STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

691

നാഷണല്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രയിംവര്‍ക്ക് പദ്ധതി

ശ്രീ. എസ്. രാജേന്ദ്രന്‍

,, പി. കെ. ഗുരുദാസന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രഗവണ്‍മെന്റ് ആരംഭിച്ച നാഷണല്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രയിംവര്‍ക്ക് എന്ന പദ്ധതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പദ്ധതി ആവിഷ്ക്കരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നുവോ;

(സി) ഈ പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ?

692

സ്കോളര്‍ഷിപ്പ് തുക

ശ്രീ. റ്റി.വി. രാജേഷ്

,, ആര്‍. രാജേഷ്

ശ്രീമതി. കെ.എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സാമ്പത്തിക പിന്നോക്കാവസ്ഥ പഠനത്തിന് പ്രതികൂലമാകാതിരിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) വര്‍ദ്ധിച്ചുവരുന്ന പഠനച്ചെലവിനാനുപാതികമായി ഇവ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

693

വിജയ ശതമാനം

ശ്രീ. വി. ശശി

,, മുല്ലക്കര രത്നാകരന്‍

,, . കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിജയം കുറഞ്ഞ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ആയത് വര്‍ദ്ധിപ്പിക്കാനായി പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) ഇത്തരത്തിലുളള എത്ര സ്കൂളുകളെ ഈ വര്‍ഷം ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്;

(സി) ഇവിടെ എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി) കഴിഞ്ഞ അദ്ധ്യയന വര്‍ഷം എത്ര സ്കൂളുകളില്‍ ഈ പദ്ധതി നടപ്പിലാക്കിയെന്നും പദ്ധതി ലക്ഷ്യം കൈവരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?

694

ടൂറിസ്റുകള്‍ക്ക് ശാസ്ത്രീയ ആയുര്‍വേദ ചികിത്സ

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, വി. ശിവന്‍കുട്ടി

,, കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ടൂറിസവുമായി ബന്ധപ്പെട്ട ആയുര്‍വ്വേദ സംരംഭങ്ങള്‍ പൊതുവില്‍ കച്ചവടം മാത്രം പ്രധാന ലക്ഷ്യമാക്കിയിട്ടുളളതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അത്തരം കേന്ദ്രങ്ങളില്‍ ആയുര്‍വ്വേദ ചികിത്സ ശാസ്ത്രീയമായി നല്‍കുന്നു എന്നുറപ്പാക്കിയിട്ടുണ്ടോ;

(സി) ആയുര്‍വ്വേദത്തെ ശരിയായ രീതിയില്‍ ടൂറിസ്റുകള്‍ക്ക് ലഭ്യമാക്കുന്നതിനും ഇതിന്റെ മറവില്‍ നടന്നുവരുന്ന തെറ്റായ പ്രവണതകളെ ഇല്ലാതാക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

695

സമയോചിതമായി പ്രതികരിക്കുന്നതിന് ശക്തരാക്കാന്‍  കര്‍മ്മപരിപാടികള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, വി. റ്റി. ബല്‍റാം


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദാരന്തങ്ങളോട് സമയോചിതമായി പ്രതികരിക്കുന്നതിനും ആസൂത്രണത്തിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളത്;

(ബി) ഭരണകര്‍ത്താക്കള്‍, പൊതുജനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയെ അടിയന്തിര നടപടികളിലൂടെ സമയോചിതമായി പ്രതികരിപ്പിക്കുന്നതിന് ശക്തരാക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(സി) ഇതിന് ഫലപ്രദമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമോ?

696

ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടിയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്

ശ്രീ. സി. മോയിന്‍കുട്ടി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ക്ഷേമ പെന്‍ഷനുകള്‍ക്കായുള്ള വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ട് സ്വീകരിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഇപ്പോള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ വഴി വില്ലേജ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടി വരുന്നത് മൂലം കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ട് സ്വീകരിക്കാനും കാലതാമസം കൂടാതെ നല്‍കുവാനും നടപടി സ്വീകരിക്കുമോ?

697

അംഗീകൃത ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ബി. ഡി. ദേവസ്സി

ഡോ.കെ. ടി ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനധികൃത മസാജ് സെന്ററുകള്‍ വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആയൂര്‍വ്വേദ ചികിത്സയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന അത്തരം കേന്ദ്രങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ;

(സി) ടൂറിസ്റുകള്‍ക്ക് അംഗീകൃത ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങളെ തിരിച്ചറിയാന്‍ ഫലപ്രദമായ സംവിധാനമുണ്ടോ ; വിശദമാക്കുമോ ?

698

ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം

ശ്രീ. വി. ചെന്താമരാക്ഷന്‍

,, എളമരം കരീം

,, എം. ഹംസ

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ഫലപ്രദമാണോ; വകുപ്പിന് സ്വന്തമായി ഒരു പരിശോധനാ വിഭാഗം ഏര്‍പ്പെടുത്താനുദ്ദേശമുണ്ടോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും, വീഴ്ചകള്‍ കണ്ടുപിടിക്കുന്നതിനും ഇപ്പോള്‍ കഴിയുന്നുണ്ടോ ; വിശദമാക്കാമോ ?

699

ടൂറിസം പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

,, കെ. കെ. നാരായണന്‍

,, എസ്. ശര്‍മ്മ

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ടൂറിസം പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായി നില്ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ബി) മുന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി തുടക്കം കുറിച്ചിട്ടുള്ള എത്ര പദ്ധതികളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്; പ്രസ്തുത പദ്ധതികള്‍ ഓരോന്നിന്റെയും പൂര്‍ത്തീകരണത്തിന് ഏറ്റവും ഒടുവില്‍ ലക്ഷ്യമിട്ട തീയതി ഏതായിരുന്നു; പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്നു വ്യക്തമാക്കാമോ ;

(സി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും നടപടി സ്വീകരിക്കുമോ ?

700

ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡുകളുട വികസനം

ശ്രീ. കെ. ദാസന്‍

,, എം.. ബേബി

,, . എം. ആരിഫ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വര്‍ദ്ധിച്ച തോതില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന റോഡുകളെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് ഇപ്രകാരമുളള എത്ര റോഡുകളുണ്ടെന്നും അവ മൊത്തം എത്ര കിലോമീറ്റര്‍ വരുമെന്നും അിറയിക്കുമോ;

(സി) ഈ വര്‍ഷം ഇത്തരത്തില്‍പ്പെട്ട എത്ര കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുമെന്നും അതിന് മൊത്തം എന്തു തുക വേണ്ടിവരുമെന്നും കണക്കാക്കിയിട്ടുണ്ടോ; ബഡ്ജറ്റില്‍ ഇതിന് മാത്രമായി എന്തു തുക വകയിരുത്തിയിട്ടുണ്ട് ?

701

അദ്ധ്യാപക പരിശീലനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍

ശ്രീ. എളമരം കരീം

,, കെ. രാധാകൃഷ്ണന്‍

,, എം. ഹംസ

,, കെ.കെ. ജയചന്ദ്രന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അദ്ധ്യാപക പാക്കേജിലെ അദ്ധ്യാപക പരിശീലനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ; ഇത് കാലോചിതവും ശാസ്ത്രീയവുമാണോ;

(ബി) ഇപ്പോള്‍ അദ്ധ്യാപകര്‍ക്ക് നല്‍കിവരുന്ന പരിശീലനങ്ങള്‍ തുടരുമോ; ഇതിലെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് 'അക്കാദമിക്' നിര്‍ദ്ദേശങ്ങള്‍ പാക്കേജിന്റെ ഭാഗമാക്കിയിട്ടുണ്ടോ;

(സി) ഇപ്പോള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ള അദ്ധ്യാപകരുടെ പുതിയ റാങ്ക് ലിസ്റ് പി.എസ്.സി. തയ്യാറാക്കി വരുന്നതുവരെ, സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നത് എപ്രകാരമായിരിക്കുമെന്ന് വിശദമാക്കാമോ?

702

സ്കൂള്‍ ലൈബ്രറികളുടെയും ലാബുകളുടെയും വികസനം

ശ്രീ. പുരുഷന്‍ കടലുണ്ടി

ഡോ. കെ. ടി. ജലീല്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്കൂള്‍ ലൈബ്രറികളുടെയും ലാബുകളുടെയും അവസ്ഥ അവലോകനം ചെയ്തിട്ടുണ്ടോ;

(ബി) സ്കൂളുകള്‍ക്ക് മികച്ച പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ മുന്‍സര്‍ക്കാര്‍ സ്വീകരിച്ച ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമോ;

(സി) സ്കൂള്‍ ലബോറട്ടറികളുടെ വികസനത്തിന് വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ പദ്ധതി തയ്യാറാക്കുമോ;

(ഡി) സ്വകാര്യ സ്കൂള്‍ ലൈബ്രറികളുടെയും ലാബുകളുടെയും കാര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാനുദ്ദേശിക്കുന്നുണ്ടോ ?

703

ദുരന്ത നിവാരണ അതോറിട്ടി

ശ്രീമതി ഗീതാ ഗോപി

ശ്രീ. സി. ദിവാകരന്‍

,, കെ. അജിത്

,, പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദുരന്ത നിവാരണ അതോറിട്ടി രൂപീകരിച്ചതെന്നാണ്, പ്രസ്തുത അതോറിട്ടിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിട്ടികള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള നടപപടികള്‍ ഏതുഘട്ടം വരെയായി;

(സി) ഇതിനായി ഒരു സിവില്‍ - ഡിഫന്‍സ് സേന രൂപീകരിച്ചു പരിശീലനം നല്‍കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ല എങ്കില്‍ അതിനുള്ള നടപടികള്‍ ഏതുവരെയായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

704

ബദല്‍ സ്ക്കൂളുകള്‍ പ്രവര്‍ത്തനം

ശ്രീ. സി. കൃഷ്ണന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ.വി. വിജയദാസ്

'' കെ. കുഞ്ഞമ്മത് മാസ്റര്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ആശ്രയമായിരുന്ന ബദല്‍ സ്ക്കൂളുകള്‍ എന്നു വരെ പ്രവര്‍ത്തനക്ഷമമായിരുന്നു;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ബദല്‍ സ്കൂള്‍ അദ്ധ്യാപകരുടെ കരാര്‍ പുതുക്കി നല്‍കാതിരുന്നിട്ടുണ്ടോ;

(സി) ഏതെല്ലാം ജില്ലകളില്‍ എത്രവീതം ബദല്‍ സ്കൂളുകളാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനക്ഷമമായിരുന്നത്;

(ഡി) മുന്‍ സര്‍ക്കാര്‍ ബദല്‍സകൂള്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിച്ചത് ആദിവാസിമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് എത്രത്തോളം സഹായകരമായിരുന്നു; വിശദമാക്കാമോ?

705

നബാര്‍ഡിന്റെ ധനസഹായത്തേടു കൂടിയുള്ള പദ്ധതികള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, മഞ്ഞളാംകുഴി അലി

,, കെ. എം. ഷാജി

,, പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മിതിക്ക് നബാര്‍ഡില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്നും, സഹായത്തിന്റെ സ്വഭാവമെന്താണെന്നും വിശദമാക്കാമോ;

(ബി) ഇതിനായി സംസ്ഥാനത്ത് പൊതുമരാമത്തു വകുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തിക്കുന്ന സെല്ലിന്റെ ഘടന വ്യക്തമാക്കുമോ;

(സി) നബാര്‍ഡ് സഹായത്താല്‍ എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്; എത്ര പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നു;

(ഡി) കൂടുതല്‍ പദ്ധതികള്‍ക്ക് ധനസഹായം ലഭിക്കാന്‍ സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശദമാക്കുമോ?

706

ടൂറിസം വികസനത്തിന് സ്വകാര്യമേഖലയ്ക്ക് സബ്സിഡി

ശ്രീ. കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, സി.പി. മുഹമ്മദ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിനോദസഞ്ചാര ഉല്പന്നങ്ങളും പശ്ചാത്തല സൌകര്യങ്ങളും ഒരുക്കുന്നതിന് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് സ്വകാര്യ മേഖലയ്ക്ക് നല്‍കിവരുന്നത്;

(ബി) മൂലധന സബ്സിഡിയും വൈദ്യുതി സബ്സിഡിയും സ്വകാര്യ മേഖലയ്ക്കു നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) യോഗ്യതയുളള ട്രാവല്‍ ആന്റ് ടൂറിസം യൂണിറ്റുകള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുമോ ?

707

മത്സ്യത്തൊഴിലാളി മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. മാത്യു റ്റി. തോമസ്

,, സി. കെ. നാണു

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ആദിവാസി മേഖല കഴിഞ്ഞാല്‍ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മത്സ്യതൊഴിലാളികളാണെന്നുളള സംസ്ഥാന പിന്നോക്ക വിഭാഗസമിതിയുടെ വിലയിരുത്തല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത മേഖലകളില്‍ പ്രത്യേകമായി വിദ്യാലയങ്ങള്‍ അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഇതിന്‍പ്രകാരം പുതുതായി എവിടെയെല്ലാം വിദ്യാലയങ്ങള്‍ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്?

708

സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി

ശ്രീ. കെ. മുരളീധരന്‍

,, സി.പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി കുട്ടികള്‍ക്കായി വെബ്പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി) ഈ വെബ്പോര്‍ട്ടല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എപ്രകാരമെല്ലാം പ്രയോജനപ്രദമാകുമെന്നറിയിക്കുമോ

709

അദ്ധ്യാപക പാക്കേജ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . കെ. ബാലന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അദ്ധ്യാപക പാക്കേജുമായി ബന്ധപ്പെട്ട് അദ്ധ്യാപക സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു; അവ അംഗീകരിച്ചുകൊണ്ടാണോഅദ്ധ്യാപക പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്;

(ബി) അല്ലെങ്കില്‍ അംഗീകരിച്ചിട്ടില്ലാത്ത ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു;

(സി) പ്രസ്തുത ആവശ്യങ്ങള്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്;

(ഡി) അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം കുറയുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പി. എസ്. സി. വഴി നിയമനം നടത്താത്തത് എന്തുകൊണ്ടാണ്?

710

എസ്.എസ്എ, ആര്‍.എം.എസ്.എ പദ്ധതി

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എസ്.എസ്., ആര്‍.എം.എസ്.എ പദ്ധതികളിലൂടെ ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് സ്വീകരിച്ചിട്ടുള്ള പ്രത്യേക പരിപാടികള്‍ വിശദീകരിക്കാമോ ;

(ബി) ഇനി രക്ഷിതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാക്കാമോ ;

(സി) അദ്ധ്യാപകര്‍ക്ക് തത്സമയ പിന്തുണ നല്‍കാനുള്ള ട്രെയിനര്‍മാരുടെ ഒഴിവുകള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

(ഡി) ഒഴിവുകള്‍ നികത്തുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ ?

711

പേപ്പര്‍ലെസ് ഓഫീസ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുവിദ്യാഭ്യാസ വകുപ്പിനെ പേപ്പര്‍ലെസ് ഓഫീസാക്കി മാറ്റുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി അയക്കുന്നതിനും അവര്‍ക്ക് മറുപടി ലഭിക്കുന്നതിനും മന്ത്രിയുടെ ഓഫീസില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) ഈ സംവിധാനം എന്നുമുതല്‍ പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത് ?

712

'കോസ്വേ' നിര്‍മ്മാണം

ശ്രീ. പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

'' തോമസ് ഉണ്ണിയാടന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത്വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ

() "കോസ്വേ'' നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) പുതിയ "കോസ്വേ''കള്‍ നിര്‍മ്മിക്കുവാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(സി) വിദ്യാലയങ്ങള്‍ക്ക് സമീപം ആവശ്യമായ സ്ഥലങ്ങളില്‍ "കോസ്വേ'' നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം നിലവില്‍ ഏതുഘട്ടത്തിലാണ് ?

713

പുതിയ വൊക്കേഷണല്‍ കോഴ്സുകള്‍

ശ്രീ. കെ. വി. വിജയദാസ്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പ് നടത്തുന്ന കോഴ്സുകള്‍ കാലോചിതമായി പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്സ് പാസ്സായവര്‍ക്ക് അതാത് മേഖലകളില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്ന സഹായങ്ങള്‍ വിശദമാക്കാമോ;

(സി) കോഴ്സ് പാസ്സാകുന്നവരില്‍ എത്ര പേര്‍ സ്വയംതൊഴില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പരിശോധിക്കാന്‍ വകുപ്പുതലത്തില്‍ സംവിധാനമുണ്ടോ ; വിശദമാക്കാമോ;

(ഡി) വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലയില്‍ കാലഘട്ടത്തിനനുസൃതമായ പുതിയ വൊക്കേഷണല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?

714

ജി..എസ്. പഠനങ്ങള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദുരന്ത നിവാരണത്തിന് ദുരന്ത ലഘൂകരണം, നിവാരണം, തയ്യാറെടുപ്പ് തുടങ്ങിയ മേഖലകളുടെ സംയോജനം നടത്തി ഫലപ്രദമായ പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമോ;

(ബി) ഇതിനായി റിമോട്ട് സെന്‍സിംഗ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ജി..എസ്. പഠനങ്ങള്‍ വഴി ദുരന്ത മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുമോ;

(സി) ഇതിനായി വകുപ്പിന്റെ ഇച്ഛാശക്തിയും ആധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുമോ ?

715

സ്കൂളുകളിലെ മലയാള പഠനം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, വി. ചെന്താമരാക്ഷന്‍

,, പുരുഷന്‍ കടലുണ്ടി

,, റ്റി. വി. രാജേഷ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലും മലയാളം ഒരു നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ഇപ്പോള്‍ മലയാളം പഠിപ്പിക്കാത്ത ഏതെല്ലാം സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്;

(സി) സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും മലയാളം നിര്‍ബന്ധിതമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(ഡി) മലയാളഭാഷാപഠനം സംബന്ധിച്ച ഉത്തരവ് മാനിക്കാത്ത ഏതെല്ലാം സ്കൂളുകളുടെ അംഗീകാരം റദ്ദാക്കിയിട്ടുണ്ട്?

716

തണ്ണീര്‍ത്തടങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണം

ശ്രീ. എം. ചന്ദ്രന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. രാധാകൃഷ്ണന്‍

,, സി. കെ. സദാശിവന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണത്തിന്റെ അളവും വ്യാപ്തിയും സംബന്ധിച്ച പരിശോധനകള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) ഇത് സംബന്ധിച്ച ഭൂപടങ്ങള്‍ ഏതെല്ലാം ജില്ലകളില്‍ തയ്യാറാക്കിയിട്ടുണ്ട്;

(സി) ഇതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;

(ഡി) തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

717

സ്കൂള്‍ പാര്‍ലമെന്റുകള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, പി.സി. വിഷ്ണുനാഥ്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്കൂള്‍ പാര്‍ലമെന്റുകള്‍ സജീവമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതിനായി ക്ളാസ്സ് സഭകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) ക്ളാസ്സ് സഭകളുടെ പ്രവര്‍ത്തനരീതിയും ഉദ്ദേശലക്ഷ്യങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ഡി) ഇത് എന്നുമുതല്‍ പ്രാവര്‍ത്തികമാക്കാനാകും എന്നാണ് കരുതുന്നത് ?

718

ഇക്കോ ടൂറിസം പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി പിന്നോക്ക സമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി  സദയം മറുപടി നല്‍കുമോ:

() പരിസ്ഥിതി സൌഹാര്‍ദ്ദ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(ബി) വിനോദ സഞ്ചാര മേഖലയില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിലാണ് ഇക്കോ ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതെന്ന് വിശദമാക്കുമോ

719

'ഭാരതദര്‍ശനം' പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 'ഭാരതദര്‍ശനം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ ;

(ബി) പട്ടികജാതി വിദ്യാര്‍ത്ഥികളെ വിനോദയാത്രയ്ക്കും പഠനയാത്രയ്ക്കും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെന്താണ് ; വിശദമാക്കാമോ ;

(സി) അവര്‍ക്കുള്ള സാമ്പത്തിക സഹായം ഏതു ഏജന്‍സി വഴിയാണ് ലഭ്യമാക്കുന്നത്?

720

പൊതുവിദ്യാഭ്യാസ പരിഷ്കരണ പദ്ധതികള്‍

ശ്രീ. പി. ഉബൈദുളള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഏതെല്ലാം പരിഷ്കരണ പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കിവരുന്നത്;

(ബി) ഈ പദ്ധതികളുടെ ഭാഗമായി എന്തെല്ലാം പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്;

(സി) ഓരോ പരിശീലന പരിപാടിയുടേയും ദൈര്‍ഘ്യവും ഇതിനായി ചെലവഴിക്കുന്ന തുകയും എത്രയെന്നും വെളിപ്പെടുത്തുമോ;

(ഡി) അദ്ധ്യാപകരുടെ സാമൂഹിക ഉത്തരവാദിത്തവും കര്‍ത്തവ്യവും ശക്തിപ്പെടുത്താന്‍ കഴിയാത്ത രൂപത്തില്‍ അദ്ധ്യാപക പരിശീലനങ്ങള്‍ പ്രഹസനമാകുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.