UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

241

പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, പി. ഉബൈദുള്ള

,, കെ. എം. ഷാജി

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും സമയബന്ധിതവും കാര്യക്ഷമവുമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) പാഠപുസ്തക അച്ചടിയിലും, വിതരണത്തിലും മുന്‍സര്‍ക്കാരിന്റെ കാലത്ത് വന്‍ക്രമക്കേടുകള്‍ നടന്നതായി അക്കൌണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) എങ്കില്‍ ക്രമക്കേടു സംബന്ധിച്ച ഗവണ്‍മെന്റിന്റെ നിലപാട് വ്യക്തമാക്കുമോ ;

(ഡി) എത്ര രൂപയുടെ നഷ്ടമാണുണ്ടായതെന്നും, ഈ നഷ്ടം നികത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വിശദമാക്കുമോ ;

() ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

242

ഭൂമികേരളം പദ്ധതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, എം.പി. അബ്ദുസ്സമദ് സമദാനി

,, എന്‍.. നെല്ലിക്കുന്ന്

,, പി.കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ഭൂമികേരളം പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(ബി) റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ ഭൂമികേരളം പദ്ധതി പ്രകാരം എന്തൊക്കെ ജോലികളാണ് ഏറ്റെടുത്തു നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;

(സി) റീസര്‍വ്വെ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ ഉടമാവകാശം സംബന്ധിച്ചും കൈവശഭൂമിയുടെ അളവുകളെ സംബന്ധിച്ചും നിരവധി പരാതികള്‍ നിലവിലുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതെന്താണെന്ന് വിശദമാക്കുമോ;

(ഡി) റീസര്‍വ്വെ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ, സര്‍വ്വെ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം നിരവധി അപാകതകള്‍ ഉണ്ടാകുകയും ഭൂമികൈമാറ്റത്തിന് ഉടമകള്‍ക്ക് സാധിക്കാതെ വന്നതുമായ പരാതികള്‍ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അവ കാലതാമസമില്ലാതെ പരിഹരിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?

243

റോഡ് നിര്‍മ്മാണത്തിന് പ്രത്യേക കമ്പനി

ശ്രീ. റ്റി. വി. രാജേഷ്

,, . പി. ജയരാജന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് റോഡുകളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി പുതുതായി കമ്പനി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പ്രസ്തുത കമ്പനിയുടെ ഘടനയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തായിരിക്കും എന്ന് വിശദമാക്കാമോ ; മൂലധനം സ്വരൂപിക്കുന്നത് എപ്രകാരമായിരിക്കും ;

(സി) ഇതിനായി വിദേശ സഹായം എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ ; റോഡുകള്‍ തീരുമാനിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ ഏത് സ്ഥാപനത്തെ ;

(ഡി) ഇപ്പോള്‍ നടന്നു വരുന്ന റോഡ് നിര്‍മ്മാണ-വികസന പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയില്‍ തുടരാനാണ് ഉദ്ദേശിക്കുന്നത് ?

244

ടൂറിസം ഡെസ്റിനേഷന്‍ കൌണ്‍സിലുകള്‍

ശ്രീ.എം. ഹംസ

,, ജെയിംസ് മാത്യൂ

,, ബി.ഡി. ദേവസ്സി

,, കെ.കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികജാതി പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ടൂറിസം ഡെസ്റിനേഷന്‍ മാനേജ്മെന്റ് കൌണ്‍സിലുകള്‍ ഇപ്പോള്‍ ഏതെല്ലാം ഡെസ്റിനേഷനുകളിലാണുള്ളതെന്ന് വ്യക്തമാക്കാമോ; ഇവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായോ; വിശദമാക്കാമോ;

(ബി) 2011 മേയ് മാസത്തിനുശേഷം യോഗം ചേര്‍ന്നിട്ടില്ലാത്ത ഡെസ്റിനേഷന്‍ മാനേജ്മെന്റ് കൌണ്‍സിലുകള്‍ ഏതെല്ലാമാണ്;

(സി) ഡി.എം.സി കളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര ഡി.എം.സി.കള്‍ക്ക് എന്തു തുക വീതം നല്‍കിയിട്ടുണ്ട്?

245

വസ്തുനികുതി നിര്‍ണ്ണയ ബോര്‍ഡ് രൂപീകരിക്കുവാന്‍ നടപടി

ശ്രീ. എളമരം കരീം

,, വി. ശിവന്‍കുട്ടി

,, രാജു എബ്രഹാം

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഒരു വസ്തുനികുതി നിര്‍ണ്ണയ ബോര്‍ഡ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇതു സംബന്ധിച്ച് 13-ാം ധനകാര്യ കമ്മീഷന്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(സി) പ്രസ്തുത ബോര്‍ഡ് രൂപീകരിക്കുന്നതോടെ സംസ്ഥാനത്ത് ഇന്ന് നിലനില്ക്കുന്ന സമ്പ്രദായങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത് ;

(ഡി) ഇത് സംസ്ഥാനത്തിന് വരുമാനവര്‍ദ്ധനവിന് കാരണമാകുമോ?

246

ലാന്‍ഡ് ബാങ്ക് രൂപീകരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, . ചന്ദ്രശേഖരന്‍

,, കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ലാന്‍ഡ് ബാങ്ക് രൂപീകരിച്ചത് എന്നാണ്;

(ബി) പ്രസ്തുത ബാങ്കില്‍ എത്ര ഹെക്ടര്‍ ഭൂമിയുണ്ട്; പ്രസ്തുത ബാങ്കിലുള്ള ഭൂമിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഭൂമി കൊടുത്തിട്ടുണ്ടോ; എങ്കില്‍ എത്ര ഹെക്ടര്‍, എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ലാന്‍ഡ് യൂട്ടിലിറ്റി ബാങ്ക് കൂടി സ്ഥാപിക്കാനുള്ള ഉദ്ദേശമുണ്ടോ; എങ്കില്‍ പ്രസ്തുത ബാങ്കിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് വ്യക്തമാക്കുമോ?

247

ശബരിമലയിലേയ്ക്കുള്ള മുഴുവന്‍ റോഡുകളും ഗതാഗതയോഗ്യമാക്കുന്നതിന് നടപടി

ശ്രീ. അന്‍വര്‍ സാദത്ത്

,, കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴയ്ക്കന്‍

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ശബരിമലയിലേയ്ക്കുള്ള മുഴുവന്‍ റോഡുകളും ഗതാഗതയോഗ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) അടുത്ത മണ്ഡലവ്രതക്കാലത്തിനുമുമ്പായി റോഡുകള്‍ ഗതാഗതയോഗ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

248

റോഡ് വികസനത്തിനായി ഏറ്റെടുത്തഭൂമിയിലെ കയ്യേറ്റങ്ങള്‍

ശ്രീ. ബി. ഡി. ദേവസ്സി

,, പി. കെ. ഗുരുദാസന്‍

,, ബി. സത്യന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ദേശീയ, സംസ്ഥാന പാതകളുടെ വികസന

(വളവു നിവര്‍ത്തല്‍) പ്രവര്‍ത്തനത്തിനു ശേഷം അധികരിച്ചതും ഭാവിയില്‍ വികസനത്തിനായി ഏറ്റെടുത്തിട്ടിരിക്കുന്നതുമായ ഭൂമിയില്‍ അനധികൃതമായി നടന്നിട്ടുള്ള കൈയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വികസനപ്രവര്‍ത്തനത്തിനു ശേഷം അധികമായി വന്നിട്ടുള്ള ഭൂമി കമ്പോളവിലയ്ക്ക് ലേലം ചെയ്ത് മുതല്‍ കൂട്ടാനോ വകുപ്പുകള്‍ക്ക് നേരിട്ടുള്ള ഉപയോഗത്തിന് വിധേയമാക്കാനോ നടപടി സ്വീകരിക്കുമോ;

(സി) വികസനത്തിനായി ഏറ്റെടുത്തിരിക്കുന്ന ഭൂമി എത്രയും പെട്ടെന്ന് ഉപയോഗപ്പെടുത്തി റോഡുകളുടെ വീതികൂട്ടി നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

249

മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ സാധാരണ ഏതു മാസത്തിലാണ് നടക്കുന്നതെന്ന് അറിയിക്കുമോ ;

(ബി) എന്‍ട്രന്‍സ് പരീക്ഷാഫലം വളരെ നേരത്തെ പ്രസിദ്ധീകരിച്ചു കഴിഞ്ഞാലും മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ അനന്തമായി നീളുന്ന അവസ്ഥ ഗൌരവമായി കാണുന്നുണ്ടോ ;

(സി) എങ്കില്‍, ഇതിന് എന്തു പ്രതിവിധിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് ; വിശദാംശങ്ങള്‍ നല്കുമോ ;

(ഡി) അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പ്രസ്തുത പ്രവേശന നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള ക്രമികരണങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

250

റസിഡന്‍ഷ്യല്‍ പരിശീലന പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, എം. . വാഹീദ്

,, സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എങ്ങനെയെന്ന് വിശദീകരിക്കുമോ ;

(സി) എന്‍. സി. . ആര്‍. ടി. യുടെ സഹകരണത്തോടെ ഈ പരിശിലന പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുമോ ;

(ഡി) ഏതെല്ലാം വിഷയങ്ങള്‍ക്കാണ് പരിശീലന പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത് ?

251

എന്‍ട്രന്‍സ് റാങ്ക് ലിസ്റ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ് തയ്യാറാക്കുമ്പോള്‍ പ്ളസ്ടുവിന്റെ മാര്‍ക്കുകൂടി പരിഗണിക്കുന്നതിനുള്ള തീരുമാനം നടപ്പില്‍ വരുത്തിയോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) നടപ്പ് അധ്യയന വര്‍ഷം മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ മാര്‍ക്കിനോട് പ്ളസ്ടൂവിന്റെ മാര്‍ക്ക് ചേര്‍ത്ത് റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നതിന് എന്തായിരുന്നു തടസ്സം; ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്തു നടപടി സ്വീകരിച്ചു?

252

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെല്‍ഫോണ്‍നിരോധനം

ശ്രീ. കെ.എന്‍.. ഖാദര്‍

,, റ്റി. . അഹമ്മദ് കബീര്‍

'' കെ. എം. ഷാജി

'' വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വിദ്യാര്‍ത്ഥികളില്‍ ക്യാമറ സൌകര്യമുളളതും അല്ലാത്തതുമായ സെല്‍ഫോണുകളുടെ ഉപയോഗവും ദുരുപയോഗം വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെല്‍ഫോണ്‍ നിരോധനം ഫലപ്രദമാവുന്നില്ലെന്ന കാര്യം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;

(സി) വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെല്‍ഫോണ്‍ ഉപയോഗം തടയാന്‍ ഉതകുന്ന ജാമറുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ?

253

പഞ്ചായത്ത് റോഡുകള്‍ തിരിച്ചെടുത്ത്ഗതാഗതയോഗ്യമാക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

,, കെ. വി. വിജയദാസ്

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയുണ്ടായിരുന്ന റോഡുകള്‍ മരാമത്ത് വകുപ്പ് തിരിച്ചെടുത്തിട്ടുണ്ടോ; എങ്കില്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍;

(ബി) ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ ഉണ്ടായ സാഹചര്യം എന്തായിരുന്നു;

(സി) തിരിച്ചെടുത്തതിനു ശേഷം പ്രസ്തുത റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി) പ്രസ്തുത റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുന്നതിന് പുതുക്കിയ നിരക്കിലുള്ള എസ്റിമേറ്റുകള്‍ എടുത്തിട്ടുണ്ടോ; എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു; ഇതിന് പ്രത്യേകമായി ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട്?

254

അതിവേഗ ഇടനാഴി

ശ്രീ. എം. . വാഹീദ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് അതിവേഗ ഇടനാഴി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അഭിപ്രായമുണ്ടോ ;

(ബി) എങ്കില്‍ ഇത് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

255

കെ.എസ്.ടി.പി. റോഡുകളുടെ രണ്ടാംഘട്ടം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, സി.പി. മുഹമ്മദ്

,, വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കെ.എസ്.ടി.പി. യുടെ രണ്ടാം ഘട്ടത്തില്‍ ഏതെല്ലാം റോഡുകളുടെ പുനര്‍നിര്‍മ്മാണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്;

(ബി) രണ്ടാം ഘട്ടത്തില്‍ ധനസഹായം നല്കുന്ന ധനകാര്യ സ്ഥാപനം ഏതാണ്;

(സി) ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഡി) റോഡുകളുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

256

റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച മാനദണ്ഡങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

,, ബാബു എം. പാലിശ്ശേരി

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണി സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്താണ് ;

(ബി) അറ്റകുറ്റപണികള്‍ നടത്തിയിട്ടും പ്രസ്തുത റോഡുകള്‍ വളരെ പെട്ടെന്ന് തന്നെ ഗതാഗതയോഗ്യമല്ലാതായി ത്തീരുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) നടത്തുന്ന അറ്റകുറ്റപണികള്‍ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ഇതിന് കാരണക്കാരാകുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ ?

257

കേന്ദ്രസഹായത്തിനായി സമര്‍പ്പിക്കപ്പെട്ട ടൂറിസം പദ്ധതികള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

,, കെ. വി. വിജയദാസ്

,, കെ. സുരേഷ് കുറുപ്പ്

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികജാതി പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ വര്‍ഷം കേന്ദ്ര സഹായത്തിനായി സമര്‍പ്പിക്കപ്പെട്ട ടൂറിസം പദ്ധതികള്‍ ഏതൊക്കെയാണ്; ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് ഏതെല്ലാം പദ്ധതികള്‍ക്കാണ്; ഇതിനായി എത്ര കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു;

(ബി) മുന്‍സര്‍ക്കാര്‍ തയ്യാറാക്കിയ ആലപ്പുഴ, വയനാട്, തലശ്ശേരി, മുസിരിസ് സമഗ്ര പദ്ധതികളില്‍ ഇതിനകം കേന്ദ്രാനുമതി ലഭിച്ചിട്ടുള്ളവ ഏതൊക്കെയാണ്; എത്ര കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്;

(സി) കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേന്ദ്രാനുമതി വാങ്ങിയ ടൂറിസം പദ്ധതികളുടെ മൊത്തം തുകയെത്ര; 2001-06 കാലയളവില്‍ കേന്ദ്രാനുമതി വാങ്ങിയ ടൂറിസം പദ്ധതികളുടെ മൊത്തം തുകയെത്ര?

258

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ധനസഹായം

ശ്രീ.. പി. അബ്ദുള്ളക്കുട്ടി

,, പാലോട് രവി

,, . റ്റി. ജോര്‍ജ്

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് എന്തെല്ലാം ധനസഹായങ്ങളാണ് നിലവില്‍ നല്‍കി വരുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) ഇവര്‍ക്കു നല്‍കി വരുന്ന ആനുകൂല്യങ്ങളും ധനസഹായവും വര്‍ദ്ധിപ്പിക്കുവാന്‍ ആലോചനയുണ്ടോ ;

(സി) എങ്കില്‍ അതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

259

വിദേശഭാഷാ പഠനം

ശ്രീ. സി. മോയിന്‍കുട്ടി

,, കെ. എന്‍. . ഖാദര്‍

,, എന്‍. ഷംസുദ്ദീന്‍

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വിദേശഭാഷാ പഠനത്തിന് നിലവിലുള്ള സംവിധാനങ്ങളെന്തെല്ലാമെന്ന് വിശദമാ ക്കുമോ;

(ബി) ഇക്കാര്യത്തില്‍ ഇന്നുള്ള സൌകര്യങ്ങള്‍ കാലഘട്ടത്തിന് പര്യാപ്തമായ വിധത്തിലുള്ളതാണെന്ന് കരുതുന്നുണ്ടോ;

(സി) വിദേശരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാകുന്നതിന് ഭാഷ ഒരു പ്രധാന ഘടകമാണെന്നതുകൊണ്ട് വിദേശഭാഷാ പഠന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരി ക്കുമോ;

(ഡി) കോളേജ് തലത്തില്‍ അറബിക് പഠനത്തിന് നിലവിലുള്ള സൌകര്യങ്ങളെന്തെല്ലാമാണെന്ന് വിശദമാക്കുമോ;

() വിദേശഭാഷാ പഠനം പോഷിപ്പിക്കുന്നതിനും അറബിക് പഠനത്തിന് പ്രാധാന്യം നല്‍കുന്നതിനും ഒരു വിദേശഭാഷാ പഠന ഗവേഷണ യൂണിവേഴ്സിറ്റിയും / അറബിക് യൂണിവേഴ്സിറ്റയും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

260

അധിക ഭൂമി ലാന്റ് ബാങ്കിലേക്ക് മുതല്‍ കൂട്ടുന്നതിന് നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

,, കെ. ദാസന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() മരാമത്ത് വകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റെടുത്തതില്‍ അധികമായ ഭൂമി ലാന്റ് ബാങ്കിലേക്ക് മുതല്‍ കൂട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതനുസരിച്ച് എത്ര ഭൂമി ലാന്റ് ബാങ്കിലേക്ക് നല്‍കിയിട്ടുണ്ട് ;

(സി) ഇതിനായി അധിക ഭൂമി കണ്ടെത്തുന്നതിന് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ഡി) വകുപ്പിന്റെ അധീനതയിലുള്ള ഭൂമി വില്ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ?

261

സ്കൂളുകളിലെ കമ്പ്യൂട്ടര്‍ പഠനം

ശ്രീ. സി. പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() എല്‍.പി., യു.പി. സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ആദ്യഘട്ടത്തില്‍ ഏതെല്ലാം ജില്ലകളിലെ സ്കൂളുകളിലാണ് നടപ്പാക്കുന്നത്;

(ഡി) സംസ്ഥാനത്തെ എല്ലാ എല്‍.പി., യു.പി. സ്കൂളുകളിലും എത്ര നാളുകള്‍ക്കകം ഇത് നടപ്പിലാക്കാനാകും;

() കമ്പ്യൂട്ടര്‍ പഠനം നടപ്പാക്കുന്ന സ്കൂളുകളില്‍ ഇന്റര്‍നെറ്റ്-ബ്രോഡ്ബാന്റ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമോ?

262

കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗ് പദ്ധതികള്‍

ശ്രീ. . എം. ആരിഫ്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. സാജു പോള്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള ടൂറിസത്തിന്റെ ഈ വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ; ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റുകളെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ് മാര്‍ക്കറ്റിംഗ് പ്ളാനുകള്‍ ;

(ബി) ഈ വര്‍ഷം ഇതിനായി വകയിരുത്തപ്പെട്ട തുക എത്ര ; ഇതില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെ ;

(സി) ഏതെല്ലാം വിദേശ രാജ്യങ്ങളിലെ ഏതെല്ലാം മാര്‍ട്ടുകളില്‍ ഏതെല്ലാം ഉദ്യോഗസ്ഥന്മാരും മന്ത്രിയും പങ്കെടുക്കാനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; ഇതിനായി എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു ?

263

വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. ബി. സത്യന്‍

,, എം.. ബേബി

,, പുരുഷന്‍ കടലുണ്ടി

പ്രൊഫ.സി.രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യ്ൂ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() അഴിമതികള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു;

(ബി) ന്യൂതനമായ എന്തെല്ലാം രീതികളാണ് അവലംബിക്കാനുദ്ദേശിക്കുന്നത്;

(സി) വിജിലന്‍സ് വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും മാറ്റി നിര്‍ത്തുന്നതിനും നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ?

264

ഉന്നതവിദ്യാഭ്യാസ മേഖലകളുടെ നിലവാരംഉയര്‍ത്താന്‍ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ആര്‍ട്സ് & സയന്‍സ് കോളേജുകളെ ഉന്നതനിലവാരത്തിലേയ്ക്ക് എത്തിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) സി.ബി.സി.എസ്.എസ്. (ക്രെഡിറ്റ് & സെമസ്റര്‍ സിസ്റം) സംസ്ഥാനത്ത് നടപ്പാക്കുകവഴി ഈ മേഖലയില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;

(സി) പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതോടൊപ്പം കോളേജുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും അഡ്മിനിസ്ട്രേഷന്‍ കാലോചിതമായി പരിഷ്ക്കരിക്കാനും അനുയോജ്യമായ അക്കാഡമിക് സാഹചര്യമൂണ്ടാക്കാനും നടപടി സ്വീകരിക്കുമോ;

(ഡി) യു.ജി.സി. റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അദ്ധ്യാപകരുടെ ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കു.തോടൊപ്പം അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, അവരുടെ കൃത്യനിര്‍വ്വഹണവും, ഗുണനിലവാരവും വിലയിരുത്താനുളള നിര്‍ദ്ദേശങ്ങളും വേണ്ട രീതിയില്‍ നടപ്പാക്കുന്നില്ല എന്ന ആക്ഷേപം പരിശോധിക്കുമോ;

() അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൃത്യമായി ക്ളാസ്സില്‍ ഹാജരാകുന്നുവെന്നും നിശ്ചിത സാധ്യായ ദിവസങ്ങളില്‍ അധ്യയനം നടക്കുന്നുവെന്നും ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്) കോളേജുകളില്‍ കാലഹരണപ്പെട്ട തസ്തികകളില്‍ ജോലി ചെയ്യാനില്ലാതെ ജീവനക്കാര്‍ നിലനില്ക്കുമ്പോള്‍ അത്യാവശ്യ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാറില്ല എന്ന പരാതി പരിശോധിക്കുമോ;

(ജി) കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് കാലോചിതവും ശാസ്ത്രീയവുമായ നയങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാനും ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ പുന:സംഘടിപ്പിക്കാനും നടപടി സ്വീകരിക്കുമോ ?

265

ദേശീയപാതാ വികസനം

ശ്രീ. എസ്. ശര്‍മ്മ

,, . കെ. ബാലന്‍

,, കെ. കെ. നാരായണന്‍

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മരാമത്ത് വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ദേശീയപാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ലക്ഷ്യവും പുരോഗതിയും വിശദമാക്കാമോ;

(ബി) ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂമിയും തൊഴിലും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പദ്ധതിയുടെ അന്തിമരൂപം എന്താണ്;

(സി) ദേശീയപാതാ വികസനം പൂര്‍ണ്ണതോതില്‍ എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

T266

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. എം. എ ബേബി

,, സി. കെ. സദാശിവന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. രാജു എബ്രഹാം


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() റിവര്‍ മാനേജ്മെന്റ് ഫണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് സംബന്ധിച്ച മാനദണ്ഡം വിശദമാക്കാമോ;

(ബി) റിവര്‍ മാനേജ്മെന്റ് ഫണ്ട് ഇപ്പോള്‍ ഓരോ ജില്ലയിലും എത്രയുണ്ടെന്ന് വിശദമാക്കാമോ;

(സി) റിവര്‍ മാനേജ്മെന്റ് ഫണ്ടിലേക്ക് അടക്കേണ്ടതായ തുക കൃത്യസമയത്ത് ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നുണ്ടോ?

267

സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സ്കൂള്‍ ബസ്സുകള്‍ ഓടിക്കുന്നത് പരിചയസമ്പന്നരാണോ എന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കാറുണ്ടോ;

(ബി) സ്കൂള്‍ ബസ് ഡ്രൈവര്‍മാരായി നിയമിക്കപ്പെടുന്നതിന് വിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി) പരിചയസമ്പന്നരല്ലാത്ത ഡ്രൈവര്‍മാര്‍ സ്കൂള്‍ ബസ്സുകള്‍ ഓടിക്കുന്നതു മൂലം അപകടത്തില്‍പ്പെട്ട് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

() മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡ്രൈവര്‍മാരെ നിയമിക്കുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

268

വേമ്പനാട്ട് കായല്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, ആര്‍. രാജേഷ്

,, സി.കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വേമ്പനാട്ട് കായല്‍ വ്യാപകമായി കൈയ്യേറ്റം ചെയ്യപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ ;

(സി) കൈയ്യേറിയ പ്രദേശങ്ങള്‍ എത്രയും പെട്ടെന്ന് തിരിച്ചെടുത്ത് പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുമോ ?

269

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

'' .പി. ജയരാജന്‍

'' കെ.കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ വീണ്ടും കയ്യേറ്റങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മുന്‍സര്‍ക്കാര്‍ തിരിച്ചുപിടിച്ച ഏതെല്ലാം ഭൂമിയില്‍ ഇപ്പോള്‍ കയ്യേറ്റങ്ങള്‍ നടക്കുകയുണ്ടായി ;

(സി) വീണ്ടും കയ്യേറ്റങ്ങള്‍ നടക്കാതിരിക്കുന്നതിനും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും പ്രഖ്യാപിച്ച പരിപാടികള്‍ എല്ലാം നടപ്പില്‍ വരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ?

270

ജോലി സാധ്യതയുള്ള പുതിയ എഞ്ചിനീയറിംഗ്കോഴ്സുകള്‍

ശ്രീ. .റ്റി. ജോര്‍ജ്

,, ഡൊമനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ എയ്ഡഡ്/സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ കോളേജുകളില്‍ ആധുനികവും ജോലിസാദ്ധ്യതയുമുള്ള പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) സ്വാശ്രയ എഞ്ചിനീയറിംഗ്കോളേജുകളില്‍ ഇത്തരം കോഴ്സുകള്‍ തുടങ്ങുന്നതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ നയം എന്താണ്; വിശദമാക്കാമോ;

(സി) പ്രസ്തുത കോളേജുകളിലെ പ്രവേശനംസംബന്ധിച്ച് സര്‍ക്കാരുമായി ദീര്‍ഘകാലകരാര്‍ ഉണ്ടാക്കുമെങ്കില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.