UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3427

പോലീസ് സര്‍വ്വകലാശാലയുടെ പ്രയോജനങ്ങള്‍ 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)പോലീസ് സര്‍വ്വകലാശാല സംബന്ധിച്ച് നിയോഗിക്കപ്പെട്ടിട്ടുള്ള എന്‍.ആര്‍.മാധവമേനോന്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ എന്തെല്ലാമാണ്; 

(ബി)സര്‍വ്വകാലാശാല കൊണ്ട് ഏതെല്ലാം വിധത്തിലുള്ള പ്രയോജനം സേനകള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്;

(സി)ഏതെല്ലാം പുതിയ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നത്; 

(ഡി)ഇത്തരം സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മറ്റു രാഷ്ട്രങ്ങളിലേയും സംസ്ഥാനങ്ങളിലേയും അനുഭവങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടോ; 

(ഇ)എന്നു മുതലാണ് സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് വ്യക്തമാക്കാമോ?

3428

പോലീസ് സര്‍വ്വകലാശാല സ്ഥാപിക്കല്‍ 

ശ്രീ. അന്‍വര്‍ സാദത്ത് 
,, ഹൈബി ഈഡന്‍ 
,, ആര്‍. സെല്‍വരാജ് 
,, പി.സി. വിഷ്ണുനാഥ് 

(എ)പോലീസ് സര്‍വ്വകലാശാല സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതുവഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പോലീസ് സര്‍വ്വകലാശാല ബില്‍ സംബന്ധിച്ച കരട് രൂപം തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പോലീസ് സയന്‍സിലും ആഭ്യന്തര സുരക്ഷയിലും ഉന്നത വിദ്യാഭ്യാസ സൌകര്യമൊരുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3429

മാവോയിസ്റ്റ് അടക്കമുള്ള ഭീകര സംഘടനകളുടെ സാന്നിധ്യം

ശ്രീമതി കെ.എസ്. സലീഖ

(എ)സംസ്ഥാനത്ത് മാവോവാദി അടക്കമുള്ള വിവിധ ഭീകരവാദസംഘടനകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടുവോ; 

(ബി)എങ്കില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഇവരുടെ സാന്നിധ്യം കണ്ടെത്തി തടയുവാനായി ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എത്ര തുക എന്തൊക്കെ കാര്യങ്ങള്‍ക്കായി ചെലവാക്കി; വ്യക്തമാക്കുമോ; 

(സി)ഭീകരവാദി/മാവോവാദി സംഘടനകളുടെ പേരില്‍ ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ എത്ര കേസ്സുകള്‍ വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന എത്ര പേരെ പിടികൂടി; എന്തുനടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ; 

(ഇ)സംസ്ഥാനത്ത് ഇത്തരം സംഘടനകളില്‍ നിന്നും ജീവനും, കുടുംബത്തിനും സ്വത്തിനും ഭീഷണിയുള്ള എത്ര പേര്‍ നിലവിലുണ്ടെന്നാണ് ഇന്‍റലിജന്‍റസ് റിപ്പോര്‍ട്ട് പ്രകാരം മനസ്സിലാക്കിയിട്ടുള്ളത്; അവര്‍ ആരൊക്കെ; ഇവരില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

3430

മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നടപടി 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത്തരം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ലോഡ്ജുകളിലും മറ്റ് ഹോട്ടലുകളിലും മുറി വാടകയ്ക്ക് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; 

(സി)മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ? 

3431

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സംസ്ഥാനത്ത് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ 

ശ്രീ.പി.സി. ജോര്‍ജ്

(എ)വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികള്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്ന വ്യാജേന സംസ്ഥാനത്ത് എത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ലഹരി വസ്തുക്കള്‍ കടത്തുന്നതിന്‍റെയും വ്യാജ കറന്‍സികള്‍ കടത്തുന്നതിന്‍റെയും പിന്നില്‍ ബംഗ്ലാദേശ് പൌരന്മാര്‍ സജീവമാണെന്ന ഇന്‍റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ അത് തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

3432

അന്യസംസ്ഥാന തൊഴിലാളികള്‍ മൂലമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ എത്ര കേസ്സുകള്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്; തൃശ്ശൂര്‍ ജില്ലയില്‍ ഇത്തരം എത്ര കേസ്സുകള്‍ നിലവിലുണ്ട്; 

(ബി)അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പോലീസ് നിരീക്ഷണം ഉണ്ടോ; ഇത്തരം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന്-ലഹരി പദാര്‍ത്ഥങ്ങളുടെ അനധികൃത വ്യാപാരം നടക്കുന്നതായി പരാതികള്‍ ലഭിക്കുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടുണ്ടോ; 

(സി)അന്യസംസ്ഥാന തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും അനധികൃത വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നതും തടയാനും നിരീക്ഷിക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

3433

നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാജ അന്യസംസ്ഥാന തൊഴിലാളികള്‍ 

ശ്രീ. എ. കെ. ബാലന്‍

(എ) സംസ്ഥാനത്ത് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി) അന്യസംസ്ഥാന തൊഴിലാളികളില്‍ മാവോയിസ്റ്റ് തുടങ്ങിയ ഭീകര രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ഡി) അവരില്‍ അവരവരുടെ സംസ്ഥാനങ്ങളില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?

3434

ലുക്ക് ഔട്ട് നോട്ടീസ് 

ശ്രീ. എം.എ. ബേബി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ സംസ്ഥാനത്ത് വിവിധ കേസ്സുകളുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ എത്ര പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിര്‍ എത്ര കൊലപാതകക്കേസ് പ്രതികളും എത്ര മോഷണക്കേസ്സ് പ്രതികളും ഉണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട എത്ര കുറ്റവാളികള്‍ ഈ കാലയളവില്‍ വിദേശത്തേയ്ക്ക് കടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)ഇവരില്‍ എത്ര പേര്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

3435

നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കന്പനിയുടെ പേരില്‍ വ്യാജ ഉല്പന്നം

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ക്വസ്റ്റ്നെറ്റ്(ഝഡഋടഠചഋഠ), ക്യൂനെറ്റ് (ഝചഋഠ) എന്നീ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കന്പനിയുടെ പേരില്‍ "ബയോഡിസ്ക്' എന്ന വ്യാജ ഉല്പന്നം വാങ്ങി തട്ടിപ്പിനിരയായതുമായി ബന്ധപ്പെട്ട് അടൂര്‍ പോലീസ് സ്റ്റേഷനില്‍ നാളിതുവരെ എത്ര പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നറിയിക്കുമോ; 

(ബി)ഉന്നത പോലീസ് ഉദേ്യാഗസ്ഥന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രതികളെ സംരക്ഷിച്ചുവരുന്ന നിലപാട് പോലീസ് സ്വീകരിച്ചുവരുന്നതായി പറയപ്പെടുന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; 

(സി)അടൂര്‍ പോലീസ് സ്റ്റേഷനില്‍ ആയതുമായി ബന്ധപ്പെട്ട് ഉള്ളതായ ക്രൈം നന്പര്‍. 891/2014, 1224/2014 എന്നീ കേസ്സുകളിന്മേല്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വിശദമാക്കുമോ; 

(ഡി)"ഓപ്പറേഷന്‍കുബേര' നടപടികള്‍ ശക്തമായിട്ടുള്ള സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പ് കേസ്സിലെ പ്രതികള്‍ക്കെതിരെ അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

3436

ക്ലീന്‍ കാന്പസ് സേഫ് കാന്പസ് പദ്ധതി 

ശ്രീ. പി. എ. മാധവന്‍ 
,, ജോസഫ് വാഴക്കന്‍ 
,, ബെന്നി ബെഹനാന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)ക്ലീന്‍ കാന്പസ്, സേഫ് കാന്പസ്സ് പദ്ധതി പ്രകാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും കാന്പസ്സുകളില്‍ വ്യാപകമായ പ്രചരണങ്ങള്‍ നടത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; 

(സി)സ്കൂള്‍ പരിസരത്ത് പുകയില-ലഹരി ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമോ; 

(ഡി)പ്രസ്തുത പദ്ധതിയുമായി സഹകരിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ; 

(ഇ)പുകയില-ലഹരി ഉല്പന്നങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് സ്കൂളുകളിലും വാര്‍ത്താമാദ്ധ്യമങ്ങളിലും കൂടുതല്‍ പ്രചരണങ്ങള്‍ നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ? 

3437

ജനമൈത്രി പോലീസ് - വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ് 
,, എ. പി. അബ്ദുളളക്കുട്ടി |
,, കെ. മുരളീധരന്‍

(എ)ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസ് വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട;് വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് എവിടെയൊക്കെ പ്രസ്തുത പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3438

സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്സ് യൂണിറ്റ് വ്യാപനം

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്സ് സംവിധാനം നിലവിലുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ബാക്കി സ്ഥലങ്ങളിലേക്കു പ്രസ്തുത സംവിധാനം വ്യാപിപ്പിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; 

(സി)കോളേജുകളില്‍ സ്റ്റുഡന്‍സ് പോലീസ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

3439

സ്ക്കൂള്‍ - കോളേജ് പരിസരങ്ങളിലെ നിരോധിത ഉല്പന്നങ്ങളുടെ വിതരണം 

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

(എ)സ്ക്കൂള്‍ - കോളേജ് പരിസരങ്ങളില്‍ നിരോധിത ഉല്പന്നങ്ങളുടെ വില്‍പനയും, മദ്യ-മയക്ക് മരുന്ന് വില്പനയും തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ; 

(ബി)വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്ന് എത്തിക്കുന്ന ഗൂഢസംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്പില്‍ കൊണ്ടുവരുന്നതിന് ഷാഡോ പോലീസിനും സ്ക്കൂള്‍ ജാഗ്രതാ സമിതിക്കും നിര്‍ദ്ദേശം നല്കുമോ?

3440

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി 

ശ്രീ. സി. കൃഷ്ണന്‍

(എ)സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി നിലവില്‍ എത്ര വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; എത്ര കേഡറ്റുകള്‍ ഉണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ; 

(ബി)കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ററി അടിസ്ഥാനത്തില്‍ വിശദമാക്കാമോ; 

(സി)സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിക്കുവേണ്ടി സ്കൂളുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

3441

സ്റ്റുഡന്‍റസ്് പോലീസ് സംവിധാനം- തിരുവനന്തപുരം ജില്ല

ശ്രീ. പാലോട് രവി

(എ)തിരുവനന്തപുരം ജില്ലയില്‍ എത്ര സ്ക്കൂളുകളിലാണ് സ്റ്റുഡന്‍റ്സ് പോലീസ് സംവിധാനം ആരംഭിച്ചിട്ടുളളത്;

(ബി)ഏതെല്ലാം സ്ക്കൂളുകള്‍ എന്ന് വ്യക്തമാക്കാമോ;

(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം ഓരോ സ്ക്കൂളുകള്‍ക്കും ചെലവായ തുകയെത്രയാണ്;

(ഡി)നെടുമങ്ങാട് മഞ്ച ബോയ്സ് ഹൈസ്ക്കൂള്‍, കന്യാകുളങ്ങര ബോയ്സ് ഹൈസ്ക്കൂള്‍, നെടുമങ്ങാട് ഗേള്‍സ് ഹൈസ്ക്കൂള്‍ എന്നിവിടങ്ങളില്‍ നടപ്പ് വര്‍ഷം സ്റ്റുഡന്‍്സ് പോലീസ് സംവിധാനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

3442

കൊടകര ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂളില്‍ "സ്റ്റുഡന്‍റ് പോലീസ്'

ശ്രീ. ബി. ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട കൊടകര പഞ്ചായത്തിലെ കൊടകര ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്ക്കൂളില്‍ "സ്റ്റുഡന്‍റ് പോലീസ്' അനുവദിക്കുന്നതിനുള്ള അപേക്ഷയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ?

3443

രണ്ടാം മാറാട് കലാപം സംബന്ധിച്ച കേസ് അന്വേഷണം 

ശ്രീ. എളമരം കരീം

(എ)രണ്ടാം മാറാട് കലാപ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം എന്നാണ് ആരംഭിച്ചത്; പ്രസ്തുത അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത കേസ് ഇപ്പോള്‍ ഏത് സംഘമാണ് അന്വേഷിച്ചു വരുന്നത്;

(സി)പ്രസ്തുത കേസ് സംബന്ധിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; പ്രസ്തുത വെളിപ്പെടുത്തലിലെ വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിന് തയ്യാറാകുമോ?

3444

ഹവാലാ പണമിടപാട്

ശ്രീ. കെ. രാധാകൃഷ്ണന്‍ 
,, എം. ചന്ദ്രന്‍ 
,, റ്റി.വി. രാജേഷ് 
, പി.റ്റി.എ റഹീം

(എ)സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ദിനംപ്രതി കോടികളുടെ ഹവാലാ പണമിടപാട് നടക്കുന്നതായുള്ള വിവിരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിനു പിന്നില്‍ അധോലോകബന്ധവും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ;

(സി)അനധികൃത പണമിടപാട് നടക്കുന്ന കേന്ദ്രങ്ങളേയും അവയ്ക്ക് പിന്നിലെ അധോലോക സംഘടനകളെയും കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ തയ്യാറാകുമോ; 

(ഡി)പിടികൂടപ്പെട്ട ഹവാല പണമിടപാട് കേസുകളില്‍ ഫലപ്രദമായി തുടര്‍ നടപടികളില്ലാത്തതിനാല്‍ പ്രതികള്‍ രക്ഷപ്പെട്ടുപോകുന്ന സ്ഥിതിവിശേഷം ഉണ്ടെന്നറിയാമോ; 

(ഇ)സംസ്ഥാന പോലീസ് അനധികൃത പണമിടപാട് കേസില്‍ അറസ്റ്റു ചെയ്തവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെടുകയുണ്ടായി; ജാമ്യത്തിലിറങ്ങിയവര്‍ എത്ര; എത്ര പേര്‍ക്ക് പണം തിരികെ നല്‍കുകയുണ്ടായി?

3445

ഓപ്പറേഷന്‍ കുബേര-പണത്തിന്‍റെ ഉറവിടം 

ശ്രീ. സി. കൃഷ്ണന്‍

(എ)ബ്ലേഡ് മാഫിയകള്‍ കൊള്ളപ്പലിശക്ക് നല്‍കുന്ന പണത്തിന്‍റെ ഉറവിടം കണ്ടെത്തിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ പണത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ബ്ലേഡ് മാഫിയയില്‍ നിന്നും പണം വാങ്ങി തിരിച്ചു നല്‍കാനാകാതെ എത്ര പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?

3446

ബ്ലേഡ് മാഫിയകളുടെ പീഡനം മൂലം ആത്മഹത്യചെയ്തവര്‍

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ബ്ലേഡ് മാഫിയകളുടെ പീഡനം മൂലം ആത്മഹത്യചെയ്ത സംഭവങ്ങളില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച സ്ഥാപന ഉടമകള്‍ക്കെതിരെ എത്ര കേസ്സുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്; 

(ബി)പ്രസ്തുത കേസ്സുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

3447

ബ്ലേഡ് മാഫിയ നിയന്ത്രണം -നിലവിലുള്ള നിയമം പര്യാപ്തമാണോയെന്ന് പരിശോധിക്കല്‍

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമം പര്യാപ്തമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

3448

ബ്ലേഡ് മാഫിയ 

ശ്രീ. എം.എ. ബേബി 
,, ബി. സത്യന്‍ 
,, ബാബു എം പാലിശ്ശേരി 
,, കെ.കെ.നാരായണന്‍

ബ്ലേഡ് മാഫിയ തഴച്ച് വളരുന്നത് തടയാന്‍ കൊള്ള പലിശക്കാരായ വന്‍കിട പണക്കാര്‍ക്കെതിരായി ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

3449

ഓപ്പറേഷന്‍ കുബേരയുടെ അടുത്തഘട്ടം 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

ഓപ്പറേഷന്‍ കുബേരയുടെ അടുത്തഘട്ടം നടപടികളെ സംബന്ധിച്ച് വിശദമാക്കുമോ ?

3450

ബ്ലേഡ് മാഫിയകളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ഓപ്പറേഷന്‍ കുബേര പ്രകാരം ബ്ലേഡ് മാഫിയക്കാരില്‍ നിന്നും പിടിച്ചെടുത്ത പണം, കടംകൊടുത്ത രേഖകള്‍, ബ്ലാങ്ക് ചെക്കുകള്‍, ഭൂമിയുടെ പ്രമാണവും കരം അടച്ച രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍, കരാര്‍ എഴുതിയ പേപ്പറുകള്‍, പ്രോമിസറി നോട്ടുകള്‍, വെള്ളക്കടലാസില്‍ ഒപ്പിട്ട രേഖകള്‍ തുടങ്ങിയവയുടെ എണ്ണമുള്‍പ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ? 

3451

"ഓപ്പറേഷന്‍ കുബേര' 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

""ഓപ്പറേഷന്‍ കുബേര'' പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

3452

ഓപ്പറേഷന്‍ കുബേര മോഡലില്‍ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് നടപടി 

ശ്രീ. മുല്ലക്കര രത്നാകരന്‍

ഓപ്പറേഷന്‍ കുബേര മോഡലില്‍ സംസ്ഥാനത്തെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

3453

ഓപ്പറേഷന്‍ കുബേര - പാലക്കാട് ജില്ലയില്‍ നിന്നുള്ള അറസ്റ്റ് 

ശ്രീ. വി. ചെന്താമരാക്ഷന്‍ 

(എ)ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ നിന്നും എത്ര പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി)തമിഴ്നാട്ടില്‍ നിന്നും ധാരാളം ആളുകള്‍ പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വന്ന് വട്ടിപലിശക്ക് പണം കൊടുക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത്തരക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ; 

(സി)വീടുകളില്‍ നേരില്‍ ചെന്ന് വട്ടിപലിശക്ക് പണം നല്‍കി ആഴ്ചയില്‍ ഒരിക്കല്‍ പലിശ പിരിക്കാന്‍ വരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള എത്ര പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്; വിശദാംശം നല്‍കുമോ?

3454

ഓപ്പറേഷന്‍ കുബേരയില്‍ ഉള്‍പ്പെടുത്തിയുള്ള കേസിന്‍റെ അന്വേഷണം 

ശ്രീ. പി.റ്റി.എ. റഹീം

(എ)കോഴിക്കോട് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ക്രൈം നന്പര്‍ 393/2011 കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് ആരാണെന്ന് വ്യക്തമാക്കാമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(ബി)ഓപ്പറേഷന്‍ കുബേര ആരംഭിച്ച സാഹചര്യത്തില്‍ പ്രസ്തുത കേസ്സ് ഓപ്പറേഷന്‍ കുബേരയില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കുമോ ; 

(സി)അമിത പലിശക്കാര്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ വീണ്ടെടുത്ത് ഉടമകള്‍ക്ക് കൊടുക്കുവാന്‍ നിയമ നര്‍മ്മാണം നടത്തുമോ ?

3455

ഓപ്പറേഷന്‍ കുബേര- കാസറഗോഡ് ജില്ല

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)"ഓപ്പറേഷന്‍ കുബേര' പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എത്ര പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവരില്‍ നിന്നും പിടിച്ചെടുത്ത തുക എത്ര; പണയരേഖകള്‍ എത്ര; കേസ്സില്‍പ്പെട്ടവരുടെ പേര് എന്നിവ സഹിതം വ്യക്തമാക്കാമോ?

3456

ബിസ്സിനസ്സ് ഇന്ത്യാഗ്രൂപ്പ് നിക്ഷേപതട്ടിപ്പ്

ശ്രീ. എ. എം. ആരിഫ്

(എ)ബിസിനസ്സ് ഇന്ത്യാ ഗ്രൂപ്പ് നിക്ഷേപതട്ടിപ്പ് കേസ്സില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; നിലവിലെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കേസ്സില്‍ പ്രതികളായിട്ടുള്ളവര്‍ ആരെല്ലാം; ഇവരില്‍ അറസ്റ്റിലായവരാരെല്ലാം; അറസ്റ്റിലല്ലാത്തവരാരെല്ലാം;

(സി)ജാമ്യം ലഭിച്ചത് എത്രപേര്‍ക്ക്; ആര്‍ക്കെല്ലാമാണ്; വ്യക്തമാക്കാമോ;

(ഡി)ജാമ്യം ലഭിച്ചശേഷം ഒളിവില്‍ പോയവരുണ്ടോ; എങ്കില്‍ ആരെല്ലാം; എന്നാണ് ഒളിവില്‍ പോയത്; ഇവരെ പിടികൂടാന്‍ സ്വീകരിച്ച നടപടികളെന്തെല്ലാം; വ്യക്തമാക്കാമോ?

3457

മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ പണയ സ്വര്‍ണ്ണം ലേലം ചെയ്തതിനെതിരെയുള്ള നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)തോട്ടം തൊഴിലാളികളുടെ സ്വര്‍ണ്ണം പണയത്തിലെടുക്കുകയും പിന്നീട് ലേലത്തില്‍ പോയതായി അറിയിക്കുകയും വിശദാംശങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന മൂന്നാര്‍ കാതോലിക്കേറ്റ് ബാങ്ക് മാനേജര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമോ; അല്ലാത്തപക്ഷം ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുമോ; 

(ബി)മൂന്നാര്‍ പോലീസിനെ കല്ലെറിയുകയും തല്ലുകയും ചെയ്ത ഏതാനും പേരെ പോലീസ് തിരിച്ചയയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ; അതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

3458

മൂന്നാര്‍ തോട്ടം തൊഴിലാളികളില്‍ നിന്നും ഓഹരിയുടെ പേരില്‍ തട്ടിപ്പ് 

ശ്രീ. എസ്. രാജേന്ദ്രന്‍

മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ നിന്നും ഓഹരിയുടെ പേരില്‍ ഇരുപതിനായിരവും ഇരുപത്തിയയ്യായിരവും രൂപ വാങ്ങി വഞ്ചിച്ചതു സംബന്ധിച്ച പതിനഞ്ചോളം പരാതികളിന്മേല്‍ മൂന്നാര്‍ ഡി.വൈ.എസ്.പി. നടപടി സ്വീകരിക്കാതിരിക്കുന്നത് എന്ത് സാഹചര്യത്തിലാണ് എന്ന് വ്യക്തമാക്കാമോ?

3459

കുറ്റവാളികളുടെ ഏകീകൃത ഡാറ്റാ ബേസ്

ശ്രീ. ഇ. പി. ജയരാജന്‍ 
,, വി. ചെന്താമരാക്ഷന്‍ 
,, സി. കെ. സദാശിവന്‍ 
,, ബി. ഡി. ദേവസ്സി 

(എ)കുറ്റവാളികളുടെ ഏകീകൃത ഡാറ്റാബേസ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; 

(ബി)ക്രൈം ആന്‍റ് ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫറ്റ്വെയറില്‍ ശേഖരിക്കപ്പെട്ട കുറ്റവാളികളുടെ കണക്കുകള്‍ ജില്ല തിരിച്ച് വെളിപ്പെടുത്താമോ; ഇവ ഡാറ്റാ ബാങ്കിലേയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; 

(സി)കുറ്റവാളികളെ ഭരണത്തിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ; 

(ഡി)മന്ത്രിമാരുടെ ആപ്പീസുകളില്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നതായ ആക്ഷേപം സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച റിപ്പോര്‍ട്ട് എന്തായിരുന്നു?

3460

നിര്‍ഭയ കേരളം പദ്ധതി 

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

നിര്‍ഭയ കേരളം പദ്ധതി നടപ്പിലാക്കുന്നിനായി രൂപീകരിച്ചിട്ടുള്ള ജാഗ്രതാ സമിതിക്ക് നല്‍കുന്ന പരിശീലന പരിപാടിയെക്കുറിച്ച് വിശദമാക്കുമോ?

3461

വൃദ്ധജനങ്ങളുടെ സുരക്ഷയും അവകാശ സംരക്ഷണവും

ശ്രീ. സി. മമ്മൂട്ടി 
,, സി. മോയിന്‍കുട്ടി 
,, കെ. എം. ഷാജി 
,, എന്‍. ഷംസുദ്ദീന്‍ 

(എ) വൃദ്ധജനങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്ന കാര്യത്തില്‍ പോലീസ് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ; 

(ബി) അവര്‍ നല്‍കുന്ന പരാതികളില്‍ സത്വര അന്വേഷണവും തുടര്‍നിയമനടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി) വൃദ്ധര്‍ മാത്രം താമസിക്കുന്ന വീടുകള്‍ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ?

3462

നിരാക്ഷേപ പത്രം നല്‍കി പിന്‍വലിച്ച കേസുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഏതൊക്കെ സ്വഭാവത്തിലുള്ള കേസുകളാണ് പിന്‍വലിക്കുന്നതിന് നിരാക്ഷേപ പത്രം നല്‍കിയതെന്ന് വിശദമാക്കാമോ; 

(ബി)ഇതില്‍ വര്‍ഗ്ഗീയ സ്വഭാവമുള്ള വകുപ്പുകള്‍ ചേര്‍ത്ത എത്ര കേസുകള്‍ പിന്‍വലിക്കാന്‍ നിരാക്ഷേപ പത്രം നല്‍കിയെന്ന് വിശദമാക്കാമോ; 

(സി)രാഷ്ട്രീയ സംഘര്‍ഷ വകുപ്പുകള്‍ ചേര്‍ത്ത എത്ര കേസ്സുകളാണ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് വിശദമാക്കാമോ; 

(ഡി)ഇതില്‍ കോണ്‍ഗ്രസ്സ്, മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി., സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകര്‍ പ്രതികളായ എത്ര കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

3463

കുറ്റാരോപിതരെക്കുറിച്ച് കേസന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്പുള്ള വാര്‍ത്തകള്‍

ശ്രീ. പി. തിലോത്തമന്‍

(എ)സ്ത്രീ പീഡനം, കൈക്കൂലി കേസുകളില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്പേ കുറ്റാരോപിതരെകുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ വരുന്നതു മൂലം ഒട്ടേറെ കുടുംബങ്ങള്‍ തകരുമെന്നത് ബോധ്യപ്പെട്ട് അത്തരം വാര്‍ത്തകളും ചിത്രങ്ങളും നിയന്ത്രിക്കുന്നതിനോ സ്ക്രീന്‍ ചെയ്യുന്നതിനോ നടപടികള്‍ സ്വീകരിക്കുമോ; 

(ബി)അത്തരം കേസ്സുകളുടെ വാര്‍ത്തകള്‍ പുറത്തെത്തിക്കും മുന്പ് ഉന്നതപോലീസുദ്യോഗസ്ഥര്‍ പരിശോധിക്കാറുണ്ടോ എന്നു വ്യക്തമാക്കുമോ;

3464

സെക്സ്റാക്കറ്റുകളുടെ പ്രവര്‍ത്തനവും വലയില്‍പ്പെടുന്നവരും

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, ബി. ഡി. ദേവസ്സി 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, സാജു പോള്‍

(എ)സംസ്ഥാനത്ത് 'സെക്സ് റാക്കറ്റുകള്‍' വര്‍ദ്ധിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സെക്സ്റാക്കറ്റുകളുടെ പ്രവര്‍ത്തനം നടക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ;

(സി)സെക്സ്റാക്കറ്റിന്‍റെ വലയില്‍പെടുന്നവരില്‍ ഏറെയും വിദ്യര്‍ത്ഥിനികളാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)പെരുവണ്ണാമൂഴിക്കടുത്ത് സ്കൂള്‍ കേന്ദ്രീകരിച്ച് നടന്ന സെക്സ് റാക്കറ്റിന്‍റെ വലയിലായി പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം സംബന്ധിച്ച കേസന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഈ കേസ്സിലെ പ്രതികള്‍ ഗള്‍ഫിലേക്ക് കടക്കാനിടയായത് പോലീസിന്‍റെ വീഴ്ച മൂലമാണെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ; 

(ഇ)സെക്സ്റാക്കറ്റുകളുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്യപ്പെട്ട എത്ര കേസുകളിലിപ്പോഴും അന്വേഷണം നടത്തിവരുന്നുണ്ട്;കുറ്റപത്രം സമര്‍പ്പിച്ചവ എത്ര?

3465

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ നിരക്ക്

ശ്രീ. കെ. വി. വിജയദാസ്

(എ)പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ അതിക്രമങ്ങളുടെ നിരക്ക് ഗണ്യമായി കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)ഇക്കാര്യത്തില്‍ വിശദമായ ഒരു പഠനം നടത്തുന്നതിന് തയ്യാറാകുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അതിക്രമങ്ങളുടെ നിരക്ക് എത്രയെന്ന് വ്യക്തമാക്കുമോ?

3466

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍

ശ്രീ. ഇ. പി. ജയരാജന്‍

(എ)2011 മെയ് മാസത്തിന് ശേഷം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ കൊലപാതകം, കൊലപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍, ബലാത്സംഗം, മാനഭംഗപ്പെടുത്തല്‍, ആക്രമണങ്ങള്‍, ഭവനഭേദനം, മോഷണം തുടങ്ങി ഇനം തിരിച്ചുള്ള കുറ്റ കൃത്യങ്ങളുടെ കണക്കുകള്‍ ലഭ്യമാക്കുമോ; 

(ബി)ഇക്കാലയളവില്‍ മേല്‍പ്പറഞ്ഞ ഓരോ കുറ്റകൃത്യങ്ങളുടെയും ദേശീയ ശരാശരി പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്നവയുടെ എത്രയായിരുന്നു;

(സി)മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ ഓരോവര്‍ഷവും സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ എത്രത്തോളം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

3467

ആദിവാസി ഊരുകളിലും തൊഴില്‍ കേന്ദ്രങ്ങളിലും പോലീസ് സേവനം

ശ്രീ. എം. ചന്ദ്രന്‍ 
,, കെ. രാധാകൃഷ്ണന്‍ 
,, എസ്. രാജേന്ദ്രന്‍ 
,, പുരുഷന്‍ കടലുണ്ടി 

(എ) അതിര്‍ത്തിഗ്രാമങ്ങളില്‍ ആദിവാസികള്‍ ഇപ്പോഴും അടിമത്തത്തില്‍ കഴിയുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഭൂവുടമകളില്‍ നിന്നും അവര്‍ക്ക് ജീവനു ഭീഷണി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ചിറ്റൂര്‍ താലൂക്കിലെ മീനാക്ഷിപുരത്ത് മണിമേഖലയെന്ന ആദിവാസി പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി മരിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തുമോ; 

(ഡി) തോട്ടം ഉടമകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഭീഷണി നേരിടുന്ന ആദിവാസികള്‍ക്ക് പരാതി പറയാന്‍ പോലും ഭയമാണെന്നതും പോലീസ് സംവിധാനം അവരുടെ സുരക്ഷയ്ക്ക് എത്തുന്നില്ലെന്നതും ആയ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ) ആദിവാസി ഊരുകളിലും തൊഴില്‍ കേന്ദ്രങ്ങളിലും പോലീസ് സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3468

കരിങ്കല്‍ ക്വാറി മാഫിയകളുടെ ഭൂമി കയ്യേറ്റം

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ) പട്ടികജാതിക്കാര്‍ക്ക് ഐ.എ.വൈ., ഇ.എം.എസ്. ഭവന പദ്ധതികള്‍ പ്രകാരം അനുവദിച്ച ഭൂമി, കരിങ്കല്‍ ക്വാറി മാഫിയ കയ്യേറിയതായി റിപ്പോര്‍ട്ട് ചെയ്ത എത്ര കേസ്സുകളുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) അതിന്മേല്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ?

3469

രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ്സുകള്‍ 

ശ്രീ. കെ. വി. വിജയദാസ്

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്സംഗകേസ്സുകളിലെ പ്രതികളെ മുഴുവനും അറസ്റ്റു ചെയ്തിട്ടുണ്ടോ; എത്ര പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെന്നുള്ള വിശദവിവരം ലഭ്യമാക്കാമോ? 

3470

ജനങ്ങള്‍ക്ക് സസ്വൈരജീവിതം ഉറപ്പാക്കല്‍ 

ശ്രീ. എ.കെ. ബാലന്‍ 
,, എസ്. ശര്‍മ്മ 
ഡോ കെ.ടി. ജലീല്‍ 
ശ്രീ. കെ. സുരേഷ് കുറുപ്പ് 

(എ)ജനങ്ങള്‍ക്ക് സസ്വൈരജീവിതം ഉറപ്പാക്കാന്‍ സാധിക്കാതിരിക്കുന്നതായ ആക്ഷേപത്തെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; കുറ്റകൃത്യങ്ങള്‍ വളരെയധികം വര്‍ദ്ധിക്കാനിടയായ പ്രതേ്യക സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; 

(ബി)കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവര്‍ ഗുണ്ടകളാല്‍ ആക്രമിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; നിയമം നടപ്പിലാക്കാന്‍ ബാദ്ധ്യതപ്പെട്ടവരില്‍ ഒരു വിഭാഗം നിയമലംഘകര്‍ക്കൊപ്പമായിരിക്കുന്നതായി പറയപ്പെടുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)നിയമത്തിന്‍റെയും നിയമനടത്തിപ്പിന്‍റെയും വഴികള്‍ അധികാരത്തിലിരിക്കുന്നവരുടെ ഇച്ഛക്കനുസരണമായിരിക്കുന്നു എന്ന വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും ഭീഷണികളില്‍നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.