UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3875

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണം 

ശ്രീ. കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 2014 മാര്‍ച്ച് 31 വരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനുവേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശം നല്‍കുമോ; ഓരോ സ്ഥാപനത്തിനും ചെലവഴിച്ച തുകയുടെ വിശദാംശം നല്‍കുമോ; 

(ബി)വ്യവസായ നവീകരണത്തിനുവേണ്ടി പ്രസ്തുത കാലയളവില്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കുമോ?

3876

പൊതുമേഖലാ സ്ഥാപനങ്ങള്‍ 

ശ്രീ. കെ.വി.വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദാംശം നല്‍കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്; ആയതിന്‍റെ കാരണം വിശദമാക്കുമോ?

3877

കേന്ദ്ര പൊതുമേഖലാവ്യവസായ നിക്ഷേപം 

ശ്രീ. എളമരം കരീം

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഏതെങ്കിലും കേന്ദ്ര പൊതുമേഖലാവ്യവസായ നിക്ഷേപം വന്നിട്ടുണ്ടോ; വ്യക്തമാക്കാമോ ; 

(ബി)എങ്കില്‍ ഏതെല്ലാം കന്പനികള്‍ എത്ര രൂപ വീതം നിക്ഷേപിച്ചുയെന്ന് വ്യക്തമാക്കാമോ ?

3878

പരന്പരാഗത വ്യവസായങ്ങളുടെ പുന:രുദ്ധാരണം 

ശ്രീ.എസ്. ശര്‍മ്മ

(എ)പരന്പരാഗത വ്യവസായങ്ങളുടെ പുന:രുദ്ധാരണത്തിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)പരന്പരാഗത മേഖലയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്തി പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനായി എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

3879

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ 

ശ്രീ. കെ.വി.വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്ര തസ്തികകളിലേക്ക് സ്ഥിരമായും താല്കാലികമായും നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നുള്ളതിന്‍റെ വിശദവിവരം വര്‍ഷംതിരിച്ച് നല്‍കുമോ; 

(ബി)പ്രസ്തുത നിയമനങ്ങളില്‍ എത്രയെണ്ണം പി.എസ്.സി മുഖേന നടന്നിട്ടുണ്ട്; തസ്തികകള്‍ തിരിച്ചും സ്ഥാപനങ്ങള്‍ തിരിച്ചുമുള്ള വിശദ വിവരങ്ങള്‍ നല്‍കുമോ; 

(സി)പ്രസ്തുത നിയമനങ്ങളില്‍ എത്ര തസ്തികകളിലേക്ക് സ്ഥാപനങ്ങള്‍ നേരിട്ട് നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; തസ്തികകള്‍ തിരിച്ചും സ്ഥാപനങ്ങള്‍ തിരിച്ചുമുള്ള വിശദ വിവരങ്ങള്‍ നല്‍കുമോ? 

3880

അരൂര്‍ മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണം 

ശ്രീ. എ.എം. ആരിഫ്

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അരൂര്‍ മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളായ തുറവൂര്‍ സില്‍ക്കിന്‍റേയും അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിന്‍റേയും നവീകരണത്തിനായി എത്ര രൂപവീതം നല്‍കി എന്നും പ്രസ്തുത തുക എന്തൊക്കെ പ്രവൃത്തികള്‍ക്ക് വിനിയോഗിച്ചു എന്നും വിശദമാക്കാമോ ? 

3881

സില്‍ക്കിനെ സംരക്ഷിക്കുന്നതിന് നടപടി 

ശ്രീ. എളമരം കരീം 
,, ബാബു എം. പാലിശ്ശേരി 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, പുരുഷന്‍ കടലുണ്ടി 

(എ)പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിനെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ തുടരുന്നതില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കാമോ; 

(ബി)"സില്‍ക്കി'ന്‍റെ പ്രവര്‍ത്തന പുരോഗതിക്കായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് റെയില്‍വേയുമായി ധാരണാപത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ടായിരുന്നുവോ; ഇതില്‍ നിന്ന് റെയില്‍വേ ഏകപക്ഷീയമായി പിന്മാറിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ; ഇത് സില്‍ക്കിന്‍റെ പുരോഗതിക്ക് തടസ്സമായതായി കരുതുന്നുണ്ടോ; 

(സി)"സില്‍ക്കി'ന്‍റെ നിലനില്പിനായി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ചതും തുക അനുവദിച്ചതുമായ സ്റ്റീല്‍ കാസ്റ്റിംഗിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 

(ഡി)പല ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ള സില്‍ക്കിന് പുതിയ പ്രോജക്ടുകള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ മൂലധനം ലഭ്യമാക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

3882

കെല്ലിനെ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി 

പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. സി. കെ. സദാശിവന്‍ 
,, എസ്. ശര്‍മ്മ 
,, സാജു പോള്‍ 

(എ)കെല്ലിനെ ഭെല്‍ ഏറ്റെടുത്തതിനുശേഷമുള്ള അവസ്ഥ പരിശോധിച്ചിട്ടുണ്ടോ;

(ബി)കെല്ലിനെ ഭെല്‍ ഏറ്റെടുക്കുന്പോള്‍ ഉണ്ടാക്കിയ ഉടന്പടിയിലെ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കുമോ;

(സി)ഭെല്ലുമായുണ്ടാക്കിയ സംയുക്ത സംരംഭ ധാരണയനുസരിച്ച് കെല്ലിനെ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; 

(ഡി)സംസ്ഥാനത്തിന്‍റെ നിയന്ത്രണത്തിലുള്ള കെല്ലിന്‍റെ മറ്റ് യൂണിറ്റുകളുടെ സ്ഥിതിയും ആശാവഹമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?

3883

ലൈഫ് സയന്‍സ് പാര്‍ക്ക് 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, എം.പി. വിന്‍സെന്‍റ് 
,, പാലോട് രവി 
,, വര്‍ക്കല കഹാര്‍ 

(എ)സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ ലൈഫ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)വൈദ്യഗവേഷണരംഗത്തും മറ്റ് ജീവശാസ്ത്രമേഖലയിലും അവസരങ്ങള്‍ ഒരുക്കുവാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുള്ള വിശദാംശങ്ങള്‍ നല്‍കുമോ?

3884

വ്യവസായഗ്രാമം പദ്ധതി 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
,, ആര്‍. സെല്‍വരാജ് 
,, പി. എ. മാധവന്‍ 
,, കെ. മുരളീധരന്‍ 

(എ) ആദ്യ വ്യവസായ ഗ്രാമ പ്രഖ്യാപനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി) വ്യവസായ ഗ്രാമം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി) ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നതെന്ന് വിശദമാക്കാമോ; 

(ഡി) സംസ്ഥാനത്ത് അനുകൂലമായ സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3885

ഗ്ലോബല്‍ ആയൂര്‍വേദ വില്ലേജ് 

ശ്രീ.വി. ഡി. സതീശന്‍ 
,, എം.എ വാഹീദ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, പാലോട് രവി

(എ)കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ ആയൂര്‍വേദ വില്ലേജ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ; 

(സി)ഗ്ലോബല്‍ ആയൂര്‍വേദ വില്ലേജില്‍ ആയൂര്‍വേദത്തിന്‍റെ സന്പൂര്‍ണ്ണ വികസനത്തിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് സജ്ജമാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

3886

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ്ആധുനികവല്‍ക്കരണം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ആധുനികവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3887

വ്യവസായ യൂണിറ്റുകള്‍ക്കും നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്ന നടപടി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് വ്യവസായിക ആവശ്യത്തിനായി എത്ര വ്യവസായ യൂണിറ്റുകള്‍ക്കും നിക്ഷേപകര്‍ക്കും എത്ര വീതം സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ബി)ഏതൊക്കെ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമാണ് ഭൂമി നല്‍കിയതെന്ന് വിശദമാക്കുമോ;

(സി)വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി ഈ സര്‍ക്കാര്‍ എത്ര സര്‍ക്കാര്‍ ഭൂമി ആര്‍ക്കൊക്കെ ലീസിനു നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)പതിച്ചു നല്‍കുന്നതിനും ലീസിനു നല്‍കുന്നതിനും സ്വീകരിച്ച മാനദണ്ധങ്ങള്‍ വിശദമാക്കുമോ?

3888

വ്യാവസായികാവശ്യങ്ങള്‍ക്കായി സ്വകാര്യഭൂമി ഏറ്റെടുക്കുന്ന നടപടി 

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് വ്യാവസായിക ആവശ്യങ്ങള്‍ക്കായി എത്ര സ്വകാര്യഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)ഏതെല്ലാം വ്യാവസായിക ആവശ്യങ്ങള്‍ക്കായി എവിടെയൊക്കെ, എത്രവീതം ഭൂമി എറ്റെടുത്തെന്നു വിശദമാക്കാമോ;

(സി)ഇതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;

(ഡി)സ്ഥലം ഏറ്റെടുക്കുന്നതിന് മൊത്തം എന്തു തുക ചെലവഴിച്ചെന്ന് വിശദമാക്കാമോ?

3889

രാമനാട്ടുകര പഞ്ചായത്തില്‍ കിന്‍ഫ്ര ഏറ്റെടുത്ത ഭൂമി 

ശ്രീ. എളമരം കരീം

(എ) ബേപ്പൂര്‍ മണ്ധലത്തിലെ രാമനാട്ടുകര പഞ്ചായത്തില്‍ കിന്‍ഫ്ര ഏറ്റെടുത്ത ഭൂമിയില്‍ വികസന പ്രവര്‍ത്തനം നടത്തുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എന്തെല്ലാം പദ്ധതികള്‍ക്കാണ് ഈ ഭൂമി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(സി) വ്യവസായ പദ്ധതികള്‍ എന്ന് ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

3890

കുപ്പിവെള്ളം - ഗുണനിലവാര നിബന്ധനകള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാനത്ത് കുപ്പിവെള്ളം വിതരണം ചെയ്യുന്ന എത്ര കന്പനികളുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി)കുപ്പിവെള്ളം വില്‍പ്പനയ്ക്ക് എന്തൊക്കെ നിബന്ധനകള്‍ പാലിക്കണമെന്ന് വ്യക്തമാക്കുമോ;

(സി)ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണോ സംസ്ഥാനത്ത് കുടിവെള്ള വിതരണം നടത്തുന്നത് എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3891

കുടിവെള്ള പ്ലാന്‍റുകള്‍ 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ എത്ര കുടിവെള്ള പ്ലാന്‍റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും എവിടെയെല്ലാമെന്നും വ്യക്തമാക്കുമോ ;

(ബി)കുടിവെള്ള പ്ലാന്‍റുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ ;

(സി)സഹകരണ സംഘങ്ങള്‍വഴി സംസ്ഥാനത്ത് എവിടെയെങ്കിലും കുടിവെള്ള വിതരണമോ, പ്ലാന്‍റോ പ്രവര്‍ത്തിക്കുന്നുണ്ടോ ; 

(ഡി)കുടിവെള്ള പ്ലാന്‍റുകള്‍ ആരംഭിക്കുന്നതിന് സഹകരണ സംഘങ്ങള്‍ തയ്യാറായാല്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ ?

3892

ഇന്‍കെല്‍ ഏറ്റെടുത്ത പദ്ധതികള്‍ 

ശ്രീ. എളമരം കരീം

(എ)2011 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ ഇന്‍കെല്‍ ഏതെല്ലാം പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; 

(ബി)ഈ പദ്ധതികളില്‍ എത്ര രൂപയുടെ നിക്ഷേപം നടത്തിയെന്ന് വ്യക്തമാക്കുമോ ; 

(സി)അടിസ്ഥാനസൌകര്യവികസന മേഖലയില്‍ പുതിയ ഏതെങ്കിലും പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്‍കെല്‍ ഉദ്ദേശിക്കുന്നണ്ടോയെന്ന് വ്യക്തമാക്കുമോ ?

3893

സിഡ്കോ ആവിഷ്കരിച്ച് നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ 

ശ്രീ. ബി. സത്യന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സിഡ്കോ ഏതെല്ലാം പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്നും നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ; ഓരോ യൂണിറ്റിന്‍റേയും ആസ്ഥാനം എവിടെയാണ് പ്രവര്‍ത്തിക്കുന്നുത്; 

(ബി)2010 ഏപ്രില്‍ ഒന്നിന്ശേഷം സിഡ്കോയില്‍ ആകെ എത്ര നിയമനം നടന്നിട്ടുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ;

(സി)ഇതില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ എത്ര വീതമുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ?

3894

സിഡ്കോ ഏറ്റെടുത്ത വലിയമല കോളനി വികസന പദ്ധതി 

ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് വ്യവസായ വകുപ്പിന് കിഴിലുള്ള വിവിധ ഏജന്‍സികള്‍ നേരിട്ടും അല്ലാതെയും കോഴിക്കോട് ജില്ലയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവ്യത്തികള്‍/പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(ബി)സിഡ്കോ കോഴിക്കോട് ജില്ലയില്‍ ഏറ്റെടുത്ത നടപ്പാക്കുന്ന പ്രവ്യത്തികള്‍ ഏതെല്ലാം; അത് ഏതെല്ലാം നിയോജക മണ്ഡലത്തില്‍;

(സി)കൊയിലാണ്ടി മണ്ഡലത്തില്‍ സിഡ്കോ ഏതെങ്കിലും പദ്ധതി /പ്രവ്യത്തി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ; 

(ഡി)മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയമല കോളനി വികസന പദ്ധതി സിഡ്കോ ഏറ്റെടുത്ത പദ്ധതിയാണോ; എങ്കില്‍ എന്നാണ് കരാര്‍ എടുത്തത്; കരാര്‍ എടുത്തതിന് ശേഷം ഇപ്പോള്‍ എത്ര കാലമായി; 

(ഇ)ഇതുവരെ എന്തെല്ലാം പ്രവ്യത്തികള്‍ ഇക്കാലയളവിനുള്ളില്‍ ചെയ്തു; കരാര്‍ അനുസരിച്ച് എത്ര കാലത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് സിഡ്കോ തിരുമാനിച്ചതെന്ന് വിശദമാക്കുമോ; 

(എഫ്)പഠന സമയക്രമമനുസരിച്ച് എത്രമാത്രം പ്രവ്യത്തികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; പ്രവ്യത്തി ഇപ്പോള്‍ മുടങ്ങി കിടക്കുകയാണ് എന്നതും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സിഡ്കോ താല്‍പര്യം കാണിക്കുന്നില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? 

(എച്ച്)അടിയന്തരമായി ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുമോ?

3895

സംസ്ഥാനത്ത് പ്രകൃതിവാതക വിതരണ ശൃംഖല 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)സംസ്ഥാനത്ത് പ്രകൃതി വാതക വിതരണ ശൃംഖല നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)വാതക വിതരണത്തിന് എത്ര കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, ഇത് ഏതൊക്കെ ജില്ലകളിലാണെന്നും വ്യക്തമാക്കുമോ; 

(സി)ഇതുവഴിയുള്ള പ്രതിദിന ഗ്യാസ് വിതരണം ശരാശരി എത്രയാണെന്ന് വ്യക്തമാക്കുമോ;

(ഡി)മംഗലാപുരം-കൊച്ചിന്‍ പ്രകൃതി വാതക പൈപ്പ്ലൈന്‍ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

(ഇ)കോഴിക്കോട് ജില്ലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ റൂട്ട് മാപ്പിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3896

ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി 

ശ്രീ. സി. ദിവാകരന്‍

ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

3897

ബേപ്പൂരിലെ മറൈന്‍ പാര്‍ക്ക് 

ശ്രീ. എളമരം കരീം 

(എ) ബേപ്പൂരിലെ മറൈന്‍ പാര്‍ക്കിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി) ഈ പാര്‍ക്കില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

3898

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഫണപ്പുഴയില്‍ കിന്‍ഫ്രപാര്‍ക്ക് 

ശ്രീ. റ്റി.വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഫണപ്പുഴ വില്ലേജില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

3899

കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ ചെറുകിട വ്യവസായ പാര്‍ക്ക് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ ചെറുകിട വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ബി)കഴിഞ്ഞ ബജറ്റില്‍ കിന്‍ഫ്രയ്ക്ക് എത്ര കോടി രൂപയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഇതില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ ചെറുകിട വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ എന്ത് തുക ചെലവഴിച്ചുവെന്നുള്ള വിശദാംശങ്ങള്‍ അറിയിക്കുമോ?

3900

ബേപ്പൂര്‍ മണ്ധലത്തിലെ ചാലിയത്ത് ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ 

ശ്രീ. എളമരം കരീം

(എ)ബേപ്പൂര്‍ മണ്ധലത്തിലെ ചാലിയത്ത് ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ സ്ഥാപിക്കുന്ന പദ്ധതി കിന്‍ഫ്ര ഏറ്റെടുത്തിട്ടുണ്ടോ; 

(ബി)ഇതിനായി ഏതു തീയതി മുതല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

3901

എമര്‍ജിംഗ് കേരള സംഗമം 

ശ്രീ. വി.എസ്. സുനില്‍ കുമാര്‍ 
,, ഇ.കെ. വിജയന്‍ 
ശ്രീമതി. ഗീതാഗോപി 
ശ്രീ. വി. ശശി 

(എ)സംസ്ഥാനത്ത് നടത്തിയ എമര്‍ജിംഗ് കേരള സംഗമത്തില്‍ വിവിധ വകുപ്പുകളിലായി എത്ര പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)മൊത്തം പദ്ധതികളിലെല്ലാം കൂടി എത്ര കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)ഏതെല്ലാം പദ്ധതികള്‍ പുരോഗമിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)എമര്‍ജിംഗ് കേരള സംഗമത്തിനുവേണ്ടി ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?

3902

എമര്‍ജിംഗ് കേരള 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ നടത്തിയ എമര്‍ജിംഗ് കേരള പരിപാടിയിലൂടെ സംസ്ഥാനം ഏതൊക്കെ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഏതൊക്കെ പദ്ധതികള്‍ ആരംഭിക്കുന്നതിന് മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്(എം.ഒ.യു) ഒപ്പിട്ടെന്ന് വിശദമാക്കുമോ; 

(ബി)ഇതില്‍ എത്ര പദ്ധതികള്‍ ഇതിനകം ആരംഭിച്ചെന്ന് വെളിപ്പെടുത്തുമോ; 

(സി)ഇതിനായി എത്ര നിക്ഷേപകര്‍ ഇതിനകം എന്ത് തുക നിക്ഷേപം നടത്തിയെന്ന് വിശദമാക്കുമോ ?

3903

എമര്‍ജിംഗ് കേരള 

ശ്രീ. റ്റി. വി. രാജേഷ്

എമര്‍ജിംഗ് കേരളയുടെ ഭാഗമായി ധാരണാപത്രം ഒപ്പുവച്ച കന്പനികളില്‍ എത്ര എണ്ണം സര്‍ക്കാരുമായി എഗ്രിമെന്‍റ് ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

3904

എമര്‍ജിംഗ് കേരള പദ്ധതി 

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

(എ)എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഭൂമി ഏതെങ്കിലും കന്പനിക്ക് പാട്ടവ്യവസ്ഥയിലോ, മറ്റേതെങ്കിലും വ്യവസ്ഥയിലോ നല്‍കേണ്ടിവന്നിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കന്പനികള്‍ക്ക്, എത്ര അളവില്‍ എന്ന് വിശദമാക്കുമോ; 

(ബി)ഇനിയും സംരംഭങ്ങള്‍ സ്ഥാപിക്കുവാനുണ്ടോ; എങ്കില്‍ എത്ര;

(സി)പ്രസ്തുത പരിപാടികള്‍ക്കായി സര്‍ക്കാരിന് ഇതുവരെ എന്തു തുക ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്; വിശദമാക്കുമോ ?

3905

എമര്‍ജിംഗ് കേരളയിലൂടെ വിവരസാങ്കേതിക വിദ്യാരംഗത്തെ പദ്ധതികള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)എമര്‍ജിംഗ് കേരളയിലൂടെ വിവരസാങ്കേതിക വിദ്യാരംഗത്ത് ഏതെല്ലാം പദ്ധതികളാണ് വന്നിട്ടുള്ളത്;

(ബി)അതില്‍ ഏതെല്ലാമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

3906

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ഡീനോട്ടിഫിക്കേഷന്‍ നടത്തുവാന്‍ നടപടി 

ശ്രീ. മുല്ലക്കര രത്നാകരന്‍

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ ഡീനോട്ടിഫിക്കേഷന്‍ നടത്തി പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

3907

നാട്ടിക മണ്ധലത്തിലെ അക്ഷയകേന്ദ്രങ്ങള്‍ 

ശ്രീമതി ഗീതാഗോപി

(എ)അക്ഷയ പദ്ധതി പ്രകാരം ഇപ്പോള്‍ സംസ്ഥാനത്ത് എത്ര അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)തൃശൂര്‍ ജില്ലയില്‍ മാത്രം എത്ര അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;

(സി)നാട്ടിക നിയോജകമണ്ധലത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ എത്ര അക്ഷയകേന്ദ്രങ്ങള്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നും വിശദീകരിക്കുമോ? 

(ഡി)പുതിയ അക്ഷയകേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; അതിന് പ്രത്യേകമായ മാനദണ്ധങ്ങള്‍ ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ഇ)നാട്ടിക നിയോജകമണ്ധലത്തില്‍ പുതിയ അക്ഷയകേന്ദ്രങ്ങള്‍ ആരംഭിക്കുമോ?

3908

കാസര്‍ഗോഡ് ജില്ലയില്‍ കെ.എസ്.ടി.സി.യുടെ കീഴില്‍ വ്യവസായ യൂണിറ്റ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കാസര്‍ഗോഡ് ജില്ലയില്‍ കെ.എസ്.ടി.സി.യുടെ കീഴില്‍ പുതിയ വ്യവസായ യൂണിറ്റ് ആരംഭിച്ചിരുന്നുവോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ; 

(ബി)ഈ സ്ഥാപനം പിന്നോക്ക ജില്ലയായ കാസര്‍ഗോഡ് അനുവദിക്കുന്പോഴുണ്ടായിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കാമോ ; 

(സി)ഈ സ്ഥാപനത്തില്‍ നിലവില്‍ ഉല്പാദനം നടക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ; 

(ഡി)ഉല്പാദനം ആരംഭിക്കാതെ കോടിക്കണക്കിനു രൂപയുടെ മെഷിനറികള്‍ നശിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഇ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മേല്‍ സ്ഥാപനത്തില്‍ ഉല്പാദനം ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

3909

മാവേലിക്കര, കൊച്ചാലുംമൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന അനധിക്യത സ്ഥാപനങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര കൊച്ചാലുംമൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നും സ്ഥലം വാടകയ്ക്ക് എടുത്തശേഷം മറിച്ചു നല്‍കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനു കൂട്ടുനില്‍ക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ; 

(സി)ഇവിടെ അനധികൃതമായി ഏതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3910

കെ.എസ്.ഐ.ഇ.യില്‍ ഡെപ്യൂട്ടേഷന്‍ സ്റ്റാഫിന്‍റെ വിദ്യാഭ്യാസ യോഗ്യത 

ശ്രീമതി പി.അയിഷാ പോറ്റി

(എ)കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസില്‍ എക്സിക്യൂട്ടീവ് പോസ്റ്റുകളിലെ നിയമനത്തിന് വേണ്ട കുറഞ്ഞ യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ബി)കെ.എസ്.ഐ.ഇ.യില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി നോക്കുന്നവരുടെ പേര്, തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3911

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണല്‍ 

ശ്രീ. പി. തിലോത്തമന്‍

(എ) നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണല്‍ ലഭിക്കാത്തതുമൂലം ഉണ്ടായിട്ടുള്ള മാന്ദ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മണല്‍ ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ എന്ത് ബദല്‍ സംവിധാനമാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് പറയാമോ; 

(ബി) നിര്‍മ്മാണാവശ്യത്തിന് കടല്‍മണ്ണ് ശുദ്ധീകരിച്ച് വില്‍പ്പന നടത്തുവാന്‍ പദ്ധതിയിട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുവേണ്ടി ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദവിവരം നല്‍കുമോ?

3912

ചെങ്കല്‍, കരിങ്കല്‍, മണല്‍ ഖനനം 

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ചെങ്കല്‍, കരിങ്കല്‍, മണല്‍ ഖനനത്തിന് അനുമതി ലഭിക്കുന്നതിന്‍റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഓരോ വിഭാഗത്തിനും സര്‍ക്കാറിന് ലഭിക്കേണ്ട ഫീസ് എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)ഖനനത്തിന് അനുമതി ലഭിക്കുന്നവര്‍ നിശ്ചിത അളവില്‍ മാത്രമേ ഖനനം നടത്തുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ സംവിധാനം നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ഡി)ചെങ്കല്‍, കരിങ്കല്‍ എന്നിവ എത്ര ആഴത്തില്‍വരെ ഖനനം ചെയ്യുന്നതിനാണ് അനുമതിയുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഇ)2013-14 വര്‍ഷത്തിലും നടപ്പുവര്‍ഷത്തില്‍ ഇതുവരെയും കൊയിലാണ്ടി താലൂക്കില്‍ എത്ര പേര്‍ക്ക് ചെങ്കല്‍, കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്ന് പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(എഫ്)പ്രസ്തുത പഞ്ചായത്തുകളില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എത്ര ഖനന കേന്ദ്രങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ?

3913

കരിമണല്‍ ഖനനം 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് കരിമണല്‍ ഖനനം വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കരിമണല്‍ ഖനനംമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകള്‍ വിശദമാക്കുമോ; 

(സി)നിയന്ത്രിതമായ തോതില്‍ കരിമണല്‍ ഖനനം നടത്തുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമോ വിശദാംശം നല്‍കുമോ ?

3914

കടലാടിപ്പാറ ഖനനം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കടലാടിപ്പാറ ഖനനത്തിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിന് അനുവാദം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)എങ്കില്‍ ബന്ധപ്പെട്ട ഉത്തരവിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;

(സി)പ്രസ്തുത ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

3915

കെട്ടിട നിര്‍മ്മാണത്തിന് മണ്ണുമാറ്റുന്നതിനും കല്ലു പൊട്ടിക്കുന്നതിനുമുള്ള അനുമതി 

ശ്രീ. രാജു എബ്രഹാം

(എ)കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണെടുത്തുമാറ്റുന്നതിനും കല്ലുകള്‍ പൊട്ടിച്ചു നീക്കുന്നതിനും മൈനിംഗ് & ജിയോളജി വകുപ്പിന്‍റെ അനുമതി വാങ്ങേണ്ടതുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു കെട്ടിടം നിര്‍മ്മിക്കുന്നതിനും പ്രസ്തുത അനുമതി വാങ്ങേണ്ടതുണ്ടോ; അനുമതി ലഭിക്കുന്നതിന് ഓരോ വിഭാഗത്തിനും നല്‍കേണ്ട ഫീസിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഇത്തരത്തില്‍ ഫീസടച്ച് അനുമതി വാങ്ങേണ്ടതുണ്ടോ; ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം മൈനിംഗ് & ജിയോളജി വകുപ്പ് തടഞ്ഞതായുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തു കാരണത്താലാണ് നിര്‍മ്മാണം തടഞ്ഞത്; നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ടോ; ഇതില്‍ അനുമതിക്കായി എത്ര തുകയാണ് മൈനിംഗ് & ജിയോളജി വകുപ്പ് ഈടാക്കിയത്; ഇതിന്‍റെ മാനദണഡം എന്താണ്; 

(ഡി)സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഇത്തരം നിയമങ്ങള്‍ കാലതാമസം ഉണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത വ്യവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

3916

കൈത്തറി സംഘങ്ങള്‍ക്ക് കൊടുക്കുവാനുള്ള റിബേറ്റ് കുടിശ്ശിക 

ശ്രീ. പി. കെ.ഗുരുദാസന്‍

(എ)റിബേറ്റ് ലഭിക്കാത്തതിനാല്‍ കൊല്ലം ജില്ലയിലെ കൈത്തറി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ; 

(ബി)സംഘങ്ങള്‍ക്ക് കൊടുക്കാനുള്ള റിബേറ്റ് കുടിശ്ശിക എത്രയെന്നറിയിക്കാമോ; ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റിബേറ്റ് കുടിശ്ശിക ഇനത്തില്‍ എത്ര തുക നല്കി എന്നറിയിക്കുമോ; റിബേറ്റ് കുടിശ്ശിക ഉടന്‍ നല്കുന്നതിന് നടപടി സ്ഥീകരിക്കുമോ; 

(സി)ക്യാഷ് ക്രെഡിറ്റ് അക്കൌണ്ടില്‍ പലിശ കൂടിശ്ശിക ഉള്ളതിനാല്‍ പ്രസ്തുത അക്കൌണ്ടില്‍ വില്പന തുക നിക്ഷേപിച്ചാല്‍ സംഘങ്ങള്‍ക്ക് തുക പിന്‍വലിച്ച് പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

3917

കൈത്തറി സംഘങ്ങള്‍ക്ക് ആര്‍.ആര്‍.ആര്‍. പദ്ധതി 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കൈത്തറി സംഘങ്ങള്‍ക്ക് റിഫോം, റിവൈവല്‍ ആന്‍റ് റിസ്ട്രക്ച്ചറിംഗ്(ആര്‍.ആര്‍.ആര്‍) പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍നിന്നും ലഭിച്ച തുക എത്രയെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിക്ക് ഈ സര്‍ക്കാര്‍ അനുവദിച്ച തുക എത്രയെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിക്ക് ചെലവഴിച്ച തുക സംബന്ധിച്ച വിശദാംശം നല്‍കുമോ; 

(ഡി)പ്രസ്തുത പദ്ധതിയില്‍ എത്ര സംഘങ്ങളുണ്ടെന്നറിയിക്കുമോ; ഓരോ സംഘത്തിനും അനുവദിച്ച് നല്‍കിയ തുക എത്രയെന്നറിയിക്കുമോ ?

3918

ഐ.റ്റി. പാര്‍ക്കുകളുടെ പ്രവര്‍ത്തനം 

ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. ജോസ് തെറ്റയില്‍ 
,, മാത്യു. റ്റി. തോമസ് 
,, സി.കെ. നാണു 

(എ)കേരളത്തില്‍ ഇപ്പോള്‍ എത്ര ഐ.റ്റി പാര്‍ക്കുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവ ഓരോന്നിലും എത്ര സ്ഥാപനങ്ങളും എത്ര ജീവനക്കാരും പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)ഐ.റ്റി പാര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനുമായി എന്ത് സംവിധാനമാണ് നിലവിലുള്ളതെന്നും അത് സംബന്ധിച്ച വിശദാംശങ്ങളും വ്യക്തമാക്കാമോ?

3919

ഐ.ടി മേഖലയിലെ നേട്ടങ്ങള്‍ 

ശ്രീ. സി. മോയിന്‍കുട്ടി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, റ്റി.എ.അഹമ്മദ് കബീര്‍ 
,, പി.കെ.ബഷീര്‍ 

(എ)ഐ.ടി.വിപണിയില്‍ സംസ്ഥാനത്തിന് അര്‍ഹമായ സ്ഥാനം നേടിയെടുക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)ഐ.ടി പാര്‍ക്കുകളുടെ നിര്‍മ്മാണത്തിലും, ഐ.ടി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നകാര്യത്തിലും കൈവരിയ്ക്കാനായ നേട്ടങ്ങള്‍ വ്യക്തമാക്കുമോ?

3920

ഇ-സംഭരണ സംവിധാനം 

ശ്രീ. പി. സി. വിഷ്ണുനാഥ് 
,, വി. പി. സജീന്ദ്രന്‍ 
,, ലൂഡി ലൂയിസ് 
,, വി. റ്റി. ബല്‍റാം 

(എ) ഇ-സംഭരണ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി) എന്തെല്ലാം ഗുണഫലങ്ങളാണ് പ്രസ്തുത സംവിധാനം വഴി വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാകുകയെന്ന് വിശദമാക്കുമോ; 

(ഡി) ആരെല്ലാമാണ് പ്രസ്തുത സംവിധാനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3921

വാന്‍ പദ്ധതി 

ശ്രീ. കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, ആര്‍. സെല്‍വരാജ് 
,, അന്‍വര്‍ സാദത്ത് 

(എ)"വാന്‍'(ഡബ്ല്യൂ.എ.എന്‍) പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് യഥേഷ്ടം വീഡിയോ കണക്്ടിവിറ്റി സാദ്ധ്യമാക്കാനും ഒരേ കെട്ടിട സമുച്ചയത്തിലെ വിവിധ വകുപ്പുകളെ ഓപ്റ്റിക് ശൃംഖല വഴി ബന്ധിപ്പിക്കാനും എന്തെല്ലാം സൌകര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)എല്ലാ ഓഫീസ് സമുച്ചയങ്ങളിലും പ്രസ്തുത പദ്ധതി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം? 

3922

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരുകുടക്കീഴില്‍ കൊണ്ടു വരുന്നതിന് ഐ.ടി. വകുപ്പ് മുഖേന പദ്ധതി 

ശ്രീ. പാലോട് രവി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍ 
,, വി. ഡി. സതീശന്‍

(എ)ഐ.ടി. വകുപ്പ് മുഖേന എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ടോയെന്ന് ; വിശദമാക്കുമോ ; 

(ബി)ഇതിനായി രൂപം നല്‍കിയ പോര്‍ട്ടല്‍ നിലവില്‍ വന്നിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് ആരെല്ലാമാണ് സഹകരിച്ചതെന്ന് വിശദമാക്കാമോ ; 

(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് പോര്‍ട്ടലില്‍ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

3923

സര്‍ക്കാര്‍ ഓഫീസുകളില്‍ ഡി.ഡി.എഫ്.എസ്. സംവിധാനം 

ശ്രീ. എ. കെ. ബാലന്‍

(എ)സംസ്ഥാനത്തെ ഏതെല്ലാം ഓഫീസുകളില്‍ ഡി.ഡി.എഫ്.എസ്.(ഡിജിറ്റല്‍ ഡോക്യുമെന്‍റ് ഫയലിംഗ് സിസ്റ്റം) നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ; 

(ബി)പുതുതായി ഏതെല്ലാം ഓഫീസുകളിലാണ് ഡി.ഡി.എഫ്.എസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ഡി)പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതോടെ ഭാവിയില്‍ അധികമായിവരുന്ന തസ്തികകള്‍ ഏതെല്ലാമെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)ഈ സംവിധാനം എന്നുമുതലാണ് നടപ്പാക്കി തുടങ്ങിയതെന്നും ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ഏജന്‍സി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(എഫ്)പദ്ധതി നടപ്പാക്കുന്നതിനുള്ള സാന്പത്തിക സ്രോതസ്സ് സംസ്ഥാന ബജറ്റ് വിഹിതത്തില്‍നിന്നാണോ; അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഏജന്‍സി മുഖേനയാണോയെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങ ള്‍ നല്‍കുമോ; 

(ജി)പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സി ഏതാണെന്നും പദ്ധതിക്കായി ഇതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(എഫ്)ഈ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ പോരായ്മകള്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ജി)പദ്ധതി നടപ്പിലാക്കുന്പോള്‍ നിലവിലുള്ള ഓഫീസ് മാനുവലുകള്‍ പരിഷ്ക്കരിക്കണമെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ?

3924

കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ ഐ.ടി. പാര്‍ക്ക് 

ശ്രീ. ജെയിംസ് മാത്യു

(എ)കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ എന്ന സ്ഥലത്ത് ആരംഭിക്കാന്‍ നിശ്ചയിച്ച ഐ.ടി. പാര്‍ക്ക് എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)ഐ.ടി. പാര്‍ക്കിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ എന്തെങ്കിലും തടസ്സങ്ങളുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തടസ്സങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.