STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

661

അര്‍ബുദ രോഗ മരുന്നുകള്‍ക്ക് അമിത വില

ശ്രീ. എസ്. ശര്‍മ്മ

,, കോടിയേരി ബാലകൃഷ്ണന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അര്‍ബുദരോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നതിന് മെഡിക്കല്‍കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ സൌകര്യം പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;

(ബി) അര്‍ബുദ രോഗ ചികിത്സക്കാവശ്യമായ മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നതു മൂലം പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നടത്താന്‍ കഴിയാതെ ജീവന്‍ അപകടപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) വര്‍ദ്ധിച്ചുവരുന്ന അര്‍ബുദരോഗികളെ ചികിത്സിക്കാനാവശ്യമായ ഡോക്ടര്‍മാര്‍ നിലവിലുണ്ടോ ; വിശദാംശം വ്യക്തമാക്കാമോ ?

 
662

ഔഷധിയുടെ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം


ശ്രീ. കെ.എം. ഷാജി

,, സി. മോയിന്‍കുട്ടി

,, കെ.എന്‍.. ഖാദര്‍

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഔഷധിയുടെ റിസര്‍ച്ച് ആന്റ് ഡെവല്മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വിശദമാക്കുമോ;

(ബി) ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത മരുന്നുകളുടെ വിശദാംശം ലഭ്യമാക്കുമോ; ഇവയിലേതിനെങ്കിലും അന്താരാഷ്ട്ര തലത്തിലുളള പേറ്റന്റ് ലഭിച്ചിട്ടുണ്ടോ;

(സി) ആയുര്‍വേദ മരുന്നുകള്‍ക്ക് അന്താരാഷ്ട്രതലത്തിലുളള ഡിമാന്റ് കണക്കിലെടുത്ത് കയറ്റുമതി ലക്ഷ്യമിട്ടുളള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) ഒറ്റമൂലി ചികിത്സകര്‍, പാരമ്പര്യ ചികിത്സകര്‍ എന്നിവരുടെ ഫലപ്രദമായ അറിവുകളിന്‍മേല്‍ ഗവേഷണം നടത്തി അവയെ ആധുനിക ചികിത്സാക്രമത്തില്‍ ഉള്‍പ്പെടുത്തി പേറ്റന്റ് നേടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ അതനുസരിച്ചുളള ഗവേഷണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

 
663

പേവിഷ വിമുക്ത കേരളം പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

,, ബാബു എം. പാലിശ്ശേരി

,, പുരുഷന്‍ കടലുണ്ടി

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പേവിഷ വിമുക്ത കേരളം പദ്ധതിയെക്കുറിച്ച് ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) പേവിഷ ബാധയേറ്റ് ഓരോ വര്‍ഷവും മരണമടയുന്നവരുടെ എണ്ണത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കാമോ ;

(സി) പേവിഷബാധയ്ക്ക് കുത്തിവയ്ക്കുന്ന മരുന്നിന് സാധാരണക്കാരന് പ്രാപ്യമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

 
664

പട്ടയം സംബന്ധിച്ച കേസുകള്‍

ശ്രീ. സി. കൃഷ്ണന്‍

,, . പി. ജയരാജന്‍

,, എം. ഹംസ

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മലബാര്‍ ദേവസ്വം വക ഭൂമി കയ്യേറി കൈവശം വെച്ചുവരുന്നവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടോ;

(ബി) മലബാര്‍ ദേവസ്വം ബോര്‍ഡിന് മാത്രം അര്‍ഹതയുള്ള ഭൂമിയെ സംബന്ധിച്ച് വിശദമാക്കാമോ; കെ.എല്‍.ആര്‍. ആക്ട് പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക് നിയമാനുസരണം നല്‍കപ്പെട്ട പട്ടയം എത്രയാണ്; പട്ടയം സംബന്ധിച്ച എത്ര കേസുകള്‍ നിലനില്ക്കുന്നു; പട്ടയ കേസ്സുകള്‍ തീരുമാനം എടുക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കാറുണ്ടോ;

(സി) ഹിന്ദുമത ധര്‍മ്മസ്ഥാപനങ്ങളേയോ ദേവസ്വം വകുപ്പിനെയോ അറിയിക്കാതെ പട്ടയക്കേസ്സില്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അവ പുന:പരിശോധിക്കാനുദ്ദേശിക്കുന്നുണ്ടോ ?

665

ഇടമലക്കുടി ആദിവാസി മേഖലയിലെ പട്ടിണി മരണങ്ങള്‍

ശ്രീ. റ്റി.വി. രാജേഷ്

,, കെ.കെ. ജയചന്ദ്രന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ആദിവാസികള്‍ പട്ടിണിമരണത്തിലേക്ക് നീങ്ങുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരെ രക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടുമോ;

(ബി) ഇതിനകം എത്രപേര്‍ പട്ടിണി മൂലവും ചികിത്സ ലഭിക്കാതെയും മരണപ്പെട്ടു എന്ന് വ്യക്തമാക്കുമോ;

(സി) ഇവിടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഈ പ്രദേശത്ത് റേഷനരി കൃത്യമായി വിതരണം ചെയ്യപ്പെടാത്തതിനെക്കുറിച്ച് പരിശോധിക്കുമോ;

() ട്രൈബല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് ഇപ്പോള്‍ നടക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?

 
666

ആയുര്‍വ്വേദിക് ഡ്രഗ്സ് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. പി. കെ. ഗുരുദാസന്‍

,, . കെ. ബാലന്‍

,, കെ. ദാസന്‍

,, കെ. കെ. നാരായണന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഉദ്പാദിപ്പിക്കപ്പെടുന്ന ആയുര്‍വ്വേദ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;

(ബി) ആയുര്‍വ്വേദ മരുന്നുല്പന്നങ്ങളുടെ ഗുണനിലവാര പരിശോധന മെച്ചപ്പെടുത്താന്‍ ആയുര്‍വ്വേദിക് ഡ്രഗ്സ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) ആയുര്‍വ്വേദ മരുന്നുല്പന്നങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് നിലവില്‍ എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

 
667

സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങള്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. സി. ദിവാകരന്‍

ശ്രീമതി. . എസ്. ബിജിമോള്‍

ശ്രീ.കെ.അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എത്ര എണ്ണം ഇതില്‍ ലൈസന്‍സ് ഉള്ളവ എത്ര ;

(ബി) ലൈസന്‍സ് ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ; ഈ അപേക്ഷകളിന്മേല്‍ യഥാസമയം തീരുമാനമെടുത്ത് ലൈസന്‍സ് നല്‍കാറുണ്ടോ . ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് അതോറിട്ടി നിലവില്‍ വന്നത് എന്നാണ്, ഈ അതോറിറ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാം ?

 
668

ടെലിമെഡിസിന്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം

ശ്രീ. പി.റ്റി.. റഹീം

,, എം.. ബേബി

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എത്ര ടെലിമെഡിസിന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ബി) അതില്‍ എത്ര എണ്ണം ഇപ്പോള്‍ പ്രവര്‍ത്തന

ക്ഷമമാണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത യൂണിറ്റുകള്‍ക്കായി എത്ര കോടി രൂപയാണ് ചെലവഴിച്ചതെന്ന് വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത യൂണിറ്റുകളില്‍ സ്റാഫിന്റെ കുറവുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളിലാണ് ഇതുമൂലം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്നത്;

() എങ്കില്‍ അത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

 
669

റോഡ് സുരക്ഷാവാരം

ശ്രീ. പി.. മാധവന്‍

,, ജോസഫ് വാഴക്കന്‍

'' വി.പി. സജീന്ദ്രന്‍

'' ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗതാഗതക്കുരുക്കുള്ള റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്;

(ബി) റോഡുകളില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെയും വാഹനങ്ങള്‍ ഓടിക്കുന്നവരെയും ബോധവല്‍ക്കരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഇതിന് സെമിനാറുകളും വര്‍ക്കുഷോപ്പുകളും സംഘടിപ്പിക്കുമോ;

(ഡി) റോഡ് സുരക്ഷാ വാരം വ്യാപകമാക്കാന്‍ നടപടി സ്വീകരിക്കുമോ?

 
670

ആയൂര്‍വേദത്തില്‍ ഗവേഷണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആയൂര്‍വേദത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഗവേഷണ പരിപാടികളെക്കുറിച്ച് വിശദമാക്കുമോ ;

(ബി) ആയൂര്‍വേദത്തില്‍ ഗവേഷണം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിന് എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ ;

(സി) പ്രസ്തുത മേഖലയിലെ ഗവേഷണത്തിനായി ഈ വര്‍ഷം എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത മേഖലയിലെ ഗവേഷണഫലങ്ങള്‍ ഇപ്പോള്‍ ഏത് രീതിയിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് ; ഇതിന് മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

 
671

പി.എച്ച്. ലാബുകളുടെ പ്രവര്‍ത്തനം

ശ്രീ. .എം. ആരിഫ്

,, കോടിയേരി ബാലകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റീജിയണല്‍ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികള്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി) ടെസ്റ് കിറ്റുകളുടെയും രാസപദാര്‍ത്ഥങ്ങളുടെയും ലഭ്യതക്കുറവ് കാരണം രോഗനിര്‍ണ്ണയ പരീക്ഷണങ്ങള്‍ മുടങ്ങുന്നതും, കാലതാമസം നേരിടുന്നതും പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

 
672

പ്രാദേശിക ജലാശയങ്ങളുടെ വികസനവും പരിപാലനവും

ശ്രീ. സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രാദേശിക ജലാശയങ്ങളുടെ വികസനവും പരിപാലനവും സംബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള കര്‍മ്മപദ്ധതികള്‍ എന്തെല്ലാമാണ് ;

(ബി) ജലാശയങ്ങളുടെ സര്‍വ്വേ സംബന്ധിച്ച ജോലികളുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് അറിയിക്കുമോ;

(സി) ജലാശയങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ഡി) എല്ലാ പാരമ്പര്യ ജലസ്രോതസ്സുകളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

 
673

മെഡിക്കല്‍ സ്റോറുകളിലെ ഫാര്‍മസിസ്റുകളുടെ സേവനം

ശ്രീ. സണ്ണി ജോസഫ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മെഡിക്കല്‍ സ്റോറുകളില്‍ യോഗ്യതയില്ലാത്തവര്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അതിന്മേല്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(സി) എല്ലാ മെഡിക്കല്‍ സ്റോറുകളിലും ഫാര്‍മസിസ്റുകളുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

 
674

സിസ്സേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

,, എം. . വാഹീദ്

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആശുപത്രികളില്‍ നടക്കുന്ന സിസ്സേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുവാന്‍ ആലോചിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് കൌണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

 
675

സര്‍ക്കാര്‍ ലാബുകളിലെ ഫീസ് നിരക്ക്

ശ്രീ. സി.കെ. സദാശിവന്‍

'' കെ. സുരേഷ് കുറുപ്പ്

'' കെ.വി. വിജയദാസ്

'' ബി.സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്റേറ്റ് അനലിറ്റിക്കല്‍ ലാബ്, റീജണല്‍ അനലിറ്റിക്കല്‍, ലാബോറട്ടറികള്‍,ജില്ലാ ലാബോറട്ടറികള്‍, എന്നിവിടങ്ങളിലെ ഫീസ് നിരക്ക് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ നിലവിലുണ്ടായിരുന്ന നിരക്കും വര്‍ദ്ധിപ്പിച്ച നിരക്കും എത്രയാണെന്ന് വിശദമാക്കാമോ;

(സി) രാസപരിശോധനാ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍ ഏതെല്ലാം പരിശോധനകള്‍ക്ക് എത്രരൂപാ വീതമാണ് വര്‍ദ്ധിപ്പിച്ചതെന്ന് വെളിപ്പെടുത്തുമോ;

(ഡി) ഗാര്‍ഹിക-ഗാര്‍ഹികേതരആവശ്യങ്ങള്‍ക്കായുള്ള ജലത്തിലെ രാസ, ജീവാണു പരിശോധനാഫീസ് വര്‍ദ്ധനവുമുലം ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

 
676

പട്ടികവര്‍ഗ്ഗക്കാരെക്കുറിച്ചുള്ള സമഗ്രവിവരവ്യൂഹം

ശ്രീ. പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പട്ടികവര്‍ഗ്ഗക്കാരെക്കുറിച്ചുള്ള സമഗ്ര വിവരവ്യൂഹം തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം ഏജന്‍സിയുമായി സഹകരിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത് ?

 
677

കുട്ടികള്‍ക്കുളള പ്രതിരോധ വാക്സിനുകളുടെ ക്ഷാമം

ശ്രീ. ജോസ് തെറ്റയില്‍

,, സി.കെ. നാണു

,, മാത്യു. റ്റി. തോമസ്

ശ്രീമതി. ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുട്ടികള്‍ക്കുളള പ്രതിരോധ വാക്സിനുകളുടെ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;

(ബി) പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കാത്തതിനാല്‍ കുട്ടികളുടെ മരണനിരക്ക് വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?

 
678

തീരദേശപ്രദേശങ്ങളിലെ സീവേജ് പദ്ധതികള്‍

ശ്രീ. കെ. മുരളീധരന്‍

,,തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തീരദേശ പ്രദേശങ്ങളില്‍ സീവേജ് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത;

(ബി) നിലവിലുള്ള ഏതെല്ലാം പദ്ധതികള്‍ മുഖേനയാണ് ഇത് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;

(സി) സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വികരിക്കുമോ?

679

പ്രീഡിപ്പാര്‍ച്ചര്‍ ട്രെയിനിംഗ് സെന്റര്‍

ശ്രീ. ലൂഡി ലൂയിസ്

,, എം.പി.വിന്‍സെന്റ്

,, .റ്റി. ജോര്‍ജ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളുംവകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്കായി യുവജനക്ഷേമബോര്‍ഡ് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി ഇവര്‍ക്കായി ഒരു പ്രീഡിപ്പാര്‍ച്ചര്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് ആലോചിച്ചിട്ടുണ്ടോ ;

(സി) ഇതിന്റെ പ്രവര്‍ത്തനം എപ്രകാരമായിരിക്കും; വിശദമാക്കുമോ ;

(ഡി) ഇതിന്റെ പ്രവര്‍ത്തനം നോര്‍ക്കയുമായി സഹകരിപ്പിച്ച് നടപ്പാക്കുവാന്‍ ശ്രമിക്കുമോ ?

 
680

സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ കുറവ്

ശ്രീ. . പി. ജയരാജന്‍

,, ജി. സുധാകരന്‍

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

ഡോ. കെ. ടി ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ;

(ബി) ഏതെല്ലാം സ്പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് ദൌര്‍ലഭ്യമെന്നുവ്യക്തമാക്കുമോ ;

(സി) സ്പെഷ്യാലിറ്റി കേഡര്‍ സമ്പ്രദായം നടപ്പിലാക്കിയശേഷം വിവിധ സ്പെഷ്യാലിറ്റികളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നു വ്യക്തമാക്കാമോ ;

(ഡി) സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ മുന്‍സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നെന്ന് വ്യക്തമാക്കാമോ ?

 
681

ശുദ്ധജലവിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ശുദ്ധജല വിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീ കരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിലവിലുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുത പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതുമൂലം കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകള്‍ നഷ്ടപ്പെടാന്‍ ഇടവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇത്തരത്തില്‍ ഫണ്ട് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

 
682

അതിസുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

,, സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളില്‍ ആധുനികരീതിയിലുളള അതിസുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ;

(ബി) അതിസുരക്ഷാ നമ്പര്‍ പ്ളേറ്റുകള്‍ സ്ഥാപിക്കുന്നതു കൊണ്ടുളള ദോഷങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) ഇക്കാര്യത്തില്‍ സുപ്രീംകോടതി അടുത്ത കാലത്തു നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) ഇക്കാര്യത്തില്‍ മുന്‍കാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ പരിഗണനയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ അവ ഒഴിവാക്കി, പദ്ധതി നടപ്പിലാക്കാനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ച് അലോചിച്ചിട്ടുണ്ടോ;

() സുപ്രീംകോടതിയില്‍ പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടെന്താണെന്ന് വ്യക്തമാക്കുമോ?

 
683

സ്കില്‍ ഡവലപ്മെന്റ് സെന്റര്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ബെന്നി ബഹനാന്‍

'' .റ്റി. ജോര്‍ജ്

'' വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ജില്ലകള്‍ തോറും സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) സെന്ററിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(സി) പ്രസ്തുത സെന്ററില്‍ ഏതെല്ലാം കാര്യങ്ങളിലാണ് പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

 
684

ജില്ലാ ആശുപത്രികളില്‍ ഓണ്‍കോളജി വിഭാഗം

ശ്രീ. എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എല്ലാ മെഡിക്കല്‍ കോളേജുകളിലേയും ഓണ്‍കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ എണ്ണം വ്യക്തമാക്കാമോ;

ബി) ഓണ്‍കോളജി വിഭാഗത്തിലെ ഉപകരണങ്ങള്‍ പഴക്കം ചെന്നവയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത വിഭാഗത്തിനായി അനുവദിച്ച കേന്ദ്ര ഫണ്ടുകള്‍ പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എല്ലാ ജില്ലാ ആശുപത്രികളിലും ഓണ്‍കോളജി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 
685

സംയോജിത രോഗപര്യവേഷണ പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സംയോജിത രോഗപര്യവേഷണ പദ്ധതിയെ സംബന്ധിച്ച് വിശദമാക്കുമോ ;

(ബി) ഇതോടനുബന്ധിച്ച് പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും നിരീക്ഷണത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

 
686

എല്‍.പി. ജി. ഇന്ധനമായി ഉപയോഗിക്കുന്ന സാധനങ്ങള്‍

ശ്രീ. സി. മമ്മൂട്ടി

,, റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, എന്‍..നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വാഹനങ്ങളില്‍ ഇന്ധനമായി എല്‍.പി.ജി.ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളെന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) നിബന്ധനകള്‍ പാലിക്കാതെ എല്‍.പി.ജി.ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ സ്വീകരിച്ചുവരുന്ന നടപടിക്രമം വിശദമാക്കാമോ ; അത്തരം വാഹനങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ ;

(സി) ടാക്സി വാഹനങ്ങില്‍ എല്‍.പി.ജി.ഉപയോഗിത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; നിബന്ധനകള്‍ പാലിക്കാതെ എല്‍.പി.ജി.ഇന്ധനം ഉപയോഗിക്കുന്നത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ ;

(ഡി) എല്‍.പി.ജി.ഉപയോഗിക്കുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ വാഹനങ്ങളുടെ മുമ്പിലും പിറകിലും വ്യക്തമായി കാണത്തക്കവിധം അത് രേഖപ്പെടുത്താന്‍ നിഷ്ക്കര്‍ഷിക്കുകയും, അതുപാലിക്കാത്തവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമോ ;

() കഴിഞ്ഞവര്‍ഷം എല്‍.പി.ജി.ഉപയോഗിച്ച എത്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട് ; എത്രയെണ്ണം തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ ?

 
687

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ.അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, ബെന്നി ബെഹനാന്‍

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്?

 
688

ഔഷധി’ യുടെ ഔഷധ ഉല്പാദനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, പി. കെ. ബഷീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മമ്മൂട്ടി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഔഷധി’യുടെ ഔഷധ ഉല്പാദനം വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയ്ക്ക് പര്യാപ്തമാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ബി) ഔഷധി’യുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നത് ഏതെല്ലാം ശൃംഖല മുഖേനയാണ്;

(സി) ഔഷധി’ക്കു വേണ്ടിവരുന്ന അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ വെളിപ്പെടുത്താമോ;

(ഡി) സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലൂടെയുള്ള വിതരണത്തിന് ഔഷധി ഉല്പന്നങ്ങള്‍ വാങ്ങാ റുണ്ടോ;

() ഔഷധിയുടെ 2010 - 11 ലെ വിറ്റുവരവെത്രയാണ്; 2011-12 ലെ പ്രതീക്ഷിത വിറ്റുവരവ് എത്രയാണ് ?

 
689

വാട്ടര്‍ മീറ്റര്‍ വാടക

ശ്രീ.പി.ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി  സദയം മറുപടി നല്‍കുമോ:

() കെ.ഡബ്ള്യൂ എ. വാട്ടര്‍ മീറ്റര്‍ വാടക ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് എന്ത് തുകയാണ് ദ്വൈമാസബില്ലിംഗില്‍ ഈടാക്കുന്നത്;

(ബി) മീറ്ററിന്റെ യഥാര്‍ത്ഥ വിലയോ അതില്‍ കുടുതലോ ആയ തുക മീറ്റര്‍ വാടകഇനത്തില്‍ പിരിച്ചെടുത്ത് കഴിഞ്ഞാല്‍ അത്തരം ഉപഭോക്താക്കളെ വാടകയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഗാര്‍ഹിക ഉപഭോക്താക്കളെ മീറ്റര്‍ വാടകയില്‍ നിന്നും ഒഴിവാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

 
690

ആയുര്‍വേദ ഡ്രഗ്സ്കണ്‍ട്രോള്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം

ശ്രീ. ബി. സത്യന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പുരുഷന്‍ കടലുണ്ടി

,, ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആയുര്‍വേദ ഡ്രഗ്സ്കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും ഭരണ നിയന്ത്രണവും ഏത് തരത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) ആയുര്‍വേദ മരുന്നുകളുടെ ഉല്പാദനവും വിപണനവും ഏറ്റവുമധികം നടക്കുന്ന സംസ്ഥാനത്ത് ശക്തമായ നിലയിലുള്ള അധികരങ്ങളോടു കൂടി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് രൂപീകരിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ ?

 
   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.