STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

211

യുവജനങ്ങളെ നവസമൂഹമായി വാര്‍ത്തെടുക്കുന്നതിന് നടപടികള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ മദ്യപാനവും പുകയില ഉപയോഗവും വ്യാപകമാകുന്നത് തടയുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) യുവജനങ്ങളെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നവസമൂഹമായി വാര്‍ത്തെടുക്കുന്നതിന്, പുതുതായി എന്തൊക്കെ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് വ്യക്തമാക്കുമോ ?

 
212

അരിവാള്‍ കോശ രോഗം

ശ്രീ. സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, എം. ഉമ്മര്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:


() ആദിവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന അരിവാള്‍ കോശ രോഗം (സിക്കിള്‍സെല്‍ അനീമിയ) മറ്റു വിഭാഗങ്ങളിലും ചെറിയ തോതില്‍ കണ്ടെത്തിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന് ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ; രോഗം വരാനുള്ള കാരണം വ്യക്തമായിട്ടുണ്ടോ;

(സി) ഇതുമൂലം അവശതയനുഭവിക്കുന്ന ആദിവാസികള്‍ക്ക് പ്രത്യേക സംരക്ഷണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;


(ഡി) ഈ രോഗം മറ്റു സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഇതിനുള്ള ഫലപ്രദമായ മരുന്നും പ്രതിരോധ മാര്‍ഗ്ഗവും കണ്ടെത്തുന്നതിനുള്ള നടപടികളെ സംബന്ധിച്ച് വിശദമാക്കുമോ;

(എഫ്) മോഡേണ്‍ മെഡിസിന്‍ വിഭാഗത്തിനൊപ്പം ആയുര്‍വേദ, ഹോമിയോ, യുനാനി വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂടി സഹകരണത്തോടെ ഇക്കാര്യത്തില്‍ ആവശ്യമായ ഗവേഷണം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

 
213

ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. ശ്രീരാമകൃഷ്ണന്‍

,, ആര്‍. രാജേഷ്

,, കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനായി ജലവിഭവ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി) ഈ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് നേടിയെടുക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(സി) ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് നടപ്പാക്കാവുന്ന പ്രയോജനപ്രദമായ കാര്യങ്ങളെ സംബന്ധിച്ച് വകുപ്പില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നറിയിക്കുമോ ?

 
214

പകര്‍ച്ച വ്യാധികള്‍ - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, സി. ദിവാകരന്‍

ശ്രീമതി ഗീതാ ഗോപി

'' .എസ്. ബിജിമോള്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() പകര്‍ച്ച വ്യാധികള്‍ മൂലം മരണനിരക്ക് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഏതെല്ലാം തരത്തിലുള്ള രോഗങ്ങളാണ് പടര്‍ന്ന് പിടിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി) ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തുന്നില്ലെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) മരണ നിരക്ക് കൂടുന്നതായും യഥാസമയം പ്രതിരോധ-നിയന്ത്രണ-ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഗവണ്‍മെന്റ് പരാജയപ്പെട്ടതായുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

 
215

ആദിവാസി കോളനികളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്കോംപ്ളക്സുകള്‍

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ആദിവാസി കോളനികളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് കോംപ്ളക്സുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഓരോ കോളനിയിലും ഹെല്‍ത്ത് വോളന്റിയര്‍മാരെ തെരഞ്ഞെടുത്ത് ‘ഫസ്റ് എയ്ഡ്’ നല്‍കുന്നതിനുള്ള പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത കോളനികളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടെലി-ചികിത്സാ സംവിധാനം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

 
216

പാരാമെഡിക്കല്‍ സ്റാഫിന്റെ അഭാവം

ശ്രീ. എളമരം കരീം

,, .എം. ആരിഫ്

,, ബി.ഡി. ദേവസ്സി

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ജനറല്‍ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍,കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയില്‍ ആവശ്യത്തിന് പാരാമെഡിക്കല്‍ സ്റാഫില്ലാത്തതിനാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാരാമെഡിക്കല്‍ സ്റാഫിന്റെ ജോലിഭാരം വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ നിലവിലുള്ള പി.എസ്.സി. ലിസ്റില്‍ നിന്ന് ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

 
217

ഡ്രഗ്ഗ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍

ശ്രീ. കെ. അജിത്

,, വി. എസ്. സുനില്‍കുമാര്‍

,, ജി.എസ്. ജയലാല്‍

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:


() രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് കുറിച്ചു നല്‍കുന്ന മരുന്നുകളെ സംബന്ധിച്ച സംശയ നിവാരണത്തിനായിആശുപത്രികളില്‍ ഇപ്പോള്‍ ഡ്രഗ്ഗ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ആശുപത്രികളില്‍ ഇത്തരം സെന്ററുകള്‍ ആരംഭിക്കുവാനുദ്ദേശിക്കുന്നുണ്ടോ ;

(സി) ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

 
218

തലസ്ഥാന നഗരത്തിലെ ജലവിതരണം മെച്ചപ്പെടുത്താന്‍ പദ്ധതി

ശ്രീ. എം. . വാഹീദ്

,, പി. . മാധവന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:


() തലസ്ഥാന നഗരത്തിലെ ജലവിതരണം മെച്ചപ്പെടുത്താന്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അറിയിക്കാമോ;

(ബി) അരുവിക്കര പമ്പ് ഹൌസില്‍ നിന്നുള്ള പഴയ പമ്പിംഗ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ജപ്പാന്‍ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി പൂര്‍ത്തീകരിച്ചോ; ഇല്ലെങ്കില്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ഡി) അരുവിക്കരയിലേയ്ക്ക് വെള്ളം ലഭ്യമാക്കുന്ന പേപ്പാറ ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

() ഡാമിലെ മണലും ചെളിയും നീക്കം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(എഫ്) തലസ്ഥാന നഗരത്തിലേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ ഇടയ്ക്കിടെ പൊട്ടുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?

219

ജലസ്രോതസ്സുകളുടെ സംരക്ഷണം


ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എസ്. രാജേന്ദ്രന്‍

,, എം. ചന്ദ്രന്‍

,, കെ. ദാസന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:


() ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടാത്തതുകാരണം ജലദൌര്‍ലഭ്യം നേരിടാത്ത പ്രദേശങ്ങളിലടക്കം വരള്‍ച്ച അനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വയല്‍ നികത്തുന്നതുപോലുള്ള പ്രശ്നങ്ങള്‍ ജലദൌര്‍ലഭ്യത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;


(ഡി) എങ്കില്‍ എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വിശദമാക്കാമോ?

 
220

വയനാട്ടിലെ ആദിവാസിമേഖലകളിലെ വികസന പദ്ധതികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്

,, പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() വയനാട്ടിലെ ആദിവാസികളുടെ വികസനവും, പുനരധിവാസവും ലക്ഷ്യമിട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) ഇതിനാവശ്യമായ ഫണ്ട് രൂപീകരണത്തിന്റെ വിശദാംശം നല്കുമോ?

 
221

ജല വിതരണ കേന്ദ്രങ്ങളിലെ കാലപ്പഴക്കം ചെന്നമോട്ടോറുകള്‍


ശ്രീ. ഹൈബി ഈഡന്‍

,, കെ. ശിവദാസന്‍ നായര്‍

,, പി.സി. വിഷ്ണുനാഥ്

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() വാട്ടര്‍ അതോറിറ്റിയുടെ വിതരണ കേന്ദ്രങ്ങളില്‍ ഉള്ള കാലപ്പഴക്കം ചെന്ന മോട്ടോറുകള്‍ മാറ്റുന്നതിന് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ;

(ബി) എത്ര വര്‍ഷം കഴിയുമ്പോഴാണ് പഴയ മോട്ടോറുകള്‍ മാറ്റി സ്ഥാപിക്കുന്നത്;

(സി) പല ശുദ്ധജല വിതരണ പദ്ധതികളിലും പഴയ ജി.. പൈപ്പുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ വെളളത്തിലൂടെ തുരുമ്പും മറ്റ് അഴുക്കുകളും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് കൈക്കൊളളുന്നതെന്ന് വ്യക്തമാക്കുമോ?

 
222

കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കുള്ള ചികിത്സാസഹായം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, റ്റി. വി രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() കാന്‍സര്‍ ചികിത്സ തേടുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍ ചികിത്സയ്ക്ക് നല്‍കി വരുന്ന ധനസഹായത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ;

(ബി) മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ നടത്തുന്ന കുട്ടികള്‍ക്ക് പോലും ധനസഹായം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ചികിത്സാസഹായം നല്‍കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ ?

 
223

കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി. .എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് കയറുല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപയുടെ ഉല്‍പ്പന്നങ്ങളാണ് കെട്ടിക്കിടക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതി മെച്ചപ്പെടുത്താന്‍ പ്രൊമോഷന്‍ സെല്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ എപ്പോള്‍ ഈ സെല്ല് രൂപീകരിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ;

(സി) കയറുല്‍പ്പന്ന കയറ്റുമതിക്കായി എത്ര രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കുമോ ?

 
224

മാതൃകാ ട്രൈബല്‍ കോളനികള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മാതൃകാ ട്രൈബല്‍ കോളനികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിന് എത്ര ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(സി) ഇത് സംബന്ധിച്ച പ്രെപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം?

 
225

സ്കാനിംഗ്/എക്സ്റേ ഉപകരണങ്ങള്‍ കേടുവരുത്തുന്നതായ ആക്ഷേപം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, എസ്. ശര്‍മ്മ

,, കെ. ദാസന്‍

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() മെഡിക്കല്‍ കോളേജുകളടക്കം പല സര്‍ക്കാര്‍ ആശുപത്രികളിലും സ്കാനറുകളും എക്സ്റേ മെഷീനുകളും കേടുവരുത്തുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇക്കാര്യത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(സി) ഉപകരണങ്ങള്‍ കേട് വരുത്തുന്നത് സ്വകാര്യ സ്കാനിംഗ് സെന്റര്‍ അടക്കമുള്ള ലബോറട്ടറികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വിശദമാക്കുമോ ?

 

226

പ്രാക്ടിക്കല്‍ അപ്രോച്ച് ടു ലങ്ങ് പദ്ധതി

ശ്രീ. കെ. രാജു

,, . ചന്ദ്രശേഖരന്‍

,, .കെ. വിജയന്‍

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് പാല്‍ (ജൃമരശേരമഹ അുുൃീമരവ ീ ഘൌിഴ) എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ എന്നുമുതലാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതി എത്ര ഘട്ടമായിട്ടാണ് നടപ്പാക്കിയത് ; ഓരോ ഘട്ടത്തിലും നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതി ഇപ്പോള്‍ നടക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ ?

227

ആദിവാസികള്‍ക്ക് വീട്

ശ്രീ. അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ആദിവാസികള്‍ക്ക് വീടുനല്‍കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ ;

(ബി) ഇവയുടെ വിശദാംശങ്ങള്‍ എന്തെല്ലാം :

(സി) മുഴുവന്‍ ആദിവാസികള്‍ക്കും 5 വര്‍ഷത്തിനുള്ളില്‍ വീടുവയ്ക്കുന്നതിന് ഒരു കര്‍മ്മപദ്ധതി രൂപീകരിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

228

ഭൂഗര്‍ഭജലം

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഭൂഗര്‍ഭജലം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ പഠന ഫലമായി ലഭിച്ച വിവരങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഇതിന്റെ അടിസഥാനത്തില്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(ഡി) മഴവെള്ളം പാഴായി പോകാതെ സംഭരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

229

ഡോക്ടര്‍മാരുടെ താല്‍ക്കാലിക നിയമനം


ശ്രീ. വി. ഡി. സതീശന്‍

,, ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുവാന്‍ അടിയന്തിരമായി താല്‍ക്കാലിക നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇതിനായി എം.ബി.ബി.എസ്./പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കേഡര്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഇവരെ എന്നുമുതല്‍ക്കാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി കണക്കാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

() ഇതു നടപ്പിലാക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമോ?

30

മാനസികാരോഗ്യ നയം

ശ്രീ. കെ. വി. വിജയദാസ്

,, കെ. കെ. നാരായണന്‍

,, സാജു പോള്‍

,, കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() മാനസികാരോഗ്യ നയത്തിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ബി) ഇതിനായി മാനസികാരോഗ്യ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നോ; വിശദാംശം വെളിപ്പെടുത്താമോ;

(സി) മനോരോഗികളെ തിരിച്ചറിയാനുള്ള സര്‍വ്വേ നടത്തിയിട്ടുണ്ടോ;

ഡി) മനോരോഗികളുടെയും സുഖം പ്രാപിച്ച രോഗികളുടെയും പുനരധിവാസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

 
231

ക്ഷേത്രഭരണത്തിനായി നിയമനിര്‍മ്മാണം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, ജി. സുധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:


() സംസ്ഥാനത്തെ ഏതെല്ലാം പുരാതന ക്ഷേത്രങ്ങളുടെ ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്; ഈ ക്ഷേത്രങ്ങള്‍ ഇതിന് മുമ്പ് ആരുടെയെല്ലാം ഭരണത്തിലായിരുന്നു;

(ബി) ക്ഷേത്രത്തിന്റെ ഭരണവും സ്വത്തുക്കളുടെ കൈകാര്യവും നിയന്ത്രിക്കുന്നതിനായി കേരള നിയമസഭ ഏതെല്ലാം നിയമങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്;

(സി) പുതുതായി ഏതെങ്കിലും ക്ഷേത്രം നിയമനിര്‍മ്മാണം നടത്തി പുതിയ സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

 
232

ലോക്കല്‍ പര്‍ച്ചേസ് നടപടിക്രമം

ശ്രീ. സി.എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ലോക്കല്‍ പര്‍ച്ചേസ് നടത്തുവാനുള്ള നടപടിക്രമത്തിലെ പ്രയാസങ്ങള്‍ കാരണം യഥാസമയം മരുന്നുകള്‍ വാങ്ങുവാന്‍ സാധിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ലോക്കല്‍ പര്‍ച്ചേസിനുള്ള നടപടിക്രമം ലഘൂകരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

 
233

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭവനനിര്‍മ്മാണ സഹായം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭവന നിര്‍മ്മാണത്തിന് എത്രതുകയാണ് നല്‍കി വരുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവ് മൂലം ഈ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) ഇങ്ങനെ വര്‍ദ്ധിപ്പിക്കുന്ന തുക കേന്ദ്രത്തില്‍ നിന്നും സഹായമായി ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

 

234

പകര്‍ച്ചപ്പനി-കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() പകര്‍ച്ചപ്പനിയെപ്പറ്റി പഠിക്കുന്നതിനായി എത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ;

(ബി) പഠന റിപ്പോര്‍ട്ടില്‍ പകര്‍ച്ചപ്പനിയെപ്പറ്റിയുള്ള കണ്ടെത്തലുകള്‍ എന്തെല്ലാം ;

(സി) പകര്‍ച്ചപ്പനി തടയാന്‍ പുതുതായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

 
235

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പഠന നിലവാരം


ശ്രീ. സി.കെ. സദാശിവന്‍

,, .പി. ജയരാജന്‍

,, . പ്രദീപ്കുമാര്‍

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() മെഡിക്കല്‍ കോളേജുകളില്‍ പഠന നിലവാരം ഉയര്‍ത്തുന്നതിന് മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ട എന്തെല്ലാം നടപടികളാണ് ഇപ്പോള്‍ തുടര്‍ന്നുവരുന്നതെന്ന് വിശദമാക്കാമോ;

(ബി) സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പഠന നിലവാരം സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിലെ ശുപാര്‍ശകളും, അതിന്‍മേല്‍ സ്വീകരിച്ച നടപടികളും വിശദമാക്കാമോ;

(സി) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി. സീറ്റുകള്‍ ഇപ്പോള്‍ എത്രയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;

ഡി) സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുവദിച്ച പി.ജി. സീറ്റുകളില്‍ സര്‍ക്കാരിന് മാത്രം അര്‍ഹതപ്പെട്ട സീറ്റ് എത്ര; ഇതില്‍ ഏതെല്ലാം സീറ്റുകള്‍ നഷ്ടപ്പെടുകയുണ്ടായി?

 
236

മൂസിയങ്ങളുടെയും മൃഗശാലകളുടെയുംനവീകരണം


ശ്രീ. ബെന്നി ബെഹനാന്‍

,, ലൂഡി ലൂയിസ്

,, പാലോട് രവി

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ മ്യൂസിയങ്ങളുടെയും മൃഗശാലകളുടെയും നവീകരണത്തിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൌകര്യങ്ങള്‍ ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ഡി) മ്യൂസിയങ്ങളിലും മൃഗശാലകളിലും സംസ്ഥാനത്തിന്റെ പൈതൃക സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന ഗവണ്‍മെന്റ് സ്റാളുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ ?

237

കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കേണ്ടതിന്റെ ആവശ്യകത

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ജനനസമയത്ത് കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധ മരുന്നുകള്‍ വ്യാപകമായി നല്‍കാതിരിക്കുന്ന കാര്യം ത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;

(സി) തീരദേശ മേഖലകളില്‍ അതുമൂലം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട പല പകര്‍ച്ചവ്യാധികളും വീണ്ടും പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടതു സംബന്ധിച്ച് ആവശ്യമായ പ്രചാരണങ്ങള്‍ നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

238

ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കുന്നതിന് ആധുനിക സംവിധാനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം.പി. അബ്ദുസ്സമദ് സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഗതാഗതവും ദേവസ്വവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ഗതാഗതനിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടുപിടിക്കുന്നതിന് ആധുനിക സംവിധാനം ഉപയോഗപ്പെടുത്തുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി) വ്യാജരജിസ്ട്രേഷന്‍ നമ്പരിലും രജിസ്ട്രേഷന്‍ രേഖകളില്ലാതെയും നിരത്തിലോടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്നും അത് പരിഷ്ക്കരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്നും വ്യക്തമാക്കുമോ ;

(സി) മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വെളിപ്പെടുത്തുമോ ;

(ഡി) സംസ്ഥാനത്ത് 2011 മാര്‍ച്ച് 31 വരെ എത്ര വാഹനങ്ങളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

() കണ്ടം ചെയ്ത വാഹനങ്ങളുടെയും ഉപയോഗശൂന്യമായി നിരത്തിറലിറക്കാത്ത വാഹനങ്ങളുടെയും രജിസ്ട്രേഷന്‍ റദ്ദു ചെയ്യുന്നതിന്റെ നടപടികക്രമം വിശദമാക്കുമോ ?

239

കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിനുളള നടപടികള്‍

ശ്രീ. റ്റി.എന്‍.പ്രതാപന്‍

,, വി.ഡി.സതീശന്‍

,, .പി. അബ്ദുളളക്കുട്ടി

,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് ജലവിഭവ വകുപ്പ് ഏതെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി) പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ-സാങ്കേതിക അനുമതികള്‍ നല്‍കുകയുണ്ടായോ;

(സി) എത്ര കോടി രൂപയുടെ പണികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളതെന്ന് വിശദമാക്കുമോ;

(ഡി) ഏതെല്ലാം പദ്ധതികളാണ് ഈ പാക്കേജ് വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

240

കയര്‍ ഗ്രാമപദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കയര്‍ ഗ്രാമപദ്ധതിക്കുള്ള രൂപരേഖ അംഗീകാരത്തിനായി കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും വിശദാംശങ്ങളും എന്തൊക്കെയാണ് ;

(സി) ഈ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) പദ്ധതിയില്‍ കയര്‍ വ്യവസായത്തിന്റെ വൈവിദ്ധ്യവല്‍ക്കരണത്തിനും ഗവേഷണത്തിനും വേണ്ടത്ര പ്രാമുഖ്യം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.