UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6749

ആദിവാസികള്‍ക്കുവേണ്ടി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്

ശ്രീ. കെ. മുരളീധരന്‍

,, റ്റി.എന്‍. പ്രതാപന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

() ആദിവാസികള്‍ക്കുവേണ്ടി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) അത് ഏതെല്ലാം വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി) ആദ്യഘട്ടത്തില്‍ എവിടെയൊക്കെയാണ് ഇത് നടപ്പാക്കുന്നത് ;

(ഡി) അത് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

6750

പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. മഞ്ഞളാംകുഴി അലി

,, കെ. എം. ഷാജി

,, സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

() പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിക്കായി എത്ര തുക കേന്ദ്ര സഹായമായി ലഭിച്ചു എന്നും, എതു വര്‍ഷമാണ് തുക ലഭിച്ചതെന്നും വിശദമാക്കുമോ;

(സി) ഇതില്‍ നിന്നും ഇതേവരെ ചെലവഴിച്ച തുകയുടെ വിശദമായ വിനിയോഗ വിവരങ്ങള്‍ നല്‍കാമോ;

(ഡി) ആരോഗ്യ ഇന്‍ഷ്വറന്‍സ് പട്ടികവര്‍ഗ്ഗവിഭാഗത്തിന് ഗുണകരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ പട്ടികവര്‍ഗ്ഗക്കാരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കിയുളള പദ്ധതി തയ്യാറാക്കി അനുമതി വാങ്ങിയ ശേഷം അവരുടെ ക്ഷേമത്തിനായി തുക വിനിയോഗിക്കാതിരുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ;

() ഇതിനായി ലഭിച്ച കേന്ദ്രസഹായം പലിശ ഉള്‍പ്പെടെ എന്തു തുക ഇപ്പോള്‍ ലഭ്യാണ്; തുക വക മാറ്റി ചെലവഴിച്ചതിന് അനുമതി വാങ്ങിയിരുന്നോ; എങ്കില്‍ ആരുടെ അനുമതിയെന്ന് വ്യക്തമാക്കുമോ?

6751

മാതൃകാ ഗിരിവര്‍ഗ്ഗ പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. വി. വിജയദാസ്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. റ്റി. വി. രാജേഷ്

മാതൃകാ ഗിരിവര്‍ഗ്ഗ പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?

6752

പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം

ശ്രീ. കെ.എന്‍.. ഖാദര്‍

'' എന്‍.. നെല്ലിക്കുന്ന്

'' വി. എം. ഉമ്മര്‍ മാസ്റര്‍

'' മഞ്ഞളാംകുഴി അലി

() 13-ാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശപ്രകാരം സംസ്ഥാനത്തെ പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പദ്ധതി തയാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദവിവരം നല്കുമോ;

(ബി) ഏതൊക്കെ ഗോത്രവിഭാഗങ്ങളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്; എന്തൊക്കെ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഏത് ഏജന്‍സി വഴി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; അതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെക്കുറിച്ച് വിശദമാക്കുമോ;

(ഡി) പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ അതിന്റെ മോണിറ്ററിംഗിനും, സൂപ്പര്‍വിഷനും എന്തൊക്കെ സംവിധാനങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

6753

പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വായ്പകള്‍ എഴുതി തള്ളുന്നതിന് നടപടി

ശ്രീ. കെ. ദാസന്‍

() പട്ടികവര്‍ഗ്ഗ ജനവിഭാഗം സര്‍ക്കാര്‍ വകുപ്പുകള്‍/ കോര്‍പ്പറേഷനുകള്‍/സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെടുക്കുന്ന വായ്പകള്‍ എഴുതി തള്ളുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ മുതലാണ് നിലവില്‍ വന്നത്;

(ബി) ഓരോ പദ്ധതിയുടെയും വിശദാംശം ലഭ്യമാക്കുമോ?

6754

കാസര്‍ഗോഡ് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് വീട് വെയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന വീട് വെയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുടുംബസ്വത്ത് വീതം വെച്ച് നല്‍കാത്തതിനാലും താമസസ്ഥലത്തിന് പട്ടയം ഇല്ലാത്തതിനാലും വീട് വെയ്ക്കാന്‍ സാധിക്കാത്ത എത്ര കുടുംബങ്ങളുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(സി) ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

6755

പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍  ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. വി. ഡി. സതീശന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം. . വാഹീദ്

() പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പദ്ധതിയുടെ ഗുണഫലങ്ങള്‍ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിന് പ്രമോട്ടര്‍മാര്‍ വഹിക്കുന്ന പങ്കെന്താണ്; വിശദമാക്കുമോ;

(സി) ഇവരെ തെരഞ്ഞെടുക്കുന്ന രീതി എങ്ങനെയാണ്;

(ഡി) ഇവര്‍ക്ക് ഏതെല്ലാം മേഖലയില്‍ പരിശീലനം നല്‍കുന്നുണ്ട് ?

6756

മറാഠി സമുദായത്തെ പട്ടികവര്‍ഗ്ഗ ലിസ്റില്‍ ഉള്‍പ്പെടുത്തുന്ന നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() മറാഠി സമുദായത്തെ പട്ടികവര്‍ഗ്ഗ ലിസ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

T6757

കരിമ്പാല പട്ടികവര്‍ഗ്ഗം

ശ്രീ. പുരുഷന്‍ കടലുണ്ടി

() കരിമ്പാല സമുദായ കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗമായി അംഗീകരിക്കപ്പെട്ട ശേഷം ഏതെല്ലാം ഗ്രാമപഞ്ചായത്തുകള്‍ക്ക് പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതം അധികമായി അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ ജനസംഖ്യ എത്ര വീതമാണെന്ന് വ്യക്തമാക്കാമോ ?

T6758

കായണ്ണ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ ഉപ പദ്ധതി വിഭാഗം വികസന ഫണ്ട്

ശ്രീ.പുരുഷന്‍ കടലുണ്ടി

കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കുടുബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പട്ടികവര്‍ഗ്ഗ ഉപ പദ്ധതി വിഭാഗം വികസന ഫണ്ട് അനുവദിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ?

6759

വൈപ്പിന്‍ മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ; ഓരോ പഞ്ചായത്തിലേയും കുടുംബങ്ങളുടെ എണ്ണവും ലഭ്യമാക്കാമോ ?

6760

യുവജനങ്ങള്‍ക്കുള്ള ഹോസ്റല്‍

ശ്രീ. എം. ഉമ്മര്‍

() മഞ്ചേരിയില്‍ പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഐ.ജി.എം.ആര്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി ഈസ്റ് എല്‍.പി.സ്കൂള്‍ മാറ്റുന്ന മുറക്ക് പ്രസ്തുത കെട്ടിടം എന്ത് ആവശ്യത്തിന് വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത കെട്ടിടം കായിക പരിശീലനത്തിനെത്തുന്ന യുവജനങ്ങള്‍ക്കുള്ള ഹോസ്റല്‍ ആക്കുന്ന കാര്യം പരിഗണിക്കുമോ?

6761

യൂത്ത് കമ്മീഷന്‍ രൂപീകരിക്കാനുള്ള നടപടികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() യൂത്ത് കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് ഘട്ടംവരെയായി;

(ബി) പഞ്ചായത്തുതലത്തില്‍ ഇപ്പോള്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ നിലവലുണ്ടോ;

(സി) എങ്കില്‍ ഇവരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

6762

യൂത്ത് ഭവന്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, കെ. മുരളീധരന്‍

() യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ എല്ലാ ജില്ലകളിലും യൂത്ത് ഭവന്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(ബി) യൂത്ത് ഭവന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വിശദമാക്കുമോ ;

(സി) ഇതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം ലഭ്യമാണോ ; വിശദമാക്കുമോ ?

6763

യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വര്‍ക്ക്ഷോപ്പുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുളളക്കുട്ടി

,, തേറമ്പില്‍ രാമകൃഷ്ണന്‍

() യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും വര്‍ക്ക്ഷോപ്പുകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) വര്‍ക്ക്ഷോപ്പുകള്‍ നടത്തുകവഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി) വര്‍ക്കുഷോപ്പുകള്‍ നടത്തുന്നതിന് ഏതെങ്കിലും ഏജന്‍സികളുടെ സഹായം തേടാനാഗ്രഹിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ ഏത് ഏജന്‍സിയാണെന്ന് വ്യക്തമാക്കുമോ?

6764

യുവശക്തി പദ്ധതി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() സംസ്ഥാനത്ത് യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) ബോര്‍ഡ് ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ് ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബോര്‍ഡ് സംസ്ഥാനത്തെ യുവജനങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തി കുറയ്ക്കാന്‍ എന്തെങ്കിലും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ ;

(ഡി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ് ആരംഭിച്ച യുവശക്തി പദ്ധതിക്ക് എത്ര തുകയാണ് വകയിരുത്തിയിരുന്നത്?

6765

യുവജന വിഭവശേഷി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

() യുവാക്കളുടെ വിഭവശേഷി സമൂഹത്തിന്റെ പൊതു നന്മക്ക് ഉപയോഗിക്കാവുന്ന നിലയിലുള്ള ക്രിയാത്മക സംവിധാനം എന്താണെന്ന് വിശദമാക്കുമോ ;

(ബി) ഇതിനായി യുവജനക്ഷേമ പദ്ധതികളിലൂടെ എന്തെല്ലാം സംവിധാനങ്ങളാണ് പുതുതായി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത് എന്ന് വിശദമാക്കുമോ ?

6766

മണ്ഡലാടിസ്ഥാനത്തില്‍ ജോബ് ഫെസ്റ്

ശ്രീ. ആര്‍. രാജേഷ്

അഭ്യസ്തവിദ്യര്‍ക്കായി മണ്ഡലാടിസ്ഥാനത്തില്‍ ജോബ്  ഫെസ്റ് സംഘടിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുമോ ?

6767

സ്വയം സംരഭക മിഷന്‍

ശ്രീ. റ്റി. വി. രാജേഷ്

() സംസ്ഥാന സ്വയംസംരംഭക മിഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി എന്നു മുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്?

6768

മൃഗശാലകളിലെ ദൃശ്യവിതാനങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

,, ജോസഫ് വാഴക്കന്‍

,, പി.. മാധവന്‍

() സംസ്ഥാനത്തെ മൃഗശാലകളിലും മ്യൂസിയങ്ങളിലും ആധുനിക ദൃശ്യവിതാനങ്ങള്‍ ഒരുക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്;

(ബി) ഇതിന്റെ ഭാഗമായി നടക്കുന്ന വെളിച്ച വിതാനത്തില്‍ വൈദ്യുതി ചെലവ് കുറയ്ക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് കൈകൊള്ളുന്നത് ;

(സി) നിലവിലുള്ള വൈദ്യുതി ദീപങ്ങള്‍ക്കു പകരം വൈദ്യുതി ഉപഭോഗം കുറവുള്ള എല്‍..ഡി സംവിധാനത്തിലേക്കു മാറാന്‍ ശ്രമിക്കുമോ ;

(ഡി) ഇവിടെ സാദ്ധ്യമായ സ്ഥലങ്ങളില്‍ സൌരോര്‍ജ്ജ സ്രോതസ്സ് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമോ ?

6769

മ്യൂസിയങ്ങളിലെ സന്ദര്‍ശകരുടെ സൌകര്യങ്ങള്‍

ശ്രീ. പാലോട് രവി

,, വി.പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്തെ മ്യൂസിയങ്ങളിലെ സന്ദര്‍ശകരുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്;

(ബി) നിലവില്‍ സന്ദര്‍ശകര്‍ക്ക് കൌണ്ടര്‍ വഴി ടിക്കറ്റ് നല്‍കുന്ന സംവിധാനം മാറ്റി ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) സന്ദര്‍ശകര്‍ക്ക് കുടിവെള്ള സൌകര്യവും വികലാംഗര്‍ക്ക് മ്യൂസിയം പ്രാപ്തമാക്കുക, ഇന്‍ഫര്‍മേഷന്‍ കൌണ്ടറുകള്‍, ക്ളോക്ക് റൂം, ബാത്ത് റൂം, എന്നിവയുടെ സൌകര്യങ്ങളും കൂടി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6770

തിരുവനന്തപുരം മൃഗശാലയിലും കാഴ്ചബംഗ്ളാവിലുമുള്ള കരാര്‍/ദിവസവേതനക്കാര്

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരം മൃഗശാലയിലും കാഴ്ചബംഗ്ളാവിലും ദിവസകൂലിയടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവര്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇവിടെ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേരെ എന്ന് വ്യക്തമാക്കുമോ;

(സി) പുതുതായി നിയമനം നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക്;

(ഡി) ഏത് തരം ജോലിക്കാണ് ഇവരെ നിയമിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

6771

മ്യൂസിയങ്ങളിലുള്ള ആര്‍ട്ട് ഗ്യാലറികള്‍ നവീകരിക്കുന്നതിന് നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍

,, ഹൈബി ഈഡന്‍

,, . റ്റി. ജോര്‍ജ്

() മ്യൂസിയങ്ങളിലുള്ള ആര്‍ട്ട് ഗ്യാലറികള്‍ നവീകരിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) നിലവിലുള്ള ഗ്യാലറികള്‍ പുതുക്കി ആധുനിക ഡിസ്പ്ളേ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമോ ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.