UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
1971

പൊതുജനാരോഗ്യ നിയമം- ഏകീകരണം

ശ്രീ. കെ. രാജു

() പൊതുജനാരോഗ്യ നിയമം (തിരുകൊച്ചി, മലബാര്‍ ആക്റ്റുകള്‍) ഏകീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോ;

(ബി) പ്രസ്തുത നിയമം ഏകീകരിക്കാത്തത് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി) നിയമം ഏകീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണം കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ?

1972

പൊതുജനാരോഗ്യ നിയമം ഏകീകരണം

ശ്രീ.ജി.എസ്.ജയലാല്‍

() പൊതുജനാരോഗ്യ നിയമവും, തിരുകൊച്ചി, മലബാര്‍ ആക്ടും രണ്ട് തരത്തിലാണ് എന്ന കാര്യം ബോദ്ധ്യമുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത ആരോഗ്യ നിയമം ഏകീകരിച്ചാല്‍ ആയത് പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനപ്പെടുമെന്ന കാര്യം ബോദ്ധ്യമുണ്ടോ;

(സി) എങ്കില്‍ നിയമങ്ങള്‍ ഏകീകരിക്കുവാന്‍ സന്നദ്ധമാകുമോ;

(ഡി) പ്രസ്തുത നിയമ ഏകീകരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

1973

ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍

ശ്രീ.കെ. സുരേഷ് കുറുപ്പ്

() ആരോഗ്യ വിഭ്യാഭ്യാസ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റിസര്‍ച്ച് ഗൈഡുകള്‍ക്കായി പ്രത്യേക പരിശീലന പദ്ധതികള്‍ നടത്താറുണ്ടോ;

(സി) ആരോഗ്യ രംഗത്ത് ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി സംഘടിപ്പിക്കുന്നത് ഏതെല്ലാം സംസ്ഥാനങ്ങളാണ്;

(ഡി) അത്തരം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

1974

ജീവിതശൈലീ രോഗങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ജീവിതശൈലീ രോഗങ്ങള്‍ അതിവേഗം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്മേല്‍ എന്തെങ്കിലും ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ഇല്ലെങ്കില്‍ ഒരു ശാസ്ത്രീയ പഠനത്തിന് നടപടി സ്വീകരിക്കുമോ ?

1975

ജനനി സുരക്ഷാ യോജന

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ജനനി സുരക്ഷ യോജന (ജെ. എസ്. വൈ.) പ്രകാരം സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സഹായം ചെക്കുകള്‍ മുഖേന വിതരണം നടത്തിയാല്‍മതി എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി) ഇതുമൂലം ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നേരിട്ട് സഹായധനം നല്‍കിയിരുന്ന പഴയ രീതി പുനഃസ്ഥാപിക്കുമോ;

(ഡി) ഇതിനുള്ള അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

1976

ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍

ശ്രീ.എം. ഉമ്മര്‍

() സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ആശുപത്രികളില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ;

(സി) മരുന്ന് വാങ്ങുന്നതിനായി ഈ സര്‍ക്കാര്‍ എത്ര രൂപ ചെലവഴിച്ചു ?

1977

കേന്ദ്ര - സംസ്ഥാന സംഘങ്ങളുടെ സന്ദര്‍ശനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കഴിഞ്ഞ നൂറ് ദിവസത്തിനകം ആരോഗ്യ വിദഗ്ദ്ധരടങ്ങുന്ന കേന്ദ്രസംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ടോ ;

(ബി) ആരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതെന്നും ഈ സംഘത്തില്‍ ആരൊക്കെയായിരുന്നു അംഗങ്ങളെന്നും വെളിപ്പെടുത്തുമോ ;

(സി) ഇതിനകം സംസ്ഥാന സര്‍ക്കാര്‍ ഇത്തരം മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ച് രോഗബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ രോഗബാധിത മേഖലയിലെ രോഗപ്രതിരോധത്തിനും, ചികിത്സയ്ക്കുമായി സംസ്ഥാന, കേന്ദ്ര സംഘങ്ങള്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടോ ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

1978

കൊതുകുജന്യരോഗങ്ങള്‍ - കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്

ശ്രീ. ബെന്നി ബെഹനാന്‍

'' ജോസഫ് വാഴക്കന്‍

'' പി.. മാധവന്‍

'' വി.പി. സജീന്ദ്രന്‍

() കൊതുകു ജന്യരോഗങ്ങളുടെ സാന്നിദ്ധ്യം പരിശോധിക്കുവാന്‍ കേന്ദ്ര സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) രോഗങ്ങള്‍ പടരുന്നതിന്റെ യാഥാര്‍ത്ഥ കാരണം കണ്ടെത്തുകയുണ്ടായോ ;

(സി) എങ്കില്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(ഡി) ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

() എന്തെല്ലാം പരിഹാര മാര്‍ഗ്ഗങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1979

പകര്‍ച്ചപ്പനി കേന്ദ്ര സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, എം. . വാഹീദ്

() പകര്‍ച്ചപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) എവിടെയെല്ലാമാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ആശുപത്രികളിലെ ചികിത്സാ നിലവാരത്തെക്കുറിച്ചും സൌകര്യങ്ങളെക്കുറിച്ചും കേന്ദ്ര സംഘത്തിനുളള അഭിപ്രായം എന്തായിരുന്നു;

(ഡി) കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് ലഭിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1980

പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

(പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാന കാരണം കുടിവെള്ളത്തിലെ മാലിന്യവും ഹോട്ടലുകളിലെ ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുമാണെന്ന സാഹചര്യത്തില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി) ഭക്ഷണ ശാലകളില്‍ ആഹാര സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; ലൈസന്‍സ് ഇല്ലാത്ത എത്രഭക്ഷണ ശാലകളുണ്ട്; അവയുടെ പേരില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(സി) ബോട്ടില്‍ ചെയ്ത് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാറുണ്ടോ; വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് ഒരു തുടര്‍ നടപടിയായി സ്വീകരിക്കുമോ;

(ഡി) അനധികൃതമായി വെള്ളം ബോട്ടില്‍ ചെയ്തു വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?

1981

പകര്‍ച്ചപ്പനി നിവാരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ നൂറു ദിവസത്തിനകം എത്ര തുക ചിലവഴിച്ചെന്ന് വെളിപ്പെടുത്തുമോ ?

1982

പകര്‍ച്ചപ്പനി വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() 2011 സെപ്റ്റംബര്‍ മാസത്തില്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനിമൂലം മരണപ്പെട്ടവര്‍ എത്രയാണ് ;

(ബി) ഏതൊക്കെ ജില്ലകളിലാണ് പകര്‍ച്ചപ്പനി ബാധിച്ചത് ;

(സി) പകര്‍ച്ചപ്പനിമൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കിയത് ;

(ഡി) പകര്‍ച്ചപ്പനി തടയാന്‍ ആരോഗ്യ വകുപ്പിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

() പകര്‍ച്ചപ്പനി ഇല്ലാതാക്കുവാന്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ച അടിയന്തിര നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

1983

പകര്‍ച്ചവ്യാധികളും മരുന്നും

ശ്രീ. സാജു പോള്‍

() സംസ്ഥാനത്ത് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട കോളറയടക്കം നിരവധി പകര്‍ച്ചവ്യാധികള്‍ വ്യാപകമാവുന്നതും നിരവധി പേര്‍ മരണമടയുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മഴക്കാലം തുടങ്ങുന്നതിന് മുമ്പ് നടത്തേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യഥാസമയം ചെയ്യാത്തത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് കാരണമയി എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് പോലും ആവശ്യാനുസരണം മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

1984

എലിപ്പനിമൂലമുള്ള മരണം

ശ്രീ. ബാബു എം. പാലിശ്ശേരി

() എലിപ്പനി ബാധിച്ച് അടുത്ത കാലത്ത് എത്രപേര്‍ മരണപ്പെട്ടു;

(ബി) എത്രപേര്‍ ചികിത്സയിലുണ്ട്;

(സി) രോഗ ബാധിതര്‍ക്ക് മരുന്നുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

1985

എലിപ്പനി ബാധിതര്‍ക്കുള്ള ധനസഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ എലിപ്പനി ബാധിച്ച് അടുത്തിടെ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത പനി പടരുന്നത് തടയുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി) എലിപ്പനി ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?

1986

പനിമൂലമുള്ള മരണം

ശ്രീ. രാജു എബ്രഹാം

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ച് ചികിത്സതേടിയവര്‍ എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇന്നേവരെ എത്ര പനിമരണങ്ങളാണ് ഉണ്ടായിട്ടുള്ളത്; സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും കണക്ക് ലഭ്യമായിട്ടുണ്ടോ;

(സി) ആശുപത്രിയില്‍ ചികിത്സ തേടാതെ ആരെങ്കിലും മരിച്ചതായുള്ള റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; അത് എത്രയാണ്;

(ഡി) പനിമരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ആണ്‍/ പെണ്‍ തിരിച്ച് ലഭ്യമാക്കുമോ;

() 15 വയസ്സിനുതാഴെ പ്രായമുള്ള എത്രപേര്‍ മരിച്ചിട്ടുണ്ട് എന്ന് ആണ്‍/പെണ്‍ തിരിച്ച് വ്യക്തമാക്കുമോ;

(എഫ്) ഏതൊക്കെ പനികള്‍ മൂലം എത്ര മരണം സംഭവിച്ചിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ജി) മരണപ്പെട്ടവര്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള അസുഖമുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; കൃത്യമായ കണക്ക് വെളിപ്പെടുത്തുമോ;

(എച്ച്) പനി പടര്‍ന്നു പിടിക്കാനുണ്ടായ സാഹചര്യം എന്താണ്; എന്തൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്?

1987

എലിപ്പനി, ഡങ്കിപ്പനി, പന്നിപ്പനി എന്നിവ ബാധിച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം

ശ്രീ. പി. റ്റി. . റഹീം

() മുന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എലിപ്പനി, ഡങ്കിപ്പനി, പന്നിപ്പനി എന്നിവ ബാധിച്ച് മരിച്ച എത്ര പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്;

(ബി) ഓരോരുത്തര്‍ക്കും എത്ര രൂപ വീതമാണ് ധനസഹായം നല്‍കിയിരുന്നത്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പനി ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എത്ര പേര്‍ക്കാണ് ധനസഹായം നല്‍കിയിട്ടുള്ളത്;

() ഓരോരുത്തര്‍ക്കും എത്ര രൂപ വീതമാണ് ധനസഹായം നല്‍കിയിരിക്കുന്നത്?

1988

അരിവാള്‍ രോഗം നിയന്ത്രിക്കാന്‍ നടപടി

ശ്രീ.എം.വി. ശ്രേയാംസ്കുമാര്‍

() വയനാട്ടിലെ ആദിവാസികളില്‍ കണ്ടിരുന്ന ‘അരിവാള്‍ രോഗം’ ഇതര വിഭാഗങ്ങളിലേക്ക് പടരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത രോഗം ബാധിച്ചവരുടെ എണ്ണം എത്രയാണെന്ന് താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യാമാക്കാമോ;

(സി) രോഗം കണ്ടെത്തി സ്ഥിരീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ;

(ഡി) പ്രസ്തുത രോഗം നിയന്ത്രണവിധേയമാക്കുന്നതിനായി എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1989

സ്വകാര്യമേഖലയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍

ശ്രീ. മോന്‍സ് ജോസഫ്

() പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ സര്‍ക്കാര്‍ മേഖലയില്‍ എത്രയെണ്ണമുണ്ട്; അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത യൂണിറ്റുകള്‍ സ്വകാര്യ മേഖലയില്‍ എത്രയെണ്ണമുണ്ടെന്നും അവ എവിടെയൊക്കെയെന്നും വ്യക്തമാക്കാമോ;

(സി) പ്രസ്തുത യൂണിറ്റുകള്‍ തുടങ്ങുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി) തിരുവനന്തപുരം ജില്ലയില്‍ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് തുടങ്ങുവാന്‍ സ്വകാര്യ സംരംഭകര്‍ മുന്നോട്ടുവന്നാല്‍ അനുകൂല നിലപാട് സ്വീകരിക്കുമോ?

1990

സ്വകാര്യ ആശുപത്രികളുടെ ഗുണനിലവാരം

ശ്രീ. എം. ഹംസ

() സ്വകാര്യ ആശുപത്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെല്ലം സംവിധാനങ്ങള്‍ ആണ് നിലവില്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) സ്വകാര്യ ആശുപത്രികളെ ക്ളാസിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി) നിലവില്‍ എത്ര സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ആയുര്‍വേദ, ഹോമിയോ, അലോപ്പതി തിരിച്ച് വ്യക്തമാക്കുമോ;

(ഡി) സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്റാഫിന്റെ മിനിമം വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്തുന്നതിനായി നിലവില്‍ എന്ത് സംവിധാനമാണുള്ളത്;

() പ്രസ്തുത സംവിധാനം കാര്യക്ഷമമല്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് കാര്യക്ഷമമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(എഫ്) മിക്ക സ്വകാര്യ ആശുപത്രികളിലും മിനിമം യോഗ്യത പോലുമില്ലാത്തവര്‍ ജോലി ചെയ്യുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത്തരക്കാരെ നിയമിച്ച ആശുപത്രി അധികൃതരെ വരെ ശിക്ഷിക്കാന്‍ എന്താണ് സംവിധാനം; അപ്രകാരം ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

1991

ആരോഗ്യ വകുപ്പിലെ ഇരട്ടനിയന്ത്രണം

ശ്രീമതി കെ. കെ. ലതിക

() ആരോഗ്യ വകുപ്പിലെ ഡി.എച്ച്.എസ്.-ഡി.എം.. ഇരട്ട നിയന്ത്രണം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) ഡി.എച്ച്.എസില്‍ നിന്നും ഡി.എം.. യിലേക്ക് ഓപ്ഷന്‍ നല്‍കിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക തസ്തികയില്‍പ്പെട്ട എത്ര ജീവനക്കാര്‍ക്ക് ഇനിയും നിയമനം നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) നിയമനം ലഭിക്കാനുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ക തസ്തികയില്‍പ്പെട്ട ജീവനക്കാരുടെ ലിസ്റ് അവരുടെ സീനിയോറിറ്റി ക്രമത്തില്‍ നല്‍കുമോ?

1992

പേപ്പട്ടികളുടെ ആക്രമണം

ശ്രീ. പി. കെ. ഗുരുദാസന്‍

() സര്‍ക്കാര്‍ ആശുപത്രികളില്‍ പട്ടി കടിയേറ്റ് ചികിത്സയ്ക്കെത്തുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തലസ്ഥാനത്തെ ആശുപത്രികളില്‍ എത്ര പേര്‍ പട്ടി കടിയേറ്റ് ചികിത്സക്കെത്തിയെന്ന് വിശദമാക്കുമോ;

(സി) ഇതില്‍ പതിനഞ്ചു വയസ്സില്‍ താഴെ പ്രായ

മുളള കുട്ടികള്‍ എത്ര പേരുണ്ട് എന്ന് വ്യക്തമാക്കാമോ;

(ഡി) പട്ടി കടിയേറ്റ് ചികിത്സ തേടിയെത്തിയ എത്ര രോഗികള്‍ക്ക് ഈ സര്‍ക്കാര്‍ മരുന്ന് സൌജന്യമായി നല്‍കിയെന്നും വ്യക്തമാക്കുമോ?

1993

ചികില്‍സാ പിഴവുമൂലം മരണം

ശ്രീ. ബി. സത്യന്‍

() പാമ്പുകടിയേറ്റ വീട്ടമ്മ തിരുവനന്തപുരം എം.സി.എച്ച് ല്‍ ചികില്‍സ കിട്ടാതെ മരണപ്പെട്ടതായ പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി) ആശുപത്രിയിലെ ലാബുകളില്‍ കൃത്യസമയത്ത് രക്തപരിശോധന നടക്കാതിരുന്നതും, ചികില്‍സ നല്‍കാതിരുന്നതുമാണ് മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നോ ;

(സി) എങ്കില്‍ അന്വേഷണത്തിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

1994

ക്ളബ് ഫുട്ട്- ചികിത്സാ സൌകര്യം

ശ്രീ. എം.എ വാഹീദ്

,, ലൂഡി ലൂയിസ്

,, ജോസഫ് വാഴക്കന്‍

,, പാലോട് രവി

() നവജാത ശിശുക്കളിലുണ്ടാകുന്ന ക്ളബ് ഫുട്ട് എന്ന ശാരീരിക വൈകല്യം ചികിത്സിച്ചു ഭേദഗമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടി ട്ടുളളത്;

(ബി) ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇതിനുളള സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്;

(സി) ഈ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് കൈക്കൊണ്ടിട്ടുളളത്?

1995

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ കുട്ടികളെ സംബന്ധിച്ച വിവരശേഖരണം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, എന്‍. . നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

,, സി. മമ്മൂട്ടി

() കോക്ളിയര്‍ ഇംപ്ളാന്റേഷനുള്ള ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കാവുന്ന കുട്ടികളെ സംബന്ധിച്ച വിവര ശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിനായി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് ('നിഷ്') എന്ന സ്ഥാപനത്തിന്റെ സഹകരണംകൂടി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതു വിധത്തിലെന്ന് വ്യക്തമാക്കുമോ?

1996

പാന്‍പരാഗ് പോലുളള ലഹരിവസ്തുക്കള്‍

ശ്രീ. കെ.എന്‍. . ഖാദര്‍

,, പി. ഉബൈദുളള

,, കെ.എം. ഷാജി

,, റ്റി.. അഹമ്മദ് കബീര്‍

() പാന്‍പരാഗ് പോലുളള ലഹരിവസ്തുക്കള്‍ സമൂഹത്തിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ അതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(സി) അവയുടെ നിര്‍മ്മാണവും, വിപണനവും നിരോധിക്കുന്നതിനെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഫലമെന്തായിരുന്നു എന്ന് വിശദമാക്കുമോ;

(ഡി) ഇത്തരം ലഹരിവസ്തുക്കളുടെ നിര്‍മ്മാണം അന്യസംസ്ഥാനങ്ങളിലാണ് നടക്കുന്നത് എന്നതിനാല്‍ നിര്‍മ്മാണഘട്ടത്തില്‍ത്തന്നെ നിരോധനം ഏര്‍പ്പെടുത്തക്കവിധം കേന്ദ്രസര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടോ;

() യുവജനങ്ങളുടെയും കുട്ടികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന ഈ സാമൂഹ്യ വിപത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ ?

1997

പ്രോസ്റേറ്റ് കാന്‍സര്‍

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് 50 വയസ്സിന് മുകളിലുള്ള പുരുഷന്‍മാരില്‍ പ്രോസ്റേറ്റ് കാന്‍സര്‍ വ്യാപകമാകുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1998

കാന്‍സര്‍-ഹൃദയ-വൃക്ക രോഗികള്‍ക്കു പ്രത്യേക സഹായ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാന്‍സര്‍ - ഹൃദയ - വൃക്ക രോഗികള്‍ക്ക് 2011-12 വര്‍ഷത്തെ ബജറ്റില്‍ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ?

1999

ആരോഗ്യ സര്‍വ്വകലാശാല

ശ്രീ. ബാബു എം. പാലിശ്ശേരി

() ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായ തോതില്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്;

(ബി) മെഡിക്കല്‍ സര്‍വ്വകലാശാലയ്ക്കുവേണ്ടി, കെട്ടിടനിര്‍മ്മാണത്തിനും അടിസ്ഥാനസൌകര്യവികസനത്തിനുമായി 2011-12 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര കോടി രൂപ;

(സി) സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വ്വകലാശാലയായി മാറാന്‍ പോകുന്നതും, ആരോഗ്യമേഖലയില്‍ പഠനവും, ഗവേഷണങ്ങളും പരിപോഷിപ്പിച്ച് വിപ്ളവകരമായ മാറ്റം വരുത്താന്‍ കഴിയുന്നതുമായ ആരോഗ്യ സര്‍വ്വകലാശാല പൂര്‍ണ്ണമായ തോതില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ ?

2000

സ്വകാര്യ പ്രാക്ടീസ് നിരോധനം

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, ബി. സത്യന്‍

,, . എം. ആരിഫ്

ശ്രീമതി കെ. കെ. ലതിക

() മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ;

(ബി) മുന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി, സ്വീകരിച്ച ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്നതു മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2001

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും പെയ്ഡ് ക്ളിനിക്കും

ശ്രീ. രാജു എബ്രഹാം

() മെഡിക്കല്‍ കോളേജുകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചുകൊണ്ട് എന്നാണ് ഉത്തരവായത്; കോപ്പി ഹാജരാക്കാമോ; ഏത് സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തമാക്കാമോ;

(ബി) സ്വകാര്യ പ്രാക്ടീസ് നിരോധിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ ആനുകൂല്യങ്ങളാണ് ഇവര്‍ക്കായി പ്രഖ്യാപിച്ചത്; ഇവയില്‍ ഏതൊക്കെയാണ് നടപ്പിലാക്കിയിട്ടുളളത്; എന്നുമുതല്‍ ഈ ആനുകൂല്യം ഇവര്‍ക്ക് ലഭിക്കുന്നു;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം, ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും സംഘടനകളോ വ്യക്തികളോ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരൊക്കെ;

(ഡി) ഇതു സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; സ്വകാര്യ പ്രാക്ടീസ് നിരോധനം നീക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

() മെഡിക്കല്‍ കോളേജുകളില്‍ പെയ്ഡ് ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാകുമോ ?

2002

മെഡിക്കല്‍ കോളേജുകളിലെ തീവ്ര പരിചരണ വിഭാഗം

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, ജോസഫ് വാഴക്കന്‍

,, വി. റ്റി. ബല്‍റാം

() മെഡിക്കല്‍ കോളേജുകളില്‍ അത്യാസന്നനിലയില്‍ എത്തുന്ന രോഗികളെ ചികില്‍സിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നിലവിലുള്ളത് ;

(ബി) ഇതിനായി തീവ്ര പരിചരണ വിഭാഗം തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി) ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരെയാണ് നിയോഗിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍

എന്തെല്ലാം ;

() റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇത് നടപ്പാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

2003

മെഡിക്കല്‍ കോളേജ് ഐ.സി.യു. പ്രവര്‍ത്തനം

ശ്രീ. വി.പി. സജീന്ദ്രന്‍

() മെഡിക്കല്‍ കോളേജ് ഐ.സി.യു. പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടി

വ്യക്തമാക്കുമോ;

(ബി) അപകടത്തില്‍ പരിക്കേറ്റ് എത്തുന്ന രോഗികള്‍ക്ക് 'ക്രാഷ് കാര്‍ട്ട്' സംവിധാനം ഏര്‍പ്പെടുത്തി പരിശോധിക്കുവാന്‍ തീരിമാനമായിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(സി) അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

2004

മെഡിക്കല്‍ കോളേജുകളിലെ ചികിത്സാ സംവിധാനം മെച്ചപ്പെടുത്തല്‍

ശ്രീ. പി. ഉബൈദുള്ള

() സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സാ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെഡിക്കല്‍ കോളേജുകളില്‍ എന്തെല്ലാം ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ഇനി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെന്തെല്ലാമെന്നും വിശദീകരിക്കാമോ;

(സി) അത്യാഹിത ചികിത്സാ വിഭാഗങ്ങളിലെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇവിടങ്ങളില്‍ ക്രിട്ടിക്കല്‍ കെയര്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നടപടികള്‍ സ്വീകരിക്കുമോ?

2005

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. സി. കൃഷ്ണന്‍

പുതിയതായി ആരംഭിക്കുന്ന 4 മെഡിക്കല്‍ കോളേജുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണോ ആരംഭിക്കുന്നത്; എവിടെയെല്ലാം?

2006

കോഴിക്കോട് മെഡിക്കല്‍ കോളേജ്

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായി വെള്ളം മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആശുപത്രിക്കകത്ത് ജലവിതരണം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ആവിഷ്ക്കരിച്ചതെന്ന് വിശദമാക്കുമോ ;

(സി) ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി ഏതെല്ലാം തസ്തികകളില്‍ എത്ര ജീവനക്കാരുണ്ടെന്ന് വിശദമാക്കുമോ ;

(ഡി) ഇവിടെ ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2007

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ളക്സ്

ശ്രീ. . പ്രദീപ്കുമാര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിനോടനുബന്ധിച്ച് ഓപ്പറേഷന്‍ തീയേറ്റര്‍ കോംപ്ളക്സ് നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ ?

2008

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബി.എസ്.സി.മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യല്‍ കോഴ്സ്

ശ്രീ.. പ്രദീപ്കുമാര്‍

() കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി.മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സ് നടത്തുന്നതിനാവശ്യമായ അദ്ധ്യാപക-അനദ്ധ്യാപക തസ്തികകള്‍ നിലവിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി) പ്രസ്തുത കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ ;

(ഡി) ഈ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഹോസ്റല്‍ സൌകര്യം നിലവിലുണ്ടോ ;

() ഇല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

2009

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൌകര്യങ്ങള്‍

ശ്രീമതി കെ. കെ. ലതിക

() കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മേപ്പയ്യൂര്‍ എം.എല്‍..യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സംഖ്യ ഉപയോഗിച്ച് എന്തെല്ലാം ചികില്‍സാ സൌകര്യങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഇപ്രകാരം ഏര്‍പ്പെടുത്തിയ ചികില്‍സാ സൌകര്യം എത്രപേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇപ്പോഴും പ്രസ്തുത ചികില്‍സാ സൌകര്യം മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടോയെന്നും വ്യക്തമാക്കുമോ ?

2010

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ആക്സിലറേറ്റര്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലീനിയര്‍ ആക്സിലറേറ്റര്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ ;

(ബി) എങ്കില്‍ അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2011

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബി.എസ്.സി.(എം.എല്‍.ടി) കോഴ്സ്.

ശ്രീമതി കെ.കെ. ലതിക

() ബി.എസ്.സി.(എം.എല്‍.ടി) കോഴ്സ് നടത്തുന്നതിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളും തസ്തികകളും ആവശ്യമാണെന്ന് വ്യക്തമാക്കുമോ;

(ബി) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസ്തുത അടിസ്ഥാന സൌകര്യങ്ങളും തസ്തികകളും നിലവിലുണ്ടോ ;

(സി) ഇല്ലെങ്കില്‍ അടിസ്ഥാന സൌകര്യങ്ങളും തസ്തികകളും എന്ന് നിലവില്‍ വരും എന്ന് വ്യക്തമാക്കുമോ?

2012

അനധികൃത നഴ്സിംഗ് പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() അംഗീകാരമില്ലാതെ നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) നഴ്സിംഗ് കൌണ്‍സിലിന്റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) വേണ്ട വിധം പരിശീലനം ലഭിക്കാതെ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ വ്യാപകമായി നേഴ്സിംഗ് പാരാമെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) വേണ്ടത്ര സൌകര്യങ്ങളോ പരിശീലനം ലഭിച്ച ടെക്നീഷ്യന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളില്‍ നിന്ന് തെറ്റായ പരിശോധനാ ഫലം നല്‍കുന്നതു മൂലമുള്ള ഭവിഷ്യത്തുകളെ ഗൌരവമായി കാണുമോ?

2013

ആദിവാസി വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ ഉപരിപഠനം

ശ്രീ. .സി. ബാലകൃഷ്ണന്‍

എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി എം.ഡി., എം.എസ് പഠനത്തിന് 2011-12 വര്‍ഷം ജനറല്‍ മെഡിസിന്‍, സര്‍ജറി, പീടിയാട്രിക്സ്, ഗൈനക്കോളജി എന്നീ പ്രധാന വിഭാഗങ്ങളില്‍ എത്ര ആദിവാസി കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2014

കാസര്‍ഗോഡ് മെഡിക്കല്‍കേളേജ്

ശ്രീ.വി.എസ്. സുനില്‍ കുമാര്‍

() കേന്ദ്ര സര്‍വ്വകലാശാലക്കു കീഴില്‍ കാസര്‍ഗോഡ് അനുവദിച്ച മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചി ട്ടുണ്ടോ;

(ബി) പ്രസ്തുത മെഡിക്കല്‍കോളേജ് ആരംഭിക്കുന്നതിന് ഉചിതമായ സ്ഥലം ലഭിച്ചിട്ടുണ്ടോ;

(സി) എന്നുമുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനാകും ?

2015

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

() തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ;

(ബി) ഇവിടെ രാത്രി സമയത്ത് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇന്‍പേഷ്യന്റ് വിഭാഗം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2016

തൃശൂര്‍ മെഡിക്കല്‍ കോളേജിന് പദ്ധതി വിഹിതം

ശ്രീമതി ഗീതാ ഗോപി

() 2011-12 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് പദ്ധതി വിഹിതമായി യാതൊരു തുകയും വകയിരുത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പദ്ധതി വിഹിതം ലഭിക്കാതെ മെഡിക്കല്‍ കോളേജിന്റെയും ആശുപത്രിയുടെയും പ്രവര്‍ത്തനം സുഗമമായി നടത്തുവാന്‍ കഴിയില്ല എന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത സ്ഥാപനത്തിന് പദ്ധതി വിഹിതം അടിയന്തിരമായി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2017

തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ബഡ്ജറ്റ് വിഹിതം

ശ്രീ. കെ. രാധാകൃഷ്ണന്‍

() തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നിര്‍മ്മാണത്തിനും അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും 2006-2007 മുതല്‍ 2010-11 വരെ വര്‍ഷം തിരിച്ച് പ്ളാന്‍, നോണ്‍-പ്ളാന്‍ ഇനത്തില്‍ വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) മുന്‍ സര്‍ക്കാര്‍ 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രസ്തുത സ്ഥാപനത്തിന് വകയിരുത്തിയ തുക എത്രയാണ് ; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2011-12 വര്‍ഷത്തെ പുതുക്കിയ ബഡ്ജറ്റില്‍ പ്ളാന്‍-നോണ്‍പ്ളാന്‍ ഇനങ്ങളില്‍ വകിയിരുത്തിയിട്ടുള്ള തുകയുടെ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി) പ്രസ്തുത മെഡിക്കല്‍ കോളേജുകളിന്റേയും ആശുപത്രിയുടേയും വികസനത്തിനായി തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ തുക അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2018

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനംമെച്ചപ്പെടുത്താന്‍ നടപടി

ശ്രീ.ജി. സുധാകരന്‍

() ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അധികാരികളുടെ അനാസ്ഥമൂലം രോഗികള്‍ മരണപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിലുള്ള എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; പരാതികളെപ്പറ്റി അന്വേഷിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിലവിലെ പ്രിന്‍സിപ്പല്‍ ചാര്‍ജ്ജെടുത്തശേഷം എത്ര തവണ ആശുപത്രി സന്ദര്‍ശിച്ച് പരിശോധന നടത്തിയെന്നും ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് രേഖാമൂലം നല്‍കിയിട്ടുളളതെന്നും ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കുമോ; നിയമപ്രകാരമുള്ള സന്ദര്‍ശനവും ആശുപത്രി പ്രവര്‍ത്തന പരിശോധനയും നടത്തിയിട്ടില്ലെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമോ;

(സി) ഇപ്പോഴത്തെ പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനത്തില്‍ ആശുപത്രി സ്റാഫിനും പൊതുജനങ്ങള്‍ക്കും മതിപ്പില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരെ മാറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റൊരാളെ പ്രിന്‍സിപ്പലായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ എം.എല്‍.എ കത്ത് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍ ഇതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

2019

ഒഴിവു വരുന്ന മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനം

ഡോ. കെ.ടി. ജലീല്‍

() ഈ വര്‍ഷത്തെ മെഡിക്കല്‍ റാങ്ക് ലിസ്റില്‍ നിന്ന് ഏതെങ്കിലും ഒരു കോഴ്സിന് അഡ്മിഷന്‍ ലഭിച്ചവര്‍ക്കു ഹയര്‍ ഓപ്ഷന്‍ ലഭിക്കുകയോ, മറ്റ് സംസ്ഥാനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കുന്നതിന് എന്തെല്ലാം വ്യവസ്ഥകളാണ് നിഷ്ക്കര്‍ഷിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ ;

(ബി) അപ്രകാരം ഒഴിവ് വരുന്ന സീറ്റുകളില്‍ സംസ്ഥാന എന്‍ട്രന്‍സ് ലിസ്റില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് പ്രവേശന തീയതിയാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രവേശന തീയതിയ്ക്ക് ശേഷം ഒരു മാസത്തിനുള്ളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവേശനം നേടുന്ന ഒഴിവിലേയ്ക്ക് സംസ്ഥാന എന്‍ട്രന്‍സ് ലിസ്റില്‍ നിന്ന് പ്രവേശനം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി) ഹയര്‍ ഓപ്ഷനിലൂടെ ഉയര്‍ന്ന കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നവര്‍ക്കും സംസ്ഥാനന്തര വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ മത്സര പരിക്ഷകളില്‍ മെരിറ്റ് ലിസ്റില്‍ വരുന്ന വിദ്യാര്‍ത്ഥികളും നാല് വര്‍ഷത്തെ ഫീസ് നല്‍കണമെന്നുള്ള വ്യവസ്ഥ ഇളവ് ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

2020

മോര്‍ച്ചറിയിലെ സുരക്ഷ

ശ്രീ. ബാബു. എം. പാലിശ്ശേരി

() തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ മുഖം എലി കടിച്ച് വികൃതമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പോസ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം എലി കടിച്ച് വികൃതമാക്കിയത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ പേരില്‍ അന്വേഷണ വിധേയമായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ഡി) ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.