UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4001

കായംകുളം നഗരസഭയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടി 

ശ്രീ.സി.കെ. സദാശിവന്‍

(എ)പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കായംകുളം നഗരസഭയില്‍ 44 വാര്‍ഡുകളിലേക്ക് എത്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം ലഭ്യമാണ്; 

(ബി)ഇപ്പോള്‍ നിലവിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുവാന്‍ കഴിയത്തക്ക തരത്തിലുള്ളതാണോ; 

(സി)മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കായംകുളം നഗരസഭയിലേയ്ക്ക് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്ക്കാലികമായി നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

4002

കായംകുളം മണ്ധലത്തില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം നിയോജകമണ്ധലത്തില്‍ ഉള്‍പ്പെട്ട ചെട്ടികുളങ്ങര, പത്തിയൂര്‍, കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂര്‍, ഭരണിക്കാവ് എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

4003

പൊന്നാനി, വെളിയങ്കോട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി മണ്ഡലത്തിലെ വെളിയങ്കോട് പി.എച്ച്.സി. യില്‍ ഉണ്ടായിരുന്ന എച്ച്.ഐ, എല്‍. എച്ച്.ഐ തസ്തികകള്‍ പുന:ക്രമീകരണ ഉത്തരവ് പ്രകാരം തൃക്കണാപുരം സി.എച്ച്.സി.യില്‍ നിന്ന് പൂക്കോട്ടൂര്‍ പി.എച്ച്.സി.യിലെക്ക് മാറ്റിയതുമൂലം വെളിയങ്കോട് പി.എച്ച്.സി-യിലെ രണ്ട് തസ്തികകള്‍ ഇല്ലാതായത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇതുമുലം തീരദേശ പഞ്ചായത്തായ വെളിയങ്കോട്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രയാസപ്പെടുന്ന കാര്യം അറിയാമോ; 

(സി)എങ്കില്‍ പ്രസ്തുത തസ്തികകള്‍ പൂക്കോട്ടൂര്‍ പി.എച്ച്.സി-യില്‍ നിന്ന് മാറഞ്ചേരി സിഎച്ച്സി യിലേക്ക് മാറ്റി പുന:ക്രമീകരണം നടത്താമോ; 

(ഡി)പെരുന്പടപ്പ് ബ്ലോക്കിലെ മാറഞ്ചേരി സി.എച്ച.്സി യ്ക്കു കീഴില്‍ വരുന്ന വെളിയങ്കോട് പി.എച്ച.്സി.യിലെ പ്രശ്നങ്ങള്‍ ഇത്തരം മാറ്റത്തിലുടെ പരിഹരിച്ചു നല്‍കുമോ?

4004

ഭക്ഷണശാലകള്‍ പാലിക്കേണ്ട 30 ഇന ശുചിത്വമാനദണ്ധങ്ങള്‍ 

ശ്രീ. കെ. അജിത്

(എ)ഭക്ഷണശാലകള്‍ പാലിക്കേണ്ട 30 ഇന ശുചിത്വ മാനദണ്ധങ്ങള്‍ ഏതൊക്കെയെന്നു വ്യക്തമാക്കുമോ ;

(ബി)ശുചിത്വമാനദണ്ധങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്താറുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(സി)വൈക്കം നിയോജകമണ്ധല പരിധിയില്‍ ശുചിത്വമാനദണ്ധങ്ങള്‍ പാലിക്കുന്നതായി കണ്ടെത്തിയ കടകള്‍ ഏതൊക്കെയെന്നും എത്ര തവണ ഇവിടുത്തെ ഭക്ഷണശാലകളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(ഡി)ശുചിത്വമാനദണ്ധങ്ങള്‍ പാലിക്കാത്ത ഹോട്ടലുകളും മറ്റ് കടകള്‍ക്കുമെതിരെ എന്തുനടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4005

ഫോര്‍മാലിന്‍ പ്രയോഗിച്ച മത്സ്യങ്ങള്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ 

ശ്രീ. എം. ഉമ്മര്‍

(എ)അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ അനിയന്ത്രിതമായ തോതില്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ

(ബി)ഉണ്ടെങ്കില്‍ ഇത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(സി)ഇത്തരം മത്സ്യങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കാമോ?

4006

ഹോട്ടലുകളിലെയും തട്ടുകടകളിലെയും ശുചിത്വപരിശോധന 

ശ്രീ. എസ്. ശര്‍മ്മ

(എ)വൈപ്പിന്‍ മണ്ധലത്തിലെ എട്ടു പഞ്ചായത്തുകളിലെ ബേക്കറികളിലും ഹോട്ടലുകളിലും 2014 ജനുവരിക്ക് ശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ എത്ര പരിശോധനകള്‍ നടത്തിയെന്നും സ്വീകരിച്ച തുടര്‍നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ ; 

(ബി)ബേക്കറികളിലും ഹോട്ടലുകളിലും ഭക്ഷണം പാകം ചെയ്യുന്നതിനും വിളന്പുന്നതിനും നിയോഗിച്ചിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ ; 

(സി)മണ്ധലത്തിലെ തട്ടുകടകളിലെ ശുചിത്വ പരിശോധന നടത്തുന്നതിന് നിലവിലുള്ള സംവിധാനം എന്തെന്നും 2014 ജനുവരിക്ക് ശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ ?

4007

ഭക്ഷ്യവസ്തുക്കള്‍ തിരിച്ചയയ്ക്കുന്ന നടപടി 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, പാല്‍, മാംസം തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ പരിശോധന നടത്തുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കുമോ; 

(ബി)മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മായംചേര്‍ത്തതും, മാരകമായ കീടനാശിനികള്‍ അടങ്ങിയതുമായ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചയക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടേണ്ടാ; വിശദമാക്കുമോ?

4008

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ പരിശോധന 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഭക്ഷ്യവസ്തുക്കളില്‍ വ്യാപകമായി മായം കലര്‍ത്തുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തതുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ; ജില്ല തിരിച്ച് കണക്കുകള്‍ വെളിപ്പെടുത്താമോ; 

(സി)ഈ കേസുകളില്‍ ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തിയ എത്ര കേസുകളുണ്ടെന്ന് വിശദമാക്കാമോ?

4009

താലൂക്ക് ആശുപത്രികളിലെ ക്യാഷ്വാലിറ്റി സൌകര്യം 

ശ്രീ. സണ്ണി ജോസഫ്

(എ)സംസ്ഥാനത്ത് കാഷ്വാലിറ്റി സൌകര്യം ഇല്ലാത്ത താലൂക്ക് ആശുപത്രികളില്‍ പ്രസ്തുത സൌകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രസ്താവിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഇത്തരത്തില്‍ കാഷ്വാലിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി)പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി സംവിധാനം സമയബന്ധിതമായി ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

4010

കോഴിക്കോട് ജില്ലയിലെ വികസന പദ്ധതികള്‍ 

ശ്രീ. കെ. ദാസന്‍

(എ)2014-2015 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ; 

(ബി)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും ആരോഗ്യ വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?

4011

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ 

ശ്രീ. പി.റ്റി.എ. റഹീം

(എ)പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം സ്ഥാപനങ്ങളിലാണ് ഇത് ആരംഭിക്കുന്നത്?

4012

പി. എച്ച്. സി യില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ നടപടി 

ശ്രീ. എസ്. ശര്‍മ്മ

(എ)സ്വകാര്യ മേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ കിടത്തി ചികിത്സ ഇല്ലാത്തതും അന്യ സംസ്ഥാനത്തൊഴിലാളികള്‍ അടക്കം നിരവധിയാളുകള്‍ക്ക് ആശ്രയകേന്ദ്രവുമായ മുളവുകാട് പി. എച്ച്. സി യില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പി. എച്ച്. സി യില്‍ ഐ. പി ആരംഭിക്കുന്നതിന് അനുയോജ്യമായ കെട്ടിടം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ എത്ര രോഗികള്‍ക്ക് കിടക്കുന്നതിനുളള സൌകര്യമാണ് കെട്ടിടത്തിലുളളതെന്നും നിര്‍മ്മാണ ചെലവ് എത്രയെന്നും വ്യക്തമാക്കാമോ; 

(സി)കിടത്തി ചികിത്സയ്ക്ക് ആവശ്യമായ എന്തെല്ലാം സാധന സാമഗ്രികള്‍ ഇവിടെ വാങ്ങിയിട്ടുണ്ടെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

4013

പുളിങ്കുന്ന് താലൂക്ക് ആശുപത്രി ഗ്രൌണ്ട് പുന:രുദ്ധാരണം 

ശ്രീ. തോമസ് ചാണ്ടി

(എ)പുളിങ്കുന്ന് താലൂക്ക് ആശുപത്രി ഗ്രൌണ്ട് പുന:രുദ്ധാരണത്തിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടൊ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച 22 ലക്ഷം രൂപയുടെ ആര്‍.ഓ പ്ലാന്‍റില്‍ നിന്നും കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

4014

താലൂക്ക് ആശുപത്രിയില്‍ പ്രകൃതി സൌഹൃദ മന്ദിരം പണിയാന്‍ നടപടി 

ശ്രീ. കെ. രാജു

(എ)പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രകൃതി സൌഹൃദ മന്ദിരം പണിയുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത പ്രവൃത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ ; 

(സി) പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ ഏത് നിര്‍വ്വഹണ ഏജന്‍സിയെയാണ് ചുമതപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

4015

മുനന്പം സര്‍ക്കാര്‍ ആശുപത്രി വികസനം 

ശ്രീ. എസ്. ശര്‍മ്മ

(എ)മുനന്പം സര്‍ക്കാര്‍ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികകള്‍ സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ; 

(ബി)രണ്ട് വര്‍ഷക്കാലമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉണ്ടെങ്കില്‍ ഒഴിവുനികത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; 

(സി)ഗൈനക്കോളജിസ്റ്റിന്‍റെ സേവനം രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനും ആശുപത്രി കെട്ടിടം പോലുള്ള അടിസ്ഥാന സൌകര്യവികസനത്തിനും ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്ശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ ?

4016

വട്ടിയൂര്‍ക്കാവ്-കുലശേഖരം പി.എച്ച്.സി യില്‍ കൂടുതല്‍ സൌകര്യങ്ങള്‍ 

ശ്രീ.കെ. മുരളീധരന്‍

(എ)വട്ടിയൂര്‍ക്കാവ്-കുലശേഖരം പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; 

(ബി)പ്രസ്തുത ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സ തേടുന്ന ഔട്ട്പേഷ്യന്‍റ്/ഇന്‍പേഷ്യന്‍റ് വിഭാഗം രോഗികളുടെ ശരാശരി എണ്ണം എത്രയാണ്; 

(സി)നിശ്ചിത നിബന്ധന പ്രകാരം ഇവിടെ ആവശ്യമായ മെഡിക്കല്‍/ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണവും ഇപ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണവും എത്രയാണ്; 

(ഡി)കുറവുള്ള മെഡിക്കല്‍/പാരാമെഡിക്കല്‍ ജീവനക്കാരെ അടിയന്തരമായി നിയമിക്കുമോ; 

(ഇ)വട്ടിയൂര്‍ക്കാവ് പി.എച്ച്.സി യില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ?

4017

എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ 

ശ്രീ. രാജു എബ്രഹാം

എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകളും അതിനുള്ള സാങ്കേതിക വിഭാഗം ജീവനക്കാരെയും അനുവദിക്കാന്‍ പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4018

വൈദ്യപരിശോധനാലാബുകള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍ 
,, സി. മോയിന്‍കുട്ടി 
,, കെ.എന്‍.എ. ഖാദര്‍ 
,, എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വൈദ്യപരിശോധനാ ലാബുകള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബ്രേഷന്‍ ലബോറട്ടറീസിന്‍റെ (എന്‍.എ.ബി.എല്‍) സര്‍ട്ടിഫിക്കറ്റ് നേടുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര പരിശോധനാ ലാബുകളാണ് സര്‍ക്കാര്‍ / സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതെന്നതിന്‍റെ കണക്കെടുത്തിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ; 

4019

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച കാരുണ്യ ഫാര്‍മസി 

ശ്രീ. പി. ഉബൈദുള്ള

(എ)എല്ലാ സര്‍ക്കാര്‍ താലൂക്ക്-ജില്ലാ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച കാരുണ്യ ഫാര്‍മസി എന്നത്തേക്ക് ആരംഭിക്കുമെന്ന് വെളിപ്പെടുത്തുമോ?

4020

മഴക്കാലപൂര്‍വ്വരോഗ നിയന്ത്രണത്തിന് നടപടി 

ശ്രീ. സി. ദിവാകരന്‍

മഴക്കാല പൂര്‍വ്വരോഗ നിയന്ത്രണത്തിനും ശുചീകരണത്തിനും നേതൃത്വം നല്‍കുന്നതിന് ആവശ്യമായ ഫീല്‍ഡുവിഭാഗം ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിവരിക്കാമോ?

4021

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം 

ശ്രീ. കെ. അജിത്

(എ)മഴക്കാലങ്ങളില്‍ പടര്‍ന്നുപിടിക്കാനും, പിടിപെടാനും സാധ്യതയുണ്ടെന്നു കരുതുന്ന രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ എല്ലാ ജില്ലകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ; മരുന്നുകള്‍ക്ക് ക്ഷാമമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)എച്ച്1 എന്‍1 രോഗികള്‍ക്കുള്ള മരുന്നുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ക്ഷാമമുള്ളതായ വാര്‍ത്തകള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ആവശ്യമായ മരുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?

4022

മെര്‍സ് രോഗം കേരളത്തിലേയ്ക്ക് വ്യാപിക്കുന്നത് തടയുന്നതിനായി നടപടികള്‍ 

ശ്രീ. എം. ഹംസ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാരില്‍ മെര്‍സ് രോഗം ഉണ്ടോയെന്ന് പരിശോധിക്കുന്നതിനും അവരെ തുടര്‍ന്ന് നിരീക്ഷിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

4023

അയഡിന്‍ അപര്യാപ്തതാ അസുഖ നിയന്ത്രണ ദേശീയ പരിപാടി 

ശ്രീ. പി. കെ. ഗുരുദാസന്‍ 
ശ്രീമതി. പി. അയിഷാ പോറ്റി 
ശ്രീ. സി. കെ. സദാശിവന്‍ 
,, എം. ഹംസ 

(എ)അയഡിന്‍ അപര്യാപ്തത അസുഖ നിയന്ത്രണ ദേശീയ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയിക്കുമോ; 

(ബി)അഞ്ചുവര്‍ഷം കൂടുന്പോള്‍ അയഡിന്‍ ചേര്‍ന്ന ഉപ്പിന്‍റെ പ്രഭാവം സര്‍വ്വെയിലൂടെ പരിശോധിക്കണമെന്ന ലക്ഷ്യം പാലിച്ചോ; സംസ്ഥാനത്ത് നടത്തിയ സര്‍വ്വെയിലെ കണ്ടെത്തല്‍ വിശദമാക്കുമോ; 

(സി)അയഡിന്‍ ഉപ്പുപയോഗം ആരംഭിച്ചതിനുശേഷം അയഡിന്‍ അപര്യാപ്തതാ അസുഖങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചെന്ന അനൌദ്യോഗിക ഗവേഷണ ഫലങ്ങള്‍ പരിശോധിച്ചിരുന്നോ; നിഗമനം അറിയിക്കാമോ; 

(ഡി)ഇത് ശരിയാണെങ്കില്‍ അയഡിന്‍ രഹിത ഉപ്പ് വില്പന നിരോധനം നീക്കുമോ ?

4024

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഓട്ടിസം ചികിത്സക്കായി പ്രതേ്യക സെല്‍ 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)സംസ്ഥാനത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നിര്‍ദ്ധനര്‍ തിങ്ങിപ്പാര്‍ക്കുന്ന നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഓട്ടിസം ചികിത്സക്കായി ഒരു പ്രത്യേക സെല്‍ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

4025

തലശ്ശേരി ജനറല്‍ ആശുപത്രിയുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തലശ്ശേരി ജനറല്‍ ആശുപത്രിയുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ; 

(ബി)എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വെളിപ്പെടുത്തുമോ; 

(സി)സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ ?

4026

സിസേറിയന്‍ പ്രസവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സ്ഥിതിവിശേഷം 

ശ്രീ. എം. ഉമ്മര്‍

(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ 60% ത്തിലധികം പ്രസവങ്ങള്‍ സിസേറിയനിലൂടെയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സിസേറിയന്‍ പ്രസവങ്ങള്‍ കുറച്ചുകൊണ്ട് വരുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ ?

4027

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മെറ്റേണിറ്റി യൂണിറ്റ് 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മെറ്റേണിറ്റി യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി ഏതു ഘട്ടം വരെയായി എന്നു വ്യക്തമാക്കാമോ; 

(ബി)ഇതിനായി എന്തു തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത് വിശദമാക്കുമോ;

(സി)പ്രസ്തുത യൂണിറ്റ് ആരംഭിക്കുന്നതിനാവശ്യമായ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

4028

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വിശ്രമകേന്ദ്രവും ഡോര്‍മിറ്ററിയും 

ശ്രീ. ആര്‍. രാജേഷ്

(എ)എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമകേന്ദ്രവും ഡോര്‍മിറ്ററിയും ഉള്‍പ്പെടെയുളള കെട്ടിടം നിര്‍മ്മിക്കുന്നതിനു തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിനായി ആരോഗ്യ വകുപ്പില്‍ നിന്നും ഹെല്‍ത്ത് ഡയറക്ടര്‍ക്ക് ഫയല്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)ഈ പ്രവൃത്തിക്ക് ഹെല്‍ത്ത് ഡയറക്ടര്‍ 14.01.2014-ല്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നാളിതുവരെയായി നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദമാക്കുമോ; 

(ഡി)ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ?

4029

അച്ചന്‍കോവില്‍ പ്രൈമറി പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ ആംബുലന്‍സ് 

ശ്രീ. കെ. രാജൂ

(എ)കൊല്ലം ജില്ലയിലെ ഒറ്റപ്പെട്ട ഗിരിവര്‍ഗ്ഗ കേന്ദ്രമായ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ (അച്ചന്‍ കോവില്‍) ഒരു ആംബുലന്‍സ് അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; 

(ബി)പ്രസ്തുത ഹെല്‍ത്ത് സെന്‍ററില്‍ സ്ഥിരം ഡോക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)ട്രൈബല്‍ വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന അച്ചന്‍കോവില്‍ മേഖലയില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരും എസ്.റ്റി. പ്രൊമോട്ടര്‍മാരും ജോലിയില്‍ വേണ്ടത്ര ജാഗ്രതകാട്ടുന്നില്ല എന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിലേക്കായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4030

മലപ്പുറം ജില്ലയിലെ മാറഞ്ചേരി സി.എച്ച്.സി.യിലെ ഉദ്യോഗസ്ഥരുടെ വിഷമങ്ങള്‍ 

ശ്രീ. പി.ശ്രീരാമകൃഷ്ണന്‍

(എ)മലപ്പുറം ജില്ലയിലെ മാറഞ്ചേരി സി.എച്ച്.സിയില്‍ ജോലി ചെയ്യുന്ന ഒരു എച്ച്.ഐ., ഒരു പി.എച്ച്.എന്‍., മൂന്ന് ജെ.പി.എച്ച്.എന്‍., മൂന്ന് ജെ.എച്ച്.ഐ. എന്നിവരുടെ ഭരണപരമായ നിയന്ത്രണം ഇപ്പോഴും തൃക്കണാപുരം സി.എച്ച്.സി.യില്‍ ആയതുകൊണ്ട് ജീവനക്കാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന വിഷമതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)രണ്ട് സ്ഥാപനങ്ങളും തമ്മില്‍ 15 കി.മീ.ല്‍ കൂടുതല്‍ ദൂരത്തിലാണ് ഉള്ളത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ മേല്‍പറഞ്ഞ 8 തസ്തികകള്‍ മാറഞ്ചേരി സി.എച്ച്.സിയിലേക്ക് മാറ്റുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ഇതിന് നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ?

4031

എല്ലാ ജില്ലകളിലും 108 ആബുലന്‍സ് സംവിധാനം 

ശ്രീ. ഇ.പി. ജയരാജന്‍ 
,, ജി. സുധാകരന്‍ 
,, കെ. കെ. നാരായണന്‍ 
,, ബാബു എം. പാലിശ്ശേരി 

(എ)108 ആബുലന്‍സ് സംവിധാനം എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നോ; ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; 

(ബി)എല്ലാ ജില്ലകളിലും അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആബുലന്‍സുകളാണോ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)അടിസ്ഥാന സൌകര്യങ്ങള്‍ മാത്രമുള്ള ആംബുലന്‍സുകള്‍ വാങ്ങുകവഴി പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യമായിരുന്ന എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസ് സാദ്ധ്യമാകുമോ; 

(ഡി)നിലവിലെ നടപടിക്രമങ്ങള്‍ റദ്ദുചെയ്ത് എമര്‍ജന്‍സി മെഡിക്കല്‍ സേവനം ഒരുക്കാന്‍ തയ്യാറാകുമോ ?

4032

108 ആംബുലന്‍സ് സേവനം 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)കേരളത്തില്‍ 108 ആംബുലന്‍സ് സംവിധാനം നിലവില്‍ വന്നത് എന്നുമുതലാണെന്ന് അറിയിക്കുമോ; 

(ബി)ഓരോ ജില്ലയിലും എത്ര ആബുലന്‍സുകള്‍ വീതമാണ് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(സി)ഏകദേശം എത്ര രോഗികള്‍ക്കാണ് ഇതുകൊണ്ടുള്ള സേവനം ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കുമോ; 

(ഡി)108 ആംബുലന്‍സുകളുടെ എണ്ണം ഇപ്പോള്‍ കുറയ്ക്കുകയോ ഇവയുടെ സേവനം നിര്‍ത്തലാക്കുകയോ ചെയ്തിട്ടുണ്ടോ; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ; 

(ഇ)നിര്‍ത്തലാക്കിയ ആംബുലന്‍സുകള്‍ പുന:സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

4033

108 ആംബുലന്‍സിന്‍റെ സേവനം എല്ലാ ജില്ലയിലും 

ശ്രീമതി കെ. എസ്. സലീഖ

(എ)108 ആംബുലന്‍സിന്‍റെ സേവനം എല്ലാ ജില്ലയിലും നടപ്പാക്കുമെന്ന ഈ സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഇല്ല എങ്കില്‍ ഏതൊക്കെ ജില്ലകളിലാണ് 108 ആംബുലന്‍സിന്‍റെ സേവനം നിലവിലുള്ളത് എന്നും എത്ര ആംബുലന്‍സുകള്‍ വീതം സേവനം നടത്തുന്നുവെന്നും വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ 108 ആംബുലന്‍സിന്‍റെ സേവനം ഏത് എജന്‍സിയെയാണ് ഏല്‍പ്പിച്ചിരുന്നത്; അതിനുശേഷം ഏതൊക്കെ ഏജന്‍സികളെ ഏല്‍പ്പിക്കുകയുണ്ടായി; വ്യക്തമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ വന്നശേഷം ഓരോ വര്‍ഷവും 2014 മാര്‍ച്ച് 31 വരെ ഇതിന്‍റെ പ്രവര്‍ത്തനത്തിനായി ആരോഗ്യവകുപ്പ് എത്ര കോടി രൂപ മാറ്റി വച്ചിരുന്നു; ആയതില്‍ എത്ര കോടി രൂപ ചെലവാക്കി; വ്യക്തമാക്കുമോ; 

(ഇ)ഇതേവരെ എത്ര പേരുടെ ജീവന്‍ 108 ആംബുലന്‍സ് സേവനം വഴി രക്ഷിച്ചു; വിശദാംശം വ്യക്തമാക്കുമോ;

(എഫ്)എല്ലാ ജില്ലയിലും ഇതിന്‍റെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കും; വിശദാംശം വ്യക്തമാക്കുമോ?

4034

പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് എന്‍.ആര്‍.എച്ച്.എം. ഫണ്ട് 

ശ്രീ. കെ. രാജു

(എ)കുളത്തൂപ്പുഴ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് കെട്ടിടം പണിയുന്നതിന് എന്‍.ആര്‍.എച്ച്.എം ഫണ്ട് അനുവദിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;

(സി)പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത പ്രവൃത്തി എന്ന് ടെന്‍റര്‍ ചെയ്യപ്പെടും എന്ന് വ്യക്തമാക്കുമോ?

4035

കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ എന്‍. ആര്‍. എച്ച്. എം. ഫണ്ട് വിനിയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടരക്കര നിയോജക മണ്ഡലത്തില്‍പ്പെടുന്ന ആശുപത്രികള്‍ക്കായി 2013-14 സാന്പത്തിക വര്‍ഷം എന്‍. ആര്‍. എച്ച്. എം. ഫണ്ടില്‍ നിന്നും എത്ര രൂപ അനുവദിച്ചിരുന്നു; 

(ബി)പ്രസ്തുത ഫണ്ട് വിനിയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങല്‍ വിശദീകരിക്കുമോ;

(സി)രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്തുത ഫണ്ടില്‍ നിന്നും എത്ര തുക ചെലവഴിച്ചു; നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

4036

എന്‍. ആര്‍. എച്ച്.എം ഫണ്ട്- കാസര്‍ഗോഡ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ആശുപത്രിയുടെ നവീകരണത്തിനായി 2013-14 സാന്പത്തിക വര്‍ഷത്തില്‍ എന്‍. ആര്‍. എച്ച്.എം. ഫണ്ടില്‍ നിന്ന് കാസര്‍ഗോഡ് ജില്ലക്ക് എന്ത് തുക അനുവദിച്ചിരുന്നു;

(ബി)ഇതില്‍ എത്ര തുക ചിലവഴിച്ചു ഏതൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

4037

എന്‍.ആര്‍.എച്ച്.എം.-ലെ നിയമനങ്ങള്‍ 

ശ്രീ. കെ.വി. വിജയദാസ്

(എ)എന്‍.ആര്‍.എച്ച്.എം-ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ട്; വിവിധ തസ്തികകളുള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ നല്‍കുമോ; 

(ബി)പ്രസ്തുത നിയമനങ്ങള്‍ നടത്തിയതിന്‍റെ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ; 

(സി)നേരിട്ടുള്ള നിയമനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

4038

സര്‍ക്കാര്‍ ആശുപത്രികള്‍ മേല്‍ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ 

ശ്രീ. വി. ശശി

(എ)ഒരു സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍/മറ്റ് സൌകര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യവസ്ഥചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ ; 

(ബി)താലൂക്ക് ആശുപത്രികളെ ജില്ല/ജനറല്‍ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ നിര്‍ബന്ധിത അടിസ്ഥാന സൌകര്യങ്ങള്‍/മറ്റ് സൌകര്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ; 

(സി)ഇത്തരത്തില്‍ ജില്ലാ ആശുപത്രികളോ/ജനറല്‍ ആശുപത്രികളോ ആയി ഉയര്‍ത്താന്‍ യോഗ്യതയുള്ള സംസ്ഥാനത്തെ താലൂക്ക് ആശുപത്രികള്‍ ഏതെല്ലാമെന്ന് പറയുമോ ?

4039

പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തുവാന്‍ നടപടി 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)മുക്കാല്‍ ലക്ഷത്തോളം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഗുരുവായൂര്‍ നഗരസഭയുടെ പരിധിക്കുള്ളില്‍ കിടത്തി ചികിത്സാസൌകര്യം ഉള്ള ഒരു ആരോഗ്യ കേന്ദ്രം പോലും നിലവിലില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഈ സവിശേഷ സാഹചര്യത്തില്‍ ഇരുന്നൂറോളം രോഗികള്‍ ദിനം പ്രതി എത്തിചേരുന്ന പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തി കിടത്തി ചികിത്സയ്ക്കുള്ള സൌകര്യം ഒരുക്കുമോ; നടപടി സ്വീകരിക്കുമോ? 

4040

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ ആയി ഉയര്‍ത്താന്‍ നടപടി 

ശ്രീ. സി.കൃഷ്ണന്‍

(എ)പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ ആയി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി)കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടവ് പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം, സാമൂഹ്യആരോഗ്യ കേന്ദ്രമായി ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കുമോ?

4041

ഹീമോഫീലിയ രോഗികള്‍ക്കുള്ള സഹായം 

ശ്രീ. എ.എം. ആരിഫ്

(എ)ഹീമോഫീലിയ രോഗികള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കി വരുന്നത്;

(ബി)ഒരു ചെറിയ മുറിവ് വന്നാല്‍പോലും ഈ രോഗികള്‍ക്ക് വലിയ ചെലവ് വരും എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഹീമോഫീലിയ രോഗികളുടെ മുഴുവന്‍ ചികിത്സാചെലവുകളും സര്‍ക്കാര്‍ വഹിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4042

ഹീമോഫീലിയ രോഗികള്‍ക്ക് കൂടുതല്‍ ചികിത്സാ സൌകര്യങ്ങളും മരുന്നുകളും 

ശ്രീ. ബി.ഡി. ദേവസ്സി

(എ)ഹീമോഫീലിയ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നതിന് സര്‍ക്കാര്‍ മേഖലയില്‍ സൌകര്യങ്ങള്‍ പരിമിതമാണെന്ന് പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവര്‍ക്ക് ചികിത്സയ്ക്കായി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൌകര്യമേര്‍പ്പെടുത്തുന്നതിനും മരുന്നുകള്‍ കാരുണ്യാ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ; 

(സി)ഹീമോഫീലിയ രോഗികള്‍ക്ക് ആര്‍. എസ്. ബി. വൈ. ചിസ് പ്ലസ് ആനുകൂല്യം ലഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

4043

കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്‍റര്‍ - ഉദ്ദേശ്യലക്ഷ്യങ്ങള്‍ 

ശ്രീ. ബെന്നി ബെഹനാന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, എം. എ. വാഹീദ് 

(എ) കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുമുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ഇതിന്‍റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി) എവിടെയാണ് ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4044

കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രം 

ശ്രീ. എ.എ. അസീസ് '' കോവൂര്‍ കുഞ്ഞുമോന്‍

(എ)അന്താരാഷ്ട്ര നിലവാരത്തിലുള്ള കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്നാണ് തീരുമാനമെടുത്തതെന്നും എവിടെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ;

(സി)ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ ;

(ഡി)എത്ര രൂപയാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത് ;

(ഇ)സ്ഥാപനത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ;

(എഫ്)ഗവേഷണ കേന്ദ്രം എന്ന് പൂര്‍ണ്ണ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4045

സംസ്ഥാനത്തെ കാന്‍സര്‍ രോഗബാധിതരുടെ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും കര്‍മ്മ പദ്ധതികള്‍ 

ശ്രീ. എം.പി. വിന്‍സെന്‍റ് 
,, വി.റ്റി. ബല്‍റാം 
,, അന്‍വര്‍ സാദത്ത് 
,, എ.റ്റി. ജോര്‍ജ് 

(എ)സംസ്ഥാനത്തെ കാന്‍സര്‍ രോഗബാധിതരുടെ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വ്യക്തമാക്കുമോ; 

(ബി)ഇതിനായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത സംവിധാനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കാമോ; ഇത് നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? 

4046

അമിത കീടനാശിനി പ്രയോഗം മൂലമുള്ള കാന്‍സര്‍ രോഗ വര്‍ദ്ധന 

ശ്രീ.സി.എഫ്. തോമസ് 
,, മോന്‍സ് ജോസഫ് 
,, റ്റി.യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍ 

(എ)കാന്‍സര്‍ പോലെയുള്ള രോഗങ്ങളും ജനിതക വൈകല്യങ്ങളും ക്രമാതീതമായി വര്‍ദ്ധിക്കുന്നത് പഴം, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയിലെ അമിത കീടനാശിനി പ്രയോഗങ്ങളും, രാസവളങ്ങളുടെ അമിത ഉപയോഗവും മൂലമാണെന്നത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഇല്ലെങ്കില്‍ ഒരു പഠന സമിതിയെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

4047

കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ)കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ നല്കി വരുന്നുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ ?

4048

കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സക്കുമായുള്ള സൌകര്യങ്ങള്‍ 

ശ്രീ. പി.റ്റി.എ റഹീം

(എ)സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനും ചികില്‍സക്കുമായി എന്തെല്ലാം സൌകര്യങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)കാന്‍സര്‍ വ്യാപകമാകാനുള്ള കാരണങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ?

4049

ശ്വാസകോശ രോഗബാധിതരുടെയും കാന്‍സര്‍ രോഗബാധിതരുടെയും എണ്ണം വര്‍ദ്ധിക്കുന്നത് തടയുന്നതിന് നടപടി 

ശ്രീ. രാജു എബ്രഹാം

(എ)കേരളത്തില്‍ ശ്വാസകോശ സംബന്ധമായ രോഗികളുടെയും കാന്‍സര്‍ രോഗബാധിതരുടെയും എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇക്കാര്യം സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കാനും ഓരോ വര്‍ഷവും ഇത്തരം രോഗം ബാധിച്ച് ചികിത്സയില്‍ എത്തുന്നവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താനും എന്തൊക്കെ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്; 

(സി)ഈ രോഗങ്ങള്‍ പെരുകുന്നതിന്‍റെ കാരണം സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കാനും അതിനുള്ള പ്രതിവിധി കണ്ടുപിടിക്കാനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

4050

റേഡിയേഷന്‍ സേഫ്റ്റി ഡയറക്ടറേറ്റ് 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)റേഡിയേഷന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള റെഗുലേറ്ററി ബോഡിയായ റേഡിയേഷന്‍ സേഫ്റ്റി ഡയറക്ടറേറ്റ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഇതില്‍ എത്ര ജീവനക്കാരുണ്ടെന്നും ഇപ്പോള്‍ ഏത് വകുപ്പിന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശദമാക്കുമോ; 

(ഡി)ഇതിനെ പ്രത്യേക വകുപ്പാക്കി മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.