചിരുന്നുവോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2698

കണ്ണൂരില്‍ പ്ലസ്ടു അധികബാച്ചുകള്‍ അനുവദിക്കല്‍ 

ശ്രീ. ഇ. പി. ജയരാജന്‍

(എ)പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിക്കുന്നതിന് കണ്ണൂരില്‍ നിന്നും എത്ര സ്കൂളുകളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്; ഏതെല്ലാം സ്കൂളുകള്‍; 

(ബി)കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം സ്കൂളുകള്‍ക്ക് പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്; 

(സി)ഓരോ സ്കൂളിനും ഏതു വിഷയത്തിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത്?

2699

പ്ലസ്ടുവിന് അധികബാച്ചുകള്‍ അനുവദിക്കല്‍ 

ശ്രീ. ഇപി. ജയരാജന്‍

(എ)പ്ലസ് ടു അധികബാച്ചുകള്‍ അനുവദിക്കുന്നതിനുള്ള ആകെ എത്ര സ്കൂളുകളുടെ അപേക്ഷ ലഭിക്കുകയുണ്ടായി;

(ബി)ഗവണ്‍മെന്‍റ് സ്കൂളുകള്‍ എത്ര; എയ്ഡഡ് സ്കൂളുകള്‍ എത്ര;

(സി)എത്ര സ്കൂളുകള്‍ക്ക് അധികബാച്ച് അനുവദിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്;

(ഡി)ഗവണ്‍മെന്‍റ് സ്കൂളുകള്‍ എത്ര; എയ്ഡഡ് സ്കൂളുകള്‍ എത്ര;

(ഇ)ഓരോ അധികബാച്ചിനും എത്ര പുതിയ തസ്തികകള്‍ അനുവദിക്കേണ്ടി വരും എന്നാണ് വിലയിരുത്തുന്നത്; 

(എഫ്)പ്രസ്തുത തസ്തികകളും അനുവദിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ?

2700

പട്ടാര്യസമാജം എച്ച്.എസ്. പള്ളിപ്പുറം സ്കൂളില്‍ പ്ലസ് ടു അനുവദിക്കല്‍ 

ശ്രീ. എ. എം. ആരിഫ്

പ്രമുഖ പിന്നോക്ക സമുദായമായ പട്ടാര്യസമുദായത്തിന്‍റെ മാനേജ്മെന്‍റില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏക വിദ്യാലയമായ പട്ടാര്യസമാജം ഹൈസ്കൂള്‍ പള്ളിപ്പുറത്തിന് പ്ലസ് ടു അനുവദിക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പ്രസ്തുത അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിച്ച് പ്ലസ് ടു അടിയന്തിരമായി അനുവദിക്കുമോ?

2701

അരൂര്‍ മണ്ധലത്തിലെ പ്ലസ്ടു സ്കൂളുകളിലെ അധിക ബാച്ചുകള്‍ 

ശ്രീ. എ. എം. ആരിഫ്

അരൂര്‍ മണ്ധലത്തിലെ ഏതൊക്കെ സ്കൂളുകളിലാണ് പ്ലസ്ടുവിന് അധിക ബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത്; ഏതൊക്കെ വിഷയങ്ങള്‍ അനുവദിച്ചുവെന്നു സ്കൂള്‍ തിരിച്ച് വ്യക്തമാക്കാമോ?

2702

ചാലക്കുടി മണ്ഡലത്തിലെ സ്കൂളുകളില്‍ +2 കോഴ്സുകള്‍ 

ശ്രീ.ബി.ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തിലെ ഗവണ്‍മെന്‍റ് എച്ച്.എസ്.വി.ആര്‍.പുരം, ഗവണ്‍മെന്‍റ് ഗേള്‍സ് എച്ച്.എസ്. ചാലക്കുടി എന്നീ വിദ്യാലയങ്ങളില്‍ പ്ലസ് ടു കോഴ്സുകള്‍ അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2703

ഒഴിഞ്ഞു കിടക്കുന്ന ഡി.ഡി.ഇ-ഡി.ഇ.ഒ തസ്തികകള്‍ 

ശ്രീ.വി. ചെന്താമരാക്ഷന്‍

(എ)പൊതുവിദ്യാഭ്യാസ വകുപ്പില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് അറിയിക്കാമോ; 

(ബി)പ്രസ്തുത തസ്തികകള്‍ ഒഴിഞ്ഞുകിടക്കുവാനുണ്ടായ കാരണം വ്യക്തമാക്കാമോ ?

2704

ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപക തസ്തികകള്‍ 

ശ്രീ. ജെയിംസ് മാത്യൂ

(എ)പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചിട്ടിട്ടും സംസ്ഥാനത്ത് അദ്ധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടോ;

(ബി)സര്‍ക്കാര്‍ സ്കൂളുകളില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് എല്‍.പി./യു.പി. ഹൈസ്കൂള്‍ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ; 

(സി)ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നതിന് കാരണം വിശദമാക്കാമോ?

2705

ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്;

(ബി)പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ നികത്താത്തത് ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ പ്രവര്‍ത്തനത്തെയും നിലവാരത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ നടപടി സ്വീകരിക്കുമോ?

2706

ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും ഒഴിവുകള്‍ 

ശ്രീ. എം.എ. ബേബി

(എ)സംസ്ഥാനത്ത് ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പാള്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടോ; എങ്കില്‍ എത്ര ; ഏതെല്ലാം സ്കൂളുകളിലാണ് ഒഴിവുള്ളത്;

(ബി)ഹയര്‍സെക്കന്‍ററി അദ്ധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടോ; എങ്കില്‍ എത്ര ഒഴിവുകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;

(സി)സ്കൂള്‍ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നതിന് കാരണം വ്യക്തമാക്കാമോ?

2707

പ്രിന്‍സിപ്പല്‍ തസ്തികയുടെ ഒഴിവ് 

ശ്രീ. സി. കൃഷ്ണന്‍

(എ)ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ എത്ര പ്രിന്‍സിപ്പല്‍മാരുടെ തസ്തികകളില്‍ ഒഴിവുണ്ട്;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്താതിരിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ;

(സി)പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

2708

ഈ അദ്ധ്യയന വര്‍ഷത്തിലെ അധ്യാപക ഒഴിവ് 

ശ്രീ. എ.കെ. ബാലന്‍

(എ)പ്രമോഷന്‍, പെന്‍ഷന്‍, സ്ഥലംമാറ്റം, തസ്തിക സൃഷ്ടിക്കല്‍ തുടങ്ങിയവയിലൂടെ എത്ര അധ്യാപക ഒഴിവുകളാണ് ഈ അധ്യയന വര്‍ഷാരംഭത്തിലുള്ളത്; സര്‍ക്കാര്‍,എയ്ഡഡ്, എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. ജില്ല തിരിച്ചു വ്യക്തമാക്കുമോ; 

(ബി)ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ജില്ല തിരിച്ചു വ്യക്തമാക്കുമോ; 

(സി)ഇതില്‍ എയ്ഡഡ് മേഖലയില്‍ എത്ര ഒഴിവുകളില്‍ പുതിയ നിയമനം നടത്തിയിട്ടുണ്ട്; എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)എയ്ഡഡ് മേഖലയിലുള്ള പുതിയ ഒഴിവുകളിലെ നിയമനം അംഗീകരിക്കുന്നതിന് പുതിയതായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; 

(ഡി)ഈ ഒഴിവുകളില്‍ പ്രൊട്ടക്റ്റഡ് അധ്യാപകരെയും, ടീച്ചേഴ്സ് ബാങ്കിലെ അധ്യാപകരെയും സീനിയോറിറ്റി അടിസ്ഥാനത്തില്‍ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ ഇക്കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ?

2709

പത്തനംതിട്ടജില്ലയിലെ എല്‍.പി. സ്കൂള്‍ അസിസ്റ്റന്‍റുമാരുടെ ഒഴിവ് 

ശ്രീ. കെ.എം. ഷാജി

(എ)പത്തനംതിട്ട ജില്ലയില്‍ എത്ര എല്‍.പി. സ്കൂള്‍ അസിസ്റ്റന്‍റുമാരുടെ ഒഴിവുകളാണ് 2014-ല്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; 

(ബി)എല്‍.പി.സ്കൂള്‍ അസിസ്റ്റന്‍റുമാരുടെ എത്ര ഒഴിവുകള്‍ 2014-ല്‍ പ്രതീക്ഷിക്കുന്നുണ്ട്;

(സി)നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)ഒഴിവുകള്‍ നിലവില്‍ ഉണ്ടായിരുന്നിട്ടും പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ?

2710

യു.പി.എസ്.എ. നിയമനം 

ശ്രീമതി. കെ.കെ. ലതിക

(എ)കോഴിക്കോട് ജില്ലയിലെ യു.പി.എസ്.എ. നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും ഇതിനകം എത്ര പേരെ നിയമിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)ജില്ലയില്‍ നിലവില്‍ എത്ര യു.പി.എസ്.എ. ഒഴിവുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രതീക്ഷിത ഒഴിവുകള്‍ക്കൂടി ചേര്‍ത്ത് ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ജില്ലയിലെ യു.പി.എസ്.എ. ഒഴിവുകളുടെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)ഉണ്ടെങ്കില്‍ ഉത്തരവാദിയായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.