UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7139

അടഞ്ഞുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് കഴിഞ്ഞ ഓണക്കാലത്ത് അടഞ്ഞുകിടന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചിരുന്നുവോ;

(ബി) എങ്കില്‍ സംസ്ഥാനത്തെ ഏതൊക്കെ വിഭാഗം തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇപ്രകാരം നല്‍കിയതെന്ന് വെളിപ്പെടുത്താമോ;

(സി) അതില്‍ ഓരോ വിഭാഗത്തിലും എത്ര തൊഴിലാളികള്‍ക്ക് എത്രരൂപാ വീതം ആനുകൂല്യം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ഡി) അടഞ്ഞുകിടക്കുന്ന ഏതൊക്കെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കാണ് ആനുകൂല്യം നല്‍കിയതെന്ന് വെളിപ്പെടുത്താമോ?

7140

വിവിധോദ്ദേശ തൊഴില്‍ ക്ളബ്ബുകള്‍

ശ്രീ. എം. ഹംസ

() വിവിധോദ്ദേശ തൊഴില്‍ ക്ളബ്ബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ;

(ബി) വിവിധോദ്ദേശ തൊഴില്‍ ക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയില്‍ എത്ര ഗ്രൂപ്പുകള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ എത്ര വിവിധോദ്ദേശ തൊഴില്‍ ക്ളബ്ബുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം തൊഴില്‍രഹിതരെ സംഘടിപ്പിക്കാനും, ക്ളബ്ബ് രൂപീകരിക്കുവാനും പാലക്കാട് ജില്ലയില്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;

() പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി സംഘടിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കാമോ; വിശദാംശം ലഭ്യമാക്കാമോ?

7141

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതന വിതരണം

ശ്രീ. . റ്റി.ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

,, ബെന്നി ബെഹനാന്‍

() സംസ്ഥാനത്തെ സ്വകാര്യ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഏതെല്ലാം മേഖലയിലെ തൊഴിലാളികള്‍ക്കാണ് പ്രസ്തുത സൌകര്യം ലഭിക്കുക;

(സി) ഇതിനായി വേതനം ബാങ്ക് അക്കൌണ്ടുകള്‍ വഴി വിതരണം ചെയ്യണം എന്ന നിബന്ധന പരിഗണിക്കുമോ;

(ഡി) പ്രസ്തുത സംവിധാനം മോണിറ്റര്‍ ചെയ്യാന്‍ ജില്ലാ ആഫീസര്‍മാര്‍ക്ക് അധികാരം നല്‍കുമോ?

7142

പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് സഹായങ്ങള്‍

ശ്രീ. കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, പി. . മാധവന്‍

,, ജോസഫ് വാഴക്കന്‍

() പരമ്പരാഗത മേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത് ;

(ബി) ഈ വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ ഏതെല്ലാം ;

(സി) ഈ പദ്ധതി നടത്തിപ്പിനുള്ള നടപടി ക്രമങ്ങള്‍ തീരുമാനിക്കുന്നത് ഏതൊക്കെ വകുപ്പുകളാണ് ?

7143

സ്വകാര്യ ദേവസ്വം ജീവനക്കാര്‍ക്ക് മിനിമം വേജ്

ശ്രീ.വര്‍ക്കല കഹാര്‍

() സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മിനിമം വേജ് ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ ;

(സി) ഇവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

7144

കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ളോയ്മെന്റിന്റെ പ്രവര്‍ത്തനം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

() കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ളോയ്മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) സെമിനാറുകള്‍, ശില്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ ഊര്‍ജ്ജിതമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി) ഗവേഷണ പദ്ധതികള്‍ നടപ്പാക്കാനും അവ യഥാസമയം പ്രസിദ്ധീകരിക്കാനും നടപടികള്‍ സ്വീകരിക്കുമോ?

7145

ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനുകള്‍

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനുകളുടെ തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എത്ര രൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത് ;

(സി) ഇതുപ്രകാരം ഏതൊക്കെ, ക്ഷേമ പെന്‍ഷനുകള്‍ക്കാണ് വര്‍ദ്ധനവ് ബാധകമാകുന്നത് ;

(ഡി) വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ഏത് മാസം മുതല്‍ ബാധകമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് ;

() മുന്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരമുള്ള വര്‍ദ്ധനവാണോ ഇതെന്ന് വെളിപ്പെടുത്തുമോ ?

7146

ക്ഷേമനിധി ഫണ്ട്

ശ്രീ.കെ.വി വിജയദാസ്

() സംസ്ഥാനത്ത് വിവിധ ക്ഷേമനിധികളിലായി എത്ര തുക നീക്കിയിരിപ്പുണ്ടെന്നുള്ള വിവരം നല്‍കുമോ;

(ബി) എന്തെല്ലാം പുതിയ ക്ഷേമ പദ്ധതികളാണ് ക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് തൊഴിലാളികള്‍ക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന വിശദമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ ഏതെങ്കിലും സാഹചര്യത്തില്‍ പ്രസ്തുത ഫണ്ട് വക മാറ്റി ചെലവഴിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

7147

നോക്കുകൂലി

ശ്രീ. റോഷി അഗസ്റ്യന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

നോക്കുകൂലി സംബന്ധിച്ച് ആക്ഷേപം ഉണ്ടാകുമ്പോള്‍ പോലീസിന്റെ സഹായം അടിയന്തിരമായി നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ?

7148

കുടിയേറ്റ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ പരിപാടി

ശ്രീ. സണ്ണി ജോസഫ്

'' .പി. അബ്ദുള്ളക്കുട്ടി

'' എം.പി. വിന്‍സെന്റ്

'' ലൂഡി ലൂയിസ്

() കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യശുചീകരണ സൌകര്യങ്ങള്‍ക്കുമുള്ള ബോധവല്‍ക്കരണ പരിപാടി സഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി) ഇത്തരം ആളുകള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമോ?

7149

അന്യസംസ്താന തൊഴിലാളികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കേരളത്തില്‍ അന്യസംസ്ഥാനത്ത് നിന്നും വന്ന് തൊഴിലെടുക്കുന്ന തൊഴിലാളികളുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിനകം അന്യസംസ്ഥാനത്തുനിന്നുള്ള എത്ര തൊഴിലാളികളെ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ ?

7150

ലേബര്‍ കോടതികള്‍

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് എത്ര ലേബര്‍ കോടതികളാണ് പ്രവര്‍ത്തിച്ചുവരുന്നത്; എവിടെയൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) ലേബര്‍ കേസുകള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് കൂടുതല്‍ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുമോ?

7151

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ആനുകൂല്യങ്ങള്‍

ശ്രീ.ബി.സത്യന്‍

() മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാനുള്ള യോഗ്യതകള്‍ ഏതെല്ലാം വിഭാഗത്തിനാണ് ;

(ബി) ക്ഷേമനിധി അടവില്‍ വാഹനമുടമതൊഴിലാളി വിഹിതം വീതിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ ;

(സി) വാര്‍ഷിക ടെസ്റിന് ഹാജരാക്കുവാന്‍ വാഹനതൊഴിലാളിയുടെ ക്ഷേമനിധിതുക കുടിശ്ശിക വരുത്തിയിട്ടില്ല എന്ന് ഉറപ്പ് വരുത്താറുണ്ടോ ; അതില്‍ എന്തെങ്കിലും ഇളവ് നല്‍കാറുണ്ടോ ; ഉണ്ടെങ്കില്‍ ഏത് വിഭാഗത്തിനാണ് ഇളവ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ഡി) ക്ഷേമനിധി ബോര്‍ഡിന് ഇത് വരെ എത്ര കോടി രൂപയുടെസമാഹരണമുണ്ടെന്ന് വ്യക്തമാക്കാമോ ;

() ബോര്‍ഡിന്റെ നിക്ഷേപം ഏത് ബാങ്കിലാണെന്ന് ; വ്യക്തമാക്കാമോ ;

(എഫ്) അംഗങ്ങള്‍ക്ക് ഏതെല്ലാം ആനുകൂല്യങ്ങളാണ് ബോര്‍ഡ് ലഭ്യമാക്കുന്നത് ;

(ജി) എത്ര അംഗങ്ങള്‍ക്ക് ഇത് വരെ ബോര്‍ഡ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് ; ഇതിനായി എത്ര തുക ഇതുവരെ ചെലവായിട്ടുണ്ട് ; വിശദമാക്കാമോ ?

7152

മാലിന്യസംസ്കരണ രംഗത്തെ തൊഴിലാളികള്‍

ശ്രീ. സി. എഫ്. തോമസ്

() മാലിന്യസംസ്കരണ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ ഏതെങ്കിലും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത വിഭാഗം തൊഴിലാളികള്‍ക്കു വേണ്ടി ഒരു പ്രത്യേക ക്ഷേമനിധി ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

7153

തടിമില്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി

ശ്രീ. റ്റി. വി. രാജേഷ്

() തടി മില്ലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധി നിലവിലുണ്ടോ ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത തൊഴിലാളികള്‍ക്ക് വേണ്ടി ക്ഷേമനിധി രൂപീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

7154

അസിസ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2 തസ്തികകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() തൊഴില്‍ വകുപ്പില്‍ അസിസ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2 ന്റെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി) ഇവ നികത്താത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(സി) ഇവ നികത്തുന്നതിനുള്ള അടിയന്തിര നടപടി കൈക്കൊള്ളുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

7155

എംപ്ളൊയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന്‍

ശ്രീ. സണ്ണി ജോസഫ്

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ളവരും യഥാസമയം പുതുക്കുവാന്‍ കഴിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള കാലാവധി നിശ്ചയിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്നു വരെ;

(സി) ഇല്ലെങ്കില്‍ 2011 ഡിസംബര്‍ 31 വരെ എങ്കിലും മേല്‍ക്കാര്യത്തില്‍ കാലാവധി കൊടുക്കുവാന്‍ തീരുമാനിക്കുമോ ?

7156

തൊഴില്‍രഹിതരുടെ വിശദാംശം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, മഞ്ഞളാംകുഴി അലി

,, കെ. എം. ഷാജി

,, പി. കെ. ബഷീര്‍

() സംസ്ഥാനത്ത് തൊഴില്‍രഹിതരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിശദമാക്കുമോ;

(ബി) 1.1.2011 - ലെ കണക്കുപ്രകാരം സംസ്ഥാനത്തെ തൊഴില്‍രഹിതരുടെ എണ്ണം എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(സി) തൊഴില്‍രഹിതരുടെ എണ്ണം കണക്കാക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ; തൊഴിലുള്ളവനെന്നും തൊഴില്‍രഹിതനെന്നും തരം തിരിക്കുന്നതിന്റെ അടിസ്ഥാനതത്വങ്ങള്‍ വിശദമാക്കുമോ;

(ഡി) ഇന്ന് സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ളവരെല്ലാം തൊഴില്‍രഹിതരാണോ; തൊഴില്‍രഹിതരായ വരെല്ലാം പേര് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് കരുതാമോ; ഇല്ലെങ്കില്‍ തൊഴില്‍രഹിതരായവരുടെ ശരിയായ കണക്ക് ശേഖരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

7157

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുവഴിയുള്ള നിയമനം

ശ്രീ. എം. ഉമ്മര്‍

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി 2010-11 വര്‍ഷം തൊഴില്‍ ലഭിച്ചവരുടെ എണ്ണം വ്യക്തമാക്കുമോ;

(ബി) ജില്ല തിരിച്ചും താല്‍ക്കാലികം-സ്ഥിരം എന്നിങ്ങനെ ഇനം തിരിച്ചും കണക്ക് നല്‍കുമോ;

(സി) ഈ നിയമനം സംവരണ തത്വം പാലിച്ചാണോ നടത്തിയിരുന്നത്;

(ഡി) ഏതെല്ലാം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തുന്നതെന്ന് വ്യക്തമാക്കുമോ?

7158

.ടി..കളില്‍ മൂന്നാമത്തെ ഷിഫ്റ്റ്

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, വി.പി. സജീന്ദ്രന്‍

() സംസ്ഥാനത്തെ ഐ.റ്റി.. കളില്‍ മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇതിനായി എന്‍.സി.വി.റ്റി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ;

(സി) എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട് ?

7159

.ടി..കളെ ഉല്‍ക്കൃഷ്ട കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() പുതിയ ഐ.ടി.. കള്‍ തുടങ്ങുന്നത് എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്തെ ഐ.ടി..കളെ ഉല്‍ക്കൃഷ്ട കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) വ്യവസായ ചോദനത്തിനാനുപാതികമായി സാങ്കേതിക വൈദഗ്ധ്യം വളര്‍ത്തുന്ന തരത്തില്‍ കോഴ്സുകള്‍ പുന: ക്രമീകിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7160

. ടി. .കളുടെ ആധുനികവല്‍ക്കരണം

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() സംസ്ഥാനത്ത് പുതിയ ഐ. റ്റി. .കള്‍ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എവിടെയൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി) പുതിയ ഐ. റ്റി. . കോഴ്സുകള്‍ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) . റ്റി. .കളിലെ വര്‍ക്ക് ഷോപ്പുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) സ്വന്തമായി കെട്ടിടമില്ലാത്ത ഐ. റ്റി. .കള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിന് നടപടി സ്വീകരിക്കുമോ?

7161

പെരിങ്ങോം ഐ.ടി..യിലെ തസ്തികകള്‍

ശ്രീ. സി. കൃഷ്ണന്‍

() കേരളത്തിലെ ഏതെല്ലാം ഐ.ടി.. കളില്‍ പ്രിന്‍സിപ്പല്‍ തസ്തിക ഒഴിവുണ്ട് ;

(ബി) കണ്ണൂര്‍ ജില്ലയില്‍ പുതുതായി ആരംഭിച്ച പെരിങ്ങോം ഐ.ടി.. യില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവുണ്ടെന്ന് വിശദമാക്കാമോ ;

(സി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

7162

.ടി..കളിലെ പ്രിന്‍സിപ്പല്‍ / വൈസ് പ്രിന്‍സിപ്പല്‍ തസ്തികകള്‍

ശ്രീ.സി.കൃഷ്ണന്‍

() കേരളത്തിലെ ഐ.ടി..കളില്‍ പ്രിന്‍സിപ്പല്‍ ക്ളാസ്2/വൈസ് പ്രിന്‍സിപ്പല്‍ തസ്തികകളില്‍ എത്ര ഒഴിവുണ്ടെന്ന് സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കാമോ ;

(ബി) പ്രസ്തുത ഒഴിവുകള്‍ ഏത് തീയതിമുതല്‍ ഉണ്ടായതാണെന്ന് അറിയിക്കുമോ ;

(സി) പ്രസ്തുത തസ്തികകളിലേക്ക് പ്രൊമോഷന് യോഗ്യത നേടിയവര്‍ എത്ര പേര്‍ വകുപ്പിലുണ്ടെന്നും അവര്‍ ഏത് തീയതി മുതലാണ് യോഗ്യത നേടിയതെന്നും പേര് സഹിതം വിശദമാക്കാമോ ;

(ഡി) യോഗ്യതയുള്ളവരെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ ;

() യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി പ്രൊപ്പോസല്‍ തയ്യാറാക്കി വകുപ്പ് തല പ്രൊമോഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ ;ഉണ്ടെങ്കില്‍ തീയതി അറിയിക്കുമോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ?

7163

ഒറ്റപ്പാലം തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ഐ.ടി..

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ പരിശീലന വകുപ്പിന് കീഴില്‍ ഒരു ഐ.ടി.. ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇതു സംബന്ധിച്ച പ്രൊപ്പോസലിന്റെ കാലികസ്ഥിതി വ്യക്തമാക്കാമോ;

(സി) ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(ഡി) അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ ക്ളാസുകള്‍ ആരംഭിക്കുവാന്‍ കഴിയുമോ; വിശദമാക്കാമോ;

() ഏതെല്ലാം കോഴ്സുകളാണ് പ്രസ്തുത ഐ.ടി.. യില്‍ തുടങ്ങുവാനുദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?

7164

ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കായി തൊഴിലും പൂനരധിവാസവും

ശ്രീ. എസ്. ശര്‍മ്മ

() ശാരീരികമായി വെല്ലുവിളി നേരിടുന്നവരുടെ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതുവഴി അവരുടെ പൂനരധിവാസം ഉറപ്പാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇത്തരം ഗ്രൂപ്പുകള്‍ സമര്‍പ്പിക്കുന്ന പ്രോജക്റ്റുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സബ്സിഡിയോടെ ലോണ്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടി തൊഴില്‍ വകുപ്പ് സ്വീകരിക്കുമോ ?

7165

ഫാക്ടറീസ് ആക്ട് ബോയിലേഴ്സ് വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. മഞ്ഞളാംകുഴി അലി

,, എന്‍. . നെല്ലിക്കുന്ന്

,, കെ. എം. ഷാജി

,, പി. കെ. ബഷീര്‍

() ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ പ്രവര്‍ത്തനം കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതുണ്ടോ;

(ബി) എങ്കില്‍ അതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി) വ്യവസായത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണക്കാര്യത്തില്‍ വകുപ്പ് നിര്‍വ്വഹിക്കുന്ന ചുമതലകള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ;

(ഡി) സ്ത്രീത്തൊഴിലാളികളുടെ പ്രസവാനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നകാര്യത്തിലും പരിസ്ഥിതി സംരക്ഷണക്കാര്യത്തിലും തൊഴില്‍ ശാലകള്‍ വീഴ്ചവരുത്തിയാല്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ ?

7166

ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിനു കീഴില്‍ തസ്തിക കണ്‍വര്‍ട്ട് ചെയ്ത നടപടി

ശ്രീ. . എം. ആരിഫ്

() ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിനു കീഴില്‍ സുരക്ഷാ പരിശോധന മുന്‍നിര്‍ത്തി എത്ര സുരക്ഷാ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു; ഇതിനായി ഏതെല്ലാം തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ട്;

(ബി) കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ സെല്ലിലെ പ്രധാനപ്പെട്ട തസ്തികയായ ഇന്‍സ്പെക്ടര്‍ ഓഫ് ഫാക്ടറീസ് & ബോയിലേഴ്സ് തസ്തിക 2001 - ല്‍ താല്‍ക്കാലികമായി കെമിക്കല്‍ ഇന്‍സ്പെക്ടര്‍ എന്ന തസ്തികയാക്കി മാറ്റിയിട്ടുണ്ടോ;

(സി) പ്രസ്തുത തസ്തികയില്‍ പി.എസ്.സി.യുടെ നിര്‍ദ്ദേശം മറികടന്ന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഏതെങ്കിലും ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;

(ഡി) തസ്തിക കണ്‍വര്‍ട്ട് ചെയ്ത് കെമിക്കല്‍ ഇന്‍സ്പെക്ടര്‍ തസ്തികയാക്കിയത് മൂലം സുരക്ഷാ പരിശോധന തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രസ്തുത തസ്തിക തിരികെ കണ്‍വര്‍ട്ട് ചെയ്ത് നല്‍കണമെന്ന വകുപ്പദ്ധ്യക്ഷന്റെ ശുപാര്‍ശയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇതില്‍ തീരുമാനമെടുക്കുന്നതില്‍ ന്യായീകരിക്കാന്‍ പറ്റാത്ത കാലതാമസം നേരിടുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;

() ഒരു പ്രത്യേക പദ്ധതിയ്ക്കായി അനുവദിച്ച തസ്തിക താല്‍ക്കാലികമെന്ന വണ്ണം 2001 - ല്‍ കണ്‍വര്‍ട്ട് ചെയ്ത് താല്‍ക്കാലിക സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തിയ നടപടിക്ക് മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായിരുന്നോ ?

7167

തൊഴിലാളികള്‍ക്ക് ഇ. എസ്. . സ്മാര്‍ട്ട് കാര്‍ഡ് 

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

() സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് ഇ. എസ്. . സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കാര്‍ഡ് ഉപയോഗിക്കാനുള്ള സൌകര്യം സംസ്ഥാനത്തെ ഡിസ്പെന്‍സറികളില്‍ തുടങ്ങിയിട്ടുണ്ടോ ;

(സി) ഇതിനുള്ള സൌകര്യം ഉടന്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

7168

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എ.പി.എല്‍ കുടുംബങ്ങള്‍ക്ക് രജിസ്റര്‍ ചെയ്യാന്‍ അവസരം

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിന്‍ കീഴില്‍ എത്ര കുടുംബങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് എ.പി.എല്‍, ബി.പി. എല്‍ തരം തിരിച്ച് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഇതുവരെ രജിസ്റര്‍ ചെയ്യാത്ത എ.പി.എല്‍ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ രജിസ്റര്‍ ചെയ്യാന്‍ സൌകര്യമുണ്ടോ;

(സി) ഇല്ലെങ്കില്‍ ഈ വിഭാഗത്തിന് രജിസ്റര്‍ ചെയ്യാന്‍ അവസരം നല്‍കുമോ?

7169

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടത്തിപ്പില്‍ സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

'' ഷാഫി പറമ്പില്‍

'' പി.. മാധവന്‍

() സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടത്തിപ്പില്‍ സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(സി) എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും പദ്ധതിയില്‍ താല്പര്യമുണ്ടാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്

7170

. എസ്. . സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് നിലവിലുളള ഇ.എസ്.ഐ ആശുപത്രികളുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(ബി) .എസ്.. സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി (പെഹ്ചാന്‍ കാര്‍ഡ്) സംബന്ധമായ വിശദാംശം നല്‍കാമോ?

7171

കണ്ണൂര്‍ ജില്ലയിലെ ഇ.എസ്.. ആശുപത്രികള്‍

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ എത്ര ഇ.എസ്.. ആശുപത്രികളും ഡിസ്പെന്‍സറികളും ഉണ്ട്; ഇവിടെനിന്നും രോഗികള്‍ക്ക് എന്തൊക്കെ സൌജന്യങ്ങളാണ് ലഭിക്കുന്നത്; വിശദാംശം നല്‍കാമോ;

(ബി) കണ്ണൂര്‍ ജില്ലയില്‍ പുതുതായി ഇ.എസ്.. ആശുപത്രികളോ ഡിസ്പെന്‍സറികളോ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

7172

അരൂര്‍ ഇ.എസ്.. ആശുപത്രിക്ക് കെട്ടിട നിര്‍മ്മാണം

ശ്രീ. .എം. ആരിഫ്

() അരൂര്‍ നിയോജക മണ്ഡലത്തില്‍ എവിടെയൊക്കെയാണ് ഇ.എസ്.ഐ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്; ഈ ആശുപത്രികള്‍ സ്വന്തം കെട്ടിടത്തിലാണോ വാടക കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത്;

(ബി) അരൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ. എസ്.ഐ ആശുപത്രി ഒഴിഞ്ഞു കൊടുക്കണമെന്ന് കെട്ടിട ഉടമസ്ഥന്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകളിലും മത്സ്യ സംസ്കരണ ശാലകളിലും പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്രയമായിരുന്ന അരൂര്‍ ഇ.എസ്.ഐ ആശുപത്രിക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റില്‍ ഒഴിവുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

7173

കൊരട്ടി ഇ.എസ്.. ഡിസ്പെന്‍സറി

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി, കൊരട്ടി ഇ.എസ്.. ഡിസ്പെന്‍സറികളിലെ രൂക്ഷമായ മരുന്നു ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) കൊരട്ടി ഇ.എസ്.. ഡിസ്പെന്‍സറിയുടെ കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്?

7174

.എസ്.. ആശുപത്രികളിലെ മരുന്നിന്റെ ലഭ്യത

ശ്രീ. സി. എഫ്. തോമസ്

() .എസ്.. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഈ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

7175

.എസ്.. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്


() .എസ്.. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍

സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) .എസ്.. യുടെ കീഴിലുള്ള ആശുപത്രികള്‍ മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ?

7176

കോട്ടക്കല്‍ ഇ.എസ്.. ഡിസ്പന്‍സറിയിലെ ഫാര്‍മസിസ്റ് നിയമനം

ശ്രീ.അബ്ദുസ്സമദ് സമദാനി

() കോട്ടക്കല്‍ ഇ.എസ്.. ഡിസ്പന്‍സറിയില്‍ ഫാര്‍മസിസ്റ് തസ്തിക നിലവിലില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഫാര്‍മസിസ്റില്ലാതെ മരുന്ന് വിതരണം സുഗമമായി നടത്താനാവില്ലെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(സി) ഫാര്‍മസിസ്റിനെ സ്ഥിരമായി നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.