UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4288

ഓണത്തിനും ക്രിസ്തുമസ്സിനും സ്കൂള്‍ കുട്ടികള്‍ക്ക് അരി വിതരണം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ക്ക് ഓണം, ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അരി വിതരണം ചെയ്യുന്ന സംവിധാനം നിലവിലുണ്ടോ;

(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്ലാ വര്‍ഷങ്ങളിലും അപ്രകാരം അരി വിതരണം ചെയ്തിട്ടുണ്ടോ; 

(സി)എപ്പോഴെങ്കിലും അരി വിതരണം മുടങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)ഈ അദ്ധ്യയനവര്‍ഷം അരി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടുണ്ടോ; 

(ഇ)എങ്കില്‍ രണ്ട് ഘട്ടങ്ങളിലുമായി വിതരണം ചെയ്യുവാന്‍ എത്ര അരി വേണ്ടിവരുമെന്ന് വ്യക്തമാക്കുമോ;

(എഫ്)ഈ വര്‍ഷം അരിവിതരണം ഉറപ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4289

കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ സ്ഥലങ്ങള്‍ 

ശ്രീ.പി.റ്റി.എ. റഹീം

(എ)അസാപ് പ്രകാരമുള്ള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഏതെല്ലാം നിയോജകമണ്ഡലങ്ങളിലെ സ്ഥലങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കൈവശത്തിലുള്ള സ്ഥലം എവിടെയെല്ലാമാണ് കണ്ടെത്തിയിട്ടുള്ളത്; 

(സി)വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)വിദ്യാഭ്യാസ വകുപ്പിന്‍റെ കൈവശമുള്ള ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ; 

(ഇ)കുന്ദമംഗലം മണ്ഡലത്തിലെ വിദ്യാഭ്യാസ വകുപ്പ് വക സ്ഥലം പ്രസ്തുത ആവശ്യത്തിനായി പരിഗണിച്ചിട്ടുണ്ടോ ?

4290

മലപ്പുറം ജില്ലയില്‍ എ.എസ്.എ.പി അനുസരിച്ച് പദ്ധതി നടപ്പിലാക്കിയ സ്കുളുകള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)മലപ്പുറം ജില്ലയില്‍ എ.എസ്.എ.പി അനുസരിച്ച് എത്ര സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്; 

(ബി)കോഴ്സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് നല്‍കിയിട്ടുണ്ടോ;

(സി)ഇതിന് ഏതെല്ലാം സ്ഥാപനങ്ങളെ/ഏജന്‍സികളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്;

(ഡി)കോഴ്സ് പൂര്‍ത്തീകരിച്ചതിന് ശേഷം ഇന്‍റേണ്‍ഷിപ്പ് ലഭിക്കാത്ത കുട്ടികള്‍ ബാക്കിയുണ്ടോ; എങ്കില്‍ എത്ര;

(ഇ)മലപ്പുറം ജില്ലയില്‍ ഏതൊക്കെ കോഴ്സുകള്‍/ട്രേഡുകള്‍/വിഷയങ്ങള്‍ ആണ് സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(എഫ്)കോഴ്സുകള്‍ അനുവദിച്ചിട്ടുള്ള സ്കൂളുകള്‍ ജില്ലയിലെ മണ്ധലം തിരിച്ച് വിശദമാക്കുമോ?

4291

പാഠപുസ്തക വിതരണം 

ശ്രീ. കെ.വി. വിജയദാസ് 

(എ)പാഠപുസ്തകങ്ങള്‍ നാളിതുവരെ സ്കൂളുകളില്‍ വിതരണം ചെയ്തിട്ടില്ലെന്ന പത്രമാദ്ധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സ്കൂള്‍ വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാതെ പോയതിന്‍റെ കാരണം വിശദമാക്കുമോ; 

(സി)വരും വര്‍ഷങ്ങളില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിയ്ക്കാതിരിക്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ; 

(ഡി)ഇപ്രകാരം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

4292

പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
'' പി. റ്റി. എ. റഹീം 
'' കെ. വി. വിജയദാസ് 
'' എസ്. ശര്‍മ്മ

(എ)സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയിലും വിതരണത്തിലും അപാകത ഉണ്ടായതായി ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)മുന്‍ വര്‍ഷങ്ങളില്‍ അച്ചടിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)രണ്ടാംഘട്ട പുസ്തകത്തിന്‍റെ അച്ചടിജോലികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇത് എന്ന് പൂര്‍ത്തിയാകും എന്ന് വ്യക്തമാക്കാമോ?

4293

സ്കൂളുകളിലെ പാഠപുസ്തക വിതരണം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)2014-15 അദ്ധ്യയന വര്‍ഷം ആരംഭിച്ച് കഴിഞ്ഞിട്ടും വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്താതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും എന്നത്തേയ്ക്ക് വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

4294

പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും 

ശ്രീമതി കെ.എസ്. സലീഖ

(എ)2013-14 അദ്ധ്യയനവര്‍ഷത്തില്‍ എത്ര പുസ്തകങ്ങളാണ് അച്ചടിച്ചത്; ആയതില്‍ എത്രയെണ്ണം കുട്ടികള്‍ക്ക് വിതരണം ചെയ്തു ; എത്രയെണ്ണം വിതരണം ചെയ്യാത്തതായിട്ടുണ്ട്; 

(ബി)വിദ്യാഭ്യാസ വകുപ്പ് പുസ്തകം അച്ചടിക്കുന്പോള്‍ ഏതൊക്കെ സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് 2013-14 അധ്യയനവര്‍ഷം എത്ര തുക നല്‍കി; വ്യക്തമാക്കുമോ; 

(സി)2014-15 അദ്ധ്യയനവര്‍ഷം ഒന്നാംഘട്ട വിതരണത്തിനായി എത്ര പുസ്തകങ്ങള്‍ അച്ചടിച്ചു ; ആയതിന് ചെലവായ തുക എത്ര; ഏതൊക്കെ സ്ഥാപനങ്ങളിലാണ് അച്ചടിച്ചത്; 

(ഡി)സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകള്‍ക്കും നാളിതുവരെ ഒന്നാംഘട്ട വിതരണത്തിനുള്ള പുസ്തകങ്ങള്‍ കിട്ടിയില്ലെന്നുളള ആരോപണം ശ്രദ്ധയില്‍പ്പെട്ടിണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ : 

(ഇ)രണ്ടാം ഘട്ട വിതരണത്തിനായി നവംബറില്‍ സ്കൂളുകള്‍ക്ക് നല്‍കാന്‍ എത്ര പുസ്തകങ്ങള്‍ അച്ചടിക്കേണ്ടതായിട്ടുണ്ട്. ഇതിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിന് ചെലവു വരുന്ന തുക എത്ര; വ്യക്തമാക്കുമോ; 

(എഫ്)രണ്ടാം ഘട്ട വിതരണത്തിനുള്ള പുസ്തകം അച്ചടിക്കാന്‍ ആവശ്യമായ കടലാസ് പോലും ഇല്ലെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4295

പാഠപുസ്തകങ്ങളുടെ ഗുണമേന്മ 

ശ്രീ. ജെയിംസ് മാത്യൂ

(എ)ഹൈസ്കൂള്‍തലത്തില്‍ ഏത് ക്ലാസ് വരെയാണ് പാഠപുസ്തകങ്ങള്‍ സൌജന്യമായി വിതരണം ചെയ്യുന്നത്;

(ബി)സ്കൂളുകളില്‍ വിതരണം ചെയ്ത പാഠപുസ്തകങ്ങളില്‍പ്രതേ്യകിച്ച് 8-ാം ക്ലാസിലെ പുസ്തകങ്ങള്‍ തീരെ ഗുണനിലവാരം കുറഞ്ഞതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)അച്ചടി, കടലാസിന്‍റെ ഗുണനിലവാരം, ചിത്രങ്ങളുടെ അച്ചടിയും ക്രമീകരണവും എന്നിവ വളരെ താഴ്ന്ന നിലവാരത്തിലാണെന്ന ആക്ഷേപത്തിന് പരിഹാര നടപടികള്‍ സ്വീകരിക്കുമോ; 

(ഡി)പ്രസ്തുത പാഠപുസ്തകങ്ങള്‍ കേരളത്തിലെ അച്ചടി ശാലകളില്‍ത്തന്നെ അച്ചടിച്ചവയാണോ; വ്യക്തമാക്കാമോ?

4296

സൌജന്യയൂണിഫോം വിതരണം 

ശ്രീ. കെ. കെ. ജയചന്ദ്രന്‍ 
,, വി. ചെന്താമരാക്ഷന്‍ 
,, ജെയിംസ് മാത്യു 
,, പുരുഷന്‍ കടലുണ്ടി

(എ)സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സൌജന്യയൂണിഫോമിനായി മുന്‍ ബജറ്റില്‍ വേണ്ടത്ര തുക ചെലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ വര്‍ഷം ഈ ആവശ്യത്തിന് ബജറ്റില്‍ തുക വകയിരുത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടോ; 

(ബി)എങ്കില്‍ ഈ അദ്ധ്യയന വര്‍ഷം പദ്ധതി നടത്തിപ്പിനുള്ള തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്?

4297

വിദ്യാലയങ്ങളില്‍ സ്കില്‍ഡ് പാര്‍ക്കുകള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സ്കില്‍ഡ് പാര്‍ക്കുകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ; 

(ബി)സ്കില്‍ഡ് പാര്‍ക്കുകള്‍ വഴി എന്തെല്ലാം കാര്യങ്ങളാണ് വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)സ്കില്‍ഡ് പാര്‍ക്കുകള്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ വിശദമാക്കാമോ?

4298

ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി.റ്റി. ബല്‍റാം 
,, എ.റ്റി. ജോര്‍ജ് 
,, വി.പി. സജീന്ദ്രന്‍

(എ)ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടിലെ എന്തെല്ലാം ശുപാര്‍ശകളാണ് നടപ്പ് അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4299

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ സൌകര്യം മെച്ചപ്പെടുത്തല്‍ 

ശ്രീ. കെ. എം. ഷാജി

(എ) സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ക്ലാസ്സ് മുറികളിലെ സൌകര്യമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(സി)ഒരു ക്ലാസ്സ് മുറിയില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ഫാനുകളെങ്കിലും സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കുടിവെള്ളം, മൂത്രപ്പുര, എന്നിവയുടെ ശുചിത്വം യഥാസമയങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടോ; ഇല്ലെങ്കില്‍ ആയത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

4300

സമഗ്ര വിദ്യാഭ്യാസ പദ്ധതി 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ) സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതിയുടെ മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിലെ കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(സി) പ്രസ്തുത പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

4301

വ്യത്യസ്ത വിദ്യാഭ്യാസ സ്കീമുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ 

ശ്രീ. കെ. ദാസന്‍

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ നിയോജക മണ്ധലങ്ങളില്‍ നടപ്പാക്കിയ വ്യത്യസ്ത വിദ്യാഭ്യാസ പദ്ധതികള്‍ ഏതെല്ലാം; 

(ബി) ഓരോ പദ്ധതിയിലും ഇതുവരെ നടപ്പാക്കിയ വ്യത്യസ്ത പരിപാടികള്‍, പരിപാടികളുടെ ആസൂത്രണം, സംഘാടനം തുടങ്ങിയ വിശദമായ ഘടകങ്ങള്‍ വിശദമാക്കി ഡി.പി.ആര്‍. - ന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കിക്കൊണ്ട് വിശദമാക്കാമോ?

4302

സമഗ്രമാതൃഭാഷാനിയമം 

ശ്രീ. എ.കെ. ശശീന്ദ്രന്‍ ,, തോമസ് ചാണ്ടി

(എ)സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമായും നടപ്പാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; ഇക്കാര്യത്തിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടോ;

(സി)ചില ഉന്നത ഉദ്യോഗസ്ഥര്‍ മലയാള ഭാഷാ പഠനത്തില്‍ തടസ്സം നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?

4303

സര്‍ക്കാര്‍ സ്കൂളില്‍ അടിസ്ഥാനസൌകര്യമൊരുക്കല്‍ 

ശ്രീ. കെ.കെ. നാരായണന്‍

(എ)അടിസ്ഥാന സൌകര്യമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാന സൌകര്യമൊരുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

4304

മധ്യവേനലവധിക്കാലത്തെ ക്ലാസ്സുകള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)മധ്യവേനലവധിക്കാലത്തു പല സ്കൂളുകളും വിവിധ പേരുകളില്‍ ക്ലാസ്സുകള്‍ നടത്തുന്നതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലം അന്യമാകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സമയം ലഭിക്കുന്നതിനായി മധ്യവേനലവധിക്കാലത്ത് സ്കൂളുകളില്‍ പ്രത്യേക ക്ലാസ്സുകള്‍ നടത്തരുമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

4305

സര്‍ക്കാര്‍ സ്കൂളുകളില്‍ ഗണിതശാസ്ത്ര ലബോറട്ടറികള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ ഗണിതശാസ്ത്ര ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന്‍ നടപ്പിലാക്കുന്നപദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയില്‍ കേസുകള്‍ നിലവിലുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?

4306

എസ്.എസ്.എ. പദ്ധതി നിര്‍വ്വഹണം 

ശ്രീ. ബി. സത്യന്‍ 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, സി. കൃഷ്ണന്‍ 
ശ്രീമതി കെ.എസ്. സലീഖ

(എ)എസ്.എസ്.എ. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച പഠനത്തിനായി ഉദ്യോഗസ്ഥര്‍ അന്യ സംസ്ഥാന യാത്രകള്‍ നടത്തിയിട്ടുണ്ടോ;എങ്കില്‍ എത്ര തവണ; വിശദാംശം നല്‍കാമോ; 

(ബി)പ്രസ്തുത യാത്രകള്‍ ചട്ടപ്രകാരമായിരുന്നോ; ഇതിനായി എസ്.എസ്.എ. ഫണ്ടില്‍ നിന്നും എന്തു തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ; 

(സി)ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത ഫണ്ടില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നോ;

(ഡി)ഇത് പര്‍ച്ചേയ്സ് റൂള്‍ അനുസരിച്ചായിരുന്നോ; ടെണ്ടര്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?

4307

എസ്.എസ്.എ. വഴി നടത്തുന്ന പ്രവൃത്തികള്‍, പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആക്ഷേപം 

ശ്രീ. എം. ഹംസ

(എ)2013-14 വര്‍ഷത്തില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ വഴി സംസ്ഥാനത്ത് എത്ര കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കി; ഏതെല്ലാം കാര്യങ്ങള്‍ക്കാണ് തുക ചെലവഴിച്ചത്; ജില്ലാടിസ്ഥാനത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശം നല്‍കാമോ; 

(ബി)2013-14 വര്‍ഷം നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമായിരുന്നു; ആയത് ഏതെല്ലാം രീതിയില്‍ പരിഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ? 

4308

എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. കെ.കെ. നാരായണന്‍

(എ)ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നിര്‍മ്മാണ പ്രവ്യത്തികള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇത് എന്തെല്ലാമാണെന്നും ഓരോന്നിനും അനുവദിച്ച തുക എത്രയാണെന്നും പ്രത്യേകം വിശദമാക്കാമോ?

4309

സ്കുളുകള്‍ക്ക് അഞ്ചു പോയിന്‍റ് ഗ്രേഡിംഗ് 

ശ്രീമതി കെ. കെ. ലതിക

(എ)സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അഞ്ച് പോയിന്‍റ് ഗ്രേഡിംഗ് നിലവില്‍ വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് നടത്തുക എന്ന് വ്യക്തമാക്കുമോ;

(സി)ഗ്രേഡിഗ് നടത്തുന്നതിന്‍റെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും എന്തൊക്കെയെന്ന് വിശദമാക്കാമോ;

(ഡി)ഗ്രേഡിംഗ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ എന്നു മുതല്‍ ആയത് നിലവില്‍ വരും എന്ന് വ്യക്തമാക്കുമോ?

4310

മലയാളം പഠന മാധ്യമമായുള്ള കുട്ടികള്‍ക്കുള്ള പ്രോത്സാഹനം 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)വിദ്യാലയങ്ങളില്‍ മലയാളം മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന്‍റെ സമീപനം വ്യക്തമാക്കാമോ;

(സി)മലയാളം പഠനമാധ്യമമായി തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ?

4311

അഖിലേന്ത്യാ മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)അഖിലേന്ത്യാ തലത്തിലുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ എന്തെല്ലാം സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ സ്ഥാപനങ്ങളില്‍ ഏതെല്ലാം മത്സരപരീക്ഷകള്‍ക്കാണ് പരിശീലനം നല്‍കുന്നതെന്നും എത്രയാണ് പരിശീലന കാലയളവെന്നും വിശദമാക്കുമോ: 

(സി)ഓരോ പരിശീലന പരിപാടിക്കും ചേരുന്നതിന് എന്തെല്ലാം യോഗ്യതകളാണ് ആവശ്യമെന്നും അപേക്ഷ നല്‍കേണ്ടത് എങ്ങനെയാണെന്നും വ്യക്തമാക്കുമോ ?

4312

പ്രീ പ്രൈമറി പഠനത്തിന് ഏകീകൃത പാഠ്യപദ്ധതിയും പൊതുമാനദണ്ഡങ്ങളും 

ശ്രീമതി കെ. കെ. ലതിക

(എ)സംസ്ഥാനത്തെ പ്രീ പ്രൈമറി പഠനത്തിന് ഏകീകൃത പാഠ്യപദ്ധതിയും പൊതുമനദണ്ഡങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഇല്ലെങ്കില്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രീ പ്രൈമറി പഠനത്തിന് രൂപപ്പെടുത്തിയിട്ടുളള പാഠ്യപദ്ധതി പൊതു മാനദണ്ഡം എന്നിവ ഏത് അടിസ്ഥാനത്തിലുളളതാണന്ന് വിശദമാക്കുമോ?

4313

സ്പെഷ്യല്‍ സ്കൂളുകളില്‍ കന്പ്യൂട്ടര്‍ അധിഷ്ഠിത പാഠ്യപദ്ധതി 

ശ്രീ. ഡൊമിനിക്ക് പ്രസന്‍റേഷന്‍ 
,, സണ്ണീ ജോസഫ് 
,, പി.എ. മാധവന്‍ 
,, അന്‍വര്‍ സാദത്ത്

(എ)സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളില്‍ കന്പ്യൂട്ടര്‍ അധിഷ്ഠിത പാഠ്യപദ്ധതിക്ക് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പാഠ്യപദ്ധതിയിലൂടെ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)പ്രസ്തുത പദ്ധതിക്ക് എവിടെനിന്നാണ് സാങ്കേതിക സഹായം ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി ഏത് അദ്ധ്യയന വര്‍ഷം മുതലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്കാമോ?

4314

ഐ.ടി. അറ്റ് സ്കൂളിനു കീഴിലുള്ള വിദ്യാഭ്യാസ ചാനല്‍ 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, വര്‍ക്കല കഹാര്‍ 
,, വി.ഡി. സതീശന്‍ 
,, റ്റി.എന്‍. പ്രതാപന്‍ 

(എ)സംസ്ഥാനത്ത് ഐ.ടി. അറ്റ് സ്കൂളിനു കീഴില്‍ വിദ്യാഭ്യാസ ചാനല്‍ പ്രവൃത്തിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത ചാനല്‍ വഴി നടത്തിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രസ്തുത ചാനലിനെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ ചാനലായി ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)അതിനായി മികവുറ്റ പരിപാടികളും അത്യാധുനിക സൌകര്യങ്ങളും ഒരുക്കുന്നതിന് എന്തെല്ലാം നടപടികളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?

4315

സ്കൂളുകളില്‍ എം.എല്‍.എ. മാരുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് കന്പ്യൂട്ടറുകള്‍ 

ശ്രീ. കെ.കെ.ജയചന്ദ്രന്‍

(എ)എം.എല്‍.എ. മാരുടെ പ്രത്യേക വികസന ഫണ്ട് പ്രയോജനപ്പെടുത്തി സ്കൂളുകള്‍ക്ക് കന്പ്യൂട്ടറുകള്‍ വാങ്ങാന്‍ പണം അനുവദിച്ചുവെങ്കിലും അദ്ധ്യയനവര്‍ഷം കഴിഞ്ഞാലും കന്പ്യൂട്ടറുകള്‍ ലഭ്യമാകുന്നില്ല എന്നകാര്യം പരിശോധിക്കുമോ; 

(ബി)അപ്രകാരം കന്പ്യൂട്ടറുകള്‍ വിതരണം നടത്തുന്നതില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;

(സി)സ്കൂളുകളില്‍ അടിയന്തരമായി കന്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)ഇങ്ങനെയുള്ള കാലതാമസം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വിശദാംശം നല്‍കാമോ?

4316

സ്വകാര്യമാനേജ്മെന്‍റ് സ്കൂളുകളിലെ പ്രത്യേക പ്രവേശന പരീക്ഷ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ) സ്കൂള്‍ പ്രവേശനത്തിന് സ്വകാര്യ മാനേജ്മെന്‍റുകള്‍ പ്രത്യേകം പ്രവേശന പരീക്ഷകള്‍ നടത്തുന്നു എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് കര്‍ശനമായി നിരോധിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കാമോ; 

(സി)അതിനായി പ്രത്യേകം മോണിറ്ററിംഗ് ആന്‍റ് വിജിലന്‍സ് സെല്‍ രൂപീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

4317

ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)പൊതുവിദ്യാലയങ്ങളില്‍ 2011-12, 2012-13, 2013-14, 2014-15 വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)അണ്‍ എയ്ഡഡ് മേഖലയില്‍ മേല്‍സൂചിപ്പിച്ച വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയെന്നും വെളിപ്പെടുത്തുമോ;

(സി)പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ കുട്ടികള്‍ കുറയുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ഇ)കുട്ടികള്‍ കുറഞ്ഞതിന്‍റെ ഭാഗമായി എത്ര സ്കൂളുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അടച്ചുപൂട്ടിയിട്ടുണ്ട്; അടച്ചുപൂട്ടിയ സ്കൂളുകളുടെ പേര് വിവരം ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(എഫ്)കുട്ടികള്‍ കുറയുന്നതിന്‍റെ ഭാഗമായി അദ്ധ്യാപകരുടെ ജോലി സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4318

സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി/യു.പി/എച്ച്.എസ.് സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് 

ശ്രീ. എ.കെ. ബാലന്‍

(എ)സംസ്ഥാനത്ത് ഈ അദ്ധ്യയന വര്‍ഷം എല്‍.പി., യു.പി., എച്ച്.എസ.് വിഭാഗങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ സ്കൂളുകള്‍ എത്രയാണ്; സര്‍ക്കാര്‍, എയ്ഡഡ്, ജില്ല തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത സ്കൂളുകളില്‍ പുതിയ ഡിവിഷന്‍, പുതിയ തസ്തിക എന്നിവ സൃഷ്ടിക്കത്തക്ക വിധം എത്ര സ്കൂളുകളില്‍ കുട്ടികളുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്; 

(സി)പ്രസ്തുത സ്കൂളുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; അധ്യാപക ക്ഷാമം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ; 

(ഡി)ചില സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെങ്കിലും കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന്‍റെ കാരണമെന്തെന്ന് വിശദമാക്കുമോ?

4319

ലോവര്‍ പ്രൈമറി തലം മുതല്‍ ഹിന്ദി പഠിപ്പിക്കാന്‍ നടപടി 

ശ്രീ. എ.എ. അസീസ് 
'' കോവൂര്‍ കുഞ്ഞുമോന്‍

(എ)രാഷ്ട്ര ഭാഷയായ ഹിന്ദി സി.ബി.എസ്.സി./ഐ.സി.എസ്.സി. സ്കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ പഠിപ്പിക്കുന്പോള്‍ സര്‍ക്കാര്‍ സിലബസ് ഉള്ള സ്കൂളുകളില്‍ 5-ാം ക്ലാസ് മുതലാണ് പഠിപ്പിക്കുന്നത് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതം, അറബി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

4320

ആലപ്പുഴ, ചേര്‍ത്തല സ്കൂളുകളില്‍ എസ്സ്. എസ്സ്. എ. ഫണ്ട് ഉപയോഗിച്ചുളള നവീകരണം 

ശ്രീ. പി. തിലോത്തമന്‍

(എ)ആലപ്പുഴ ജില്ലയില്‍ എസ്സ്. എസ്സ്.എ. ഫണ്ട് വിനിയോഗിച്ച് സ്കൂള്‍ നവീകരണം നടത്തുന്നതിന് 2013-14 കാലയളവില്‍ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ; 

(ബി)2013-ല്‍ സ്കൂളുകളുടെ നവീകരണത്തിന് വിനിയോഗിക്കേണ്ട തുക പൂര്‍ണ്ണമായും ചെലവഴിക്കപ്പെട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)2013-14 കാലയളവില്‍ ചേര്‍ത്തലയില്‍ വിനിയോഗിക്കപ്പെട്ട എസ്സ്. എസ്സ്. എ. ഫണ്ട് എത്രയായിരുന്നു വെന്നും അതുപയോഗിച്ച് ചെയ്ത ജോലികള്‍ എന്തെല്ലാമായിരുന്നുവെന്നും ഏതെല്ലാം സ്കൂളുകളിലാണ് ജോലികള്‍ ചെയ്തിട്ടുളളതെന്നും വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.