UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
7281

പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള സമാശ്വാസ തുക

ശ്രീ. ജി. സുധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, പി. റ്റി. . റഹീം

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

() പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള സമാശ്വാസ തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വര്‍ദ്ധിപ്പിക്കുവാനുദ്ദേശിക്കുന്ന നിരക്കിനെ സംബന്ധിച്ച് വിശദമാക്കാമോ;

(ബി) ഇതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടിലെ പ്രമുഖ ശുപാര്‍ശകള്‍ എന്തെല്ലാമാണ്;

(സി) ഏത് കാലം മുതല്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്കാണിത് ബാധകമാക്കാനുദ്ദേശിക്കുന്നത്?

7282

ഗന്ധകശാല, പൊക്കാളി എന്നീ നെല്ലിനങ്ങളുടെ കൃഷി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

() ഗന്ധകശാല, പൊക്കാളി എന്നീ നെല്ലിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി പ്രോസസ്സിംഗ് യൂണിറ്റുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ?

7283

മാലാക്കായല്‍ വികസന പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() കെ.എല്‍.ഡി.സി. മുഖേന ചിറക്കര ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന മാലാക്കായല്‍ വികസന പദ്ധതി എന്നാണ് പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്; കരാര്‍ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി) പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; എന്തു തുക വിനിയോഗിച്ചിട്ടുണ്ട്; ശേഷിക്കുന്ന ജോലികള്‍ നിലവില്‍ നിശ്ചയിച്ചിട്ടുളള എസ്റിമേറ്റ് തുക കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ;

(സി) ഇല്ലെങ്കില്‍ എസ്റിമേറ്റ് തുക നിലവിലുളള നിരക്കില്‍ പുതുക്കി നിശ്ചയിച്ച് പണി പൂര്‍ത്തീകരിക്കുവാന്‍ കെ.എല്‍.ഡി.സി സന്നദ്ധമാകുമോ;

(ഡി) പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ താമസം നേരിട്ടത് എന്തുകൊണ്ടാണ്; തടസ്സങ്ങള്‍ നീക്കുന്നതിലേക്കായി കെ.എല്‍.ഡി.സി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

() ഇനി എത്രത്തോളം പണി ശേഷിക്കുന്നുവെന്നും തടസ്സങ്ങള്‍ നീക്കി എന്ന് പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും അറിയിക്കുമോ?

7284

നാട്ടുകൂട്ടം’ എന്ന കര്‍ഷകസംഗമ പ്രോഗ്രം

ശ്രീ. മുല്ലക്കര രത്നാകരന്‍

() കര്‍ഷകരുടേയും ജനപ്രതിനിധികളുടേയും കൃഷിമേഖലയിലെ വിവിധ ഉദ്യോഗസ്ഥന്മാരുടേയും നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കിവന്ന ‘നാട്ടുകൂട്ടം’ എന്ന കര്‍ഷക സംഗമ പ്രോഗ്രാം തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) നാട്ടുകൂട്ടത്തെ ഒരു പുതിയ വിജ്ഞാനവ്യാപന സംരംഭമാക്കി രൂപപ്പെടുത്തി കാര്‍ഷികമേഖലയ്ക്ക് ഗുണകരമാക്കാന്‍ കഴിയുന്ന വിധത്തില്‍ സര്‍ക്കാര്‍ കര്‍മ്മപദ്ധതി ആവിഷ്കരിക്കുമോ;

(സി) ഇക്കാര്യത്തിനായി സാങ്കേതികവിദഗ്ധര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, അനുഭവസമ്പന്നരായ കര്‍ഷകര്‍ എന്നിവരുടെ ശില്പശാല സംഘടിപ്പിക്കുവാന്‍ കൃഷിവകുപ്പ് മുന്‍കൈ എടുക്കുമോ?

7285

രാസവളങ്ങളുടെ വില വര്‍ദ്ധനവ്

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() രാസവളങ്ങളുടെ വിലയിലുണ്ടായ വന്‍വര്‍ദ്ധനവ് ഇവയുടെ ഉപയോഗം സംസ്ഥാനത്ത് ഗണ്യമായ തോതില്‍ കുറയുന്നതിന് കാരണമായതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ ;

(ബി) എങ്കില്‍ കാര്‍ഷികവിഭവങ്ങളുടെ ഉല്‍പ്പാദനത്തില്‍ വന്‍ കുറവിനും വിലയില്‍ വന്‍ വര്‍ദ്ധനവിനും കാരണമാകുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ഇത് കാര്‍ഷിക സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നതിനാല്‍ ഈ സ്ഥിതിവിശേഷം നേരിടുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിക്കുമോ ;

(ഡി) രാസവളത്തിന്മേലുള്ള സംസ്ഥാന നികുതി ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ ;

() വിവിധ ഇനങ്ങളിലായി രാസവളങ്ങള്‍ക്ക് ഇപ്പോള്‍ എത്ര ശതമാനം നികുതിയാണുള്ളത്; വിശദാംശം ലഭ്യമാക്കുമോ ;

(എഫ്) നികുതി ഒഴിവാക്കപ്പെടുകയാണെങ്കില്‍ സര്‍ക്കാരിന്റെ റവന്യു വരുമാനത്തില്‍ എത്ര കോടി രൂപയുടെ കുറവുവരുമെന്ന് അറിയാമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

7286

ഗ്രൂപ്പ് ഫാമിംഗ്

ശ്രീ. ബെന്നി ബെഹനാന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

() ഗ്രൂപ്പ് ഫാമിംഗ് ശക്തമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) ഗ്രൂപ്പ് ഫാമിംഗ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ ?

7287

അന്യസംസ്ഥാനങ്ങളില്‍ നിന്ന് രാസവളം ഇറക്കുമതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, . സി. ബാലകൃഷ്ണന്‍

() കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി രാസവളത്തിന്റെ അധികനികുതി ഉപേക്ഷിക്കുകയുണ്ടായോ;

(ബി) പൊട്ടാഷ്, യൂറിയ തുടങ്ങിയവയുടെ ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഈ വളങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുളള സാധ്യതകളെക്കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച ചെയ്യുമോ?

7288

കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച് അവബോധം

ശ്രീ. ഹൈബി ഈഡന്‍

,, .റ്റി. ജോര്‍ജ്

,, പി..മാധവന്‍

,, .സി.ബാലകൃഷ്ണന്‍

() കീടനാശിനികള്‍ സുരക്ഷിതവും വിവേചനപരവുമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്് വ്യക്തമാക്കാമോ ;

(ബി) ഇതിനായി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ എല്ലാ ജില്ലകളിലും പരിശീലനം സംഘടിപ്പിക്കുന്നമോ;

(സി) സംസ്ഥാന തലത്തില്‍ പ്രസ്തുത വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കുമോ?

7289

ജൈവവള വിതരണം

ഡോ. കെ. ടി. ജലീല്‍

() ഈ വര്‍ഷം പഞ്ചായത്തുകള്‍ മുഖേന കര്‍ഷകര്‍ക്ക് ജൈവവളം വിതരണം ചെയ്തിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ വിതരണം ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

7290

റീജിയണല്‍ പ്രൊക്യൂര്‍മെന്റ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള നടപടി

ശ്രീ. . . അസീസ്

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി റീജിയണല്‍ പ്രൊക്യൂര്‍മെന്റ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

7291

തഴക്കരയില്‍ മാലിന്യ സംസ്കരണ പ്ളാന്റ്

ശ്രീ. ആര്‍. രാജേഷ്

തഴക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷി തോട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ മാലിന്യങ്ങളും സംസ്ക്കരിക്കുന്നതിനുള്ള പ്ളാന്റ് സ്ഥാപിക്കുന്നതിനായി തീരുമാനമെടുത്തിട്ടുണ്ടോ; ഇത് സംബന്ധിച്ച എന്തെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; എങ്കില്‍ എന്ന്; ഇതിനെതിരെ ഉയരുന്ന ജനകീയ സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

7292

മാവേലിക്കര ആര്‍...സി യിലെ എ.പി.യ്ക്കെതിരെയുള്ള പരാതി

ശ്രീ.പി. തിലോത്തമന്‍

റംസാന് മുമ്പ് ലഭിക്കേണ്ട ശമ്പളം ജീവനക്കാര്‍ക്ക് മാറി നല്‍കാതെ കൃത്യവിലോപം കാട്ടിയ മാവേലിക്കര ആര്‍...സി യിലെ എ.പി.ഒ യ്ക്കെതിരെയുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നു പറയാമോ; ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലായെങ്കില്‍ അതിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാമോ?

7293

വ്യാജരേഖ ഉണ്ടാക്കി സബ്സിഡിയായി തുക കൈപ്പറ്റിയതിനെതിരെ നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം തമിഴ്നാട്ടില്‍ നിന്ന് കന്നുകാലികളെ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ ചെക്ക് പോസ്റുകള്‍ വഴി കൊണ്ടുവന്നതായി വ്യാജരേഖ ഉണ്ടാക്കി വന്‍ തുക സബ്സിഡിയായി കൈപ്പറ്റിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവന്ന വാഹനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്ന രസീത് വ്യാജമാണെന്നും, വാഹനങ്ങളുടെ നമ്പര്‍ മോട്ടോര്‍ ബൈക്കിന്റേയും സ്ക്കൂട്ടര്‍, കാര്‍ എന്നിവയുടേതാണെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) തമിഴ്നാട്ടില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നതായി കാണിക്കുന്ന കൃത്രിമരേഖ ഉണ്ടാക്കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും സബ്സിഡി ഇനത്തില്‍ വാങ്ങിയ തുക തിരിച്ചടപ്പിക്കാനും നടപടി സ്വീകരിക്കുമോ ;

(ഡി) ഈ ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സര്‍ജനെ സ്ഥലം മാറ്റിയതെന്താണെന്ന് വെളിപ്പെടുത്താമോ ?

7294

അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് പരിശീലനം

ശ്രീ. ജോസഫ് വാഴക്കന്‍

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

() തൊഴില്‍ രഹിതരും അഭ്യസ്തവിദ്യരുമായ യുവതി-യുവാക്കള്‍ക്ക് കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം സഹായപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി) ഇവര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി കാര്‍ഷിക കോളേജുകളെ കൂടി ഉള്‍പ്പെടുത്തി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7295

സ്വാശ്രയ ഗ്രാമം, ഹരിതഗ്രാമം പദ്ധതികള്‍ വിപുലമാക്കാന്‍ നടപടി

ശ്രീ. കെ. അജിത്

() വൈക്കം താലൂക്കിലെ തലയാഴം പഞ്ചായത്ത് നടപ്പിലാക്കുന്ന സ്വാശ്രയ ഗ്രാമം, ഹരിതഗ്രാമം തുടങ്ങിയ വിവിധ കാര്‍ഷിക പ്രോത്സാഹന പരിപാടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പഞ്ചായത്തിന്റെ പദ്ധതികളെ സര്‍ക്കാര്‍ സഹായത്തോടെ കൂടുതല്‍ വിപുലീകരിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുമുളള നടപടി സ്വീകരിക്കുമോ;

(സി) തലയാഴം പഞ്ചായത്ത് നടപ്പാക്കുന്ന പ്രസ്തുത പദ്ധതികള്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7296

സൂക്ഷ്മകൃഷി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സൂക്ഷ്മകൃഷി പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(ബി) ഭൌമസൂചികയില്‍ ഇടം നേടിയിട്ടുള്ള തനത് കൃഷികളില്‍ സൂക്ഷ്മകൃഷി രീതി അവലംബിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(സി) സൂക്ഷ്മകൃഷിക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നല്‍കുന്ന തരത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലയെ സജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

7297

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി.പി. മുഹമ്മദ്

() ജൈവ കൃഷി വ്യാപകമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്;

(ബി) മണ്ണിര കമ്പോസ്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുമോ ;

(സി) ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സബ്സിഡി നല്‍കുന്ന കാര്യം പരിഗണിക്കാമോ?

7298

കോങ്ങാട് മണ്ഡലത്തില്‍ ആര്‍..ഡി.എഫ് പദ്ധതികള്‍

ശ്രീ. കെ. വി. വിജയദാസ്

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ നിന്ന് വ്യത്യസ്തമായി ആര്‍..ഡി.എഫ് പദ്ധതി പ്രകാരം നബാര്‍ഡ് നല്‍കുന്നഫണ്ടില്‍ കുറവ് വന്നിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി) കോങ്ങാട് മണ്ഡലത്തില്‍ ആര്‍..ഡി.എഫ് ല്‍ ഉള്‍പ്പെടുത്തി പുതിയ എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുളളത്;

(ഡി) ആര്‍..ഡി.എഫ്- ല്‍ കൂടുതല്‍ ഫണ്ട് നേടിയെടുക്കുന്നതിനായി പുതിയ പദ്ധതികള്‍ക്ക് കൃഷി വകുപ്പ് കേന്ദ്ര സര്‍ക്കാരിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ആവശ്യമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

7299

അരൂര്‍ മണ്ഡലത്തില്‍ പൊക്കാളികൃഷി വികസനത്തിന് ആനുകൂല്യം

ശ്രീ. . എം. ആരിഫ്

() പൊക്കാളി നെല്‍കൃഷി വികസനത്തിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;

(ബി) ഈ പദ്ധതിയുടെ പരിധിയില്‍ ആരൂര്‍ മണ്ഡലത്തിലെ നെല്‍കൃഷിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) അരൂര്‍ മണ്ഡലത്തില്‍ ഈ പദ്ധതി നെല്‍കൃഷിക്ക് ഇതിനോടകം എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിയിട്ടുള്ളത്; നല്‍കിയിട്ടില്ലെങ്കില്‍ അടിയന്തിരമായി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

7300

ജൈവനയം’

ശ്രീ. . കെ. വിജയന്‍

() ‘ജൈവനയം’ വഴി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് ജില്ലയില്‍ നടത്തിയിട്ടുളളത് എന്ന് നിയോജക മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;

(ബി) ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ‘അപ്പഡാ’ പോലുളള കേന്ദ്ര ഏജന്‍സികളുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

7301

വയനാട് ജില്ലയില്‍ തീര്‍പ്പാക്കിയ അപേക്ഷകള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കര്‍ഷക കടാശ്വാസ കമ്മീഷന്റെ എത്ര സിറ്റിംഗുകള്‍ വയനാട് ജില്ലയില്‍ നടത്തിയെന്നതിന്റെ നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകളുടേയും തീര്‍പ്പാക്കിയ അപേഷകളുടേയും പഞ്ചായത്ത് അടിസ്ഥാനതിലുള്ള കണക്ക് വെളിപ്പെടുത്തുമോ;

(സി) ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി പരിഗണിച്ച് കമ്മീഷന്റെ കൂടുതല്‍ സിറ്റിംഗുകള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

7302

ഫാം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ്

ശ്രീ. പാലോട് രവി

() ഫാം തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധനവ് അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ;

(ബി) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്ന അവസരത്തില്‍ ഫാം തൊഴിലാളികള്‍ക്കും ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്നതിനു വേണ്ടി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ പ്രസ്തുത കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ആയത് അംഗീകരിച്ചിട്ടുണ്ടോ;

() കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്പള വര്‍ദ്ധനവ് എന്നുമുതല്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കാമോ ?

7303

സുസ്ഥിര നെല്‍കൃഷി പദ്ധതി

ശ്രീ. സി.കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

() സുസ്ഥിര നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എത്ര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്;

(ബി) ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി എത്ര നെല്‍കര്‍ഷകര്‍ക്ക് രാസവള സബ്സിഡി നല്‍കിയിട്ടുണ്ട്;

(സി) ഇവ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ല, താലൂക്ക്, വില്ലേജ് തിരിച്ച് വിശദമാക്കാമോ?

7304

കൃഷി അസിസ്റന്റുമാരുടെ ഗ്രേഡ് പ്രൊമോഷന്‍

ശ്രീ.ജി.എസ്.ജയലാല്‍

() കൃഷി വകുപ്പില്‍ കൃഷി അസിസ്റന്റായി ജോലി നോക്കുന്ന ജീവനക്കാര്‍ക്ക് സര്‍വ്വീസ് ദൈര്‍ഘ്യം അനുസരിച്ച് എത്ര ഗ്രേഡ് പ്രൊമോഷനാണ് നല്‍കുന്നതെന്നും അത് ഏതൊക്കെ വര്‍ഷങ്ങളിലാണെന്നും വ്യക്തമാക്കുമോ ;

(ബി) പരമാവധി എത്ര വര്‍ഷംവരെ സര്‍വീസുള്ള കൃഷി അസിസ്റന്റുമാര്‍ കൃഷി വകുപ്പില്‍ ജോലി നോക്കുന്നുവെന്ന് അറിയിക്കുമോ ;

(സി) സര്‍വ്വീസ് ദൈര്‍ഘ്യം അനുസരിച്ച് നല്‍കുന്ന ഗ്രേഡ് പ്രൊമോഷന്റെ അടിസ്ഥാനത്തിലോ, പരമാവധി സര്‍വ്വീസിന്റെ അടിസ്ഥാനത്തിലോ ഈ വിഭാഗം ജീവനക്കാര്‍ ചെയ്യേണ്ടുന്ന ജോലികള്‍ എന്തൊക്കെയാണെന്ന് നിശ്ചയിച്ച് ഉത്തരവ്/മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ വിശദാംശം അറിയിക്കുമോ ;ബന്ധപ്പെട്ട നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് ലഭ്യമാക്കു മോ ;

() പ്രസ്തുത തസ്തികയില്‍ പുതുതായി സര്‍വ്വീസില്‍ കയറുന്ന ജീവനക്കാരനും, 28 വര്‍ഷം സര്‍വ്വീസുള്ള ജീവനക്കാരനും കൃഷിഭവനില്‍ ഒരേ ജോലിയാണ് നിശ്ചയിച്ച് നല്‍കുന്നതെന്നവിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(എഫ്) എങ്കില്‍ ഈ അനീതി അവസാനിപ്പിക്കുവാന്‍ സത്വര നടപടി സ്വീകരിയ്ക്കുമോ ?

7305

മംഗലം കൃഷി ഓഫീസില്‍ കൃഷി അസിസ്റ്റന്റുമാരുടെ തസ്തിക സൃഷിക്കാന്‍ നടപടി

ഡോ. കെ. ടി. ജലീല്‍

() തവനൂര്‍ മണ്ഡലത്തിലെ മംഗലം പഞ്ചായത്തില്‍ കൃഷി ഓഫീസ് എന്നാണ് നിലവില്‍ വന്നത്;

(ബി) ഈ ഓഫീസില്‍ കൃഷി അസിസ്റന്റുമാരുടെ തസ്തിക സൃഷിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ തസ്തിക സൃഷിക്കുന്ന കാര്യം പരിഗണിക്കുമോ?

7306

പുറത്തൂര്‍ കൃഷി ഓഫീസില്‍ കൃഷി അസിസ്റന്റിന്റെ ഒഴിവുകള്‍

ഡോ. കെ.ടി. ജലീല്‍

() തവനൂര്‍ മണ്ഡലത്തില്‍പ്പെട്ട പുറത്തൂര്‍ കൃഷി ഓഫീസില്‍ കൃഷി അസിസ്റന്റിന്റെ രണ്ട് ഒഴിവുകള്‍ ഉണ്ടെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ ഈ ഒഴിവ് നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

7307

വി.എഫ്.പി.സി.കെ.യുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.കെ.ദാസന്‍

() വി.എഫ്.പി.സി.കെ.യുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കാമോ ; ഇത് എപ്പോഴാണ് നിലവില്‍ വന്നത് എന്ന് വ്യക്തമാക്കാമോ ;

(ബി) വി.എഫ്.പി.സി.കെ.യുടെ കീഴില്‍ നിലവില്‍ കാര്‍ഷിക വിപണി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എവിടെയെല്ലാമാണെന്ന് അറിയിക്കുമോ ?

7308

ക്രോംപ്ടണ്‍ ഗ്രീവ്സ് കമ്പനി ജീവനക്കാരുടെ പുനര്‍ നിയമനം സംബന്ധിച്ച്

ശ്രീ. എസ്. ശര്‍മ്മ

() ആലുവ താലൂക്കില്‍ നെടുമ്പാശ്ശേരി വില്ലേജില്‍ ക്രോംപ്ടണ്‍ ഗ്രീവ്സ് എന്ന കമ്പനിക്കുവേണ്ടി നല്‍കിയിരുന്ന സ്ഥലം ആഗ്രോമിഷനറി കോര്‍പ്പറേഷന്റെ വികസന പദ്ധതിക്കുവേണ്ടി തിരിച്ചെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ എന്നാണ് പ്രസ്തുത ഭൂമിയുടെ കൈമാറ്റം നടന്നത്; എത്ര ഏക്കര്‍ ഭൂമിയുടെ കൈമാറ്റമാണ് നടന്നത്;

(ബി) സ്ഥലം കൈമാറ്റംമൂലം ക്രോംപ്ടണ്‍ ഗ്രീവ്സില്‍ ജോലി ചെയ്തിരുന്ന എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമായി;

(സി) ഇവര്‍ക്ക് പകരം തൊഴില്‍ നല്‍കുവാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(ഡി) ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ കേസ് നിലവില്‍ ഉണ്ടോ; എങ്കില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് അറിയിക്കുമോ;

() തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍നിയമനം എന്ന് നല്‍കുമെന്ന് വ്യക്തമാക്കുമോ?

7309

കൃഷിവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ലാബുകള്‍

ശ്രീ. എം. ഹംസ

()കൃഷിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണ്, വളം എന്നിവ പരിശോധിക്കുന്നതിനുള്ള ലാബോറട്ടറികള്‍ കാലപ്പഴക്കം ചെന്നവയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ലാബുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(സി) കാലാവസ്ഥാ വ്യതിയാനം നിമിത്തം മണ്ണിന്റെ ഘടനയിലും സ്വഭാവത്തിലുമുണ്ടാകുന്ന മാറ്റം പഠിക്കുന്നതിനായി ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ കൃഷിഭവനുകളില്‍ സയന്റിഫിക് അസിസ്റന്റുമാരെ നിയമിക്കുമോ;

(ഡി) കൃഷിഭവനുകളില്‍ നിലവില്‍ സയന്റിഫിക് അസിസ്റന്റുമാരുടെ സേവനം ലഭ്യമാണോ; വിശദാംശം ലഭ്യമാക്കാമോ?

7310

ലാബുകളുടെ സൌകര്യങ്ങള്‍

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, എന്‍. ഷംസുദ്ദീന്‍

,, വി. എം.ഉമ്മര്‍ മാസ്റര്‍

() മണ്ണ്, വളം, കീടനാശിനി തുടങ്ങിയവയുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിന് കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളുടെ സൌകര്യങ്ങള്‍ പ്രതീക്ഷിത കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ പരിശോധനാ സംവിധാനത്തില്‍ കാലോചിതമായ പരിഷ്ക്കരണ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കുമോ;

(സി) സംസ്ഥാനത്ത് നിലവിലുള്ള ലാബുകളുടെ സൌകര്യങ്ങളെക്കുറിച്ച് വിശദവിവരം നല്‍കാമോ;

(ഡി) കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന രോഗങ്ങളെ സംബന്ധിച്ച പരിശോധനയ്ക്ക് പ്രസ്തുത ലാബുകള്‍ ഉപയുക്തമാകുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

7311

പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ വകഭൂമിയില്‍ ചെക്ക്പോസ്റ് സ്ഥാപിക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തിലെ മൂക്കന്നൂര്‍ പഞ്ചായത്തിലെ പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള വനഭൂമിയില്‍ ഏഴാറ്റുമുഖത്തും വെറ്റിലപ്പാറയിലും പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റുകള്‍ പോലെ ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി വെള്ളപ്പാറയില്‍ ഒരു ചെക്ക് പോസ്റ് സ്ഥാപിച്ച് വെറ്റിലപ്പാറ റോഡ് ജനങ്ങളുടെ യാത്ര ആവശ്യത്തിനുമാത്രമായി തുറന്നുകൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

7312

കേളപ്പജി സ്ക്വയര്‍

ഡോ. കെ. ടി. ജലീല്‍

() തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിന്റെ കോമ്പൌണ്ടില്‍ കേളപ്പജി സ്ക്വയര്‍ എം. എല്‍. . ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് 2 സെന്റ് സ്ഥലം തവനൂര്‍ അങ്ങാടിയുടെ ഭാഗത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം. എല്‍. . കൃഷിവകുപ്പ് മന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ നിവേദനം ആവശ്യമായ നടപടികള്‍ക്കായി കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ടോ;

(സി) എങ്കില്‍ തീയതിയും, ഫയല്‍ നമ്പറും വ്യക്തമാക്കുമോ;

(ഡി) സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഏതുവരെയായി;

() എന്ന് രണ്ട് സെന്റ് സ്ഥലം കൈമാറുമെന്ന് അറിയിക്കുമോ?

7313

ഇന്റഗ്രേറ്റഡ് പൈലറ്റ് പ്രോജക്റ്റ്

ശ്രീ.പി.റ്റി.. റഹീം

() ഗുണഭോക്താക്കള്‍ക്ക് മൃഗസംരക്ഷണ ഉപാധികള്‍ നല്‍കുന്ന ഇന്റഗ്രേറ്റഡ് പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(സി) സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലെയും എം.എല്‍..മാര്‍ നിര്‍ദ്ദേശിക്കുന്ന ഓരോ പഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്താന്‍ തയ്യാറാവുമോ ?

7314

പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് പശുക്കള്‍ ചത്ത സംഭവം

ശ്രീ. കെ. അജിത്

() വൈക്കം നിയോജകമണ്ഡലത്തില്‍ കുളമ്പു രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പു നടത്തിയതിനെ തുടര്‍ന്ന് ശ്രീ. പ്രിജീഷിന്റെ പശുക്കള്‍ ചത്തു പോയ സംഭവത്തില്‍ എന്തു നടപടിയാണ് സീകരിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത സംഭവത്തില്‍ ബാദ്ധ്യതക്കാരനായ ശ്രീ. പ്രജീഷിന്റെ ബാദ്ധ്യത എഴുതിതള്ളാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) മൃഗസംരക്ഷണ വകുപ്പിന്റെ ധനസഹായം ഉടമസ്ഥന് കിട്ടാതെ വന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുമോ?

7315

വീട്ടുമൃഗങ്ങളുടെ രോഗപ്രതിരോധം

ശ്രീ.കെ.എന്‍.. ഖാദര്‍

() വീട്ടില്‍ ഇണക്കി വളര്‍ത്തുന്ന മൃഗങ്ങളുടേയും പക്ഷികളുടേയും രോഗ നിവാരണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ;

(ബി) പ്രസ്തുത ജന്തുകള്‍ക്ക് കുത്തിവെയ്പും ചികിത്സയും എത്തിക്കുവാന്‍ മൃഗസംരക്ഷണ വകുപ്പിന് സാധിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ മൊബൈല്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് ഇത്തരം നടപടികള്‍ സ്വീകരിക്കുമോ ?

7316

നാദാപുരം നിയോജകമണ്ഡലത്തില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ..കെ.വിജയന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് നാദാപുരം നിയോജകമണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് പേര് സഹിതം വിശദമാക്കാമോ ;

(ബി) വിവിധ പദ്ധതികള്‍ വഴി വിതരണം ചെയ്ത ആട്, കോഴി, പശു, കിടാരി എന്നിവയുടെ എണ്ണം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ ;

(സി) ഇതില്‍ എത്ര എണ്ണം അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

7317

ഗവണ്‍മെന്റ് പ്രസ്സുകളുടെ വികസനം

ശ്രീ. റ്റി.യു. കുരുവിള

'' മോന്‍സ് ജോസഫ്

() ഗവണ്‍മെന്റ് പ്രസ്സുകളുടെ വികസനത്തിനും നവീകരണത്തിനും ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) ഗവണ്‍മെന്റ് പ്രസ്സില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഗവണ്‍മെന്റ് പ്രസ്സിലെ തൊഴിലാളികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?

7318

കേരളത്തിലെ പ്രിന്റിംഗ് പ്രസ്സുകള്‍

ശ്രീ. മാത്യു റ്റി. തോമസ്

'' ജോസ് തെറ്റയില്‍

ശ്രീമതി ജമീലാപ്രകാശം

ശ്രീ. സി.കെ. നാണു

() കേരളത്തിലെ അച്ചടി വകുപ്പിന്റെ കീഴില്‍ എത്ര പ്രിന്റിംഗ് പ്രസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) അവ ഏതെല്ലാം; വ്യക്തമാക്കുമോ;

(സി) ഈ ഓരോ പ്രസ്സിലും നടത്തേണ്ടുന്ന അച്ചടി സംബന്ധിച്ച് ഏതെങ്കിലും മാനദണ്ഡം നിലവിലുണ്ടോ;

(ഡി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

7319

സര്‍ക്കാര്‍ പ്രസ്തുകളിലെ സാങ്കേതിക വിഭാഗ ജീവനക്കാര്‍

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാനത്ത് പതിനൊന്ന് സര്‍ക്കാര്‍ പ്രസ്സുകളിലായി സാങ്കേതിക വിഭാഗത്തില്‍ എത്ര ജീവനക്കാരുണ്ട് ;

(ബി) പ്രസ്തുത ജീവനക്കാരുടെ ഉദ്യോഗപ്പേര്, ഗ്രേഡ്, എണ്ണം എന്നിവ ലഭ്യമാക്കുമോ ?

7320

ഗവണ്‍മെന്റ് പ്രസ്സ് ഇല്ലാത്ത ജില്ലകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കേരളത്തില്‍ ഗവണ്‍മെന്റ് പ്രസ്സ് ഇല്ലാത്ത ജില്ല / ജില്ലകള്‍ ഏതൊക്കെയാണ്;

(ബി) കാസര്‍ഗോഡ് ജില്ലയില്‍ ഗവണ്‍മെന്റ് പ്രസ്സ് പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ പ്രസ്സ് സ്ഥാപിക്കുന്നതിനാവശ്യമായ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി) കാസര്‍ഗോഡ് ജില്ലയ്ക്കാവശ്യമായ കന്നഡ ഫോറങ്ങള്‍ ഇപ്പോള്‍ എവിടെനിന്നാണ് പ്രിന്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ ?

7321

അച്ചടിവകുപ്പിലെ ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ്

ശ്രീ. വി. ശിവന്‍കുട്ടി

() അച്ചടിവകുപ്പിലെ സാങ്കേതികവിഭാഗം ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ് പരിഷ്കരണം നടപ്പിലായിട്ടുണ്ടോ;

(ബി) സ്പെഷ്യല്‍ റൂള്‍സിന്റെ കരട് പി.എസ്.സി. അംഗീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ആയത് എന്നാണ് അംഗീകരിച്ചത്;

(ഡി) പ്രസ്തുത സ്പെഷ്യല്‍ റൂള്‍സ് എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

() ഡ്രാഫ്റ്റ് സ്പെഷ്യല്‍ റൂള്‍സ് പ്രകാരം വകുപ്പില്‍ പ്രൊമോഷനുകള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(എഫ്) ജനറല്‍ ഫോര്‍മാന്‍മാരുടെ പ്രൊമോഷന്‍ സ്പെഷ്യല്‍ റൂള്‍സിന്റെ കരട്പ്രകാരം നടപ്പിലാക്കണമെന്ന കോടതിവിധി നിലവിലുണ്ടോ;

(ജി) ഉണ്ടെങ്കില്‍ ആയതു നടപ്പിലാക്കിയിട്ടുണ്ടോ;

(എച്ച്) ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

7322

സര്‍ക്കാര്‍ ഡയറി വിതരണം

ശ്രീ.പി.റ്റി..റഹീം

() 2012 ലെ പൊതു ഒഴിവുകളുടെ ലിസ്റ് പ്രഖ്യാപിച്ചുകഴിഞ്ഞോ എന്ന് വ്യക്തമാക്കാമോ ;

(ബി) പുതിയ വര്‍ഷം ആരംഭിച്ചതിനുശേഷമാണ് സര്‍ക്കാര്‍ ഡയറി ലഭ്യമാക്കാറുള്ളതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ഇത് ഡിസംബര്‍ മാസത്തില്‍ തന്നെ അച്ചടിച്ച് വിതരണം ചെയ്യാന്‍ നടപടി സ്വീകരിയ്ക്കുമോ ;

(ഡി) സര്‍ക്കാര്‍ ഡയറികള്‍,കലണ്ടറുകള്‍, ഡെയിലി റിമമ്പറന്‍സ് എന്നിവ എത്ര വീതമാണ് എം.എല്‍..മാര്‍ക്ക് സൌജന്യമായി നല്‍കിവരുന്നത് ;

() ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

7323

ജീവനക്കാരുടെ വകുപ്പുതല പരീക്ഷകള്‍ക്കുള്ള ടെക്സ്റ് ബുക്കുകളുടെ സ്റോക്ക് വിവരം

ശ്രീ. എം. ഉമ്മര്‍

() സര്‍വ്വീസിലുള്ള ജീവനക്കാര്‍ക്ക് വകുപ്പുതല പരീക്ഷക്കുള്ള വിവിധ ടെക്സ്റ് ബുക്കുകള്‍ ആവശ്യത്തിന് സ്റോക്കുണ്ടോ എന്നറിയിക്കുമോ ;

(ബി) ഇല്ലെങ്കില്‍ ഏതെല്ലാം പുസ്തകങ്ങളാണ് കുറവുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) ഈ പുസ്തകങ്ങള്‍ പലപ്പോഴും ലഭ്യമല്ലാത്തതിനുള്ള കാരണം അറിയിക്കുമോ ?

7324

ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സിലെ ലാസ്കര്‍മാരുടെ ഒഴിവുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സില്‍ ലാസ്കര്‍മാരുടെ എത്ര തസ്തികകള്‍ പി.എസ്.സി. വഴി ഇനിയും നികത്താനുണ്ട് ;

(ബി) പ്രസ്തുത തസ്തികകള്‍ ഒഴിവു വന്നിട്ട് എത്ര കാലമായി;

(സി) ഒഴിവുകള്‍ ഇതുവരെ നികത്താത്തതിനുള്ള കാരണം വ്യക്തമാക്കുമോ ; പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

7325

ലാസ്റ് ഗ്രേഡ് തസ്തികയില്‍ ഒഴിവ്

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവനന്തപുരം ജില്ലയിലെ നാലു പ്രസ്സുകളിലായി എത്ര ലാസ്റ് ഗ്രേഡ് തസ്തികകള്‍ നിലവിലുണ്ട്;

(ബി) ഇതില്‍ ലാസ്കര്‍, കൌണ്ടര്‍, പാക്കര്‍, പ്യൂണ്‍, അറ്റന്‍ഡര്‍, സ്കാവഞ്ചര്‍ എന്നീ തസ്തികകള്‍ ഗ്രേഡ് തിരിച്ച് വ്യക്തമാക്കാമോ ;

(സി) കേരളത്തിലെ ഗവണ്‍മെന്റ് പ്രസ്സുകളില്‍ ലാസ്കര്‍ മാരുടെ എത്ര ഒഴിവുകളാണുള്ളത് ;

(ഡി) പ്രസ്തുത ഒഴിവുകള്‍ വന്നിട്ട് ഇപ്പോള്‍ എത്ര കാലമായി ;

() അവ നികത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

7326

ഫോര്‍ കളര്‍ വെബ് ഓഫ്സെറ്റ് മെഷീന്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഷൊര്‍ണ്ണൂര്‍ ഗവണ്‍മെന്റ് പ്രസ്സില്‍ ഫോര്‍ കളര്‍ വെബ് ഓഫ്സെറ്റ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) വാഴൂര്‍ ഗവണ്‍മെന്റ് പ്രസ്സില്‍ ഫോര്‍ കളര്‍ വെബ് ഓഫ്സെറ്റ് മെഷീന്‍ വാങ്ങുന്നതിന് തുക നല്‍കിയിട്ടുണ്ടോ; എത്ര തുകയാണ് നല്‍കിയത്;

(ഡി) പ്രസ്തുത യന്ത്രം വാഴൂര്‍ ഗവണ്‍മെന്റ് പ്രസ്സില്‍ എന്ന് പ്രവര്‍ത്തിപ്പിച്ചു തുടങ്ങുമെന്ന് അറിയിക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.