UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5201


മഞ്ചേശ്വരം മണ്ധലത്തില്‍ "സ്മൈല്‍ പദ്ധതി' 


ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)കായിക വകുപ്പിന്‍റെ കീഴിലുള്ള "സ്മൈല്‍ പദ്ധതി' യുടെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; 

(ബി)മഞ്ചേശ്വരം മണ്ധലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം ഏതെങ്കിലും പ്രവൃത്തിക്ക് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

5202


തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിനായുള്ള പദ്ധതി സ്പോര്‍ട്സ് വകുപ്പിനുകീഴില്‍ നടക്കുന്നുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ; 

(സി)ഇതിനായി നിലവില്‍ എത്ര രൂപ വീതം ഏതൊക്കെ ഇനങ്ങളിലാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ; 

(ഡി)ഇതില്‍ എത്ര തുകയുടെ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വിശദമാക്കാമോ ; 

(ഇ)നവീകരണ പ്രവൃത്തി എന്നാരംഭിച്ച് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ ?

5203


നല്ലസിനിമ നിര്‍മ്മിക്കുന്നവര്‍ക്ക് പ്രോത്സാഹനം 

ശ്രീ. കെ. അച്ചുതന്
‍ '' ജോസഫ് വാഴക്കന്
‍ '' ഐ. സി. ബാലകൃഷ്ണന്
‍ '' വി. പി. സജീന്ദ്രന്‍ 

(എ)നല്ല സിനിമ നിര്‍മ്മിക്കുന്നവരേയും പുതിയ തലമുറയിലെ സിനിമാ സംരംഭകരേയും പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇവരുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരി ച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5204


ഡോക്യമെന്‍ററി നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ നടപടി 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ഡോക്യുമെന്‍ററികള്‍ നിര്‍മ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)2013-ല്‍ എത്ര ഡോക്യുമെന്‍ററികള്‍ പുറത്തിറങ്ങിയെന്ന് വ്യക്തമാക്കാമോ?

5205


കെ.എസ്.ആര്‍.ടി.സി.യുടെ അന്തര്‍സംസ്ഥാന സൂപ്പര്‍ ക്ലാസ് സര്‍വ്വീസ് 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി
 ,, ഷാഫി പറന്പില്
‍ ,, വി. റ്റി. ബല്‍റാം

(എ)അയല്‍ സംസ്ഥാനങ്ങളിലേക്ക് സൂപ്പര്‍ ക്ലാസ് സര്‍വ്വീസ് നടത്തുന്നകാര്യം കെ.എസ്.ആര്‍.ടി.സി.യുടെ പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഏതെല്ലാം സംസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ഡി)എന്ന് മുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

5206


കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലും ബസുകളിലും സി.സി.ടി.വി. ഉപയോഗിച്ചുള്ള പരസ്യസംപ്രേക്ഷണം 


 ശ്രീ. പി. സി. വിഷ്ണുനാഥ്
 ,, അന്‍വര്‍ സാദത്ത് 
,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, വി. പി. സജീന്ദ്രന്‍ 

(എ) സംസ്ഥാനത്തെ തിരക്കേറിയ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലും, കെ.എസ്.ആര്‍.ടി.സി. ബസുകളിലും സി.സി.ടി.വി. ഉപയോഗിച്ച് പരസ്യസംപ്രേക്ഷണത്തിനുള്ള സംവിധാനം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ബി) എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) കോര്‍പ്പറേഷന്‍റെ സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇത് എത്രമാത്രം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5207


കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 


ശ്രീ. സി. ദിവാകരന്
‍ ,, കെ. രാജു 
,, ചിറ്റയം ഗോപകുമാര്
‍ ,, വി.ശശി 

കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ? 

5208


കെ.എസ്.ആര്‍.ടി.സി യുടെ പെന്‍ഷന്‍ പദ്ധതി 


ശ്രീ. സി. മോയിന്‍കുട്ടി

(എ)കെ.എസ്.ആര്‍.ടി.സി. യുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി എല്‍.ഐ.സി യെ ഏല്‍പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ഗവണ്‍മെന്‍റുമായി ചേര്‍ന്ന് എന്തെങ്കിലും പദ്ധതി ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഈ സ്ഥാപനത്തിന്‍റെ ഏതൊക്കെ ബാധ്യതകളാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

5209


കെ.ടി.ഡി.എഫ്.സി. യില്‍ നിന്നുള്ള വായ്പ 


ശ്രീ.കെ.കെ. നാരായണന്‍

(എ)കെ.എസ്.ആര്‍.ടി.സി, കെ.ടി.ഡി.എഫ്.സി യില്‍ നിന്ന് എത്ര രൂപ ഏതെല്ലാം ഘട്ടത്തില്‍ ലോണ്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇതിന് ഓരോ ലോണിനും പലിശ എത്ര വീതമാണെന്നും ലോണ്‍ എത്രകാലത്തേക്കാണെന്നും ഓരോ ലോണും അടഞ്ഞുതീരുന്പോള്‍ മൊത്തം എത്ര രൂപയാണ് അടക്കേണ്ടതെന്നും പ്രതേ്യകം പ്രതേ്യകം വിശദമാക്കാമോ ?

5210


കെ.ടി.ഡി.എഫ്.സി. വായ്പ 


ശ്രീ. എ.എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് എത്ര രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളതെന്നും എത്ര ശതമാനമാണ് പലിശ ഈടാക്കുന്നതെന്നും അറിയിക്കുമോ; 

(ബി)പലിശ ഇനത്തില്‍ എത്ര രൂപ കെ.എസ്.ആര്‍.ടി.സി.യില്‍നിന്നും കെ.ടി.ഡി.എഫ്.സി. കൈപ്പറ്റിയെന്ന് വിശദമാക്കുമോ;

(സി)ആകെ വായ്പയുടെ എത്ര ശതമാനമാണ് പലിശയായി കൈപ്പറ്റിയത്; 

(ഡി)കെ.ടി.ഡി.എഫ്.സി.യെക്കാളും കുറഞ്ഞ പലിശ നിരക്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പ എടുക്കാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ?

5211


കെ.എസ്.ആര്‍.ടി.സി. ക്ക് ബാങ്കുകളില്‍ നിന്നും വായ്പ 


ശ്രീ.കെ.കെ. നാരായണന്‍

(എ)കെ.എസ്.ആര്‍.ടി.സി, കെ.ടി.ഡി.എഫ്.സി.-യിലെ ലോണ്‍ മാറ്റി മറ്റേതെങ്കിലും ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നതിന് വേണ്ടി ആലോചിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ; 

(സി)ഇങ്ങനെ ലോണ്‍ എടുക്കുന്നതിന് വേണ്ടി ബാങ്കുകള്‍ക്ക് എന്ത് ഗ്യാരന്‍റിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടുത്താമോ; 

(ഡി)ഓരോ ബാങ്കില്‍ നിന്നും എത്ര രൂപ വീതമാണ് ലോണ്‍ വാങ്ങുന്നതിന് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(ഇ)ഇതിന് വേണ്ടി ബാങ്കിന് എത്ര രൂപ സര്‍വ്വീസ് ചാര്‍ജ്ജിനത്തില്‍ അടക്കേണ്ടിവരുമെന്ന് വിശദമാക്കാമോ ?

5212


കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ നടപടികള്‍ 


ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ ; വിശദാംശം നല്‍കുമോ ; 

(ബി)കെ.എസ്.ആര്‍.ടി.സി. യെ കെ.എസ്.ഇ.ബി മാതൃകയില്‍ കന്പനിയാക്കി മാറ്റി പ്രത്യേക പാക്കേജ് നല്‍കുന്നകാര്യം പരിഗണിക്കുമോ ; 

(സി)ഇതിനുവേണ്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ?

5213


കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ യാത്ര സംബന്ധിച്ച വിവരം 


ശ്രീ. കെ.കെ. നാരായണന്‍

(എ)പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. സംസ്ഥാനത്തില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ എം.ഡി. ഏതുദിവസം മുതലാണ് ഓഫീസില്‍ എത്താത്തത് എന്നും ഈ ദിവസങ്ങളില്‍ എവിടെയായിരുന്നുവെന്നും ഔദ്യോഗികാവശ്യത്തിനാണെങ്കില്‍ ഓരോ സ്ഥലത്തും പോയത് എന്താവശ്യത്തിനാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

5214


ബസ് യാത്രക്കാരില്‍ നിന്ന് സെസ് 


ശ്രീ. കെ. കെ. നാരായണന്‍

(എ)കെ.എസ്.ആര്‍.ടി.സി.യില്‍ ദീര്‍ഘദൂര യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ സെസ് ഏര്‍പ്പെടുത്തുന്നകാര്യം ആലോചിക്കുന്നുണ്ടോ ; എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ ; 

(ബി)ഇപ്രകാരമുള്ള സെസ്സ് പ്രൈവറ്റ് ബസ്സില്‍ ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ; 

(സി)പ്രസ്തുത തുക പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ ക്ഷേമനിധിയില്‍ അടക്കുന്ന കാര്യം പരിഗണിക്കുമോ ; 

(ഡി)കെ.എസ്.ആര്‍.ടി.സി. യില്‍ മാത്രം സെസ്സ് ഏര്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ യാത്ര ചെയ്യാന്‍ മടിക്കുമെന്നും ഇത് പ്രൈവറ്റ് ബസ്സുകാരെ സഹായിക്കുന്ന പദ്ധതിയാകുമെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ?

5215


സ്പെയര്‍പാര്‍ട്സ് വാങ്ങിയതിലെ അഴിമതി 


ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങിയവകയില്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ വന്‍ അഴിമതികള്‍ നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)കോടിക്കണക്കിനു രൂപയുടെ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു;

(സി)കെ.എസ്.ആര്‍.ടി.സി. യെ രക്ഷിക്കാനും ഇത്തരം അഴിമതികള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനും എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

5216


പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് സീറ്റ്ബെല്‍റ്റ് 


ശ്രീ. ജി. സുധാകരന്‍
 ,, പി.റ്റി.എ. റഹീം 
ശ്രീമതി കെ. എസ്. സലീഖ 
ശ്രീ. രാജു എബ്രഹാം

(എ)കാറിന്‍റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ ; ഇതു സംബന്ധമായി ഉണ്ടായിരുന്ന മോട്ടോര്‍ വാഹന ചട്ടവും ഭേദഗതിയും വിശദമാക്കാമോ ; 

(ബി)ഭേദഗതി ചെയ്ത ചട്ടങ്ങളിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; ഇതിനായി ചട്ടത്തില്‍ വിണ്ടും ഭേദഗതി കൊണ്ടുവന്നിട്ടുണ്ടോ; എങ്കില്‍ നിലവില്‍ പ്രാബല്യത്തിലുള്ള നിയമവ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ; 

(സി)കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ മാറ്റം വരുത്തുന്നതിനായി സംസ്ഥാനം സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കുമോ ; ഇപ്പോള്‍ പ്രാബല്യത്തിലുള്ള നിയമം നടപ്പിലാക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്താമോ ?

5217


ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള അധികാര പരിധി 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)രാജ്യത്ത് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഭരണഘടനാ പദവിയിലുള്ളവര്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)എങ്കില്‍ ഭരണഘടനാ പദവിയിലുള്ള എത്രപേര്‍ സംസ്ഥാനത്തുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)അഹര്‍തയില്ലാത്തവര്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?

5218


ഓട്ടോറിക്ഷകളില്‍ ദുരവും തുകയും രേഖപ്പെടുത്തിയ ബില്‍ നല്‍കുന്ന മീറ്റര്‍ സംവിധാനം 


ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്തെ ഓട്ടോറിക്ഷകളില്‍ ദൂരവും തുകയും രേഖപ്പെടുത്തിയ ബില്‍ നല്‍കുന്ന മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ബി)യാത്രക്കാരെ ചൂക്ഷണം ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഇത്തരം സംവിധാനം അടിയന്തിരമായി നടപ്പാക്കുമോ?

5219


ദേശസാല്‍ക്കരണ നടപടികള്‍ 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)സംസ്ഥാനത്തെ പെര്‍മിറ്റ് ദേശസാല്‍ക്കരണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധമായി ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ടോ;

(സി)സ്വകാര്യ, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ തീരുന്ന മുറക്ക് അവ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ; 

(ഡി)ഇക്കാര്യത്തില്‍ ഹൈക്കോടതിയിലെ കേസ്സുകള്‍ കൃത്യമായി നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

5220


സ്വകാര്യ സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളുടെ കാലാവധി 


ശ്രീമതി. പി. അയിഷാ പോറ്റി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്ത എത്ര റൂട്ടുകളിലെ പെര്‍മിറ്റ് സ്വകാര്യമേഖലക്ക് തിരികെ നല്‍കിയിട്ടുണ്ട്; ഏതെല്ലാമാണ് പ്രസ്തുത റൂട്ടുകള്‍; കാരണം വിശദമാക്കുമോ; 

(ബി)സ്വകാര്യ സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളുടെ കാലാവധി തീരുന്ന മുറക്ക് പ്രസ്തുത പെര്‍മിറ്റുകള്‍ ഏറ്റെടുത്ത കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തുന്നതിന് ബഹു.ഹൈക്കോടതി അനുമതി നല്‍കിയിരുന്നോ; 

(സി)പ്രസ്തുത പെര്‍മിറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

5221


സ്വകാര്യ ബസുകളുടെ അനധികൃത സര്‍വ്വീസ് 


ശ്രീ. ആര്‍. രാജേഷ്

(എ)കെ.എസ്.ആര്‍.ടി.സി മാത്രം സര്‍വ്വീസ് നടത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട റൂട്ടുകളില്‍ സ്വകാര്യബസുകള്‍ അനധികൃത സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്കിയിട്ടുണ്ടോ;

(സി)അനധികൃതമായി സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

5222


എം.എല്‍.എ മാരുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ബസ് സര്‍വ്വീസുകള്‍ 


ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എം.എല്‍.എ മാരുടെ നിര്‍ദ്ദേശ പ്രകാരം നിയോജകമണ്ഡലങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മണ്ഡലങ്ങളില്‍ സര്‍വ്വീസുകള്‍ ഇപ്പോഴും തുടരുന്നുണ്ട്; 

(ബി)എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നകാര്യം പരിഗണിക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

5223


കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കെ.എസ്.ആര്‍.ടി.സി ബസ്സ് കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിന്‍റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

5224


കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് പോളിസികള്‍ റദ്ദാക്കാനിടയായ സാഹചര്യം 


ശ്രീമതി പി. അയിഷാ പോറ്റി

(എ)കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശന്പളത്തില്‍നിന്ന് ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്കായി പ്രതിമാസം എത്ര തുക പിടിക്കുന്നുണ്ട്; 

(ബി)പ്രസ്തുത തുക എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്; 

(സി)ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്കായി കെ.എസ്.ആര്‍.ടി.സി. പിടിച്ച പണം സമയബന്ധിതമായി ഇന്‍ഷ്വറന്‍സ് കന്പനികള്‍ക്ക് അടക്കാഞ്ഞതിനാല്‍ കന്പനികള്‍ പോളിസി റദ്ദാക്കി ജീവനക്കാര്‍ക്ക് നോട്ടീസ് അയയ്ക്കാനിടയായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനിടവരുത്തിയ കാരണങ്ങള്‍ വിശദമാക്കുമോ ? 

5225


ജീവനക്കാരുടെ ശന്പളത്തില്‍ നിന്നും ഈടാക്കിയ തുക അടയ്ക്കുന്നതിന് നടപടികള്‍ 


ശ്രീ. സി. കൃഷ്ണന്‍

(എ)എല്‍.ഐ.സി പ്രീമിയം, ധനകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള വായ്പാ തിരിച്ചടവ് മുതലായ ഇനങ്ങളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശന്പളത്തില്‍ നിന്നും ഈടാക്കിയ തുക ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അടക്കാന്‍ ബാക്കിയുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എത്ര മാസത്തെ എത്ര തുക ഏതെല്ലാം സ്ഥാപനങ്ങളിലേയ്ക്ക് അടക്കാന്‍ ബാക്കിയുണ്ടെന്ന് വിശദമാക്കാമോ; 

(സി)ജീവനക്കാരുടെ എല്‍.ഐ.സി. പ്രീമിയം അടക്കാത്തതിനാല്‍ പോളിസി കാലഹരണപ്പെട്ടുപോകുമെന്ന അറിയിപ്പ് ജീവനക്കാര്‍ക്ക് ലഭിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ജീവനക്കാരുടെ ശന്പളത്തില്‍ നിന്നും ഈടാക്കിയ തുക ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അടക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ? 

5226


തന്പാനൂര്‍ ബസ് ടെര്‍മിനലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)കെ.എസ്.ആര്‍.ടി.സി. യുടെ തന്പാനൂര്‍ ബസ് ടെര്‍മിനലിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇത് എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്; ഇതിന്‍റെ നിലവിലെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; 

(ബി)നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ടെര്‍മിനലിന്‍റെ ഉദ്ഘാടനം തിരക്കിട്ട് നടത്തിയതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കരാറെടുത്ത കന്പനി ചട്ടം മറികടന്ന് ജോലികള്‍ സബ് കോണ്‍ട്രാക്ട് നല്‍കിയതായ സംഭവം ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)ടെര്‍മിനലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തുക പുതുക്കുവാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിഗണനയിലുണ്ടോ; 

(ഇ)കോംപ്ലക്സിലെ ഇലക്ട്രിക്കല്‍ റൂം ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണം അശാസ്ത്രീയവും സുരക്ഷയില്ലാതെയുള്ളതുമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

5227


കണ്ടക്ടര്‍ നിയമന ഉത്തരവ് നല്‍കുന്നതിലെ കാലതാമസം 


ശ്രീ. എ. എം. ആരിഫ്

(എ)കെ.എസ്.ആര്‍.ടി.സി. റിസര്‍വ്വ് കണ്ടക്ടര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡഡ്വൈസ് മെമ്മോ അയച്ചിട്ട് 7 മാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എന്തുകൊണ്ട് നിയമന ഉത്തരവ് നല്‍കിയില്ല എന്ന് വിശദമാക്കാമോ; 

(ബി)നിയമന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നിയമന ഉത്തരവ് നല്‍കാത്തതിന് കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

5228


കാലടിയില്‍ നിന്ന് തീര്‍ത്ഥാടന ബസ്സ് സര്‍വ്വീസ് 


ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ഡലത്തിലെ, ആദിശങ്കരന്‍റെ ജന്മസ്ഥലമായ കാലടിയിലെ ശൃംഗേരി മഠത്തില്‍ നിന്ന് മംഗലാപുരത്തിനടുത്ത് ശ്രീ ശങ്കരന്‍ സ്ഥാപിച്ച ഗൃംഗേരി മഠത്തിലേക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ബസ്സ് സര്‍വ്വീസ് ആരംഭിക്കുവാനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി എന്തെന്ന് വ്യക്തമാക്കുമോ?

5229


നാലന്പല ദര്‍ശനത്തിന് തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് 


ശ്രീമതി ഗീതാ ഗോപി

(എ)കര്‍ക്കിടകമാസം 1-ാം തീയതി ആരംഭിക്കുന്ന നാലന്പല ദര്‍ശനത്തിന് തൃശൂര്‍-തൃപ്രയാര്‍ ക്ഷേത്രം വഴി ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സി. സ്പെഷ്യല്‍ ബസുകള്‍ പതിവുപോലെ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഇത്തവണ കൂടുതല്‍ ബസുകള്‍ അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി)കര്‍ക്കിടകം ഒന്നിന് രാവിലെ തൃപ്രയാറില്‍ ക്ഷേത്രത്തിന് മുന്നില്‍നിന്നും ബസ് പുറപ്പെടുന്പോള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമോ?

5230


പി.ടി.പി നഗറിലെ സ്റ്റേബസ് സര്‍വ്വീസ് പുനഃരാരംഭിക്കുന്നതിനുള്ള നടപടി 


ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരത്ത് പി.ടി.പി. നഗറിലേയ്ക്ക് കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. സ്റ്റേബസ് സര്‍വ്വീസ് ഒരു മാസമായി നിര്‍ത്തലാക്കിയത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ; 

(ബി)വളരെയധികം സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരും ആശ്രയിക്കുന്ന പ്രസ്തുത സര്‍വ്വീസ് ഉടന്‍തന്നെ പുനഃരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5231


ആറ്റിങ്ങല്‍, കിളിമാനൂര്‍ ബസ് ഡിപ്പോകളിലെ ഷെഡ്യൂള്‍ റദ്ദാക്കല്‍ 


ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍, കിളിമാനൂര്‍ കെ. എസ്. ആര്‍. ടി. സി ഡിപ്പോകളില്‍ നിന്നും സ്ഥിരമായി ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)പ്രസ്തുത മേഖലയില്‍ ആവശ്യത്തിന് ബസ്സുകള്‍ അനുവദിക്കുന്നതിനും ട്രിപ്പുകള്‍ മുടക്കം കൂടാതെ നടത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

5232


കൊയിലാണ്ടി നിയോജക മണ്ധലത്തിലെ പുതിയ ബസ് സര്‍വ്വീസുകള്‍ 


ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നിന്ന് നിയമസഭാ സാമാജികന്‍ നേരിട്ടും നിയമസഭാ സാമാജികന്‍ മുഖേനയും കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വ്വീസ് നടത്തുന്നതിനും ടി.ടി. സര്‍വീസുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്ര അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടായിരുന്നു; ഏതെല്ലാമായിരുന്നു പ്രസ്തുത അപേക്ഷകള്‍ എന്ന് വെളിപ്പെടുത്താമോ; 

(ബി)പ്രസ്തുത അപേക്ഷകളില്‍ ഓരോന്നിലും സ്വീകരിച്ചിട്ടുള്ള നടപടികളും നടപടികളുടെ ഭാഗമായി എവിടെയെല്ലാം പുതിയ സര്‍വ്വീസ് ആരംഭിച്ചുഎന്നും എവിടെയെല്ലാം പുതിയ ടി.ടി. സ്റ്റോപ്പുകള്‍ ആരംഭിച്ചിട്ടുണ്ട് എന്നതും വിശദമായി വ്യക്തമാക്കാമോ;

5233


കായംകുളം ഡിപ്പോയിലെ പുതിയ സര്‍വ്വീസുകള്‍ 


ശ്രീ. സി.കെ. സദാശിവന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കായംകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നും പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ അവ ഏതൊക്കെയെന്ന് വിശദമാക്കാമോ;

(സി)ഏതെങ്കിലും സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെയെന്നും കാരണമെന്തെന്നും വിശദമാക്കാമോ?

5234


കായംകുളം ഡിപ്പോയിലെ ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മാണം 


ശ്രീ. സി.കെ. സദാശിവന്‍

(എ)കായംകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മിക്കുന്നതിന് നിലവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ; 

(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നേയ്ക്ക് ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

5235


പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് പുതിയ ബസ് 


പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ഈ സാന്പത്തിക വര്‍ഷം കെ.എസ്.ആര്‍.ടി.സി. പുതിയ ബസ്സുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര ബസ്സാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് പുതിയ ബസ്സ് അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര ബസ്സാണ് എന്ന് വ്യക്തമാക്കാമോ?

5236


കായംകുളം ഡിപ്പോയിലെ ഷെഡ്യൂളുകള്‍ 


ശ്രീ. സി. കെ. സദാശിവന്‍

(എ) കെ.എസ്.ആര്‍.ടി.സി. കായംകുളം ഡിപ്പോയില്‍ നിന്നും മുന്‍സര്‍ക്കാരിന്‍റെ കാലത്ത് എത്ര ഷെഡ്യൂളുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു; ഏതെല്ലാം റൂട്ടുകളിലായിരുന്നു; വ്യക്തമാക്കുമോ; 

(ബി) നിലവില്‍ എത്ര ഷെഡ്യൂളുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്; ഇത് ഏതെല്ലാം റൂട്ടുകളിലാണ് എന്ന് വ്യക്തമാക്കുമോ?

5237


കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഷെഡ്യൂളുകള്‍ 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് എത്ര ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്; ഇപ്പോള്‍ നിലവിലുള്ളത് എത്ര ബസുകളാണ്; 

(ബി)നിലവിലുള്ള ഷെഡ്യൂളുകള്‍ പ്രകാരം ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് എത്ര കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമാണ് ആവശ്യമായിട്ടുള്ളത്; ഇപ്പോള്‍ ലഭ്യമായിട്ടുള്ള കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും എത്രയാണ്; ബാക്കിയുള്ളവരെ എപ്പോള്‍ നിയമിക്കും; 

(സി)സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യത ആവശ്യത്തിനില്ലാത്തതും ടയറുകളുടെ കുറവും കാരണം നിരവധി ബസുകള്‍ ഡിപ്പോയില്‍ കട്ടപ്പുറത്താണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

5238


കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലെ ഫെയര്‍സ്റ്റേജിലെ അപാകത 


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍കോട്-ചന്ദ്രഗിരിപ്പാലം-കാഞ്ഞങ്ങാട് ദേശസാത്കൃത റൂട്ടില്‍ കെ. എസ്. ആര്‍. ടി. സി യാത്രയില്‍ എത്ര ഫെയര്‍ സ്റ്റേജുകളാണ് അനുവദിച്ചിട്ടുള്ളത്;

(ബി)29 കിലോമീറ്റര്‍ ദൂരമുളള പ്രസ്തുത റൂട്ടില്‍ രണ്ടര കിലോ മീറ്റര്‍ യാത്ര ചെയ്യുന്പോള്‍ 13 രൂപ വരെ നല്‍കേണ്ടുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)ചേറ്റുകുണ്ടില്‍ നിന്നും ഉദുമയിലേക്ക് 9 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാഞ്ഞങ്ങാടുനിന്നും മേല്‍പ്പറന്പിലേക്കുളള 20 കിലോമീറ്റര്‍ ദൂരത്തിന്‍റെ ചാര്‍ജ്ജായ 18 രൂപ നല്‍കേണ്ട അവസ്ഥ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കെ. എസ്. ആര്‍. ടി. സി നടപടി സ്വീകരിക്കുമോ?

5239


ഗതാഗത വകുപ്പിലെ ജോയിന്‍റ് കമ്മീഷണര്‍/അഡീഷണല്‍ കമ്മീഷണര്‍ തസ്തികയിലെ സ്ഥാനക്കയറ്റം 


ശ്രീ. എസ്. ശര്‍മ്മ

(എ)ഗതാഗത വകുപ്പിലെ ഐ.പി.എസ് കേഡര്‍ തസ്തികയില്‍ നില നിന്നിരുന്ന ജോയിന്‍റ് കമ്മീഷണര്‍/അഡീഷണല്‍ കമ്മീഷണര്‍ തസ്തികയിലേക്ക് വകുപ്പിലെ ഏതെങ്കിലും ഉദേ്യാഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി നിയമിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(ബി)വകുപ്പുതല ശുപാര്‍ശയില്ലാതെ തസ്തിക സൃഷ്ടിക്കുന്നതിനോ, ഉയര്‍ത്തുന്നതിനോ ശുപാര്‍ശ ചെയ്യുവാന്‍ ധനകാര്യ വകുപ്പ് മന്ത്രിക്ക് അധികാരമുണ്ടോ; ഉണ്ടെങ്കില്‍ ഏത് ചട്ട പ്രകാരമാണെന്ന് രേഖാമൂലം വിശദമാക്കാമോ;

5240

പാസഞ്ചര്‍ വെഹിക്കിളുകളില്‍ വാതിലുകള്‍ വേണമെന്ന നിര്‍ദ്ദേശം 


ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന സ്കൂള്‍ ബസ് ഉള്‍പ്പെടെ ഏതെല്ലാം പാസഞ്ചര്‍ വെഹിക്കിളുകളിലാണ് വാതിലുകള്‍ വേണമെന്ന നിര്‍ദ്ദേശങ്ങളും കോടതി വിധികളും നിലവിലുള്ളത്; 

(ബി)ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളില്‍ ഡോറുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ എത്ര തുക ഫൈന്‍ ഇനത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ ഓരോ വര്‍ഷവും ഈടാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ; 

(സി)ഇത്തരത്തില്‍ വാതിലുകള്‍ ഇല്ലാത്ത കാരണത്താല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര അപകടങ്ങള്‍ ഉണ്ടായി; എത്ര പേര്‍ മരണപ്പെട്ടു; എത്രപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളെ കണ്ടെത്താനായി മനുഷ്യാവകാശ കമ്മീഷന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ വകുപ്പിന് നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ; 

(ഇ)ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളെ കണ്ടെത്തി വാതിലുകള്‍ ഘടിപ്പിച്ച ശേഷം സര്‍വ്വീസ് നടത്തിയാല്‍ മതിയെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുമോ; സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

5241


വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ഡ്രൈവര്‍മാരും പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ 


ശ്രീ. രാജു എബ്രഹാം

(എ)കേരളത്തിലെ വിവിധതരം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ഡ്രൈവര്‍മാരും എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് പാലിക്കേണ്ടതെന്ന് ഇനംതിരിച്ച് വിശദമാക്കാമോ; 

(ബി)നാലുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ടാക്സി വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാണോ; 

(സി)ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്പോള്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5242


ടാക്സികള്‍ക്ക് ഫ്രീപെര്‍മിറ്റ്, ഫ്രീടാക്സ് എന്നിവയ്ക്കുള്ള അപേക്ഷ 


ശ്രീ. വി. ശിവന്‍കുട്ടി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര കേരളാ പെര്‍മിറ്റ് ടാക്സി (മോട്ടോര്‍കാബ്)കള്‍ക്ക് തമിഴ്നാട് - കര്‍ണ്ണാടക സംസ്ഥാനങ്ങളിലുടെ ഫ്രീപെര്‍മിറ്റും ഫ്രീടാക്സും അനുവദിച്ചുനല്‍കി എന്നു വ്യക്തമാക്കുമോ; ഇപ്പോഴും ആയതു തുടരുന്നുണ്ടോ; 

(ബി)ഗഘ05ഗ9644 എന്ന മോട്ടോര്‍ കാബിന് രണ്ടുവര്‍ഷത്തിനു മുന്പ് തമിഴ്നാട് സംസ്ഥാനത്തേക്കുള്ള ഫ്രീടാക്സ്, ഫ്രീപെര്‍മിറ്റ് എന്നിവയ്ക്കായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ അപേക്ഷിച്ചിരുന്നുവെങ്കിലും നാളിതുവരെ ആയതു ലഭിക്കാത്തത് എന്തുകൊണ്ടാണന്നു വ്യക്തമാക്കുമോ; 

(സി)ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ടാക്സികള്‍ക്ക് ഫ്രീപെര്‍മിറ്റും ഫ്രീടാക്സും അനുവദിക്കുന്നതില്‍ സീനിയോറിറ്റി പാലിക്കാത്തതു സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

5243


ഓട്ടോറിക്ഷ-ടാക്സി നിരക്കുകള്‍ പുതുക്കല്‍ 


ശ്രീ. എളമരം കരീം

(എ)ഓട്ടോറിക്ഷ-ടാക്സി യാത്രാ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

5244


സ്കുള്‍കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി 


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്തെ പല സ്കുള്‍ ബസ്സുകളും കൂട്ടികള്‍ക്ക് അസ്സഹനീയമായ ബുദ്ധിമുട്ട് ഉണ്ടാക്കികൊണ്ട് കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സ്കുള്‍ ബസ്സുകളിലും മറ്റും നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ കയറ്റികൊണ്ടു പോകാവു എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)സുരക്ഷയോടുകുടിയും സൌകര്യ പ്രദമായും കുട്ടികള്‍ക്ക് സ്കുള്‍ ബസ്സുകളില്‍ യാത്ര ചെയ്യാന്‍ കഴിയുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

5245


പേരാന്പ്രയില്‍ ആര്‍.ടി. ഓഫീസ് അനുവദിക്കാന്‍ നടപടി 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ആര്‍.ടി. ഓഫീസുകള്‍ അനുവദിക്കുന്നതിന്‍റെ മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എവിടെയെങ്കിലും ആര്‍.ടി. ഓഫീസ് അനുവദിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി)പേരാന്പ്ര കേന്ദ്രമാക്കി ഒരു ജോയിന്‍റ് ആര്‍.ടി. ഓഫീസ് അനുവദിക്കുന്നകാര്യം പരിഗണിക്കുമോ?

5246


ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി 


ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ ഗതാഗതവകുപ്പ് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

5247


മുഹമ്മ-മാന്നാനം റൂട്ടില്‍ പുതിയ ബോട്ട്

 
ശ്രീ. പി. തിലോത്തമന്‍

(എ)മുഹമ്മ-മാന്നാനം ബോട്ട് സര്‍വ്വീസ് മുടങ്ങിയിട്ട് എത്ര വര്‍ഷമായി എന്ന് അറിയിക്കുമോ;

(ബി)ജലഗതാഗത വകുപ്പിന്‍റെ എ12 നന്പര്‍ ബോട്ടിനു പകരം പ്രസ്തുത റൂട്ടില്‍ പുതിയ ബോട്ട് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;

(സി)ഈ റൂട്ടില്‍ അടിയന്തിരമായി പുതിയ ബോട്ട് അനുവദിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.