UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
7026

തലയോലപ്പറമ്പ്-പാലാംകടവ് റോഡ്

ശ്രീ. കെ. അജിത്

() തലയോലപ്പറമ്പ് സെക്ഷനു കീഴിലുളള തലയോലപ്പറമ്പ് മാര്‍ക്കറ്റ്-പാലാംകടവ്, പാലാംകടവ്-നൈസ് തീയേറ്റര്‍ റോഡുകളുടെ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുളള തടസ്സം വ്യക്തമാക്കുമോ; ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ;

(ബി) പ്രസ്തുത റോഡുകളുടെ വീതി എത്രയാണ്; ഈ വീതി റോഡിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഉളളതായി ഉറപ്പുവരുത്തിയിട്ടുണ്ടോ;

(സി) ഈ റോഡുകളില്‍ കയ്യേറ്റം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) മാര്‍ക്കറ്റ് റോഡിലെ തിരക്കു നിയന്ത്രിക്കുന്നതിനും വാഹന ഗതാഗതം സുഗമമാക്കുന്നതിനും എന്തു നടപടികളാണ് കൈക്കൊളളുന്നതെന്ന് വ്യക്തമാക്കാമോ?

7027

ചാലക്കുടി പേരാമ്പ്ര ജംഗ്ഷനില്‍ അടിപ്പാത

ശ്രീ. ബിഡി. ദേവസ്സി

() എന്‍.എച്ച്.47 (പുതിയ എന്‍.എച്ച്. 66) നാലുവരിപ്പാതയാക്കിയതിനെ തുടര്‍ന്ന് ചാലക്കുടി പേരാമ്പ്ര ജംഗ്ഷനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടമരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് ഒഴിവാക്കുന്നതിനും, കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കുന്നതിന് അടിപ്പാത നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

7028

വൈക്കം, തലയോലപ്പറമ്പ് സെകഷനുകള്‍ക്ക് കീഴിലെ റോഡ് റോളറുകള്‍

ശ്രീ. കെ. അജിത്

() പൊതുമരാമത്തു വകുപ്പിന്റെ വൈക്കം, തലയോലപ്പറമ്പ് സെക്ഷനുകള്‍ക്ക് കീഴില്‍ എത്ര വീതം റോഡ് റോളറുകള്‍ ഉണ്ട് എന്നും ഇതില്‍ പ്രവര്‍ത്തനക്ഷമമായവയും അല്ലാത്തവയും എത്ര വീതമെന്നും ഓരോന്നിന്റെയും കാലപ്പഴക്കം എത്രയെന്നും വ്യക്തമാക്കുമോ ?

(ബി) റോഡ് റോളറുകള്‍ക്ക് മാത്രമായി ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ടോ; അവ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഇതിലെ ജീവനക്കാരെ മറ്റു വാഹനങ്ങളിലേക്ക് നിയോഗിക്കാറുണ്ടോ;

(സി) മരാമത്ത് വകുപ്പ് ഇപ്പോഴും റോളറുകള്‍ വാങ്ങുന്നുണ്ടോ; ഏറ്റവും അവസാനമായി ഏതു വര്‍ഷത്തിലാണ് റോഡ് റോളറുകള്‍ വാങ്ങിയത്?

7029

ധര്‍മ്മടം മണ്ഡലത്തിലെ അപകടാവസ്ഥയിലുള്ള പാലങ്ങള്‍

ശ്രീ. കെ.കെ. നാരായണന്‍

() ധര്‍മ്മടം നിയോജക മണ്ഡലത്തിലെ തട്ടാരിപ്പാലം, മൂന്നാംപാലം, ആട്ടൂര്‍പാലം എന്നിവ അപകടാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടി സ്വീകരിച്ചു;

(ബി) ഇവയുടെ പുനരുദ്ധാരണം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ?

7030

കണ്ണൂര്‍ ജില്ലയിലെ അപകടാവസ്ഥയിലുളള പാലങ്ങള്‍

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ ഹൈവേ, സ്റേറ്റ്ഹൈവേ, മേജര്‍ ഡിസ്ട്രിക്ട് റോഡുകള്‍ എന്നിവയില്‍ അപകടാവസ്ഥയിലുളള എത്ര പാലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;

(ബി) ഇതില്‍ എത്ര പാലങ്ങള്‍ പുതുതായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്;

(സി) ബാക്കിയുളളവയ്ക്ക് അനുമതി നല്കാന്‍ നടപട ി സ്വീകരിക്കുമോ;

(ഡി) കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ഭരണാനുമതി നല്‍കിയ മൂലക്കീല്‍ക്കടവ്പാലം നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ; പാലം നിര്‍മ്മാണം എന്ന് തുടങ്ങാനാകും ?

7031

മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ മേല്‍പ്പാലം

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ മേല്‍പ്പാലം നിര്‍മ്മാണമാരംഭിക്കുന്നതിന് തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

7032

കാഞ്ഞങ്ങാട് ചാളക്കടവ് പാലം നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ ചാളക്കടവ് പാലം നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തി എന്ന് ആരംഭിക്കുമെന്നറിയിക്കുമോ?

7033

അങ്കമാലി കോതായിതോട് പാലം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യംമ്പുഴ പഞ്ചായത്തില്‍ കോതായിതോട് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മഞ്ഞപ്ര-അയ്യംമ്പൂഴ റോഡിനായി അനുവദിച്ച 168 ലക്ഷം രൂപയില്‍ നിന്നും 68 ലക്ഷം രൂപ നീക്കി വച്ചിരുന്നതും എന്നാല്‍ പ്രസ്തുത പാലം പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കാന്‍ ഈ തുക മതിയാകാത്തതിനാല്‍ അധികമായി ആവശ്യമുണ്ടായിരുന്ന 62 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന ഫയലില്‍ (30807/ഡി/പി.ഡബ്ള്യു.ഡി/2010) സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ;

(ബി) ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിലെ കാലതാമസം വിശദമാക്കാമോ ;

(സി) ഇത് എന്ന് ലഭ്യമാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

7034

അങ്കമാലി പുളിയനം റെയില്‍വേ മേല്‍പാലത്തിന്റെ പ്രവൃത്തി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ പുളിയനം റെയില്‍വേ മേല്‍പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണപ്രവര്‍ത്തിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;

(ബി) ഈ പ്രവൃത്തിക്കായി നല്‍കിയ ഭരണാനുമതിയുടെയും സാങ്കേതികാനുമതിയുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;

(സി) ഈ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

7035

തിരുവല്ലാ ഓട്ടാവീസ് കടവ് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. മാത്യു. റ്റി. തോമസ്

തിരുവല്ല നിയോജകമണ്ഡലത്തിലെ ഓട്ടാവീസ് കടവ് പാലത്തിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

7036

തിരുവല്ല പനച്ചമൂട്ടില്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. മാത്യു റ്റി. തോമസ്

തിരുവല്ല നിയോജകമണ്ഡലത്തിലെ കറ്റൂര്‍ പഞ്ചായത്തിലെ പനച്ചമൂട്ടില്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്ന് ഗതാഗതത്തിനു തുറന്നു കൊടുക്കുവാന്‍ പറ്റുമെന്ന് വ്യക്തമാക്കാമോ ?

7037

പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവ് - നീലേ ശ്വരം നാഷണല്‍ ഹൈവേയില്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

7038

കുത്താമ്പുളളി റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ കുത്താമ്പുളളി റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) പ്രസ്തുത പാലം നിര്‍മ്മാണത്തിന് നബാര്‍ഡില്‍ നിന്നും തുക അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുവാനുളള കാലതാമസത്തിന് കാരണങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

7039

ആറ്റിങ്ങല്‍ അയിലം പാലം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ അയിലം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഈ പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആരുടെ പേരിലാണ്?

7040

കല്ല്യാശ്ശേരി മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ആയിരംതെങ്ങ്, തെക്കുംപാട് കടവ് പാലത്തിന്റെയും മാട്ടൂല്‍-മടക്കര പാലത്തിന്റെയും നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

(ബി) ഈ പാലങ്ങളുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിട്ടും പാലം നിര്‍മ്മാണത്തിനായി പുഴ നികത്തിയ മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പരിസ്ഥിതി പ്രശ്നവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പുഴ നികത്തിയ മണ്ണ് മാറ്റാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇതുമായി ബന്ധപ്പെട്ട ഇരിണാവ്-മടക്കര പാലത്തിന്റെ നിര്‍വ്വഹണ പുരോഗതി അറിയിക്കുമോ;

7041

തോട്ടുപാലം നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പടന്ന പഞ്ചായത്തിലെ മൂസഹാങ്കി മുക്ക്-തോട്ടുകര-കിനാബില്‍ റോഡില്‍ തോട്ടുകര പാലം നിര്‍മ്മിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ മലബാര്‍ പാക്കേജില്‍ 4 കോടി 60 ലക്ഷം രൂപ വകയിരുത്തിയിട്ടും പാലം പണി ആരംഭിക്കാന്‍ സാധിക്കാത്തിന്റെ കാരണം വ്യക്തമാക്കാമോ ?

7042

ടോള്‍ പിരിവ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

,, മാത്യു റ്റി. തോമസ്

() സംസ്ഥാനത്ത് ടോള്‍ പിരിവ് നടത്തുന്ന ഓരോ പാലത്തിനും എത്ര തുകയാണ് പിരിഞ്ഞുകിട്ടേണ്ടതെന്ന് വ്യക്തമാക്കാമോ ;

(ബി) കാലാവധി കഴിഞ്ഞിട്ടും ഏതെങ്കിലും പാലത്തിന് ടോള്‍ പിരിക്കുന്നുണ്ടോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.