UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6561

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക തസ്തിക

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ ;

(ബി) ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക ന്റെ പുതിയ തസ്തിക രൂപീകരണ നടപടികള്‍ എവിടെവരെയായി ;

(സി) നിലവില്‍ 25000 പേര്‍ക്ക് ഒരു ജെ.എച്ച്.. എന്നത് 5000 ത്തിന് ഒന്ന് എന്ന അനുപാതത്തില്‍ പുന: ക്രമീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി) ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക ന്റെയും കക ന്റെയും പ്രൊമോഷന്‍ നടക്കാത്തത് മൂലം ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്നതും ആരോഗ്യരംഗം താറുമാറാകുന്നതും തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

6562

കണ്ണൂര്‍ ജില്ലയിലെ സ്റാഫ് നേഴ്സുമാരുടെ പോസ്റ് ഷിഫ്റ്റിംഗ്

ശ്രീ. ജെയിംസ് മാത്യു

() കണ്ണൂര്‍ ജില്ലയിലെ സ്റാഫ് നേഴ്സുമാരുടെ 11 പോസ്റുകള്‍ കൊല്ലം ജില്ലയിലേക്കു ഷിഫ്റ്റ് ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനിടയാക്കിയ സാഹചര്യം വ്യക്തമാക്കാമോ;

(സി) ഇതിനുമുമ്പ് 65 തസ്തിക കണ്ണൂര്‍ ജില്ലയില്‍ നിന്നും മറ്റു ജില്ലകളിലേക്കു ഷിഫ്റ്റ് ചെയ്തിട്ടുണ്ടോ;

(ഡി) ഇത്രയും സ്റാഫ് നേഴ്സുമാരുടെ തസ്തിക ഷിഫ്റ്റു ചെയ്യുമ്പോള്‍ സ്വാഭാവികമായും കണ്ണൂര്‍ ജില്ലയില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ഷിഫ്റ്റ് ചെയ്ത തസ്തികകള്‍ അടിയന്തിരമായി പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

6563

ലൈറ്റ് ഡ്യൂട്ടി വാഹനങ്ങളിലെ ഡ്രൈവര്‍ നിയമനം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ആരോഗ്യവകുപ്പില്‍ ലൈറ്റ് ഡ്യൂട്ടി വാഹനങ്ങള്‍ എത്ര എണ്ണമുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വാഹനങ്ങള്‍ക്ക് എത്ര ഡൈവര്‍മാരാണുളളത് ;

(സി) പ്രസ്തുത വാഹനങ്ങള്‍ക്ക് ലൈറ്റ് ഡ്യൂട്ടി വെഹിക്കിള്‍ ലൈസന്‍സുളള ഡ്രൈവര്‍മാരെ നിയമിക്കുന്നതിനു പകരം ഹെവി ഡ്യൂട്ടി ലൈസന്‍സുളളവരെയാണ് നിയമിക്കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ അതിനുളള കാരണങ്ങള്‍ വ്യക്തമാക്കാമോ;

() മോട്ടോര്‍ വാഹനവകുപ്പ് ചട്ടങ്ങള്‍പ്രകാരം പ്രസ്തുത നടപടി ശരിയാണോ;

(എഫ്) പ്രസ്തുത നടപടി മൂലം പി.എസ്.സി. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന റാങ്ക് ലിസ്റില്‍പെട്ടവര്‍ക്ക് അവസരം നിഷേധിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) അതു സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(എച്ച്) എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച് നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

6564

ഫാര്‍മസിസ്റ് ഗ്രേഡ് - 2 തസ്തിക

ശ്രീ. ജെയിംസ് മാത്യു

() ഭാരതീയ ചികിത്സാ വകുപ്പില്‍ (.എസ്.എം) കാസര്‍ഗോഡ് ജില്ലയില്‍ ഫാര്‍മസിസ്റ് ഗ്രേഡ് - II വിന്റെ എത്ര ഒഴിവുകള്‍ ഉണ്ട്;

(ബി) പ്രസ്തുത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(സി) 2011 ജൂലായ് സെപ്റ്റംബര്‍ മാസങ്ങളില്‍ റിട്ടയര്‍ ചെയ്യേണ്ടവരുടെ രണ്ട് സൂപ്പര്‍ന്യൂമററി തസ്തികകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(ഡി) പ്രസ്തുത രണ്ട് ഒഴിവുകളിലും നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നും അടിയന്തിരമായി ഫാര്‍മസിസ്റ് ഗ്രേഡ് - II നെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6565

ദേശീയ അന്ധതാ നിയന്ത്രണ പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് നേത്രരോഗവിഭാഗം ഇല്ലാത്ത താലൂക്ക് ആശുപത്രികള്‍ഏതൊക്കെയാണ്;

(ബി) പ്രസ്തുത ആശുപത്രികളില്‍ നേത്രരോഗവിഭാഗം തുടങ്ങുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(സി) ദേശീയ അന്ധതാ നിയന്ത്രണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പ്രസ്തുത തസ്തിക ഇല്ലാത്ത ആശുപത്രികളിലും ഒപ്റ്റോമെട്രിസ്റ് തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6566

സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് പുനര്‍ നിയമനം

ശ്രീ. എം. ഹംസ

,, വി. ചെന്താമരാക്ഷന്‍

,, കെ.കെ. നാരായണന്‍

,, സാജുപോള്‍

() പി.എസ്.സി.യുടെ ചട്ടം ലംഘിച്ച് ആരോഗ്യവകുപ്പില്‍ നിയമനം നേടിയതിന്റെ പേരില്‍ വകുപ്പ് പുനര്‍ നിയമനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍; ആര്‍ക്കെല്ലാം;

(ബി) അവര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നുവോ; അതിന്‍മേല്‍ കോടതിവിധി എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ?

6567

ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് (ഗ്രേഡ് II) തസ്തികയിലെ ഒഴിവുകള്‍

ശ്രീ. മോന്‍സ് ജോസഫ്

ഈ വര്‍ഷം സൂപ്പര്‍ ന്യൂമററി തസ്തിക ഉള്‍പ്പെടെ എത്ര ഒഴിവുകള്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് (ഗ്രേഡ് II ) തസ്തികയില്‍ നിലവിലുണ്ട്; അവ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

6568

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം

ശ്രീ.കെ. അജിത്

() പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വൈക്കം താലൂക്കിലും കോട്ടയം ജില്ലയിലും ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തിയ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യകേന്ദ്രങ്ങളേയും അതിനു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെയും 'ഗുഡ്സ്' സര്‍വ്വീസ് എന്‍ട്രി , കാഷ് അവാര്‍ഡ് പോലുള്ള അംഗീകാരം എന്നിവ നല്‍കി ആദരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ വൈക്കം മണ്ഡലത്തിലെ ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്രവീതം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

6569

ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിക്ക് കെട്ടിടം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് കെട്ടിടം പണിയുന്നതിന് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പഞ്ചായത്ത് ലഭ്യമാക്കിയ സ്ഥലത്ത് പ്രസ്തുത ആയൂര്‍വേദ ഡിസ്പെന്‍സറിക്ക് കെട്ടിടം പണിയുന്നതിന് നടപടി സ്വീകരിക്കുമോ?

6570

ആയുര്‍വേദ ആശുപത്രികളില്‍ മരുന്നു നല്‍കുന്ന ഏജന്‍സി

ശ്രീ.വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഏത് ഏജന്‍സി മുഖേനയാണ് ലഭ്യമാക്കുന്നത് ;

(ബി) സംസ്ഥാനത്തിന് പുറത്തുനിന്ന് മരുന്ന് ഇറക്കുമതി ചെയ്യുന്നുണ്ടോ ;

(സി) പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്ക് ഏതെല്ലാം മരുന്നുകളാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് ; വിശദാംശം വ്യക്തമാക്കുമോ ?

6571

ആയുര്‍വ്വേദം, ഹോമിയോ ആശുപത്രികളിലെ ഡോക്ടര്‍മാര്‍

ശ്രീ. .ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വ്വേദം, ഹോമിയോ ആശുപത്രികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എത്ര ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട് ;

(ബി) പ്രസ്തുത വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിയമനത്തിന് പി.എസ്.സി. ലിസ്റ് നിലവിലുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത ലിസ്റില്‍ നിന്നും ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

6572

ഇട്ടി അച്യുതന്‍ സ്മാരക ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രി

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല ഇട്ടി അച്യുതന്‍ സ്മാരക ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിക്ക് സൌകര്യങ്ങള്‍ വളരെക്കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിരവധി രോഗികള്‍ പ്രതിദിനം ചികിത്സയ്ക്കെത്തുന്ന പ്രസ്തുത ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുവാനും സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത ആശുപത്രിയില്‍ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുവേണ്ട സംവിധാനങ്ങള്‍ ഉണ്ടാക്കുമോ;

(ഡി) ഇട്ടി അച്യുതന്‍ വൈദ്യരുടെ സ്മരണ നിലനിര്‍ത്തുംവിധം ചേര്‍ത്തല ഇട്ടി അച്യുതന്‍ സ്മാരക ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയെ ഉന്നത നിലവാരത്തിലേയ്ക്കുയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ?

6573

ഭാരതീയ ചികിത്സാ വകുപ്പിലെ ഒഴിവുകള്‍

ശ്രീ. ജി. സുധാകരന്‍

() ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വ്വേദതെറാപ്പിസ്റ്, നഴ്സിംഗ് അസിസ്റന്റ്, അറ്റന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ അനുവദനീയമായ തസ്തികകളെത്ര; ഓരോ തസ്തികയിലും ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ എത്ര; ഓരോ തസ്തികയിലും നിലവിലുള്ള ഒഴിവുകളെത്ര; ഈ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ;

(ബി) ഈ തസ്തികകളിലെ നിയമനരീതി, യോഗ്യത എന്നിവ വ്യക്തമാക്കുമോ;

(സി) ഈ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുവെന്നും എത്ര കാലമായി ജോലി ചെയ്യുന്നുവെന്നും വ്യക്തമാക്കുമോ; ഇവരുടെ ദിവസ വേതനം എത്ര രൂപയാണ്; സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ദിവസവേതനം എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഭാരതീയ ചികിത്സാ വകുപ്പില്‍ ദിവസവേതനത്തില്‍ ജോലി നോക്കുന്ന ആയുര്‍വ്വേദ തെറാപ്പിസ്റ്, നഴ്സിംഗ് അസിസ്റന്റ്, അറ്റന്‍ഡര്‍ തസ്തികകളിലെ കുറഞ്ഞ ദിവസ വേതനം 300 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

6574

മെഡിക്കല്‍ കോളേജിലെ സംവരണ സീറ്റുകള്‍

ശ്രീ. വി. ശശി

() സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 2010 അദ്ധ്യയനവര്‍ഷത്തിലേക്ക് ആകെ എത്ര സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരുന്നു; അതില്‍ എത്ര പേര്‍ക്ക് പ്രവേശനം ലഭിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 2011 അദ്ധ്യയന വര്‍ഷത്തിലേക്ക് ആകെ എത്ര സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരുന്നു; അതില്‍ എത്ര പേര്‍ക്ക് പ്രവേശനം ലഭിച്ചു എന്ന് വ്യക്തമാക്കാമോ ?

6575

നേഴ്സിംഗ് പരീക്ഷകള്‍

ശ്രീ. ജോസ് തെറ്റയില്‍

() മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ബി.എസ്.സി. നേഴ്സിംഗ് കോഴ്സുകളുടെ ഒന്നും, രണ്ടും, മൂന്നും വര്‍ഷ പരീക്ഷകള്‍ നടത്തുന്നതില്‍ സംഭവിക്കുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ ;

(ബി) ഇതുമൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ പരീക്ഷകള്‍ യഥാസമയം നടത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ?

6576

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍

ശ്രീ. കെ.വി വിജയദാസ്

() ഗുണമേന്മയില്ലാത്ത മരുന്നുകള്‍ കേരളത്തില്‍ വില്‍ക്കപ്പെടുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതും സ്വീകരിക്കാനിരിക്കുന്നതുമായ നടപടികള്‍ വിശദീകരിക്കുമോ;

(സി) ഡബ്ള്യു.എച്ച്.ഒയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മരുന്നുകള്‍ ഉല്പാദിപ്പിക്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും ഇനിയും സ്വീകരിയ്ക്കാനിരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വിശദീകരിക്കുമോ?

6577

മരുന്നു നയം

ശ്രീ. കെ. വി. വിജയദാസ്

() മരുന്ന് നയത്തിന് രൂപം കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി) മരുന്നു കമ്പനികളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6578

ജീവന്‍രക്ഷാ മരുന്നുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകള്‍ ന്യായ വിലക്ക് ലഭ്യമാക്കാന്‍ കൈകൊണ്ട നടപടികള്‍ എന്തൊക്കെ എന്നു വ്യക്തമാക്കുമോ;

(ബി) സര്‍ക്കാര്‍ വില്‍പനശാലകള്‍ വഴി ഇത്തരം മരുന്നു കളുടെ ലഭ്യത ഉറപ്പുവരുത്തുമോ;

(സി) മരുന്നു സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല പൂര്‍ണമായും മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കുമോ;

(ഡി) എങ്കില്‍ കമ്പനികള്‍ക്കും ഉപഭോക്താവിനും ഇടയില്‍ ഉള്ള സി ആന്റ് എഫ് ഏജന്റ്, സൂപ്പര്‍ സ്റോക്കിസ്റ്, സ്റോക്കിസ്റ്, ഹോള്‍സെയില്‍ ഡീലര്‍, റീടെയില്‍ ഡീലര്‍ എന്നിവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ;

() എങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിലയ്ക്ക് തന്നെ ഉപഭോക്താവിന് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകുമോ;

(എഫ്) പ്രസ്തുത സാഹചര്യത്തില്‍ നിലവിലുള്ള വിലയുടെ അമ്പത് ശതമാനത്തോളം കുറവ് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാനാകുമോ;

(ജി) പ്രസ്തുത സംവിധാനത്തിനെതിരെ ഉയര്‍ന്നുവരാന്‍ ഇടയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ ആവശ്യമായ കരുതല്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6579

ഇന്ത്യന്‍ ഫാര്‍മസിസ്റ് ആക്ട് പ്രകാരമുള്ള മരുന്ന് വിതരണം

ശ്രീ. മാത്യു ടി. തോമസ്

,, ജോസ് തെറ്റയില്‍

,, സി.കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

() 1949 ലെ ഇന്ത്യന്‍ ഫാര്‍മസിസ്റ് ആക്ട് സെക്ഷന്‍ 42 അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത നിബന്ധനകള്‍ അനുസരിച്ചാണോ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം നടക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ എന്തു സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

6580

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങുന്ന മരുന്ന്

ശ്രീ. കെ.വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന എത്ര രൂപയ്ക്ക് മരുന്ന് വാങ്ങി എന്ന വിവരം ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേനയല്ലാതെ മരുന്ന് വാങ്ങിയിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

6581

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേനയുള്ള മരുന്നു സംഭരണം

ശ്രീ. .പി. ജയരാജന്‍

() 2011 ജൂണ്‍ ഒന്നിനുശേഷം മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന എത്ര തുകയുടെ മരുന്നുകള്‍ സംഭരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കാലയളവില്‍ ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ കോളേജുകളില്‍ നിന്നും എത്ര തുകയുടെ മരുന്നുകളുടെ ഇന്റന്‍ഡാണ് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് ലഭിച്ചതെന്നു വ്യക്തമാക്കുമോ ;

(സി) പ്രസ്തുത കാലയളവില്‍ മെഡിക്കല്‍ കോളേജുകളിലെ എച്ച്.ഡി.എസുകള്‍ മുഖേനയും ജില്ലാ-ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ എന്നിവയിലെ എച്ച്.ഡി.എസുകള്‍ മുഖേനയും എത്ര തുകയുടെ മരുന്നുകള്‍ വാങ്ങിയിട്ടുണ്ടെന്നുള്ള ആശുപത്രി തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ ?

6582

ഫാര്‍മസിസ്റ് തസ്തിക

ശ്രീ. സി.കെ. നാണു

() 1961 ല്‍ അംഗീകരിച്ചിട്ടുള്ള സ്റാഫ് പാറ്റേണ്‍ അനുസരിച്ച് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസിസ്റ് തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഏതൊക്കെ ആശുപത്രികളില്‍ അപ്രകാരം തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നും ഏതൊക്കെ ആശുപത്രികളില്‍ സൃഷ്ടിച്ചിട്ടില്ലെന്നും വ്യക്തമാക്കാമോ;

(സി) എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്റാഫ് പാറ്റേണ്‍ പ്രകാരം ഫാര്‍മസിസ്റ് തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിക്കുമോ?

6583

കയര്‍ മേഖലയുടെ സമഗ്ര വികസനം

ശ്രീ. കെ. അച്ചുതന്‍

,, കെ. മുരളീധരന്‍

,, റ്റി.എന്‍. പ്രതാപന്‍

,, .പി. അബ്ദുള്ളക്കുട്ടി

() കയര്‍ മേഖലയുടെ സമഗ്ര വികസനത്തിനായി വിപണി ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള കര്‍മ്മ പരിപാടികള്‍ എന്തെല്ലാമാണ്;

(ബി) വിപണി ശക്തിപ്പെടുത്തുന്നതിന് എല്ലാ നഗരങ്ങളിലും ഷോറൂമുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി) ദേശീയ-അന്തര്‍ദേശീയ പ്രദര്‍ശനങ്ങളില്‍ കയറുല്‍പ്പന്നങ്ങളുടെ സവിശേഷതകള്‍ പ്രചരിപ്പിക്കുവാനുള്ള സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുമോ;

(ഡി) ഈ മേഖലയില്‍ അവര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

6584

ഹോംകോയുടെ ഘടന

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, മഞ്ഞളാംകുഴി അലി

,, എം. ഉമ്മര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

() കേരളസ്റേറ്റ് ഹോമിയോ സഹകരണ ഫാര്‍മസി (ഹോംകേ) യുടെ ഘടന വിശദമാക്കാമോ;

(ബി) പ്രസ്തുത സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മ ഉറപ്പു വരുത്തുവാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ; ജര്‍മ്മന്‍ നിര്‍മ്മിത ഹോമിയോ മരുന്നുകളുടെഗുണനിലവാരം ഉറപ്പുവരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(സി) പ്രസ്തുത സ്ഥാപനത്തില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ വിതരണരീതി വിശദമാക്കാമോ;

(ഡി) ഡിമാന്റനുസരിച്ച് മരുന്നു നല്‍കാന്‍ ഹോംകോയ്ക്കു സാധിക്കുന്നുണ്ടോ; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കാറുണ്ടോ; വിശദവിവരം നല്‍കാമോ;

() പ്രതിവര്‍ഷ ശരാശരി വിറ്റുവരവ് എത്രയെന്നും, ലാഭശതമാനം എത്രയെന്നും വ്യക്തമാക്കുമോ?

6585

ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം

ശ്രീ. മഞ്ഞളാംകുഴി അലി

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

() ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നിലവിലുള്ള ടെസ്റിംഗ് സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; ഇതിനായി സ്ഥാപിച്ചിട്ടുള്ള ലബോറട്ടറികളെ സംബന്ധിച്ച വിശദവിവരം വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ലാബുകള്‍ക്ക് പ്രതിവര്‍ഷം എത്ര സാമ്പിളുകള്‍ പരിശോധിക്കാനാവുമെന്ന് വെളിപ്പെടുത്തുമോ;

(സി) വ്യാജമരുന്നുകള്‍, ഗുണനിലവാരമില്ലാത്തവ, കെമിക്കല്‍ കണ്ടന്റ് നിശ്ചിത നിലവാരത്തിലും കുറഞ്ഞവ എന്നിവ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പരിശോധിച്ച സാമ്പിളുകളുടെ സ്ഥിതിവിവരം ഏതു വിധത്തിലായിരുന്നു എന്ന് വിശദമാക്കാമോ;

(ഡി) ഇതു സംബന്ധിച്ച് സ്വീകരിച്ച ശിക്ഷാനടപടികളുടെ വിശദ വിവരം നല്‍കാമോ;

() ആയുര്‍വേദ, ഹോമിയോ മരുന്നുകളുടെ പരിശോധനയ്ക്ക് ഡ്രഗ്സ് കണ്‍ട്രോളര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

6586

നഴ്സിംഗ് പരിശീലനാര്‍ത്ഥമുള്ള വിസിറ്റ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() അംഗീകൃത സ്വകാര്യ നഴ്സിംഗ് സ്ഥാപനങ്ങളില്‍ ബി. എസ്. സി., ജി. എന്‍. എം. കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനാര്‍ത്ഥം സര്‍ക്കാര്‍ ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും വിസിറ്റ് നടത്തുന്നതിനുള്ള അനുമതി നല്കിയിരുന്നുവോ; എങ്കില്‍ എന്നുമുതലാണ് നടപ്പില്‍ വരുത്തിയത് എന്ന് വ്യക്തമാക്കുമോ;

(ബി) അപ്രകാരം പരിശീലനത്തിന്റെ ഭാഗമായി വിസിറ്റ് നടത്തുന്നതിന് ഓരോ കോഴ്സിനും പ്രത്യേക ഫീസ് ഈടാക്കുന്നുണ്ടോ; എങ്കില്‍ എത്ര തുക വീതമാണ്; അത് സംബന്ധിച്ച് ഉത്തരവ് ഉണ്ടെങ്കില്‍ ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) നാലുവര്‍ഷത്തെ കോഴ്സിന് വര്‍ഷത്തില്‍ എത്ര തവണ വിസിറ്റ് നടത്തുന്നതിനാണ് അനുമതി ഉള്ളത്;

(ഡി) പഠിതാക്കള്‍ ഓരോ വര്‍ഷവും നടത്തുന്ന വിസിറ്റിന്റെ അടിസ്ഥാനത്തില്‍ പണം നല്കേണ്ടതുണ്ടോ; വ്യക്തമാക്കുമോ;

() ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നാലുവര്‍ഷത്തെ കോഴ്സിന് വര്‍ഷം 1000 രൂപാവീതം 4000 രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) കോഴ്സുകളുടെ ഭാഗമായി ഇപ്രകാരം വിസിറ്റ് നടത്തുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത തുക ഈടാക്കുന്ന നടപടി അവസാനിപ്പിക്കുമോ?

6587

ഏലൂര്‍ - എടയാര്‍ വ്യവസായ മേഖലയിലെ രാസമാലിന്യങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

() ഏലൂര്‍ - എടയാര്‍ വ്യവസായ മേഖലയിലെ മാനേജ്മെന്റുകള്‍ മാരകമായ രാസമാലിന്യങ്ങള്‍ ശുദ്ധീകരിക്കാതെ നേരിട്ട് പെരിയാര്‍ നദിയിലേയ്ക്ക് ഒഴുക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ തൊഴില്‍ ചെയ്യാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന പ്രശ്നം ചൂണ്ടിക്കാണിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ പബ്ളിക് ലയബിലിറ്റി ആക്ട് പ്രകാരം തൊഴില്‍ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ ?

6588

ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി പ്രയോഗം

ശ്രീ. ബാബു എം. പാലിശ്ശേരി

() അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളിലും മാരകമായ കീടനാശിനി കണ്ടെത്തിയതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്;

(സി) ഇത് കര്‍ശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

6589

ഭക്ഷ്യസാധനങ്ങളിലെ രാസവസ്തുക്കള്‍

ശ്രീ. സി. കൃഷ്ണന്‍

() അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്ഷ്യ സാധനങ്ങളിലും ഉണ്ടെന്നു പറയപ്പെടുന്ന രാസകീട നാശിനികളുടെയും മറ്റ് രാസ പദാര്‍ത്ഥങ്ങളുടെയും അവശിഷ്ടങ്ങള്‍ ഏതൊക്കെ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം ഇതേവരെ നടത്തിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ ;

(ബി) ഇല്ലെങ്കില്‍ പ്ര്തുത പഠനം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

6590

ഹോട്ടലുകളിലെ കുടിവെള്ള പരിശോധന

ശ്രീ. കെ. ദാസന്‍

() നഗരങ്ങളിലെ ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത് എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത സംവിധാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി താലൂക്ക് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ഇ-കോളി ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ഡി) ഹോട്ടലുകളിലും ബേക്കറികളിലും കൂള്‍ബാറിലുമെല്ലാം ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാന്‍ ശാസ്ത്രീയ സംവിധാനം താലൂക്ക് തലത്തില്‍ ഏര്‍പ്പെടുത്തുമോ ?

6591

സോഡാ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന വെള്ളം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് നഗരത്തില്‍ സോഡാ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കപ്പെട്ടതും മാലിന്യമുക്തവുമാണോ എന്ന് വകുപ്പ് പരിശോധന നടത്താറുണ്ടോ;

(ബി) ഇല്ലെങ്കില്‍ പരിശോധന നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6592

മാലിന്യമുക്ത കുടിവെളളം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് നഗരത്തില്‍ സ്വകാര്യ വ്യക്തികള്‍ ടാങ്കുകളിലും, ചെറിയ കണ്ടെയ്നറുകളിലുമായി ഹോട്ടലുകളിലും, മറ്റ് സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്ന കുടിവെളളം ശുദ്ധീകരിക്കപ്പെട്ടതും, മാലിന്യമുക്തവുമാണോ എന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്താറുണ്ടോ;

(ബി) ഇല്ലെങ്കില്‍ പരിശോധന നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6593

സീതാലയം പദ്ധതി

ശ്രീ. പി. ഉബൈദുള്ള

() ഹോമിയോ ആശുപത്രിയോടനുബന്ധിച്ചുള്ള സീതാലയം പദ്ധതിയെപ്പറ്റി വിശദീകരിക്കാമോ;

(ബി) കേരളത്തില്‍ എവിടെയെല്ലാമാണ് സീതാലയം പ്രവര്‍ത്തിക്കുന്നത്;

(സി) മലപ്പുറം മുണ്ടുപറമ്പിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് ഒരു സീതാലയം ആരംഭിക്കുമോ?

6594

‘ ’ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറി

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

() മലപ്പുറം ജില്ലയിലെ ‘ചെറുകാവ്’ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറി എത്ര വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു ;

(ബി) ഡിസ്പെന്‍സറിയ്ക്ക് കെട്ടിടം പണിയാന്‍ ഗ്രാമപഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയിട്ടുണ്ടെന്നും, ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

6595

കയര്‍ സാങ്കേതികവിദ്യ

ശ്രീ. പാലോട് രവി

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

() കയര്‍ സാങ്കേതിക വിദ്യയില്‍ ഗവേഷണവും വികസനവും നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് കേന്ദ്രം നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കേന്ദ്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്?

6596

കയര്‍ കമ്മീഷന്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി) എന്തെല്ലാം ശുപാര്‍ശകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(ഡി) ഏതെല്ലാം ശുപാര്‍ശകളാണ് നടപ്പിലാക്കുകയെന്ന് വെളിപ്പെടുത്തുമോ ;

() ഇത് എന്ന് നടപ്പിലാക്കുമെന്നും ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ ?

6597

കടക്കെണിയിലായ ചെറുകിട ഉല്‍പ്പാദകര്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പരമ്പരാഗത വ്യവസായ മേഖലയായ കയര്‍ വ്യവസായത്തിലെ ചെറുകിട ഉല്‍പ്പാദകര്‍ കടക്കെണിയില്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ ചെറുകിട ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?

6598

കയര്‍യാണ്‍ ഉല്‍പന്നങ്ങള്‍

ശ്രീ. വി. ശശി

() കേരളത്തിലെ കയര്‍ വ്യവസായത്തിന് പ്രതിവര്‍ഷം എത്ര ക്വിന്റല്‍ ചകിരി വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ;

(ബി) എങ്കില്‍ അതില്‍ എത്ര ക്വിന്റല്‍ ചകിരി കേരളത്തില്‍ ഉല്‍പാദിക്കുന്നുവെന്നും എത്ര ക്വിന്റല്‍ ചകിരി ഇറക്കുമതി ചെയ്യുന്നുവെന്നും വ്യക്തമാക്കാമോ;

(സി) സഹകരണ മേഖലയിലും സ്വകാര്യമേഖലയിലും പ്രതിവര്‍ഷം എത്ര ക്വിന്റല്‍ കയര്‍യാണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്;

(ഡി) 2010 ല്‍ എത്ര ക്വിന്റല്‍ കയര്‍യാണ്‍ ഉല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തതെന്ന് വ്യക്തമാക്കാമോ; അവ ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ ആണ്; ഇവ ഓരോന്നിലും എത്ര ക്വിന്റല്‍ വീതം കയര്‍യാണ്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

6599

തൊണ്ടു സംഭരണപദ്ധതി

ശ്രീ. പി. തിലോത്തമന്‍

() തൊണ്ടുസംഭരണം ഫലപ്രദമായി നടപ്പിലാക്കുവാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

(ബി) കയര്‍ സംഘങ്ങള്‍ക്ക് തൊണ്ടു സംഭരിക്കുവാനുളള ചുമതല നല്‍കുമോ;

(സി) തൊണ്ടു സംഭരണത്തിന് സബ്സിഡിയോ ഇന്‍സെന്റീവോ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഏതെല്ലാം ഘട്ടങ്ങളിലാണ് ആയത് നല്‍കുവാന്‍ ഉദ്ദേശിച്ചിട്ടുളളത് എന്ന് പറയാമോ;

() ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ തൊണ്ടു സംഭരണത്തെ ഉള്‍പ്പെടുത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

6600

കയര്‍ ഉല്പന്നങ്ങള്‍ക്ക് സബ്സിഡി

ശ്രീ. എസ്. ശര്‍മ്മ

കയര്‍ ഉല്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് സബ്സിഡി നല്‍കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ഏജന്‍സികള്‍ മുഖേനയെന്ന് വ്യക്തമാക്കുമോ ?

6601

കയര്‍ മേഖലാ പരിപോഷണം

ശ്രീ. ജി. സുധാകരന്‍

() കയര്‍ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ വില സ്ഥിരതാ പദ്ധതി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ചെറുകിട കയര്‍ ഉല്പാദകരുടെ കൈവശമുളള കയര്‍ ഉല്പന്നങ്ങള്‍ സംഭരിക്കാന്‍ കയര്‍ കോര്‍പ്പറേഷന് നിര്‍ദ്ദശം നല്‍കുമോ;

(സി) കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ത്രിഫ്റ്റ്, ഗ്രാറ്റുവിറ്റി എന്നീ ഇനങ്ങളില്‍ ഇനി എന്ത് തുക കുടിശ്ശികയുണ്ട്; ഉണ്ടെങ്കില്‍ ആയത് എന്ന് കൊടുത്ത് തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) കയര്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുവാന്‍ മുന്‍കാലത്തെപ്പോലെ സര്‍ക്കാര്‍ ഉപാധിരഹിത പ്രവര്‍ത്തനമൂലധനം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

6602

കയര്‍ തൊഴിലാളികളുടെ പെന്‍ഷന്‍

ശ്രീ. കെ. അജിത്

() കയര്‍ മേഖലയില്‍ ജോലിയെടുത്ത് രോഗികളായ 60 വയസ്സുകഴിഞ്ഞ പരമ്പരാഗത കയര്‍ തോഴിലാളികള്‍ക്ക് സൌജന്യ ചികിത്സ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) കയര്‍തൊഴിലാളികളുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6603

കയര്‍തൊഴിലാളികളുടെ പാക്കേജ്

ശ്രീ. കെ.കെ. നാരായണന്‍

കയര്‍തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

6604

കയര്‍ വ്യവസായം ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. ബി. സത്യന്‍

() നിലവിലെ സാഹചര്യത്തില്‍ കയര്‍ തൊഴിലാളികള്‍ക്ക് പരമാവധി എത്ര തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) കയര്‍ സംസ്കരണ യന്ത്രങ്ങള്‍ വാങ്ങാന്‍ എന്തെല്ലാം ധനസഹായമാണ് വകുപ്പ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) കയര്‍ വ്യവസായം ശക്തിപ്പെടുത്താന്‍ എന്തെല്ലാം പദ്ധതികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.