UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3099

കാര്‍ഷിക വിപണികളുടെ പ്രവര്‍ത്തനം 

ശ്രീ. പാലോട് രവി 
'' എ. പി. അബ്ദുള്ളക്കുട്ടി 
'' ബെന്നി ബെഹനാന്‍ 
'' വി.ഡി. സതീശന്‍

(എ)കാര്‍ഷിക വിപണികളുടെ പ്രവര്‍ത്തനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)പ്രസ്തുത പദ്ധതി ഏതെല്ലാം മേഖലകളിലെ വിപണികളില്‍ നടപ്പിലാക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3100

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് 

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, വി. റ്റി. ബല്‍റാം 
,, കെ. ശിവദാസന്‍ നായര്‍ 
,, എ. റ്റി. ജോര്‍ജ്

(എ)സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; 

(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)കാര്‍ഡുകളില്‍ എന്തെല്ലാം വിവരങ്ങളാണ് രേഖപ്പെടുത്താനു ദ്ദേശിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)പദ്ധതി നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3101

ഹൈടെക് ഫാമിംഗ് 

ശ്രീ. പി. ഉബൈദുള്ള

(എ)സംസ്ഥാനത്തെ ഹൈടെക് ഫാമിംഗ് നടപ്പാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിന്‍റെ പുരോഗതികള്‍ വിലയിരുത്തിയിട്ടുണ്ടോ; അതുവഴി കാര്‍ഷിക രംഗത്ത് എന്തെല്ലാം പുരോഗതി ഉണ്ടായിട്ടുണ്ടന്ന് വിശദീകരിക്കാമോ; 

(സി)കൂടുതല്‍ മേഖലകളിലേക്ക് ഹൈടെക് ഫാമിംഗ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ? 

3102

ആറ്റിങ്ങല്‍ മാമം നാളികേര സംസ്കരണശാല 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ആറ്റിങ്ങല്‍ മാമം നാളികേര സംസ്കരണശാല പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത സ്ഥാപനം അടച്ചുപൂട്ടിയത് എന്നാണ്;

(സി)ഈ സ്ഥാപനത്തില്‍ എത്ര രൂപയുടെ യന്ത്രസാമഗ്രികളാണ് തുരുന്പെടുത്ത് നശിച്ചുപോയതെന്ന് അറിയിക്കുമോ; 

(ഡി)പ്രസ്തുത സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇവിടത്തെ സ്റ്റാഫ് പാറ്റേണ്‍ എങ്ങനെയായിരിക്കുമെന്നും ജീവനക്കാരുടെ നിയമനം ഏതുതരത്തിലായിരിക്കുമെന്നും വിശദമാക്കുമോ?

3103

തെങ്ങുകൃഷി പുനരുദ്ധാരണം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)തെങ്ങുകൃഷി പുന:രുദ്ധരിക്കുന്നതിന് നാളികേര വികസന ബോര്‍ഡ് തയ്യാറാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)നാളികേര കര്‍ഷകന് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)ശാസ്ത്രീയ തെങ്ങുകൃഷി, രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍, വിപണനം, വിവിധ കേരോല്പന്നങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ച് കര്‍ഷകനെ ബോധവല്‍ക്കരിക്കുന്നതിന് നടപ്പാക്കിയ പദ്ധതികളും പരിപാടികളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

3104

മിഷന്‍ 676 വഴിയുള്ള പദ്ധതികള്‍ 

ശ്രീ. കെ. അജിത്

(എ)സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മിഷന്‍ 676 പദ്ധതി പ്രകാരം സംസ്ഥാനത്ത് കൃഷിവകുപ്പ് മുഖേന എത്ര കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വെളിപ്പെടുത്തുമോ; 

(ബി)676 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന എത്ര പദ്ധതികള്‍ മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)മിഷന്‍ 676 പദ്ധതിയില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ നിന്നും ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയെന്നും പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വെളിപ്പെടുത്തുമോ? 

3105

കൃഷിവകുപ്പിനു കീഴിലെ പുതിയ പദ്ധതികള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൃഷിവകുപ്പിന് കീഴില്‍ ഏതെല്ലാം പുതിയ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത ഇനത്തില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചു; അതിന്‍റെ ഗുണഭോക്താക്കള്‍ എത്രയാണ്; വ്യക്തമാക്കുമോ?

3106

സുഭിക്ഷ പദ്ധതി 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന സുഭിക്ഷാ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(സി)സുഭിക്ഷാ പദ്ധതിയിലേയ്ക്ക് പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ഡം വ്യക്തമാക്കാമോ ?

3107

കാര്‍ഷികമേഖലയിലെ കേന്ദ്ര പദ്ധതികള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഏതെല്ലാം പദ്ധതികളാണ് ലഭിച്ചത് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇതിനുവേണ്ടി എത്ര തുക ലഭ്യമാക്കിയിരുന്നു;

(സി)പ്രസ്തുത തുകയില്‍ എത്ര ചെലവഴിക്കപ്പെട്ടു എന്ന് വെളിപ്പെടുത്താമോ; 

(ഡി)നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

3108

നിറവ് പദ്ധതി - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ) നിറവ് പദ്ധതിയ്ക്കായി നാളിതുവരെ എത്ര രൂപ അനുവദിച്ചിട്ടുണ്ട്; വിശദവിവരം നല്‍കുമോ; 

(ബി) നിറവ് പദ്ധതിയുടെ നടത്തിപ്പിനായിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(സി) ഇത് സംബന്ധിച്ച് ഓരോ ജില്ലയിലും നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

3109

സഹസ്ര സരോവര്‍ പദ്ധതി 

ശ്രീ. സി.കെ. സദാശിവന്‍

സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ദേവികുളങ്ങര ക്ഷേത്രക്കുളത്തിന്‍റെ പുനരുദ്ധാരണത്തിനായി നല്‍കിയ അഭ്യര്‍ത്ഥനയിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?

3110

സഹസ്ര സരോവര്‍ പദ്ധതി-കോഴിക്കോട് ജില്ല 

ശ്രീ. എ. പ്രദീപ്കുമാര്‍

സഹസ്ര സരോവര്‍ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിലെ ഓരോ നിയമസഭാ മണ്ധലങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

3111

""നിറവ് പദ്ധതി''- കൊല്ലം ജില്ല 

ശ്രീ. ജി.എസ്. ജയലാല്‍

(എ)""നിറവ് പദ്ധതി'' ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ഗവണ്‍മെന്‍റിന് ലഭിച്ചിരുന്നുവോ;

(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ അനുകൂല നടപടി സ്വീകരിക്കുവാന്‍ സന്നദ്ധമാകുമോ;

(സി)""നിറവ് പദ്ധതി'' കൊല്ലം ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ എവിടെയൊക്കെയാണെന്നും പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കിയതെന്നും വ്യക്തമാക്കാമോ?

3112

തൃക്കടവൂര്‍ പഞ്ചായത്തിന്‍റെ വീട്ടില്‍ ഒരു മാവ് പദ്ധതി- 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കൊല്ലം നിയോജകമണ്ധലത്തിലെ തൃക്കടവൂര്‍ ഗ്രാമപഞ്ചായത്തിനെ "വീട്ടില്‍ ഒരു മാവ്' പദ്ധതിയിലുള്‍പ്പെടുത്തി മാവിന്‍തൈ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസം വ്യക്തമാക്കുമോ; പദ്ധതിയുടെ ചെലവ് എത്രയെന്നറിയിക്കാമോ; 

(ബി)2014-15 സാന്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിക്കുള്ള തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ തുക എത്രയെന്നറിയിക്കാമോ; ഇല്ലെങ്കില്‍ തുക അനുവദിക്കുമോ? 

3113

കാര്‍ഷിക ആവശ്യത്തിനുള്ള സൌജന്യ വൈദ്യൂതി 

ശ്രീ. ബാബു എം. പാലിശ്ലേരി

(എ)കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി സൌജന്യമായി നല്‍കിയതിന്‍റെ ഭാഗമായി കൃഷി വകുപ്പ് എത്ര കോടി രൂപ കെ.എസ്.ഇ.ബി.യ്ക്ക് ഇതുവരെ കൊടുത്തു തീര്‍ക്കാനുണ്ടെന്ന് വ്യക്ത മാക്കുമോ; 

(ബി)വൈദ്യുതി സൌജന്യമായി ലഭിക്കാന്‍ മിനിമം എത്ര സെന്‍റ് സ്ഥലത്ത് കൃഷി ചെയ്യണമെന്ന് വ്യക്തമാക്കുമോ; ഇതിന്‍റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് വിശദാംശം ലഭ്യമാക്കാമോ?

3114

അടയ്ക്ക നിരോധനം 

ശ്രീ. ഇ. പി. ജയരാജന്‍

(എ)അടയ്ക്ക നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടോ അടയ്ക്കയില്‍ വിഷാംശം അടങ്ങിയിട്ടുള്ളതിനാല്‍ നിരോധിക്കേണ്ടതിന്‍റെ ആവശ്യകത സൂചിപ്പിച്ചുകൊണ്ടോ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കത്ത് ലഭിച്ചിട്ടുണ്ടോ; 

(ബി)അടയ്ക്കയിലെ വിഷാംശത്തെ സംബന്ധിച്ച് പഠിക്കുവാന്‍ കേന്ദ്ര ഭക്ഷ്യഗുണനിലവാര അതോറിറ്റി രൂപീകരിച്ച വിദഗ്ധ സമിതി സംസ്ഥാനത്തിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടോ; 

(സി)സംസ്ഥാനം ഇതു സംബന്ധിച്ച് നല്‍കിയ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ എന്താണെന്നു വിശദമാക്കുമോ?

3115

ശാസ്ത്രീയ സുസ്ഥിര കൃഷി സമീപനത്തെ സംബന്ധിച്ച പഠനം 

ശ്രീ.എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കാത്ത ശാസ്ത്രീയ സുസ്ഥിര കൃഷി സമീപനത്തെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കാമോ; 

(സി)പ്രസ്തുത പഠനം നടത്തുന്നതിന് സ്വകാര്യ ഏജന്‍സികളുടെയോ, മറ്റ് അന്യസംസ്ഥാന സ്ഥാപനങ്ങളുടെയോ രീതികള്‍ അവലംബിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ഇത്തരം പഠനങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3116

പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ അധീനതയിലുള്ള ഭൂമി 

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ അധീനതയില്‍ എത്ര ഏക്കര്‍ ഭൂമിയുണ്ടെന്നും ഇതിലെ എത്ര ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കാമോ ?

3117

കാര്‍ഷിക സര്‍വകലാശാലയ്ക്ക് കേന്ദ്രനിയമം 

ശ്രീ. എ.കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)കാര്‍ഷിക സര്‍വകലാശാലയില്‍ കേന്ദ്രകാര്‍ഷിക ഗവേഷണ കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന നിയമം നടപ്പിലാക്കാന്‍ എന്തെങ്കിലും നീക്കം ഉണ്ടോ; 

(ബി)ഈ നിയമം നടപ്പിലാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴുള്ള പരിമിതമായ അധികാരം പോലും ഇല്ലാതാക്കുന്നതും വൈസ് ചാന്‍സലര്‍ക്ക് പൂര്‍ണ്ണമായ അധികാരം നല്‍കുന്നതുമാണ് കേന്ദ്ര കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന നിയമമെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)നൂറു ശതമാനവും സംസ്ഥാന സര്‍ക്കാരിന്‍റെ ഗ്രാന്‍റ് കൊണ്ടു പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയില്‍ സംസ്ഥാന സര്‍ക്കാരിന് ഒരധികാരവും ഇല്ലാതാകുമെന്നും പ്രൊ-ചാന്‍സലര്‍ പദവി ഇല്ലാതാകുമെന്നും ഉള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)അക്കാദമിക രംഗത്ത് ജനാധിപത്യ ഭരണക്രമം നിലനില്‍ക്കുന്ന കേരളത്തില്‍ കേന്ദ്ര കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന നിയമം നടപ്പില്‍ വരുത്തുന്നത് കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി പിന്‍വലിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3118

ബാലുശ്ശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്‍റു ഡയറക്ടര്‍ ആഫീസിലേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കല്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആഫീസിലേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍ പണമടയ്ക്കാത്തതുമൂലം വിച്ഛേദിക്കപ്പെട്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍കൂറായി വൈദ്യുതി ചാര്‍ജ്ജിനത്തില്‍ തുക ലഭ്യമാക്കുകയോ, യഥാസമയം കെ.എസ്.ഇ.ബി.യ്ക്ക് അടയ്ക്കുന്ന തുക ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് പിന്നീട് ലഭിക്കുന്നതിനുള്ള അനുവാദം നല്‍കുകയോ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3119

ഗുണമേന്മ നിര്‍ണ്ണയം ചെയ്ത അടിസ്ഥാന വിത്തിനങ്ങള്‍ 

ശ്രീ. എം. ഉമ്മര്

(എ)സംസ്ഥാനത്ത് ഗുണമേന്മ നിര്‍ണ്ണയം ചെയ്ത അടിസ്ഥാന വിത്തിനങ്ങളുടെ കരുതല്‍ ശേഖരം സ്ഥാപിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; 

(ബി)പ്രസ്തുത വിത്തുകള്‍ സാധാരണ കര്‍ഷകന് ലഭ്യമാകുന്നില്ല എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഗുണമേന്മയുളള വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് യഥാസമയം വിതരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3120

കാര്‍ഷി െഉല്പന്നങ്ങളുടെ പ്രദര്‍ശന വില്പനകേന്ദ്രം 

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരി അസംബ്ലി മണ്ധലത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള കണയംകോട്(കൊഴിലാണ്ടി)ബാലുശ്ശേരി-വയലിട-കക്കയം ടൂറിസം കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി വയലിടയില്‍ ഗ്രാമീണ കാര്‍ഷിക ഉല്പന്നങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും പ്രദര്‍ശന വില്പന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും ഉചിതമായ നിര്‍ദ്ദേശം സമര്‍പ്പിക്കാനും ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3121

കോള്‍ പാക്കേജ് -തൃശ്ശൂര്‍ ജില്ല 

ശ്രീ. പി. എ. മാധവന്‍

(എ)തൃശ്ശൂര്‍ ജില്ലയിലെ കോള്‍ പാടങ്ങളുടെ സംരക്ഷണത്തിനും നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന കോള്‍ പാക്കേജ് ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ; 

(ബി)ഇതിന്‍റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാം; 

(സി)ഇതില്‍ എത്ര പ്രോജക്ടുകള്‍ക്ക് അന്തിമ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഇതിനായി നീക്കി വെച്ചിരിക്കുന്ന തുകകള്‍ എത്രയെന്നും അറിയിക്കാമോ; 

(ഡി)പ്രസ്തുത പ്രോജക്ടുകളുടെ നിര്‍വ്വഹണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

3122

കുട്ടനാട് പാക്കേജ് 

ശ്രീ. ജി. സുധാകരന്‍

(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ; 

(ബി)കുട്ടനാട് പാക്കേജില്‍ 13-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച തുക എത്ര; ഇതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കുമോ; 

(സി)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അന്പലപ്പുഴ മണ്ധലത്തില്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കിയ പ്രവൃത്തികള്‍ ഏതൊക്കെ; പുതിയതായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെ; വിശദാംശം നല്‍കുമോ?

3123

കുട്ടനാട് പാക്കേജില്‍ തടസ്സമായി നില്‍ക്കുന്ന പ്രശ്നം 

ശ്രീ. സി. കെ. സദാശിവന്‍

(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഓണാട്ടുകരയിലെ പാടശേഖരങ്ങളുടെ സംരക്ഷണത്തിനായി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണ് ; 

(ബി)ഇതില്‍ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് പറയാമോ ; 

(സി)ടെന്‍ഡര്‍ ചെയ്തതും ടെന്‍ഡര്‍ ചെയ്യാനുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ ; 

(ഡി)ടെന്‍ഡര്‍ ചെയ്തിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ; 

(ഇ)പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

3124

അപ്പര്‍ കുട്ടനാട് മേഖലയില്‍ പുറംബണ്ട് നിര്‍മ്മിക്കാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍

(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം മേഖലകളിലാണ് പുറംബണ്ട് നിര്‍മ്മിച്ചു വരുന്നത്;

(ബി)അപ്പര്‍ കുട്ടനാട് പ്രദേശങ്ങളായ പള്ളംതുരുത്തി, പുന്നപ്രവടക്ക്, പുന്നപ്രതെക്ക്, അന്പലപ്പുഴ വടക്ക്, അന്പലപ്പുഴതെക്ക് പ്രദേശങ്ങളില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പുറംബണ്ട് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)അപ്പര്‍ കുട്ടനാട് മേഖലയില്‍ ശക്തമായ പുറംബണ്ടില്ലാത്തതിനാല്‍ കൃഷിനാശം സംഭവിക്കുന്നത് തടയാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്, വ്യക്തമാക്കാമോ?

3125

നെല്ലുല്പാദനം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഓരോ വര്‍ഷവും നെല്ലുല്പാദനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)നെല്‍കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുവാനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; 

(ഡി)നെല്‍കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭി്ക്കുന്നില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3126

നെല്‍കൃഷി വികസനത്തിനായുള്ള നടപടികള്‍ 

ശ്രീ. എം. ഹംസ

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നെല്‍കൃഷി വികസനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; 

(ബി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നുണ്ട് ;

(സി)2006 ജൂണ്‍ മാസം 1-ാം തീയതിയിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് എത്ര ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നു ; 

(ഡി)നെല്ല് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത് ; 

(ഇ)അമിതമായുള്ള രാസവളം കീടനാശിനി എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ; 

(എഫ്)രാസവളം, കീടനാശിനി എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനായി എന്തെല്ലാം പാക്കേജുകള്‍ ആണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ ?

3127

കരനെല്‍കൃഷിയുടെ പ്രോത്സാഹനം 

ശ്രീ. പി. തിലോത്തമന്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ കര നെല്‍കൃഷി ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ തുടര്‍ന്നും നടപ്പിലാക്കാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ; കരനെല്‍കൃഷി വ്യാപകമാക്കിയാല്‍ നെല്ലുല്‍പാദനം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കാനാവുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ഈ വര്‍ഷം മുതല്‍ കരനെല്‍കൃഷി പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)കരനെല്‍കൃഷി വ്യാപിപ്പിക്കുവാനും കരപ്പാടങ്ങളില്‍ നെല്‍കൃഷി നടത്തുവാനും കൃഷിക്കാര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ; കൃഷിയിടങ്ങള്‍ ഒരുക്കുന്നതിനും ഞാറ് നടുന്നതിനും കൊയ്യുന്നതിനും സൌകര്യപ്രദമായ കൊയ്ത്ത് യന്ത്രങ്ങള്‍ വികസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3128

പാടശേഖര സമിതികള്‍ 

ശ്രീമതി കെ. കെ. ലതിക

(എ)പാടശേഖര സമിതികളുടെ ഘടനയും പ്രവര്‍ത്തനവും വിശദമാക്കുമോ;

(ബി)നെല്‍കൃഷിയില്‍ തല്‍പരരായ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പാടശേഖര സമിതികളെ പുനഃസംഘടിപ്പിക്കുന്നതിനും കൂടുതല്‍ പേരെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ? 

3129

പാടശേഖര കമ്മിറ്റികള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 
ശ്രീ. പി. തിലോത്തമന്‍ 
,, ചിറ്റയം ഗോപകുമാര്‍

(എ)സംസ്ഥാനത്ത് എത്ര പാടശേഖര കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി)ഓരോ പാടശേഖര സമിതികള്‍ക്കും എത്ര കൊയ്ത്ത് യന്ത്രങ്ങളും ട്രില്ലറുകളുമാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ ; 

(സി)ഇപ്പോള്‍ നെല്‍കൃഷി നടന്നത് എത്ര പാടശേഖര സമിതികള്‍ക്ക് കീഴിലാണ് ; ജില്ല തിരിച്ചും വിസ്തീര്‍ണ്ണാടിസ്ഥാനത്തിലും വിവരങ്ങള്‍ ലഭ്യമാക്കാമോ ?

3130

പാലക്കാട് ജില്ലയിലെ നെല്‍കൃഷി വിസ്തീര്‍ണ്ണം 

ശ്രീ.എം. ചന്ദ്രന്‍

(എ)പാലക്കാട് ജില്ലയില്‍ ഇപ്പോഴത്തെ നെല്‍കൃഷി വിസ്തീര്‍ണ്ണം എത്രയെന്നു വ്യക്തമാക്കുമോ; 

(ബി)കഴിഞ്ഞ മൂന്നുവര്‍ഷമായി താരതമ്യം ചെയ്യുന്പോള്‍ വിസ്തീര്‍ ണ്ണ ത്തില്‍ വന്നിട്ടുള്ള കുറവ് എത്രയാണ്; 

(സി)ഈ കുറവ് നെല്ലുല്‍പാദനത്തെ ബാധിച്ചിട്ടുണ്ടോ; 

(ഡി)വിസ്തീര്‍ണ്ണത്തില്‍ വന്നിട്ടുള്ള കുറവ് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; ഈ കുറവ് ശ്രദ്ധയില്‍വന്നിട്ടുണ്ടോ; 

(ഇ)നിലവിലുള്ള നെല്‍കൃഷി വിസ്തീര്‍ണ്ണം സംരക്ഷിക്കുന്നതിന് സമഗ്ര പാക്കേജ് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ ?

3131

രാസകീടനാശിനികളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തല്‍ 

ശ്രീ. പി. തിലോത്തമന്‍

രാസകീടനാശിനികളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി ജൈവകീടനാശിനി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച് മെച്ചപ്പെട്ട വിളവ് ഉണ്ടാക്കുന്നതിന് കൃഷിക്കാരെ പ്രാപ്തമാക്കുന്ന തരത്തിലുള്ള ആവശ്യമായ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ?

3132

ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പദ്ധതി 

ശ്രീ. വി.പി. സജീന്ദ്രന്‍ 
,, ബെന്നി ബെഹനാന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ലൂഡീ ലൂയിസ്

(എ)ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേ്യശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്; വിശദമാക്കാമോ; 

(സി)പദ്ധതിയുടെ നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

3133

ജൈവ കീടനാശിനികള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)കാര്‍ഷിക വിളകളിലും, ഫലങ്ങളിലും അമിതമായ കീടനാശിനി പ്രയോഗം മൂലം ആരോഗ്യരംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇക്കാരണങ്ങളാല്‍ പല വിദേശ രാജ്യങ്ങളും സംസ്ഥാനത്തെ മാന്പഴം, പച്ചക്കറി തുടങ്ങിയവ നിരോധിച്ച കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ജൈവ കീടനാശിനികള്‍ പ്രചരിപ്പിക്കേണ്ടതിന്‍റെയും കര്‍ഷകരില്‍ അവബോധം ഉണ്ടാക്കേണ്ടതിന്‍റെയും ആവശ്യകത മനസ്സിലാക്കി ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കുമോ?

3134

മിഷന്‍ 676-ന്‍റെ ഭാഗമായി കീടരോഗനിരീക്ഷണ സംവിധാനം 

ശ്രീ. വി.ശശി

(എ)മിഷന്‍ 676-ന്‍റെ ഭാഗമായി കീടരോഗ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്ന 271 ഗ്രാമപഞ്ചായത്തുകളുടെയും രണ്ട് കോര്‍പ്പറേഷനുകളുടെയും പേര് വ്യക്തമാക്കാമോ; 

(ബി)തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ തെരഞ്ഞെടുത്തതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ?

3135

പഴം പച്ചക്കറികളിലെ മാരകമായ കീടനാശിനികള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലെത്തുന്ന പഴം-പച്ചക്കറികളില്‍ വ്യാപകമായി മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ജനങ്ങളില്‍ ഉണ്ടാക്കിയ ഉത്ക്കണ്ഠ പരിശോധിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(സി)പരിശോധനയുടെ അടിസ്ഥാനത്തില്‍ മാരകകീടനാശിനി ഉപയോഗിച്ച പഴം-പച്ചക്കറികള്‍ മാര്‍ക്കറ്റില്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ? 

3136

നിരോധിക്കപ്പെട്ട കീടനാശിനികള്‍ 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സംസ്ഥാനത്ത് നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഏതെല്ലാമാണ്;

(ബി)നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍പ്പന നടത്തുന്നവരെ കണ്ടുപിടിക്കുവാനും ശിക്ഷാനടപടികള്‍ സ്വീകരിക്കുവാനും കൃഷിവകുപ്പിന്‍റേതായ സംവിധാനം നിലവിലുണ്ടോ; 

(സി)ഇല്ലെങ്കില്‍ മറ്റെന്തു സംവിധാനമാണ് നിലവിലുള്ളത്;

(ഡി)നിരോധിക്കപ്പെട്ട കീടനാശിനികളെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുവാന്‍ എന്തു പരിപാടിയണ് നടപ്പിലാക്കുന്നത്?

3137

ഗ്രീന്‍ ഹൌസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോര്‍ട്ടിക്കള്‍ച്ചര്‍ വിളകളുടെ ഉല്പാദനം 

ശ്രീ. കെ. അച്ചുതന്‍ 
,, വി. റ്റി. ബല്‍റാം 
,, വി. പി. സജീന്ദ്രന്‍ 
,, വര്‍ക്കല കഹാര്‍

(എ)ഗ്രീന്‍ ഹൌസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോര്‍ട്ടിക്കള്‍ച്ചര്‍ വിളകളുടെ ഉല്പാദനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം ഉദ്ദേശലക്ഷ്യങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(സി)പ്രസ്തുത പദ്ധതിയുമായി ആരെല്ലാമാണ് സഹകരിക്കുന്നത് ; വിശദീകരിക്കുമോ ; 

(ഡി)പ്രസ്തുത പദ്ധതി വഴി ഉല്പാദനത്തില്‍ പ്രകടമായ മുന്നേറ്റം ഉണ്ടായിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3138

ഹോര്‍ട്ടികോര്‍പ്പിന്‍റെ വിറ്റുവരവ് 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ഹോര്‍ട്ടികോര്‍പ്പിന്‍റെ 2013-2014-ലെ വിറ്റുവരവ് എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി)ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യാന്‍ സബ്സിഡിയിനത്തില്‍ ഈ കാലയളവില്‍ സര്‍ക്കാര്‍ എത്ര തുക നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കാമോ ; 

(സി)ഹോര്‍ട്ടികോര്‍പ്പില്‍ എത്ര സ്ഥിരം ജീവനക്കാര്‍ ഉണ്ട് ; എത്ര താല്ക്കാലിക ജീവനക്കാര്‍ ഉണ്ട് ?

3139

ഹോര്‍ട്ടികോര്‍പ്പ് മിഷന്‍-പച്ചക്കറി വാങ്ങലും ജീവനക്കാരുടെ നിയമനവും 

ശ്രീ. പാലോട് രവി

(എ)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് മിഷന്‍ എത്ര രൂപയ്ക്കുള്ള പച്ചക്കറികള്‍ വാങ്ങിയിട്ടുണ്ട്; 

(ബി)പച്ചക്കറികള്‍ കൂടാതെ മറ്റേതെങ്കിലും ഉല്പന്നങ്ങള്‍ വാങ്ങിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയ്ക്കെന്ന് വ്യക്തമാക്കാമോ;

(സി)സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാമീണ കാര്‍ഷിക മൊത്ത വ്യാപാര വിപണികളില്‍ നിന്നും എത്ര രൂപയുടെ പച്ചക്കറികള്‍ വാങ്ങിയിട്ടുണ്ട്; 

(ഡി)മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയിട്ടുണ്ടോ; ഏത് ഏജന്‍സിയില്‍ നിന്നും; എത്ര രൂപയ്ക്ക്;

(ഇ)സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് മിഷന്‍ എത്ര വില്പനശാലകള്‍ നേരിട്ട് നടത്തുന്നുണ്ട്; 2011-12, 2012-13, 2013-14 വര്‍ഷങ്ങളിലെ കണക്കുകള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ; എവിടെയെല്ലാം; 

(എഫ്)പ്രസ്തുത വില്പനശാലകളില്‍ എത്ര ജീവനക്കാരെ നിയമിച്ചു; സ്ഥിരം നിയമനം എത്ര; കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ എത്ര; ദിവസക്കൂലിയിനത്തില്‍ എത്ര; 

(ജി)ഇവരുടെ ശന്പളയിനത്തില്‍ എത്ര തുകയാണ് 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ നല്‍കിയത്; 
(എച്ച്)സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് മിഷന്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്ന വില്പനയൂണിറ്റുകള്‍ ആരംഭിക്കുന്നതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ജില്ല തിരിച്ച് കണക്കുകള്‍ വ്യക്തമാക്കുമോ;

(ഐ)ഇതില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വില്പന യൂണിറ്റുകള്‍ എത്ര; ഏതെല്ലാം; 

(ജെ)തുടര്‍ച്ചയായി രണ്ട് വര്‍ഷവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്പന യൂണിറ്റുകള്‍ എത്ര; 

(കെ)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുകാരണം നിര്‍ത്തലാക്കിയ യൂണിറ്റുകള്‍ ഏതെല്ലാം; നിര്‍ത്തലാക്കിയ യൂണിറ്റുകളില്‍ നിന്നും എത്ര രൂപ നഷ്ടമുണ്ടായി?

3140

സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് മിഷന്‍ - പച്ചക്കറി വില്പനക്കായി വാഹനം വാങ്ങല്‍ 

ശ്രീ. പാലോട് രവി

(എ)സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് മിഷന്‍ പച്ചക്കറി വില്പനക്കായി എത്ര വാഹനങ്ങള്‍ വാങ്ങിച്ചിട്ടുണ്ട്;

(ബി)വാഹനങ്ങള്‍ എന്നാണ് വാങ്ങിയത്;

(സി)വാഹനങ്ങള്‍ വാങ്ങുന്നതിന് എത്ര തുക ചെലവായി;

(ഡി)ഏത് ഏജന്‍സിയില്‍ നിന്നാണ് വാഹനങ്ങള്‍ വാങ്ങിയത്;

(ഇ)ഈ വാഹനങ്ങളിലൂടെയുള്ള വില്പനയില്‍ നിന്നും ലഭിച്ച വരുമാനം എത്രയാണ്;

(എഫ്)ഇപ്പോള്‍ പ്രസ്തുത വാഹനങ്ങളിലൂടെയുള്ള വില്പന നിര്‍ത്തലാക്കിയിട്ടുണ്ടോ;

(ജി)ഉണ്ടെങ്കില്‍ വില്പന നിറുത്തലാക്കിയതിന്‍റെ കാരണം എന്താണെന്ന് വിശദമാക്കാമോ; 

(എച്ച്)പ്രസ്തുത വാഹനങ്ങള്‍ ഇപ്പോള്‍ എന്ത് ആവശ്യത്തിനായി ഉപയോഗിക്കുന്നു; എന്ന് വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.