UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7099

നെല്‍കര്‍ഷകര്‍ക്ക് സഹായങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, ഹൈബി ഈഡന്‍

() വിളവെടുപ്പ് സുഗമമാക്കുന്നതിന് നെല്‍കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്;

(ബി) കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങുന്നതിന്ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

7100

നെല്‍കൃഷിക്ക് വേണ്ടി പലിശരഹിത വായ്പ

ശ്രീ. കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

,, സി.പി. മുഹമ്മദ്

,, കെ. അച്ചുതന്‍

() നെല്‍കൃഷിക്ക് വേണ്ടി പലിശരഹിത വായ്പകള്‍ വിതരണം ചെയ്യുന്നതിന് സഹകരണ ബാങ്കുകള്‍ എന്തെല്ലാം നടപടികള്‍ കൈകൊണ്ടിട്ടുണ്ട് ;

(ബി) ഇതിന് പുതിയ കര്‍ഷകസേവനകേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

7101

കേപ്പിന്റെ സ്ഥാപനങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

() കേപ്പിന്റെ സ്ഥാപനങ്ങളില്‍ ടെണ്ടര്‍ വിളിക്കാതെ പത്തുലക്ഷത്തില്‍ കൂടുതല്‍ തുക അടങ്കല്‍ വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം;

(സി) പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്ഥാപനങ്ങളെയോ വ്യക്തികളെയോ തെരഞ്ഞെടുക്കാന്‍ സ്വീകരിച്ച മാനദണ്ഡം വ്യക്തമാക്കുമോ?

(ഡി) അതിനായി അഡ്വാന്‍സ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ;

() പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ മുന്‍ പരിചയം വെളിപ്പെടുത്തുമോ?

7102

കേപ്പിന്റെ സ്ഥാപനങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

() കേപ്പിന്റെ ഏതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എഗ്രിമെന്റ് വച്ചതിനുശേഷം നിരക്കുകള്‍ കൂട്ടി നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിരക്കുകള്‍ കൂട്ടി നല്‍കിയത്;

(സി) ഏത് കോണ്‍ട്രാക്ടര്‍ക്കാണ് നിരക്ക് കൂട്ടി നല്‍കിയത്;

(ഡി) പ്രസ്തുത നിരക്ക് വര്‍ദ്ധനയ്ക്ക് കേപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഗവണ്‍മെന്റിന്റെയും അംഗീകാരം വാങ്ങിയിട്ടുണ്ടോ;

() വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7103

കേപ്പിന്റെ സ്ഥാപനങ്ങളിലെ ചട്ടവിരുദ്ധ നിയമനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

() കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം കേപ്പിന്റെ ഏതെല്ലാം സ്ഥാപനങ്ങളില്‍ ഏതെല്ലാം തസ്തികകളില്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്;

(ബി) അപ്രകാരം നിയമനം നല്‍കപ്പെട്ടവരുടെ പേരും മേല്‍ വിലാസവും വെളിപ്പെടുത്തുമോ; നേരിട്ടുള്ള നിയമനത്തിന് നോട്ടിഫിക്കേഷനില്‍ പറഞ്ഞ യോഗ്യതയുള്ളവരെ തന്നെയാണോ നിയമിച്ചിട്ടുള്ളത്;

(സി) എങ്കില്‍ ഓഫീസര്‍ തസ്തികകള്‍ അടക്കം നിയമനം ലഭിച്ചവരില്‍ ആരെങ്കിലും ജോലി ചെയ്യാതെ ശമ്പളം പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

() അപ്രകാരം ചട്ടവിരുദ്ധമായുള്ള നിയമനങ്ങള്‍ക്ക് ഉത്തരവാദിയായവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

7104

ഹൌസിംഗ് സഹകരണ സംഘങ്ങള്‍

ശ്രീ. ജി. സുധാകരന്‍

() ഹൌസിംഗ് ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഹൌസിംഗ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത സംഘങ്ങള്‍ വായ്പകള്‍ക്ക് അമിത പലിശ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പലിശനിരക്ക് കുറയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ആധാരം വച്ചുള്ള വായ്പകളില്‍ വായ്പതുക അടച്ചു തീര്‍ന്നിട്ടും ആധാരങ്ങള്‍ മടക്കികിട്ടാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണമെന്തെന്ന് വിശദമാക്കുമോ;

(ഡി) ആശ്വാസ് പദ്ധതിയുടെ ആനുകൂല്യം ഹൌസിംഗ് സഹകരണ സംഘങ്ങള്‍ വായ്പകാര്‍ക്ക് നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഇളവുകള്‍ നല്‍കുവാന്‍ ഹൌസിംഗ് ഫെഡറേഷനും ഹൌസിംഗ് സഹകരണ സംഘങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുമോ?

7105

സ്വയംസഹായ സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ

ശ്രീ. ജി. സുധാകരന്‍

() കുടുംബശ്രീ ഉള്‍പ്പെടെയുളള സ്വയംസഹായ സംഘങ്ങള്‍ക്ക് എത്ര ശ്മശാനം പലിശയ്ക്കാണ് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കുന്നത്;

(ബി) പ്രസ്തുത വായ്പയ്ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടോ; എങ്കില്‍ എത്ര ശതമാനം;

(സി) പ്രസ്തുത വായ്പകളുടെ പലിശ കുറയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ; വായ്പകള്‍ക്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7106

വായ്പയിന്മേലുള്ള ഇളവുകള്‍

ശ്രീ..കെ.ബാലന്‍

() വായ്പയെടുത്ത സഹകാരികള്‍ മരണപ്പെട്ടാല്‍ ലോണ്‍ തിരിച്ചടക്കുന്നതില്‍ എന്തെല്ലാം ഇളവുകള്‍ അനുവദിക്കുന്നുണ്ട് ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ കോപ്പി ലഭ്യമാക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി എന്തെങ്കിലും ആശ്വാസപദ്ധതി ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(സി) പ്രസ്തുത പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്തത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) പ്രസ്തുത ആശ്വാസ പദ്ധതി നടപ്പാക്കാത്ത സംഘങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കു മോയെന്ന് വ്യക്തമാക്കാമോ ?

7107

സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ നിയമനം

ശ്രീ.കെ.കെ. ജയചന്ദ്രന്‍

() സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി നിയമനം ലഭിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) നിലവില്‍ ചെയര്‍മാനായി നിയമിതനായ വ്യക്തിയുടെ പേര്, മേല്‍വിലാസം എന്നിവ വ്യക്തമാക്കാമോ;

(സി) പ്രസ്തുത വ്യക്തിക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉണ്ടോ;

(ഡി) പ്രസ്തുത തസ്തികയ്ക്കുള്ള യോഗ്യതയില്‍ ഇളവ് വരുത്തി ഈ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

() എങ്കില്‍ പ്രസ്തുത ഇളവ് വരുത്തുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?

7108

സെല്‍ഫ് ഫിനാന്‍സിംഗ് പെന്‍ഷന്‍ സ്കീം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, . പ്രദീപ്കുമാര്‍

,, വി. ശിവന്‍കുട്ടി

,, ജെയിംസ് മാത്യു

() സഹകരണ സംഘം ജീവനക്കാരുടെ സെല്‍ഫ് ഫിനാന്‍സിംഗ് പെന്‍ഷന്‍ സ്കീം പ്രവര്‍ത്തനം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ട് പെന്‍ഷന്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുളളതാണോ;

(സി) പ്രസ്തുത സ്കീമില്‍ നിന്ന് എത്ര പേര്‍ക്ക് പെന്‍ഷനും കുടുംബപെന്‍ഷനും നല്‍കിവരുന്നുണ്ട്; പെന്‍ഷന്‍ സ്കീം വിഭാവനം ചെയ്തതിനനുസൃതമായി തുടര്‍ന്നു പോകുന്നതിന് എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടോ;

(ഡി) പ്രസ്തുത സ്കീം പ്രകാരം എന്തു തുക നിക്ഷേപമുണ്ട് എന്നും അത് എവിടെയാണെന്നും വ്യക്തമാക്കാമോ;

() പെന്‍ഷന്‍ ഫണ്ടിലേക്കുളള എത്ര തുക കുടിശ്ശികയായിട്ടുണ്ട്?

7109

ഉപഭോക്തൃ മേഖലയ്ക്ക് പ്രത്യേക പരിഗണന

ശ്രീ. വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

() ഉപഭോക്തൃ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് സഹകരണ വകുപ്പ് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ;

(ബി) ഇതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ നീതി സ്റോറുകളും നീതി മെഡിക്കല്‍ സ്റോറുകളും തുറക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?

7110

'സഹകരണം' എന്ന പേര് ദുരുപയോഗം ചെയ്യുന്ന നടപടി

ശ്രീമതി കെ. കെ. ലതിക

() സഹകരണ നിയമം അനുസരിച്ചല്ലാതെ രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അത്തരത്തില്‍ പേരിടുന്നതിന് നിയമസാധുതയുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

7111

കുടിശ്ശിക പിരിവിന് ഏര്‍പ്പെടുത്തിയിട്ടുള്ളസംവിധാനങ്ങള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, സി. മോയിന്‍കുട്ടി

,, പി.ബി. അബ്ദുള്‍ റസാക്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളിലെ കുടിശ്ശിക പിരിവിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;

(ബി) ഇതിനായി കളക്ഷന്‍ ഏജന്റ്സിനെ നിയോഗിക്കാറുണ്ടോ;

(സി) എങ്കില്‍ അവരെ നിയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമെന്നും, അവരുടെ ജോലിസ്വഭാവവും പ്രതിഫലവും സംബന്ധിച്ച വിവരങ്ങളും വിശദമാക്കുമോ;

(ഡി) സെക്യൂരിറ്റിയായി തുകയും തീയതിയും രേഖപ്പെടുത്താത്ത ചെക്കുകള്‍ വാങ്ങുന്ന രീതി, ബാങ്കുകള്‍ പിന്‍തുടരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് നിയമവിധേയമാണോ എന്ന് വ്യക്തമാക്കുമോ;

() കളക്ഷന്‍ ഏജന്റുമാരായി നിയമിക്കപ്പെടുന്നവരില്‍ പലരും ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവരാണെന്നും സഹകരണ മേഖലയില്‍ നിന്നും ലോണെടുത്തവരെ കുടിശ്ശികയുടെ പേരില്‍ ഇക്കൂട്ടര്‍ ഭീഷണിപ്പെടുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(എഫ്) എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

7112

ആഡിറ്റ് മാന്വല്‍ പരിഷ്കരണം

ശ്രീ. എസ്. ശര്‍മ്മ

,, എം. ഹംസ

,, കെ.കെ. നാരായണന്‍

ശ്രീമതി പി. അയിഷാ പോറ്റി

() സഹകരണ സംഘങ്ങള്‍ക്ക് ആഡിറ്റ് കുടിശ്ശികയുണ്ടോ;ആഡിറ്റ് സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാണോ; വിശദമാക്കുമോ;

(ബി) എന്നാണ് മാനുവല്‍ തയ്യാറാക്കപ്പെട്ടിട്ടുളളത്; അത് കാലോചിതമായി പരിഷ്കരിക്കുന്നതിനു നടപടി സ്വീകരിക്കുമോ?

7113

കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ

ശ്രീമതി കെ. കെ. ലതിക

() കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ഓഫീസില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്തു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത ജീവനക്കാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

7114

"സീമാറ്റി''ലെ നിയമനം

ശ്രീ.കെ. ശിവദാസന്‍ നായര്‍

() സംസ്ഥാന സഹകരണ ബാങ്കിന്റെ കീഴില്‍ "സീമാറ്റ്'' സ്ഥാപനം ആരംഭിച്ചിട്ടുണ്ടോ;

(ബി) സീമാറ്റില്‍ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; ഏതെല്ലാം തസ്തികകളില്‍; വിശദവിവരം നല്‍കുമോ;

(സി) സീമാറ്റില്‍ ജീവനക്കാരുടെ തസ്തികകള്‍ സഹകരണ രജിസ്ട്രാര്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ നിമയനത്തിന് എന്ത് നടപടിക്രമമാണ് പാലിച്ചിട്ടുള്ളത്?

7115

എസ്.സി. / എസ്.ടി. സഹകരണ സംഘങ്ങള്‍

ശ്രീ. ബി. സത്യന്‍

() സഹകരണ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍, എഞ്ചിനീയറിംഗ്, മാനേജ്മെന്റ് കോളേജുകള്‍ ഏതെല്ലാമാണ്;

(ബി) പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ഏത് രീതിയിലാണ് നടത്തുന്നത് എന്ന് വിശദമാക്കാമോ;

(സി) സംസ്ഥാനത്തെ സഹകരണ മെഡിക്കല്‍ - എഞ്ചിനീയറിംഗ് കോളേജുകളില്‍ മെറിറ്റ്, മാനേജ്മെന്റ്, എന്‍.ആര്‍.. എന്നീ ക്വാട്ടയിലുള്ളവര്‍ക്കുള്ള ഫീസ് ഘടന എപ്രകാരമാണ്; ക്യാപ്പിറ്റേഷന്‍ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇവ എത്ര വീതമാണ്; വിശദമാക്കാമോ;

(ഡി) പ്രസ്തുത സ്ഥാപനങ്ങളില്‍ എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീതമെന്ന് വിശദമാക്കാമോ?

7116

സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

7117

സഹകരണ യൂണിയനുകളുടെ ഭൂസ്വത്ത്

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാന സഹകരണ യൂണിയനും സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ക്കും എത്ര ഭൂസ്വത്ത് വീതമുണ്ടെന്നും അവയില്‍ എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നും ജില്ലാ, താലൂക്ക് വില്ലേജ് സഹിതമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത സഹകരണ യൂണിയനുകള്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ടെന്നും ഏതെല്ലാം കോഴ്സുകളാണ് നടത്തുന്നതെന്നും വ്യക്തമാക്കുമോ?

7118

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കാര്‍ഷിക വായ്പ

ശ്രീ. റ്റി. വി. രാജേഷ്

() സഹകരണസംഘങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഏതൊക്കെ വിധത്തിലുള്ള സഹായങ്ങളാണ് നല്‍കുന്നത്;

(ബി) കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിന് എന്തെങ്കിലും സഹായം നല്‍കുന്നുണ്ടോ; വിശദാംശം നല്‍കുമോ?

7119

സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും റിസ്ക് ഫണ്ട്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് നിലവില്‍ എത്ര സര്‍വ്വീസ്സഹകരണ ബാങ്കുകളും, സര്‍വ്വീസ് സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) എല്ലാ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും റിസ്ക് ഫണ്ട് നിലവിലുണ്ടോ; ഇല്ലെങ്കില്‍ റിസ്ക്ഫണ്ട് നിലവിലില്ലാത്തവ എത്ര വീതമുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) റിസ്ക് ഫണ്ട് നിലവിലില്ലാത്തവയില്‍ അതേര്‍പ്പെടുത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?

7120

കോട്ടയം ജില്ലയില്‍ സ്റേറ്റ് കോ-ഓപ്പറേറ്റീവ് ശാഖ

ശ്രീ.സി.എഫ്.തോമസ്

() സ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖ കോട്ടയം ജില്ലയില്‍ ഇല്ലാത്തതുമൂലം പ്രസ്തുത ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ ലോണ്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ചങ്ങനാശ്ശേരി മണ്ഡലത്തിലെ വിദ്യാത്ഥികള്‍ക്ക് കേരളാ സ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ നിന്നും വിദ്യാഭ്യാസ വായ്പ അനുവദിച്ചിരുന്നോ ;

(സി) ഇപ്പോള്‍ ചങ്ങനാശ്ശേരി മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആലപ്പുഴ ശാഖയില്‍ നിന്നും ഈ വായ്പ നല്‍കുന്നുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ ആലപ്പുഴ ബ്രാഞ്ചില്‍ നിന്ന് ഈ വായ്പ നല്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ ?

7121

സംസ്ഥാന സഹകരണ ബാങ്കിന്റെ പണം കടമെടുക്കലില്‍ വന്നകുറവ്

ശ്രീ.വി.ശശി

() സംസ്ഥാന സഹകരണ ബാങ്കിന്റെ പണം കടമെടുക്കല്‍, 2008-09 ലെ 237 കോടി രൂപയില്‍ നിന്നും 2009-10ല്‍ 107.51 കോടി രൂപയായി കുറയുവാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമാക്കാമോ ;

(ബി) ഇത് ബാങ്കിന്റെ പ്രവര്‍ത്തനത്തെ എപ്രകാരമാണ് ബാധിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

7122

ആശ്രയ കളക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. എം.. വാഹീദ്

() ജില്ലാ സഹകരണ ബാങ്കുകളില്‍ ആശ്രയ കളക്ഷന്‍ ഏജന്റുമാരായി ജോലി ചെയ്തുവരുന്ന താല്‍ക്കാലിക ജീവനക്കാരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്താന്‍ ഉത്തരവായെങ്കിലും അത് നടപ്പാക്കാന്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണ്;

(ബി) ആശ്രയ കളക്ഷന്‍ ഏജന്റുമാരെ പിഗ്മി കളക്ഷന്‍ എടുക്കുന്നതിന് നിയോഗിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

7123

പ്രൈമറി സഹകരണസംഘം ജീവനക്കാര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിയമനം

ശ്രീ.എം..വാഹീദ്

() ജില്ലാ സഹകരണ ബാങ്കുകളിലെ ക്ളാര്‍ക്ക്/ക്യാഷ്യര്‍ തസ്തികയിലേയ്ക്ക് കെ.പി.എസ്.സി.25.4.2006 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ചപ്പോള്‍ നിയമപ്രകാരം അഫിലിയേറ്റ് ചെയ്ത പ്രൈമറി സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് നിശ്ചയിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ ;

(ബി) സഹകരണ നിയമത്തില്‍ പറയുന്ന യോഗ്യതയേക്കാള്‍ ഉയര്‍ന്ന യോഗ്യത നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി.യ്ക്ക് അധികാരമില്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി.യും ജെ.ഡി.സി.യും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിക്കുവാനും അവരെ അന്തിമ റാങ്ക് ലിസ്റില്‍ ഉള്‍പ്പെടുത്തുവാനുമുള്ള വിശദമായ വിധിന്യായം ബഹു:ഹൈക്കോടതി ഫുള്‍ ബെഞ്ച് പുറപ്പെടുവിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) പ്രസ്തുത തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ച 25.4.06 ല്‍ മതിയായ യോഗ്യതയുണ്ടായിരുന്ന പ്രൈമറി സഹകരണ സംഘം ജീവനക്കാര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിയമനം ലഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

7124

പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ പ്രെമോഷന്‍

ശ്രീ. കെ.വി. വിജയദാസ്

() പ്രാഥമിക സഹകരണസംഘങ്ങളിലുളള ജീവനക്കാരുടെ താഴെപ്പറയുന്ന തസ്തികകളുടെ പ്രൊമോഷനുകള്‍ക്കുളള യോഗ്യതുടേയും മാനദണ്ഡത്തിന്റേയും വിശദവിവരം നല്‍കുമോ;

1)സീനിയര്‍ ക്ളാര്‍ക്ക്

2) അക്കൌണ്ടന്റ്

3)സെക്രട്ടറി

4) ചീഫ് അക്കൌണ്ടന്റ്

5)കണ്‍കറന്റ് ഓഡിറ്റര്‍

6) മാനേജര്‍

(ബി) പ്രാഥമിക സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്ക് ജില്ലാബാങ്കുകളിലെ മാനേജര്‍, തസ്തികയിലേക്ക് സൊസൈറ്റിക്വാട്ടയില്‍ അപേക്ഷിക്കുമ്പോള്‍ ഡിഗ്രിയ്ക്ക് 50% മാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(സി) ഡിഗ്രിയ്ക്ക് 50% മാര്‍ക്കില്ലാത്തവര്‍ക്ക് എം. കോം ഉണ്ടെങ്കില്‍ പോലും ജില്ലാ സഹകരണ ബാങ്കിലേയ്ക്കു സൊസൈറ്റി ക്വാട്ടയില്‍ ലഭിയ്ക്കേണ്ട മാനേജര്‍ തസ്തികകളിലേക്ക് യോഗ്യത ലഭിയ്ക്കുകയോ പി.എസ്.സി.. മുഖേനയുളള പരീക്ഷയ്ക്ക് യോഗ്യത കല്പിയ്ക്കുകയോ ചെയ്യുകയില്ലെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

7125

കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് നബാഡിന്റെ ക്യാഷ് ക്രെഡിറ്റ്

ശ്രീ.വി.ശശി

() തിരുവനന്തപുരം ജില്ലയിലെ എത്ര പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് നബാഡിന്റെ ക്യാഷ് ക്രെഡിറ്റ് അനുവദിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാം സംഘങ്ങള്‍ക്കാണെന്നും വെളിപ്പെടുത്തുമോ ;

(ബി) നബാര്‍ഡിന്റെ ക്യാഷ്ക്രെഡിറ്റ് ലഭിക്കാത്ത പ്രാഥമിക കൈത്തറി സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് എത്ര ലക്ഷം രൂപാ വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; ഇതിന് ഈടാക്കുന്ന പലിശയെത്രയാണെന്നും വെളിപ്പെടുത്തുമോ;

(സി) വായ്പ നിയമാനുസൃതം തിരിച്ചടക്കാത്ത ഇനത്തില്‍ എത്ര ലക്ഷം രൂപ പ്രാഥമിക കൈത്തറി സംഘങ്ങളില്‍ നിന്നും പിരിച്ചെടുക്കാനുണ്ടെന്നും അവ പിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?

7126

പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട നിര്‍മ്മാണം

ശ്രീ. . റ്റി. ജോര്‍ജ്

() തിരുവനന്തപുരം പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഠ663 ഏത് ഫണ്ട് ഉപയോഗിച്ചാണ് പുതുതായി കെട്ടിടം പണിയുന്നത്;

(ബി) പ്രസ്തുത കെട്ടിടം പണിയുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) കെട്ടിടത്തിന്റെ എസ്റിമേറ്റ് തയ്യാറാക്കിയതും അനുമതി നല്‍കിയതും ആരൊക്കെയാണെന്നും നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ആരാണെന്നും വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത കെട്ടിടം പണിയുന്നതിനുള്ള ടെന്‍ഡര്‍ പരസ്യം ഏതൊക്കെ ദിനപത്രങ്ങളിലാണ് നല്‍കിയത്; ആയതിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;

() ടെന്‍ഡര്‍ ഫോറം ആരെല്ലാം വാങ്ങിയെന്നും ഇ.എം.ഡി. ഇനത്തില്‍ എത്ര രൂപ സംഘത്തില്‍ കെട്ടിവച്ചുവെന്നും വ്യക്തമാക്കാമോ;

(എഫ്) ചട്ടവിരുദ്ധമായാണ് പ്രസ്തുത കെട്ടിടനിര്‍മ്മാണം എങ്കില്‍ സംഘം സെക്രട്ടറിക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

7127

തിരുവനന്തപുരം പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിയമനം

ശ്രീ. .റ്റി. ജോര്‍ജ്

() തിരുവനന്തപുരം പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് റ്റി663 ക്ളാസിഫിക്കേഷന് വിരുദ്ധമായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ആരെ എല്ലാം ഏതൊക്കെ തീയതികളില്‍ ആണ് നിയമിച്ചിരിക്കുന്നതെന്ന് വിലാസം സഹിതം ലഭ്യമാക്കാമോ;

(ബി) അത്തരത്തില്‍ നിയമനം ലഭിച്ചവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

7128

ക്രിസ്മസ്-ഈദ് വിപണന മേളകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ബക്രീദും-ക്രിസ്തുമസും പ്രമാണിച്ച് നിത്യോപയോഗ വസ്തുക്കള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന തിനായി സഹകരണ വിപണനമേളകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ എല്ലാ ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) അതിനായി എന്ത് തുക വിനിയോഗിക്കും; ഏതൊക്കെ നിത്യോപയോഗ വസ്തുക്കളുടെ ലഭ്യതയാണ് മേളകള്‍ വഴി ഉറപ്പുവരുത്തുക;

(ഡി) മേളകള്‍ക്ക് എന്ന് തുടക്കം കുറിക്കുമെന്നും എന്നുവരെ നീണ്ടുനില്‍ക്കുമെന്നും വ്യക്തമാക്കുമോ;

() കണ്‍സ്യൂമര്‍ഫെഡ്ഡ് മുഖേനയാണോ മേളകള്‍ സംഘടിപ്പിക്കുക; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7129

കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം

ശ്രീ. ജി. സുധാകരന്‍

() കണ്‍സ്യൂമര്‍ഫെഡില്‍ ആകെ എത്ര ജീവനക്കാരാണ് നിലവിലുള്ളത്; അനുവദനീയമായ തസ്തിക എത്ര; ഒഴിവുകള്‍ എത്ര; തസ്തിക തിരിച്ച് വിശദവിവരം ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വന്ന എത്ര ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിലും കോണ്‍ട്രാക്ട് വ്യവസ്ഥയിലും നിയമിച്ചു; ഇവരില്‍ എത്ര പേര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുവെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;

(സി) 2011 മാര്‍ച്ച് 31 ന് കണ്‍സ്യൂമര്‍ഫെഡില്‍ എത്ര ജീവനക്കാരാണ് ഉണ്ടായിരുന്നത്;

(ഡി) 2006 ഏപ്രില്‍ 30 ന് എത്ര ജീവനക്കാരാണ് ഉണ്ടായിരുന്നത്;

() 2006 മേയ് മുതല്‍ 2011 ഏപ്രില്‍ വരെ കണ്‍സ്യൂമര്‍ഫെഡ് പുതിയ എത്ര സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍ ആരംഭിച്ചു; അവയുടെ വിശദാംശം ലഭ്യമാക്കുമോ;

(എഫ്) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ എത്ര പുതിയ സ്ഥാപനങ്ങള്‍/സംരംഭങ്ങള്‍ ആരംഭിച്ചു;

(ജി) കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?

7130

ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ വിറ്റുവരവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

() കണ്‍സ്യൂമര്‍ഫെഡ് വഴി 2010 ലേയും 2011 ലേയും ഓണക്കാലത്ത് എത്ര കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്;

(ബി) കണ്‍സ്യൂമര്‍ഫെഡ് ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത്;

(സി) പ്രസ്തുത സ്ഥാപനത്തില്‍ എത്ര സ്ഥിരം ജീവനക്കാരും എത്ര താല്‍ക്കാലിക ജീവനക്കാരുമുണ്ടെന്ന് വ്യക്തമാക്കാമോ?

7131

ആതുരസേവന രംഗത്ത് സഹകരണ മേഖലയുടെ സേവനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ആതുരസേവന രംഗത്ത് സഹകരണ മേഖലയുടെ സേവനം പ്രയോജനപ്പെടുത്തുമോ ;

(ബി) നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ആശുപത്രി സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ എന്തെങ്കിലും നിലവിലുണ്ടോ എന്നു വെളിപ്പെടുത്താമോ ?

7132

നീതിസ്റോറിലെ സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്തല്‍

ശ്രീ. ബി. സത്യന്‍

() 2011 മേയ് മുതല്‍ ഈ കാലയളവ് വരെ എത്ര നീതി സ്റോറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്; എങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ;

(ബി) എത്ര നീതിസ്റോറുകള്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വ്യക്തമാക്കാമോ;

(സി) സര്‍ക്കാര്‍ ഉത്തരവ് (കൈ) നമ്പര്‍ 207/10/സഹ.തീയതി:27.11.2010 പ്രകാരം, നീതിസ്റോറുകളില്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന എത്ര സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത ഉത്തരവ് നിലവില്‍ വന്ന സമയത്ത് കമ്മിഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന എത്ര സെയില്‍സ്മാന്‍മാരെ ഇനി സ്ഥിരപ്പെടുത്താനുണ്ട്; വ്യക്തമാക്കാമോ;

() പുതുതായി എത്ര നീതിസ്റോറുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

7133

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ സഹകരണ മെഡിക്കല്‍ സ്റോറുകളും നീതി സ്റോറുകളും

ശ്രീമതി കെ.എസ്. സലീഖ

() ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളുടെ കീഴില്‍ എത്ര നീതി മെഡിക്കല്‍ സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നീതി മെഡിക്കല്‍ സ്റോറുകള്‍ ഇല്ലാത്ത സഹകരണസ്ഥാപനങ്ങളില്‍ നീതി മെഡിക്കല്‍ സ്റോറുകള്‍ തുടങ്ങുന്നതിനുളള നടപടി സ്വികരിക്കുമോ;

(സി) സഹകരണ സ്ഥാപനങ്ങളില്‍ നീതി മെഡിക്കല്‍ സ്റോറുകള്‍ തുടങ്ങുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്?

7134

നീതിമെഡിക്കല്‍ സ്റോര്‍

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ കീഴില്‍ എത്ര നീതി മെഡിക്കല്‍ സ്റോറുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) എത്ര ശതമാനം വില കുറച്ചാണ് ഇവയിലൂടെ മരുന്നുകള്‍ വില്‍പ്പന നടത്തുന്നത് ;

(സി) നീതി മെഡിക്കല്‍ സ്റോറുകളില്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യതകുറവ് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

() മരുന്ന് നിര്‍മ്മാണ കമ്പനികളില്‍ നിന്ന് നേരിട്ട് മരുന്നുകള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

7135

പോലീസ് സി. . ഡി സ്റാഫ് സഹകരണ സൊസൈറ്റി

ശ്രീ. വി. പി. സജീന്ദ്രന്‍

() പോലീസ് സി. . ഡി സ്റാഫ് സഹകരണ സൊസൈറ്റിയില്‍ അംഗത്വം നല്‍കുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണ് ; ഏതെല്ലാം വിഭാഗത്തിലുള്ളവര്‍ക്കാണ് അംഗത്വം നല്‍കുന്നത് ;

(ബി) എസ്. ബി. സി. . ഡി യില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൊസൈറ്റിയില്‍ അംഗത്വം നല്‍കുന്നുണ്ടോ ;

(സി) പോലീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞാല്‍ അംഗത്വം റദ്ദാക്കുമോ ;

(ഡി) സൊസൈറ്റിയില്‍ ഏതെല്ലാം തലത്തിലുള്ള അംഗത്വം നിലനില്‍ക്കുന്നുണ്ടെന്നും വോട്ടവകാശം ഏതെല്ലാം അംഗങ്ങള്‍ക്കാണെന്നും വ്യക്തമാക്കുമോ :

() പ്രസ്തുത സൊസൈറ്റിയില്‍ വോട്ടവകാശമുള്ള എത്ര അംഗങ്ങള്‍ ഉണ്ട് ;

(എഫ്) 2010-2011 കാലയളവില്‍ എത്ര പേര്‍ക്കാണ് സൊസൈറ്റിയില്‍ അംഗത്വം നല്‍കിയത് ;

(ജി) പ്രസ്തുത സൊസൈറ്റിയുടെ നിയമാവലിയുടെ പകര്‍പ്പ് മേശപ്പുറത്ത് വെയ്ക്കുമോ ?

7136

ഖാദി മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം. . വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

() ഖാദി മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) അതിന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത്;

(സി) എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്?

7137

കരകൌശല വികസന പദ്ധതികള്‍

ശ്രീ. എളമരം കരിം

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. വി. വിജയദാസ്

,, ആര്‍ സെല്‍വരാജ്

() ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് കരകൌശല വികസനത്തിനായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(ബി) ടൂറിസ്റ്റുകള്‍ സംസ്ഥാനത്തു നിന്നുള്ള കരകൌശല വസ്തുക്കളില്‍ തല്പരരാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കരകൌശല വസ്തുക്കളുടെ വിപണന സാധ്യതയ്ക്കനുസൃതമായി ഉല്പാദകര്‍ക്ക് ഡിസൈനിംഗില്‍ പ്രാവീണ്യം നല്കുന്നതിനും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

7138

തൃശൂര്‍ ജില്ലയില്‍ ഖാദി ബോര്‍ഡിന്റെ വില്പന കേന്ദ്രങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() തൃശൂര്‍ ജില്ലയില്‍ ഖാദി ബോര്‍ഡിന്റെ കീഴില്‍ എത്ര വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത വില്പന കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.