UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3058


പാര്‍ട്ണര്‍ കേരള നിക്ഷേപക സംഗമം 


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)പാര്‍ട്ണര്‍ കേരള എന്ന പേരില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ രൂപംകൊണ്ട പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിശദവിവരം നല്‍കുമോ; 

(ബി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഇതുപ്രകാരം നടപ്പാക്കുന്ന പി.പി.പി. പദ്ധതികളില്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള നടപടിക്രമം എപ്രകാരമാണെന്ന് വിശദമാക്കുമോ; 

(സി)പി.പി.പി. അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്പോള്‍ നിക്ഷേപകര്‍ക്ക് എന്തെല്ലാം പരിരക്ഷകളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?

3059


രാജീവ് ആവാസ് യോജന 


ശ്രീ. വി.ഡി. സതീശന്‍ 
'' എ.റ്റി. ജോര്‍ജ് 
'' എ.പി. അബ്ദുള്ളക്കുട്ടി
 '' പി.സി. വിഷ്ണുനാഥ്

(എ)രാജീവ് ആവാസ് യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)കേരളത്തെ ചേരിരഹിത സംസ്ഥാനമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എവിടെയെല്ലാം ഈ പദ്ധതി നടപ്പാക്കി വരുന്നുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3060


ശുചിത്വകേരളം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 


ശ്രീ. ജോസഫ് വാഴക്കന്‍ 
,, ആര്‍. സെല്‍വരാജ് 
,, അന്‍വര്‍ സാദത്ത്
 ,, പി.എ മാധവന്‍

(എ)ശുചിത്വകേരളം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതി പ്രകാരം ആവിഷ്കരിച്ചിട്ടുള്ളത് വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3061


സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ 


ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ തയ്യാറായിട്ടുണ്ടോ;

(ബി)ഇതിനായി എ.എസ്.സി.ഐ.-യെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(സി)ഏതെല്ലാം നഗരസഭകളില്‍ പ്രസ്തുത പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്; കോഴിക്കോട് ജില്ലയില്‍ പ്രസ്തുത പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദവവിവരം അറിയിക്കുമോ?

3062


കേരള സസ്റ്റൈനബിള്‍ അര്‍ബന്‍ ഡെവലപ്മെന്‍റ് പ്രോജക്ട് 


ശ്രീ. അന്‍വര്‍ സാദത്ത് 
,, എ.റ്റി. ജോര്‍ജ്ജ് 
,, ഷാഫി പറന്പില്
‍ ,, സണ്ണി ജോസഫ്

(എ)കേരള സസ്റ്റൈനബിള്‍ അര്‍ബന്‍ ഡെവലപ്മെന്‍റ് പ്രോജക്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(ബി)നഗരവികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനുവേണ്ടി ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിന്‍റെ കീഴിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3063


തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്

‍ 
ശ്രീ. കെ. എം. ഷാജി

(എ)തിരുവനന്തപുരം കോര്‍പ്പറേഷനുവേണ്ടി നഗരാസൂത്രണ വകുപ്പ് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ എന്നാണ് പ്രസിദ്ധീകരിച്ചത്;

(ബി)പ്രസ്തുത മാസ്റ്റര്‍പ്ലാനിനെതിരെ ഉയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)പ്രസ്തുത മാസ്റ്റര്‍പ്ലാന്‍ പ്രകാരം ഓരോ പദ്ധതിക്കും എത്ര ഭൂമി വീതമാണ് വേണ്ടതെന്നും ഏറ്റെടുക്കേണ്ട ഭൂമിയില്‍ എത്ര കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും വിശദമാക്കുമോ; 

(ഡി)മാസ്റ്റര്‍ പ്ലാനിന്‍റെ തുടര്‍നടപടികള്‍ ഏതുവിധത്തിലായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?


3064


തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്

‍ 
ശ്രീ.എന്‍. ഷംസുദ്ദീന്‍

(എ)തിരുവനന്തപുരം മാസ്റ്റര്‍പ്ലാനിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കുമോ; 

(ബി)പ്രസ്തുത മാസ്റ്റര്‍പ്ലാന്‍ പ്രകാരം ശ്രീകാര്യം, പോത്തന്‍കോട് മുതലായ പഞ്ചായത്തുകളില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കുമോ; 

(സി)ഓരോ പദ്ധതിക്കും എത്ര ഭൂമി വീതം വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്; 

(ഡി)വിവാദങ്ങളുടെ അടിസ്ഥാനത്തില്‍, കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കി പ്രസ്തുത പഞ്ചായത്തുകളില്‍ മറ്റു സ്ഥലങ്ങള്‍ കൂടി കണ്ടെത്തി ഇതേ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

3065


നഗരങ്ങളുടെ മാസ്റ്റര്‍പ്ലാനുകള്

‍ 
ശ്രീ. സാജു പോള്‍

(എ)നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഏതെല്ലാം നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നറിയിക്കുമോ;

(സി)പെരുന്പാവൂര്‍ മാസ്റ്റര്‍ പ്ലാനിന്‍റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ?

3066


നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതിന് നടപടി 


ശ്രീ. സി. കൃഷ്ണന്‍

(എ)സംസ്ഥാനത്തെ നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 

(ബി)ഇല്ലെങ്കില്‍ നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുമോ? 

3067


നഗരകാര്യ വകുപ്പ് പാസാക്കിയ നിയമങ്ങളും ഓര്‍ഡിനന്‍സുകളും 


ശ്രീ. പാലോട് രവി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നഗരകാര്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ എത്ര നിയമ നിര്‍മ്മാണങ്ങള്‍ പാസായിട്ടുണ്ട്; ഏതെല്ലാം എന്ന് അറിയിക്കുമോ;

(ബി)ഓര്‍ഡിനന്‍സായി ഇറക്കിയിട്ടുള്ള നിയമങ്ങള്‍ എത്ര; ഏതെല്ലാം എന്ന് അറിയിക്കുമോ;

(സി)ഇവയില്‍ എത്രയെണ്ണം നിയമസഭയിലവതരിപ്പിച്ച് പാസ്സക്കാനായി ബാക്കിയുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി)ഇവ നിയമസഭയിലവതരിപ്പിച്ച് പാസ്സാക്കാനായി എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഇ)നിയമസഭയില്‍ പാസ്സാക്കിയ എത്ര നിയമങ്ങള്‍ക്ക് ചട്ടങ്ങള്‍ ഉണ്ടാക്കിയെന്നും അവ ഏതെല്ലാമെന്നും അറിയിക്കുമോ; 

(എഫ്)ഈ നിയമങ്ങളും ചട്ടങ്ങളും എന്നുമുതല്‍ നിലവില്‍ വന്നു എന്ന് വ്യക്തമാക്കുമോ?

3068


അനധികൃത കെട്ടിടനിര്‍മ്മാണം ക്രമപ്പെടുന്നതിന് നടപടി 


ശ്രീ. പി. ഉബൈദുള്ള
 '' റ്റി. എ. അഹമ്മദ് കബീര്
‍ '' എം. ഉമ്മര്
‍ '' പി. കെ. ബഷീര്
‍ 
(എ)സംസ്ഥാനത്ത് നിലവിലുള്ള അനധികൃത കെട്ടിടങ്ങള്‍ റഗുലറൈസ് ചെയ്തു നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ബി)കെട്ടിട നിര്‍മ്മാണ നിയമങ്ങളിലെ അജ്ഞത, തെറ്റിദ്ധാരണ എന്നിവ മൂലമുള്ള നിര്‍മ്മിതികള്‍ മനപ്പൂര്‍വ്വമായി നിയമം നിഷേധിച്ചുകൊണ്ടുള്ള നിര്‍മ്മിതികള്‍ എന്നിവ വേര്‍തിരിച്ച് കണക്കെടുപ്പുനടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(സി)നിലവിലുള്ളവ ക്രമപ്പെടുത്തുന്നതിനും മേലില്‍ അനധികൃത നിര്‍മ്മാണങ്ങളുണ്ടായാല്‍ കര്‍ശനമായി നേരിടുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)അനധികൃതനിര്‍മ്മാണം ക്രമപ്പെടുത്തുന്നതിലൂടെ പിഴയിനത്തില്‍ എന്തുതുക സമാഹരിക്കാനാവുമെന്ന് കണക്കാക്കിയിട്ടുണ്ടോ; പിഴയിനത്തിലെ തുക സര്‍ക്കാരിനാണോ, തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കാണോ ലഭിക്കുകയെന്ന് വിശദമാക്കുമോ?

3069

മുനിസിപ്പല്‍ പ്രദേശങ്ങളിലെ കെട്ടിടനിര്‍മ്മാണചട്ട ലംഘനങ്ങള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)മുനിസിപ്പല്‍ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണചട്ടം ലംഘിക്കുന്നത് കണ്ടെത്തുന്നതിനും നടപടികള്‍ എടുക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)പരാതി ലഭിക്കാതെ തന്നെ ഇത്തരത്തില്‍ എത്ര ലംഘനങ്ങള്‍ കണ്ടെത്തിയെന്നും എന്തു നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ?

3070


എസ്.ജെ.എസ്.ആര്‍. വൈ 


ശ്രീ. എ.കെ. ബാലന്‍

(എ)സ്വര്‍ണ്ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന (എസ്.ജെ.എസ്.ആര്‍. വൈ) സംസ്ഥാനത്തെ നഗരസഭകളില്‍ നടപ്പാക്കുന്നുണ്ടോ; എങ്കില്‍ എത്ര നഗരസഭകളില്‍ നടപ്പാക്കുന്നുണ്ട്; 

(ബി)പദ്ധതി എന്താണ് ലക്ഷ്യമിടുന്നത്; ഈ പദ്ധതിയുടെ കേന്ദ്ര-സംസ്ഥാന വിഹിതം എപ്രകാരമാണ്; 

(സി)എന്നാണ് പദ്ധതി ആരംഭിച്ചത്; ഓരോ വര്‍ഷവും എത്ര രൂപയാണ് കേന്ദ്ര സഹായമായി ലഭിച്ചത്; അതില്‍ എത്ര രൂപ ഓരോ വര്‍ഷവും ചെലവഴിച്ചു; 

(ഡി)ഈ പദ്ധതികളുടെ നോഡല്‍ ഏജന്‍സി ആരാണ്; ഓരോ വര്‍ഷവും എത്ര ഗുണഭോക്താക്കളെ വീതം പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്; എത്ര പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിച്ചുവെന്ന് അറിയിക്കുമോ?

3071


വികേന്ദ്രീകൃത മാലിന്യ സംസ്കരണം 


ശ്രീ. ജോസഫ് വാഴക്കന്
‍ ,, ഹൈബി ഈഡന്‍ 
,, ആര്‍. സെല്‍വരാജ് 
,, ബെന്നി ബെഹനാന്‍ 

(എ)നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് വീട്ടുകരത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത ഇളവ് നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)വീട്ടുകരത്തില്‍ ഇളവനുവദിക്കുന്നത് വികേന്ദ്രീകൃത മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന് എത്രത്തോളം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ; 

(ഡി)കന്പോസ്റ്റ് നിര്‍മ്മാണം, മാലിന്യസംസ്കരണം എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ നല്‍കുമോ?

3072


ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം

 
ശ്രീ. സി. എഫ്. തോമസ് 
,, മോന്‍സ് ജോസഫ് 
,, റ്റി. യു. കുരുവിള

(എ)പട്ടണപ്രദേശങ്ങളിലെ ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എന്തെല്ലാം ആധുനിക പദ്ധതികളാണ് നടപ്പാക്കി വരുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)മാലിന്യങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതും, വളം നിര്‍മ്മിക്കുന്നതുമായ ആധുനിക പദ്ധതികള്‍ വ്യാപകമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

3073


മാലിന്യ സംസ്കരണ കന്പനി രൂപീകരണം 


ശ്രീ. റ്റി.എന്‍. പ്രതാപന്
‍ ,, തേറന്പില്‍ രാമകൃഷ്ണന്
‍ ,, വര്‍ക്കല കഹാര്
‍ ,, വി.ഡി.സതീശന്‍ 

(എ)നഗരങ്ങളില്‍ മാലിന്യ സംസ്കരണ കന്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)കന്പനിയുടെ ഷെയറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)കന്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് കന്പനിയുടെ സേവനം ഉപയോഗപ്പെടുത്താവുന്നത്; വ്യക്തമാക്കുമോ?

3074


ശുചിത്വമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ശുചിത്വമിഷന്‍ നടത്തുവാനുദ്ദേശിക്കുന്ന തീവ്രവിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിക്കുമോ; 

(ബി)വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പരിപാടിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ?

3075


ശുചീകരണത്തൊഴിലാളികളുടെ ക്ഷേമം 


ശ്രീ. സാജു പോള്‍

(എ)സംസ്ഥാനത്ത് ശുചീകരണത്തൊഴിലാളികള്‍ക്ക് യൂണിഫോം, ഗ്ലൌസ്, ഗംബൂട്ട്, സോപ്പ്, മാസ്ക് എന്നിവ യഥാസമയം നല്‍കുന്നതിന് ബന്ധപ്പെട്ട നഗരസഭകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)സാനിറ്റേഷന്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി നഗരസഭകള്‍ നല്‍കുന്നുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ പ്രസ്തുത പരാതികളിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;

(ഡി)നഗരസഭകളിലെ മറ്റു ജീവനക്കാര്‍ക്ക് ശന്പളം നല്‍കുന്ന ദിവസം തന്നെ ശുചീകരണത്തൊഴിലാളികള്‍ക്കും ശന്പളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഇ)ശുചീകരണത്തൊഴിലാളികള്‍ക്ക് കൃത്യമായ മെഡിക്കല്‍ ചെക്കപ്പും ആവശ്യമായ ചികിത്സയും ഉറപ്പു വരുത്തുമോ? 

T3076


നഗരങ്ങളിലെ വാഹന പാര്‍ക്കിംഗ്

 
ശ്രീ. പി. കെ. ബഷീര്‍

(എ) നഗരങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് സംബന്ധിച്ച അസൌകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി) വാഹന പാര്‍ക്കിംഗിനായി അത്യാധുനിക രീതിയിലുള്ള ബഹുനില ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

3077


ടാറ്റാ കണ്‍സള്‍ട്ടന്‍സി വഴി ജനന-മരണ രജിസ്ട്രേഷന്‍ 


ശ്രീ. എ.കെ. ബാലന്‍

(എ)നഗരസഭകളിലെ ജനന-മരണ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റ് നല്‍കലും ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ബി)നിലവില്‍ നഗരസഭകളില്‍ ഈ സേവനം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സഹായവും സോഫ്റ്റ്വെയറും നല്‍കുന്ന സ്ഥാപനമേതാണ് എന്നറിയിക്കുമോ ;

(സി)ഇപ്പോള്‍ ലഭിക്കുന്ന സേവനത്തിന്‍റെ പോരായ്മകള്‍ എന്തൊക്കെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത് ;

(ഡി)ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കുന്നതിലൂടെയുള്ള മെച്ചങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ഇ)ഇതുസംബന്ധിച്ച് ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി സര്‍ക്കാരോ, നഗരസഭകളോ ഏതെങ്കിലും തരത്തിലുള്ള എം.ഒ.യു. ഒപ്പിട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(എഫ്)ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ നഗരസഭാ കൌണ്‍സിലുകളേയോ പ്രതിനിധികളെയോ പങ്കാളിയാക്കിയിരുന്നോ ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ; 

(ജി)പ്രസ്തുത പണികള്‍ ടി.സി.എസ്.നെ ഏല്പിക്കുന്നതിലൂടെ നഗരസഭകളില്‍ അധികമാകുന്ന ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; 

(എച്ച്)ടാറ്റാ കണ്‍സള്‍ട്ടന്‍സി നല്‍കുന്ന സേവനത്തിന് ഗുണഭോക്താക്കള്‍ നല്‍കേണ്ട ഫീസ് എപ്രകാരമാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3078


മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്

‍ 
ശ്രീ. എം. ഹംസ

ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കുമോ?

3079


ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റ്

 
ശ്രീ. ബി. സത്യന്‍

(എ)ഖരമാലിന്യ സംസ്കരണത്തിന് സംസ്ഥാനത്തിനു തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ വന്‍ചെലവുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ശുചിത്വമിഷന്‍ വഴി പ്രസ്തുത നഗരസഭയ്ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;

(സി)നഗരസഭ ഉല്‍പാദിപ്പിക്കുന്ന വളം സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

3080


പരവൂര്‍ നഗരസഭയിലെ ഖരമാലിന്യസംസ്ക്കരണം 


ശ്രീ. ജി. എസ്. ജയലാല്‍

(എ)നഗരസഭകളില്‍ ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിലേക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി)കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭയില്‍ ഖരമാലിന്യം സംസ്ക്കരിക്കുന്നതിലേക്കായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?

3081


കായംകുളം നഗരസഭയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം 


ശ്രീ. സി.കെ. സദാശിവന്‍

(എ)കായംകുളം നഗരസഭയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികളുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും പ്രാധാന്യം നല്‍കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; 

(ബി)കായംകുളം പട്ടണത്തിന്‍റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന കരിപ്പുഴ കനാല്‍ മാലിന്യങ്ങള്‍ നിറഞ്ഞ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)എങ്കില്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

3082


വടകര മുനിസിപ്പാലിറ്റിയിലെ അഴുക്കുചാല്‍ നവീകരണം 


ശ്രീ. സി.കെ. നാണു

(എ)വടകര മുനിസിപ്പാലിറ്റിയുടെ പ്രധാന ഭാഗങ്ങളിലെ അഴുക്കുചാലുകള്‍ നവീകരിക്കാന്‍ വേണ്ടി നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)വടകര നാഷണല്‍ ഹൈവേയുടെ പ്രധാന ഭാഗത്തുള്ള വീടുകളില്‍ മലിനജലം കയറുന്പോള്‍ ജനങ്ങള്‍ അഴുക്കുചാല്‍ തടയുന്നതും നഗരത്തിലെ കടകളില്‍ അഴുക്കുവെള്ളം കയറുന്പോള്‍ കടയടയ്ക്കുന്ന അവസ്ഥയുള്ളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഈ ദുരവസ്ഥ തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?

3083


വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍റെയും അനുബന്ധ റോഡുകളുടെയും വികസനം


 ശ്രീ. കെ. മുരളീധരന്‍

(എ) വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍റെയും അവിടെനിന്ന് ശാസ്തമംഗലം, പേരൂര്‍ക്കട, വഴയില എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെയും വികസനം തലസ്ഥാന നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; 

(ബി) പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; 

(സി) പ്രസ്തുത പദ്ധതിക്ക് എത്ര രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കുന്നതെന്നും ഫണ്ട് ഏതുരീതിയില്‍ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കുമോ; 

(ഡി) പദ്ധതി പൂര്‍ത്തിയാക്കുന്നതിന് എത്ര സമയം വേണ്ടിവരും; 

(ഇ) പദ്ധതി നിര്‍വ്വഹണം അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുമോ?

3084


നെടുമങ്ങാട് നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ 


ശ്രീ. പാലോട് രവി

(എ)നെടമങ്ങാട് നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം വിളിച്ചത് എന്നാണ് എന്നറിയിക്കുമോ; 

(ബി)പ്രസ്തുത യോഗത്തിന്‍റെ തീരുമാനങ്ങള്‍ എന്തൊക്കെയാണ്; എന്ന് വ്യക്തമാക്കുമോ; 

(സി)അതിന്‍റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് നഗരസഭ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; 

(ഡി)മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ എന്ന് പൂര്‍ത്തിയാകും എന്ന് വ്യക്തമാക്കുമോ;

(ഇ)മന്ത്രിതല യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം എത്ര റോഡുകളുടെ വികസനത്തിന് ഡി.പി.ആര്‍ തയ്യാറാക്കി കെ.എസ്.യു.ഡി.പി. മുന്പാകെ സമര്‍പ്പിച്ചിട്ടുണ്ട്; 

(എഫ്)ഇതിന് എന്തു തുകയാണ് എസ്റ്റിമേറ്റില്‍ ഉള്ളത്; എന്നാണ് ഡി.പി.ആര്‍ സമര്‍പ്പിച്ചത്;

(ജി)ഈ റോഡുകളുടെ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(എച്ച്)നെടുമങ്ങാട് നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

3085


കായംകുളം സഹകരണ ബാങ്കിന് കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി 


ശ്രീ. സി. കെ. സദാശിവന്‍

(എ)കായംകുളം സഹകരണ ബാങ്ക് അ421 ന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ?

3086


അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പും അപാകതകളും 


ശ്രീ.പി.കെ. ഗുരുദാസന്‍ 
,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ 
,, വി. ശിവന്‍കുട്ടി
 ,, ബി. സത്യന്‍ 

(എ)അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതി ആരംഭിച്ചതിനുശേഷം നാളിതുവരെ എന്തു തുക അനുവദിക്കപ്പെട്ടു എന്നത് സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ; 

(സി)പദ്ധതി നടത്തിപ്പില്‍ എന്തെങ്കിലും അപാകതകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ പരിഹരിച്ച് പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3087


അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതി 


ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
 ,, ഐ.സി. ബാലകൃഷ്ണന്‍ 
,, ആര്‍. സെല്‍വരാജ്
 ,, ഹൈബി ഈഡന്‍

(എ)അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)നഗരങ്ങളിലെ ദരിദ്രര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം കേന്ദ്രസഹായമാണ് പദ്ധതിയുടെ നടത്തിപ്പിനായി ലഭിക്കുന്നത്;

(ഡി)പദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?

3088


കാസര്‍ഗോഡ് ജില്ലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയിലെ മൂന്നുനഗരസഭകളിലായി എത്ര പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്;

(ബി)ഇതില്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)ആകെ എത്ര തൊഴില്‍ ദിനങ്ങളാണ് ലഭ്യമായിട്ടുള്ളത്?

3089


കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കുന്ന കെ.എസ്.യു.ഡി.പി 


ശ്രീ. എ. പ്രദീപ് കുമാര്
‍ 
കെ. എസ്.യു.ഡി.പി പ്രകാരം കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?


3090


ജിഡ ഫണ്ടുപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണം

 
ശ്രീ. എസ്. ശര്‍മ്മ

(എ)ജിഡ ഫണ്ട് ഉപയോഗിച്ച് മുളവുകാട് പി.എച്ച്.സി.യില്‍ ഐ.പി. വിഭാഗം ആരംഭിക്കുന്നതിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണചെലവ് എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ കെട്ടിടത്തിന്‍റെ പ്ലാന്‍, സ്കെച്ച് എന്നിവ തയ്യാറാക്കുന്നതിന് ആരോഗ്യവകുപ്പിന്‍റെ അഭിപ്രായം ആരാഞ്ഞിരുന്നോ; എങ്കില്‍ വിശദമാക്കുക;

(സി)പ്രസ്തുത കെട്ടിടത്തിന്‍റെ നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകളില്‍ ഏതെല്ലാം ഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുമോ?

3091


ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് പാര്‍പ്പിടം 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് പാര്‍പ്പിടം നല്‍കുന്നതിന് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം വിധവകള്‍ക്ക് വീട് നല്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ അംഗമാകുന്ന വിധവകള്‍ക്ക് വരുമാനപരിധി നിശ്ചയിച്ചിട്ടുണ്ടോ;
 എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)അപേക്ഷകര്‍ക്ക് എത്രഭൂമിവേണമെന്നും എന്തെല്ലാം രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും അപേക്ഷ സ്വീകരിക്കുന്ന ഏജന്‍സികള്‍ ഏതെല്ലാമാണെന്നും വെളിപ്പെടുത്തുമോ?

3092


പാലൊളി കമ്മിറ്റിയുടെ ശൂപാര്‍ശകള്‍ പ്രകാരമുള്ള പദ്ധതികള്‍ 


ഡോ. കെ.ടി. ജലീല്
‍ ശ്രീ. കെ. രാധാകൃഷ്ണന്‍ 
,, പി.റ്റി.എ. റഹീം 
,, കെ.എസ്. സലീഖ

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ചിരുന്ന പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം ആരംഭിച്ച വിവിധ പദ്ധതികള്‍ ഏതൊക്കെയാണ്; 

(ബി)ഇവയുടെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പോരായ്മകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

3093


ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ പ്രവര്‍ത്തനം 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവില്‍വന്നതെന്നാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത വകുപ്പില്‍ എത്ര ജീവനക്കാരുണ്ടെന്നും അതില്‍ എത്ര സ്ഥിരം ജീവനക്കാരുണ്ടെന്നും എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;

(സി)വകുപ്പില്‍നിന്നു നല്‍കിവരുന്ന ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ഇതുവരെ ഓരോവര്‍ഷവും വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ?

3094


മദ്രസ മോഡണൈസേഷന്‍ സ്കീം 


ശ്രീ. പാലോട് രവി

(എ)മദ്രസ മോഡണൈസേഷന്‍ സ്കീം അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ എന്തുതുക ചെലവഴിച്ചിട്ടുണ്ട് ; ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം ആവശ്യങ്ങള്‍ക്കായിട്ടാണ് ചെലവഴിച്ചതെന്ന് അറിയിക്കുമോ ; 

(ബി)പ്രസ്തുത സ്കീം അനുസരിച്ച് നെടുമങ്ങാട്, വെന്പായം, നന്നാട്ടുകാവ്, വാവറ അന്പലം, വെള്ളൂര്‍, കണിയാപുരം ജമാഅത്തുകളുടെ നേതൃത്വത്തിലുള്ള മദ്രസകള്‍ക്ക് സാന്പത്തിക സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

3095


മദ്രസ അധ്യാപകര്‍ക്ക് പലിശരഹിത വായ്പാപദ്ധതി 


ശ്രീ. പി. ഉബൈദുള്ള

(എ)മദ്രസ അധ്യാപകര്‍ക്ക് പരിശരഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)വായ്പാ അപേക്ഷ സമര്‍പ്പിക്കുന്നതിനും ലഭിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?

3096


ന്യൂനപക്ഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ കുടിവെളള പദ്ധതിക്കായി പ്രത്യേക ഫണ്ട് 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)ന്യുനപക്ഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ കുടിവെളള പദ്ധതിക്കായി പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ; ഈ ഫണ്ട് അനുവദിക്കുന്നതിനുളള മാനദണ്ഡം എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത പ്രദേശങ്ങളില്‍ നടപ്പിലാക്കിയ കുടിവെളള പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ;

(സി)2014-15 വര്‍ഷത്തില്‍ എത്ര കുടിവെളള പദ്ധതികള്‍ക്കാണ് അനുമതി നല്‍കുന്നത് എന്ന് വിശദമാക്കുമോ?

3097


ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ കോച്ചിംഗ് സെന്‍ററുകള്‍ 


ശ്രീ. സി. മമ്മൂട്ടി

(എ)ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ എത്ര കോച്ചിംഗ് സെന്‍ററുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സെന്‍ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; 

(സി)ഓരോ സെന്‍ററിലും എത്രപേര്‍ സെന്‍ററിന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഏതെല്ലാം വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും വിശദമാക്കുമോ?

3098


വയനാട് ജില്ലയിലെ കോച്ചിംഗ് സെന്‍റര്‍ 


ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

(എ)ന്യൂനപക്ഷ ക്ഷേമവകുപ്പിനുകീഴില്‍ വയനാട് ജില്ലയില്‍ കോച്ചിംഗ് സെന്‍റര്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത കോച്ചിംഗ് സെന്‍ററിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്താക്കുമോ;

(സി)പ്രസ്തുത കോച്ചിംഗ് സെന്‍ററിലൂടെ നിലവില്‍ എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.