UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3290


"വിസില്‍ ബ്ലോവര്‍ സംവിധാനം' 


ശ്രീ. എളമരം കരീം

(എ)അഴിമതികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനില്‍ പരാതി നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ "വിസില്‍ ബ്ലോവര്‍ സംവിധാനം' എന്നാണ് ആരംഭിച്ചത്; 

(ബി)ഈ സംവിധാനം ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള ഓരോ വര്‍ഷവും ഇതുവഴി എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)ഈ പരാതികളില്‍ അന്വേഷണം പൂര്‍ത്തിയായവ എത്ര; ഇപ്പോഴും അന്വേഷണം നടക്കുന്നവ എത്ര; യാതൊരു അന്വേഷണനടപടിയും സ്വീകരിക്കാത്തവ എത്ര; വിശദമാക്കുമോ; 

(ഡി)അന്വേഷണം പൂര്‍ത്തിയായ എത്ര പരാതികളില്‍ ഉന്നയിക്കപ്പെട്ട അഴിമതി നടന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ; 

(ഇ)നിലവില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാണോ; ഇതു സംബന്ധിച്ച സൂചനകളും ലിങ്കുകളും മുഖ്യമന്ത്രിയുടെ വെബ്സൈറ്റില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

3291


മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ ധനവിനിയോഗം 


ശ്രീ.വി. ശശി

(എ)മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് 2013-14 ലെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്ന പരിപാടികള്‍ക്കായി ഉള്‍ക്കൊള്ളിച്ച തുക എത്ര; 

(ബി)ഈ തുക ഉപയോഗിച്ച് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിപാടികള്‍ ഏതെല്ലാം; അവ ഓരോന്നിനും വിനിയോഗിക്കപ്പെട്ട തുകയുടെ വിശദാംശം ലഭ്യമാക്കുമോ ?

3292


തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് 


ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന തലസ്ഥാനങ്ങളില്‍ ആരംഭിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ;

(സി)തലസ്ഥാനത്ത് പ്രധാന മന്ത്രിയുടെ ഓഫീസ് തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കാമോ?

3293


സംസ്ഥാനത്തെ പദ്ധതി നിര്‍വ്വഹണ മികവ് ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃക 


ശ്രീ. എം. എ. വാഹീദ് 
,, ബെന്നി ബെഹനാന്
‍ ,, ജോസഫ് വാഴക്കന്‍ 
,, കെ. മുരളീധരന്‍ 

(എ)സംസ്ഥാനത്തെ പദ്ധതി നിര്‍വ്വഹണ മികവ് ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിവരിക്കുമോ; 

(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതിനുവേണ്ടി നടത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍, ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തന പരിപാടികളുടെ വിശദാംശങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3294


മിഷന്‍ 676ന്‍റെ ഭാഗമായി ഭരണ, സാന്പത്തിക അധികാരങ്ങളുടെ ലഘൂകരണത്തിന് പദ്ധതി 


ശ്രീ. പി. സി. വിഷ്ണുനാഥ് 
,, അന്‍വര്‍ സാദത്ത്
 ,, ഷാഫി പറന്പില്
‍ ,, ആര്‍. സെല്‍വരാജ് 

(എ)മിഷന്‍ 676ന്‍റെ ഭാഗമായി സംസ്ഥാനത്ത് ഭരണ, സാന്പത്തിക അധികാരങ്ങളുടെ ലഘൂകരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3295


മിഷന്‍ 676 -ന്‍റെ ഭാഗമായി സേവനാവകാശ നിയമം കാര്യക്ഷമമാക്കുവാന്‍ പദ്ധതി 


ശ്രീ. സി. പി. മുഹമ്മദ്
 '' എ.പി. അബ്ദുള്ളക്കുട്ടി
 '' ബെന്നി ബെഹനാന്
‍ '' കെ. ശിവദാസന്‍ നായര്‍ 

(എ)മിഷന്‍ 676-ന്‍റെ ഭാഗമായി സംസ്ഥാനത്ത് സേവനാവകാശ നിയമം പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ആരുടെ നേത്യത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3296


നടപ്പിലാക്കപ്പെടാത്ത പദ്ധതികള്‍ 


ഡോ. ടി.എം. തോമസ് ഐസക്

(എ)മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത് വരുന്ന വകുപ്പകളുമായി ബന്ധപ്പെട്ട 2013-14 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇനിയും നടപ്പിലാക്കിയിട്ടില്ലാത്തവ ഏതെല്ലാമെന്ന് വെളിപ്പെടുത്താമോ; 

(ബി)2013-14 ലെ ബഡ്ജറ്റ് നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ കീഴിലുള്ള ഓരോ വകുപ്പിനും വകയിരുത്തപ്പെട്ട തുക എത്ര വീതമായിരുന്നുവെന്നും വ്യക്തമാക്കാമോ; 

(സി)ഇതില്‍ ചെലവഴിക്കാതെ അവശേഷിക്കുന്ന തുക എത്ര വീതമാണ്; തുക ഒട്ടും ചെലവഴിക്കേണ്ടിവന്നിട്ടില്ലാത്ത ഹെഡുകള്‍ ഏതെല്ലാമാണ്; വ്യക്തമാക്കാമോ? 

3297


പൊതുഭരണവകുപ്പു മുഖാന്തിരം നടപ്പാക്കുന്നതിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 


ശ്രീ. എ. കെ. ബാലന്‍

(എ)പൊതുഭരണ വകുപ്പിനോ, പൊതുഭരണവകുപ്പു മുഖാന്തിരം നടപ്പാക്കുന്നതിനോ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)ഈ പദ്ധതികള്‍ക്കായി എത്ര രൂപ ലഭിച്ചു; ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കി; ഏതെല്ലാം പദ്ധതികള്‍ക്ക് സംസ്ഥാനവിഹിതം കൂടി നല്‍കേണ്ടതുണ്ട്; 

(സി)ഈ പദ്ധതികള്‍ക്കായി എത്ര രൂപ ചെലവഴിച്ചു; ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട്; 

(ഡി)അനുവദിച്ച ഏതെങ്കിലും കേന്ദ്രപദ്ധതി ഇതിനകം ആരംഭിക്കാത്തതുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതി ഏതെന്ന് വ്യക്തമാക്കുമോ? 

3298


കാസര്‍കോട് ജില്ലയുടെ വികസനം 


ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ല പിന്നോക്കമായതിന്‍റെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തിയിട്ടുണ്ടോ; 

(ബി)ഇതുസംബന്ധിച്ച് വല്ല പഠനങ്ങളും നടന്നിട്ടുണ്ടോ; പൊതുമേഖലയില്‍ കാസര്‍കോട് ജില്ലയില്‍ എത്ര വ്യവസായ സ്ഥാപനങ്ങളുണ്ട്; അവ ഏതു വര്‍ഷമാണ് ആരംഭിച്ചത്; 

(സി)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി എന്തെല്ലാം സംരംഭങ്ങള്‍ കാസര്‍കോട് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശകളിലേതെങ്കിലും മിഷന്‍ 676 പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോ; പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പദ്ധതികള്‍ മുഴുവന്‍ നടപ്പിലാക്കാന്‍ എത്ര കോടി രൂപ വേണം; ഈ സര്‍ക്കാരിന്‍റെ കാലത്തു തന്നെ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നടപ്പിലാക്കുമോ?

3299


വിജിലന്‍സ് അനേ്വഷണവും പെന്‍ഷന്‍ ആനുകൂല്യങ്ങളും 


ശ്രീ. സി. ദിവാകരന്‍

(എ)സര്‍വീസില്‍ നിന്ന് വിരമിച്ച ഒരു ജീവനക്കാരന്‍റെ പേരില്‍ എഫ്.ഐ.ആര്‍ എടുത്ത് വിജിലന്‍സ് അനേ്വഷണം നടക്കുന്നു എന്ന കാരണത്താല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാറുണ്ടോ; എങ്കില്‍ ഏത് നിയമപ്രകാരമാണ് അങ്ങനെ ചെയ്യുന്നത് എന്നറി യിക്കുമോ; 

(ബി)എത്രകാലം ഇങ്ങനെ തടഞ്ഞുവയ്ക്കാനാകും എന്നറിയിക്കുമോ ?

3300


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിച്ച പരാതികള്‍


ശ്രീ. വി. ശശി

(എ)മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ ലൈനായി 31.05.2014 വരെ ലഭിച്ച പരാതികള്‍ എത്ര ; 

(ബി)ലഭിച്ച പരാതികളില്‍ അന്തിമ തീര്‍പ്പുണ്ടായത് എത്ര ; 

(സി)പരിശോധനയില്‍ ഇരിക്കുന്നത് എത്ര ; വിശദാംശങ്ങള്‍ നല്കാമോ?

3301


മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ലഭിച്ച പരാതികള്‍ 


ശ്രീ. എ. പ്രദീപ്കുമാര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ലഭിച്ച പരാതികള്‍ എത്രയാണെന്ന് വെളിപ്പെടുത്താമോ;

(ബി)ഇതില്‍ എത്ര പരാതികളില്‍ അന്തിമമായി തീര്‍പ്പ് കല്‍പ്പിക്കുകയുണ്ടായി; വ്യക്തമാക്കാമോ;

(സി)മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിലും ജനസന്പര്‍ക്ക പരിപാടിയിലും ഔദേ്യാഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായും എത്ര പരാതികള്‍ ഇതുവരെ ലഭിച്ചു; 

(ഡി)ലഭിച്ച പരാതികളില്‍ അന്തിമ തീരുമാനം ഉണ്ടായവ എത്ര; ഇപ്പോഴും പരിശോധനയില്‍ ഇരിക്കുന്നവ എത്ര; വ്യക്തമാക്കാമോ?

3302


തൃശൂര്‍ സുതാര്യ കേരളം പരാതി പരിഹാരസെല്ലില്‍ നല്‍കിയ പരാതി 


ശ്രീമതി ഗീതാ ഗോപി

(എ)സുതാര്യകേരളം പരാതി പരിഹാര സെല്ലില്‍ 16.03.2013 ന് പൊതുതാല്പര്യ പ്രകാരം ശ്രീ. എ. എം. ഷെഫീര്‍, അന്പലത്തുവീട്ടില്‍ പുളിക്കല്‍, തൈക്കാട് എന്ന വ്യക്തി, വയല്‍ നികത്തുന്നതിനെതിരെ നല്കിയിരുന്ന പരാതിയിമേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(ബി)ഇതു സംബന്ധിച്ച് പരാതിക്കാരന് എന്തെങ്കിലും മറുപടി നല്കിയിട്ടുണ്ടോ ; വയല്‍ നികത്തിയത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ; 

(സി)അനധികൃതമായി വയല്‍ നികത്തിയ വ്യക്തികള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വയല്‍ നികത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമോ ?

3303


സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സില്‍നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി 


ശ്രീ. ബി.ഡി. ദേവസ്സി

(എ) സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സില്‍ നിന്ന് വിരമിച്ചവര്‍ക്ക് എക്സ് സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് എന്ന പദവി ലഭിക്കുന്നതും, എക്സ് സര്‍വ്വീസ്മെന്‍ വിഭാഗത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതും സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓഫീസ് മെമ്മോറാണ്ടത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(ബി)സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്സില്‍ നിന്ന് വിരമിച്ചവര്‍ക്ക് എക്സ് സര്‍വ്വീസ്മെന്‍ പദവി ലഭ്യമാക്കുന്നതിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?

3304


വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച 


ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

(എ)വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പല ഉദ്യോഗസ്ഥരും വീഴ്ച വരുത്തുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ബി)ഈ നിയമം പാലിക്കുന്നതില്‍ ഉദ്യോഗസ്ഥരെ കൂടുതല്‍ ഉത്തരവാദിത്വബോധമുളളവരാക്കാന്‍ കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കാറുണ്ടോ;

(സി)വിവരാവകാശ അപേക്ഷകളില്‍ കൈക്കൊണ്ട നിലപാട്, സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന കമ്മീഷന്‍റെ ശുപാര്‍ശ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3305


പൊതുഭരണത്തില്‍ വ്യക്തിഗതപ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള നടപടികള്‍ 


ശ്രീ. വി. ഡി. സതീശന്
‍ ,, എം. എ. വാഹീദ്
 ,, സി. പി. മുഹമ്മദ് 
,, റ്റി. എന്‍. പ്രതാപന്
‍ 
(എ)പൊതുഭരണത്തില്‍ വ്യക്തിഗത പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 
(
ബി)ആയതിനായി ന്യായവും വിശ്വസ്തവുമായ മാനദണ്ധം ആവിഷ്ക്കരിക്കുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ;

(സി)ആയതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്? 

3306


സേവനാവകാശ നിയമം 


ശ്രീ. വി. ചെന്താമരാക്ഷന്‍

സേവനാവകാശ നിയമം കൊണ്ട് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ? 

3307


സേവനാവകാശങ്ങള്‍ നിഷേധിക്കുന്ന ജീവനക്കാര്‍ക്ക് എതിരെ നടപടി 


ശ്രീ. പി. കെ. ബഷീര്‍

(എ)സേവനാവകാശ നിയമ പ്രകാരം എതെല്ലാം വകുപ്പുകളില്‍ സേവനാവകാശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ; 

(ബി)പ്രസിദ്ധീകരിച്ചിട്ടുള്ള വകുപ്പുകളുടെ സേവനാവകാശ വിവരങ്ങള്‍ ലഭ്യമാക്കാമോ ; 

(സി)സേവനാവകാശങ്ങള്‍ നിഷേധിക്കുന്ന ജീവനക്കാര്‍ക്ക് എതിരെ വകുപ്പ് തലത്തില്‍ തന്നെ സ്വമേധയാ നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടോ ; 

(ഡി)ഉണ്ടെങ്കില്‍ ആയതുപ്രകാരം ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

3308


സേവനാവകാശം നിയമം നടപ്പിലാക്കുന്നതിനുമുന്പ് അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി


ശ്രീ. കെ. രാധാകൃഷ്ണന്

(എ)സേവനാവകാശം നിയമം നടപ്പിലാക്കുന്നതിനുമുന്പ് സേവനദാതാക്കളുടെ ആഫീസുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ; 

(ബി)പൊതുജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട ആഫീസുകളില്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

3309


ജനസന്പര്‍ക്ക പരിപാടി കാസര്‍ഗോഡ് ജില്ല

 
ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)2013 ല്‍ നടത്തിയ ജനസന്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി കാസര്‍ഗോഡ് ജില്ലയില്‍ എത്ര ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ; 

(ബീ)എത്ര അപേക്ഷകളാണ് ജനസന്പര്‍ക്ക പരിപാടിയില്‍ ആകെ ലഭിച്ചിട്ടുള്ളതെന്നും ഇതില്‍ എത്ര എണ്ണം തീര്‍പ്പ് കല്‍പ്പിച്ചു എന്നും എത്ര എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ട് എന്നും വിശദീകരിക്കാമോ ?

3310


ജനസന്പര്‍ക്ക പരിപാടിയിലേക്കുള്ള ഈ വര്‍ഷത്തെ അപേക്ഷ


ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)ജനസന്പര്‍ക്ക പരിപാടിയിലേക്കുള്ള ഈ വര്‍ഷത്തെ അപേക്ഷ സ്വീകരിച്ചുതുടങ്ങിയത് ഏത് തീയതി മുതല്‍ എന്ന് വ്യക്തമാക്കാമോ;

(ബി)ഈ തീയതിയ്ക്കു ശേഷം ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് ജനസന്പര്‍ക്ക പരിപാടി മുഖേനയല്ലാതെ ദുരിതാശ്വാസനിധിയിലേക്കുള്ള എത്ര അപേക്ഷകള്‍ ലഭിച്ചു; എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കണമെന്നാവശ്യപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചു; മറ്റ് വിവിധതരത്തിലുള്ള എത്ര പരാതികള്‍ ലഭിച്ചു വ്യക്തമാക്കാമോ; 

(സി)ഇവയില്‍ ജനസന്പര്‍ക്ക പരിപാടിവഴിയല്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമനുവദിച്ച അപേക്ഷകളെത്ര; എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കണമെന്ന അപേക്ഷകളില്‍ സ്വീകരിച്ച തുടര്‍നടപടികളെന്തെല്ലാം; വ്യക്തമാക്കാമോ; 

(ഡി)ഇങ്ങനെ ലഭിച്ച അപേക്ഷകളില്‍ ഏതെങ്കിലും ജനസന്പര്‍ക്ക പരിപാടി വഴി തീര്‍പ്പു കല്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പരാതികള്‍ക്ക്; അവ ഏതെല്ലാം തരത്തിലുള്ളവ; വ്യക്തമാക്കാമോ?

3311


ജനസന്പര്‍ക്ക പരിപാടിയുടെ നടത്തിപ്പ് ചെലവ്


ശ്രീ. വി. ശശി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയുടെ നടത്തിപ്പിനായി സംസ്ഥാനത്താകെ എത്ര തുക ചെലവഴി ച്ചിട്ടുണ്ട് ; 

(ബി)ജനസന്പര്‍ക്ക പരിപാടിയുടെ പ്രചരണത്തിനായി ചെലവഴിച്ച തുകയെത്രയെന്ന് വ്യക്തമാക്കുമോ ?

3312


ഇടുക്കിയില്‍ വച്ചുനടന്ന രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി 


ശ്രീ. കെ.കെ.ജയചന്ദ്രന്

(എ)ഇടുക്കി ജില്ലയില്‍ വച്ചു നടന്ന രണ്ടാം ഘട്ട ജനസന്പര്‍ക്കപരിപാടിയില്‍ എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍.ആക്കി മാറ്റുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചത്; അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ; 

(ബി)എത്ര അപേക്ഷകളിന്മേല്‍ നടപടി സ്വീകരിച്ചു; എത്ര പേര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് അനുവദിച്ചു നല്‍കി;

(സി)ബി.പി.എല്‍. കാര്‍ഡ് അനുവദിച്ച വിവരം അപേക്ഷകരെ യഥാസമയം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ; 

(ഡി)അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി അന്വേഷിക്കാന്‍ താലുക്ക് ഓഫീസുകളില്‍ എത്തി വ്യക്തമായ മറുപടി ലഭിക്കാതെ മടങ്ങേണ്ടിവരുന്ന കൂലിപ്പണിക്കാരായ സാധാരണക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും ബി.പി.എല്‍ കാര്‍ഡ് അനുവദിച്ച് ആ വിവരം അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? 

3313


തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും ഫയല്‍ നടപടികളും 


ശ്രീ.പി. തിലോത്തമന്‍

(എ)തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം അതിനുമുന്പും പിന്‍പും വിവിധ വകുപ്പ്, സെക്ഷനുകളില്‍ എത്തുന്ന തപാലുകളും ഫയലുകളും ചട്ടം നിലനില്‍ക്കുംവരെ നടപടികള്‍ വേണ്ടെന്ന നിര്‍ദ്ദേശവുമായി മടക്കി അയയ്ക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടുണ്ടോ; ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട ഫയലുകളാണ് ഇപ്രകാരം മടക്കി അയയ്ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നത് എന്നും അറിയിക്കുമോ; 

(ബി)സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും ഇപ്രകാരം ഫയലുകള്‍ മടക്കി അയയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നോ എന്നു വിശദമാക്കുമോ; ഇപ്രകാരം നല്‍കിയിട്ടുള്ള ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)പ്രസ്തുത കാലയളവില്‍ ലഭിക്കുന്ന ഫയലുകള്‍ ആവശ്യമായ പരിശോധനകള്‍ ഒന്നും തന്നെ നടത്താതെ മടക്കി അയയ്ക്കാനാണോ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത് എന്ന് അറിയിക്കുമോ; 

(ഡി)പ്രസ്തുത കാലയളവില്‍ സെക്ഷനുകളില്‍ എത്തുന്ന ഫയലുകള്‍ മടക്കി അയയ്ക്കാതെ ഉത്തരവുകള്‍ ഇറക്കുന്നതൊഴികെ ഫയലിലെ മറ്റ് നടപടികള്‍ ഈ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ; 

(ഇ)ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമോ ഉത്തരവോ ഇല്ലായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പു ചട്ടം നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ മാത്രം ഫയലുകളില്‍ യാതൊരു പരിശോധനയും മറ്റ് നടപടികളും പാലിക്കാതെ ആഴ്ചകളോളം ഫയല്‍ താമസിപ്പിച്ചതിനുശേഷം മടക്കുകയും ചട്ടം പിന്‍വലിച്ചതിനുശേഷം വീണ്ടും ഫയല്‍ ലഭിക്കുന്പോള്‍ മാത്രം പരിശോധിച്ച് ഫയലിലെ പോരായ്മകള്‍ പറഞ്ഞ് വീണ്ടും മടക്കി അയയ്ക്കുകയും ചെയത ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

3314


ഫയല്‍ നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നത് 


ശ്രീ. എം. ഹംസ

(എ)സെക്രട്ടേറിയറ്റിലും, വിവിധ വകുപ്പുകളുടെ ഡയറക്ടറേറ്റുകളിലും ജില്ലാ കളക്ടറേറ്റുകളിലും മൂന്ന് വര്‍ഷത്തിലധികം പഴക്കമുളള എത്ര ഫയലുകള്‍ കണ്ടെത്തിയിട്ടുണ്ട്; സെക്രട്ടേറിയറ്റ്, വിവിധ ഡയറക്ടറേറ്റ്, വിവിധ ജില്ലാ കളക്ടറേറ്റ് എന്നിവയുടെ കണക്ക് പ്രത്യേകം പ്രത്യേകം അറിയിക്കുമോ; 

(ബി)മുഖ്യമന്ത്രി നടത്തിയ ജനസന്പര്‍ക്ക പരിപാടികളില്‍ ഓരോ ഘട്ടത്തിലും ഓരോ ജില്ലയിലും എത്ര പരാതികള്‍ വീതം ലഭിച്ചിട്ടുണ്ട;് അതില്‍ എത്രയെണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്; ബാക്കി പരാതികളുടെ നിലവിലെ സ്ഥിതി എന്താണ;് വിശദാംശം ലഭ്യമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ജനസന്പര്‍ക്ക പരിപാടികളില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്തു തുക വീതം എത്ര പേര്‍ക്ക് അനുവദിച്ചു; ജില്ലാടിസ്ഥാനത്തിലുളള വിവരം നല്‍കുമോ?

T3315


ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം 


ശ്രീ. പി. കെ. ബഷീര്‍

(എ)സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാതെ എത്ര ഫയലുകള്‍ ഉണ്ടെന്നുള്ള വിവരം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;

(ബി)ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം വകുപ്പുകളില്‍ നടത്തിയിട്ടുണ്ട്; ഇവയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാതെ ഫയല്‍ അവസാനിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ; 

(സി)ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം സെക്രട്ടേറിയറ്റ് തലത്തിലും മറ്റ് വകുപ്പുകളിലും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ? 

3316


സെക്രട്ടേറിയറ്റിലെ കന്പ്യൂട്ടര്‍വല്‍ക്കരണം 


ശ്രീ. എം. എ. വാഹീദ്

(എ)സെക്രട്ടേറിയറ്റിലെ എല്ലാ സെക്ഷനുകളിലും കന്പ്യൂട്ടര്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)കന്പ്യൂട്ടര്‍ സ്ഥാപിച്ചിട്ടുള്ള സെക്ഷനുകളില്‍ എത്ര സെക്ഷനുകളാണ് തപാലുകള്‍ സ്വീകരിക്കുന്നതും ഫയല്‍ അയയ്ക്കുന്നതും ഐഡിയാസില്‍ അപ്ഡേറ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)തപാലുകള്‍ സ്വീകരിക്കുന്നതും ഫയല്‍ അയയ്ക്കുന്നതും ഐഡിയാസില്‍ അപ്ഡേറ്റ് ചെയ്യാത്ത സെക്ഷനുകളില്‍ ആയത് നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)സെക്രട്ടേറിയറ്റില്‍ കന്പ്യൂട്ടര്‍ സ്ഥാപിച്ചിട്ടില്ലാത്ത സെക്ഷനുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ഇ)കന്പ്യൂട്ടര്‍ സ്ഥാപിച്ചിട്ടില്ലാത്ത സെക്ഷനുകളില്‍ എത്രയുംവേഗം കന്പ്യൂട്ടര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(എഫ്)സെക്രട്ടേറിയറ്റില്‍ ലഭിക്കുന്ന എം.എല്‍.എ മാരുടെ കത്തുകളിന്മേലുള്ള നടപടി സംബന്ധിച്ച വിവരം മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3317


സെക്രട്ടേറിയറ്റില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം 


ശ്രീ. എം.പി. വിന്‍സെന്‍റ്
 ,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി.ഡി. സതീശന്
‍ ,, സണ്ണി ജോസഫ്
 
(എ)പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരം നല്‍കുവാനും അപേക്ഷകള്‍ സ്വീകരിക്കുവാനും ഫ്രണ്ട് ഓഫീസ് സംവിധാനം ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തുമോ; 

(ബി)സെക്രട്ടേറിയറ്റില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് നേരിട്ട് സെക്ഷനുകളില്‍ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ എന്തൊക്കെ നടപടികളാണ് ഇതുവഴി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; 

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3318


പുതുതായി വാങ്ങിയ കന്പ്യൂട്ടറുകള്‍ 


ശ്രീ. എളമരം കരീം

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കും പുതുതായി എത്ര കന്പ്യൂട്ടറുകള്‍ വാങ്ങിയിട്ടുണ്ട്; അവയ്ക്കായി എന്തു തുക ചെലവായിട്ടുണ്ട്; വ്യക്തമാക്കുമോ; 

(ബി)ഓരോ വകുപ്പിലേക്കും സ്ഥാപനത്തിലേക്കും വാങ്ങിയ കന്പ്യൂട്ടറുകളുടെ എണ്ണവും അവയ്ക്ക് ചെലവായ തുകയും പ്രത്യേകം പ്രത്യേകം ലഭ്യമാക്കാമോ; 

(സി)പ്രസ്തുത കന്പ്യൂട്ടറുകള്‍ വാങ്ങിയത് ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നാണെന്നും ഓരോ സ്ഥാപനത്തില്‍ നിന്നും വാങ്ങിയവയുടെ എണ്ണവും അവയ്ക്ക് ചെലവായ തുകയും വ്യക്തമാക്കാമോ; 

(ഡി)ഏതെല്ലാം സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് എത്ര വീതം കന്പ്യൂട്ടറുകള്‍ വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ? 

(ഇ)ഈ കന്പ്യൂട്ടറുകള്‍ വാങ്ങിയത് ടെന്‍ഡര്‍ വ്യവസ്ഥയിലാണോ; അല്ലെങ്കില്‍ എന്തുകൊണ്ട്; ഇതിനായി എന്തു മാര്‍ഗ്ഗമാണ് അവലംബിച്ചത്; വ്യക്തമാക്കുമോ; 

(എഫ്)പ്രസ്തുത രീതിയില്‍ കന്പ്യൂട്ടര്‍ വാങ്ങിയതിനെതിരെ എന്തെങ്കിലും പരാതി ലഭിക്കുകയോ അന്വേഷണം നടക്കുകയോ ചെയ്യുന്നുണ്ടോ; വ്യക്തമാക്കുമോ? 

3319


ഐഡിയാസ് ഫയലിംങ് സിസ്റ്റം 


ശ്രീ. ജോസ് തെറ്റയില്‍


(എ)സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഐഡിയാസ് ഫയലിംങ് സിസ്റ്റം നടപ്പിലാക്കിയിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പ്രസ്തുത സംവിധാനത്തിന്‍റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകാത്തത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഈ സംവിധാനം ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3320


ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം-പ്രതേ്യക വ്യവസായ മേഖല


ശ്രീ. പി.സി. ജോര്‍ജ്

(എ)ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം പ്രതേ്യക വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആരെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിച്ചു;

(സി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ?

T3321


വായ്പ അനുവദിക്കുന്നതിലെ കഠിന വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ 


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)തദ്ദേശീയര്‍ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ദേശസാല്‍കൃത ബാങ്കുകളും ഇതരബാങ്കുകളും അതികഠിന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ബാങ്ക് വായ്പയെടുക്കാനാവാതെ സാധാരണക്കാര്‍ അമിതപലിശയ്ക്ക് സ്വകാര്യ പണമിടപാടുകാരില്‍നിന്നും വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; 

(സി)ഇക്കാര്യത്തില്‍ ബാങ്കേഴ്സ് മീറ്റിംഗ് വിളിച്ചിരുന്നോ; എങ്കില്‍ തീരുമാനങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ ?

3322


കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍


ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍, താലൂക്ക് ജില്ലാ ആസ്ഥാനങ്ങള്‍, ഡംപിങ്ങ് യാര്‍ഡുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വിവിധ കാരണങ്ങളാല്‍ പിടികൂടി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ കണക്കുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)കണ്ണായ സ്ഥലങ്ങളില്‍ സ്ഥലം മുടക്കികളായി പഴകിദ്രവിച്ച് കിടക്കുന്ന ഇത്തരം വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; 

(സി)വര്‍ഷങ്ങള്‍ പഴക്കം ചെന്ന് കോടികള്‍ വില മതിക്കുന്ന ഇത്തരം വാഹനങ്ങള്‍ നശിക്കുന്നതും, വാഹനങ്ങള്‍ കിടക്കുന്ന പല സ്ഥലങ്ങളും വന്യജീവികളുടെയും ഇഴജന്തുക്കളുടെയും സാമൂഹ്യദ്രോഹികളുടെയും വിഹാര കേന്ദ്രമായി മാറുന്നതും സര്‍ക്കാര്‍ ഗൌരവമായി പരിശോധിച്ചിട്ടുണ്ടോ; 

(ഡി)ഭാവിയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ട് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമോ; 

(ഇ)വര്‍ഷങ്ങള്‍ പഴക്കമുള്ള തുരുന്പെടുത്ത വാഹനങ്ങള്‍ കണ്ടം ചെയ്ത് വില്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3323


നിര്‍ത്തലാക്കിയ ഓഫീസുകള്

‍ 
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം ഓഫീസുകള്‍ നിര്‍ത്തലാക്കി എന്ന് അറിയിക്കുമോ; 
(ബി)നിര്‍ത്തലാക്കിയ ഓഫീസുകളുടെ പേര്, പ്രദേശം, വകുപ്പ് എന്നിവ ജില്ലതിരിച്ച് വ്യക്തമാക്കുമോ? 

3324


അപമര്യാദയായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ നടപടി 


ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്

(എ)സെക്രട്ടേറിയറ്റില്‍ ഫയല്‍ വിവരം അന്വേഷിച്ചുചെല്ലുന്ന സാധാരണക്കാരോടും ജനപ്രതിനിധികളോടും ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത്തരം ജീവനക്കാര്‍ക്ക് പൊതുജനസന്പര്‍ക്കത്തിന് പരിശീലനം നല്‍കുന്നത് പരിഗണിക്കുമോ;

(സി)എം.എല്‍.എ.മാരുടെ പി.എമാരോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

3325


പൊതുഭരണവകുപ്പിലെ അസിസ്റ്റന്‍റ് നിയമനം


ശ്രീ. വി. ശിവന്‍കുട്ടി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ എത്രപേര്‍ക്ക് അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനം നല്‍കി എന്നു വ്യക്തമാക്കുമോ; 

(ബി)ഇവരില്‍ ആശ്രിത നിയമനപദ്ധതി പ്രകാരം നിയമനം ലഭിച്ചവര്‍ എത്രയാണെന്നും അവര്‍ ആരൊക്കെയാണെന്നും വിശദമാക്കുമോ;

(സി)മറ്റു വകുപ്പുകളില്‍ ജോലിയിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതര്‍ക്കായി എത്ര ശതമാനം ഒഴിവുകളാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് നീക്കിവച്ചിട്ടുള്ളത്; അങ്ങനെ നിയമിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3326


പൊതുഭരണ വകുപ്പിലെ ടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്തികയിലെ ഒഴിവുകള്‍


ശ്രീ. എം. എ വാഹീദ്

(എ)പൊതുഭരണവകുപ്പില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്തികയുടെ കേഡര്‍ എണ്ണം പുനര്‍നിര്‍ണ്ണയിച്ചതിന്‍റെ ഫലമായി എന്‍ട്രി ലെവലില്‍ എത്ര ഒഴിവുകള്‍ ഉണ്ടായെന്നും അതില്‍എത്ര ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും അറിയിക്കാമോ; 

(ബി)ഇനിയും ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ടങ്കില്‍ ആയത് എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ? 

3327


പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ നടപടി


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാരുടേയും, അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 56-ല്‍ നിന്നും ഉയര്‍ത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചുവരുന്നുണ്ടോ;

(ബി)പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് ഏതെങ്കിലും സര്‍വ്വീസ് സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടോ?

3328


ആശ്രിത നിയമനം


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തിന് ഉത്തരവ് ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത്തരത്തില്‍ ഏതെല്ലാം വകുപ്പുകളിലാണ് നിയമന ഉത്തരവ് ലഭിച്ചിട്ടും നിയമനം നല്‍കാത്തത് എന്ന് വിശദമാക്കുമോ;

(സി)എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിലുള്ള നിയമനം ലഭിക്കാത്തത് എന്ന് വിശദമാക്കുമോ; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ; ഇവര്‍ക്ക് എന്ന് നിയമനം നല്‍കും എന്ന് വിശദമാക്കുമോ; 

(ഡി)ആശ്രിത നിയമനം വഴി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തികയില്‍ നിയമനം നല്‍കിയത് സംബന്ധിച്ച വിശദാംശം നല്‍കുമോ; ഇവര്‍ക്ക് സ്ഥിര നിയമനം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

3329


മരണമടയുന്ന സൈനികരുടെ ആശ്രിതര്‍ക്കുള്ള സമാശ്വാസ നിയമനം


ശ്രീ. കെ. രാധാകൃഷ്ണന്‍ 

(എ)സേവന കാലയളവില്‍ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് സമാശ്വാസനിയമനം ലഭിക്കുന്നതിന് കാലതാമസം വരുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇപ്രകാരം സമാശ്വാസ നിയമനം ലഭിക്കുന്നതിനുള്ള എത്ര അപേക്ഷകള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും അവയില്‍ നിയമനം നല്‍കുന്നതിനുള്ള കാലതാമസത്തിനുള്ള കാരണമെന്താണെന്നും അറിയിക്കാമോ; 

(സി)സേവന കാലയളവില്‍ മരണമടയുന്ന അര്‍ദ്ധസൈനിക വിഭാഗത്തില്‍പ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് പ്രസ്തുത ആനുകൂല്യം നല്‍കുന്നുണ്ടോ; 

(ഡി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഇ)അര്‍ദ്ധസൈനിക വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബാം ഗങ്ങളില്‍ നിന്നും ഈ ആനുകൂല്യത്തിനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്ന് വിശദമാക്കുമോ?

3330


പേഴ്സണല്‍ സ്റ്റാഫിന്‍റെ വിശദാംശങ്ങള്‍


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കപ്പെട്ടവരുടെ പേരുവിവരം തസ്തിക തിരിച്ച് വിശദമാക്കുമോ ; ഇതില്‍ ഡെപ്യൂട്ടേഷനില്‍ വന്നവര്‍ ആരൊക്കെ ; നേരിട്ടു നിയമിക്കപ്പെട്ടവര്‍ ആരൊക്കെയെന്നും വിശദീകരിക്കുമോ ; 

(ബി)മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവര്‍/ സ്വയം പിന്‍മാറിയവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കുമോ ;

(സി)ഇത്തരത്തില്‍ നീക്കം ചെയ്യാന്‍/വിരമിക്കാന്‍ കാരണമെന്തെന്ന് വിശദീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.