UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2788

141 പുസ്തകങ്ങള്‍ ഒരുമിച്ചിറക്കുന്നതു സംബന്ധിച്ച നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() സര്‍ക്കാര്‍ നൂറുദിനം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ 141 പൂസ്തകങ്ങള്‍ ഒരുമിച്ചിറക്കണമെന്ന് ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ ; പുസ്തകങ്ങളില്‍ ഒരുപാട് അച്ചടിപ്പിശകുകള്‍ സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എഴുത്തുകാര്‍ക്കും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും റോയല്‍റ്റി അല്ലാത്ത ഒരു തുക നല്‍കണമെന്നുള്ള ഉത്തരവ് നിലവിലുണ്ടോ ; എങ്കില്‍ മേല്‍ സൂചിപ്പിച്ചവര്‍ക്ക് റോയല്‍റ്റി അല്ലാതെ തുക നല്‍കിയോയെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത പുസ്തകങ്ങളില്‍ ഭൂരിഭാഗവും മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രിന്റ് ചെയ്തതാണെന്നും ഇപ്പോള്‍ ആമുഖ പേജ് മാറ്റി വീണ്ടും സെറ്റ് ചെയ്താതാണെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതിനായി ചെലവാക്കിയ അധിക സംഖ്യ എത്രയാണെന്ന് വെളിപ്പെടുത്താമോ ?

2789

പി. എം. ജി. എസ്.വൈ. പദ്ധതി

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

() പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം സംസ്ഥാനത്തിന് കഴി ഞ്ഞ അഞ്ച് വര്‍ഷം ലഭിച്ച തുക എത്ര ;

(ബി) ലഭിച്ച തുകയില്‍ എത്ര ചെലവഴിച്ചു ;

(സി) പി.എം.ജി.എസ്.വൈ. ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാനം പിന്നോക്കം നില്ക്കുന്നതിന് കാരണം വ്യക്തമാക്കുമോ ;

(ഡി) പി.എം.ജി.എസ്.വൈ. പദ്ധതി പൂര്‍ണ്ണ തോതില്‍ നടപ്പാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

2790

ഗ്രാമീണ സഡക് യോജന പദ്ധതി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ ഏതെല്ലാം പ്രദേശത്ത് എത്ര റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്;

(ബി) അങ്ങനെ നിര്‍മ്മിച്ച റോഡുകള്‍ക്കു ഓരോന്നിനും ചെലവായ തുക എത്രയാണ്;

(സി) പ്രസ്തുത പദ്ധതി പ്രകാരം എത്ര റോഡുകള്‍ ഏതെല്ലാം പ്രദേശങ്ങളില്‍ നിര്‍മ്മിക്കാനുണ്ട്;

(ഡി) പുതുതായി നിര്‍മ്മിക്കാനുള്ള റോഡുകള്‍ക്കു അംഗീകാരം ലഭിച്ചിട്ടുണ്ടോ?

2791

പൊന്‍കണ്ടം-കടപ്പാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. എം. ചന്ദ്രന്‍

() പി.എം.ജി.എസ്.വൈ.യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട പൊന്‍കണ്ടം-കടപ്പാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടംവരെ എത്തിയെന്ന് വ്യക്തമാക്കാമോ;

(സി) നിര്‍മ്മാണം തുടരുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി) നിര്‍മ്മാണം പുനരാരംഭിക്കുന്നതിനുള്ള എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

2792

പി. എം. ജി. എസ്. വൈ റോഡുകള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബ്ളോക്കുകളില്‍ എത്ര പി. എം. ജി. എസ്. വൈ റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത റോഡുകളില്‍ എത്രയെണ്ണം നിര്‍മ്മാണം ആരംഭിച്ചു എന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ ;

(സി) നിര്‍മ്മാണം ആരംഭിക്കാത്ത റോഡുകള്‍ ഏതൊക്കെയാണെന്നും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ ?

2793

പി.എം.ജി.എസ്.വൈ. പദ്ധതി

ശ്രീ. ബി.ഡി.ദേവസ്സി

() ചാലക്കുടി ബ്ളോക്കില്‍ പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം എത്ര റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭ്യമായിട്ടുണ്ട്;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ?

2794

പി.എം.ജി.എസ്.വൈ. പദ്ധതി നടപടികള്‍

ശ്രീ. എം. ഹംസ

() പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം എത്ര റോഡുകള്‍ ആണ് ഒറ്റപ്പാലം മണ്ഡലത്തില്‍ നിര്‍മ്മിക്കുന്നത്; എത്ര കിലോമീറ്റര്‍;

(ബി) നിലവില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ ഏതെങ്കിലും സ്കീം നിലവിലുണ്ടോ;

(സി) ഏതെല്ലാം റോഡുകള്‍ ആണ് ടെന്റര്‍ നടത്താനുള്ളത് എന്ന് വിശദമാക്കുമോ; എന്നത്തേക്ക് ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

2795

ഗ്രാമീണറോഡുകള്‍ നിര്‍മ്മിക്കുന്നതിന് പാലിക്കേണ്ടനിബന്ധനകള്‍

ശ്രീ. സണ്ണി ജോസഫ്

() പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാമാണ്;

(ബി) ഇത്തരം നിബന്ധനകള്‍ സംസ്ഥാനത്തെ റോഡുകളുടെയും ഭൂപ്രകൃതിയുടെയും പശ്ചാത്തലത്തില്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പ്രായോഗിക വിഷമതകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ നിബന്ധനകളില്‍ ആവശ്യമായ ഇളവുകളും ഭേദഗതികളും വരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ ടെണ്ടര്‍ സ്വീകരിക്കുവാന്‍ ആളുകള്‍ തയ്യാറാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമോ ?

2796

നെന്മാറ മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമീണ റോഡുകളെയാണ് പി.എം..ജി.എസ്.വൈ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്;

(ബി) ഏതെല്ലാം റോഡുകളുടെ പണി പൂര്‍ത്തികരിച്ചിട്ടുണ്ട്;

(സി) പണി പൂര്‍ത്തീകരിക്കാത്ത റോഡുകളുളട വിവരം വ്യക്തമാക്കുമോ;

(ഡി) ഇത്തരം റോഡുകളുടെ പണികള്‍ അടിയന്തിരമായി തുടങ്ങുന്നതിനുളള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്?

2797

ദേശീയതൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീര വികസനം ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ.വി.പി.സജീന്ദ്രന്‍

,, ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, ലൂഡി ലൂയിസ്

() ക്ഷീരകര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ എന്തെല്ലാം നടപടി കളാണ് കൈകൊണ്ടിട്ടുള്ളത് ;

(ബി) ദേശീയതൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീര വികസനം ഉള്‍പ്പെടുത്തുന്നതുമൂലം എന്തെല്ലാം നേട്ടങ്ങളാണ് ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ;

(സി) 12-ാം പഞ്ചവത്സര പദ്ധതിയുടെ ആസൂത്രണ ഘട്ടത്തില്‍ തന്നെ ഇതിന് പ്രാധാന്യം ലഭിക്കുന്നവിധത്തിലുള്ള ഇടപെടല്‍ നടത്തുമോ ?

2798

കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. രമേശ് ചെന്നിത്തല

,, കെ.ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

() ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് അനുവദിച്ച തുകയില്‍ എത്ര തുക ലാപ്സായി എന്ന് വ്യക്തമാക്കാമോ;

(സി) വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചിരുന്നതില്‍ എത്ര തുക ലാപ്സായിയെന്ന് വിശദീകരിക്കാമോ?

2799

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂലി നല്‍കുന്നതിന് ആലോചിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തതെന്ന് വിശദമാക്കാമോ ?

2800

തൊഴിലുറപ്പ് പദ്ധതി പരിഷ്കരിക്കുന്നതിന് നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

() മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ആരംഭിച്ചോ;

(ബി) ഏതൊക്കെ ജില്ലയിലാണ് സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയത്;

(സി) എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്;

(ഡി) ക്രമക്കേടുകള്‍ പരിഷ്ക്കരിച്ച് തൊഴിലുറപ്പ് പദ്ധതി പരിഷ്ക്കരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

2801

തൊഴിലുറപ്പ് പദ്ധതിയിലെ ജനപങ്കാളിത്തവും ആരോഗ്യ പരിരക്ഷയും

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് നിലവില്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുവരുന്നത്;

(ബി) സംസ്ഥാനത്ത് പ്രസ്തുത പദ്ധതി നടപ്പിലാക്കി തുടങ്ങിയതു മുതലുള്ള ജനപങ്കാളിത്തത്തെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ശക്തമായ പ്രചരണ ബോധവല്‍ക്കരണ പരിപാടിയിലൂടെ പ്രസ്തുത പദ്ധതിയിലേയ്ക്ക് കൂടുതല്‍ ആളുകളെ പ്രത്യേകിച്ച് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) പ്രസ്തുത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ആരോഗ്യപരിരക്ഷ കൂടി ഉറപ്പുവരുത്തുന്ന തരത്തില്‍ പദ്ധതി ആസൂത്രണം ചെയ്യാന്‍ നടപടി സ്വീകരി ക്കുമോ ?

2802

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് പദ്ധതി പ്രകാരം തൊഴിലിനായി പേര് രജിസ്റര്‍ ചെയ്യേണ്ടത് എവിടെയാണ്;

(ബി) രജിസട്രേഷന് വേണ്ടി പ്രത്യേക ഉത്തരവാദിത്വം നല്‍കി ആഫീസറെ നിയമിച്ചിട്ടുണ്ടോ;

(സി) തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ഗ്രാമവികസന വകുപ്പില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;

(ഡി) പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പ്രോഗ്രാം തുടങ്ങിയത് മുതല്‍ നാളിതുവരെ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; ഇതിനുവേണ്ടിയുണ്ടായ അധിക സാമ്പത്തിക ബാദ്ധ്യത എത്രയാണെന്ന് വ്യക്തമാക്കാമോ;

() തൊഴില്‍ രജിസ്റര്‍ ചെയ്തവര്‍ക്ക് സമയബന്ധിതമായി തൊഴിലും കൂലിയും നല്‍കുന്നതിനുളള ഉത്തരവാദിത്വം ആര്‍ക്കാണ്?

2803

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും പിരിച്ചുവിട്ട തിനെതിരെ നടപടി

ശ്രീ. .കെ. വിജയന്‍

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ച സാങ്കേതിക വിഭാഗം ജീവനക്കാരായ ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-കം. അക്കൌണ്ടന്റ് എന്നിവരില്‍ കാലാവധിക്ക് മുമ്പ് ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്രപേരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ;

(ബി) നിലവിലുള്ള ഉത്തരവ് പ്രകാരം ഏതെങ്കിലും പഞ്ചായത്തില്‍ പിരിച്ചുവിടുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ പിരിച്ചു വിട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമോ ?

2804

ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സുതാര്യമാക്കാന്‍ നടപടി

ശ്രീ. ബെന്നി ബെഹനാന്‍

,, .സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, .റ്റി. ജോര്‍ജ്

() ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടത്തിപ്പ് സുതാര്യ

മാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിനുവേണ്ടി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം;

() തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ ?

2805

ദേശീയതൊഴിലുറപ്പുപദ്ധതി വിഹിതം ഉയര്‍ത്താന്‍ നടപടി

ശ്രീ.കെ. ശിവദാസന്‍ നായര്‍

,, റ്റി.എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, .പി. അബ്ദുളളക്കുട്ടി

() ദേശീയതൊഴിലുറപ്പു പദ്ധതി വിഹിതം ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എത്ര കോടി രൂപയാണ് ഇതിനുവേണ്ടി വകയിരുത്തുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത തുകയില്‍നിന്നും സാധനസാമഗ്രികള്‍ വാങ്ങുവാന്‍ എത്ര ശതമാനം തുകയാണ് ഉപയോഗപ്പെടുത്തുന്നത്;

(ഡി) പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്തിന് ആസ്തി ഉണ്ടാക്കിയെടുക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

2806

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. വി. ശശി

() ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കുമോ ;

(ബി) തൊഴിലിനായി അപേക്ഷ നല്കുന്നവര്‍ക്ക് എത്ര ദിവസത്തിനകം തൊഴില്‍നല്‍കും ;

(സി) നിശ്ചിതസമയ പരിധിക്കുള്ളില്‍ തൊഴില്‍ നല്‍കാന്‍ ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാം ; സമയപരിധിക്കുള്ളില്‍ തൊഴില്‍ ലഭിച്ചില്ലായെന്ന് കാണിച്ച് എത്ര പരാതികള്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചു; ആയതില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ ;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം തൊഴില്‍ ചെയ്ത തൊഴിലാളിക്ക് എത്ര ദിവസത്തിനകം പ്രതിഫലം നല്‍കണമെന്നാണ് വ്യവസ്ഥ ; പ്രസ്തുത വ്യവസ്ഥ പാലിച്ചില്ലായെന്ന് കാണിച്ച് കഴിഞ്ഞവര്‍ഷം എത്ര പരാതി ലഭിച്ചു ; എത്ര ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

() സമയ പരിധിക്കുള്ളില്‍ തൊഴില്‍ നല്‍കുന്നതിനും വേതനം നല്‍കുന്നതിനും ബാധ്യതയുള്ള ഉദ്യോഗസ്ഥനാരാണ് എന്ന് അറിയിക്കുമോ ;

(എഫ്) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് ഏതൊക്കെ വകുപ്പിലെ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത് ; ഇതിനായി ഏതൊക്കെ വകുപ്പില്‍ ഏതൊക്കെ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

2807

തൊഴിലുറപ്പ് പദ്ധതിയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, ജോസഫ് വാഴക്കന്‍

,, ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

() തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആവശ്യമില്ലെന്ന അഭിപ്രായമുണ്ടോ ;

(ബി) എങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ് ;

(സി) തൊഴിലുറപ്പു പദ്ധതിയില്‍ അംഗത്വം എടുപ്പിച്ചശേഷം അവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഥക്കും സമരങ്ങള്‍ക്കും കൊണ്ടുപോകുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) ഇങ്ങനെ ജാഥകള്‍ക്കും സമരങ്ങള്‍ക്കും പോകുന്നവര്‍ക്ക് ആദിവസങ്ങളിലെ കൂലി നല്‍കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2808

ഗ്രാമീണമേഖലയില്‍ പുതിയ റോഡുകള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

,, പാലോട് രവി

,, ഹൈബി ഈഡന്‍

() സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോഡുകളാണ് ഇങ്ങനെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇതിന് കേന്ദ്ര സഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഇതു സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ;

() ഇതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട് എന്താണ്?

2809

ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി

ശ്രീ. കെ. ദാസന്‍

,, കെ.കെ. നാരായണന്‍

,, വി. ചെന്താമരാക്ഷന്‍

,, ആര്‍. സെല്‍വരാജ്

() ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്ര സഹായ പദ്ധതിയുടെ ലക്ഷ്യം സംബന്ധിച്ച് വിശദമാക്കാമോ;

(ബി) പദ്ധതികളുടെ എട്ടും ഒമ്പതും ഘട്ടത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന റോഡുകളെ സംബന്ധിച്ച പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; ഏതെല്ലാം റോഡുകള്‍ വികസിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഏത് ഏജന്‍സിയായിരിക്കും;

(സി) ഏതെല്ലാം ജില്ലകളില്‍ എത്ര തുകവീതം ഈ പദ്ധതി വഴി ചെലവഴിക്കും എന്ന് വ്യക്തമാക്കാമോ; ഈ വക കാര്യങ്ങളില്‍ ശാസ്ത്രീയമായ എന്ത് മാനദണ്ഡമാണ് ഉറപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി) കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തിനനുയോജ്യമല്ലാത്ത ഏതെല്ലാം നിബന്ധനകളില്‍ ഇളവ് ലഭിച്ചിട്ടുണ്ട്?

2810

ചേര്‍ത്തല മണവേലി - സ്കൂള്‍ കവല റോഡ് നിര്‍മ്മാണം

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല മണവേലിയില്‍ നിന്നും സ്ക്കൂള്‍ കവലയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത റോഡ് പൂര്‍ത്തീകരിക്കുന്നതിന് നിലവിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത റോഡ് റിസ്ക് കോസ്റ് സമ്പ്രദായത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ ബ്ളോക്ക് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) എത്ര മാസങ്ങള്‍ക്കുള്ളില്‍ മണവേലി-സ്ക്കൂള്‍കവല റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കാമോ ?

2811

എന്‍.ആര്‍.എല്‍.എം പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() എന്‍.ആര്‍.എല്‍.എം പദ്ധതി ഈ വര്‍ഷം കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിന്റെ നടത്തിപ്പ് ഗവണ്‍മെന്റ് വകുപ്പിനോ/ സര്‍ക്കാര്‍ ഏജന്‍സിക്കോ/ സന്നദ്ധ സംഘടനകള്‍ക്കോ ആണെന്ന് നിശ്ചയിച്ചിട്ടുണ്ടോ;

(സി) കുടുംബശ്രീയെ ഇതിന്റെ ഏജന്‍സിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ദാരിദ്യ്രലഘൂകരണ പദ്ധതികള്‍ ഏറെ നടപ്പാക്കുന്ന ഗ്രാമപഞ്ചായത്ത് തലത്തില്‍ പി..യു തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() എങ്കില്‍ ഇതിന്റെ ഘടന വിശദമാക്കാമോ?

2812

കരാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് നടപടി

ശ്രീ. പി. ഉബൈദുള്ള

() തൊഴിലുറപ്പു പദ്ധതിയില്‍ പഞ്ചായത്തുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ഏതെല്ലാം തസ്തികകളിലുള്ള ജീവനക്കാരെയാണ് ഇപ്പോള്‍ നിയമിക്കുന്നത്;

(ബി) ഓരോ തസ്തികയിലുമുള്ള ജീവനക്കാര്‍ക്ക് നല്‍കിവരുന്ന വേതനം വ്യക്തമാക്കുമോ;

(സി) പ്രസ്തുത ജീവനക്കാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി) കരാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നതരത്തില്‍ പി. ആര്‍. ഡി. 18.05.2011-ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ;

() എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(എഫ്) കരാര്‍ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍, പ്രസവാവധി ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ?

2813

തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമത

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ വന്ന വീഴ്ചയും അപാകതകളും തിരുത്തി കൂടുതല്‍ കുടുംബങ്ങള്‍ക്ക് പദ്ധതി ഗുണകരമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2814

പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ നടപടി

ശ്രീ. വി.റ്റി. ബല്‍റാം

,, വി.പി. സജീന്ദ്രന്‍

,, സണ്ണി ജോസഫ്

ഏത് ഏജന്‍സി വഴിയാണ് പ്രവാസികള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനുദ്ദേശിക്കുന്നത് ?

2815

പരസ്യത്തിനായി ചെലവഴിച്ചിട്ടുള്ള തുക

ശ്രീ. കെ. കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി. ആര്‍. ഡി. വഴിയും അല്ലാതെയും ഓരോ വകുപ്പും പരസ്യത്തിനായി എത്രയൊക്കെ തുക ചെലവഴിച്ചിട്ടുണ്ട് എന്ന് തരം തിരിച്ച് വിശദമാക്കുമോ;

(ബി) ഇതിന് മൊത്തത്തില്‍ എന്ത് തുക ചെലവായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

2816

ഗ്രാമീണ റോഡ് വികസനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഗ്രാമീണ റോഡ് വികസന കാര്യത്തില്‍ കേരളത്തെ ദേശീയ മുഖ്യധാരയില്‍ കൊണ്ടുവരത്തക്കവിധം നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ച വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗ്രാമീണ റോഡ് വികസനകാര്യത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങളില്‍ എന്തൊക്കെ ഇളവുകളാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാന പ്രകാരം വന്നിട്ടുള്ളത് ;

(സി) കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്  എപ്രകാരം ഗുണകരമാകുമെന്ന് വ്യക്തമാക്കുമോ ?

2817

12-ാം പഞ്ചവല്‍ത്സര പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) 12-ാം പഞ്ചവത്സര പദ്ധതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുമോ ;

(സി) പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ ഏതു ഘട്ടത്തിലാണ് ;

(ഡി) സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി പദ്ധതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ ?

2818

തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തീകരിക്കുന്നതിന് നടപടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ആരംഭിച്ച സോഷ്യല്‍ ആഡിറ്റ് ഏതൊക്കെ ജില്ലകളിലാണ് പൂര്‍ത്തീകരിച്ചത് ;

(ബി) എന്തൊക്കെ പോരായ്മകളാണ് സോഷ്യല്‍ ആഡിറ്റിലൂടെ കണ്ടെത്താനായത് ;

(സി) ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് ;

(ഡി) ഇനിയും സോഷ്യല്‍ ഓഡിറ്റ് നടത്താനുള്ള ജില്ലകളിലെ ആഡിറ്റിംഗ് എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?

2819

പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പടുത്തുന്നതിനു നടപടി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

.. എന്‍. . നെല്ലിക്കുന്ന്

.. സി.മമ്മൂട്ടി

() സംസ്ഥാനത്തിന്റെ നടപ്പുവര്‍ഷത്തെ പദ്ധതി സംബന്ധിച്ച ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഏതുവിധത്തിലായിരുന്നു എന്ന് വിശദമാക്കുമോ;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടത്തിപ്പിലും പദ്ധതിവിഹിതം ചെലവഴിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ടോ; എങ്കില്‍ ആയത് കേന്ദ്ര ഗവണ്‍മെന്റുമായുള്ള ചര്‍ച്ചകളില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നോ;

(സി) കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയുടെ വിശദവിവരം വെളിപ്പെടുത്തുമോ;

(ഡി) സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയായ സ്ഥിതിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പദ്ധതിവിഹിതം ഫലപ്രദമായി വിനിയോഗിക്കുന്നതിനും എന്തൊക്കെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

2820

വികസന പദ്ധതികള്‍

ശ്രീ.പി. ഉബൈദുളള

() സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കായി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കാനുദദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ;

(ബി) ഹൃസ്വകാലപദ്ധതികളും ദീര്‍ഘകാലപദ്ധതികളും തരംതിരിച്ച് ആവിഷ്കരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി) വികസനപദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെയും, വിദേശ ഏജന്‍സികളുടെയും സഹായം തേടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഇത്തരം സഹായം തേടാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ:

(ഡി) സമയബന്ധിതമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും അവ പൂര്‍ത്തീകരിക്കുന്നതിനും ക്രിയാത്മക നടപടികള്‍ സ്വീകരിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.