UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3188

ഡോ. കെ.എസ്. രാധാകൃഷ്ണന്‍ കമ്മിറ്റി


ശ്രീ. ജോസഫ് വാഴക്കന്‍

,, .റ്റി. ജോര്‍ജ്

,, പി.. മാധവന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എക്സൈസ് വകുപ്പ് ഡോ.കെ.എസ്. രാധാകൃഷ്ണന്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) കമ്മിറ്റി റിപ്പോര്‍ട്ട് എന്നാണ് സമര്‍പ്പിച്ചത്;

(സി) റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണ് ?

 
3189

ഓണക്കാലത്തെ അനധികൃത സ്പിരിറ്റ് കടത്ത്

ശ്രീ. എം. ചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ ഓണക്കാലത്ത് അനധികൃതമായി കേരളത്തിലേക്ക് കടത്തിയ എത്ര ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടുവാന്‍ സാധിച്ചത് ;

(ബി) ഇതുമായി ബന്ധപ്പെട്ട് എത്ര വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത് ?

 
3190

ഓണക്കാലത്തെ വ്യാജമദ്യ കേസുകള്‍

ശ്രീ. സണ്ണി ജോസഫ്

,, .പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

,, എം.പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഓണക്കാലത്ത് വ്യാജമദ്യം, വ്യാജസ്പിരിറ്റ് എന്നിവയുടെ നിര്‍മ്മാണം തടയുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ;

(ബി) ഓണക്കാലത്ത് മാത്രം വ്യാജമദ്യം ലഹരി മരുന്ന് സംബന്ധിച്ച എത്ര കേസുകള്‍ പിടികൂടി, എത്ര പ്രതികളെ അറസ്റ് ചെയ്തു എന്ന് വെളിപ്പെടുത്തുമോ ?

3191

വ്യാജവാറ്റ് തടയാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളി കേന്ദ്രീകരിച്ച് വ്യാജവാറ്റ് സങ്കേതങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്ത് നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) അമ്പലപ്പുഴ മണ്ഡലത്തില്‍ വ്യാജവാറ്റ്, അനധികൃത മദ്യവില്പന, മയക്കുമരുന്ന് വ്യാപാരം എന്നിവക്കെതിരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ഡി) ഗ്രാമപഞ്ചായത്തുകള്‍, കടുംബശ്രീ, സ്ക്കൂള്‍, കോളേജ്, പുരുഷസ്വയംസഹായ സംഘങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നകാര്യം പരിഗണിക്കുമോ ; എങ്കില്‍ അവ ഏതു രീതിയില്‍ സംഘടിപ്പിക്കുമെന്ന് വിശദമാക്കുമോ ?

 
3192

ബാറുകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കാനുള്ള നടപടി

ശ്രീ.കെ. അജിത്

താഴെ കാണുന്ന ചോദ്യത്തിന് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

കേരളത്തില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചത് കുറവ് ചെയ്യുവാന്‍ നടപടി സ്വീകരിയ്ക്കുമോ ?

 
3193

എന്‍ഫോഴ്സ്മെന്റ് ജോലി നിര്‍വ്വഹണം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ 'എന്‍ഫോഴ്സ്മെന്റ് ജോലി നിര്‍വ്വഹണം' സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും റേഞ്ച് ഓഫീസുകളിലേക്ക് മാറ്റി നല്‍കിയിട്ടുണ്ടോ;

(ബി) എന്‍ഫോഴ്സ്മെന്റ് ജോലി നിര്‍വ്വഹണത്തിനായി സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ട് റേഞ്ച് ഓഫീസുകളിലേക്ക് മാറ്റി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കാമോ;

(സി) റേഞ്ച് ഓഫീസുകളില്‍ ഉദ്യോഗ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കേണ്ട യാത്രാപ്പടി, ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധനച്ചെലവ് എന്നിവ യഥാസമയം റേഞ്ച് ഓഫീസുകളില്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമോ?

 
3194

ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് നടപടി

.ശ്രീ.കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എക്സൈസ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഓഫ് ഡേ ഡ്യൂട്ടി അലവന്‍സ് നല്‍കുന്നുണ്ടോ ; ഇല്ലെങ്കില്‍ സംസ്ഥാന പോലീസ്, ഫോറസ്റ് എന്നീ വിഭാഗം ജീവനക്കാര്‍ക്ക് ലഭ്യമാകുന്ന പ്രസ്തുത ആനുകൂല്യം എക്സൈസ് വിഭാഗത്തിനുകൂടി നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ബി) തിരുവോണ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് 500 രൂപ അലവന്‍സ് അനുവദിച്ചിരുന്നതുപോലെ എക്സൈസ് ജീവനക്കാര്‍ക്കും നല്‍കിയിരുന്നോ ; ഇല്ലെങ്കില്‍ ഈ വിഭാഗം ജീവനക്കാര്‍ക്കുകൂടി ഇത്തരം അലവന്‍സ് നല്‍കുന്നത് പരിഗണിക്കുമോ ;

(സി) എക്സൈസ് വിഭാഗം ജീവനക്കാര്‍ക്ക് റിസ്ക് അലവന്‍സ് നല്‍കുന്നുണ്ടോ ; ഇല്ലെങ്കില്‍ റിസ്ക് അലവന്‍സ് നല്‍കുന്നകാര്യം പരിഗണിക്കുമോ ?

 
3195

കൈക്കൂലി കേസില്‍ അറസ്റ്ചെയ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥര്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷംഎക്സൈസ് വകുപ്പിലെ എത്ര ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ അറസ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) എത്ര ഉദ്യോഗസ്ഥരുടെ പേരില്‍ വകുപ്പുതല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ ?

 
3196

ബിവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാര്‍

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബിവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവര്‍ ഡെപ്യൂട്ടേഷനില്‍ വന്നിട്ടുള്ളത് എന്ന് വിശദമാക്കാമോ ;

(സി) ഇവര്‍ക്ക് നല്‍കുന്ന ശമ്പളം എത്ര രൂപയാണ് ; പ്രത്യേക ആനൂകൂല്യങ്ങള്‍ എന്തെങ്കിലും നല്‍കുന്നുണ്ടോ ;

(ഡി) കോര്‍പ്പറേഷനില്‍ സ്ഥിരം തസ്തികകളില്‍ പി.എസ്.സി. വഴി നിയമനം നടത്തുന്നതിന് നടപടി എടുത്തിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

 
3197

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് നടപടി

ശ്രീ. റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി) ഇതില്‍ എത്ര കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്?

 
3198

ലഹരിവിരുദ്ധ ക്ളബുകളിലെ അംഗങ്ങള്‍


ശ്രീ.വി.പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ലഹരി വിരുദ്ധ ക്ളബിലെ അംഗങ്ങള്‍ ആരെല്ലാമാണ്;

(ബി) ലഹരി വിരുദ്ധ ക്ളബുകള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

 

3199

ഡി-അഡിക്ഷന്‍ സെന്ററുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എവിടെയെല്ലാമാണ് ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എവിടെയെങ്കിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

 
3200

വിദേശ മദ്യത്തില്‍ നിന്നുളള വരുമാനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വിപണനം നടത്തുന്ന വിദേശമദ്യത്തിന്റെ എത്ര ശതമാനമാണ് സര്‍ക്കാര്‍ നിയന്ത്രിത ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റഴിക്കപ്പെടുന്നത് എന്ന് വിശദമാക്കുമോ;

(ബി) വ്യാജമദ്യത്തിന്റെ ഉല്പാദനം, വിതരണം,ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് പുതിയ മദ്യനയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;

(സി) മദ്യപാനം കുറയ്ക്കുന്നതിന്റെ ഭാഗമായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനായി എന്തെല്ലാം നടപടികളാണ് പ്രസ്തുത മദ്യനയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ?

 
3201

പുതിയതായി അനുവദിച്ച ബാറുകളുടെ വിവരം

ശ്രീ. കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനുവദിച്ചിട്ടുള്ള ബാര്‍ ലൈസന്‍സുകളുടെ ജില്ലതിരിച്ചുള്ള കണക്ക് നല്‍കുമോ;

(ബി) ലൈസന്‍സ് നല്‍കിയവരുടെ പേരും മേല്‍വിലാസവും നല്‍കുമോ?

 
3202

കോസ്റല്‍ ഷിപ്പിംഗ് പദ്ധതി

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യത്തിന് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

കോസ്റല്‍ ഷിപ്പിംഗ് പദ്ധതി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

 
3203

കബോട്ടാഷ് നിയമവും വല്ലാര്‍പാടം ടെര്‍മിനലും

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കബോട്ടാഷ് നിയമത്തിന്റെ പേരില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ്് ടെര്‍മിനല്‍ നേരിടുന്നതായ വെല്ലുവിളി പരിഹരിക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ഇത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

 
3204

വികസനത്തിന് ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ടപ്രശ്നങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി റോഡ് കണക്ടിവിറ്റിയ്ക്ക് വേണ്ടി ഏറ്റെടുത്ത വിഴിഞ്ഞം വില്ലേജിലെ സര്‍വ്വേ നമ്പര്‍ 632/2 എല്‍..സി നമ്പര്‍ 43/2010 സ്ഥലത്തിന് നെഗോസിയേഷന്‍ പ്രകാരമുള്ള തുക നല്‍കേണ്ടതില്ലെന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ടോ ;

(ബി) പ്രസ്തുത സ്ഥലത്തിന്റെ ഭാഗപത്രം നമ്പര്‍ 75/1977, ഗിഫ്റ്റ് ഡീഡ് നമ്പര്‍ 6543/60 എസ്.ആര്‍..വെങ്ങാനൂര്‍ എന്നീ നമ്പരുകളിലെ ആധാരങ്ങള്‍ തിരികെ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; ഇല്ലായെങ്കില്‍ തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കുമോ ; തിരികെ നല്‍കാനുള്ള കാലതാമസം എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ ?

 
3205

തുറമുഖ വകുപ്പില്‍ നിയമിക്കപ്പെടുന്ന അപ്രൂവ്ഡ് കണ്‍സള്‍ട്ടന്റിന്റെ ചുമതലകള്‍


ശ്രീ. മാത്യു. റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തുറമുഖ വകുപ്പില്‍ നിയമിക്കപ്പെടുന്ന അപ്രൂവ്ഡ് കണ്‍സള്‍ട്ടന്റിന്റെ ചുമതലകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) കേരള ഐ. വി. റൂള്‍ 2010 പ്രകാരം അപ്രൂവ്ഡ് കണ്‍സള്‍ട്ടന്റ് ആയി നിയമിക്കപ്പെടാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരുന്നോ; എങ്കില്‍ എത്ര അപേക്ഷയാണ് ലഭിച്ചത്; ഈ അപേക്ഷകളില്‍ ആര്‍ക്കെല്ലാം നിയമനം നല്‍കിയിട്ടുണ്ടെന്ന്വ്യക്തമാക്കുമോ;

(ഡി) അപ്രൂവ്ഡ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമുണ്ടോ; ഇപ്പോള്‍ നിയമിച്ചിരിക്കുന്ന അപ്രൂവ്ഡ് കണ്‍സള്‍ട്ടന്റിന് ഇപ്രകാരമുള്ള അനുമതിയോ/അംഗീകാരമോ ഉണ്ടോ;

() ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ അംഗീകാരവും നിര്‍ദ്ദിഷ്ട യോഗ്യതകളും പ്രവൃത്തി പരിചയവുമുള്ള ഇതര സ്ഥാപനങ്ങളെ ഇനിയും പരിഗണിക്കുമോ; ഇത്തരം സ്ഥാപനങ്ങളെ പരിഗണിക്കാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?

 
3206

ബൊള്ളാര്‍ഡ് പുള്‍ ടെസ്റ് കേന്ദ്രം’

ശ്രീ.വി.പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിഴിഞ്ഞത്ത് കപ്പലുകളുടെ ഭാരവാഹകശേഷി അളക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള ബൊള്ളാര്‍ഡ് പുള്‍ ടെസ്റ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയായോയെന്ന് അറിയിക്കുമോ;

(ബി) ഇവിടെ എത്ര ടണ്‍ വരെ ഭാരമുള്ള കപ്പലുകളുടെ ഭാരം വലിക്കുന്നതിനുള്ള ശേഷി അളക്കാമെന്ന് വ്യക്തമാക്കാമോ;

(സി) ഈ കേന്ദ്രം രാജ്യത്തെ ഏറ്റവും ശേഷിയുള്ള ബൊള്ളാര്‍ഡ് പുള്‍ ടെസ്റ് കേന്ദ്രങ്ങളിലൊന്നാണോ; വിശദാംശം വ്യക്തമാക്കാമോ.

(ഡി) ഈ കേന്ദ്രം വഴി സംസ്ഥാനത്തിന് എത്ര രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത് വിശദമാക്കാമോ?

 
3207

കേരള മാരിടൈം ഇന്‍സ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് നടപടി


ശ്രീ. പി.ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ചയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖ വകുപ്പിന്റെ കീഴിലുളള കേരള മാരിടൈം ഇന്‍സ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം പണിയുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) കെട്ടിടം പണിയുന്നതിന് റവന്യൂ വകുപ്പിന്റെ സ്ഥലം തുറമുഖ വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇത് സംബന്ധിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(സി) സ്ഥലം കൈമാറ്റ നടപടി ഉടന്‍ പൂര്‍ത്തീകരിച്ച് കെട്ടിടം പണിയുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ ?

 
3208

അന്ധകാരനഴി വടക്കേ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

ശ്രീ.പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അന്ധകാരനഴി വടക്കേ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; ഇതിന്റെ കാരണമെന്തെന്ന് വിശദമാക്കുമോ; ഇതിന്റെ നിര്‍മ്മാണത്തിനുള്ള ഫണ്ടിന്റെ ലഭ്യതയില്‍ തടസ്സങ്ങളുണ്ടോ ; ഏത് ഫണ്ടാണ് ഇതിനുവേണ്ടി വിനിയോഗിക്കുന്നതെന്ന് അറിയിക്കുമോ ;

(ബി) അന്ധകാരനഴി സ്പില്‍വേ റഗുലേറ്റര്‍ നിര്‍മ്മിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

 
3209

മന്ദമംഗലം ബീച്ച് റോഡിന്റെ പ്രവൃത്തി പുരോഗതി

ശ്രീ. കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ തീരദേശ റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കൊയിലാണ്ടി മണ്ഡലത്തിലെ മന്ദമംഗലം ബീച്ച് റോഡിന്റെ പ്രവൃത്തി പുരോഗതി വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റോഡിന്റെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാവുമെന്ന് അറിയിക്കുമോ?

 
3210

തിരുവനന്തപുരം-കൊച്ചി-കോഴിക്കോട്വിമാന സര്‍വ്വീസ്സുകള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, പി. . മാധവന്‍

,, വര്‍ക്കല കഹാര്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുള്ളതായി അറിയാമോ;

(ബി) എത്ര സര്‍വ്വീസുകള്‍ ഏതെല്ലാം റൂട്ടുകളിലാണ് സര്‍വ്വീസ് തുടങ്ങിയിരിക്കുന്നതെന്ന് അറിയിക്കാമോ;

(സി) ഇതിനായി സര്‍ക്കാര്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(ഡി) ഭാവിയില്‍ പ്രസ്തുത നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

 
3211

കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ജോലി


ശ്രീ. ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി എത്ര കുടുംബങ്ങള്‍ക്ക് സ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്; ഇവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഇവര്‍ക്ക് വിമാനത്താവളത്തിലെ ഏതെല്ലാം വിഭാഗങ്ങളിലാണ് ജോലി നല്‍കിയിട്ടുള്ളത്;

(സി) സ്ഥലം നഷ്ടപ്പെട്ടിട്ടും ഇതുവരെ യാതൊരു ജോലിയും ലഭിക്കാത്തവര്‍ക്ക് ജോലി ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?

 
3212

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെവികസനം

ശ്രീ. കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഏതെല്ലാം റോഡുകളുടെ വികസനമാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി) ഓരോ റോഡിന്റെയും വികസന പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

 
3213

അണക്കര ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്

ശ്രീമതി. .എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യത്തിന് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

അണക്കര ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ ?

 
   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.