UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Questions
1692

സ്റേറ്റ് ബാങ്ക് ലയനം

ശ്രീമതി. കെ.കെ. ലതിക

() സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ നയം എന്തെന്ന് വ്യക്തമാക്കുമോ

1693

കരാറുകാര്‍ക്ക് കുടിശ്ശിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() മുന്‍സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കരാറുകാര്‍ക്ക് എത്ര മാസത്തെ കുടിശ്ശിക നല്‍കാനുണ്ടായിരുന്നുവെന്ന് അറിയിക്കാമോ;

(ബി) ഇപ്പോള്‍ കരാറുകാര്‍ക്ക് എത്ര മാസത്തെ കുടിശ്ശിക നല്‍കാനുണ്ടെന്ന് അറിയിക്കാമോ?

1694

പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്ത് പ്രതിമാസം 50 രൂപയില്‍ താഴെ മാത്രം പെന്‍ഷന്‍ ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഉണ്ടെങ്കില്‍ ഇവര്‍ക്ക് മിനിമം പെന്‍ഷന്‍ ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ

1695

കായംകുളം ജലോത്സവത്തിന് ഗ്രാന്റ്

ശ്രീ. സി.കെ. സദാശിവന്‍

() ആലപ്പുഴ നെഹ്റു ട്രോഫിക്ക് സമാനമായി കായംകുളം കായലില്‍ നടക്കുന്ന ജലോത്സവത്തിന് ഗ്രാന്റ് അനുവദിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എത്ര രൂപയാണ് ഗ്രാന്റായി അനുവദിയ്ക്കുന്നത് എന്ന് വിശദമാക്കാമോ

1696

നൂറ്ദിന കര്‍മ്മ പരിപാടി

ശ്രീ. ആര്‍. രാജേഷ്

() പഞ്ചവത്സര പദ്ധതിയുടെയും,വാര്‍ഷിക ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങളുടെയും ഭാഗമായിട്ടുള്ളതല്ലാതെ നൂറ് ദിന പരിപാടിയെന്നും മറ്റുമൂള്ള പേരുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും ആസൂത്രണം നടക്കുന്നതെവിടെയാണെന്ന് വ്യക്തമാക്കാമോ ;

(ബി) ഇപ്പോള്‍ പ്രഖ്യാപിച്ച നൂറ്ദിന കര്‍മ്മ പദ്ധതികള്‍ പ്ളാനിംഗ് ബോര്‍ഡ് പരിഗണിച്ചിട്ടുള്ളതാണോ ; ആയതിനുള്ള തുക കണ്ടെത്തിയത് എപ്രകാരമായിരുന്നു ;

(സി) ഇത്തരത്തില്‍ ബഡ്ജറ്റിനു പുറത്ത് പ്രഖ്യാപിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത് എപ്രകാരമാണ് ;

(ഡി) ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ മറ്റ് പേരുകളില്‍ പുതുതായി പ്രഖ്യാപിക്കുന്ന രീതി നിയമാനുസൃതമാണോ ?

1697

വയനാട് ജില്ലയ്ക്ക് വികസന പദ്ധതികള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തിന്റെ അടിസ്ഥാനസൌകര്യ വികസനത്തിനായി എത്ര കോടി രൂപയാണ് 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വയനാട് ജില്ലയുടെ അടിസ്ഥാനസൌകര്യ വികസനത്തിനായി ഏതെല്ലാം പദ്ധതികളാണ് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് നിയോജക മണ്ഡലം തിരിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി) വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലയുടെ അടിസ്ഥാന സൌകര്യ വികസനത്തിനുളള നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ

1698

എം.എല്‍..മാരുടെ പ്രാദേശിക വികസന ഫണ്ട്

ശ്രീ. ബി.സത്യന്‍

എം.പി.മാരുടെ വികസനഫണ്ട് 5 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ എം.എല്‍..മാരുടെ പ്രാദേശിക വികസന ഫണ്ട് വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എത്രയായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്?

1699

സ്പാര്‍ക്ക് വഴി ശമ്പളം

ശ്രീ. എം. ഉമ്മര്‍

() എല്ലാ സ്ഥാപനങ്ങളും സ്പാര്‍ക്ക് വഴിയാണോ ട്രഷറികളില്‍ നിന്ന് ശമ്പളം മാറുന്നത് ;

(ബി) ഇപ്രകാരം ശമ്പളം മാറുവാന്‍ തുടങ്ങിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ആയതിനായി എത്ര സമയം കൂടി നല്‍കുവാനാണ് ഉദ്ദേശിക്കുന്നത് ?

1700

കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടി

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

() കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി) വികസന പദ്ധതികള്‍ക്കാവശ്യമായ തുക കണ്ടെത്തുന്നതിന് സംസ്ഥാനത്തിന്റെ മോശമായ സാമ്പത്തികസ്ഥിതി തടസ്സമാകാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ

1701

കേന്ദ്രാവിഷ്കൃത പദ്ധതി

ഡോ. റ്റി.എം. തോമസ് ഐസക്

() വാര്‍ഷിക പദ്ധതിയില്‍ സംസ്ഥാനത്തിന് അധിക സഹായമായി ലഭിച്ച തുക എത്രയാണ്; ഏതെല്ലാം നിലയിലാണ് പ്രസ്തുത തുക സംസ്ഥാനത്തിന് ലഭിക്കുകയെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം എത്രയാണ്; പ്രസ്തുത പദ്ധതിയില്‍ സംസ്ഥാന വിഹിതമായി എത്ര തുക വകയിരുത്തുവാന്‍ ഉദ്ദേശിക്കുന്നു;

(സി) ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് എത്ര കോടിവീതം അധികസഹായം വിനിയോഗിക്കും;

(ഡി) കേന്ദ്രം അംഗീകരിച്ചിരിക്കുന്ന വാര്‍ഷിക പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതിന്, സംസ്ഥാനം അധികമായി കണ്ടെത്തേണ്ടുന്ന തുക എത്ര കോടിയാണ്;

() ആയത് ഏതെല്ലാം നിലയില്‍ കണ്ടെത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(എഫ്) ലക്ഷ്യമിട്ടിരിക്കുന്ന തുക അധികമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, കേന്ദ്ര സഹായം നഷ്ടപ്പെടാന്‍ ഇടയാകുമോ; വിശദാംശം ലഭ്യമാക്കുമോ?

1702

മൂല്യവര്‍ദ്ധിത നികുതിയിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം

ഡോ.റ്റി.എം. തോമസ് ഐസക്

() വില്‍പ്പന നികുതി സമ്പ്രദായത്തില്‍ നിന്ന് മൂല്യ വര്‍ദ്ധിത നികുതി സമ്പ്രദായത്തിലേക്ക് മാറിയതിന്റെ ഫലമായി നിലവിലുള്ള നികുതി വരുമാനത്തില്‍ എത്ര ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന ടാക്സ് എഫര്‍ട്ട് വഴി ഈ വര്‍ഷം എന്ത് തുക അധികമായി സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(സി) നികുതി നിരക്കുകള്‍ ഉയര്‍ത്തിയത് വഴി ഈ സാമ്പത്തിക വര്‍ഷം അധികമായി എന്ത് തുക പ്രതീക്ഷിക്കുന്നു;

(ഡി) മേല്‍പ്പറഞ്ഞ പ്രത്യേക സാഹചര്യത്തില്‍, ഈ സാമ്പത്തിക വര്‍ഷം ഇതിനകം പിരിഞ്ഞ നികുതി വരുമാനത്തില്‍ എത്ര ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

1703

ജി.എസ്..ടി സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് നിലവിലുള്ള നികുതിഘടന മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(ബി) സംസ്ഥാനത്ത് ജി.എസ്.ടി. സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഇതു നടപ്പാക്കുന്നതുമുലം എന്തെല്ലാം നേട്ടങ്ങളാണ് സംസ്ഥാനത്തിന് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) ഇത് എന്നുമുതല്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത് ?

1704

ഇന്ധന നികുതിയില്‍ ഇളവ്

ശ്രീ. എളമരം കരീം

ശ്രീജെയിംസ് മാത്യു

ശ്രീ പുരുഷന്‍ കടലുണ്ടി

ശ്രീ പി. റ്റി. . റഹീം

() സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഏതെങ്കിലും വിമാനത്തിന് ഇന്ധന നികുതിയില്‍ ഇളവ് നല്‍കുന്നതായി അറിയാമോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഇപ്പോള്‍ കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന മറ്റേതെല്ലാം വാഹനങ്ങള്‍ക്കാണ് ഇന്ധന നികുതിയില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുളളത്

1705

പെട്രോള്‍ വില വര്‍ദ്ധനവ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഏറ്റവും ഒടുവിലത്തെ പെട്രോള്‍ വില വര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ അധിക നികുതി വരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ ഇതുമൂലം പ്രതിവര്‍ഷം എത്ര കോടി രൂപ നികുതി ഇനത്തില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ; പെട്രോള്‍ വിലയില്‍ സംസ്ഥാനത്ത് ലിറ്ററിന് എത്ര പൈസയുടെ കുറവ് വരുത്തുകയുണ്ടായി ;

(ബി) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പെട്രോള്‍ വില വര്‍ദ്ധനവിനെത്തുടര്‍ന്ന് എത്ര തവണ അധിക നികുതി ലഭിക്കുവാന്‍ അന്നത്തെ സര്‍ക്കാറിന് അവസരമുണ്ടായിട്ടുണ്ട ്;

(സി) ഇതില്‍ അന്നത്തെ സര്‍ക്കാര്‍ എത്ര തവണ ഈ അധിക നികുതി സ്വീകരിച്ചിട്ടുണ്ട് ;

(ഡി) എത്ര തവണ അധിക നികുതി ഒഴിവാക്കുവാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചു

1706

പെട്രോള്‍ വില വര്‍ദ്ധന

ശ്രീ. വി. ഡി. സതീശന്‍

ശ്രീ വര്‍ക്കല കഹാര്‍

ശ്രീവി. പി. സജീന്ദ്രന്‍

ശ്രീ. റ്റി. ജോര്‍ജ്

() മുന്‍ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് എത്രപ്രാവശ്യം പെട്രോളിന് വിലവര്‍ദ്ധിച്ചിട്ടുണ്ട്;

(ബി) എത്രപ്രാവശ്യം വില വര്‍ദ്ധനയില്‍ നിന്നും ലഭിക്കുന്ന നികുതി വരുമാനം വേണ്ടെന്നുവച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ

1707

കോഴി കര്‍ഷകരുടെ വാറ്റ് കുറയ്ക്കുവാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

ശ്രീറ്റി. യു. കുരുവിള

() സംസ്ഥാനത്തെ കോഴികര്‍ഷകരുടെ വാറ്റ് 12.5% ത്തില്‍ നിന്നും 4% ആയി കുറയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) അന്യസംസ്ഥാനത്തു നിന്നും കൊണ്ടു വരുന്ന കോഴികള്‍ക്ക് 12.5% വും സംസ്ഥാനത്തിലുള്ള കോഴികര്‍ഷകരുടെ കോഴികള്‍ക്ക് 4% വും വാറ്റ് എന്ന നയം അംഗീകരിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

1708

സ്വര്‍ണ്ണവ്യാപാര മേഖല

ഡോ. ടി.എം. തോമസ് ഐസക്

() സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നും 2005-06 വര്‍ഷം മുതല്‍ ഇതേവരെ ഓരോ വര്‍ഷവും ലഭിച്ച നികുതി വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഈ സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ പ്രതീക്ഷിക്കുന്ന നികുതി വരുമാനം എത്ര കോടി രൂപയാണ് ;

(സി) സ്വര്‍ണത്തിനു ഉണ്ടാകുന്ന വില വര്‍ധനക്കനുസൃതമായി നികുതി വരുമാനത്തിന്റെ ലക്ഷ്യവും നികുതിപിരിവും വര്‍ധിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ഡി) സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി എത്ര കോടി രൂപയുടെ സ്വര്‍ണ്ണവ്യാപാരം നടക്കുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത് എന്ന് വ്യക്തമാക്കാമോ ?

1709

അമരവിളയിലെ ഏകീകൃത ചെക്പോസ്റ്

ശ്രീ.ആര്‍.സെല്‍വരാജ്

() നെയ്യാറ്റിന്‍കര മണ്ഡലത്തിലെ അമരവിള വാണിജ്യനികുതി ചെക്ക് പോസ്റില്‍ നടപ്പാക്കിയ ഏകീകൃത സംവിധാനത്തിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാക്കുമോ ;

(ബി) പുതിയ സംവിധാനം നടപ്പാക്കിയതിന്ശേഷവും പാറശ്ശാല കുറുങ്കുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗത വകുപ്പിന്റെ ചെക്ക്പോസ്റ് അവിടെ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഏകീകൃത ചെക്ക് പോസ്റിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ ?

1710

വാളയാര്‍ ചെക്ക് പോസ്റ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീപി.സി. വിഷ്ണുനാഥ്

ശ്രീഹൈബി ഈഡന്‍

ശ്രീഅന്‍വര്‍ സാദത്ത്

() വാളയാര്‍ ചെക്ക് പോസ്റില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിന് കാലതാമസം നേരിടുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗ്രീന്‍ ചാനല്‍ സംവിധാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുമ്പോള്‍ കാലതാമസം ഒഴിവാക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

1711

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന് നീക്കിവച്ച തുക

പ്രൊഫ. സി. രവീന്ദ്രനാഥ്

() സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ പ്രവര്‍ത്തനത്തെ ക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ ഇതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(സി) മുന്‍ സര്‍ക്കാര്‍ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിനായി വര്‍ഷം തോറും എന്തു തുക നീക്കി വച്ചിരുന്നു;

(ഡി) ഈ സര്‍ക്കാര്‍ ഇതിനായി എന്തു തുക നീക്കി വച്ചു; പ്രസ്തുത തുക പ്രവര്‍ത്തനത്തിന് അപര്യാപ്തമായിരുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

1712

ട്രഷറികളില്‍ പരിഷ്കാരം

ശ്രീ. എം. ഉമ്മര്‍

ട്രഷറികളുമായി ബന്ധപ്പെട്ട പുതിയ പരിഷ്ക്കാരങ്ങള്‍ പരിഗണനയിലുണ്ടോ

1713

മലപ്പുറം റൂറല്‍ ജില്ലാ ട്രഷറി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() റൂറല്‍ ജില്ലാ ട്രഷറി ഇല്ലാത്ത എത്ര ജില്ലകള്‍ സംസ്ഥാനത്തുണ്ടെന്ന് വെളിപ്പെടുത്താമോ; അവ ഏതെല്ലാം;

(ബി) മലപ്പുറം ജില്ലയില്‍ റൂറല്‍ ജില്ലാ ട്രഷറി സ്ഥാപിക്കണമെന്ന് കാണിച്ച്, ജില്ലാ ട്രഷറി ഓഫീസര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രൊപ്പോസല്‍ അംഗീകരിച്ച് റൂറല്‍ ജില്ലാ ട്രഷറി സ്ഥാപിക്കുവാനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ

1714

കോതമംഗലം സബ്ട്രഷറി

ശ്രീ. റ്റി. യു. കുരുവിള

() കോതമംഗലം സബ്ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ എത്രയുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇവിടെ പെന്‍ഷന്‍ വാങ്ങാന്‍ വരുന്നവര്‍ സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

1715

പയ്യന്നൂര്‍ സബ്ട്രഷറി

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സബ്ട്രഷറി കെട്ടിടത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സബ്ട്രഷറി കെട്ടിടം പുതുക്കി പണിയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ കെട്ടിടം പുതുക്കി പണിയുന്നതിന്റെ നടപടികള്‍ ഏതു ഘട്ടം വരെയായി?

1716

കുന്ദമംഗലത്ത് സബ്ട്രഷറി

ശ്രീ. പി. റ്റി. . റഹീം

() കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഏകാംഗ ട്രഷറി ജി.(ആര്‍.ടി) നമ്പര്‍ 6538/11/ഫിന്‍ തീയതി 24-08-2011 പ്രകാരം നിര്‍ത്തല്‍ ചെയ്തിട്ടുണ്ടോ ;

(ബി) കേരളത്തിലെ ഏക സബ്താലൂക്കായ കുന്ദമംഗലത്ത് സബ്ട്രഷറി നിലവിലില്ലാത്തത് പ്രയാസങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കുന്ദമംഗലത്ത് സബ്ട്രഷറി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1717

ചെറുപുഴയില്‍ സബ് ട്രഷറി

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ചെറുപുഴയില്‍ സബ് ട്രഷറി ആരംഭിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഉണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഈ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ

1718

വണ്‍മാന്‍ ട്രഷറികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ വണ്‍മാന്‍ ട്രഷറികള്‍ എന്നു മുതലാണ് പ്രവര്‍ത്തനമാരംഭിച്ചതെന്നും അവ എത്രയെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അറിയിക്കാമോ ;

(ബി) വണ്‍മാന്‍ ട്രഷറികള്‍ ആരംഭിക്കുവാനുണ്ടായ സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്താമോ ;

(സി) സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന വണ്‍മാന്‍ ട്രഷറികളിലെ ഇടപാടുകാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി) പ്രസ്തുത ട്രഷറികള്‍ നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

() എങ്കില്‍ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ ;

(എഫ്) ശാരീരികമായി അവശരായ മുതിര്‍ന്ന പൌരന്മാര്‍ക്ക് ഉള്‍പ്പെടെ വളരെ പ്രയോജനകരമായ വണ്‍മാന്‍ ട്രഷറികള്‍ നിലനിര്‍ത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1719

മുന്‍കാല സര്‍വ്വീസും പെന്‍ഷനും

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() പി.എസ്.സി. മുഖേന വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും നിയമനം ലഭിച്ചവര്‍ മുന്‍കാലങ്ങളില്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ആ സര്‍വ്വീസ് അവരുടെ പെന്‍ഷന് പരിഗണിക്കുമോ ;

(ബി) ഇല്ലെങ്കില്‍ ഇത് പരിഗണിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ

1720

നാനോ കമ്പനി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീമതി .എസ്. ബിജിമോള്‍

ശ്രീ. വി. ശശി

() പൊതുജനങ്ങളെ കബളിപ്പിച്ച് നാനോ എന്ന കമ്പനി എത്ര കോടി രൂപയുടെ വികിരണ ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് വിറ്റഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കമ്പനി സംസ്ഥാനത്ത് നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ എത്ര കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത നികുതി വെട്ടിപ്പിനെ സംബന്ധിച്ച് നികുതി വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നികുതി വകുപ്പ് എത്ര രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്;

(ഡി) അന്വേഷണം നടത്തുന്നതിന് നികുതി വകുപ്പില്‍ നിന്നും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ആരാണ്; പ്രസ്തുത ഉദ്യോഗസ്ഥനെതിരെ കൈക്കൂലി ആരോപണം ഉണ്ടായിട്ടുണ്ടോ;

() പ്രസ്തുത വിഷയത്തെ സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1721

ഗവണ്‍മെന്റ് ഭാഗ്യക്കുറികള്‍

ഡോ.എന്‍.ജയരാജ്

ശ്രീ.തോമസ് ഉണ്ണിയാടന്‍

() സംസ്ഥാനത്ത് ഗവണ്‍മെന്റ് ഭാഗ്യക്കുറികള്‍ പുനസംഘടിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ലോട്ടറി ഏജന്റുമാരുടെ കമ്മീഷന്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിച്ചു നല്കിയിട്ടുണ്ടോ ?

1722

കാരുണ്യ ലോട്ടറി'

ശ്രീ. സി.എഫ്. തോമസ്

() രോഗികള്‍ക്കുവേണ്ടി നടത്തിയ ‘കാരുണ്യ ലോട്ടറി' യുടെ ആദ്യനറുക്കെടുപ്പില്‍ നിന്നും എന്തു തുക ലഭിച്ചു എന്നു വ്യക്തമാക്കാമോ ;

(ബി) ഈ വരുമാനം ഉപയോഗിച്ച് രോഗികള്‍ക്ക് സഹായം നല്‍കുന്ന പദ്ധതി എപ്പോള്‍ നടപ്പിലാക്കി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്

1723

ലോട്ടറി ഏജന്റുമാരുടെ കമ്മീഷന്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() ഏതു മാനദണ്ഡം അനുസരിച്ചാണ് സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കിവരുന്നത്;

(ബി) ഇത് സംസ്ഥാനത്ത് ഒറ്റ നറുക്കെടുപ്പു മാത്രം നടത്തി വന്നപ്പോഴുളള വ്യവസ്ഥയനുസരിച്ചാണോ;

(സി) ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(ഡി) ഏജന്റുമാരുടെ കമ്മീഷന്‍ വ്യവസ്ഥ സ്ളാബ് അടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

1724

ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ എം..വാഹീദ്

ശ്രീ.റ്റി.ജോര്‍ജ്

ശ്രീപി..മാധവന്‍

() സംസ്ഥാന ലോട്ടറി കൂടുതല്‍ വ്യാപകമാക്കാന്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതതെന്ന് വ്യക്തമാക്കുമോ ;

(ബി) ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ?

1725

കെ.എസ്.എഫ്..

ശ്രീ. മുല്ലക്കര രത്നാകരന്‍

) സംസ്ഥാനത്ത് കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ ആകെ എത്ര ബ്രാഞ്ചുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്;

(ബി) പ്രസ്തുത സ്ഥാപനത്തിന് ആകെ എത്ര ജീവനക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(സി) പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നകാര്യം പരിഗണനയില്‍ ഉണ്ടോ;

(ഡി) ചിട്ടി പിടിച്ചുകഴിഞ്ഞാല്‍ തുക ലഭിക്കുന്നതിന് ഇന്ന് നിലവിലുളള കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1726

കെ.എസ്.എഫ്.. വിദ്യാഭ്യാസ വായ്പ

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച കെ.എസ്.എഫ്.. മുഖേനയുള്ള വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ; ഇതിന്റെ പലിശ നിരക്ക് എത്രയാണെന്നും തിരിച്ചടവ് എത്ര വര്‍ഷത്തിനു ശേഷം തുടങ്ങുമെന്നും അറിയിക്കാമോ;

(ബി) കെ.എസ്.എഫ്..യിലൂടെ സാധാരണ ലഭിക്കുന്ന വായ്പയില്‍ നിന്നും ഇതിനുള്ള വ്യത്യാസമെന്തെന്നും ഇതിന് സെക്യൂരിറ്റിയായി എന്തെല്ലാമാണ് കെ.എസ്.എഫ്..യ്ക്ക് നല്‍കേണ്ടതെന്നും വ്യക്തമാക്കാമോ;

(സി) പ്രസ്തുത വിദ്യാഭ്യാസ വായ്പാ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.എഫ്..യ്ക്കു എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ;

() ഈ വായ്പാ പദ്ധതി പ്രകാരം 5 ലക്ഷം രൂപാ വായ്പയെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി അഞ്ചുവര്‍ഷം കഴിഞ്ഞ് തിരിച്ചടവ് തുടങ്ങുമ്പോള്‍ എത്ര രൂപാ പ്രതിമാസം തിരിച്ചടയ്ക്കണം എന്ന് വ്യക്തമാക്കാമോ

1727

കെ.എസ്.എഫ്.ഇ വിദ്യാഭ്യാസ വായ്പ

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() കെ.എസ്.എഫ്.. വഴി വിദ്യാഭ്യാസ വായ്പകള്‍ അനുവദിച്ചുനല്കുന്ന പദ്ധതികള്‍ നിലവിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഏതൊക്കെ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) ഇല്ലെങ്കില്‍ ഇങ്ങനെയുളള പദ്ധതികള്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ

 

1728

മഹിളാപ്രധാന്‍ ഏജന്റുമാരുടെ കമ്മീഷന്‍

ശ്രീമതി കെ. കെ. ലതിക

() ദേശീയ സമ്പാദ്യ പദ്ധതി മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് എത്ര ശതമാനം കമ്മീഷനാണ് ഇപ്പോള്‍ നല്‍കി വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) ഇവര്‍ക്ക് നല്‍കുന്ന കമ്മീഷനില്‍ എന്തെങ്കിലും കുറവു വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കങ്ങളുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

(സി) ഉണ്ടെങ്കില്‍ മതിയായ കമ്മീഷന്‍ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ

 

1729

കുടിശ്ശികനിവാരണപദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഭവനനിര്‍മ്മാണത്തിനായി ഹൌസിംഗ് ബോര്‍ഡ് മുഖാന്തിരം വായ്പ എടുത്തിട്ടുള്ള കുടിശ്ശികക്കാര്‍ക്കു വേണ്ടി പ്രത്യേക ഇളവുകളോടെ കുടിശ്ശിക നിവാരണ പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) അതുവരെ കുടിശ്ശികക്കാരുടെ മേല്‍ കൈക്കൊള്ളുന്ന റിക്കവറി നടപടികള്‍ നിര്‍ത്തിവയ്ക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ ?

 

1730

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രോജക്ടുകള്‍

ശ്രീ. എം. ഹംസ

() കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നിലവില്‍ എന്തെല്ലാം പ്രോജക്ടുകള്‍ ആണ് ഏറ്റെടുത്ത് നടത്തി വരുന്നത് ;

(ബി) ഭവന നിര്‍മ്മാണ ബോര്‍ഡിന് സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഭൂമി സ്വന്തമായുള്ളത് ; വിശദാംശം ലഭ്യമാക്കാമോ ;

(സി) സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കൊമേഴ്സ്യല്‍ കോംപ്ളക്സുകള്‍ നിര്‍മ്മിച്ചു വില്‍പ്പന നടത്തിയിട്ടുള്ളത് എവിടെയെല്ലാമാണ് ;

(ഡി) ഭവന നിര്‍മ്മാണ ബോര്‍ഡിന് ഒറ്റപ്പാലത്ത് സ്വന്തമായി എത്ര ഏക്കര്‍ സ്ഥലമുണ്ട് ; വിശദമാക്കാമോ ;

() പ്രസ്തുത സ്ഥലത്ത് ഒരു കൊമേഴ്സ്യല്‍ കോംപ്ളക്സ് നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ?

1731

ഭവന നിര്‍മ്മാണ ബോര്‍ഡിനു കീഴിലുള്ള ഹൌസിങ് പ്ളോട്ടുകള്‍

ശ്രീ.റ്റി.യു കുരുവിള

ശ്രീമോന്‍സ് ജോസഫ്

() സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താതെ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഹൌസിംഗ് പ്ളോട്ടുകള്‍ ഉണ്ടെന്ന് വിശദമാക്കുമോ ;

(ബി) എങ്കില്‍ അത്തരം പ്ളോട്ടുകളില്‍ ഫ്ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കാമോ

(സി) ഭവന നിര്‍മ്മാണ ബോര്‍ഡ് പണി പൂര്‍ത്തീകരിച്ചിട്ടുള്ള ഏതെല്ലാം റവന്യൂ ടവറുകളില്‍ എത്ര മുറികള്‍ ലേലത്തില്‍ പോകാതെ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ;

(ഡി) ഇത് ലേലത്തില്‍ കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ

1732

വാടക നിയന്ത്രണ നിയമം

ശ്രീ. . പി. ജയരാജന്‍

ശ്രീപി. റ്റി. . റഹീം

ശ്രീകെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീബി. ഡി. ദേവസ്സി

() വാടക നിയന്ത്രണ നിയമം പുതുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ നിലവിലുള്ള നിയമത്തില്‍ ഏതെല്ലാം തരത്തിലുള്ള ഭേദഗതികള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ലഭ്യമായ കണക്കനുസരിച്ച് വാടകയ്ക്ക് കെട്ടിടം എടുത്ത് തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടവരെത്രയാണ്;

(ഡി) നിയമം പുതുക്കുന്നതിനുമുമ്പായി, ഇക്കാര്യം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ

1733

പാര്‍പ്പിടം-പൌരാവകാശം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. പി. അബ്ദുള്ളക്കുട്ടി

ശ്രീലൂഡി ലൂയിസ്

ശ്രീഎം. . വാഹീദ്

() സംസ്ഥാനത്ത് പാര്‍പ്പിടം പൌരന്റെ അവകാശമായി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഇതിനായി നിയമനിര്‍മ്മാണം നടത്തുവാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുമോ;

(ഡി) സംസ്ഥാനത്തെ പാര്‍പ്പിട നയത്തിന്റെ ലക്ഷ്യങ്ങള്‍ ഫലവത്താക്കുന്നതിന് ഈ നിയമനിര്‍മ്മാണം സഹായകരമാകുമെന്ന് കരുതുന്നുണ്ടോ

() ഈ നിയമത്തില്‍ പാവപ്പെട്ടവര്‍ക്ക്, ഭവനനിര്‍മ്മാണം സാമ്പത്തികമായി താങ്ങാവുന്ന വിധത്തില്‍ സബ്സിഡി സംവിധാനം വ്യവസ്ഥ ചെയ്യുവാന്‍ നടപടി എടുക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.