UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
1897

മലബാര്‍ സിമന്റ്സ് അഴിമതി കേസ്

ശ്രീ.കെ.കെ.നാരായണന്‍

() മലബാര്‍ സിമന്റ്സ് അഴിമതിക്കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യവസായ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) വിശദാംശം വെളിപ്പെടുത്താമോ ?

1898

മലബാര്‍ സിമന്റ്സ്

ശ്രീ. കെ.വി. വിജയദാസ്

() കേരളത്തില്‍ വില്‍ക്കപ്പെടുന്ന സിമന്റിന്റെ പത്ത് ശതമാനം മാത്രമാണ് മലബാര്‍ സിമന്റിന്റെ വില്‍പനയെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് മറികടക്കുന്നതിനും മലബാര്‍ സിമന്റിന്റെ മോഡേണൈസേഷനുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന വിവരം വ്യക്തമാക്കുമോ;

(സി) മലബാര്‍ സിമന്റ്സില്‍ സിമന്റ് ഉല്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ ലൈംസ്റോണ്‍ അടുത്ത 10 വര്‍ഷക്കാലത്തേക്കു കൂടി മാത്രമേ കേരളത്തില്‍ നിന്ന് ലഭ്യമാകൂ എന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നൂറുകണക്കിനു തൊഴിലാളികള്‍ പണിയെടുക്കുന്ന മലബാര്‍ സിമന്റിനെ സംരക്ഷിക്കുന്നതിനാവശ്യമായ എന്തെല്ലാം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപംകൊടുക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നുളള വിവരം ലഭ്യമാക്കുമോ;

(ഡി) മറ്റ് സിമന്റ് കമ്പനികളിലെ ജീവനക്കാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ സിമന്റ്സിലെ ജീവനക്കാരുടെ ശമ്പളം വളരെക്കുറവാണെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളും ശമ്പളവും വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ;

() മലബാര്‍ സിമന്റിന്റെ മാര്‍ക്കറ്റ് സാദ്ധ്യത വിപുലപ്പെടുത്തി കൂടുതല്‍ വില്പന നടത്തുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വികരി യ്ക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നുളള വിവരം വ്യക്തമാക്കുമോ ?

1899

പൊതുമേഖലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

,, റ്റി.വി. രാജേഷ്

() 2011-12 വര്‍ഷത്തേക്ക് മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പൊതുമേഖലയുടെ വികസനത്തിനായി എത്ര കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത് ;

(ബി) പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ അതിനാവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമാക്കുമോ ?

1900

പൊതുമേഖല സ്ഥാപനങ്ങളുടെ കീഴില്‍ പുതിയ പദ്ധതികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ കീഴില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പുതിയ പദ്ധതികള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളിലാണ് ഇവ ആരംഭിക്കുക ; മൊത്തം എത്ര പദ്ധതികള്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് ;

(സി) പദ്ധതികള്‍ എന്നത്തേക്ക് ആരംഭിക്കാനാകും ; എന്തൊക്കെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ ഈ പദ്ധതി മുഖേന കൈവരിക്കാനാകും എന്നാണ് കരുതുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി) മുന്‍ സര്‍ക്കാറിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടക്കം കുറിച്ച പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ അവലോകനം നടത്തുകയുണ്ടായോ ; എങ്കില്‍ ഇതു സംബന്ധമായ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1901

പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ.റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

() സംസ്ഥാനത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടികിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പൂട്ടികിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും ഈ സര്‍ക്കാര്‍ നയം ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളിലാണ് ഇത് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി) സംസ്ഥാനത്ത് പുതുതായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉല്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചോ എന്ന് വ്യക്തമാക്കാമോ ?

1902

പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പുതിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലെ പദ്ധതികള്‍ തൃപ്തികരമല്ല എന്ന് കരുതുന്നുണ്ടോ;

(ബി) എങ്കില്‍ ഇങ്ങനെ കരുതാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്;

(സി) പല സ്ഥാപനങ്ങളിലും വൈദ്യുതി, ജീവനക്കാര്‍, അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവ ഇല്ലാതിരുന്ന കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിന് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

() ഇവ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1903

പൊതുമേഖലാ സ്ഥാപനങ്ങളുടെ അവലോകനം

ഡോ.ടി.എം. തോമസ് ഐസക്

ശ്രീ. വി. ശിവന്‍കുട്ടി

,, എം. ചന്ദ്രന്‍

,, സി. കൃഷ്ണന്‍

() വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാസംതോറും അവലോകനം ചെയ്യുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ 2011 മെയ് മാസത്തിന് ശേഷം എത്ര അവലോകനം നടന്നു;

(സി) വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ 2011 - 12 വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് എത്ര കമ്പനികള്‍ ലാഭവും എത്ര കമ്പനികള്‍ നഷ്ടവും ഉണ്ടാക്കി എന്ന് വ്യക്തമാക്കാമോ?

1904

പൊതുമേഖലാ സ്ഥാപനങ്ങളുടെ അവലോകനസംവിധാനം

ശ്രീ. വി.റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, പി.സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

() പൊതുമേഖലാ സ്ഥാപനങ്ങളുടെ അവലോകന സംവിധാനം ശക്തമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിനായി വെബ് പോര്‍ട്ടല്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ;

(സി) ആര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്;

(ഡി) വെബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം?

1905

കേരള മിനറല്‍ കോര്‍പറേഷന്‍ വഴിയുള്ള മണല്‍ സംഭരണം

ശ്രീ. എം.പി. വിന്‍സെന്റ്

() കേരള മിനറല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ വഴി കേരളത്തില്‍ മണല്‍ഖനനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ ഡാമുകളില്‍ നിന്നാണ്;

(ബി) മിനറല്‍ ഡവലപ്മെന്റ് കോര്‍പറേഷന് എത്ര ടണ്‍ മണല്‍ നാളിതുവരെ സംഭരിക്കാന്‍ കഴിഞ്ഞു;

(സി) ഈ സംഭരണത്തിന് എന്തു തുക ചെലവഴിയ്ക്കുകയുണ്ടായി; എത്ര രൂപ ലാഭം കിട്ടി എന്ന് വിശദമാക്കുമോ;

(ഡി) കരാറുകാര്‍ക്ക് മിനറല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ എത്ര തുക കുടിശ്ശിക നല്‍കാനുണ്ട്; ഇവര്‍ ആരൊക്കെയെന്നും ഓരോരുത്തര്‍ക്കും നല്‍കേണ്ട തുക എത്രയെന്നും വിശദമാക്കുമോ?

1906

അല്‍ബാറക്ക് ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

ശ്രീ. .പി. ജയരാജന്‍

,, പി.റ്റി.. റഹീം

,, സാജു പോള്‍

ഡോ. കെ.ടി. ജലീല്‍

() കെ.എസ്..ഡി.സിയുടെ സഹകരണത്തോടെ അല്‍ബറാക്ക് ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന ഒരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങിയോ ;

(സി) ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി) ഇസ്ളാം മതവിശ്വാസികളായ വ്യക്തികളില്‍ നിന്നും ധാരാളം പണം നിക്ഷേപമായി സ്വീകരിക്കാന്‍ സാദ്ധ്യതയുള്ള ഈ സ്ഥാപനത്തെ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കാന്‍ ആലോചനയുണ്ടോ ; എങ്കില്‍ ഏതെല്ലാം പദ്ധതികളില്‍?

1907

വ്യവസായ വളര്‍ച്ചാകേന്ദ്രം ആരംഭിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നിരവധി ചെറുകിട വ്യവസായങ്ങളുള്ള നീലേ

ശ്വരം ബ്ളോക്ക് പരിധിയില്‍ ഒരു വ്യവസായ വളര്‍ച്ചാ കേന്ദ്രം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1908

കെ.എം.എം.എല്‍. - ല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നപദ്ധതികള്‍

ശ്രീ. എം. . ബേബി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ആര്‍. രാജേഷ്

,, രാജു എബ്രഹാം

() കെ.എം.എം.എല്‍. - ല്‍ 2001- 2006 ലെ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഏതെങ്കിലും പദ്ധതി എല്‍.ഡി.എഫ്. സര്‍ക്കാര്‍ റദ്ദു ചെയ്യുകയുണ്ടായോ;

(ബി) എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പദ്ധതികള്‍ റദ്ദ് ചെയ്തതിനെതിരെ ഏതെങ്കിലും സ്ഥാപനങ്ങള്‍ കേസിന് പോയിട്ടുണ്ടോ;

(സി) എങ്കില്‍ ഏതെല്ലാം കമ്പനികളാണ് കേസ് കൊടുത്തതെന്നും എന്നാണ് കേസുകള്‍ ഫയല്‍ ചെയ്തതെന്നും വ്യക്തമാക്കുമോ;

(ഡി) കേസുകളുണ്ടായിരുന്നുവെങ്കില്‍ കമ്പനി താല്പര്യം സംരക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

() റദ്ദാക്കപ്പെട്ട പദ്ധതികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന് സാമ്പത്തിക നേട്ടം ലഭിക്കുന്ന നിലയില്‍ കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ ഒത്തു കളിക്കുന്നതായ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ഈ പരാതിയെക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തുമോ ?

1909

കെ.എം.എം.എല്‍-ല്‍ കരിമണലിന്റെ ഉപയോഗം

ശ്രീ. എം. എ ബേബി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചവറയിലെ കെ.എം.എം.എല്‍ എന്ന സ്ഥാപനം എത്ര ടണ്‍ കരിമണല്‍ ഉപയോഗിക്കുകയുണ്ടായി;

(ബി) ഈ കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ വാങ്ങിയ കരിമണല്‍ എത്രയാണ്;

(സി) ധാതുമണല്‍ ഖനനം നടത്തുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കെങ്കിലും അനുമതി നല്‍കിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഖനനം നടത്തുന്നതിന് അനുമതി ഇല്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും കരിമണല്‍ വാങ്ങാനിടയായ സാഹചര്യം വിശദമാക്കാമോ?

1910

പ്രത്യേക സാമ്പത്തിക മേഖല

ശ്രീ. ജി. സുധാകരന്‍

'' എസ്. ശര്‍മ്മ

'' സാജു പോള്‍

'' പി.ടി.. റഹീം

() പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുത്തി കിട്ടുന്നതിനുവേണ്ടി ഇതിനകം ഏതെല്ലാം വ്യവസായ സംരംഭങ്ങളുടെ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലഭിച്ചവ ഏവ ;

(ബി) ഇതില്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത് അയച്ചിട്ടുള്ളവ ഏതൊക്കെയാണ് ; ഇതില്‍ ഏതെങ്കിലും പദ്ധതിയ്ക്ക് ഇതിനകം സെസ് പദവി ലഭിച്ചിട്ടുണ്ടോ ; മുന്‍സര്‍ക്കാരിന്റെ കാലത്ത് സെസ് പദവി ലഭിച്ചവ ഏതൊക്കെയായിരുന്നു ;

(സി) കേന്ദ്ര ഗവണ്‍മെന്റിന്റെ സെസ് വ്യവസ്ഥകള്‍ക്ക് പുറമേ സംസ്ഥാന ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ ഈ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് ബാധകമായിരിക്കുമോ ; ബാധകമാകാത്തവയുണ്ടോ ; എങ്കില്‍ ഏവ ; അതിനുള്ള കാരണം വെളിപ്പെടുത്തുമോ ?

1911

പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്ത് തുടങ്ങുന്ന കമ്പനികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ നടപടി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

() പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്ത് തുടങ്ങുന്ന കമ്പനികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ പുതിയ ഐ.ടി.നയത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ ; എങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) -ഗവേണന്‍സ് സംവിധാനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ ?

1912

എമര്‍ജിംഗ് കേരള പദ്ധതി

ശ്രീ..ചന്ദ്രശേഖരന്‍

,, വി.വി.ശശി

,, പി.തിലോത്തമന്‍

സ്വകാര്യ നിക്ഷേപകരെ എമര്‍ജിംഗ് കേരള എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ സ്വകാര്യ നിക്ഷേപകരെ ഈ പദ്ധതിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

 
1913

എമര്‍ജിംഗ് കേരള പദ്ധതി നടത്തിപ്പിനായി ഉന്നതാധികാര സമിതി

ശ്രീ. സി. പി. മുഹമ്മദ്

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

() എമര്‍ജിംഗ് കേരള പദ്ധതി നടത്തിപ്പിനായി ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഉന്നതാധികാര സമിതിയുടെ കര്‍ത്തവ്യങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1914

കാസര്‍ഗോഡ് ജില്ലയിലെ കാഷ്യൂ പ്രോസസിംഗ് യൂണിറ്റ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ കാഷ്യൂ പ്രോസസിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന് 2011-12 വര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

1915

ഫൂട്വെയര്‍ വ്യവസായ പാര്‍ക്ക്

ശ്രീ. എളമരം കരീം

() മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തില്‍, എടവണ്ണപ്പാറക്കടുത്ത്, ഫൂട് വെയര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ കിന്‍ഫ്ര ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നുവോ ;

(ബി) ഇതിനായി എത്ര ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയത് ;

(സി) ഭൂമി ഏറ്റെടുക്കല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ഡി) ഭൂമി ഏറ്റെടുക്കല്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത് ?

1916

റിട്ടയര്‍മെന്റിന് ശേഷം തുടരുന്ന ഉദ്യോഗസ്ഥന്‍മാര്‍

ശ്രീ. എളമരം കരീം

() പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം എക്സ്റന്‍ഷന്‍ നല്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാ ക്കുമോ ;

(ബി) ഏതെങ്കിലും കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ റിട്ടയര്‍മെന്റിന് ശേഷം തുടരുന്ന ഉദ്യോഗസ്ഥന്‍മാരുണ്ടോ എന്നകാര്യം വ്യക്തമാക്കുമോ ;

(സി) കെ.എം.എം.എല്ലില്‍ എക്സീക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് അത്തരത്തില്‍ ആരെങ്കിലും തുടരുന്നുണ്ടോ ;

(ഡി) കഴിഞ്ഞ സര്‍ക്കാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ച ഏതെങ്കിലും ഉദ്യോഗസ്ഥന്മാര്‍ കെ.എം.എം.എല്ലില്‍ തുടരുന്നുണ്ടോ ;

() എങ്കില്‍ ഇതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ ;

(എഫ്) ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അത്തരക്കാര്‍ തുടരുന്നതെന്ന ആക്ഷേപത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമോ ?

1917

സൂക്ഷ്മ, ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങള്‍

ശ്രീ. എം. ഹംസ

() 2006 ജൂണ്‍ 1-ാം തീയതി മുതല്‍ 2011 മാര്‍ച്ച് മാസം 31-ാം തീയതി വരെയുള്ള അഞ്ചു വര്‍ഷക്കാലത്ത് സംസ്ഥാനത്ത് എത്ര സൂക്ഷ്മ, ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങള്‍ പുതുതായി ആരംഭിച്ചു ; വര്‍ഷാടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കാമോ ;

(ബി) 2001-2006 കാലത്ത് സംസ്ഥാനത്ത് എത്ര വ്യവസായ ശാലകള്‍ പൂട്ടുകയുണ്ടായി ; തന്‍മൂലം എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു ; വിശദാംശം ലഭ്യമാക്കാമോ ;

(സി) 2006-2011 കാലത്ത് എത്ര വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചു ; എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു ; വിശദാംശം ലഭ്യമാക്കാമോ ?

1918

നിക്ഷേപസംഗമം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് വ്യാവസായിക നിക്ഷേപം

സ്വീകരിക്കുന്നതിനായി നിക്ഷേപ സംഗമം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്നാണെന്നും ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ എന്ത് തുകയുടെ നിക്ഷേപമാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?

1919

യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി

ശ്രീ. പി. കെ. ഗുരുദാസന്‍

,, എം.. ബേബി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി. കെ. സദാശിവന്‍

() കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി വൈദ്യുത ബോര്‍ഡിനാവശ്യമായ എല്ലാ മീറ്ററുകളും ഉല്പാദിപ്പിക്കുന്നുണ്ടോ ;

(ബി) ബോര്‍ഡിനാവശ്യമായ മൊത്തം മീറ്ററുകളും ഇവിടെ ഉല്പാദിപ്പിക്കാന്‍ ഇപ്പോള്‍ തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടോ ;

(സി) ഇപ്പോള്‍ കമ്പനിക്കാവശ്യമായ പ്രവര്‍ത്തനമൂലധനം എത്രയാണ്; ഇത് ലഭ്യമായിട്ടുണ്ടോ ?

1920

പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന വ്യവസായ യൂണിറ്റുകള്‍

ശ്രീ. എളമരം കരീം

,, .എം. ആരിഫ്

,, ബാബു എം. പാലിശ്ശേരി

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2010-11 വര്‍ഷത്തില്‍ പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന 10 വ്യവസായ യൂണിറ്റുകളില്‍ പ്രവര്‍ത്തനക്ഷമമായവ ഏതെല്ലാമാണ് ;

(ബി) ഈ സ്ഥാപനങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കാമോ ;

(ഡി) എന്നത്തേക്ക് പുതിയ പത്തു യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാവുമെന്ന് വ്യക്തമാക്കുമോ ?

1921

സിഡ്കോയുടെ പുതിയ പെട്രോള്‍ പമ്പുകള്‍

ശ്രീ. വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

() സംസ്ഥാനത്തെ ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ (സിഡ്കോ) പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതു തുടങ്ങാന്‍ ഏതെല്ലാം കമ്പനികളുമായിട്ടാണ് ധാരണയായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി) ഇതു സംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പുവയ്ക്കുകയുണ്ടായോ;

(ഡി) ഇതു തുടങ്ങുവാനുള്ള സ്ഥലം ആരാണ് നല്‍കുന്നത്;

() എവിടെയൊക്കെയാണ് ഇത്തരം പമ്പുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ ?

1922

അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീമതി. കെ. കെ. ലതിക

ശ്രീ. ആര്‍. രാജേഷ്

'' എസ് രാജേന്ദ്രന്‍

() അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി ഇപ്പോള്‍ നടപ്പിലാക്കി വരുന്നുണ്ടോ; പ്രസ്തുത പദ്ധതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്നുവോ; എങ്കില്‍ എത്ര;

(ബി) ഈ സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിക്ക് തുക വകയിരുത്തിയിട്ടുണ്ടോ ?

1923

സില്‍ക്കിന്റെ നവീകരണത്തിനായി നടപടികള്‍

ശ്രീ.എം. ഹംസ

() ഒറ്റപ്പാലത്തെ ഏകവ്യവസായ സ്ഥാപനമായ സില്‍ക്കിന്റെ നവീകരണത്തിനായി 2006-2011 കാലയളവില്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ ;

(ബി) ഒറ്റപ്പാലം സില്‍ക്കിന്റെ നവീകരണത്തിനായി മുന്‍സര്‍ക്കാര്‍ എത്ര രൂപ അനുവദിച്ചു ; എന്തെല്ലാം നവീകരണ പരിപാടികള്‍ ആണ് നടപ്പിലാക്കിയത് ;

(സി) നവീകരണ പരിപാടിമൂലം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു ; പുതുതായി എത്ര തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞു എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ ?

1924

കൈത്തറി ഉല്പന്നങ്ങള്‍ക്ക് റിബേറ്റ് പുന:സ്ഥാപിച്ചെടുക്കാന്‍ നടപടി

ശ്രീ. .പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ആര്‍. സെല്‍വരാജ്

,, വി. ചെന്താമരാക്ഷന്‍

() കൈത്തറി ഉല്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന റിബേറ്റ് പൂര്‍ണ്ണമായും പുന:സ്ഥാപിച്ചെടുക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ; ഇപ്പോള്‍ എത്രശതമാനം റിബേറ്റാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) ഉത്സവ സീസണുകളില്‍ എത്ര ദിവസം എത്ര ശതമാനം റിബേറ്റാണ് മുന്‍ സര്‍ക്കാര്‍ കൈത്തറിക്ക് നല്‍കിവന്നിരുന്നതെന്ന് അറിയിക്കുമോ ?

1925

ടെക്സ്റ്റൈല്‍ മില്ലുകള്‍ നവീകരിക്കുന്നതിന് പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

() കേരള സ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ മില്ലുകളുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് എന്തെങ്കിലും തുക അനുവദിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഓരോ മില്ലിനും എന്തുതുക വീതമാണെന്ന് വ്യക്തമാക്കുമോ;

(സി) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെക്സ്റൈല്‍ മില്ലുകള്‍ നവീകരിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്രകോടി രൂപ ചെലവിടുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?

1926

തുണി മില്ലുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, .കെ. വിജയന്‍

,, കെ. രാജു

() സംസ്ഥാനത്ത് പൊതുമേഖലയിലും സഹകരണ മേഖലയിലുമായി എത്രവീതം തുണി മില്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) പരുത്തിക്ഷാമം മൂലം ഈ മില്ലുകള്‍ പ്രവര്‍ത്തന

സ്തംഭനത്തിലേയ്ക്ക് നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പരുത്തിക്ഷാമം ഉണ്ടായതിനുശേഷം ഓരോ മില്ലിനും ഒരുമാസം ശരാശരി എത്ര തുക വീതം നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) ഈ മില്ലുകള്‍ക്ക് ആവശ്യമായ പരുത്തി എത്തിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

1927

സ്പിന്നിംഗ് മില്‍ ജീവനക്കാരെ സഹകരണചട്ടം അപ്പെന്‍ഡിക്സില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടി

ശ്രീ. എം.പി.അബ്ദുസ്സമദ് സമദാനി

() വ്യവസായവകുപ്പിന്റെ കീഴിലുളള സഹകരണമേഖലയിലെ സ്പിന്നിംഗ് മില്ലുകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെ സഹകരണചട്ടം 182 ന്റെ അപ്പെന്‍ഡിക്സ് 3ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി) ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താനാവശ്യമായ നടപടി

സ്വീകരിക്കുമോ?

1928

പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ വായ്പാ കുടിശ്ശിക

ശ്രീ. എളമരം കരീം

() സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ വായ്പാകുടിശ്ശിക തീര്‍ക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) ഭീമമായ കുടിശ്ശിക കാരണം, പ്രവര്‍ത്തന മുലധനം ലഭിക്കാതെ ഭൂരിപക്ഷം സംഘങ്ങളും പ്രവര്‍ത്തന രഹിതമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കൈത്തറി സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഒരു സമഗ്ര പദ്ധതി ആവിഷ്കരിക്കുമോ ?

1929

മാല്‍കൊ ടെക്സ് ചെയര്‍മാന്‍ നിയമനം

ഡോ. കെ.ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ കാര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കോ-ഓപ്പറേറ്റീവ് ടെക്സ്റൈല്‍സ് ലിമിറ്റഡിന്റെ (മാല്‍കൊ ടെക്സ്) ചെയര്‍മാന്‍ പദവിയിലേക്ക് സ്ഥിരം നിയമനം നടന്നിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ബോര്‍ഡ് വിളിച്ചുകൂട്ടി എന്നത്തേക്ക് സ്ഥിരം ചെയര്‍മാനെ തെരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി) ഇപ്പോള്‍ ചെയര്‍മാന്റെ ചുമതല വഹിക്കുന്നത് ആരാണെന്ന് വ്യക്തമാക്കാമോ?

1930

മലബാര്‍ കോ-ഓപ്പറേറ്റീവ് ടെക്സ്റൈല്‍സ് ലിമിറ്റഡില്‍ജോലിചെയ്തിരുന്നയാളുടെ രാജി

ഡോ. കെ.ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ സഹകരണ സ്ഥാപനമായ കാര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കോ-ഓപ്പറേറ്റീവ് ടെക്സ്റൈല്‍സ് ലിമിറ്റഡില്‍ (മാല്‍കൊ ടെക്സ്) പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന അഷ്റഫ് അമ്പലത്തിങ്ങല്‍ എന്നാണ് സര്‍വ്വീസില്‍ നിന്ന് രാജി വെച്ചത് എന്നു വ്യക്തമാക്കാമോ;

(ബി) അദ്ദേഹത്തിന്റെ രാജിക്കത്ത് ഏതു തീയതിയിലാണ് ബോര്‍ഡ് അംഗീകരിച്ച് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കി കൊടുത്തത് എന്നു വ്യക്തമാക്കാമോ;

(സി) ഒരിക്കല്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചയാള്‍ക്ക് അതേ തസ്തികയില്‍ വീണ്ടും നിയമനം നല്കാന്‍ ബോര്‍ഡിനോ സര്‍ക്കാരിനോ അധികാരമുണ്ടോ എന്ന് വിശദമാക്കാമോ ?

1931

വ്യവസായ വാണിജ്യ ഫെസ്റുകള്‍

ശ്രീ. എളമരം കരീം

() സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴില്‍ വര്‍ഷം തോറും നടത്തിവരുന്ന വ്യവസായ വാണിജ്യ ഫെസ്റുകള്‍ ഏതെല്ലാമാണ്;

(ബി) ഇവ തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഈ ഫെസ്റുകള്‍, സംസ്ഥാനത്തിന്റെ വ്യവസായ - വാണിജ്യ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1932

സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സ്മാര്‍ട്ട് സിറ്റി ഭൂമിക്ക് ഇടയിലൂടെ കടമ്പ്രയാര്‍ ഒഴുകുന്നതിനാല്‍ ഒറ്റമേഖലയായി പരിഗണിക്കാന്‍ ആകില്ലെന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ മുന്‍ നിലപാടില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടോ ;

(ബി) എങ്കില്‍ പദ്ധതി പ്രദേശത്ത് ശേഷിക്കുന്ന 114 ഏക്കറിന് കൂടി ഇപ്പോള്‍ പ്രത്യേക സാമ്പത്തിക മേഖല പദവി (സെസ്) നല്‍കാന്‍ കേന്ദ്രവാണിജ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ ഇതോടെ പദ്ധതി വിഭാവനം ചെയ്യുന്ന മൊത്തം 246 ഏക്കറോളം ഭൂമി ഒറ്റ സാമ്പത്തിക മേഖലയായി പരിഗണിക്കുവാന്‍ കഴിയുമോ ;

(ഡി) പദ്ധതി പ്രദേശത്തിന് മുഴുവന്‍ സെസ് പദവി നേടിയെടുക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണയിലുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

1933

.ടി. പാര്‍ക്കുകള്‍

ശ്രീ. എം.പി. വിന്‍സെന്റ്

() സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ ഐ.ടി. പാര്‍ക്കുകള്‍ സ്ഥാപിക്കുമോ ;

(ബി) ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

1934

. റ്റി. - ഫിനിഷിംഗ് സ്കൂള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, എം. . വാഹീദ്

,, . റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് ഐ. റ്റി. - ഫിനിഷിംഗ് സ്കൂള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഇത് നടപ്പാക്കുന്നതിന് സ്വകാര്യ പങ്കാളിത്തം ഉണ്ടാകുമോ;

(ഡി) എങ്കില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമോ?

1935

.ടി. വ്യവസായ സംരംഭം

ശ്രീ. മുല്ലക്കര രത്നാകരന്‍

() വിവര സാങ്കേതിക രംഗത്ത് ഉയര്‍ന്ന യോഗ്യത നേടിയിട്ടുള്ള യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, .റ്റി. വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന കാര്യം വ്യക്തമാക്കാമോ;

(ബി) ഇത്തരം വ്യവസായ സംരംഭകര്‍ക്ക് പുതിയ ഇളവുകള്‍ എന്തെങ്കിലും നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

1936

.റ്റി. വികസനത്തിനായി തൊഴില്‍ നിയമം പരിഷ്ക്കരിക്കാന്‍ നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, പി.സി. വിഷ്ണുനാഥ്

() സംസ്ഥാനത്തെ ഐ.റ്റി.വികസനത്തിനായി തൊഴില്‍ വകുപ്പുമായി കൂടിയാലോചിച്ച് തൊഴില്‍ നിയമം പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) .റ്റി. മേഖല 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുവാനുതകുന്ന പരിഷ്ക്കാരങ്ങള്‍ക്ക് നടപടി എടുക്കുമോ ?

1937

ഹജ്ജ് തീര്‍ത്ഥാടനം

ശ്രീ. എം. ഉമ്മര്‍

() ഈ വര്‍ഷം കേരള സര്‍ക്കാരിന് കീഴില്‍ എത്ര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് പോകാനായി എന്ന് വ്യക്തമാക്കുമോ ;

(ബി) എത്ര അപേക്ഷകര്‍ക്ക് അവസരം നല്‍കാനായില്ല ?

1938

ഹോട്ടലുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി

ശ്രീ. കെ. ദാസന്‍

നഗര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൌകര്യം ഏര്‍പ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിശോധിക്കാന്‍ നഗര സഭാ തലത്തില്‍ സംവിധാന മുണ്ടോയെന്നറിയിക്കുമോ ?

1939

ഓരോ അസംബ്ളിമണ്ഡലത്തിലും ഓരോ വ്യവസായ പാര്‍ക്ക്

ശ്രീ. എം. ഹംസ

() സംസ്ഥാനത്തെ 'ഓരോ അസംബ്ളിമണ്ഡലത്തിലും ഓരോ വ്യവസായ പാര്‍ക്ക്' എന്ന പദ്ധതിപ്രകാരം സംസ്ഥാനത്തെ ഏതെല്ലാം മണ്ഡലത്തിലാണ് 2006-2011 കാലഘട്ടത്തില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചത് ; ലിസ്റ് പ്രസിദ്ധീകരിക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ കാലിക സ്ഥിതി വിശദമാക്കാമോ ; നിലവില്‍ ഏതെല്ലാം അസംബ്ളിമണ്ഡലങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കാമോ ;

(സി) ഒറ്റപ്പാലം അസംബ്ളിമണ്ഡലത്തിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ കാലികസ്ഥിതി വ്യക്തമാക്കാമോ ; വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യ മാക്കുന്നതിനായി ഒരു ആക്ഷന്‍ പ്ളാന്‍ സര്‍ക്കാര്‍ തയ്യാറാക്കുമോ ; വിശദീകരണം നല്കാമോ

1940

ബയോഗ്യാസ് പ്ളാന്റുകള്‍ക്ക് സബ്സിഡി

ശ്രീ. സി.എഫ്. തോമസ്

() നഗരപ്രദേശങ്ങളില്‍ മാലിന്യസംസ്ക്കരണത്തിന് ബയോ ഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് ഇപ്പോള്‍ സബ്സിഡി ലഭിക്കുന്നില്ല എന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാലിന്യ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് നഗരപ്രദേശങ്ങളിലും ഈ സബ്സിഡി ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1941

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മാലിന്യ സംസ്കരണത്തിന് പ്രത്യേക സഹായം

ശ്രീ. ബി. സത്യന്‍

() ഏഴ് വര്‍ഷം തുടര്‍ച്ചയായി ശുചിത്വനഗരം എന്ന അംഗീകാരം ലഭിച്ച ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മാലിന്യസംസ്കരണത്തിന് വേണ്ടി പ്രത്യേക സഹായം നല്‍കാന്‍ കഴിയുമോ ;

(ബി) ഗതാഗതക്കുരുക്കും അടിസ്ഥാന സൌകര്യക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്ന ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിക്ക് പ്രത്യേക ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കാമോ ?

1942

നഗര വികസന പദ്ധതികള്‍

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() നഗര വികസനത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനൂവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ഉദ്ദേശിക്കുന്നുവോ ;

(ബി) പ്രസ്തുത പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; എത്ര തുകയാണ് ഇതിലേയ്ക്കായി ചെലവഴിക്കപ്പെടുക; ആയത് എപ്രകാരം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു;

(സി) പ്രസ്തുത പദ്ധതിക്ക് നടപ്പു സാമ്പത്തിക വര്‍ഷം തുടക്കം കുറിയ്ക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ?

1943

നഗരവികസനത്തിന്റെ ഭാഗമായി ഹൌസിംഗ് പദ്ധതി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

,, പാലോട് രവി

,, അന്‍വര്‍ സാദത്ത്

() സംസ്ഥാനത്ത് നഗരവികസനത്തിന്റെ ഭാഗമായുള്ള ഹൌസിംഗ് പദ്ധതിക്ക് വേണ്ടി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി) നഗരങ്ങളിലെ ഭൂമിയുടെ നിശ്ചിത ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് നീക്കിവയ്ക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഈ പദ്ധതിയുടെ നടത്തിപ്പിന് നിയമനിര്‍മ്മാണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ഡി) ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ഇതു സംബന്ധിച്ച നിയമങ്ങള്‍ നിലവിലുളളതെന്നറിയാമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1944

നഗരസഭകളുടെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

() സംസ്ഥാനത്തെ നഗരസഭകള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതെ കടക്കെണിയില്‍ പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നഗരസഭകള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണമില്ലാത്ത അവസ്ഥ തരണം ചെയ്യാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്;

(സി) നഗരസഭകള്‍ക്കുളള ഗ്രാന്റില്‍ നിന്നും നേരിട്ട് ഗവണ്‍മെന്റ് കുടിശ്ശിക ഈടാക്കുന്നുണ്ടോയെന്നറിയിക്കുമോ?

1945

നഗരസഭകളുടെ മാലിന്യപ്രശ്നം പരിഹരിക്കുവാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() സംസ്ഥാനത്തെ നഗരസഭകളുടെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുവാന്‍ പദ്ധതികള്‍ ഉണ്ടോ എന്ന് വിശദമാക്കാമോ ;

(ബി) സംസ്ഥാനത്തെ ഫ്ളാറ്റുകളിലും മറ്റുമുള്ള മാലിന്യങ്ങള്‍ അതാതു സ്ഥലത്തുതന്നെ സംസ്ക്കരിക്കുന്നതിന് കെട്ടിട നിര്‍മ്മാണചട്ടങ്ങളില്‍ ഭേദഗതി വരുത്തുമോ ?

1946

ചേരി നിര്‍മ്മാര്‍ജനത്തിന് പുതിയ കേന്ദ്ര പദ്ധതി

ശ്രീ. വി.ഡി.സതീശന്‍

,, റ്റി.എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

() സംസ്ഥാനത്തെ നഗരങ്ങളിലെ ചേരി നിര്‍മ്മാര്‍ജനത്തിന് പുതിയ കേന്ദ്ര പദ്ധതി പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇത് സംബന്ധിച്ച പൈലറ്റ് പദ്ധതികള്‍ കോര്‍പറേഷനും മുനിസിപ്പാലിറ്റികളും നിശ്ചിത സമയത്തിനകം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ പൈലറ്റ് പദ്ധതി സമര്‍പ്പിക്കാനുള്ളനടപടികള്‍ എടുക്കുമോ;

() പൈലറ്റ് പ്രോജക്ടുമായി മുന്നോട്ട് പോയിട്ടുള്ളത് എതെല്ലാം സ്ഥാപനങ്ങളാണ്;

(എഫ്) ഈ പദ്ധതിയുടെ കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍ എത്ര വീതമാണെന്ന് വിശദീകരിക്കുമോ;

(ജി) ഏത് മാനദണ്ഡത്തിലാണ് ചേരി നിര്‍മ്മാര്‍ജനത്തിന് സ്ഥലങ്ങളെ തെരെഞ്ഞെടുക്കുന്നത്; വിശദാംശം അറിയിക്കുമോ?

1947

കൊച്ചി-കോയമ്പത്തൂര്‍ ഹൈടെക് കോറിഡോര്‍

ശ്രീ. എളമരം കരീം

() കൊച്ചി-കോയമ്പത്തൂര്‍ ഹൈടെക് കോറിഡോര്‍ എന്ന പ്രോജക്ടിന്റെ നോഡല്‍ ഏജന്‍സി ഏതാണ് എന്ന് വ്യക്തമാക്കുമോ ;

(ബി) എന്നാണ് നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ചത് ;

(സി) കേന്ദ്ര സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും ഈ പ്രോജക്റ്റുമായി സഹകരിക്കുന്നുണ്ടോ ;

(ഡി) ഈ പ്രോജക്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?

1948

റൂറല്‍ അപ്പാരല്‍ പാര്‍ക്കുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. വി. വിജയദാസ്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. സി. കൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് കിന്‍ഫ്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന റൂറല്‍ അപ്പാരല്‍ പാര്‍ക്കുകളില്‍ ഏതിന്റെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രവൃത്തി ആരംഭിച്ചവ എന്നത്തേയ്ക്ക് പൂര്‍ത്തിയാകും;

(സി) ബാക്കിയുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി കൈക്കൊള്ളുമോ?

1949

പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതു സംബന്ധിച്ച് സ്പെഷ്യല്‍ റൂള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

(സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമവികസന വകുപ്പുകളില്‍ പൊതുസര്‍വ്വീസ് രൂപീകരിക്കുന്ന തീരുമാനം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ നയം വ്യക്തമാക്കാമോ;

(സി) പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതു സംബന്ധിച്ച് സ്പെഷ്യല്‍ റൂള്‍ എന്നേക്ക് നിലവില്‍ വരുമെന്ന് വ്യക്തമാക്കാമോ;

(ഡി) മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ട്രാന്‍സ്ഫര്‍ ആന്റ് പോസ്റിംഗ് മാനദണ്ഡം രൂപീകരിച്ചപ്പോള്‍ ഡെപ്യൂട്ടേഷന്‍ സര്‍വ്വീസിലുള്ളവരെ ഔട്ട്സൈഡ് സര്‍വ്വീസായി പരിഗണിച്ച് അവര്‍ക്കും ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റിംഗിന് മുന്‍ഗണന നല്‍കുമോ;

() ട്രാന്‍സ്ഫര്‍ ആന്റ് പോസ്റിംഗിനുള്ള മാനദണ്ഡം പരിഷ്ക്കരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

1950

ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍

ശ്രീ. ജി.എസ്. ജയലാല്‍

() സംസ്ഥാനത്തെ എല്ലാ കുടുംബാംഗങ്ങളെയും ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ പരിധിയില്‍ കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ പദ്ധതി സംസ്ഥാനത്ത് എങ്ങനെ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; പ്രസ്തുത പദ്ധതി നടപ്പിലാക്കി അവസാനിപ്പിക്കുവാന്‍ കാലാവധി തീരുമാനിച്ചിട്ടുണ്ടോ;

(സി) ഓരോ ഗ്രാമപഞ്ചായത്ത്/മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; ഇതിലേക്ക് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് ഏജന്‍സിയെയാണെന്ന് അറിയിക്കുമോ;

(ഡി) ആധാര്‍ രജിസ്ട്രേഷന്‍ നടത്തുന്ന ഏജന്‍സിക്ക് എന്ത് ധനസഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്; ഈ ഫണ്ട് എവിടെ നിന്നാണ് ലഭ്യമാക്കുന്നത്;

() ആധാര്‍ കാര്‍ഡ് എന്ത് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുവാന്‍ കഴിയുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് വ്യക്തമാക്കുമോ; പ്രസ്തുത രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ എന്തെങ്കിലും ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് വ്യക്തമാക്കുമോ?

T1951

ആധാര്‍ പദ്ധതി

ശ്രീ. വി.റ്റി. ബല്‍റാം

'' വി.ഡി. സതീശന്‍

'' റ്റി.എന്‍. പ്രതാപന്‍

'' വി.പി. സജീന്ദ്രന്‍

() കേരളത്തില്‍ ആധാര്‍ നമ്പര്‍ ലഭിക്കുന്നതിന് രജിസ്റര്‍ ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏജന്‍സികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതുവരെ കേരളത്തില്‍ ആധാര്‍ നമ്പര്‍ ലഭിക്കുന്നതിനായി രജിസ്റര്‍ ചെയ്തവരുടെ എണ്ണം ലഭ്യമാണോ; എങ്കില്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(സി) ഓരോ രജിസ്ട്രേഷനും അക്ഷയ സെന്ററിന് ലഭിക്കുന്ന

പ്രതിഫലം എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ഡി) അക്ഷയ സെന്ററുകള്‍ക്ക് പ്രതിഫലം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1952

ആധാര്‍ രജിസ്ട്രേഷന്‍ പദ്ധതി

ശ്രീ.മോന്‍സ് ജോസഫ്

,, റ്റി.യു.കുരുവിള

() സംസ്ഥാനത്ത് ആധാര്‍ പദ്ധതിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതു പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമോ ;

(ബി) ആധാര്‍ പദ്ധതിയുടെ രജിസ്ട്രേഷന് എല്ലാ പഞ്ചായത്തു വാര്‍ഡുകളിലുമായി കൌണ്ടറുകള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ നടപടി സ്വികരിക്കുമോ ;

(സി) അക്ഷയ സെന്ററുകളില്‍ ജനങ്ങള്‍ മണിക്കൂറുകളായി ക്യുനിന്ന് രജിസ്ട്രേഷനും ഫോട്ടോയെടുപ്പും നടത്തുന്നത് അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് ഏറ്റുവും അടുത്തുള്ള കേന്ദ്രങ്ങളില്‍ കൌണ്ടര്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമോ ;

(ഡി) ആധാര്‍ രജിസ്ട്രേഷന്‍ തീയതി നീട്ടുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ ?

1953

രാജീവ് ആവാസ് യോജന പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

രാജീവ് ആവാസ് യോജന പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ?

1954

മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

,, പി.ബി. അബ്ദുള്‍ റസാക്

,, മഞ്ഞളാംകുഴി അലി

,, എന്‍. ഷംസുദ്ദീന്‍

() ന്യൂനപക്ഷ സമുദായാംഗങ്ങളെ ഉയര്‍ന്ന

മത്സരപരീക്ഷകള്‍ക്കായി പരിശീലിപ്പിക്കുന്നതിന് ഏതെല്ലാം കേന്ദ്രങ്ങള്‍ നിലവിലുണ്ടെന്നും പുതുതായി ഏതെല്ലാം കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ;

(ബി) സംസ്ഥാന ഹജ്ജ് ഹൌസ് കേന്ദ്രീകരിച്ച് ഇത്തരം ഒരു കേന്ദ്രം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?

1955

ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായുള്ള കേന്ദ്ര പാക്കേജ്

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

() പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ന്യൂനപക്ഷവിഭാഗക്കാര്‍ക്കായുള്ള പ്രത്യേക കേന്ദ്ര പാക്കേജില്‍ സംസ്ഥാനത്തെ ഏതൊക്കെ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് അറിയിക്കാമോ;

(ബി) ജില്ലകളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ;

(സി) കാസര്‍ഗോഡ് ജില്ലയെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ ?

1956

ജില്ലാ ന്യൂനപക്ഷക്ഷേമ ഓഫീസുകള്‍

ശ്രീ. എം. ഉമ്മര്‍

() ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ജില്ലാതല ഓഫീസ് മാതൃകയില്‍ ജില്ലാന്യൂനപക്ഷക്ഷേമ ഓഫീസുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ന്യൂനപക്ഷക്ഷേമ ഓഫിസ് വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1957

സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍

ശ്രീ. സി.പി. മുഹമ്മദ്

,, വി.ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി.റ്റി ബല്‍റാം

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുവാന്‍ എന്ന പേരില്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റി എന്തെല്ലാം ശുപാര്‍ശകളാണ് സമര്‍പ്പിച്ചത്;

(ബി) സച്ചാര്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങളല്ലാതെ പാലോളി കമ്മിറ്റി മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഏതെല്ലാം കാര്യങ്ങള്‍ നടപ്പാക്കി;

(ഡി) ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ രൂപീകരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്?

1958

പാണപ്പുഴ വ്യവസായ പാര്‍ക്ക്

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍പ്പെട്ട പാണപ്പുഴ വില്ലേജില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടിയുടെ പുരോഗതി എന്തായെന്ന് വ്യക്തമാക്കുമോ;

(ബി) പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാനാവുമെന്ന് വ്യക്തമാക്കുമോ?

1959

ചിറക്കര ഗ്രാമപഞ്ചായത്തില്‍ കിന്‍ഫ്രാക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍

ശ്രീ. ജി. എസ്. ജയലാല്‍

() കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ കിന്‍ഫ്രക്ക് വേണ്ടി എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) പ്രസ്തുത ഭൂമിയില്‍ വെറ്റ്ലാന്റ് ഉള്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് എത്ര എക്കറാണെന്ന് വ്യക്തമാക്കുമോ ;

(സി) വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ആ പ്രദേശത്ത് ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകരെ ഈ വിവരം ബോദ്ധ്യപ്പെടുത്തേണ്ടതിലേക്ക് എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ;

(ഡി) വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി വിട്ടു നല്‍കുമ്പോള്‍ ഭൂമിയുടെ വില നിശ്ചയിച്ചു നല്‍കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ ;

() കര്‍ഷകര്‍ ഭൂമി വിട്ടുനല്‍കുവാന്‍ തയ്യാറായാല്‍ കമ്പോള വില നല്‍കി ഭൂമി ഏറ്റെടുക്കുവാന്‍ സന്നദ്ധമാകുമോ ?

1960

കൊയിലാണ്ടി നഗരസഭ സമഗ്ര ശിശു-ബാല സൌഹൃദ നഗരസഭ

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി നഗരസഭ മുന്‍ സര്‍ക്കാറിന്റെ കാലത്ത് സമര്‍പ്പിച്ച 'കൊയിലാണ്ടി നഗരസഭ സമഗ്ര ശിശു-ബാല സൌഹൃദ നഗരസഭ' പദ്ധതിയിന്മേല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്നത് വ്യക്തമാക്കാമോ ;

(ബി) ഇത് സംബന്ധിച്ച 23-02-2010 തീയതിയിലെ സര്‍ക്കാര്‍ കത്ത് നമ്പര്‍.6320/ഡി.സി3/2011 .സ്വ... പ്രകാരം നഗരസഭ ഡയറക്ടറേറ്റില്‍ സ്വീകരിച്ച നടപടിയുടെ പൂരോഗതി വ്യക്തമാക്കാമോ ?

1961

വരവൂര്‍ വ്യവസായ പാര്‍ക്ക്

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ നിര്‍ദ്ദിഷ്ട വരവൂര്‍ വ്യവസായ പാര്‍ക്കിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ;

(ബി) സമയബന്ധിതമായി ഒരു വര്‍ഷത്തിനുളളില്‍ത്തന്നെ വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തുമോ ?

1962

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികള്‍

ശ്രീമതി പി. അയിഷാ പോറ്റി

() കോര്‍പ്പറേഷന്‍, നഗരസഭാ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവ രൂപം കൊടുത്തിട്ടുള്ള മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ കാര്യക്ഷമമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കാര്യക്ഷമമായ പദ്ധതികള്‍ ഇല്ലാത്തത് സംസ്ഥാനം ആര്‍ജിച്ചിട്ടുള്ള നേട്ടങ്ങളുടെ ശോഭകെടുത്തുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കാലാനുസൃതവും ആധുനിക സാങ്കേതിക വിദ്യയുടെ സഹായവും ഉപയോഗിച്ചുള്ള പദ്ധതികള്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ?

1963

നഗരസഭകളുടെ കാര്യശേഷി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() സംസ്ഥാനത്തെ മിക്ക നഗരസഭകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;

(ബി) നഗരസഭകളുടെ സാമ്പത്തിക ശേഷിയും അതോടൊപ്പം കാര്യശേഷിയും വര്‍ദ്ധിപ്പിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) നഗരങ്ങളുടെ ആസൂത്രണ വികസനത്തിലെ പാകപ്പിഴകള്‍ തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 2005-06 ല്‍ ആവിഷ്ക്കരിച്ച ജവഹര്‍ലാല്‍ നെഹ്റു ദേശീയ നവീകരണ പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

1964

നഗരസഭകളുടെ പ്രവര്‍ത്തനം

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്തെ നഗരസഭകളുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) കേരളത്തിലെ പല നഗരസഭകളിലും സെക്രട്ടറി തസ്തികയും എഞ്ചിനീയറിംഗ് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നഗരസഭയുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) കൊയിലാണ്ടി നഗരസഭയില്‍ ജനകീയാസൂത്രണം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് എച്ച്.എസ്.എസ്. ഡിപ്പാര്‍ട്ട്മെന്റില്‍ ജി.എച്ച്.എച്ച്.എസ്. ബേപ്പൂരില്‍ നിന്നുള്ള അദ്ധ്യാപികയെ വിട്ടുനല്‍കാനുള്ള നടപടിയുടെ വിശദാംശം എന്തെന്നറിയിക്കാമോ ?

1965

ആലപ്പുഴ നഗരസഭയ്ക്ക് മാലിന്യസംസ്ക്കരണത്തിന് സാമ്പത്തിക സഹായം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ നഗരസഭയ്ക്ക് മാലിന്യസംസ്ക്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ബി) ആലപ്പുഴ ആരോഗ്യ പാക്കേജില്‍ ഉള്‍പ്പെടുത്തി വികേന്ദ്രീകൃത മാലിന്യസംസ്ക്കരണം നടത്തുന്ന വിധം ചെറിയ ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

1966

സ്മാര്‍ട്ട് സിറ്റി കരാറിലെ വ്യവസ്ഥകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() സ്മാര്‍ട്ട്സിറ്റി കരാറില്‍ മുന്‍സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്ത ഏതെങ്കിലും വ്യവസ്ഥകള്‍ ഒഴിവാക്കിയിട്ടുണ്ടോ ;

(ബി) സെസ് പദവിയില്‍ മാറ്റം ലഭിക്കുന്നതിനായി കൂടുതല്‍ ഭൂമി ടീക്കോമിനായി വിട്ടുനല്‍കിയിട്ടുണ്ടോ ;

(സി) എങ്കില്‍ എത്ര ;

(ഡി) അതിലൂടെ സെസ് പദവിയില്‍ ഉണ്ടാകുന്ന മാറ്റമെന്തെന്നറിയിക്കുമോ ?

1967

സ്മാര്‍ട്ട് സിറ്റി

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

'' പി. തിലോത്തമന്‍

() സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി) ഒന്നാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് സ്മാര്‍ട്ട് സിറ്റി ഉന്നതാധികാര സമിതി എത്ര കോടി രൂപ അനുവദിച്ചു; ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് എത്ര ഏക്കര്‍ സ്ഥലം നല്‍കുമെന്ന് വെളിപ്പെടുത്തുമോ;

(സി) എത്ര കാലാവധിക്കുളളില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ?

1968

സ്മാര്‍ട്ട് സിറ്റി പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

() സ്മാര്‍ട്ട് സിറ്റി പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ആരംഭിക്കും ;

(ബി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ടീക്കോമുമായി ഏതെങ്കിലും ധാരണ ഉണ്ടാക്കിയിട്ടുണ്ടോ ;

(സി) ആദ്യ ഘട്ടം എന്ന് പൂര്‍ത്തിയാകും ;

(ഡി) ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എത്ര പേര്‍ക്ക് നേരിട്ട് തൊഴില്‍ കൊടുക്കാനാകുമെന്നറിയിക്കുമോ ?

1969

സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് സംവിധാനം

ശ്രീ. റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

() സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നു തുടക്കം കുറിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ;

(ബി) സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മ്മിതി എത്ര ഘട്ടമായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നു ; ഓരോ ഘട്ടത്തിലും ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ;

(സി) പ്രസ്തുത പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ഫലപ്രദമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമോ?

1970

ആഗോള നിക്ഷേപ സംഗമം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

() കേരളത്തെ ഒരു നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കുന്നതിനായി ഒരു ആഗോള നിക്ഷേപ സംഗമം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ഇത് എവിടെയാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇത് എന്ന് നടത്താനാകും;

(ഡി) ഇതിന്റെ നടത്തിപ്പിനായി കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍ ആരെല്ലാം;

() ആരെയാണ് ഇതിന്റെ നടത്തിപ്പിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത് ?


കേരള നിയമസഭാ സെക്രട്ടേറിയറ്റ്, പി.ഡി. രാജന്‍,

തിരുവനന്തപുരം സെക്രട്ടറി

2011 സെപ്റ്റംബര്‍ 25.

T” ഇന്നത്തേക്ക് മാറ്റിയ ചോദ്യത്തെ സൂചിപ്പിക്കുന്നു.

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.