UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4251


പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി തൊഴിലധിഷ്ഠിത പരിശീലന പരിപാടി 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; 

(ബി)പരിശീലകര്‍ക്ക് സ്റ്റൈപ്പന്‍റോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)പരിശീലകര്‍ക്ക് വകുപ്പ് നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയെന്ന് വിശദമാക്കാമോ?

4252


കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ ദിവസക്കൂലി, കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവര്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ ദിവസക്കൂലി, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന എത്ര പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് വിശദാംശങ്ങള്‍ സഹിതം അറിയിക്കാമോ; 

(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും കേസ്സ് നിലനില്‍ക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(സി)ഇത്തരത്തില്‍ പിരിച്ചുവിടാനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കെ.എസ്.ബി.സി.ഡി.സി. ഹെഡ്ഡ് ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും ദിവസ കൂലി അടിസ്ഥാനത്തില്‍ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ; 

(ഇ)എങ്കില്‍ അവരുടെ പേരും, മേല്‍വിലാസവും തസ്തികയും ശന്പളവും നിയമിച്ച തീയതിയും വ്യക്തമാക്കുമോ;

4253


പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ സംവരണം 

ശ്രീ. ആര്‍. രാജേഷ്

(എ)വിവിധ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ സംവരണത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; ഇതു സംബന്ധിച്ചുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)സംവരണം പാലിക്കപ്പെടുന്നു എന്ന് പരിശോധിക്കുന്നുണ്ടോ; എങ്കില്‍ ആരാണ് പരിശോധിക്കുന്നതെന്നും ഏതെങ്കിലും നിലയിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍റ്, ലംപ്സം ഗ്രാന്‍റ് എന്നിവയുടെ വിതരണത്തില്‍ കുടിശ്ശികയുണ്ടോയെന്ന് വ്യക്തമാക്കുമോ; എത്ര മാസത്തെ കുടിശ്ശികയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; കുടിശ്ശിക വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4254


പിന്നോക്കസമുദായ ക്ഷേമ വകുപ്പിന്‍റെ ഉന്നത തസ്തികകളിലേയ്ക്ക് റിക്രൂട്ട്മെന്‍റിനായി ട്രെയിനിംഗ് സ്ഥാപനങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)പിന്നോക്ക സമുദായക്ഷേമ വകുപ്പിന്‍റെ കീഴില്‍ ഉന്നത തസ്തികകളിലേയ്ക്ക് റിക്രൂട്ട്മെന്‍റിനായി ട്രെയിനിംഗ് സ്ഥാപനങ്ങള്‍ എവിടെയെല്ലാമാണ് ആരംഭിക്കുന്നതെന്നും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ ?

4255


മുവാരി-മുഖാരി സമുദായത്തെ ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി 

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

(എ)സംസ്ഥാനത്തെ മുവാരി-മുഖാരി സമുദായത്തെ ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; 

(ബി)ഈ സമുദായത്തെ കേന്ദ്ര സര്‍ക്കാര്‍ ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)മേല്‍ സമുദായത്തെ സംസ്ഥാനത്തെ ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടോയെന്ന് വിശദമാക്കാമോ; 

(ഡി)ആയത് പരിഹരിച്ച് മേല്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന വിഷയം പരിഗണിക്കുമോ?

4256


വിനോദ സഞ്ചാര പ്രചാരണത്തിന് നടപടികള്‍ 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍ 
,, വി. ചെന്താമരാക്ഷന്‍ 
,, പുരുഷന്‍ കടലുണ്ടി 
,, കെ. കെ. നാരായണന്‍

(എ)വിനോദസഞ്ചാര പ്രചാരണത്തിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത ആവശ്യത്തിനായി കഴിഞ്ഞവര്‍ഷം എന്തൊക്കെ ചെയ്തെന്നും അതിനായി ചെലവഴിച്ച തുകയെത്രയെന്നും അറിയിക്കാമോ;

(സി)ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കേരള ടൂറിസത്തിന്‍റെ പ്രചരണത്തിനായി ഊന്നല്‍ നല്‍കാതിരുന്നതെന്തുകൊണ്ടാണെന്ന് അറിയിക്കാമോ; 

(ഡി)പ്രൊഫഷണലായി ഡിസൈന്‍ ചെയ്ത വെബ്സൈറ്റും അതില്‍ ഓരോ വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ ആകര്‍ഷകതയും ലഭ്യമായ സൌകര്യങ്ങളും വീഡിയോ ഫോര്‍മാറ്റില്‍ നല്‍കാമോ; പ്രചാരണത്തിന്‍റെ ഭാഗമായി അനാവശ്യ ചെലവുകള്‍ ഉണ്ടാകുന്നത് തടയാമോ; 

(ഇ)ഇപ്പോഴത്തെ ടൂറിസം മന്ത്രി സര്‍ക്കാര്‍ ചെലവില്‍ വിദേശ രാജ്യങ്ങളില്‍ പോയി ഇതിനകം പങ്കെടുത്ത ടൂറിസം പരിപാടികള്‍ ഏതൊക്കെയായിരുന്നു; ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി?

4257


സുസ്ഥിര ടൂറിസം വികസനത്തിനായി നൂതന സംരംഭങ്ങള്‍ 

ശ്രീ.സണ്ണി ജോസഫ് 
,, പാലോട് രവി 
,, സി.പി. മുഹമ്മദ് 
,, റ്റി.എന്‍. പ്രതാപന്‍

(എ)സുസ്ഥിര ടൂറസം വികസനത്തിനായി നൂതന സംരംഭങ്ങള്‍ രൂപപ്പെടുത്താന്‍ ആഗോള നേതൃത്വം നല്‍കിയിതിന് കേരള ടൂറിസത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയതിനാണ് ഈ അംഗീകാരം ലഭിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)അംഗീകാരം ലഭിക്കാന്‍ ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

4258


വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് നടപടികള്‍ 

ശ്രീ. സി.എഫ്. തോമസ് 
,, മോന്‍സ് ജോസഫ് 
,, റ്റി.യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍ 

(എ)വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണ്;

(ബി)കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ; 

(സി)വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസുകളില്‍ കുടുതല്‍ ബ്ലോക്കുകള്‍ നിര്‍മ്മിച്ച് താമസ സൌകര്യമുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കുമോ?

4259


ടൂറിസം വികസന പദ്ധതികള്‍ 

ശ്രീ. മാത്യു റ്റി. തോമസ് 
,, ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. സി. കെ. നാണു

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ടൂറിസം വികസനത്തിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളത്;

(ബി)അത് സംബന്ധിച്ച വിശദാംശങ്ങളും അവയുടെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ?

4260


ടൂറിസം വികസനത്തിന് കര്‍മ്മപരിപാടികള്‍ 

ശ്രീ. വി.ഡി. സതീശന്‍ 
,, വി.റ്റി. ബല്‍റാം 
,, ജോസഫ് വാഴക്കന്‍ 
,, കെ.മുരളീധരന്‍

(എ)ടൂറിസം വ്യവസായത്തിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കെ.ടി.ഡി.സി. എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി എന്തെല്ലാം നൂതന പരിശീലന പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

4261


ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് 

ശ്രീ. ബെന്നി ബെഹനാന്‍ 
,, ജോസഫ് വാഴക്കന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, വി.ഡി. സതീശന്‍

(എ)ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ദേശീയ അംഗീകാരം ലഭിക്കുന്നതിന് എന്തെല്ലാം മാനദണ്ധങ്ങളാണ് പരിഗണിക്കപ്പെട്ടത്; വിശദാംശങ്ങല്‍ എന്തെല്ലാം ;

(സി)ടൂറിസം മേഖലയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നൂതന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്തതെന്ന് വിശദമാക്കുമോ; 

(ഡി)ആരെല്ലാമാണ് ഇതിന്‍റെ പ്രവര്‍ത്തനവുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം?

4262


ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ 

ശ്രീ. കെ. എം. ഷാജി

(എ)ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ഭക്ഷണശാലകള്‍/ലഘുഭക്ഷണശാലകള്‍ സ്ഥാപിച്ച് മിതമായ നിരക്കില്‍ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)സഞ്ചാരികള്‍ക്കായി വൃത്തിയുള്ളതും സൌകര്യപ്രദവുമായ ടോയ്ലറ്റുകള്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇവ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4263


അഡ്വഞ്ചര്‍ ടൂറിസം പരിശീലിപ്പിക്കുന്നതിനായി കേന്ദ്രങ്ങള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ടൂറിസം വകുപ്പിന്‍റെ കീഴില്‍ അഡ്വഞ്ചര്‍ ടൂറിസം പരിശീലിപ്പിക്കുന്നതിനായി ഏതെങ്കിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)അഡ്വഞ്ചര്‍ ടൂറിസവുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

4264


ഏജ് ഹാള്‍ട്ട് പദ്ധതി 

ശ്രീ.കെ. മുരളീധരന്‍ 
,, ഷാഫി പറന്പില്‍ 
,, റ്റി.എന്‍. പ്രതാപന്‍ 
,, പി.എ. മാധവന്‍

(എ)കെ.ടി.ഡി.സി ഏജ് ഹാള്‍ട്ട് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)വിദേശ ടൂറിസ്റ്റുകള്‍ക്ക് ആയുര്‍വേദ ചികിത്സാ സൌകര്യം ലഭ്യമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ ?

4265


ബാക്ക് വാട്ടര്‍ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതി 

ശ്രീ. സണ്ണി ജോസഫ് 
,, ഹൈബി ഈഡന്‍ 
,, ലൂഡി ലൂയിസ് 
,, പി.സി. വിഷ്ണുനാഥ്

(എ)വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ ബാക്ക് വാട്ടര്‍ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിയുടെ കീഴില്‍ ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)അനുയോജ്യമായ എല്ലാ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

4266


കിറ്റ്സിന്‍റെ കീഴില്‍ സ്റ്റഡി സെന്‍ററുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)കിറ്റ്സിന്‍റെ കീഴില്‍ ഇപ്പോള്‍ എത്ര സ്റ്റഡി സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സെന്‍ററുകള്‍ നടത്തുന്ന കോഴ്സുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)കിറ്റ്സിന്‍റെ നിലവിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ? എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ? 

4267


കിറ്റ്സിനെ മികവിന്‍റെ കേന്ദ്രമാക്കാന്‍ നടപടി 

ശ്രീ. പി.സി. ജോര്‍ജ് 
ഡോ.എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം.വി. ശ്രേയാംസ് കുമാര്‍ 

(എ)വിനോദ സഞ്ചാരത്തിന്‍റെ നിലനില്പിന് ഗുണമേന്മയുള്ള മാനവ വിഭവശേഷി എത്രത്തോളം അത്യന്താപേക്ഷിതമാണ്; വിശദാംശങ്ങള്‍ നല്കാമോ; 

(ബി)പ്രസ്തുത മേഖലയുടെ വികസനം ഉറപ്പുവരുത്തുന്നതിന് ടൂറിസം വകുപ്പിന്‍റെ സംഭാവനകള്‍ എന്തെല്ലാമാണ്; ഏതെല്ലാം സ്ഥാപനങ്ങളാണ് ഈ ലക്ഷ്യം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്നത്; വ്യക്തമാക്കുമോ; 

(സി)കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍സ് സ്റ്റഡീസിനെ മികവിന്‍റെ കേന്ദ്രമാക്കുന്നതിനും യു.എന്‍.ഡബ്ല്യു.റ്റി.ഒ. പോലുള്ള അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് സൌകര്യമൊരുക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ? 

4268


ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ ഏഴ് 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, പി.സി. വിഷ്ണുനാഥ് 
,, വര്‍ക്കല കഹാര്‍ 
,, എ.റ്റി. ജോര്‍ജ് 

(എ)ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ ഏഴിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ആരെല്ലാമാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കഴിഞ്ഞ ഫെസ്റ്റിവല്‍ സീസണ്‍ കാലത്തേക്കാള്‍ ഇതിന്‍റെ നടത്തിപ്പിന് സാന്പത്തിക ബാദ്ധ്യത എത്രമാത്രം കുറഞ്ഞിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)ഫെസ്റ്റിവലിന്‍റെ അടുത്ത സീസണുകളുടെ നടത്തിപ്പില്‍ സാന്പത്തിക ബാദ്ധ്യത ഇല്ലാതാക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്യാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

4269


ജെ.എ.റ്റി.എ ഫെയറില്‍ പങ്കെടുക്കുന്നതു കൊണ്ടുളള നേട്ടങ്ങള്‍ 

ശ്രീ. എ.എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ)2013-ല്‍ ജപ്പാനില്‍ നടത്തിയ ജപ്പാന്‍ അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്‍റ്സ് ഫെയറില്‍ കേരളത്തില്‍ നിന്നും ആരൊക്കെയാണ് പങ്കെടുത്തത്;

(ബി)ഇതിനായി എത്ര രൂപ ചെലവഴിച്ചു;

(സി)പ്രസ്തുത ഫെയറില്‍ പങ്കെടുക്കുന്നതുകൊണ്ടുളള നേട്ടം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

4270


ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നടപടി 

ശ്രീമതി കെ. എസ്. സലീഖ

(എ)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഇക്കോ ടൂറിസം പദ്ധതികള്‍ക്കായി എന്തു തുക വീതം മാറ്റി വെച്ചിരുന്നു വെന്നും ആയതില്‍ എത്ര രൂപ ചിലവഴിച്ചുവെന്നും വ്യക്തമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ വന്ന ശേഷം ഓരോ വര്‍ഷവും ഇക്കോടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വന്ന വിദേശ ടൂറിസ്റ്റുകളുടെയും ആഭ്യന്തര ടൂറിസ്റ്റുകളുടെയും എണ്ണം എത്ര വീതമാണെന്നും ഇതുവഴി ഓരോ വര്‍ഷവും സംസ്ഥാന ഖജനാവിന് ലഭിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ; 

(ഡി)ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തിലെ തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അനങ്ങന്‍ മല ഇക്കോടൂറിസം പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണെന്നും ഇതുവരെ എത്ര തുക ചിലവഴിച്ചുവെന്നും വ്യക്തമാക്കുമോ; ഇനി എന്തുതുക ചെലവഴിച്ചാല്‍ പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഇ)അനങ്ങന്‍ മല ഇക്കോടൂറിസം പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വകുപ്പ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കുമോ?

4271


ദ് സ്പൈസ് റൂട്ട് ഹെറിറ്റേജ് പ്രോജക്ട് 

ശ്രീ. കെ. ദാസന്‍ 

(എ) സര്‍ക്കാര്‍ ദ് സ്പൈസ് റൂട്ട് ഹെറിറ്റേജ് പ്രോജക്ട് ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; 

(ബി) ഈ പ്രോജക്ട് സംബന്ധിച്ച് സര്‍ക്കാരിന്‍റെ മുന്‍പാകെയുള്ള പഠനറിപ്പോര്‍ട്ടുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; 

(സി) സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഈ മേഖലയില്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ സംരംഭവുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ഇ) ഈ പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നതിന്‍റെ വിശദാംശം വ്യക്തമാക്കാമോ; പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(എഫ്) പന്തലായനി സ്പൈസ് റൂട്ട് പ്രോജക്ടിന്‍റെ ആശയ സ്വരൂപണത്തിന് സഹകരിക്കുകയോ സേവനം നടത്തുകയോ ചെയ്തിട്ടുള്ള വിദഗ്ദ്ധരുടെ പേരുവിവരം, വിലാസം എന്നിവ വ്യക്തമാക്കാമോ; 

(ജി) ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സര്‍ക്കാര്‍/സര്‍ക്കാരിതര ഏജന്‍സികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; 

(എച്ച്) ഈ പദ്ധതിയ്ക്ക് മൊത്തം എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്നും പദ്ധതിയ്ക്ക് തുടക്കമിട്ടത് ഏതു സര്‍ക്കാരിന്‍റെ കാലത്താണെന്നും വിശദമാക്കാമോ?

4272


"മലബാര്‍ ടൂറിസം ഗേറ്റ് വേ' 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)"മലബാര്‍ ടൂറിസം ഗേറ്റ് വേ' എന്ന പേരില്‍ കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പദ്ധതിയുടെ വിശദാംശംങ്ങളും, പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

4273


അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലെ സുരക്ഷ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് എത്ര അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)പ്രസ്തുത കേന്ദ്രങ്ങളിലെ റൈഡുകള്‍ അപകട സാദ്ധ്യതയുള്ളതാണെന്നതു കണക്കിലെടുത്ത് വിനോദത്തില്‍ ഏര്‍പ്പെടുന്നവരുടെ സുരക്ഷയ്ക്കായി എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?

4274


2013വര്‍ഷത്തില്‍ കേരളം സന്ദര്‍ശിച്ച വിദേശ വിനോദ സഞ്ചാരികള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)2013 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ എത്ര വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ടെന്നുളള കണക്ക് ലഭ്യമാക്കാമോ;

(ബി)സഞ്ചാരികളുടെ എണ്ണം 2011, 2012 എന്നീ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)ഏറ്റവുമധികം ടൂറിസ്റ്റുകള്‍ ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് വ്യക്തമാക്കാമോ?

4275


ടൂറിസം വകുപ്പിന്‍റെ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ 

ശ്രീമതി. കെ.കെ. ലതിക

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ടൂറിസം വകുപ്പിന് കീഴിലുള്ള ഏതെല്ലാം സ്ഥാപനങ്ങളിലാണ് പുതിയ ജീവനക്കാരെ നിയമിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; 

(ബി)ഓരോ സ്ഥാപനത്തിലും എത്രവീതം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും അവരുടെ സേവന വേതന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും നിയമനരീതി എങ്ങനെയാണെന്നും വ്യക്തമാക്കുമോ?

4276


തലശ്ശേരി പൈതൃക ടൂറിസം പദ്ധതി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍പ്പെട്ട ഏതെല്ലാം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചെന്ന് വ്യക്തമാക്കുമോ; 

(ബി)എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും ഇതിന്‍റെ ഓരോന്നിന്‍റെയും പുരോഗതി ഏതു ഘട്ടത്തിലാണെന്നും വിശദമാക്കാമോ; 

(സി)ഇതില്‍ ഓരോ പ്രവൃത്തിയും എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4277


പെരുവണ്ണാമൂഴിയിലെ വിനോദസഞ്ചാര വികസനം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)വിനോദസഞ്ചാര വികസനത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രവൃത്തികളുടെ പേര്, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ?

4278


മാന്പുഴ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി 

ശ്രീ. പി. റ്റി. എ. റഹീം

കോഴിക്കോട് ജില്ലയിലെ മാന്പുഴ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4279

ബാക്ക് വാട്ടര്‍ സര്‍ക്യൂട്ട് പദ്ധതി 


ശ്രീ. ബി. സത്യന്‍


(എ)കഠിനംകുളം ബാക്ക് വാട്ടര്‍ സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി കൊല്ലന്പുഴയില്‍ പൂര്‍ത്തിയാക്കിയ യൂണിറ്റിന്‍റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തുതുകയാണ് അനുവദിച്ചിട്ടുള്ളതെന്നും, എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും, നിര്‍മ്മാണ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ; 

(സി)നിലവില്‍ കൊല്ലന്പുഴയില്‍ ഡി.റ്റി.പി.സി. മുഖാന്തിരം ജീവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്നും എങ്കില്‍ എത്ര പേരെയാണ് നിയമിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?

4280


ആലപ്പുഴ ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി 

ശ്രീ.ജി. സുധാകരന്‍

(എ)ആലപ്പുഴ ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ വിശദാംശം നല്‍കാമോ; 

(ബി)പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(സി)എത്രരൂപയാണ് ഈ പദ്ധതിയ്ക്കായി നീക്കിവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

4281


കായല്‍പരപ്പുകളെ ബന്ധപ്പെടുത്തി വിനോദസഞ്ചാരപദ്ധതി 

ശ്രീമതി. ഗീതാ ഗോപി

(എ)കോള്‍കൃഷി മേഖലകളില്‍ പരിസ്ഥിതി സൌഹൃദ വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; 

(ബി)കോള്‍കൃഷി മേഖലയായി നിലനില്‍ക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കായല്‍പരപ്പുകളെ ബന്ധപ്പെടുത്തി വിനോദസഞ്ചാരപദ്ധതികള്‍ ആലോചനയിലുണ്ടോ;ഇല്ലെങ്കില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമോ; 

(സി)തൃശ്ശൂര്‍ ജില്ലയിലെ കോള്‍കൃഷി മേഖലകളില്‍ പക്ഷി നിരീക്ഷണത്തിന് ഉപയുക്തമാക്കുന്ന വാച്ച് ടവര്‍ നിര്‍മ്മിക്കുമോ; ഇതിനുവേണ്ടി ഫണ്ട് അനുവദിക്കുമോ?

4282


കണ്ണൂര്‍ ജില്ലയിലെ ടൂറിസം ഹാന്‍ഡ് ബുക്ക് 

ശ്രീ. ജെയിംസ് മാത്യു

(എ)കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുത്തിയ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ തയ്യാറാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(സി)ഇക്കോ ടൂറിസത്തിന് ഏറെ സാധ്യതയുള്ള തളിപ്പറന്പും പരിസര പ്രദേശങ്ങളും ആകര്‍ഷകമാക്കുന്നതിന് വിദഗ്ദ്ധരുടെ സഹായത്തോടെ എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുമോ; 

(ഡി)ജൈവ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ അവ പുതുതലമുറക്ക് പരിചയപ്പെടുത്താനുള്ള മാര്‍ഗ്ഗരേഖകളോടെ ഇത്തരം സ്ഥലങ്ങളില്‍ ടൂറിസ്റ്റ് ഗൈഡുകളെ നിയമിക്കാന്‍ തയ്യാറാവുമോ?

4283


ഏഴാറ്റുമുഖം തുന്പൂര്‍മൂഴി തൂക്കുപാലത്തിന്‍റെ നിര്‍മ്മാണം 

ശ്രീ. ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)അങ്കമാലി നിയോജകമണ്ഡലത്തിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തെയും ചാലക്കുടി അതിരപ്പിള്ളിയ്ക്കടുത്ത തുന്പൂര്‍മുഴിയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള 4.97 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച തൂക്കുപാലത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ; 
(ബി)ഇതിന്‍റെ രൂപരേഖയും പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങളും വെളിപ്പെടുത്താമോ ?

4284


ഒറ്റപ്പാലം മണ്ധലത്തില്‍ ടൂറിസം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എം. ഹംസ 

(എ)1.6.2006 മുതല്‍ 31.3.2011 വരെ ഒറ്റപ്പാലം താലൂക്കില്‍ ടൂറിസം പദ്ധതിയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കാമോ; 

(ബി)1.6.2006 മുതല്‍ 31.3.2011 വരെയുള്ള കാലയളവില്‍ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ ഏതെല്ലാം ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയെന്നുള്ള വിശദാംശം നല്‍കാമോ; 

(സി)1.6.2011 മുതല്‍ 31.3.2014 വരെയുള്ള കാലത്ത് ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ ടൂറിസം വകുപ്പ് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ ?

4285


കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം 

ശ്രീ. ബി. സത്യന്‍

(എ)പുളിമാത്ത് കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയിന്‍മേലുളള അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

4286


ആര്‍ക്കിയോളജി കോംപിറ്റന്‍റ് അതോറിറ്റി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ നടപടി 

ശ്രീമതി ഗീതാ ഗോപി

(എ)ആര്‍ക്കിയോളജി കോംപീറ്റന്‍റ് അതോറിറ്റി കേരള 15.02.13-ന് തൃശ്ശൂര്‍ ഡിടിപിസി ചെയര്‍മാന് അയച്ച 1447/12/ഇഅ/അങഅടഞ നന്പര്‍ കത്തില്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ; ആവശ്യപ്പെട്ട ആറ് രേഖകള്‍ സമര്‍ച്ചിക്കാത്തതെന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)കോംപിറ്റന്‍റ് അതോറിറ്റി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതുകൊണ്ടാണ് ആര്‍ക്കിയോളജി അനുമതിക്ക് കാലതാമസം വരുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 15.02.13 ന് കോപിറ്റന്‍റ് അതോറിറ്റി അയച്ച കത്തിന് മറുപടി സമര്‍പ്പിക്കുവാന്‍ കഴിയാത്ത സാഹചര്യം പരിശോധിച്ച് കുറ്റക്കാരായവര്‍ക്കെതിരെ നടപടി എടുക്കുമോ?

4287


കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് സീ പ്ലെയിന്‍ പദ്ധതി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് സീപ്ലെയിന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.