UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided
Q. No  Questions
1664

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ നടപടി

ശ്രീ. .. അസീസ്

( ) സംസ്ഥാനത്ത് മദ്യഷാപ്പുകള്‍ അനുവദിക്കുന്നതിനും നിലവിലുള്ളവ തുടരുന്നതിനും പഞ്ചായത്തുകളുടെ അനുമതി വേണമെന്ന നിയമം കൊണ്ട് വരുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(സി) മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1665

ഓണാഘോഷം മദ്യവിമുക്തമാക്കുന്നതിന്സ്വീകരിച്ചനടപടികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീഎം. . വാഹീദ്

ശ്രീ. റ്റി. ജോര്‍ജ്

ശ്രീ ഹൈബി ഈഡന്‍

() സംസ്ഥാനത്തെ ഓണാഘോഷം ലഹരി രഹിതമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്;

(ബി) ഇപ്രകാരം ആവിഷ്ക്കരിച്ച് നടപ്പാക്കിയ പരിപാടികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയെന്ന് കരുതുന്നുണ്ടോ;

(സി) എങ്കില്‍ ഇത്തരം പരിപാടികള്‍ മറ്റ് ആഘോഷവേളകളിലും ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ആഘോഷകാലങ്ങളില്‍ മാത്രം അല്ലാതെ എപ്പോഴും ഈ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ജാഗ്രത പാലിക്കുമോ?

1666

ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പന ശാലകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

() ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പന ശാലകള്‍ ദേവാലയങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി) ഇതിന്‍മേല്‍ തീര്‍പ്പു കല്‍പ്പിച്ച് ഏതെങ്കിലും വില്‍പ്പന ശാലകള്‍ മാറ്റാന്‍ ഉത്തരവായിട്ടുണ്ടോ ;

(സി) ഇത്തരം പരാതികള്‍ പരിഹരിക്കപ്പെടാതെ ബിവറേജസ് കോര്‍പ്പറേഷനില്‍ കെട്ടിക്കിടപ്പുണ്ടോയെന്നറിയിക്കുമോ ?

1667

മദ്യനയം

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ പാകത്തിലുള്ള മദ്യനയം 100 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നുള്ള പ്രഖ്യാപനം നടപ്പാക്കിയോ;

(ബി) ഇതുമൂലം മദ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ടോ;

(സി) 100 ദിവസത്തിനുള്ളില്‍ 140 ലഹരിവിരുദ്ധ ക്ളബ്ബുകള്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും തുടങ്ങുമെന്നുള്ള പ്രഖ്യാപനം നടപ്പാക്കിയോ;

(ഡി) എങ്കില്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് നിലവില്‍ വന്നിട്ടുളളത് ;

() ഇവയുടെ ഘടനയും, സ്വഭാവവും, പ്രവര്‍ത്തനരീതിയും വിശദമാക്കാമോ ?

1668

മദ്യസാമ്പിളുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() മദ്യഷോപ്പുകളില്‍ നിന്നും ബാറുകളില്‍ നിന്നും ശേഖരിക്കുന്ന മദ്യസാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാതെ എക്സൈസ് ഓഫീസുകളില്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏത് വര്‍ഷം മുതല്‍ മദ്യസാമ്പിളുകള്‍ കെട്ടികിടുക്കുന്നു എന്ന് വെളിപ്പെടുത്തുമോ ;

(സി) ഇതു സംബന്ധിച്ച് എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1669

ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ്

ശ്രീ. പി.റ്റി.. റഹീം

() 2010 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെയും, 2011 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെയുമുള്ള ദിവസങ്ങളില്‍ ബിവറേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ച മദ്യത്തിന്റെ വിറ്റുവരവ് എത്ര വീതമായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി) മദ്യത്തിന്റെ ഉപഭോഗം കുറക്കുന്നതിന് മദ്യ വര്‍ജനസമിതികള്‍ക്ക് 2 കോടി രൂപ ധനസഹായം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ അതിന്റെ വിശദവിവരം ലഭ്യമാക്കുമോ ?

1670

വ്യാജമദ്യം/സ്പിരിറ്റ് കേസുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

() വ്യാജമദ്യം /വ്യാജ സ്പിരിറ്റ്, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഫലപ്രദമായി തടയുവാന്‍ കഴിഞ്ഞതുകൊണ്ടാണ് സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുളള മദ്യ വില്പന വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായത് എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(ബി) വ്യാജമദ്യം/വ്യാജ സ്പിരിറ്റ് സംബന്ധിച്ച് ഈ ഓണക്കാലത്ത് എത്ര കേസുകള്‍ എടുത്തു എന്ന് വ്യക്തമാക്കാമോ; ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എത്ര ശതമാനം വ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തുമോ?

1671

വ്യാജമദ്യ വിതരണം തടയുന്നതിന് പോലീസ് എക്സൈസ് സംയുക്തനടപടി

ശ്രീ. ലൂഡി ലൂയിസ്

ശ്രീ വി.പി. സജീന്ദ്രന്‍

ശ്രീ പി.. മാധവന്‍

ശ്രീഷാഫി പറമ്പില്‍

വ്യാജ കള്ള്/മദ്യം എന്നിവയുടെ ഉല്പാദനം, വിപണനം എന്നിവ തടയുന്നതിന് പോലീസും എക്സൈസ് വകുപ്പും സംയുക്തമായി പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിന് നടപടികള്‍ എടുക്കുമോ ?

1672

പുതിയ എക്സൈസ് നയം

ശ്രീ. എം. ഉമ്മര്‍

മുന്‍ ഗവണ്‍മെന്റിന്റെ എക്സൈസ് നയത്തില്‍ നിന്നും വ്യത്യസ്ഥമായി എത്രമാത്രം ജനനന്മ ഉറപ്പുവരുത്തുന്നതാണ് പുതിയ എക്സൈസ് നയം എന്ന് വിശദാംശങ്ങള്‍ സഹിതം വെളിപ്പെടുത്തുമോ ?

1673

മദ്യനയവും അബ്കാരിനിയമ ഭേദഗതിയും

ശ്രീ.വി.പി. സജീന്ദ്രന്‍

() പുതിയ മദ്യനയത്തില്‍ മദ്യാസക്തി കുറച്ചുകൊണ്ടുവരുവാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(ബി) പുതിയ മദ്യനയം നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള അബ്കാരി നിയമത്തില്‍ എന്തെങ്കിലും ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ ?

1674

മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ നടപടി

ശ്രീ. വി. പി. സജീന്ദ്രന്‍

മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

1675

ഓണക്കാലത്തെ മദ്യവില്പന

ശ്രീ. എം. ഉമ്മര്‍

() ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്ന ജില്ല ഏതാണ്;

(ബി) ഔട്ട്ലെറ്റ് ഏതാണെന്ന് വ്യക്തമാക്കുമോ;

(സി) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്പനയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ ?

1676

ഓണക്കാലത്തെ മദ്യവില്പന

ശ്രീ.എം. ചന്ദ്രന്‍

() കഴിഞ്ഞ ഓണക്കാലത്ത് എത്ര രൂപയുടെ വിദേശ മദ്യമാണ് സംസ്ഥാനത്ത് ഔദ്യോഗിക ഏജന്‍സികള്‍വഴി വില്പന നടത്തിയിട്ടുള്ളത്;

(ബി) ഇതു കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്പനയേക്കാള്‍ കൂടുതലാണോ ;

(സി) എത്ര കോടിയുടെ വര്‍ദ്ധനവ് ഉണ്ടായി എന്നു വ്യക്തമാക്കാമോ ;

(ഡി) ഈവര്‍ദ്ധനവ് നിയന്ത്രിക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ ?

1677

എക്സൈസ് ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം

ശ്രീ. സണ്ണി ജോസഫ്

() കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, പേരാവൂര്‍ എക്സൈസ് ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം പണിയുന്നതിനുള്ള നിര്‍ദ്ദേശം ഗവണ്‍മെന്റിന്റെ പരിഗണനയില്‍ ഉണ്ടോ;

(ബി)ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കുമോ ?

1678

വ്യാജ വിദേശമദ്യ വില്പന

ശ്രീ..സി.ബാലകൃഷ്ണന്‍

() വയനാട് ജില്ലയിലെ ആദിവാസി കോളനി കളില്‍ വ്യാജ വിദേശമദ്യം അനധികൃതമായി വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ആയത് തടയാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) വയനാട് ജില്ലയില്‍ എക്സൈസ് സ്റാഫിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് സര്‍ക്കാരിന് ബാദ്ധ്യപ്പെട്ടിട്ടുണ്ടോ ;

(ഡി) വ്യാജ വിദേശമദ്യവില്‍പന തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

1679

എക്സൈസ് കുറ്റാന്വേഷണ വിഭാഗം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീ . റ്റി. ജോര്‍ജ്

ശ്രീ . പി. അബ്ദുള്ളക്കുട്ടി

ശ്രീ വി. റ്റി. ബല്‍റാം

() സംസ്ഥാനത്ത് പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അബ്കാരി കുറ്റകൃത്യങ്ങളുടെ ശരാശരി എണ്ണം വ്യക്തമാക്കുമോ;

(ബി) അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്സൈസ് വകുപ്പില്‍ പ്രത്യേക കുറ്റാന്വേഷണ വിഭാഗം രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(സി) എങ്കില്‍ സംസ്ഥാനത്തെ എല്ലാ എക്സൈസ് മേഖല കളിലും ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1680

നീര ഉല്‍പ്പാദനം

ശ്രീ. പി. റ്റി. . റഹീം

() തെങ്ങില്‍ നിന്ന് നീര ഉല്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്യ്രം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദ വിവരം ലഭ്യമാക്കുമോ ?

1681

മദ്യ ഉപഭോഗം നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. വി.ഡി. സതീശന്‍

ശ്രീ പാലോട് രവി

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീവി.റ്റി. ബല്‍റാം

() കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ഉണ്ടായ വര്‍ദ്ധനവ് എത്രയാണെന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

(ബി) 2010-ല്‍ കേരളത്തില്‍ മദ്യവില്പനയിലൂടെ നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ

(സി) കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ച് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യഉപഭോഗം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1682

മദ്യവിരുദ്ധ പ്രചാരണം

ശ്രീ.പി.കെ.ഗുരുദാസന്‍

ശ്രീ .എം.ആരിഫ്

ശ്രീ എളമരം കരീം

ശ്രീസി.കൃഷ്ണന്‍

() മദ്യവിരുദ്ധ പ്രചാരണങ്ങളിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ ;

(ബി) ഇക്കഴിഞ്ഞ ഓണക്കാലത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്പന എത്ര കോടിയെന്ന് വിശദമാക്കാമോ ; ഉത്രാടം നാളില്‍ മാത്രം എന്തു തുകയുടെ മദ്യം വില്ക്കുകയുണ്ടായി ;

(സി) മുന്‍വര്‍ഷം ഇതേ കാലയളവില്‍ മദ്യവില്പന എത്രയായിരുന്നു; മദ്യത്തില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തേതില്‍ നിന്നും എത്ര ശതമാനം കൂടുതലാണ് ഈ വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്;

(ഡി) ഈ വര്‍ഷം ഇതിനകം മദ്യ നികുതി ഇനത്തില്‍ എന്തു തുക ലഭിച്ചിട്ടുണ്ട് ;

() നികുതി വെട്ടിച്ചും കള്ളവാറ്റ് വഴിയും ഉള്ള മദ്യവില്പന ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുവരുന്നതായി സര്‍ക്കാരിനറിയാമോ ;

(എഫ്) മദ്യം കഴിക്കുന്നവര്‍ക്ക് അംഗീകൃത മദ്യം മാത്രം ലഭ്യമാക്കുക എന്ന നയം സര്‍ക്കാരിനുണ്ടോയെന്നറിയിക്കുമോ ?

1683

ലഹരിവസ്തുക്കളുടെ ഉപഭോഗം സംബന്ധിച്ച കേസുകള്‍

ശ്രീ. എസ്. ശര്‍മ്മ

മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപഭോഗം സംബന്ധിച്ച് വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

1684

തക്കരിപ്പൂര്‍ മണ്ഡലത്തിലെഎക്സൈസ് കോംപ്ളക്സ്

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം എക്സൈസ് കോംപ്ളക്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ

1685

ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഓഫീസ്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() ഇടുക്കി ജില്ലയിലെ നെടുംകണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഓഫീസ് മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ വിഷയത്തില്‍ എന്തൊക്കെ പരിഹാര നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(സി) ഈ കെട്ടിടത്തിന്റെ ചോര്‍ച്ച തടയുന്നതിനും തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതിനുമായി ഈ കെട്ടിടത്തിനു മുകളില്‍ ഒരു മേല്‍ക്കൂര അടിയന്തിരമായി നിര്‍മ്മിച്ചുകൊടുക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;

(ഡി) കമ്പംമുട്ടിലും, ബോഡിമെട്ടിലും എക്സൈസ് ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫീസ് കെട്ടിടം നിലവിലുണ്ടോ;

() കമ്പംമെട്ടിലെയും ബോഡിമെട്ടിലെയും ചെക്ക്പോസ്റുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ഇതുവരെ എന്തൊക്കെ പരിഹാര നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

1686

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനെതിരായ ബോധവല്ക്കരണം

ശ്രീ. സി. എഫ്. തോമസ് 

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിനെതിരെ ബോധവല്ക്കരണത്തിന് 2010-11 വര്‍ഷത്തില്‍ എന്തു തുക നീക്കിവച്ചിരുന്നു;

(ബി) ഈ തുക മുഴുവനും ചെലവഴിച്ചോയെന്ന് വ്യക്തമാക്കുമോ;

(സി) 2011-12 വര്‍ഷത്തില്‍ ഈ കാര്യത്തിലേക്ക് എന്തു തുക നീക്കിവച്ചിട്ടുണ്ട്;

(ഡി) ഈ തുക ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്;

() മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വളരെ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ തുക ഈ വിഷയത്തിന് മാറ്റി വയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1687

വിഴിഞ്ഞം തുറമുഖ വികസനം

ശ്രീ. പാലോട് രവി

ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ ലൂഡി ലൂയിസ്

ശ്രീപി.. മാധവന്‍

() വിഴിഞ്ഞം തുറമുഖത്തിനായി സര്‍ക്കാര്‍ ഇപ്പോള്‍ എത്ര ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നതെന്ന് അറിയിക്കാമോ;

(ബി) ഇതിന്റെ നടപടികള്‍ എപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ; സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാരവിതരണവും എന്നേക്ക് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ;

(സി) പദ്ധതിയുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി എന്തെല്ലാം നടപടികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും ഇതിനായി എന്തു തുക വീതം നീക്കിവച്ചിരിക്കുന്നുവെന്നും അറിയിക്കാമോ ;

(ഡി) തുറമുഖത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ ?

1688

ബേപ്പൂര്‍ തുറമുഖ വികസനം

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ തുറമുഖ വികസനത്തിന് എന്തെല്ലാം പരിപാടികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) വികസന പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ സ്ഥാപിക്കുന്ന പ്രത്യേക വാര്‍ഫിന്റെ പ്രവൃത്തി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് സര്‍ക്കാരിന് അറിയാമോ; എങ്കില്‍ വ്യക്തമാക്കുമോ?

1689

പുന്നപ്രയില്‍ ഹാര്‍ബര്‍ നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() പുന്നപ്രയില്‍ ഹാര്‍ബര്‍ നിര്‍മ്മാണത്തിനുള്ള സാധ്യതാപഠനത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എന്നാണ് ഇതിന്റെ ഉത്തരവിറക്കിയത്; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) ഏത് അതോറിറ്റിയെയാണ് പഠനത്തിന് നിയോഗിച്ചിട്ടുള്ളത്; എന്തു തുകയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്;

(സി) പഠന റിപ്പോര്‍ട്ട് ലഭ്യമായോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1690

വിമാനത്താവളങ്ങളുടെയും വിമാന സര്‍വ്വീസുകളുടെയും വികസനം

ശ്രീ. വി.ഡി. സതീശന്‍

ശ്രീ റ്റി.എന്‍. പ്രതാപന്‍

ശ്രീ പി.സി. വിഷ്ണുനാഥ്

ശ്രീ ഷാഫി പറമ്പില്‍

() സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെയും വിമാന സര്‍വ്വീസുകളുടെയും വികസനത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയാമോ; എങ്കില്‍ വിശദമാക്കുമോ;

(ബി) കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വ്വീസുകള്‍ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രാലയം അനുമതി നല്‍കിയിരുന്നുവോ; ിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1691

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

ശ്രീ. ജെയിംസ് മാത്യു

() കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എത്ര ഏക്കര്‍ സ്ഥലം വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത് ;

(ബി) അതില്‍ എത്ര ഏക്കര്‍ സ്ഥലം ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട് ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിമാന

ത്താവള വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ;

(ഡി) വിമാനത്താവള നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.