UNSTARRED

 

QUESTIONS

 

AND

 

ANSWERS

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

 

Answer  Provided

 

 Answer  Not Yet Provided

Q. No.

Title of the Question

2081

ആലപ്പുഴയിലെ അനധികൃത ക്ളിനിക്കല്‍ ലബോറട്ടറികള്‍

 

ശ്രീ. പി. തിലോത്തമന്‍

 

() നിലവിലുളള ക്ളിനിക്കല്‍ ലബോറട്ടറികളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കുവാനും മോണിറ്റര്‍ ചെയ്യുവാനും സംവിധാനം നിലവിലുണ്ടോ; അതിന്റെ പ്രവര്‍ത്തനം വ്യക്തമാക്കാമോ:

(ബി) ആലപ്പുഴജില്ലയിലെ ക്ളിനിക്കല്‍ ലബോറട്ടറികളില്‍ നിശ്ചിത യോഗ്യതയില്ലാത്ത ടെക്നീഷ്യന്‍മാര്‍ പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ? ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിച്ചു എന്നു പറയാമോ;

(സി) ഡോക്ടര്‍മാര്‍ ചില പ്രത്യേക ക്ളിനിക്കല്‍ ലബോറട്ടറികളിലെ റിസള്‍ട്ടുകള്‍ മാത്രം പരിഗണിക്കുകയും മറ്റുളളവ നിരാകരിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ഡി) ക്ളിനിക്കല്‍ ലബോറട്ടറികളിലെ വിവിധ ടെസ്റുകള്‍ക്കുളള നിരക്കുകള്‍ ഏകീകരിക്കുവാനും അവ വ്യക്തമായി പ്രദര്‍ശിപ്പിക്കാനും നടപടി കൈക്കൊളളുമോ?

2082

എക്സ് റേ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആണവ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി

ശ്രീ. എം. ഹംസ

() സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ എക്സ് റേ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആണവ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമാണോ;

(ബി) നിലവില്‍ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ എക്സ് റേ യൂണിറ്റുകള്‍ അപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്നുറപ്പുവരുത്തുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ആണ് നിലവിലുള്ളത്; പ്രസ്തുത സംവിധാനം ഫലപ്രദമല്ലെന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കുമോ;

(സി) സ്വകാര്യ ആശുപത്രികളിലും, വന്‍കിട സ്വകാര്യ ലാബുകളിലും മതിയായ യോഗ്യതയില്ലാത്തവര്‍ ആണ് എക്സ് റേ, സ്കാനിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത്തരക്കാരുടെ യോഗ്യത ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദാംശം ലഭ്യമാക്കുമോ?

2083

കുഷ്ഠരോഗികള്‍ക്കു ചികിത്സയും സംരക്ഷണവും

ശ്രീ. ജി.എസ്. ജയലാല്‍

() കേരളത്തില്‍ നിലവിലുളള കുഷ്ഠരോഗികളുടെ എണ്ണം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത രോഗവുമായി ബന്ധപ്പെട്ട് പുതിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; ആയതിന്റെ കണക്ക് അറിയിക്കുമോ;

(സി) പ്രസ്തുത രോഗികളെ സംരക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ഡി) അതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നുണ്ടോ; എങ്കില്‍ ആയത് വെളിപ്പെടുത്തുമോ;

() അതിനായി കേന്ദ്ര ഫണ്ട് ലഭ്യമാണോ; എങ്കില്‍ തുക എത്രയെന്ന് അറിയിക്കുമോ;

(എഫ്) പ്രസ്തുത ഫണ്ട് എന്നുവരെ ലഭ്യമാകും; തുടര്‍നടപടി എന്തൊക്കെയാണ്?

2084

കൊരട്ടിയിലെ സര്‍ക്കാര്‍ ലെപ്രസി ആശുപത്രി

ശ്രീ. ബി.ഡി. ദേവസ്സി

() കൊരട്ടി ഗവണ്‍മെന്റ് ലെപ്രസി ആശുപത്രിക്ക് സ്വന്തമായി എത്ര ഏക്കര്‍ സ്ഥലമാണ് ഉളളത്;

(ബി) അതില്‍ ആശുപത്രിക്കാവശ്യമായ സ്ഥലം ഒഴിച്ചുളള സ്ഥലത്ത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വികസന സംരംഭങ്ങള്‍ക്ക് നടപടി സ്വീകരിക്കുമോ;വിശദാംശം അറിയിക്കാമോ ?

2085

ജീവന്‍രക്ഷാ മരുന്നുകള്‍ സൂക്ഷിക്കുന്നതിന് സംവിധാനങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, പി. . മാധവന്‍

() സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) സംഭരണ ശേഷിയിലും കൂടുതല്‍ മരുന്നുകള്‍ വാങ്ങുന്നതുമൂലം മരുന്നുകള്‍ അശ്രദ്ധമായി സൂക്ഷിക്കേണ്ടിവരുന്നതും മഴയും വെയിലും ഏറ്റ് അവ നശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി) ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നത് 'മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍' മുഖേനയാണോ ;

(ഡി) മരുന്നുകള്‍ വാങ്ങുമ്പോള്‍ 'മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍' മരുന്നുകളുടെ ഡിമാന്റിനെപ്പറ്റിയും സംഭരണശേഷിയെപ്പറ്റിയും ആവശ്യമായ പഠനങ്ങള്‍ നടത്തുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

() മരുന്നുകള്‍ ഇങ്ങനെ നശിക്കുന്നതുമൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ;

(എഫ്) ജില്ലാ തലത്തില്‍ മരുന്നുകള്‍ സംഭരിക്കാന്‍ ആവശ്യമായ ആധുനിക ഗോഡൌണുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2086

മരുന്ന് വിതരണ കമ്പനികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പത്തുകോടി രൂപ ടേണോവറുള്ള കമ്പനികള്‍ മാത്രമേ മരുന്ന് നല്‍കാനുള്ള ക്വട്ടേഷനില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക

എന്നതാണോ ഈ തീരുമാനത്തിലൂടെ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത് എന്നു വ്യക്തമാക്കുമോ;

(സി) ഇതിനെതിരെ പല കമ്പനികളും കോടതിയെ സമീപിച്ചതു കാരണം സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു വിതരണം അവതാളത്തിലായ സാഹചര്യം പരിശോധിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) കോടതിയെ സമീപിച്ച കമ്പനികളുടെ കൂട്ടത്തില്‍ ഗുണനിലവാരം കുറഞ്ഞ മരുന്ന് നല്‍കിയതിന് കോര്‍പ്പറേഷന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമോ;

() പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജു വരെയുള്ള സ്ഥാപനങ്ങളില്‍ മരുന്ന് വിതരണം ചെയ്യുന്നത് കോര്‍പ്പറേഷനാണെന്നിരിക്കെ വിതരണത്തിലെ സ്തംഭനം നീക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ ?

(എഫ്) ലോക്കല്‍ പര്‍ച്ചേസ് സംവിധാനം ശക്തിപ്പെടുത്തുമോ; എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ ?

2087

പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍ എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൌജന്യമായി നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ബി) പ്രസ്തുത വാക്സിന്‍ എത്ര രൂപ നിരക്കിലാണ് നല്‍കി വരുന്നത് ; എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഒരേ നിരക്കിലാണോ നല്‍കുന്നത് ?

2088

അവശ്യമരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() ഹീമോഫീലിയ-കാന്‍സര്‍ എന്നീ അസുഖങ്ങള്‍ക്കുളള മരുന്നുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമല്ലാത്തതു കാരണം ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി) കാന്‍സര്‍ പോലുളള അസുഖങ്ങള്‍ക്ക്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിര പ്രാധാന്യത്തോടെ മരുന്ന് എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വ്യക്തമാക്കുമോ?

2089

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി എത്ര രൂപയുടെ മരുന്ന് ആശുപത്രികളില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര രൂപയുടെ മരുന്ന് പര്‍ച്ചേസ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) ആശുപത്രി വികസന സമിതികള്‍ക്ക് ലോക്കല്‍ പര്‍ച്ചേസ് നടത്തുവാന്‍ അനുമതി നല്‍കുന്നത് അഴിമതിക്ക് കാരണമാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ച് വില കുറച്ച് മരുന്ന് വിതരണം ചെയ്യുന്നതിന് സാധിക്കുന്ന വിധത്തില്‍ കോര്‍പ്പറേഷന്റെ ബൈലോ ഭേദഗതി ചെയ്യുമോ?

2090

ജീവന്‍ രക്ഷാ മരുന്നുകള്‍

ശ്രീ.കെ.വി.വിജയദാസ്

() തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ജീവന്‍രക്ഷാമരുന്നുകള്‍ വരാന്തകളില്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഉണ്ടെങ്കില്‍ എത്രരൂപയ്ക്കുള്ള ഏതെല്ലാംമരുന്നുകളാണ് ഇപ്രകാരം നശിച്ചുപോയിട്ടുള്ളത് ;

(സി) ഏതെല്ലാം അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇവയെന്ന് വ്യക്തമാക്കുമോ ;

(ഡി) ഇപ്രകാരം അനാസ്ഥകാണിച്ചവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

() ഇതുമൂലം സര്‍ക്കാരിന് എന്തുമാത്രം നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2091

മരുന്നുകളുടെ പരസ്യങ്ങള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() ചില മരുന്നുകളുടെയും കാപ്സ്യൂളുകളുടെയും തൈലങ്ങളുടെയും കിഴികളുടെയും പരസ്യങ്ങള്‍

പത്രദൃശ്യ മാധ്യമങ്ങളില്‍ വരുന്നത്

ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ ശാസ്ത്രീയ വശവും ഗുണനിലവാരവും സംബന്ധിച്ച് എന്തെങ്കിലും പരിശോധനകള്‍ നടത്തിയിട്ടുണ്ടോ;

(സി) ഇത്തരത്തില്‍ മരുന്നുകള്‍ നിര്‍മ്മിച്ച് പരസ്യം ചെയ്ത് വില്പന നടത്തുന്നതിന് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി ആവശ്യമുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ഡി) എങ്കില്‍ ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ കണ്ടുവരുന്ന ഇത്തരം മരുന്നുകളുടെ ശാസ്ത്രീയ വശവും അതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളും അവയുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളെ ബോധ്യപ്പെടുത്തി ഉല്പാദന വിപണന അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുമോ;

() സംസ്ഥാനത്ത് വ്യാജ വൈദ്യന്‍മാരും വ്യാജമരുന്നുകളും വലിയ തോതില്‍ പ്രചരിക്കുന്നതായി കരുതുന്നുണ്ടോ; എങ്കില്‍ വ്യാജ മരുന്നുകളെയും വ്യാജ വൈദ്യന്മാരെയും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ?

2092

മരുന്നു കമ്പനികള്‍

ശ്രീ. . പി. ജയരാജന്‍

,, പുരുഷന്‍ കടലുണ്ടി

,, ആര്‍. രാജേഷ്

,, എസ്. രാജേന്ദ്രന്‍

() മരുന്നു കമ്പനികള്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ക്ക് യാതൊരു മാനദണ്ഡവുമില്ലാതെ വില ഈടാക്കുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മരുന്നുകളില്‍ കൂടുതലും ഉല്പാദിപ്പിക്കുന്നത് എവിടെയൊണെന്ന് വ്യക്തമാക്കുമോ ;

(സി) വില നിയന്ത്രിക്കാനുള്ള എന്തെല്ലാം നിയമനടപടികളാണ് മരുന്നു കമ്പനികള്‍ക്കുമേല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ഡി) മരുന്നുകമ്പനികളുടെ പ്രതിനിധികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടോ ?

2093

ഡ്രഗ് പോളിസി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് ഡ്രഗ് പോളിസി നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി) ഇല്ലെങ്കില്‍ സമഗ്രമായ ഒരു ഡ്രഗ് പോളിസി ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ?

2094

മരുന്ന് ക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. വി.എസ്. സുനില്‍കുമാര്‍

'' .കെ. വിജയന്‍

'' ചിറ്റയം ഗോപകുമാര്‍

'' വി. ശശി.

() സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്കും, ഗ്ളൌസ്, സിറിഞ്ച്, ബാന്‍ഡ് എയ്ഡുകള്‍ എന്നിവയ്ക്കും ക്ഷാമമുണ്ടായിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള ചുമതല ആര്‍ക്കാണ് നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ തീരുമാനങ്ങള്‍ക്കെതിരെ മരുന്നു കമ്പനികള്‍ കോടതിയെ സമീപിച്ചിട്ടുണ്ടോ ;

(ഡി) ഈ സ്ഥിതി വിശേഷം തരണം ചെയ്യുന്നതിന് ലോക്കല്‍ പര്‍ച്ചേസ് നടത്തുവാന്‍ അനുവാദം നല്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര രൂപവരെയാണ് ഇതിന് അനുവദിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

() പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും അനുഭവപ്പെടുന്ന മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വിശദമാക്കുമോ ?

2095

പെന്റാവാലന്റ് വാക്സിന്‍

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് കുട്ടികളില്‍ പെന്റാവാലന്റ് വാക്സിന്‍ പരീക്ഷിക്കാനുളള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഈ വാക്സിന്‍ പരീക്ഷിക്കുന്നത് ഹാനികരമാണ് എന്ന വിവിധ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍

ഈ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കാമോ ?

2096

പ്രതിരോധ മരുന്നുകളും പാര്‍ശ്വഫലങ്ങളും

ശ്രീമതി. ഗീതാ ഗോപി

() പാര്‍ശ്വഫലങ്ങളെക്കുറിച്ച് ശരിയായ പഠനം നടത്താതെ പുതിയ പ്രതിരോധ മരുന്നുകള്‍ കുട്ടികളില്‍ പ്രയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം മരുന്നുകളാണ് ഇതിനുപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)അഞ്ച് പ്രതിരോധ മരുന്നുകള്‍ ഒറ്റയടിക്ക് നല്‍കുന്ന 'പെന്റാവലന്റ് വാക്സിന്‍' കുട്ടികള്‍ക്ക് നല്‍കുന്നതില്‍ നിന്നും പിന്‍തിരിയുമോ ?

2097

പ്രതിരോധ വാക്സിനുകള്‍ക്ക് ക്ഷാമം

ശ്രീ.റ്റി.വി. രാജേഷ്

() സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിരോധവാക്സിനുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടോ ;

(ബി) ഏതൊക്കെ വാക്സിനുകള്‍ക്കാണ് ഇപ്പോള്‍ ക്ഷാമം അനുഭവപ്പെടുന്നത് ;

(സി) പ്രതിരോധമരുന്നുകളുടെ അടിക്കടിയുണ്ടാകുന്ന ദൌര്‍ലഭ്യം കാരണം വാക്സിനേഷന്‍ പൂര്‍ണ്ണമായ തോതില്‍ നടത്താന്‍ കഴിയാത്തത് മൂലം കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടു

ണ്ടേണ്ടണ്ടാ ;

(ഡി) ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

2098

ക്യാന്‍സര്‍ ചികിത്സാ സൌകര്യം

ശ്രീ. എം. ഹംസ

() ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വന്‍വിലയ്ക്കാണ് ഔഷധ കമ്പനികള്‍ വില്‍ക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാരകരോഗങ്ങള്‍ക്ക് ചികിത്സ നേടുന്നവര്‍ക്ക് കുറഞ്ഞവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ: വിശദാംശം ലഭ്യമാക്കുമോ;

(സി) മലബാര്‍ മേഖലയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി) സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രി കളിലും ക്യാന്‍സര്‍ ചികിത്സാ സൌകര്യം ഏര്‍പ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കുമോ;

() എല്ലാ താലൂക്ക് ആശുപത്രികളിലും ക്യാന്‍സര്‍ നിര്‍ണ്ണയത്തിനാവശ്യമായ ലാബ് സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ?

2099

ഔഷധഗുണ നിയന്ത്രണ വിഭാഗത്തില്‍ നിന്നും ആയുര്‍വ്വേദത്തെ ഒഴിവാക്കുന്ന നടപടി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() ഔഷധഗുണ നിയന്ത്രണ വിഭാഗത്തില്‍ നിന്ന് ആയുര്‍വ്വേദത്തെ ഒഴിവാക്കുവാന്‍

തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇത്തരത്തില്‍ ആയുര്‍വ്വേദത്തെ ഒഴിവാക്കുവാന്‍ കാരണമെന്തെന്ന് വിശദമാക്കാമോ;

(സി) ഈ വിഭാഗത്തില്‍ വരുന്ന സിദ്ധ, യുനാനി, ആയുര്‍വ്വേദം, അലോപ്പതി, ഹോമിയോപ്പതി എന്നിവ ഒരു കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന ചട്ടം നിലവിലുണ്ടോ ?

2100

സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍

ശ്രീ. രാജു എബ്രഹാം

() സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികളാണ് ഉള്ളത് ; എത്ര എന്‍. ആര്‍. എച്ച്. എം. ഹോമിയോ, ആയുര്‍വേദ ഡിസ്പെന്‍സറികളുണ്ട് ;

(ബി) ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും പി. എച്ച് സെന്ററുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും അനുവദിച്ചിട്ടുള്ള ശമ്പള സ്കെയിലുകള്‍ ഏതൊക്കെയാണ് ; എന്തുകൊണ്ടാണ് വ്യത്യസ്ത സ്കെയിലുകള്‍ അനുവദിക്കാന്‍ കാരണം ; ഈ അപാകത പരിഹരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

2101

ആയുര്‍വ്വേദ ഹോമിയോ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടി

ശ്രീ. സി.കെ. നാണു

() സര്‍ക്കാര്‍ ആയൂര്‍വ്വേദ ഹോമിയോ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നും ഈ ഒഴിവുകളില്‍ നിയമനം നടത്തുമോ; അതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

2102

പാരമ്പര്യ വൈദ്യന്‍മാര്‍ക്ക് സഹായം

ശ്രീ. രാജു എബ്രഹാം

() കേരളത്തില്‍ ആയുര്‍വേദം, യുനാനി, സിദ്ധം, മര്‍മ്മം, വിഷം, ഒറ്റമൂലി തുടങ്ങിയ പാരമ്പര്യ വൈദ്യ ചികിത്സയെ ആശ്രയിച്ചുകഴിയുന്ന വൈദ്യകുടുംബങ്ങള്‍ എത്രയുണ്ടെന്നുള്ള കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ പഠിച്ചിട്ടില്ല എന്ന കാരണത്താല്‍ അംഗീകാരം ലഭിക്കാത്ത വര്‍ഷങ്ങളോളം ഈ രംഗത്ത് പ്രവൃത്തിപരിചയമുള്ള പാരമ്പര്യ വൈദ്യന്‍മാരെ അംഗീകരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ;

(സി) കേരള സംസ്ഥാന പാരമ്പര്യ വൈദ്യ കൌണ്‍സില്‍ രൂപീകരിച്ച് പാരമ്പര്യ വൈദ്യന്‍മാര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി) 1953 ലെ തിരുവിതാംകൂര്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് കാലോചിതമായി പരിഷ്ക്കരിച്ച് കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്‍ അവതരിപ്പിക്കുന്നതിനും, അതില്‍ പാരമ്പര്യ വൈദ്യന്‍മാര്‍ക്ക് ഔഷധം നിര്‍മ്മിക്കുന്നതിനും പ്രാക്ടീസ് നടത്തുന്നതിനും അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

() പാരമ്പര്യ വൈദ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുംവിധം കേരള പാരമ്പര്യ വൈദ്യ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

2103

ഹോമിയോ ഡിസ്പന്‍സറികള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് ഹോമിയോ ഡിസ്പന്‍സറികള്‍ നിലവിലില്ലാത്ത എത്ര പഞ്ചായത്തുകളുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കുമോ;

(ബി) ഹോമിയോ ഡിസ്പന്‍സറികള്‍ നിലവിലില്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

2104

ഹോമിയോ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. .. അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രികളില്‍ എത്ര ഹോമിയോ ഡോക്ടര്‍മാരുടെ ഒഴിവുകളാണ് നിലവിലുള്ളത് ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) 2009-ല്‍ നിലവില്‍ വന്ന ഹോമിയോ ഡോക്ടര്‍മാരുടെ പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചുവെന്ന് വിശദമാക്കുമോ ;

(സി) നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.യെ. അറിയിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

2105

കളനാട് ഹോമിയോ ആശുപത്രിയില്‍ ഐ. പി. യൂണിറ്റ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ കളനാട് ഹോമിയോ ആശുപത്രിയില്‍ ഐ. പി. യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ : എങ്കില്‍ ഐ.പി. യൂണിറ്റ് എന്നാണ് പൂനസ്ഥാപിച്ചതെന്നും മുമ്പ് പ്രവര്‍ത്തനം നിര്‍ത്താനുണ്ടായ സാഹചര്യവും വിശദമാക്കാമോ ;

(ബി) കാസര്‍ഗോഡ് താലൂക്കിലെ ഏക ഹോമിയോ ഐ.പി. യൂണിറ്റുള്ള സ്ഥാപനം എന്ന നിലയില്‍ ഇവിടെ ഐ.പി നടത്തിക്കൊണ്ടു പോകുന്നതിന് ആവശ്യമായ സ്റാഫുകളെ അനുവദിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത ഐ. പി. യൂണിറ്റ് സുഗമമായി നടത്തുന്നതിനുള്ള സ്റാഫിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഥലം എം.എല്‍.എ നല്‍കിയ ഹര്‍ജിയിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചുവോ ; വ്യക്തമാക്കുമോ ?

2106

ഹോമിയോ-ആയുര്‍വേദ മെഡിക്കല്‍ കോളേജദ്ധ്യാപകരുടെപെന്‍ഷന്‍ പ്രായം

ഡോ. എന്‍. ജയരാജ്

() മെഡിക്കല്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം എത്രയാണ്;

(ബി) സര്‍ക്കാര്‍ ഹോമിയോ - ആയുര്‍വേദ മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം, അലോപ്പതി മെഡി. കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായത്തിന് തുല്യമാക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍മേല്‍ എന്തുനടപടി സ്വീകരിച്ചു;

(സി) അതു സംബന്ധിച്ച് ബഹു. സുപ്രീം കോടതിയില്‍ കേസ് നിലവിലുണ്ടോ;

(ഡി) എങ്കില്‍ ഈ വിഷയവുമായി ബന്ധപ്പെടുത്തി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2107

ഹോമിയോ ഡിസ്പെന്‍സറികള്‍

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) നിലവിലുള്ള ഹോമിയോ ഡിസ്പെന്‍സറികള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും പ്രതിരോധ ഗുളികള്‍ നല്‍കുന്നതിനും വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ?

2108

പ്ളാസ്റിക് നിരോധനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, പി.സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് പ്ളാസ്റിക് മാലിന്യങ്ങളുടെ വര്‍ദ്ധന തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പ്ളാസ്റിക് നിരോധനത്തിനുള്ള സാധ്യതകള്‍ ആരായുമോ;

(സി) ഇതിനെക്കുറിച്ച് പഠിക്കുവാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2109

കയര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജി. സുധാകരന്‍

() 2010 എപ്രില്‍ മുതല്‍ 2011 ആഗസ്റ് വരെ കയര്‍ഫെഡ് ഓരോ മാസത്തിലും അംഗസംഘങ്ങളില്‍ നിന്നും സംഭരിച്ച കയറിന്റെ തൂക്കം, വില എന്നിവ സംബന്ധിച്ച സ്റേറ്റ്മെന്റ് ലഭ്യമാക്കുമോ;

(ബി) 2010 ഏപ്രില്‍ മുതല്‍ 2011 ആഗസ്റ്മാസംവരെ ഓരോ മാസവും കയര്‍ഫെഡ് വിപണനം ചെയ്ത കയറിന്റെ തൂക്കം, വില എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമോ;

(സി) 2010 ഏപ്രില്‍ മുതല്‍ 2011 ആഗസ്റ് മാസം വരെ ഓരോ മാസവും കയര്‍ഫെഡ് വിപണനം നടത്തിയ ഉല്പന്നങ്ങളുടെ വില അറിയിക്കുമോ;

(ഡി) മേല്പറഞ്ഞ കാലയളവില്‍ എത്രകോടി രൂപ പ്രൈസ് ഫ്ളക്ച്ച്യുവേഷന്‍ സ്കീം, എം. ഡി. , മറ്റ് സര്‍ക്കാര്‍ സ്കീമുകള്‍ എന്നിവ വഴി ലഭ്യമാക്കി എന്ന് വ്യക്തമാക്കുമോ?

2110

കയര്‍ കമ്മീഷന്‍

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് കയര്‍ കമ്മീഷന്‍ എന്നാണ് നിലവില്‍

വന്നത്;

(ബി) പ്രസ്തുത  കമ്മീഷന്റെറിപ്പോര്‍ട്ട്പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(സി) റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുളള പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ?

2111

കയര്‍ മേഖലയില്‍ ഗവേഷണം

ശ്രീ.എം. ചന്ദ്രന്‍

() കയര്‍ മേഖലയില്‍ എന്തെല്ലാം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിക്കുമോ;

(ബി) കയര്‍ബോര്‍ഡിന്റെ കീഴിലുളള സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ചകിരിച്ചോറിന്റെയും ചകിരി/കയര്‍ ഉല്പന്നങ്ങള്‍ എന്നിവയേയും സംബന്ധിച്ച് നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ കോപ്പി മേശപ്പുറത്തു വയ്ക്കുമോ?

2112

മിനി ഡിഫൈബറിംഗ് മില്ലുകള്‍

ശ്രീ. ജി. സുധാകരന്‍

() എന്‍.സി.എം.ആര്‍.ഐ വികസിപ്പിച്ച മിനി ഡിഫൈബറിംഗ് മില്ലുകള്‍ ഇതുവരെ എത്ര എണ്ണം വിതരണം ചെയ്തു എന്ന് വ്യക്തമാക്കുമോ;

(ബി) ഇ മില്ലുകള്‍ ആര്‍ക്ക്, എന്നു വിതരണം ചെയ്തുവെന്നും എന്ന് ഉല്പാദനം ആരംഭിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) യന്ത്രത്തിന്റെ പ്രതിദിന ഉല്പാദനശേഷി എത്രയെന്നും ഉല്പാദനം ആരംഭിച്ചതു മുതല്‍ ഇതുവരെ ഓരോ യന്ത്രവും എത്ര ചകിരി ഉല്പാദിപ്പിക്കേണ്ടിയിരുന്നുവെന്നും, യഥാര്‍ത്ഥത്തില്‍ ഓരോ യന്ത്രവും എത്ര

ചകിരി ഉല്പാദിപ്പിച്ചു എന്നുമുളള വിവരം

ലഭ്യമാക്കാമോ;

(ഡി) ഓരോ പ്രോജക്ടിലും വിതരണം ചെയ്തി

ട്ടുളള യന്ത്രങ്ങളുടെ വിവരങ്ങള്‍, ഓരോ യൂണിറ്റിലും ഉല്പാദിപ്പിച്ച ചകിരി എന്നിവയുടെ വിശദമായ സ്റേറ്റ്മെന്റ് ലഭ്യമാക്കുമോ;

() ഈ സര്‍ക്കാര്‍ ചുമതലയേറ്റതിനുശേഷം എത്ര യന്ത്രങ്ങള്‍ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(എഫ്) പ്രസ്തുത പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.