UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6491

എന്‍..ബി.എച്ച് അക്രഡിറ്റേഷന്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് എന്‍..ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനാവശ്യമായ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ ;

(ബി) എന്‍..ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തികള്‍ ഏതെല്ലാം വര്‍ഷങ്ങളിലാണ് നടത്തിയതെന്നും ഇതിന് ഏതെല്ലാം ഫണ്ടാണ് ഉപയോഗിച്ചതെന്നും ഓരോ ഫണ്ടില്‍ നിന്നും എത്ര തുകയാണ് ഉപയോഗിച്ചതെന്നും വിശമാക്കുമോ ?

6492

രോഗനിര്‍ണ്ണയത്തിലെ പിഴവുകള്‍

ശ്രീ. . കെ. വിജയന്‍

() രോഗനിര്‍ണ്ണയത്തിലെ പിഴവുമൂലം അനാവശ്യചികിത്സയ്ക്കും, മരണത്തിനും കാരണമാകുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) അതിനാല്‍ രോഗനിര്‍ണ്ണയ സമയത്ത് എല്ലാ വിഭാഗം ഡോക്ടര്‍മാരുടേയും സേവനം ലഭ്യമാക്കി ചികിത്സ നിര്‍ണ്ണയിക്കുന്ന രീതി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ ?

6493

കോക്ളിയര്‍ ഇംപ്ളാന്റ് സര്‍ജറി നടത്തുന്നതിന് പ്രത്യേക അനുവാദം

ശ്രീ. . കെ. ശശീന്ദ്രന്‍

() പത്തനംതിട്ട ജില്ലയില്‍ പന്തളം പി.എച്ച്.സി.യില്‍ ഫാര്‍മസിസ്റായ ശ്രീ. സി. കെ. നന്ദനന്റെ മകന്‍ മാസ്റര്‍ ശ്രീരംഗിന് കോക്ളിയര്‍ ഇംപ്ളാന്റ് സര്‍ജറി നടത്തുന്നതിന് പ്രത്യേക അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

6494

ഭാരതീയ ചികിത്സാ വകുപ്പില്‍ ദിവസവേതനം വര്‍ദ്ധിപ്പിക്കല്‍

ശ്രി.കെ. കുഞ്ഞമ്മത് മാസ്റര്‍

() ഭാരതീയ ചികിത്സാ വകുപ്പില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് എത്ര രൂപ വീതമാണ് നല്‍കിവരുന്നത്; തസ്തികകളുടെ പേരും നല്‍കിവരുന്ന വേതനവും വേര്‍തിരിച്ചു വ്യക്തമാക്കുമോ;

(ബി) ഇവര്‍ക്ക് നല്‍കിവരുന്ന വേതനം പത്ത് വര്‍ഷം മുമ്പുള്ളതും വളരെ തുച്ഛവുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത വകുപ്പില്‍ വിവിധ തസ്തികളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ വേതനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

6495

ആശാ വര്‍ക്കേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

,, . പി. അബ്ദുളളക്കുട്ടി

,, കെ. അച്ചുതന്‍

() ആശാ വര്‍ക്കേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീരിച്ചിട്ടുളളത്;

(ബി) ഇവരുടെ വേതനം വളരെ തുച്ഛമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇവ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

6496

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

() അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് എന്ത്  നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) 2010-11 വര്‍ഷത്തില്‍ എത്ര പേര്‍ക്ക് അവയവദാനം നടത്തുന്നതിന് അനുമതി നല്‍കിയെന്ന് വിശദമാക്കാമോ;

(സി) അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവുമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6497

അവയവദാനം

ശ്രീ. ജോസഫ് വാഴക്കന്‍

'' ഷാഫി പറമ്പില്‍

'' വി.പി സജീന്ദ്രന്‍

'' പി.. മാധവന്‍

() അവയവദാനത്തിന്റെ സാദ്ധ്യതകളെപ്പറ്റി ജനങ്ങളെ കൂടുതല്‍ അവബോധം വളര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി സെമിനാറുകളും ചര്‍ച്ചകളും നടപ്പിലാക്കാന്‍ തയാറാകുമോ;

(സി) സന്നദ്ധസംഘടനകള്‍/എന്‍.ജി.ഒകള്‍/പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം ഇതിനുവേണ്ടി ഉപയോഗിക്കുന്നത് പരിഗണിക്കുമോ?

6498

108 ആംബുലന്‍സുകളുടെ കാര്യക്ഷമത

ശ്രീ. ജോസഫ് വാഴക്കന്‍

,, എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, കെ. അച്ചുതന്‍

() 108 അംബുലന്‍സുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കൈക്കൊണ്ടിട്ടുളള നടപടികള്‍ എന്തെല്ലാം;

(ബി) ആംബുലന്‍സില്‍ രോഗികളോടൊപ്പം രണ്ടില്‍ കൂടുതല്‍പേര്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതുമൂലം രോഗികള്‍ക്ക് ആംബുലന്‍സില്‍ പരിചരണം നടത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുമോ?

6499

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഐ. സി. യൂണിറ്റോടുകൂടി ആംബുലന്‍സ്

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഐ. സി. യൂണിറ്റോടുകൂടി ഒരു ആംബുലന്‍സ് അനുവദിക്കാനും, ട്രോമാ കെയര്‍ യൂണിറ്റ് അനുവദിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത നിവേദനത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് ?

6500

ജലാശയ മേഖലകളില്‍ 108 ആംബുലന്‍സിന്റെ പ്രവര്‍ത്തനം

ശ്രീ. പി.സി. വിഷ്ണുനാഥ്

,, എം.പി. വിന്‍സെന്റ്

,, വി.പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

() 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ജലാശയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ആദ്യപടിയായി ഇത് എവിടെയൊക്കെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി) ഇതിനായി സ്പീഡ് ബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുമോ?

6501

സ്കൂളുകളിലെ ആരോഗ്യ പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() ആരോഗ്യ പദ്ധതി’ എത്ര സ്കൂളുകളില്‍ നടപ്പിലാക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) കണ്ണൂര്‍ ജില്ലയിലെ ഏതൊക്കെ സ്കൂളുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുളളത്;

(സി) സ്കൂള്‍ ആരോഗ്യപദ്ധതിയെപ്പറ്റിയുളള വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

6502

മയക്കുമരുന്നിനടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനുള്ള  സംവിധാനങ്ങള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() മയക്കുമരുന്നിനടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി എന്തൊക്കെ പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) മയക്കുമരുന്നിനടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായി സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) സര്‍ക്കാരിതര സ്ഥാപനങ്ങള്‍ രജിസ്റര്‍ ചെയ്താണോ പ്രവര്‍ത്തിക്കുന്നത്; രജിസ്റര്‍ ചെയ്യുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ സഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6503

പൊതുജനാരോഗ്യനിയമം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

() പൊതു സ്ഥലങ്ങള്‍ മാലിന്യമാക്കുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കുവാന്‍ ആരോഗ്യ വകുപ്പിന് നിലവില്‍ എന്തെല്ലാം അധികാരങ്ങളാണ് ഉള്ളത് ;

(ബി) ഇത് ശക്തിപ്പെടുത്തുന്നതിനായി ഒരു പൊതുജനാരോഗ്യനിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ?

6504

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍

ശ്രീമതി ഗീതാ ഗോപി

() സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന വിദഗ്ധസംഘത്തിന്റെ ഘടന വിശദമാക്കാമോ ;

(ബി) അക്രഡിറ്റേഷന്‍ കാലാവധി എത്രയാണെന്ന് വ്യക്തമാക്കാമോ ?

6505

ജില്ലാ ആശുപത്രികള്‍തോറും ഡയാലിസിസ് മെഷിനുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

,, പാലോട് രവി

() ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് കൈകൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) സന്നദ്ധ സംഘടനകള്‍ മെഷീനുകള്‍ സൌജന്യമായി വാഗ്ദാനം ചെയ്യുമെങ്കില്‍ അത് സ്വീകരിക്കുന്നകാര്യം പരിഗണിക്കുമോ ;

(സി) ആരെല്ലാം അപ്രകാരം വാഗ്ദാനം ചെയ്തിട്ടുണ്ട് ;

(ഡി) ഇതിനായി ധാരണാപത്രം കൈമാറിയിട്ടുണ്ടോ ;

() ഇത്തരം ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുവാന്‍ വേണ്ട നടപടികള്‍ എടുക്കുമോ ?

6506

കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലെ ഐ.സി.യു

ഡോ. എന്‍. ജയരാജ്

() കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലെ .സി.യു - വിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ബഹു. ലോകായുക്തയുടെ നിര്‍ദ്ദേശം വിശദമാക്കുമോ ;

(ബി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അതുപോലെ പാലിക്കപ്പെട്ടിട്ടുണ്ടോ ;

(സി) ഇല്ലായെങ്കില്‍ കാരണങ്ങള്‍ വിശദമാക്കുമോ ?

6507

നെയ്യാറ്റിന്‍കര ആശുപത്രിയിലെ ശോച്യാവസ്ഥ

ശ്രീ. ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ എത്ര കിടക്ക കളുണ്ട്;

(ബി) കട്ടിലുകളും കിടക്കകളും ജീര്‍ണ്ണിച്ചവയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പകരം പുതിയ കട്ടിലും, കിടക്കയും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

6508

ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രത്യേക കാഷ്വാലിറ്റി ബ്ളോക്ക്

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രത്യേക കാഷ്വാലിറ്റി ബ്ളോക്ക് ആരംഭിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ബ്ളോക്ക് പ്രാവര്‍ത്തികമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത ആശുപത്രിയില്‍ ത്വക്ക്, നേത്ര, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ഒഴിവുകള്‍ ഉള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ ;

() പ്രസ്തുത താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയാക്ക് ഐ.സി. യൂണിറ്റിന്റെ എല്ലാ ഭൌതിക സാഹചര്യങ്ങളും വര്‍ഷങ്ങളായി ഒരുക്കിയിട്ടിരിക്കുകയാണെങ്കിലും പ്രവര്‍ത്തനം മുടങ്ങി കിടക്കുകയാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) പ്രസ്തുത ആശുപത്രിയില്‍ കാര്‍ഡിയാക്ക് ഐ.സി.യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

6509

ശസ്ത്രക്രിയാ സാമഗ്രികള്‍

ശ്രീ. രാജു എബ്രഹാം

() നൂല്‍,പഞ്ഞി,ഗ്ളൌസ് തുടങ്ങിയ അവശ്യസാധനങ്ങള്‍പോലും ലഭ്യമല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജുകളടക്കം വിവിധ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) പ്രസ്തുത പ്രശ്നം ഉടലെടുക്കാനിടയായ സാഹചര്യങ്ങള്‍ വിശദീകരിക്കാമോ ;

(സി) ലോക്കല്‍ പര്‍ച്ചേസിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ഡി) അതിന്റെ മറവില്‍ ക്രമക്കേടുകള്‍ ഉണ്ടാകാതിരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ ;

() രോഗികള്‍ തന്നെ മരുന്നും ശസ്ത്രക്രിയ വസ്തുക്കളും വാങ്ങിയാല്‍ പണം മടക്കികൊടുക്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ ;

(എഫ്) മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന എന്നു മുതല്‍ മരുന്ന് വിതരണം നടത്താന്‍ കഴിയുമെന്ന് വിശദീകരിക്കാമോ ?

6510

ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെ പേ വാര്‍ഡ്

ശ്രീ. സി. എഫ്. തോമസ്

() ചങ്ങനാശ്ശേരി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ അനേകവര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന കെ.എച്ച്.ആര്‍.ഡബ്ള്യു.എസ്. പേവാര്‍ഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തുന്നുണ്ടോ;

(ബി) ഈ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് തീരുമാനിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ എത്രയും വേഗം പൊളിച്ചു മാറ്റുവാന്‍ നടപടി സ്വീകരിക്കുമോ?

6511

മലപ്പുറത്ത് കാന്‍സര്‍ ചികിത്സാ കേന്ദ്രം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

() സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ ബാധിതര്‍ മലപ്പുറം ജില്ലക്കാരാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന് ഭൂമി ശാസ്ത്രപരമായ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുമോ;

(സി) കൂടുതല്‍ കാന്‍സര്‍ ബാധിതരുള്ള മലപ്പുറത്ത് ആധുനിക സൌകര്യങ്ങളോടുകൂടിയ ഒരു കാന്‍സര്‍ ചികിത്സാകേന്ദ്രം തുടങ്ങണമെന്ന ആവശ്യം പരിഗണിക്കുമോ?

6512

കാന്‍സര്‍ രോഗം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ജനങ്ങളില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇതിന്മേല്‍ ആധികാരികമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ ;

(സി) സമഗ്രമായ പഠനം നടത്തിക്കുന്നതിനാവശ്യമായ ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയും അടിയന്തിരമായി റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

6513

വയനാട് ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി വിഭാഗം പ്രവര്‍ത്തിച്ചിരുന്നുവോ; അത് നിര്‍ത്തലാക്കാനുളള കാരണം വ്യക്തമാക്കുമോ;

(ബി) ജില്ലയിലെ കാന്‍സര്‍ രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതിനായി ഓങ്കോളജി വിഭാഗം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി നടപടി സ്വീകരിക്കുമോ?

(സി) വയനാട് ജില്ലയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ളിനിക്കുകളില്‍ എത്ര കാന്‍സര്‍ രോഗികള്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട് ?

6514

ആര്‍.സി.സി യില്‍ റിവൈസ്ഡ് സ്കെയില്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

() തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ആറാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കിയിട്ടുണ്ടോ ;

(ബി) 2008-ലെ ആറാം ശമ്പളക്കമ്മീഷന്റെ ഉത്തരവില്‍ ഓപ്പറേഷന്‍ തീയറ്റര്‍ ടെക്നീഷ്യന്റെ സ്കെയില്‍ എത്രയായാണ് നിശ്ചയിച്ചിട്ടുള്ളത് ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) ആറാം കേന്ദ്ര ശമ്പള പരിഷ്കരണ ഉത്തരവില്‍ പാരാമെഡിക്കല്‍ സ്റാഫില്‍ ഓപ്പറേഷന്‍ തീയറ്റര്‍ ടെക്നീഷ്യന്‍, തീയറ്റര്‍ ടെക്നീഷ്യന്‍ (അനസ്ത്യേഷ്യ) എന്നിങ്ങനെയുള്ള രണ്ട് വിഭാഗങ്ങള്‍ ഉണ്ടോ ;

(ഡി) എങ്കില്‍ ഇവരുടെ ശമ്പള സ്കെയില്‍ എത്ര ആണെന്നും വ്യക്തമാക്കാമോ ; പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ ;

() ആര്‍.സി.സി യിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

6515

കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക ചികില്‍സാ ധനസഹായ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() കാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേക ചികില്‍സാ ധനസഹായ പദ്ധതി ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി) കാന്‍സര്‍ രോഗബാധിതരായി മരണമടയുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകള്‍ വകുപ്പ് സൂക്ഷിക്കാറുണ്ടോ;

(സി) 2006 മുതല്‍ 2010 വരെയുള്ള കാലയളയില്‍ ഓരോ വര്‍ഷവും എത്ര കാന്‍സര്‍ രോഗികള്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുമോ?

6516

ചികിത്സാ സഹായം

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ ശ്രീമതി മിനി (/ീ ശ്രീ. സന്തോഷ്) കക്കോട്ടും പടിക്കല്‍ കോരാമ്പ്രകണ്ടിപറമ്പ്ചെലപ്രം ചേളനൂര്‍, ചികിത്സാ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ?

6517

ചെലവേറിയ ശസ്ത്രക്രിയകള്‍ക്കുള്ള സഹായം

ശ്രീ. പുരുഷന്‍ കടലുണ്ടി

മെഡിക്കല്‍ കോളേജുകളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ചെലവേറിയ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്ന പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണുള്ളത് എന്നും സഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്നും വ്യക്തമാക്കുമോ ?

6518

ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നും ധനസഹായം

ശ്രീ. വി.ചെന്താമരാക്ഷന്‍

() ആരോഗ്യകുടുംബക്ഷേമവകുപ്പ് മന്ത്രിയുടെ സഹായനിധിയില്‍ നിന്നും ഏതെല്ലാം രോഗങ്ങള്‍ക്കുളള ചികിത്സയ്ക്കാണ് ധനസഹായം നല്‍കുന്നത് എന്ന് വിശദമാക്കുമോ;

(ബി) പരമാവധി എത്ര തുകയാണ് സഹായമായി നല്‍കുന്നത്;

(സി) ഇങ്ങനെ ലഭിക്കുന്ന തുക ചികിത്സ നടത്തുന്ന ആശുപത്രിയിലേക്ക് മാത്രമേ അനുവദിക്കൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ഡി) ചികിത്സ കഴിഞ്ഞു പോകുന്ന ആളുകള്‍ക്ക് നേരില്‍ കിട്ടുന്ന തരത്തില്‍ സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

6519

ത്വക്ക് / കാല്‍പാദ രോഗങ്ങള്‍

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

() വിവിധ താലൂക്കുകളില്‍ നിരവധിപേര്‍ക്ക് ത്വക്ക് വരണ്ട് ഉണങ്ങി, കാല്‍പാദം വിണ്ടുകീറി പാദം നിലത്ത് ചവിട്ടാന്‍ കഴിയാതെ രോഗം ബാധിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ;

(സി) തോട്ടം മേഖലയോടു ചേര്‍ന്നുള്ള കായലുകള്‍, തോടുകള്‍, അരുവികള്‍ എന്നിവയുടെ സമീപത്ത് താമസിക്കുന്നവര്‍ക്കാണ് ഈ രോഗം ബാധിച്ചിട്ടുള്ളതെന്നത് സംബന്ധിച്ച് ഏതെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി) ഈ മേഖലകളിലെ തോട്ടങ്ങളിലും എസ്റേറ്റുകളിലും നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉപയോഗിക്കുന്നതായുള്ള എന്തെങ്കിലും വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ ?

6520

മാരകരോഗപ്പട്ടികയിലുള്‍പ്പെട്ട രോഗങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() മാരകരോഗപ്പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങള്‍ ഏതെല്ലാമാണ് ;

(ബി) എലിപ്പനി, എയ്ഡ്സ് എന്നീ രോഗങ്ങളെ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ ;

(സി) പ്രസ്തുത രോഗങ്ങള്‍ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.