UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5054

ജനമൈത്രി പോലീസ് 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. പി.സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 

(എ)ജനമൈത്രി പോലീസ് സംവിധാനം കൂടുതള്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ജനമൈത്രി പോലീസ് സംവിധാനം എത്രമാത്രം കാര്യക്ഷമമാണെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത സംവിധാനത്തിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഏതൊക്കെ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്?

5055

സിവില്‍ കേസ്സുകളില്‍ പോലീസിന്‍റെ ഇടപെടല്‍

ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, എം. ഹംസ 
,, ബാബു എം. പാലിശ്ശേരി 
,, എ. എം. ആരിഫ്

(എ)സിവില്‍ കേസുകളില്‍ പോലീസ് നിയമവിരുദ്ധമായി ഇടപെടുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; പദവി ദുരുപയോഗം ചെയ്തുവരുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)സിവില്‍ തര്‍ക്കങ്ങളില്‍ പോലീസ് ഇടപെടരുതെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)വസ്തു തര്‍ക്കം, കരാര്‍ തര്‍ക്കം തുടങ്ങിയ സിവില്‍ തര്‍ക്കങ്ങളില്‍, സിവില്‍ കോടതികളുടെ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാതെ പോലീസിന് നേരിട്ട് ഇടപെടാന്‍ അധികാരമുണ്ടോ; ഇതു സംബന്ധിച്ച നിയമവ്യവസ്ഥകള്‍ വിശദമാക്കാമോ?

5056

ആശുപത്രികളില്‍ 24 മണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടം

ശ്രീ. പി. ഉബൈദുള്ള

(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കുര്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള ഉത്തരവിറങ്ങി ഒരു വര്‍ഷമായിട്ടും ആയത് നടപ്പില്‍ വരാത്തതിന്‍റെ കാരണം എന്താണ് എന്ന് വ്യക്തമാക്കുമോ; 

(ബി)മെഡിക്കല്‍ കോളേജുകളില്‍ പോലും പോസ്റ്റുമോര്‍ട്ടത്തിന്‍റെ സമയം ദീര്‍ഘിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രാത്രികാല പോസ്റ്റ്മോര്‍ട്ടം നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

5057

സിസ്റ്റമാറ്റിക് ഹെല്‍ത്ത് അസസ്മെന്‍റ് ഫോര്‍ പോലീസ് പേഴ്സണല്‍ 

ശ്രീ. സി.പി. മുഹമ്മദ് 
,, വി.പി. സജീന്ദ്രന്‍ 
,, എ.റ്റി. ജോര്‍ജ് 
,, ഹൈബി ഈഡന്‍ 

(എ)സംസ്ഥാനത്തെ പോലീസ് സേനയില്‍ സിസ്റ്റമാറ്റിക് ഹെല്‍ത്ത് അസസ്മെന്‍റ് ഫോര്‍ പോലീസ് പേഴ്സണല്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പോലീസ് സേനയുടെ ആരോഗ്യ സംരക്ഷണത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം വകുപ്പുകളും ഏജന്‍സികളുമാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

5058

സിംലെസ് മെഡിക്കല്‍ ഇന്‍റര്‍വെന്‍ഷന്‍ ഫോര്‍ ലൈഫ്കെയര്‍ ആന്‍റ് എമര്‍ജന്‍സി പദ്ധതി 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
'' സണ്ണി ജോസഫ് 
'' എം. എ. വാഹീദ് 
'' ലൂഡി ലൂയിസ് 

(എ)സംസ്ഥാനത്ത് പോലീസ് സേനയില്‍ സിംലെസ് മെഡിക്കല്‍ ഇന്‍റര്‍വെന്‍ഷന്‍ ഫോര്‍ ലൈഫ്കെയര്‍ ആന്‍റ് എമര്‍ജന്‍സി പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 
എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)റോഡ് അപകടമരണങ്ങള്‍ കുറയ്ക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം വകുപ്പുകളും ഏജന്‍സികളുമാണ് പദ്ധതി നടത്തിപ്പിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

5059

കാണാതായ ആണ്‍കുട്ടികള്‍ 

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

(എ)കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തുനിന്നും കാണാതായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജില്ലാതല വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഇപ്രകാരം കാണാതായവരില്‍ നിന്നും എത്ര പേരെ കണ്ടെത്താനായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)നാളിതുവരെയായിട്ടും യാതൊരു വിവരവും ലഭിക്കാത്തവര്‍ എത്രയെന്നു വ്യക്തമാക്കുമോ ?

5060

കന്പ്യൂട്ടര്‍ അധിഷ്ഠിത ഡിജിറ്റൈസ്ഡ് സംവിധാനം

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി. റ്റി. ബല്‍റാം 
,, വി. പി. സജീന്ദ്രന്‍ 
,, എ. റ്റി. ജോര്‍ജ്

(എ)പോലീസ് സ്റ്റേഷനുകളില്‍ കന്പ്യൂട്ടര്‍ അധിഷ്ഠിത ഡിജിറ്റൈസ്ഡ് സംവിധാനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രസ്തുത സംവിധാനം എത്രമാത്രം പ്രയോജനകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ; 

(ഡി)എത്ര പോലീസ് സ്റ്റേഷനുകളില്‍ പ്രസ്തുത സംവിധാനം പ്രവര്‍ത്തിച്ചുവരുന്നുണ്ട്; 

(ഇ)എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രസ്തുത സംവിധാനം നടപ്പിലാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5061

ഇലക്ട്രോണിക് ബീറ്റ് സിസ്റ്റം

ശ്രീ. ജോസഫ് വാഴക്കന്‍ 
'' എം. എ. വാഹീദ് 
'' ഹൈബി ഈഡന്‍ 
'' ഷാഫി പറന്പില്‍

(എ)ആഭ്യന്തര വുകപ്പിന് കീഴില്‍ ഇലക്ട്രോണിക് ബീറ്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇലക്ട്രോണിക് ബീറ്റ് സിസ്റ്റം വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)കുറ്റ കൃത്യങ്ങള്‍ തടയുന്നതിന് പ്രസ്തുത സംവിധാനം എത്ര മാത്രം പ്രയോജനകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ജില്ലകളിലാണ് ഇത് പ്രവര്‍ത്തിച്ച് വരുന്നത്; ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഇ)എല്ലാ ജില്ലകളിലും സിസ്റ്റം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

5062

സിറ്റിസണ്‍സ് ഹെല്‍പ്പ് ഡെസ്ക്

ശ്രീ. ജെയിംസ് മാത്യു

(എ)പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട പോലീസ് സേവനങ്ങള്‍ ഏകജാലകമാക്കുന്ന സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ ; 

(ബി)ഈ പദ്ധതിക്കായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇതുവരെ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ; 

(സി)പദ്ധതിക്കായി ഇതുവരെ ചെലവാക്കിയിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ ; 

(ഡി)പദ്ധതിയുടെ നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ ; 

(ഇ)പദ്ധതി പ്രവര്‍ത്തനസജ്ജമായി പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് എന്ന് സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

5063

മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക സേന 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാനത്തെ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് എത്ര കാലമായി എന്ന് വ്യക്തമാക്കുമോ; 

(ബി)മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സേനയില്‍ എത്ര പേരുണ്ട്; പ്രസ്തുത സേന എത്ര തവണ പ്രസ്തുത മേഖലകളില്‍ പരിശോധന നടത്തിയിട്ടുണ്ട്; ആരെയെങ്കിലും അറസ്റ്റു ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ? 

5064

വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയാസ്വാസ്ഥ്യങ്ങള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
ഡോ. കെ. ടി. ജലീല്‍ 
ശ്രീ. കെ. ദാസന്‍

(എ)വര്‍ഗ്ഗീയാസ്വാസ്ഥ്യങ്ങള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ ഉളവാക്കിയതിന്‍റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വര്‍ഗ്ഗീയ പ്രശ്ന ബാധിത പ്രദേശങ്ങള്‍ ഏതൊക്കെയാണ്; 

(സി)വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാമെന്നതായ അവസ്ഥ ഇതിന് കാരണമായിട്ടുണ്ടെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഇവരുടെ വെല്ലുവിളികള്‍ തടയുന്നതിനും നടപടി സ്വീകരിക്കുമോ; 

(ഡി)മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വര്‍ഗ്ഗീയത തടയാനുള്ള നടപടി സ്വീകരിക്കുമോ?

5065

ഷാഡോ പോലീസ് സംവിധാനം

ശ്രീ.വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)ഷാഡോ പോലീസ് സംവിധാനം എന്നു മുതലാണ് നിലവില്‍ വന്നത്;

(ബി)പ്രസ്തുത വിഭാഗത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)ഒരു ജില്ലയിലെ ഷാഡോ പോലീസ് അംഗസംഖ്യ എത്രയാണ;് ആരുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്;

(ഡി)വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കാന്‍ ഷാഡോ പോലീസിനെ അധികാരപ്പെടുത്തിയിട്ടുണ്ടോ?

5066

പോലീസിന്‍റെ മനുഷ്യാവകാശ സംരക്ഷണ പദ്ധതികള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)പോലീസിന്‍റെ മനുഷ്യാവകാശ സംരക്ഷണപദ്ധതികള്‍ എന്തെല്ലാമാണ്; ഇത് ഫലപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; 

(ബി)പദ്ധതികള്‍ ഓരോന്നിനും ആരാണ് മേല്‍നോട്ടം വഹിക്കുന്നത്; 

(സി)പദ്ധതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന എത്ര പരാതികകളാണ് ലഭിച്ചിട്ടുള്ളത്?

5067

പോലീസ് അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് ലഭ്യമായ പരാതികള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോലീസ് അതിക്രമത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര പരാതികളില്‍ കേസെടുക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു; വ്യക്തമാക്കാമോ; 

(ബി)ഈ കാലയളവില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ?

5068

പോലീസ് സ്റ്റേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രതേ്യക സംവിധാനം 

ശ്രീ. സി.എഫ്. തോമസ് ,, റ്റി.യു. കുരുവിള

(എ)പോലീസ് സ്റ്റേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രതേ്യക സംവിധാനം ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ബി)പോലീസ് സ്റ്റേഷന്‍ നവീകരിച്ച് കൊണ്ടും ലോക്കല്‍ പോലീസിന് ആറുമാസത്തില്‍ ഒരിക്കലെങ്കിലും പ്രതേ്യക ട്രെയിനിംഗും പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ച് ക്വാര്‍ട്ടേഴ്സുകളും ലഭ്യമാക്കിക്കൊണ്ടും കേരള പോലീസിനെ നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

5069

മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണം 

ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ മുഖ്യമന്ത്രിക്കെതിരായോ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായോ അഴിമതി ആരോപണങ്ങളും മറ്റ് ആരോപണങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ആരോപണ വിധേയരായവര്‍ ആരെങ്കിലും കുറ്റക്കാരല്ലെന്ന് തെളിയിച്ചിട്ടുണ്ടോ;

(സി)മന്ത്രിസഭയിലെ ഏതെല്ലാം മന്ത്രിമാര്‍ക്ക് എതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട് എന്ന് വിശദമാക്കുമോ; 

(ഡി)ഈ സര്‍ക്കാരിന്‍റെ ധനമന്ത്രിയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന് വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് ടെലിവിഷന്‍ ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ വന്നാല്‍ സത്യസന്ധത തെളിയിക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ; വിശദമാക്കാമോ; 

(എഫ്)അഴിമതി ആരോപണങ്ങളും മറ്റ് തരത്തിലുള്ള ആരോപണങ്ങളും സംബന്ധിച്ച് ഈ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വിശദമാക്കാമോ?

5070

ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച കേസുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സര്‍ക്കാര്‍ നിലപാടുകളെയും കുറിച്ച് ഫേയ്സ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്‍റെ പേരില്‍ സംസ്ഥാനത്ത് ഇതിനകം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ; 

(ബി)ഇതുമായി ബന്ധപ്പെട്ട് എത്ര സര്‍ക്കാര്‍ ജീവനക്കാരുടെ പേരില്‍ കേസ്സെടുക്കുകയുണ്ടായി; എത്ര ജീവനക്കാരെ സസ്പെന്‍റ് ചെയ്യുകയുണ്ടായി; സസ്പെന്‍റ് ചെയ്യപ്പെട്ട ജീവനക്കാര്‍ ആരൊക്കെയാണ് ?

5071

ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റത്തിന്‍റെ ഭാഗമായി കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നത് ആരംഭിച്ചത് എന്നാണ്; 

(ബി)പ്രസ്തുത പ്രോജക്ടിന്‍റെ നടത്തിപ്പ് കരാര്‍ എത് സ്ഥാപനത്തിനാണ് നല്‍കിയിരിക്കുന്നത്; കരാര്‍ പ്രകാരം പ്രോജക്ട് എന്നാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്; വ്യക്തമാക്കാമോ; 

(സി)കരാര്‍ കാലാവധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയായിട്ടുണ്ടോ; ഏറ്റെടുത്ത കന്പനി പ്രോജക്ടില്‍ നിന്നും പിന്‍മാറിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ഡി)നിലവില്‍ പ്രസ്തുത പ്രോജക്ട് മുടങ്ങിയ സ്ഥിതിയിലാണോ; ഉദ്യോഗസ്ഥര്‍ തന്നെ ഇത് അട്ടിമറിക്കുന്നതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

5072

അന്യസംസ്ഥാന തൊഴിലാളികളുടെ മാവോയിസ്റ്റ് ബന്ധം 

ശ്രീ. ആര്‍. രാജേഷ്

(എ)അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; 

(ബി)ഇവര്‍ മാവോയിസ്റ്റ്-തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെതിരെ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(സി)ഇതുസംബന്ധിച്ച് ജില്ലാതലത്തില്‍ അനേ്വഷണസംഘങ്ങളെ നിയമിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5073

അന്യസംസ്ഥാന തൊഴിലാളികളുടെ അതിക്രമങ്ങള്‍ 

ശ്രീ. പി.റ്റി.എ. റഹീം

(എ)കോഴിക്കോട് കുന്നമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാരന്തൂര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍ തകര്‍ത്തതായി 28.05.2014-ന് ബീരാന്‍ ഹാജി നല്‍കിയ പരാതി അനുസരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; 

(ബി)ഓരോ സ്ഥലത്തും താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പേര് വിവരം പോലീസ് സൂക്ഷിക്കാറൂണ്ടോ ?

5074

സി.സി.ടി.എന്‍.എസ്. സംവിധാനം 

ശ്രീ. പി. ഉബൈദുള്ള

(എ)കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ഏകീകൃത സംവിധാനം എന്ന നിലയില്‍ കേരള പോലീസ് വികസിപ്പിച്ചെടുത്ത സി.സി.ടി.എന്‍.എസ്. സംവിധാനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; 

(ബി)ഏതെല്ലാം ജില്ലകളിലാണിത് നടപ്പാക്കിയിട്ടുള്ളത്;

(സി)പ്രസ്തുത സംവിധാനം വഴി ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ; 

(ഡി)പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?

5075

കാസര്‍ഗോഡ് ജില്ലയിലെ പുതിയ പോലീസ് സ്റ്റേഷനുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ സ്ഥലങ്ങളാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ? 

5076

കൊച്ചിയിലെ സൈബര്‍ ക്രൈം സെന്‍റര്‍

ശ്രീ. സാജു പോള്‍

(എ)2013-14-ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കൊച്ചിയിലെ സൈബര്‍ ക്രൈം സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; 

(ബി)ഇതിനായി എത്ര തുക ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു; ഇതില്‍ എത്ര തുക ഇതുവരെ ചെലവഴിച്ചു ; പ്രസ്തുത തുക ഉപയോഗിച്ച് നടത്തിയ പ്രവൃത്തികള്‍ എന്തെല്ലാം ; വ്യക്തമാക്കാമോ ? 

5077

കോട്ടയം, റീജീയണല്‍ ഫോറന്‍സിക് ലബോറട്ടറി 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)2013-14-ലെ ബഡ്ജറ്റില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോട്ടയത്തെ റീജയണല്‍ ഫോറന്‍സിക് ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; 

(ബി)ഇതിനായി ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നു ; ഇതില്‍ എത്ര തുക ഇതുവരെ വിനിയോഗിച്ചു ; വ്യക്തമാക്കാമോ ?

5078

മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ ക്രമസമാധാനപാലന പ്രവര്‍ത്തനങ്ങളുടെ ഏകോപനം 

ശ്രീ. ജെയിംസ് മാത്യു

സംസ്ഥാനത്തെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ക്രമസമാധാനപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി കേന്ദ്രീകൃത സമിതികള്‍ സ്ഥാപിക്കുമെന്ന 2013-14 വര്‍ഷത്തെ ബഡ്ജറ്റിലെ പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

5079

(ദ+) കാറ്റഗറി സുരക്ഷയുള്ള അന്യസംസ്ഥാന മതനേതാക്കള്‍/ആത്മീയനേതാക്കള്‍ 

ശ്രീ.എ.കെ. ബാലന്‍

(എ)ഇസെഡ് പ്ലസ്സ് (ദ+) കാറ്റഗറി സുരക്ഷയുള്ള അന്യസംസ്ഥാന മതനേതാക്കള്‍/ആത്മീയനേതാക്കള്‍ കേരളം സന്ദര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കേരളം സന്ദര്‍ശിച്ച ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉള്ള മതനേതാക്കള്‍/ആത്മീയനേതാക്കള്‍ ആരെല്ലാമായിരുന്നു; അവരുടെ പേരും വിശദാംശങ്ങളും നല്‍കുമോ; 

(സി)ഇപ്പോള്‍ സംസ്ഥാനത്ത് തങ്ങുന്ന അന്യസംസ്ഥാന മതനേതാക്കള്‍/ആത്മീയനേതാക്കള്‍ ആരെല്ലാമാണ്; 

(ഡി)ഇവരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചിട്ടുണ്ടോ; കേരളത്തില്‍ എവിടെയെല്ലാമാണ് ഇവര്‍ തങ്ങുന്നത്; ആശ്രമങ്ങള്‍ സ്ഥാപിച്ചവര്‍ ആരെങ്കിലുമുണ്ടോ; 

(ഇ)ഇവരില്‍ ആരെല്ലാം സംസ്ഥാനത്ത് ഭൂമി വാങ്ങിയിട്ടുണ്ട്; ഉണ്ടെങ്കില്‍ വിശദാംങ്ങള്‍ നല്‍കുമോ ?

5080

ഫെയര്‍ പ്രാക്ടീസ് കോഡ് നടപ്പാക്കാത്ത ധനകാര്യ സ്ഥാപനങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

(എ)ഫെയര്‍ പ്രാക്ടീസ് കോഡ് നടപ്പാക്കാത്ത ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)റിസര്‍വ്വ് ബാങ്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(സി)ബ്ലേഡ് മാഫിയക്കാരെ തഴച്ച് വളരാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5081

"ഓപ്പറേഷന്‍ കുബേര'യില്‍പ്പെടുത്തി ചാര്‍ജ്ജു ചെയ്ത കേസ്സുകള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)"ഓപ്പറേഷന്‍ കുബേര' യില്‍ പെടുത്തി തൃശ്ശൂര്‍ ജില്ലയില്‍ എത്ര കേസ്സുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വിശദമാക്കാമോ;

(ബി)നാട്ടിക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വിശദമാക്കുമോ; 

(സി)സംസ്ഥാനത്ത് പരസ്യമായും രഹസ്യമായും നിയമാനുസൃതമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയും ബ്ലേഡ് പലിശയ്ക്ക് പണം വായ്പ കൊടുക്കുന്ന വ്യക്തികളെയും വേര്‍തിരിച്ച് പരസ്യ വിജ്ഞാപനം നല്‍കുന്നതിന് പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ പ്രത്യേകമായി നിയോഗിക്കുമോ?

5082

രജിസ്ട്രേഷനില്ലാത്ത ചിട്ടി സ്ഥാപനങ്ങള്‍ 

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ നടന്ന പരിശോധനയില്‍ രജിസ്ട്രേഷനില്ലാത്ത എത്ര ചിട്ടിസ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

(സി)നടപടി സ്വീകരിച്ച ഏതെങ്കിലും സ്ഥാപനം വീണ്ടും അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

5083

പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നം.119/2012-ന്‍റെ എഫ്.ഐ.ആര്‍. ഹൈക്കോടതി റദ്ദ് ചെയ്തത് സംബന്ധിച്ച് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തിരുവന്തപുരം ജില്ലയിലെ മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം. നം. 119/2012-ന്‍റെ എഫ്.ഐ.ആര്‍. ഹൈക്കോടതി റദ്ദ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പൊതു പ്രവര്‍ത്തകനെ അപമാനിക്കാന്‍ ബോധപൂര്‍വ്വം കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ; 

(സി)പ്രസ്തുത വിഷയത്തില്‍ സംസ്ഥാന പോലീസ് കംപ്ലയിന്‍സ് അതോറിറ്റി, ബോധപൂര്‍വ്വം കള്ളക്കേസെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സബ്ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

5084

സി.ബി.ഐ. അന്വേഷണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ 

ശ്രീ. സി. ദിവാകരന്‍

എത്ര പോലീസുകാരാണ് സി.ബി.ഐ. അന്വേഷണം നേരിടുകയോ വിചാരണ കാക്കുകയോ ചെയ്യുന്നത് എന്ന് വ്യക്തമാക്കാമോ?

5085

പോലീസിലെ ഉയര്‍ന്ന ഉദേ്യാഗസ്ഥരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ 

ശ്രീ. രാജു എബ്രഹാം

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാന പോലീസിലെ ഡി.വൈ.എസ്.പി. റാങ്ക് മുതല്‍ മുകളിലേക്കുള്ള എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ എടുത്തിട്ടുണ്ട്; ഇവരുടെ റാങ്ക് തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ; 

(ബി)ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായി നിലവില്‍ ഇപ്പോള്‍ എത്ര ഉന്നത പോലീസ് ഉദേ്യാഗസ്ഥരാണ് കോടതി നടപടികള്‍ നേരിടുന്നത്;

(സി)കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ക്രിമിനല്‍ കേസുകളില്‍ കോടതിയുടെ ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഉന്നത പോലീസ് ഉദേ്യാഗസ്ഥരുടെ എണ്ണം എത്ര; റാങ്കുതിരിച്ച് പട്ടിക ലഭ്യമാക്കാമോ; ഇവര്‍ക്കെതിരെ ഡിപ്പാര്‍ട്ടുമെന്‍റ് തലത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ? 

5086

ക്രിമിനല്‍ കേസ് പ്രതിയായ കെ. എസ്. ശ്രീകുമാറിന് 2011-ല്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച സംഭവം 

ശ്രീ. വി. ശിവന്‍കുട്ടി

ക്രിമിനല്‍ കേസില്‍ പ്രതിയായ കെ. എസ്. ശ്രീകുമാര്‍ എന്ന പോലീസ് ഓഫീസര്‍ക്ക് 2011-ല്‍ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹസേവനത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ സംബന്ധിച്ച് സ്റ്റേറ്റ് പോലീസ് ചീഫ് (എസ്.പി.സി.)ന്‍റെ റിപ്പോര്‍ട്ട് കിട്ടിയോയെന്നും ഇല്ലെങ്കില്‍ എന്നത്തേക്ക് ആയത് ലഭ്യമാകുമെന്നും ടി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

5087

വിദേശ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകേസുകള്‍ 

ശ്രീ.പി.കെ. ബഷീര്‍

(എ)വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകേസുകള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ; 

(സി)ഇത്തരം കേസുകള്‍ അനേ്വഷിയ്ക്കാന്‍ പ്രതേ്യക സംവിധാനം നിലവിലുണ്ടോ; 

(ഡി)ഇത്തരം കേസുകള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5088

ഭൂമി തട്ടിപ്പും വിജിലന്‍സ് അന്വേഷണവും 

ശ്രീ. എ.കെ. ബാലന്‍ 
,, എസ്. രാജേന്ദ്രന്‍ 
,, എസ്. ശര്‍മ്മ 
,, കെ.കെ. നാരായണന്‍ 

(എ)ഭൂമി തട്ടിപ്പ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഭൂമി തട്ടിപ്പുകള്‍ തടയാനും ഇത്തരം കേസുകള്‍ പ്രത്യേകമായി കൈകാര്യം ചെയ്യാനും വിജിലന്‍സില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ; 

(സി)ഭൂമി തട്ടിപ്പ് നടത്തിയ ക്രിമിനലുകള്‍ക്ക് ഏതെല്ലാം കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടെന്ന കാര്യം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; 

(ഡി)ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജിനെ വിജിലന്‍സ് ചോദ്യം ചെയ്ത രീതിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്താന്‍ ഇടയായ സാഹചര്യം എന്തായിരുന്നു; 

(ഇ)പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ഇതിനകം എന്തെല്ലാം കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്; അറസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികള്‍ എത്ര; ആരൊക്കെ; വ്യക്തമാക്കാമോ?

5089

സോളാര്‍ തട്ടിപ്പ് കേസ്

ശ്രീ. എസ്. ശര്‍മ്മ 
'' കെ. കുഞ്ഞിരാമന്‍ (ഉദുമ) 
ശ്രീമതി കെ.കെ. ലതിക 
ശ്രീ. റ്റി.വി. രാജേഷ്.

(എ)സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുടെ സാന്പത്തിക ഉറവിടം സംബന്ധിച്ച് പോലീസ് അനേ്വഷണം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)സരിതക്കെതിരെ ഉണ്ടായിരുന്ന സാന്പത്തിക തട്ടിപ്പുകേസുകളില്‍ ഇതിനകം പണം നല്‍കി തീര്‍ത്തവ എത്രയാണ്. മൊത്തം എന്തു തുകയ്ക്കുള്ള കേസുകള്‍ തീര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ; 

(സി)കേസുകള്‍ ഒതുക്കി തീര്‍പ്പാക്കാന്‍ പണം ലഭിച്ച സ്രോതസ്സുകള്‍ ഏതൊക്കെയാണ് ; വിശദമാക്കുമോ ;

(ഡി)സോളാറുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചതും അല്ലാത്തതുമായ തട്ടിപ്പുകള്‍ സരിത നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

5090

ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ഒളിവില്‍ പോയ കുടുംബം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ബ്ലേഡ് മാഫിയയുടെ ഭീഷണിയെതുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ പെരിയ കുണിയയിലെ ശ്രീമതി ആയിഷയുടെ കുടുംബം ഒരു വര്‍ഷമായിട്ട് ഒളിവില്‍ കഴിയുന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇവര്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാനുള്ള സംരക്ഷണവും ഇതു സംബന്ധിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(സി)ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ടി വന്ന ശ്രീമതി അയിഷ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 5-ന് വകുപ്പ് മന്ത്രിക്ക് രേഖാമൂലം നല്‍കിയ പരാതിയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നുവോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.