UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4546

പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം 

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 

,, എ.പി. അബ്ദുള്ളക്കുട്ടി 

,, ഷാഫി പറന്പില്‍

 ,, ലൂഡി ലൂയിസ് 

(എ)പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിവിധ തലങ്ങളിലുള്ള ഗുണനിലവാര പരിശോധനയ്ക്ക് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടൊയെന്ന് വിശദമാക്കുമോ; 
(ബി)ഇത് സംബന്ധിച്ച നിബന്ധനകള്‍ വിശദമാക്കുമോ;
(സി)നിഷ്കര്‍ഷിച്ചിട്ടുള്ള നിലവാരത്തിലല്ല പ്രവൃത്തികള്‍ നടത്തിയത് എന്ന് തെളിഞ്ഞാല്‍ കരാറുകാര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 
(ഡി)ഇത് സംബന്ധിച്ച് ക്വാളിറ്റി മാന്വല്‍ പ്രസിദ്ധീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ? 

4547

പൊതുമരാമത്ത് ജോലികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബുകള്‍ 

ശ്രീ. ഷാഫി പറന്പില്‍

 ,, തേറന്പില്‍ രാമകൃഷ്ണന്‍ 

,, ഹൈബി ഈഡന്‍

 ,, അന്‍വര്‍ സാദത്ത് 

(എ) പൊതുമരാമത്ത് ജോലികളുടെ ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഗുണനിലവാര പരിശോധനാ ലാബുകളില്‍ ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 
(ബി) എവിടെയെല്ലാമാണ് ഇത്തരം ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

4548

പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ; 
(ബി)കാലാവസ്ഥക്ക് അനുയോജ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ; 
(സി)പ്രവൃത്തിക്ക് ഒരു നിശ്ചിതകാലം ഗുണമേന്മ ഉറപ്പ് വരുത്താന്‍ കരാര്‍ ചട്ടങ്ങളില്‍ നിര്‍ദ്ദേശം ഉണ്ടാകുമോ ?

4549

പൊതുമരാമത്തു പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം 

ശ്രീ. ലൂഡി ലൂയിസ് 

,, ജോസഫ് വാഴക്കന്‍ 

,, ബെന്നിബെഹനാന്‍ 

,, കെ. മുരളീധരന്‍

(എ)പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അകാരണമായി കാലതാമസം വരുത്തുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 
(ബി)ഇതിനായി കോണ്‍ട്രാക്ടേഴ്സ് രജിസ്ട്രേഷന്‍ നിയമം പരിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാതെ കാലതാമസം വരുത്തുന്ന കരാറുകാരില്‍ നിന്ന് കരാര്‍ പ്രകാരം പിഴ ഈടാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

4550

പരിഷ്കരിച്ച മാന്വലില്‍ കരാറുകാരുടെ യോഗ്യത സംബന്ധിച്ച നിബന്ധനകള്‍ 

ഡോ. ടി.എം. തോമസ് ഐസക് 

ശ്രീ.വി. ശിവന്‍കുട്ടി 

,, കെ. രാധാകൃഷ്ണന്‍

 ,, എളമരം കരീം 

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഏതാണ്ട് പൂര്‍ത്തീകരിച്ചിരുന്ന പൊതുമരാമത്ത് മാന്വല്‍ പരിഷ്കരണത്തില്‍ ഈ സര്‍ക്കാര്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; 
(ബി)പൊതുമരാമത്തിന്‍റെ പരിഷ്കരിച്ച മാന്വല്‍ പ്രകാരം കരാറുകാരുടെ യോഗ്യത സംബന്ധിച്ച നിബന്ധനകള്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 
(സി)ചെറുകിട കരാറുകാരെ ഇത് ഏത് തരത്തില്‍ ബാധിക്കും എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ പുതുതായി ഉത്തരവുകള്‍ ഏതെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ; അറിയിക്കാമോ ?

4551

ബില്‍ തുക മാറി കിട്ടാത്തതിനാല്‍ കരാറുകാര്‍ക്ക് ജോലി കരാറെടുക്കാന്‍ തയ്യാറാവാത്തത് .

ശ്രീ. ജെയിംസ് മാത്യു

(എ)ബില്‍ തുക മാറി കിട്ടാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിന്‍ കീഴില്‍ ജോലി കരാറെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നുണ്ടോ ?

4552

കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 

ഡോ. ടി. എം. തോമസ് ഐസക് 

ശ്രീ. എം. ഹംസ 

,, എളമരം കരീം 

,, പി. ശ്രീരാമകൃഷ്ണന്‍ 

(എ)കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് മറ്റ് കരാറുകാരില്‍ നിന്നും വിഭിന്നമായി എന്തെല്ലാം ഇളവുകളാണ് നല്‍കിവരുന്നത്; 
(ബി)സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ വഴി കോര്‍പ്പറേഷന് ലഭിക്കുന്ന പ്രവൃത്തികള്‍ കോര്‍പ്പറേഷന്‍ നേരിട്ടാണോ ചെയ്യുന്നത്; അല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ ആരെയാണ് ഏല്പിക്കുന്നത്; 
(സി)കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സ്വകാര്യ കോണ്‍ട്രാക്്ടര്‍മാരെക്കൊണ്ടാണ് ചെയ്യിക്കുന്നതെങ്കില്‍ ഇതുമൂലം കോര്‍പ്പറേഷനുണ്ടാകുന്ന നേട്ടമെന്ത്; 
(ഡി)കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്ന പ്രവൃത്തി സ്വകാര്യ കോണ്‍ട്രാക്്ടര്‍മാക്ക് മറിച്ചു നല്‍കുന്നതില്‍ വന്‍ അഴിമതിയും സാന്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ടെന്ന കാര്യം പരിശോധിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തിരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; 
(ഇ)ഇക്കാര്യത്തില്‍ സി & എ.ജി ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ? 

4553

റോഡുകളുടെ വികസനത്തിന് കേന്ദ്രസഹായം 

ശ്രീ. എം. എ. വാഹീദ് 

,, പാലോട് രവി

 ,, സി. പി. മുഹമ്മദ് 

,, കെ. ശിവദാസന്‍ നായര്‍

(എ)റോഡുകളുടെ വികസനത്തിന് കേന്ദ്രസഹായം ലഭിച്ചി ട്ടുണ്ടോ ; 
(ബി)കേന്ദ്രസഹായം സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം ; 
(സി)എത്ര റോഡുകളുടെ വികസനത്തിനാണ് ധനസഹായം ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ; 
(ഡി)പ്രസ്തുത റോഡുകളുടെ പണി എത്ര നാള്‍ക്കകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

4554

റോഡ് നവീകരണത്തിനും നിര്‍മ്മാണത്തിനുമായി സ്ഥിരം സംവിധാനം 

ശ്രീ. ആര്‍. സെല്‍വരാജ്

'' പാലോട് രവി 

'' പി.സി. വിഷ്ണുനാഥ്

'' ലൂഡി ലൂയിസ്

(എ)റോഡ് നവീകരണത്തിനും നിര്‍മ്മാണത്തിനുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവ്യത്തികള്‍ നടത്തുവാന്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; 
(ബി)ഇതിനായി ഒരു പ്രതേ്യക ഏജന്‍സിക്ക് രൂപം നല്‍കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം; 
(സി)എന്തെല്ലാം അധികാരങ്ങളാണ് പ്രസ്തുത ഏജന്‍സിക്ക് നല്‍കുവാനുദ്ദേശിക്കുന്നതെന്ന് വിശദാമാക്കുമോ;
(ഡി)വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദാമാക്കുമോ?

4555

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണ പദ്ധതി 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 

,, വര്‍ക്കല കഹാര്‍ 

,, കെ. മുരളീധരന്‍ 

,, കെ.ശിവദാസന്‍ നായര്‍ 

(എ)പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ സവിശേഷതകള്‍ വിവരിക്കുമോ;
(സി)ആരുടെയെല്ലാം സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി കൂടുതല്‍ പ്രദേശങ്ങളില്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

4556

സ്പീഡ് പദ്ധതികള്‍ക്ക് അനുമതി 

ശ്രീ. വി.ഡി. സതീശന്

 ,, എ.പി. അബ്ദുള്ളക്കുട്ടി

 ,, വര്‍ക്കല കഹാര്‍ 

,, ബെന്നി ബെഹനാന്‍ 

(എ)സ്പീഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ അടങ്കല്‍ തുകകള്‍ എത്രയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എത്ര പദ്ധതികളാണ് ഉടന്‍ തുടങ്ങാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

4557

സ്പീഡ് കേരള പദ്ധതി

ശ്രീ. പി.സി. വിഷ്ണുനാഥ് 

,, ഡൊമിനിക് പ്രസന്‍റേഷന്‍ 

,, സി. പി. മുഹമ്മദ് 

,, റ്റി. എന്‍. പ്രതാപന്‍

'സ്പീഡ് കേരള പദ്ധതിക്ക്' തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ?

4558

പാലക്കാട് ജില്ലയില്‍ സ്പീഡ് കേരള പദ്ധതി യിലുള്‍പ്പെടുത്തുന്ന റോഡുകള്‍ 

ശ്രീ. എം. ഹംസ

(എ) സ്പീഡ് കേരള പദ്ധതി യുടെ വിശദാംശം ലഭ്യമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ ഏത്ര രൂപയുടെ വികസനപദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത്;
(സി)പ്രസ്തുത പദ്ധതിയില്‍ എത്ര റോഡുകള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; അവ ഏതെല്ലാം; 
(ഡി)പാലക്കാട് ജില്ലയില്‍ നിന്നും ഏതെല്ലാം റോഡുകളാണ് സ്പീഡ് കേരള പദ്ധതി യില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ? 

4559

ദേശീയപാത 17-ന്‍റെ വികസനം 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

ദേശീയപാത 17-ന്‍റെ വികസനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ? 

4560

ഗ്രാമീണ റോഡുകളുടെ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി 

ശ്രീ. കെ. ദാസന്‍

(എ)പൊതുമരാമത്ത് വകുപ്പില്‍ ഗ്രാമീണ റോഡുകളുടെ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാം; 
(ബി)2014-2015 വര്‍ഷത്തില്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഗ്രാമീണ റോഡുകള്‍ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി പ്രപ്പോസല്‍ തയ്യാറാക്കുന്നതിന്‍റെ മാനദണ്ധം എന്തെന്ന് വ്യക്തമാക്കുമോ; നിയമസഭാ സമാജികരില്‍ നിന്ന് ശുപാര്‍ശ വാങ്ങിയാണോ പ്രയോറിറ്റി നിശ്ചയിക്കുന്നത്; വിശദമാക്കാമോ? 

4561

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ദേശീയപാത, മെയിന്‍സെന്‍ട്രല്‍ റോഡ് എന്നിവയുടെ ഓരങ്ങളിലെ സൌകര്യപ്രദമായ സ്ഥലങ്ങളില്‍ വഴിയോരവിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതിക്ക് രൂപം നല്‍കിയിരുന്നോയെന്ന് വ്യക്തമാക്കുമോ; 
(ബി)പ്രസ്തുത പദ്ധതി പ്രകാരം വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സഥലങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധങ്ങള്‍ വിശദമാക്കുമോ; 
(സി)പ്രസ്തുത വിശ്രമകേന്ദ്രങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുംവിധം പദ്ധതി പുരോഗമിപ്പിക്കുമോ? 

4562

റോഡ് വികസന പദ്ധതി 

ശ്രീ. പി.കെ. ബഷീര്‍

(എ)സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടപ്പിലാക്കി വരുന്ന കേരള റോഡ് വികസന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 
(ബി)പ്രസ്തുത പദ്ധതിയില്‍ സംസ്ഥാനത്തെ എത്ര കിലോമീറ്റര്‍ റോഡുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കുമോ;
(സി)പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്നും വ്യക്തമാക്കുമോ?

4563

ശബരിമല പാതകളുടെ പുനരുദ്ധാരണം 

ശ്രീ. രാജു എബ്രഹാം

(എ)ശബരിമലയിലേക്കുള്ള ഏതൊക്കെ പാതകളാണ് ബി.എം.& ബി.സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 
(ബി)എത്ര തുക വീതമാണ് ഓരോ റോഡിനും അനുവദിച്ചിട്ടുള്ളതെന്നും ഓരോ റോഡിന്‍റെയും നിര്‍മ്മാണ പുരോഗതിയും വ്യക്തമാക്കാമോ; 
(സി)പ്രസ്തുത റോഡുകളുടെ നിര്‍മ്മാണജോലികള്‍ക്ക് എന്തെങ്കിലും തടസ്സം നേരിട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കുമോ; 
(ഡി)തടസ്സം പരിഹരിച്ച് പണികള്‍ മുന്പോട്ടുപോകാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ; 
(ഇ)ബഹു. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ശബരിമല അനുബന്ധ റോഡുകളില്‍ ബി.എം& ബി.സി നിലവാരത്തില്‍ ടാറിംഗ് നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; 
(എഫ്)എത്ര റോഡുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ; ഓരോ റോഡിനും അനുവദിച്ചിട്ടുള്ള തുക പ്രതേ്യകം വ്യക്തമാക്കാമോ; നിര്‍മ്മാണ നടപടികള്‍ ഏതുഘട്ടം വരെയായെന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ? 

4564

ഞാറക്കല്‍, വലിയവട്ടം ദ്വീപിലെ റോഡ്, കള്‍വര്‍ട്ട് എന്നിവയുടെ നിര്‍മ്മാണം 

ശ്രീ.എസ്. ശര്‍മ്മ

(എ)ഞാറക്കല്‍, വലിയവട്ടം ദ്വീപിലെ റോഡ്, കള്‍വര്‍ട്ട് എന്നിവയുടെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 
(ബി)ഭരണാനുമതി നല്‍കിയതിനുശേഷം പ്രവൃത്തി ആരംഭിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; 
(സി)നിര്‍മ്മാണപ്രവൃത്തി എന്ന് ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ ?

4565

മണ്ണൂത്തി - ഇടപ്പള്ളി എന്‍.എച്ച് 47-ലെ അനുബന്ധ പണികള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)മണ്ണൂത്തി-ഇടപ്പള്ളി എന്‍.എച്ച് 47-ലെ അനുബന്ധപണികള്‍ പൂര്‍ത്തീകരിക്കാമെന്ന് എന്‍.എച്ച് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടോ; 
(ബി)സ്ട്രീറ്റ്ലൈറ്റുകള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ എന്‍.എച്ച് അധികൃതര്‍ ഉറപ്പ് നല്‍കിയ പണികള്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

4566

വയനാട് ജില്ലയിലെ റോഡ് സുരക്ഷാനടപടികള്‍ 

ശ്രീ. കെ. അജിത്

(എ)വയനാട് ജില്ലയില്‍ 30 കി.മി. റോഡിന്‍റെ സുരക്ഷക്കായി 22 കോടി രുപയുടെ ഭരണാനുമതി നല്‍കിയതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സംസ്ഥാനത്ത് റോഡ് സുരക്ഷ നടപടികള്‍ക്കായി കിലോ മീറ്ററിന് എത്ര രൂപ വീതമാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)വയനാട് ജില്ലയിലെ റോഡിന്‍റെ സുരക്ഷാനടപടികളുടെ ജോലി എത് ഏജന്‍സിയ്ക്കാണ് നല്‍കിയിരിക്കുന്നതെന്നും ഈ ജോലി പരസ്യ ടെണ്ടറിന് വിധേയമാക്കിയിട്ടുണ്ടോ എന്നും വെളിപ്പെടുത്തുമോ; 
(ഡി)പ്രസ്തുത ജോലിയ്ക്ക് ഇത്രയും തുക അനുവദിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?

4567

തലശ്ശേരി -വളവുപാറ റോഡിന്‍റെ നവീകരണം 

ശ്രീ. സണ്ണി ജോസഫ്

(എ)കെ.എസ്.ടി.പി പദ്ധതിയില്‍പെടുത്തി നവീകരണ പ്രവ്യത്തി നടക്കുന്ന തലശ്ശേരി -വളവുപാറ റോഡിന്‍റെ പ്രവ്യത്തി പൂര്‍ത്തികരണത്തിനുള്ള കാലാവധി എന്നുവരെയാണെന്ന് വ്യക്തമാക്കുമോ; 
(ബി)നിശ്ചിത സമയത്തിനുള്ളില്‍ റോഡിന്‍റെയും പാലങ്ങളുടെയും നിര്‍മ്മാണ പ്രവ്യത്തികള്‍ പൂര്‍ത്തീകരിക്കുമോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 
(സി)പ്രസ്തുത റോഡിലെ ഇരിട്ടി, കൂട്ടുപുഴ പാലങ്ങള്‍ സമയബന്ധിതമായി പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?

4568

തവനൂര്‍ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും ഭരണാനുമതി ലഭിച്ച റോഡുകള്‍ 

ഡോ. കെ.ടി. ജലീല്‍

(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ തവനൂര്‍ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും ഭരണാനുമതി ലഭിച്ച റോഡുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; 
(ബി)പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും എന്നത്തേക്ക് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ? 

4569

തവനൂര്‍ മണ്ധലത്തിലെ ഗ്രാമീണ റോഡുകള്‍ക്ക് ഒറ്റത്തവണ നന്നാക്കല്‍ പദ്ധതി 

ഡോ. കെ.ടി. ജലീല്‍

(എ)ഈ സര്‍ക്കാര്‍ അധിരകാരമേറ്റശേഷം തവനൂര്‍ മണ്ധലത്തിലെ ഗ്രാമീണ റോഡുകള്‍ക്ക് ഒറ്റത്തവണ നന്നാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുണ്ടോ; 
(ബി)എങ്കില്‍ ഏതൊക്കെ റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ ഏതെല്ലാം റോഡുകളാണ് പൂര്‍ത്തീകരിക്കാനുള്ളത് എന്ന് വ്യക്തമാക്കാമോ;
(ഇ)പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം ഏതുവരെയായി എന്ന് വിശദമാക്കാമോ?

4570

ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡ് 

ശ്രീ. റ്റി. വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത റോഡ് പൂര്‍ണ്ണമായും ബി.എം & ബി.സി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ? 

4571

മഴയിലും കാറ്റിലും മരങ്ങള്‍ വീഴുന്നതുമൂലമുണ്ടായ അപകടങ്ങള്‍ 

ശ്രീ. പി. എ. മാധവന്‍

(എ)സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് എത്ര അപകടങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തുവെന്ന് അറിയിക്കാമോ; 
(ബി)ഇതുമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
(സി)മരങ്ങള്‍ കടപുഴകി വീഴുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാമോ; 
(ഡി)വിവിധ വകുപ്പുകളുടെ സഹായത്തോടെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ? 

4572

കിളിമാനൂര്‍-മടവൂര്‍-പഴയകുന്നുമ്മേല്‍ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതിക്കായി റോഡ് കട്ടിംഗിന് അനുമതി 

ശ്രീ. ബി. സത്യന്‍

(എ)കിളിമാനൂര്‍-മടവൂര്‍-പഴയകുന്നുമ്മേല്‍ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായി എം.സി. റോഡില്‍ കാരേറ്റ് മുതല്‍ തട്ടത്തുമലവരെ പൈപ്പിടുന്നതിന് കെ.എസ്.ടി.പി. കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് അനുമതി നല്‍കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; 
(ബി)റോഡ് കട്ടിംഗ് അനുമതിയ്ക്കായി കേരള വാട്ടര്‍ അതോറിറ്റി കെ.എസ്. ടി.പി. എസ്റ്റിമേറ്റ് പ്രകാരമുള്ള 5.17 കോടി രൂപ 12.05.2014-ല്‍ കെ.എസ്. ടി.പി.യില്‍ അടച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ: 
(സി)2015 ജൂണ്‍ മാസത്തോടുകൂടി കമ്മീഷന്‍ ചെയ്യുവാന്‍ തീരുമാനിച്ചിട്ടുള്ള പ്രസ്തുത കുടിവെള്ള പദ്ധതി കെ.എസ്. ടി.പി.യുടെ മെല്ലെപ്പോക്ക് കാരണമാണ് തടസ്സപ്പെട്ടിരിക്കുന്നതെന്ന് അറിയാമോ; 
(ഇ)റോഡ് കട്ടിംഗിനുള്ള അനുമതി എത്രയും വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കാമോ?

4573

തുറവൂര്‍-കുന്പളങ്ങി റോഡിന് മാന്ദ്യവിരുദ്ധപാക്കേജില്‍ ഉള്‍പ്പെടുത്തി തുക 

ശ്രീ.എ.എം. ആരിഫ്

(എ)തുറവൂര്‍-കുന്പളങ്ങി റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് മാന്ദ്യവിരുദ്ധപാക്കേജില്‍ ഉള്‍പ്പെടുത്തി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്; എത്ര രൂപയുടെ പ്രവര്‍ത്തിയാണ് കോണ്‍ട്രാക്ടര്‍ നടത്തിയിട്ടുള്ളത്; ഇപ്പോള്‍ എത്ര രൂപയുടെ മൈനര്‍ മെയിന്‍റനന്‍സിന് ആണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്; 
(ബി)മേജര്‍ മെയിന്‍റനന്‍സിനു എത്ര രൂപയുടെ എസ്റ്റിമേറ്റ് ആണ് കണക്കാക്കിയിരിക്കുന്നത്; പ്രസ്തുത തുക എന്ന് അനുവദിക്കുമെന്ന് വ്യക്തമാക്കുമോ ?

4574

പുതിയങ്ങാടി - കുറ്റ്യാടി റോഡ് പരിഷ്ക്കരണ പ്രവൃത്തികള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)എസ്.എച്ച്. 38-ല്‍ പുതിയങ്ങാടി - കുറ്റ്യാടി റോഡ് പരിഷ്ക്കരണ പ്രവൃത്തികള്‍ക്ക് ആകെ എത്ര തുക അനുവദിച്ചിരുന്നു ;
(ബി)ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിരുന്നത് ; 
(സി)പ്രവര്‍ത്തികളുടെ പേരും ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും വ്യക്തമാക്കുമോ ; 
(ഡി)പ്രസ്തുത റോഡില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയായെന്നും ഇനി ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും അറിയിക്കുമോ ?

4575

വെള്ളപ്പാറ -വെറ്റിലപ്പാറ പാലം ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ഡലത്തിലെ മൂക്കന്നൂര്‍ പഞ്ചായത്തിലെ വെള്ളപ്പാറയില്‍ നിന്നും വെറ്റിലപ്പാറപാലത്തിലേക്കുള്ള ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി റോഡ് വനംവകുപ്പില്‍ നിന്നും പി.ഡബ്യു.ഡി. യ്ക്ക് വിട്ടുകിട്ടുന്നതിനായി യൂസര്‍ ഏജന്‍സി എന്ന നിലയില്‍ 1980 -ലെ ഫോറസ്റ്റ് (കണ്‍സര്‍വേഷന്‍) ആക്ട് സെക്ഷന്‍ (2) പ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; 
(ബി)ഇല്ലെങ്കില്‍ മൂക്കന്നൂരില്‍ നിന്നും അതിരപ്പിള്ളിയിലേക്കുള്ള എളുപ്പവഴിയായ വെള്ളപ്പാറ റോഡ് വനം വകുപ്പില്‍നിന്നും പി.ഡബ്യൂ.ഡി യ്ക്ക് വിട്ടുകിട്ടുന്നതിനായി യൂസര്‍ ഏജന്‍സി എന്ന നിലയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ?

4576

കല്പറ്റ മണ്ധലത്തില്‍ കഴിഞ്ഞ വര്‍ഷം ഭരണാനുമതി ലഭിച്ച റോഡുകള്‍ 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്പറ്റ മണ്ധലത്തില്‍ കഴിഞ്ഞ വര്‍ഷം ഭരണാനുമതി ലഭിച്ച റോഡുകള്‍ ഏതെല്ലാമെന്നും അവയുടെ ബഡ്ജറ്റ് വിഹിതം എത്രയെന്നും വ്യക്തമാക്കുമോ;
(ബി)കല്‍പ്പറ്റ മണ്ധലത്തില്‍ ഇനിയും സാങ്കേതികാനുമതി ലഭിക്കാനുള്ള റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത റോഡുകള്‍ എന്നേക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ?

4577

ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട പൊതുമരാമത്ത് റോഡുകള്‍ 

ശ്രീമതി കെ. എസ്. സലീഖ

(എ)ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട പൊതുമരാമത്ത് റോഡുകള്‍ ശോചനീയാവസ്ഥയിലാണ് എന്നുളള വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ; 
(ബി)വാണിയംകുളം-കയിലിയാട് റോഡ്, കോതകുറിശ്ശി-വാണിയംകുളം റോഡ്, ചെര്‍പ്പുളശ്ശേരി-ഒറ്റപ്പാലം റോഡ്, ചെര്‍പ്പുളശ്ശേരി- പട്ടാന്പി റോഡ് തുടങ്ങിയ റോഡുകളെ വീതി കൂട്ടി റബ്ബറൈസ് ചെയ്യാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ; 
(സി)സ്റ്റേറ്റ് ഹൈവേ ആയി അംഗീകരിക്കപ്പെട്ടിട്ടുളള പാലക്കാട്-പെരിന്തല്‍മണ്ണ റോഡ് നാളിതുവരെ വീതികൂട്ടി റബ്ബറൈസ് ചെയ്തിട്ടില്ലയെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ വീതി കൂട്ടി റബ്ബറൈസ് ചെയ്യുവാന്‍ എന്തു നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

4578

ആസ്തിവികസന ഫണ്ട് പദ്ധതിയിലുള്‍പ്പെടുത്തി റാന്നി മണ്ധലത്തിലെറോഡുകള്‍ പുനരുദ്ധരിക്കുന്നതിന് നടപടി 

ശ്രീ. രാജു എബ്രഹാം

(എ)ആസ്തിവികസന ഫണ്ട് പദ്ധതിയിലുള്‍പ്പെടുത്തി റാന്നി മണ്ധലത്തില്‍ എത്ര റോഡുകള്‍ പുനരുദ്ധരിക്കുന്നതിനാണ് പത്തനംതിട്ട ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (റോഡുകളും പാലങ്ങളും)മുഖേന എസ്റ്റിമേറ്റുകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ; 
(ബി)എത്ര റോഡുകള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയെന്ന് വ്യക്തമാക്കുമോ; ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദാംശങ്ങള്‍സഹിതം വ്യക്തമാക്കാമോ; 
(സി)2013 നവംബറിനു ശേഷം എത്ര പ്രവൃത്തികളുടെ എസ്റ്റിമേറ്റുകളാണ് ഭരണാനുമതിക്കായി പത്തനംതിട്ടയില്‍ നിന്നും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍(സൌത്ത് സര്‍ക്കിള്‍) വഴി ചീഫ് എഞ്ചിനീയര്‍ക്ക് അയച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രവൃത്തികളുടെ പേര്, എസ്റ്റിമേറ്റ് തുക, ഫയല്‍ നന്പര്‍ ഓരോ ഓഫീസില്‍ നിന്നും മേലാഫീസിലേക്ക് അയച്ച തീയതി എന്നിവസഹിതം വ്യക്തമാക്കാമോ; 
(ഡി)ഈ എസ്റ്റിമേറ്റുകള്‍ ചീഫ് എഞ്ചിനീയറുടെ ആഫീസില്‍ എന്നാണ് ലഭിച്ചതെന്നും ഇതിന്‍മേല്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും വിശദാംശങ്ങള്‍ സഹിതം ലഭ്യമാക്കുമോ?

4579

ആസ്തി വികസന ഫണ്ട് ചെലവഴിക്കുവാനുണ്ടാകുന്ന കാലതാമസം 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)പൊതുമരാമത്ത് വകുപ്പില്‍ ആസ്തി വികസന ഫണ്ട് ചെലവഴിക്കുവാനുണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)പ്രസ്തുത പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് വ്യക്തമാക്കാമോ?

4580

ആലപ്പുഴ ബൈപ്പാസിന്‍റെ നിര്‍മ്മാണം 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ബൈപ്പാസിന്‍റെ നിര്‍മ്മാണം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ; 
(ബി)ബൈപ്പാസിന്‍റെ ടെണ്ടര്‍ നടപടി സംബന്ധിച്ച വിശദാംശം നല്‍കുമോ ; 
(സി)പ്രസ്തുത ബൈപ്പാസിന്‍റെ നിര്‍മ്മാണത്തിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ ; 
(ഡി)ബൈപ്പാസിന്‍റെ നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.