റോഡില്‍
പൊതുമരാമത്ത് വകുപ്പിന്റെ
അനുവാദമില്ലാതെ നടത്തുന്ന
പ്രവൃത്തികള്‍
4172.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യു
ഡി റോഡില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
അനുവാദമില്ലാതെ
കെ.എസ്.ഇ.ബി, വാട്ടര്‍
അതോറിറ്റി,
ബി.എസ്.എന്‍.എല്‍
തുടങ്ങിയവ പോസ്റ്റ്,
പൈപ്പ് ലൈന്‍
കേബിളുകള്‍ തുടങ്ങിയവ
സ്ഥാപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് മുമ്പ്
വകുപ്പുകള്‍ തമ്മില്‍
ആലോചിച്ച്
തീരുമാനമെടുക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
അനുവാദമില്ലാതെ
നടത്തുന്ന ഇത്തരം
പ്രവര്‍ത്തികള്‍ മൂലം
നിര്‍മ്മാണ
പ്രവൃത്തികള്ക്കുണ്ടാകുന്ന
കാലതാമസവും
വകുപ്പിനുണ്ടാകുന്ന
നഷ്ടവും പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടി - ആനമല റോഡ്
4173.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിളളി-വാഴച്ചാല്‍-മലക്കപ്പാറ
ടൂറിസ്റ്റുകേന്ദ്രങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടുളള
അന്തര്‍ സംസ്ഥാന
ടൂറിസ്റ്റു പാതയായ
ചാലക്കുടി - ആനമല
റോഡിന്റെ അവസാന 10 KM
ഭാഗം ബി. എം & ബി.
സീ ടാറിംഗ് നടത്തി
നവീകരിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇതിന്റെ
നിര്‍മ്മാണം
ആരംഭിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
റോഡിന്റെ
നവീകരണത്തിനായി
അനുവദിച്ച 30 കോടി
രൂപയുടെ
പ്രവൃത്തികളില്‍
ഉള്‍പ്പെട്ടിരുന്ന സൈഡ്
പ്രൊട്ടക്ഷന്‍
പ്രവൃത്തികള്‍
ഉള്‍പ്പെടെയുളള ബാക്കി
വര്‍ക്കുകളില്‍ നിന്നും
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനെ
ഒഴിവാക്കിയ
സാഹചര്യത്തില്‍,
പ്രസ്തുത നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വെള്ളൂര്‍-പാടിയോട്ടുചാല്‍ -
പുളിങ്ങോം റോഡ്
4174.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
വെള്ളൂര്‍-പാടിയോട്ടുചാല്‍
- പുളിങ്ങോം റോഡ്
മെക്കാഡം ടാറിംഗ്
നടത്തുന്നതിനുവേണ്ടിയുള്ള
പ്രൊപ്പോസലിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ ;
(ബി)
റോഡ് ഏതെങ്കിലും
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അഭിവൃദ്ധിപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
ഇരിക്കൂര്‍-ബ്ലാത്തൂര്‍
റോഡിന്റെ അറ്റകുറ്റപ്പണികള്‍
4175.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഇരിക്കൂര്‍-ബ്ലാത്തൂര്‍
റോഡിന്റെ അടിയന്തര
അറ്റകുറ്റപ്പണികള്‍ക്ക്
അനുമതിക്കായുള്ള
എസ്റ്റിമേറ്റ് ചീഫ്
എഞ്ചിനീയര്‍ക്ക്
സമര്‍പ്പിക്കുകയുണ്ടായോ
;
(ബി)
എസ്റ്റിമേറ്റിന്
ഭരണാനുമതി നല്കുവാന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
സെന്‍ട്രല്‍ റോഡ് ഫണ്ട്
പദ്ധതി
4176.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്‍ട്രല്‍
റോഡ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആലപ്പുഴ
ജില്ലയില്‍ ഏതൊക്കെ
റോഡുകളുടെ നവീകരണമാണ്
നടന്നുവരുന്നത്;
(ബി)
കായംകുളം
മണ്ഡലത്തില്‍ സി
.ആർ.എഫ് -ല്‍
ഉള്‍പ്പെടുത്തി
ഏറ്റെടുക്കുന്നതിന്
ലഭിച്ച അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
അഞ്ചരക്കണ്ടി - ചാലോട് റോഡ്
4177.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
- ഇരിക്കൂര്‍ റോഡില്‍
അഞ്ചരക്കണ്ടി - ചാലോട്
വരെയുള്ള റോഡ്
നിര്‍മ്മാണത്തിന്
നബാര്‍ഡ്
ധനസഹായത്തിനുള്ള
എസ്റ്റിമേറ്റ് ചീഫ്
എഞ്ചിനീയര്‍ ഓഫീസില്‍
നിന്നും
ഗവണ്മെന്റിലേക്ക്
സമര്‍പ്പിക്കുകയുണ്ടായോ?
(ബി)
ഗവണ്മെന്റില്
സമര്‍പ്പിച്ച പ്രസ്തുത
എസ്റ്റിമേറ്റ്
നബാര്‍ഡിന്
സമര്‍പ്പിക്കുകയുണ്ടായോ
; നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത് വകുപ്പിന്റെ
വരവ് ചെലവ് കണക്കുകൾ
4178.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത്
വകുപ്പിനു ലഭിച്ച
തുകയും ചെലവഴിച്ച
തുകയും സംബന്ധിച്ച
വര്‍ഷം തിരിച്ചുള്ള
സ്റ്റേറ്റ്മെന്റ്
നല്‍കുമോ;ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
2014-15
വര്‍ഷം മാത്രം
കരാറുകാര്‍ക്ക്
നല്‍കാനുള്ള തുക
എത്രയെന്ന്
വിശദമാക്കുമോ;
(സി)
PWD-മുഖേന
പ്രവത്തി
പൂര്‍ത്തിയാക്കിയ MLA
കള്‍ക്കുള്ള ആസ്തി
വികസന പദ്ധതിയുടെ
ഭാഗമായുള്ള എത്ര ലക്ഷം
രൂപയുടെ
പ്രവൃത്തികള്‍ക്ക് തുക
മാറി ന്ലകാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശ
ംനല്കാമോ;
(ഡി)
കോങ്ങാട്
മണ്ഡലത്തില്‍ ഇപ്രകാരം
ADS ല്‍ പെട്ട എത്ര
വര്‍ക്കുകള്‍ക്ക് തുക
മാറി
നല്കാത്തതായിട്ടുണ്ട്;വിശദവിവരം
നല്‍കുമോ?
പൊതുമരാമത്ത് പ്രവൃത്തികളുടെ
ഗുണനിലവാര പരിശോധനയ്ക്കുള്ള
കര്‍മ്മ പദ്ധതികള്‍
4179.
ശ്രീ.പി.എ.മാധവന്
,,
എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍ വിവിധ
തലങ്ങളിലുള്ള ഗുണനിലവാര
പരിശോധനയ്ക്ക് കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ഗുണനിലവാര പരിശോധന
സംബന്ധിച്ച നിബന്ധനകള്‍
വിശദമാക്കാമോ ;
(സി)
പൊതുമരാമത്ത്
പ്രവൃത്തികള്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
നിലവാരത്തിലല്ല
നടത്തിയത് എന്ന്
തെളിഞ്ഞാല്‍
കരാറുകാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
ഇത്
സംബന്ധിച്ച് ക്വാളിറ്റി
മാന്വല്‍
പ്രസിദ്ധീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
റോഡ്
വീതി കൂട്ടാന്‍ നടപടി
4180.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന നാഷണല്‍
ഹൈവേയിലെ പരിയാരം
മെഡിക്കല്‍ കോളേജിനും
അലൈക്യം പാലത്തിനും
ഇടയിലുള്ള സ്ഥലത്ത്
ഇടയ്ക്കിടെ
ഉണ്ടായിക്കൊണ്ടിരിക്കുന്ന
അപകടങ്ങള്‍
കണക്കിലെടുത്ത്,
എന്തൊക്കെ നടപടികളാണ്
റോഡ്
വീതികൂട്ടുന്നതിനും ബസ്
ബേ
നിര്‍മ്മിക്കുന്നതിനുമായി
പൊതുമരാമത്ത് വകുപ്പ്
നാഷണല്‍ ഹൈവേ വിഭാഗം
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
റോഡ്
സേഫ്റ്റിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
റോഡ്,
കെട്ടിട വിഭാഗങ്ങള്‍ക്കായി
അനുവദിച്ച തുക
4181.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
പൊതുമരാമത്ത് വകുപ്പ്
റോഡ് (ആര്&ബി)
കെട്ടിടങ്ങള്‍
(Buildings)
വിഭാഗങ്ങള്‍ക്കായി എത്ര
തുക വീതം ബഡ്ജറ്റില്‍
വകയിരുത്തിയെന്നും
ബഡ്ജറ്റില്‍ അനുവദിച്ച
തുകയില്‍ നിന്നും
അധികമായി തുക
ചെലവഴിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്നും
എങ്കില്‍ അധികമായി എത്ര
തുകയ്ക്കാണ് ഭരണാനുമതി
നല്‍കിയതെന്നും
വെളിപ്പെടുത്തുമോ;
(ബി)
അനുവദിച്ച തുകയില്‍
നിന്നും അധികമായി
തുകയ്ക്ക് ഭരണാനുമതി
നല്കിയിട്ടുണ്ടെങ്കില്
അനുവദിച്ച തുക ഡിവിഷന്
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ബഡ്ജറ്റില്‍
നിന്നും അനുവദിച്ച
തുകയില്‍ നിന്നും
അധികരിച്ച തുകയില്‍
ഭരണാനുമതി
നല്കിയിട്ടുണ്ടെങ്കില്
പ്രസ്തുത പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ ഏതെല്ലാം
ജോലികള്‍ ഏതെല്ലാം
ഡിവിഷനുകളിലാണ്
ആരംഭിച്ചതെന്നും
വ്യക്തമാക്കുമോ?
റോഡ്
നവീകരണം
4182.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
നവീകരണത്തിനും
നിര്‍മ്മാണത്തിനുമായി
ബന്ധപ്പെട്ട വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ച്
പ്രവൃത്തികള്‍
നടത്തുവാന്‍ ഒരു സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
ഇതിനായി
ഒരു പ്രത്യേക
ഏജന്‍സിക്ക് രൂപം
നല്‍കാമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
അധികാരങ്ങളാണ് പ്രസ്തുത
ഏജന്‍സിക്ക് നല്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
വിവിധ
വകുപ്പുകളെ
ഏകോപിപ്പിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഏജന്‍സികളുടെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്താൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ലൈറ്റ്
മെട്രോ പദ്ധതികള്‍
T 4183.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് നഗരങ്ങളില്‍
പ്രഖ്യാപിച്ച ലൈറ്റ്
മെട്രോ പദ്ധതികള്‍
അനിശ്ചിതത്വത്തിലായിരിക്കുന്നതിന്റെ
കാരണം
വെളിപ്പെടുത്താമോ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സംയുക്ത
സംരംഭമായിട്ടാണോ ലൈറ്റ്
മെട്രോ പദ്ധതികള്‍
നടപ്പാക്കാനുദ്ദേശിക്കുന്നത്;എങ്കില്‍
അതിനായി
സ്വീകരിക്കപ്പെട്ട
നടപടികള്‍
വിശദമാക്കാമോ;
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്
മുഖ്യമന്ത്രി അയച്ച
കത്തിലെ ആവശ്യം
എന്തായിരുന്നു;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
നടപ്പിലാക്കിയാല്‍
മതിയെന്ന് സംസ്ഥാന
ആസൂത്രണ ബോര്‍ഡ്
അറിയിച്ചിട്ടുണ്ടോ; ഇത്
സര്‍ക്കാരിന്റെ അറിവോടു
കൂടിയാണോ;
വ്യക്തമാക്കാമോ;
(ഡി)
മോണോ
റെയില്‍ പദ്ധതി
ഉപേക്ഷിച്ചതിന്റെ കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ ;ലൈറ്റ്
മെട്രോ പദ്ധതി
നിര്‍ദ്ദേശം
ഇരുനഗരസഭകളുമായും
ബന്ധപ്പെട്ട
ജനപ്രതിനിധികളുമായും
ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
അരൂര്‍
മണ്ഡലത്തിലെ പാലങ്ങളുടെ
നിര്‍മാണം
4184.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ എരമല്ലൂര്‍
- കുടപുറം പാലം, അഞ്ചു
തുരുത്ത്
ദ്വീപിലേക്കുളള പാലം,
പി.എസ്.- കുടത്തുഫെറി
പാലം, കെല്‍ട്രോണ്‍
ഫെറി - കുമ്പളങ്ങി
പാലം, വാക്കയില്‍ പാലം
എന്നിവയുടെ
നിര്‍മ്മാണത്തിനു
വേണ്ടിയുളള നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;ഓരോന്നും
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെ
നിര്‍മ്മാണ നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ബഹുനില
പാര്‍ക്കിംഗ് സംവിധാനം
4185.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
വാഹനങ്ങള്‍ക്ക് ബഹുനില
പാര്‍ക്കിംഗ് സംവിധാനം
നിര്‍മ്മിക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ് പദ്ധതി
നടപ്പാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
നാഷണല്‍
ഹൈവേ റീജിയണല്‍ ഓഫീസുകള്‍
4186.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഹൈവേകളുടെ വീതി
കൂട്ടലുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിച്ചിരുന്ന
റീജിയണല്‍ ഓഫീസുകള്‍
പൂട്ടാന്‍ കേന്ദ്ര
റോഡ് ഗതാഗത മന്ത്രാലയം
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
നിലപാട് വിശദമാക്കുമോ?
താനൂര്‍
നിയോജക മണ്ഡലത്തിലെ
തലക്കടത്തൂര്‍ നവീകരണം
4187.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
തലക്കടത്തൂര്‍
നവീകരണത്തിനായി റോഡ്
വീതി കൂട്ടുന്നതിന്
സ്ഥലമുടമകള്‍
സൗജന്യമായി സ്ഥലം
വിട്ടുനല്‍കാന്‍
സന്നദ്ധത പ്രകടിപ്പിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത് റോഡ് വീതി
കൂട്ടി ടൗണ്‍
നവീകരിക്കുന്നതിന്
ആവശ്യമായ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചിറങ്ങര
റെയില്‍വേ ക്രോസിംഗില്‍
മേല്‍പ്പാലം
4188.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട,
ചിറങ്ങര റെയില്‍വേ
ക്രോസിംഗില്‍
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(സി)
നിര്‍മ്മാണം
ഉടന്‍
ആരംഭിയ്ക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കായംകുളം
പി .ഡബ്ലു .ഡി റെസ്റ്റ് ഹൗസ്
4189.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
പി.ഡബ്ലു .ഡി റെസ്റ്റ്
ഹൗസ് നവീകരിക്കുന്നതിന്
സമയബന്ധിതമായ നടപടി
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
റെസ്റ്റ് ഹൗസിൽ
ആത്യാധുനിക
സൗകര്യങ്ങളോടു കൂടിയ
കെട്ടിട സമുച്ചയം
നിർമ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
റോഡിന്റെ
ഗുണമേന്മ ഉറപ്പ്
വരുത്തുന്നതിനുള്ള നടപടികള്‍
4190.
ശ്രീ.കെ.മുരളീധരന്
,,
വര്‍ക്കല കഹാര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
ശൃംഖലയുടെ ഗുണമേന്മ
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
പ്രത്യേക കര്‍മ്മ
പദ്ധതി
തയ്യാറാക്കുന്നകാര്യം
ആലോചിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എത്ര
കിലോമീറ്റര്‍ റോഡാണ്
ഇൗ ശൃംഖലയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കായംകുളം
കോയിക്കല്‍പ്പടി പാലത്തിന്റെ
പുനർനിർമ്മാണം
T 4191.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
കരിപ്പുഴ
കനാലിനുകുറുകെയുള്ള
കോയിക്കല്‍പ്പടി പാലം
ജീര്‍ണ്ണാവസ്ഥയിലായി
അപകട ഭീഷണിയില്‍
നില്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത് പരിശോധിച്ച് പുതിയ
പാലം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
തുറവൂര്‍
നേരേകടവ് - മാക്കേക്കടവ് പാലം
നിര്‍മ്മാണം
4192.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍-മേത്തല,
വൈക്കം
എം.എല്‍.എ.മാര്‍ക്ക്
അനുവദിച്ച മിഷൻ 2010
ഫണ്ട് ഉപയോഗിചുള്ള
തുറവൂര്‍- പമ്പാപാതയിലെ
നേരേകടവ് -
മാക്കേക്കടവ്
പാലത്തിന്റെ പ്രാരംഭ
നിര്‍മ്മാണ
പ്രവ്രത്തനങ്ങള്‍,
(സോയിൽ ടെസ്റ്റ്
ഉള്‍പ്പെടെ ) ഡിസൈൻ
,എസ്റ്റിമേറ്റ്
തുടങ്ങിയ നടപടികള്‍
എന്നാണ് ആരംഭിച്ചത്;
(ബി)
ഡി
.പി . ആർ എന്നാണ്
തയ്യാറാക്കിയത്;ഏത്
ഏജന്‍സിയാണ് ഇത്
നിര്‍വ്വഹിച്ചത്;പാലത്തിന്റെ
നിര്‍മ്മാണം എന്ന്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പാലത്തിന്റെ എ .എസ്
കാലാവധി എന്നുവരെയാണ്
ഉളളത്;
അങ്കമാലി
വെമ്പൂരം പാലം പുനര്‍
നിർമ്മാണം
T 4193.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മലയാററൂരില് നിന്നും
വേങ്ങൂരിലേക്ക് 2
വര്‍ഷങ്ങള്‍ക്ക് മുമ്പ്
നിര്‍മ്മിച്ചതും കഴിഞ്ഞ
കാലവര്‍ഷകെടുതിയില്‍
തകര്‍ന്നതുമായ വെമ്പൂരം
പാലം പുനര്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ?
മലപ്പുറം
എടപ്പാള്‍ നീലിയാട് റോഡ്
റബ്ബറൈസ് ചെയ്യുന്നത്
4194.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ എടപ്പാള്‍
നീലിയാട് റോഡ്
റബ്ബറൈസ്
ചെയ്യുന്നകാര്യം
പരിഗണനയിലുണ്ടോ ;
(ബി)
എങ്കിൽ
നടപടി ഏതുഘട്ടംവരെയായി
എന്ന് വ്യക്തമാക്കുമോ
?
എറണാകുളം
ജില്ലയിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
4195.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എറണാകുളം ജില്ലയില്‍
പൊതുമരാമത്ത് വകുപ്പ്
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ പേരും
തീയതിയും അടങ്കല്‍
തുകയും നിയോജകമണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
എന്നാണ് തുക
അനുവദിച്ചതെന്നും അവ
എന്നാണ്
പൂര്‍ത്തീകരിച്ചതെന്നും
വ്യക്തമാക്കാമോ ?
മരാമത്ത്
ജോലികളുടെ ഗുണനിലവാര
പരിശോധന
4196.
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
ജോലികളുടെ ഗുണനിലവാരം
പരിശോധിച്ച്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഗുണനിലവാര പരിശോധനാ
ലാബുകളില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
എവിടെയല്ലാമാണ്
ഇത്തരം ലാബുകള്‍
പ്രവര്‍ത്തിച്ച്
വരുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പരിശോധനകള്‍ കൊണ്ട്
എന്തെല്ലാം നേട്ടങ്ങള്‍
ഉണ്ടായിട്ടുണ്ട് ?
നബാര്‍ഡ്
ധനസഹായത്തോടെ റോഡുകളുടെയും
പാലങ്ങളുടെയും നിര്‍മ്മാണം
4197.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെയും
പാലങ്ങളുടെയും
നിര്‍മ്മാണത്തിന്
നബാര്‍ഡ് ധനസഹായത്തിനു
വേണ്ടി നടപ്പു വര്‍ഷം
കേന്ദ്ര സര്‍ക്കാരിന്
ശുപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത ശുപാര്‍ശയില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
പാലങ്ങളും റോഡുകളും
ഏതെല്ലാമെന്നും ഇതിന്റെ
അടങ്കല്‍ തുക
എത്രയെന്നും
വിശദമാക്കാമോ ?
അങ്കമാലി
മുക്കന്നൂര്‍-ഏഴാറ്റുമുഖം
റോഡ്
4198.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലിയില്‍
ദേശീയപാതയില്‍
കരയാംപറമ്പ് കവലയില്‍
വന്നുചേരുന്ന
മുക്കന്നൂര്‍-ഏഴാറ്റുമുഖം
റോഡ് ഉയര്‍ത്തി
സ്ഥലത്തെ അപാകതകള്‍
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഈ
മേഖലയിലെ
വര്‍ദ്ധിച്ചുവരുന്ന
അപകടങ്ങള്‍
കണക്കിലെടുത്ത് ഈ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കാന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പോലീസിലെ
മിനിസ്റ്റീരിയല്‍ സ്റ്റാഫിന്
ക്വാര്‍ട്ടേഴ്സ്
അനുവദിക്കുന്നത്
4199.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പോലീസിലെ
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
അനുവദിക്കുന്ന
ക്വാര്‍ട്ടേഴ്സ്
അനുവദിക്കാറുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഇത്തരത്തില്‍
ക്വാര്‍ട്ടേഴ്സ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(സി)
13-6-2013-ലെ
ജി.ഒ. (എം,എസ്.)
നമ്പര്‍ 149/13/Home
പ്രകാരം പ്രസ്തുത
ജീവനക്കാര്‍ക്ക്
തലസ്ഥാനത്തെ പോലീസ്
ക്വാര്‍ട്ടേഴ്സില്‍
നിശ്ചിത
ക്വാട്ടേഴ്സുകള്‍
സംവരണം ചെയ്തിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ ?
നബാര്‍ഡ്-ആര്.ഐ.ഡി.എഫ്
ല്‍ ഉള്‍പ്പെടുത്തി അനുമതി
ലഭ്യമാക്കിയ ജോലികള്‍
4200.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
മുഖേന ആര്.ഐ.ഡി.എഫ്
ല്‍ ഉള്‍പ്പെടുത്തി ഇൗ
സര്‍ക്കാര്‍ വന്നശേഷം
എത്ര വര്‍ക്കുകള്‍ക്ക്
അനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
തുക ഉള്‍പ്പെടെ
വര്‍ക്കുകളുടെ
വിശദവിവരം ജില്ല
തിരിച്ച് നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍ ഇപ്രകാരം
ഏതെങ്കിലും പ്രോജക്ട്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
റോഡുകളുടെ
വികസനം
4201.
ശ്രീ.എസ്.ശർമ്മ
,,
വി.ശിവന്‍കുട്ടി
,,
ബാബു എം. പാലിശ്ശേരി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെ
വികസനത്തിനായി നിക്ഷേപ
സംഗമം സംഘടിപ്പി
ച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
റോഡുകളുടെ
നിര്‍മ്മാണത്തിനും
വികസനത്തിനും സ്വകാര്യ
മേഖലയെ അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അടിസ്ഥാന
മേഖലയുടെ
സ്വകാര്യവല്‍ക്കരണം
പൊതുജനത്തിന് കടുത്ത
ആഘാതമാകുന്നുണ്ടോ;
(ഡി)
സാമ്പത്തിക
പ്രതിസന്ധിയിലായിരിക്കുന്ന
ചെറുകിട കരാറുകാരെ
ഒഴിവാക്കി വന്‍
നിര്‍മ്മാണ കമ്പനികളെ
നിര്‍മ്മാണപ്രവര്‍ത്തനം
ഏര്പ്പിക്കാനാണോ
ഉദ്ദേശിക്കുന്നത്;
(ഇ)
ഇത്തരത്തില്‍
നിര്‍മ്മിക്കപ്പെടുന്ന
റോഡുകള്‍ക്ക് ടോള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ചാലക്കുടി
ചിറങ്ങര റെയില്‍വേ
മേല്‍പ്പാലം
T 4202.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചിറങ്ങര റെയില്‍വേ
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
നിര്‍മ്മാണ നടപടികള്‍
ഏതു ഘട്ടത്തിലാണെന്നും;
എന്നത്തേക്ക്
നിര്‍മ്മാണം
പൂർത്തികരിക്കുവാൻ
സാധിക്കും എന്നും
അറിയിക്കാമോ?
മാന്നാര്‍
സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
4203.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാന്നാര്‍
സിവില്‍ സ്റ്റേഷന്
നിര്‍മ്മാണ
പ്രവര്‍ത്തികളുടെ
പുരോഗതി
വിശദമാക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ഭരണ/സാങ്കേതിക അനുമതി
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
കാലതാമസം
ഒഴിവാക്കി നിര്‍മ്മാണ
പ്രവൃത്തികള്‍ യഥാസമയം
പൂര്‍ത്തീകരിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദീകരിക്കുമോ?
നന്തിക്കര
മാപ്രാണം റയില്‍വേ
ഓവര്‍ബ്രിഡ്ജ്
4204.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തില്‍ നന്തിക്കര
മാപ്രാണം റോഡിലുള്ള
റെയില്‍വേ ഗേറ്റില്‍
നന്തിക്കര റയില്‍വേ
ഓവര്‍ബ്രിഡ്ജ് വേണമെന്ന
നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
വേങ്ങൂര്‍
നായത്തോട്- എയര്‍
പോര്ട്ട്റോഡിന്റെ രണ്ടാംഘട്ട
വികസനം
T 4205.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
അന്താരാഷ്ട്ര
വിമാനത്താവളത്തിന്
സമീപമുള്ള നഗരമായ
അങ്കമാലിയില്‍
നിന്നുള്ള
പ്രധാനപ്പെട്ടതും
തിരക്കേറിയതുമായ എം.സി.
റോഡില്‍ നിന്ന്
എയര്‍പ്പോര്‍ട്ടിലേക്കുള്ള
വേങ്ങൂര്‍ നായത്തോട്-
എയര്‍
പോര്ട്ട്റോഡിന്റെ
രണ്ടാംഘട്ട വികസനത്തിന്
നടപടികള്‍
സ്വീകരിക്കുമോ?
കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
പാലങ്ങളുടെ നിര്‍മ്മാണം
4206.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
പുതിയ പാലങ്ങളുടെ
നിര്‍മ്മാണത്തിനു
മുന്നോടിയായി മണ്ണ്
പരിശോധന
പൂര്‍ത്തിയാക്കിയ പാലം
നിര്‍മ്മാണ പദ്ധതികളുടെ
പേരുവിവരം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങളുടെ ഡിസൈന്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
ഡിസൈന്‍
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍
എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
വല്ലച്ചിറ-പറപ്പൂക്കര
പാലക്കടവ് പാലം
4207.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലച്ചിറ-പറപ്പൂക്കര
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
പാലക്കടവ് പാലം
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
പുരോഗതി
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
വില്ലേജ് ഓഫീസ് - നാഷണല്‍
ഹൈവേ റോഡ്
4208.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നഗരസഭയിലെ വില്ലേജ്
ഓഫീസ് - നാഷണല്‍ ഹൈവേ
റോഡ് വീതി
കൂട്ടുന്നതുമായി
ബന്ധപ്പെട്ടു നഗരസഭാ
ചെയര്മാന്
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് ഫയലുകളുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
റോഡ് വീതി
കൂട്ടുന്നതിന്റെ
ഭാഗമായി പി.ഡബ്ല്യു.ഡി
അസിസ്റ്റന്റ്
എക്സിക്യുട്ടീവ്
എഞ്ചിനീയറുടെ
ക്വാര്‍ട്ടേഴ്സിന്റെ
ചുറ്റുമതില്‍ പൊളിച്ചു
നീക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പുതുക്കാട്
റയില്‍വേ ഓവര്‍ ബ്രിഡ്ജ്
4209.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തില്‍
പുതുക്കാട് റയില്‍വേ
ഗേറ്റില്‍ ഒരു റയില്‍വേ
ഓവര്‍ ബ്രിഡ്ജ്
വേണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കാമോ ?
റോഡുകളില്‍
സ്ഥാപിച്ച ഹംപുകള്‍
4210.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളില്‍ ഹംപുകള്‍
സ്ഥാപിക്കുന്നതിന്
എതിരായി എന്തെങ്കിലും
കോടതി വിധികള്‍
ഉണ്ടായിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
കോടതി വിധി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(സി)
കോടതി
വിധി വന്നതിനുശേഷം
ഹംപുകള്‍
എവിടെയെങ്കിലും
സ്ഥാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
റോഡുകളുടെ
വികസനത്തിന് കേന്ദ്ര സഹായം
4211.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പാലോട് രവി
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15-ല്‍
റോഡുകളുടെ വികസനത്തിന്
കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
എത്ര
റോഡുകളുടെ
വികസനത്തിനാണ് ധനസഹായം
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
റോഡുകളുടെ പണി
എത്രനാള്‍ക്കകം
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
എന്തെല്ലാം ?
പുതുക്കാട്
നന്തിക്കരമാപ്രാണം,
കൊടകര-വെള്ളിക്കുളങ്ങര റോഡ്
4212.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ
നന്തിക്കരമാപ്രാണം,
കൊടകര-വെള്ളിക്കുളങ്ങര
ബി .എം .ബി .സി
ചെയ്യുന്നതിന് ടെണ്ടര്‍
ചെയ്തിട്ടും
പ്രവൃത്തികള്‍
ആരംഭിച്ചിട്ടില്ലന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
പ്രസ്തുത പണി
ആരംഭിക്കുവാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ
വിശദമാക്കാമോ;
(സി)
തടസ്സം
നീക്കി പണി എന്ന്
ആരംഭിക്കാനാകും എന്ന്
വിശദമാക്കാമോ?
മണിയാംപൊഴി
പാലം
4213.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ അരുകുറ്റി
പഞ്ചായത്തിലെ
മണിയാംപൊഴി പാലം
ജീര്‍ണ്ണിച്ച് നിലം
പതിക്കാറായ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പുനര്നിര്മ്മിക്കുവാന്
എത്ര രൂപയാണ്
എസ്റ്റിമേറ്റ്
കണക്കാക്കിയിട്ടുള്ളത്;
ഈ പാലത്തിന് എത്രയും
വേഗം ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കരാറുകാരുടെ
കുടിശ്ശിക
4214.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ. പ്രദീപ്കുമാര്‍
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരാറുകാരുടെ
ബില്‍ കുടിശ്ശികയായത്
റോഡ് നവീകരണത്തേയും
അറ്റകുറ്റപ്പണികളേയും
ബാധിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കരാറുകാര്‍ക്ക്
നല്‍കാനുളള കുടിശ്ശിക
ബില്‍ ഡിസ്കൗണ്ടിംഗ്
സമ്പ്രദായം വഴി
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ; ഇത്
കരാറുകാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(സി)
കരാറുകാരുടെ
കുടിശ്ശിക തീര്‍ത്ത്
നിര്‍മ്മാണപ്രവൃത്തികള്‍
ത്വരിതപ്പെടുത്തുന്നതിനും
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ ?
പള്ളിമുക്ക്
റെയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ
4215.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുണ്ടറ
പള്ളിമുക്ക് റെയില്‍വെ
ഓവര്‍ ബ്രിഡ്ജിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാകും എന്ന്
വ്യക്തമാക്കുമോ;
(ബി)
കുണ്ടറ
ഇളമ്പന്നൂര്‍ റെയില്‍വെ
ഓവര്‍ ബ്രിഡ്ജിന്റെ
ഡിസൈന്‍ നടപടികളുടെ
പുരോഗതി ലഭ്യമാക്കുമോ?
കാഞ്ഞങ്ങാട്
കാസര്‍കോട് കള്‍വര്‍ട്ടുകള്‍
4216.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
-കാസര്‍കോട് സംസ്ഥാന
പാതയുടെ വീതിക്ക്
അനുസരിച്ച്
കള്വര്ട്ടുകള്ക്ക്
ആവശ്യത്തിന് വീതിയില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാതയിലെ തിരക്കേറിയ
കവലകളില്‍ ഡിവൈഡറുകള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കെ.
എസ്. ടി. പി
ഏറ്റെടുത്ത് നടത്തുന്ന
പ്രസ്തുത പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
വിദ്യാഭ്യാസ കെട്ടിട സമുച്ചയ
നിര്‍മ്മാണം
4217.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
വിദ്യാഭ്യാസ കെട്ടിട
സമുച്ചയ നിര്‍മ്മാണ
പ്രവൃത്തികളുടെ
പുരോഗതി
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണ/സാങ്കേതിക
നിര്‍മ്മാണ- നിര്‍വ്വഹണ
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണം യഥാസമയം
പൂര്‍ത്തികരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കാലതാമസം
ഉണ്ടാകുമെങ്കിൽ അതിന്റെ
കാരണം വിശദമാക്കുമോ?
ചെങ്ങന്നൂര്‍
കെ.എസ്.ആര്.റ്റി .സി കെട്ടിട
നിര്‍മ്മാണം
4218.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
കെ.എസ്.ആര്.റ്റി .സി.
കെട്ടിട സമുച്ചയ
(Garrage Cum Office
Complex) നിര്‍മ്മാണ
പ്രവൃത്തികളുടെ
ഭരണ/സാങ്കേതിക
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികളിലുണ്ടാകുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രവൃത്തികള്‍ യഥാസമയം
പൂര്‍ത്തീകരിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ ?
ചെങ്ങന്നൂര്‍
കോടതി സമുച്ചയ നിര്‍മ്മാണം
4219.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദീകരിക്കുമോ;
(ബി)
നിര്‍മ്മാണത്തിലുണ്ടാകുന്ന
കാലതാമസത്തിന്റെ
കാരണമെന്ത് എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിയുടെ
ഭരണാനുമതിയും സാങ്കേതിക
അനുമതിയും അനുസരിച്ച്
നിര്‍മ്മാണ
പ്രവൃത്തികള്‍ യഥാസമയം
പൂര്‍ത്തീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിയുടെ
ഭരണാനുമതിയുടെയും
സാങ്കേതിക
അനുമതിയുടെയും
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍ സ്കൂള്‍
കെട്ടിട നിര്‍മ്മാണങ്ങള്‍
4220.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന
സ്കൂള്‍ കെട്ടിടങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
കാലതാമസം
ഉണ്ടാകുവാനുള്ള കാരണം
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ ഭരണ
സാങ്കേതിക അനുമതികളുടെ
ഉത്തരവ് പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
യഥാസമയം
പ്രവൃത്തി
പൂര്‍ത്തീകരണത്തിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ റോഡുകളുടെ
ശോചനീയാവസ്ഥ
4221.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
പൊതുമരാമത്ത് റോഡുകള്‍
ശോചനീയാവസ്ഥയിലാണെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
വാണിയംകുളം
- കയിലിയാട് റോഡ്,
കോതക്കുറിശ്ശി - വാണിയം
കുളം റോഡ്,
ചെര്‍പ്പുളശ്ശേരി
ഒറ്റപ്പാലം റോഡ്,
ചെര്‍പ്പുളശ്ശേരി
പട്ടാമ്പി റോഡ്
തുടങ്ങിയ റോഡുകളെ
വീതികൂട്ടി റബ്ബറൈസ്
ചെയ്യാന്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സ്റ്റേറ്റ്
ഹൈവേ ആയി
അംഗീകരിച്ചിട്ടുള്ള
പാലക്കാട്-പെരിന്തല്‍മണ്ണ
റോഡ് നാളിതുവരെ വിതി
കൂട്ടി റബ്ബറൈസ്
ചെയ്തിട്ടില്ലായെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഷൊര്‍ണ്ണൂര്‍
നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
പൊതു മരാമത്ത്
റോഡുകള്‍ക്ക് ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
പെരുമ്പാവൂര്‍
ടൗണ്‍ ബൈപാസ് റോഡ്
4222.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
ടൗണ്‍ ബൈപാസ് റോഡ്
നിര്‍മ്മാണത്തിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സ്ഥലം
ഏറ്റെടുക്കല്‍
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
പെരുമ്പാവൂര്‍
ബൈപാസ് റോഡിന്
ഭരണാനുമതി നല്കിയ
സര്‍ക്കാര്‍ ഉത്തരവില്‍
(GO(Rt)
No.706/2010/PWD dtd:
29.04.2010)
ഉള്‍പ്പെട്ടിരുന്ന
മറ്റ് പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവില്‍
ഉണ്ടായിരുന്ന
പ്രവര്‍ത്തികളുടെ
നിര്‍മ്മാണ പുരോഗതി,
സ്ഥലം ഏറ്റെടുക്കല്‍
എന്നിവയുടെ വിശദ വിവരം
അറിയിക്കുമോ;
(ഇ)
പെരുമ്പാവൂര്‍
ബെെപാസിനൊപ്പം
അനുവദിച്ച പദ്ധതികള്‍
നടപ്പാക്കിയിട്ടില്ലെങ്കില്
ഓരോന്നിന്റെയും കാരണം
വെളിപ്പെടുത്തുമോ?
കുട്ടനാട്ടിലെ
റോഡുകളുടെ പുനരുദ്ധാരണം
4223.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയിലെ
യു .ഐ .ഡി .എസ്.എസ്.എം
.റ്റി .കുടിവെള്ള
പദ്ധതിക്കുവേണ്ടി
പെെപ്പ് ലെെന്‍
സ്ഥാപിച്ചപ്പോള്‍ ഗതാഗത
യോഗ്യമല്ലാതായി
തീര്‍ന്ന കുട്ടനാട്ടിലെ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി കേരള
വാട്ടര്‍ അതോറിറ്റി
കുട്ടനാട്ടിലെ എത്ര
കി.മീ റോഡാണ്
കുഴിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
കി.മീ. റോഡ്
പുനരുദ്ധീകരിച്ചുവെന്നും
ഇനി എത്ര കി.മീ. റോഡ്
നന്നാക്കാനുണ്ടെന്നും
വ്യക്തമാക്കുമോ?
പെരുമ്പാവൂര്‍
മിനിസിവില്സ്റ്റേഷന്
4224.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
മിനിസിവില്‍സ്റ്റേഷന്റെ
മൂന്നാം നില അഗ്നിരക്ഷാ
സംവിധാനങ്ങളും
ലിഫ്റ്റും
ഇല്ലാത്തതുമൂലം
ഉപയോഗിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മാനദണ്ഡപ്രകാരമുള്ള
നിര്‍മ്മാണ ജോലികള്‍
പൂര്‍ത്തിയാക്കി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ ഓഫീസുകള്‍
മൂന്നാം നിലയിലേക്ക്
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
മിനിസിവില്‍സ്റ്റേഷനില്‍
പാര്‍ക്കിംഗ്
സംവിധാനങ്ങളും
ക്യാന്റീനും
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
മുള്ളൂര്‍ക്കര,
പൈങ്കുളം റയില്‍ ക്രോസുകളില്‍
മേല്‍പ്പാല നിർമ്മാണം
4225.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിലെ
മുള്ളൂര്‍ക്കര,
പൈങ്കുളം ലെവൽ
ക്രോസുകളില്‍
മേല്‍പ്പാലം
നിര്‍മ്മിക്കുവാനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
പറയാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നിര്‍മ്മാണത്തിന് കേരള
റോഡ്സ് ആന്റ് ബ്രിഡ്ജസ്
കോര്പ്പറേഷന്
ഭരണാനുമതിക്കുവേണ്ടി
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
രൂക്ഷമായ
ഗതാഗത തടസ്സം നേരിടുന്ന
പ്രസ്തുത ലെവൽ
ക്രോസുകളില്‍
മേല്‍പ്പാലം
നിര്‍മ്മിക്കുവാനുള്ള
നടപടി
ത്വരിതപ്പെടുത്തുമോ?
സ്കൈവാക്കുകള്‍
4226.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ മണ്ണൂത്തി
ദേശിയ പാതയില്‍ മൂന്ന്
സ്കൈവാക്കുകള്‍
അനുവദിച്ചത് ഇതുവരെ
പണിതില്ലായെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എന്‍.എച്ച്-
ല്‍ ഉണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കാന്‍ വേണ്ടി
അനുവദിച്ച
സ്കൈവാക്കുകള്‍
നിര്‍മ്മിക്കുവാന്‍
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
തടസ്സം
നീക്കി സ്കൈവാക്കുകള്‍
നിര്‍മ്മിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
മഴക്കാലപൂര്‍വ്വ
പരിശോധനകള്‍
4227.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെയും,
സര്ക്കാര്കെട്ടിടങ്ങളുടെയും
മഴക്കാലപൂര്വ്വപരിശോധനകള്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
റോഡുകളില്‍
രൂപപ്പെട്ടിട്ടുളള
കുഴികള്‍ മഴവെളളം
നിറഞ്ഞ് റോഡിന്റെ
തകര്‍ച്ചയ്ക്ക്
ഇടയാക്കാതിരിക്കാനുളള
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
; എങ്കില്‍ ഇതിനായി
ചെലവഴിച്ച തുകയുടെ
ജില്ലാടിസ്ഥാനത്തിലെ
വിവരം നല്‍കാമോ;
(സി)
റോഡ്
ഡ്രെയിനുകളില്‍
നിന്നുളള മഴവെളളം
ജനവാസമേഖലകളില്‍
നാശനഷ്ടങ്ങളുണ്ടാക്കാതിരിക്കാന്
സ്വീകരിച്ചിട്ടുളള
മുന്‍കരുതല്‍ നടപടികള്‍
വിശദമാക്കുമോ?
കോണ്‍ട്രാക്ടേഴ്സ്
രജിസ്ട്രേഷന് നിയമ
പരിഷ്ക്കരണം
4228.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിന്
അകാരണമായി കാലതാമസം
വരുത്തുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
ഇതിനായി
കോണ്‍ട്രാക്ടേഴ്സ്
രജിസ്ട്രേഷന് നിയമം
പരിഷ്ക്കരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കാലാവധിക്കുള്ളില്‍
പണി പൂര്‍ത്തിയാക്കാത്ത
കരാറുകാരില്‍ നിന്നു്
കരാര്‍ പ്രകാരം പിഴ
ഈടാക്കാന്‍ എന്തെല്ലാം
വ്യവസ്ഥകളാണ്
നിയമത്തില്‍
ഉള്പ്പെടുത്തുവാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?