UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3155

ഭക്ഷ്യധാന്യസംഭരണം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി സംഭരിക്കുന്നതിന് നിലവിലുള്ള സമ്പ്രദായം എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) ഇതിനായി ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നത് എന്നു വ്യക്തമാക്കാമോ ?

3156

സപ്ളൈകോ വഴി പെട്രോള്‍ / ഡീസല്‍ വില കുറച്ച് വില്‍ക്കാന്‍ നടപടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് സപ്ളൈകോയുടെ കീഴില്‍ എത്ര പെട്രോള്‍ പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) ഒരു ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്നിവ വില്പന നടത്തുമ്പോള്‍ സപ്ളൈകോയ്ക്ക് എത്ര രൂപയാണ് ലാഭമായി ലഭിക്കുന്നത്;

(സി) സപ്ളൈകോയുടെ അധിക ലാഭം ഒഴിവാക്കി പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്തി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

3157

സപ്ളൈകോയിലെ ദിവസ വേതന/പീസ്റേറ്റ് പാക്കിംഗ് തൊഴിലാളികള്‍

ശ്രീ. കെ. രാജു

() സപ്ളൈകോയുടെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ദിവസ വേതനക്കാരേയും പീസ്റേറ്റ് പാക്കിംഗ് തൊഴിലാളികളേയും പിരിച്ചു വിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിന്മേല്‍ എന്തു നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത തൊഴിലാളികള്‍ക്ക് മുന്‍കാലങ്ങളിലേതുപോലെ ഓണം ഫെസ്റിവല്‍ അലവന്‍സ് നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ;

(സി) ദിവസവേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളികളുടെ വേതനം 125 ല്‍ നിന്നും 200 രൂപയായി വര്‍ദ്ധിപ്പിച്ചത് പീസ്റേറ്റ് തൊഴിലാളികള്‍ക്കും ബാധകമാക്കുമോ ?

3158

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ഇ-ടെണ്ടര്‍

ശ്രീ.റ്റി.എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

() സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ഇ-ടെണ്ടര്‍ അട്ടിമറിക്കാനായി ശ്രമം നടക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമോ ;

(സി) കോര്‍പ്പറേഷന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പര്‍ച്ചേയ്സ് നടപടികളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) കരിമ്പട്ടികയില്‍പ്പെട്ടവര്‍ കോര്‍പ്പറേഷന്റെ പര്‍ച്ചേസ് ഇടപാടുകളില്‍ കടന്നുകൂടാതിരിക്കാന്‍ നടപടി സ്വീകരിയ്ക്കുമോ ?

3159

ഓണക്കാല സബ്സിഡി

ശ്രീ. . ചന്ദ്രശേഖരന്‍

() ഈ ഓണക്കാലത്ത് സപ്ളൈക്കോയ്ക്ക് സബ്സിഡി ഇനത്തില്‍ എത്ര രൂപ അനുവദിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) കഴിഞ്ഞ ഓണം സീസണില്‍ എത്ര രൂപയുടെ വില്പന നടക്കുകയും സബ്സിഡി അനുവദിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്താമോ?

3160

സപ്ളൈകോയിലെ നിയമനം

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() സപ്ളൈകോയില്‍ എത്ര ജീവനക്കാരാണ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തുവരുന്നത്;

(ബി) പ്രസ്തുത ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് കഴിഞ്ഞ അഞ്ചുവര്‍ഷമായി എത്ര കോടി രൂപ ചെലവാക്കിയെന്ന് വ്യക്തമാക്കാമോ;

(സി) ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കണമെന്ന സപ്ളൈ കോ ജീവനക്കാരുടെ നിരന്തര ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി ഡെപ്യൂട്ടേഷന് താല്പര്യമില്ലാത്ത ജീവനക്കാരെ നിര്‍ബന്ധമായും ഡെപ്യൂട്ടേഷനില്‍ വിടുന്നത് അവസാനിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

() പി.എസ്.സി.യില്‍ നിന്ന് നിയമിതരായ എ.എസ്.എം.മാരെ സീനിയോറിറ്റിയുടെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ നല്‍കി മാനേജര്‍മാരായി നിയമിച്ച് സപ്ളൈകോയുടെ പ്രവര്‍ ത്തനം മെച്ചപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ:

(എഫ്) സപ്ളൈകോ മെഡിക്കല്‍ സ്റോറുകളില്‍ യാതൊരു പരിചയവും ഇല്ലാത്ത ജീവനക്കാരെ നിയമിക്കുന്നതിനു പകരം സ്ഥിരം ഫാര്‍മസിസ്റുകളെ നിയമിക്കുന്നതിനുള്ള നടപടി പരിഗണനയിലുണ്ടോ ?

3161

.പി.എല്‍/ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയതായി അനുവദിച്ച റേഷന്‍ കാര്‍ഡുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) അതില്‍ ബി.പി.എല്‍/.പി.എല്‍ കാര്‍ഡുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ ?

3162

ബി.പി.എല്‍/.പി.എല്‍ നിര്‍ണ്ണയത്തിലെ അപാകതകള്‍

ശ്രീ. കെ. അജിത്

തെറ്റായവിവരം രേഖപ്പെടുത്തിയതുമൂലം ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെടാതെ പോയവരുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ തലത്തില്‍ ജില്ലാ കളക്ടറെ അധികാരപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമോ?

3163

റേഷന്‍ കടകളിലൂടെ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

പാവപ്പെട്ടവര്‍ക്കും പാരമ്പര്യ തൊഴിലാളികള്‍ക്കും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ കടകളിലൂടെയും മറ്റ് പൊതുവിപണന ശൃംഖലകളിലൂടെയും വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടാകുമോ ?

3164

രണ്ടു രൂപ നിരക്കിലുള്ള അരിവിതരണം

ഡോ.ടി.എം. തോമസ് ഐസക്

ശ്രീ.കെ.വി.വിജയദാസ്

,, പി.റ്റി..റഹീം

,, എസ്.രാജേന്ദ്രന്‍

() റേഷന്‍കടകള്‍ വഴി അരിയോടൊപ്പം എന്തെല്ലാം സാധനങ്ങളാണിപ്പോള്‍ വിതരണം ചെയ്തുവരുന്നതെന്നും നിരക്കെത്രയാണെന്നും വ്യക്തമാക്കാമോ ;

(ബി) കഴിഞ്ഞ സര്‍ക്കാര്‍ പ്രസ്തുത പദ്ധതിക്ക് അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നുവോ ; എങ്കില്‍ അത് വ്യക്തമാക്കാമോ ?

3165

റേഷന്‍കടകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍

ശ്രീ. വി. റ്റി. ബല്‍റാം

(റേഷന്‍ കടകള്‍ മുഖേന ലഭ്യമാക്കുന്ന സാധനങ്ങളുടെ വില വിവരം കടകളില്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നതിന് നിയമം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) റേഷന്‍ കടകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരം ഇപ്പോഴും സാധാരണക്കാരില്‍ എത്തുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

(സി) പ്രസ്തുത വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3166

പുതുതായി നല്‍കിയ റേഷന്‍ കാര്‍ഡുകള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എത്ര ബി.പി.എല്‍, .പി.എല്‍ കാര്‍ഡുടമകളാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര പുതിയ റേഷന്‍ കാര്‍ഡുകളാണ് എ.പി.എല്‍., ബി.പി.എല്‍ വിഭാഗങ്ങളില്‍ നല്‍കിയത് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(സി) റേഷന്‍ കാര്‍ഡിനായുള്ള എത്ര അപേക്ഷകളാണ് ബാക്കിയുള്ളതെന്ന് വ്യക്തമാക്കുമോ ?

3167

കോഴിക്കോട് ജില്ലയിലെ റേഷന്‍ കാര്‍ഡു വിതരണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റേഷന്‍ കാര്‍ഡു വിതരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ബി) കോഴിക്കോട് ജില്ലയില്‍ റേഷന്‍ കാര്‍ഡിനായി ലഭിച്ച അപേക്ഷകളിലെല്ലാം തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3168

ഒരു രൂപ, രണ്ടു രൂപ നിരക്കിലുള്ള അരി വിതരണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്തെ മുഴുവന്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും ഒരു രൂപ അരി ലഭ്യമാക്കുമോ; എങ്കില്‍ എത്ര കുടുംബങ്ങള്‍ക്ക് ഈ അരി ലഭ്യമാകും; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) ഒരു രൂപ, രണ്ടു രൂപ നിരക്കിലുള്ള അരി വിതരണത്തിനായി മാസത്തില്‍ എത്ര രൂപയുടെ ബാദ്ധ്യത വരും; വിശദാംശങ്ങള്‍ നല്‍കാമോ;

(സി) തൊഴിലുറപ്പ് പദ്ധതിയുടെ ഒരു ദിവസത്തെ വേതനം കൊണ്ട് ബി.പി.എല്‍. കുടുംബത്തിന് ഒരു മാസത്തെ ഭക്ഷ്യധാന്യം ലഭ്യമാക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

3169

. പി. എല്‍. കാര്‍ഡുടമകളുടെ അരിവിഹിതം

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, വി. റ്റി. ബല്‍റാം

() . പി. എല്‍. കാര്‍ഡുടമകളുടെ അരി വിഹിതം ഉയര്‍ത്തുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഇതിന് കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന അരി ഏത് പദ്ധതിപ്രകാരമാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്?

3170

റേഷന്‍ കാര്‍ഡ് വിതരണം

ശ്രീ. ബാബു. എം. പാലിശ്ശേരി

() 2010 വര്‍ഷം സംസ്ഥാനത്ത് എത്ര ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നല്‍കി;

(ബി) 2011 വര്‍ഷം ഏപ്രില്‍ 31 വരെ എത്രപേര്‍ക്ക് റേഷന്‍കാര്‍ഡു നല്‍കി;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആഗസ്റ് 31 വരെ എത്ര പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റേഷന്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ?

3171

അന്നപൂര്‍ണ്ണ-അന്ത്യയോജന പദ്ധതി പ്രകാരമുള്ള          അരി വിതരണം

ശ്രീ. എം. ചന്ദ്രന്‍

() മുന്‍സര്‍ക്കാര്‍ രണ്ട് രൂപാ നിരക്കില്‍ നല്‍കിയിരുന്ന അരി എല്ലാ കുടുംബങ്ങള്‍ക്കും ഒരു രൂപാ നിരക്കില്‍ നല്‍കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ ബാക്കിയുളള കുടുംബങ്ങള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ എത്ര കി.ഗ്രാം അരിയാണ് ഇപ്പോള്‍ നല്‍കിവരുന്നത്;

(സി) അന്നപൂര്‍ണ-അന്ത്യയോജന പദ്ധതി പ്രകാരം ഒരു കുടുംബത്തിന് എത്ര കി. ഗ്രാം അരിയാണ് ഇപ്പോള്‍ നല്‍കുന്നത്; ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എത്ര കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ട്;

(ഡി) .പി.എല്‍. കാര്‍ഡുടമകള്‍ക്ക് എത്രരൂപാ നിരക്കിലാണ് അരി വിതരണം നടത്തുന്നത്; മാസത്തില്‍ എത്ര കിലോ ഗ്രാം അരിയാണ് നല്‍കുന്നത്?

3172

റേഷന്‍ സാധനങ്ങളുടെ വിതരണം

ശ്രീ. വി.ചെന്താമരാക്ഷന്‍

() റേഷന്‍ കടകളിലൂടെ എന്തെല്ലാം സാധനങ്ങളാണ് നിലവില്‍ വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്;

(ബി) ഒരു കുടുംബത്തിന് എത്ര യൂണിറ്റ് സാധനങ്ങളാണ് നല്‍കികൊണ്ടിരിക്കുന്നത് എന്ന് എ.പി.എല്‍., ബി.പിഎല്‍. തരംതിരിച്ചുളള വിശദാംശം വ്യക്തമാക്കുമോ ?

3173

പറമ്പിക്കുളം ആദിവാസി മേഖലയില്‍ മൊബൈല്‍ മാവേലി സ്റോര്

ശ്രീ. വി. ചെന്താമരാക്ഷന്‍

() പറമ്പിക്കുളത്തെ ആദിവാസി വിഭാഗങ്ങള്‍ക്ക് റേഷന്‍ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ;

(ബി) നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ആദിവാസി മേഖലയില്‍ ഒരു മൊബൈല്‍ മാവേലിസ്റോര്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

3174

ശബരി മാവേലി സ്റോറുകളിലെ വിലനിലവാരം

ശ്രീ. ബാബു എം. പാലിശ്ശേരി

() എത്ര റേഷന്‍ കടകളില്‍ ശബരി സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) മാവേലി സ്റോറുകളിലും ശബരി സ്റോറുകളിലും വിതരണം ചെയ്യുന്ന സബ്സിഡി നിരക്കിലുള്ള പലവ്യജ്ഞനങ്ങളുടെ വില വ്യത്യസ്തമാണോ;

(സി) എങ്കില്‍ ഓരോ സാധനങ്ങള്‍ക്കും എത്ര രൂപയുടെ വ്യത്യാസമാണ് പ്രസ്തുത സ്റോറുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി) .ആര്‍.ഡി. ശബരി സ്റോറില്‍ പലപ്പോഴും സബ്സിഡി നിരക്കിലുള്ള തുവരപ്പരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവ ലഭിക്കാറില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ അതിനുള്ള കാരണം എന്താണ് ?

3175

.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സൌജന്യ നിരക്കില്‍ അരി

ശ്രീ.വി.റ്റി. ബല്‍റാം

() റേഷന്‍ കടകള്‍ മുഖേന എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സൌജന്യ നിരക്കില്‍ അരി ലഭ്യമാകുന്നതിന് രജിസ്റര്‍ ചെയ്യേണ്ടിയിരുന്ന അവസാന തീയതി എന്നായിരുന്നു;

(ബി) ഈ പദ്ധതിയില്‍ മുന്‍പ് രജിസ്റര്‍ ചെയ്തതും എന്നാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തതുമായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ പദ്ധതി പ്രകാരം അരി ലഭ്യമാകുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരക്കാര്‍ക്ക് പുതിയതായി രജിസ്റര്‍ ചെയ്യുന്നതിന് സമയം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

3176

പാചകവാതക വിതരണത്തിലെ കാലതാമസം

ശ്രീ. സി. കൃഷ്ണന്‍

() പൊതുമേഖലയില്‍ പാചകവാതകം വിതരണം ചെയ്യുന്നത് ഏതെല്ലാം സ്ഥാപനങ്ങളാണ്;

(ബി) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കീഴിലുളള ഏജന്‍സികളില്‍ ബുക്ക് ചെയ്ത ശേഷം പാചകവാതകം ലഭിക്കാന്‍ എത്ര ദിവസം വേണ്ടിവരുന്നുണ്ട്;

(സി) കണ്ണൂര്‍ ജില്ലയില്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഏജന്‍സികള്‍ വഴി വിതരണം ചെയ്യുന്ന പാചകവാതകം ലഭിക്കാന്‍ 50 ദിവസത്തോളം കാലതാമസം വരുന്നുണ്ടെന്ന കാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ കാലതാമസം കൂടാതെ പാചകവാതകം ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കുമോ?

3177

പുതുക്കിയ ബി.പി.എല്‍. പട്ടിക

ശ്രീ. ബാബു എം. പാലിശ്ശേരി

() ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡിനുള്ള പട്ടിക എന്നാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്;

(ബി) അതുപ്രകാരം എത്ര കാര്‍ഡുകള്‍ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്;

(സി) പുതുക്കിയ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ എത്രപേര്‍ അതില്‍ ഉള്‍പ്പെടും;

() കേന്ദ്ര മാനദണ്ഡ പ്രകാരമാണോ പ്രസ്തുത പട്ടിക തയ്യാറാക്കിയിട്ടുള്ളത്;

(എഫ്) കേന്ദ്ര മാനദണ്ഡ പ്രകാരം എത്രപേര്‍ നിലവിലുള്ള ബി.പി.എല്‍. പട്ടികയില്‍ നിന്ന് പുറത്താകും; വിശദാംശം വ്യക്തമാക്കുമോ?

3178

റേഷന്‍ വ്യാപാരികള്‍ ഈടാക്കുന്ന അനധികൃത സര്‍വ്വീസ് ചാര്‍ജ്ജ്

ശ്രീ. കെ. രാധാകൃഷ്ണന്‍

() ബി. പി. എല്‍. വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന ഒരു രൂപയുടെ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് റേഷന്‍ വ്യാപാരികള്‍ അനധികൃതമായി സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഇപ്രകാരം അനധികൃത സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ പ്രസ്തുത പരാതി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

3179

അനധികൃത ബി.പി.എല്‍/..വൈ. റേഷന്‍ കാര്‍ഡുടമകള്‍

ശ്രീ. . എം. ആരിഫ്

() സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സംഘം ജീവനക്കാര്‍ തുടങ്ങിയവര്‍ അനധികൃതമായി ബി.പി.എല്‍./..വൈ റേഷന്‍ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയതായിട്ടുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അപ്രകാരം അനധികൃത റേഷന്‍ കാര്‍ഡ് സമ്പാദിച്ചവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി) ഇതിന് അംഗീകാരം നല്‍കിയ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരുടെ പേരില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് ;

(ഡി) ബി.പി.എല്‍. പട്ടികയില്‍ അര്‍ഹരായവരെ ഒഴിവാക്കിയത് പരിഹരിക്കാന്‍ എന്തെല്ലാം ഉത്തരവുകളാണ് നിലവിലുള്ളത്; പകര്‍പ്പ് നല്‍കുമോ ?

3180

കേന്ദ്ര അരിവിഹിതം

ശ്രീ. സി. ദിവാകരന്‍

() കേന്ദ്രം സംസ്ഥാനത്തിന് 1,13,000 മെട്രിക് ടണ്‍ അരി അനുവദിച്ചിട്ടുണ്ടോ ;

(ബി) സംസ്ഥാന വിഹിതം നേടിയെടുക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ ;

(സി) ബി.പി.എല്‍. കുടുംബങ്ങളുടെ അംഗസംഖ്യ എത്രയാണ് ;

(ഡി) അവര്‍ക്ക് ബി.പി.എല്‍. കാര്‍ക്ക് നല്‍കുന്ന എല്ലാ കേന്ദ്ര ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3181

ഓണക്കാലത്തെ അരിവിതരണം

ശ്രീ. കെ. വി. വിജയദാസ്

() കഴിഞ്ഞ ഓണക്കാലത്ത് 2 രൂപാ നിരക്കില്‍ എത്ര കുടുംബങ്ങള്‍ക്ക് അരി നല്‍കി;

(ബി) ഈ ഓണക്കാലത്ത് 1 രൂപാ നിരക്കില്‍ എത്ര കുടുംബങ്ങള്‍ക്ക് അരി നല്‍കി?

3182

ഭൂമിയുടെ ഫെയര്‍വാല്യൂ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. എം. ഉമ്മര്‍

ഭൂമിയുടെ വില നിശ്ചയിക്കുന്നതില്‍ ഭൂമിയിലേയ്ക്കുള്ള ഗതാഗത സൌകര്യം മാനദണ്ഡമാക്കിയിട്ടുണ്ടോ ?

3183

സബ് രജിസ്ട്രാറാഫീസുകളിലെ മൂല്യനിര്‍ണ്ണയ സമിതികള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

() ഭൂമിയുടെ മൂല്യനിര്‍ണ്ണയം അശാസ്ത്രീയമായതുമൂലമുളള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഭൂമിവില പുതുക്കി നിശ്ചയിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഭൂമിയുടെ മൂല്യനിര്‍ണ്ണയം സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുവാന്‍ ഓരോ സബ് രജിസ്ട്രാര്‍ ഓഫീസിന്റേയും പരിധിയില്‍ ഒരു മൂല്യനിര്‍ണ്ണയ സമിതി രൂപീകരിക്കുമോ ?

3184

സ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവ്

ശ്രീ. പുരുഷന്‍ കടലുണ്ടി

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ വീട് വെക്കുന്നതിനുവേണ്ടി ഭൂമി വാങ്ങുമ്പോഴും കുടുംബസ്വത്ത് പങ്കിടുമ്പോഴും ഭാരിച്ച തുക ആധാരവിലയായും രജിസ്ട്രേഷന്‍ ഫീസായും നല്‍കേണ്ടി വരുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

3185

തിരൂര്‍-കാട്ടിപ്പരുത്തി വില്ലേജിലെ ഭൂമിയുടെ ന്യായവില

ഡോ. കെ.ടി. ജലീല്‍

() തിരൂര്‍ താലൂക്കിലെ കാട്ടിപ്പരുത്തി വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 136/1-ല്‍ നിലവില്‍ സെന്റിന് 2000/- രൂപ വിലയുളള ഭൂമിക്ക് രണ്ട് ലക്ഷം രൂപയാണ് പുതുതായി മുഖവിലയായി നിശ്ചയിച്ചിട്ടുളളത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തൊട്ടടുത്ത സര്‍വ്വെ നമ്പരില്‍പ്പെട്ട ഭൂമിയുടെ മുഖവില 2000/- രൂപയാണെന്നുളളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത അപാകത അടിയന്തിരമായി മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

3186

തളിപ്പറമ്പ് മയ്യില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍

ശ്രീ. ജെയിംസ് മാത്യു

() തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിനുളള നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത ഓഫീസുകള്‍ തുടങ്ങാനാവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;

(സി) പ്രസ്തുത ഓഫീസുകള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

3187

കൂരാച്ചുണ്ട് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കൂരാച്ചുണ്ട് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം പണിയുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ ;

(സി) കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.