STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

301

സാമ്പത്തികനില മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ.റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി) പാവപ്പെട്ടവര്‍ക്കും കാര്‍ഷിക-പാരമ്പര്യ തൊഴിലാളികള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നലകുന്നതിനായി കൂടുതല്‍ ധനസമാഹരണം നടത്തുന്നതിനും കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വിഹിതം ചോദിച്ച് വാങ്ങുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

 
302

കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. ഹൈബി ഈഡന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിനും ഇവര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്;

(ബി) ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്;

(സി) ഇതിനായി അച്ചടക്ക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) അച്ചടക്ക സമിതിയുടെ ചുമതലകളും, പ്രവര്‍ത്തന രീതികളും എന്തെല്ലാം ?

 
303

ആരാധനാലയങ്ങളുടെ സുരക്ഷ

ശ്രീ. എളമരം കരീം

,, . കെ. ബാലന്‍

,, എം. ഹംസ

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും എതിരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന് സൂചിപ്പിക്കുന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ എപ്പോഴാണ് ലഭിച്ചത് ;

(ബി) ക്ഷേത്രങ്ങളുടെയും പള്ളികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(സി) അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വീണ്ടും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ ?

 
304

കള്ളനോട്ട് തടയുന്നതിന് നടപടി

ശ്രീ.ബാബു എം.പാലിശ്ശേരി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, . എം. ആരിഫ്

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() കള്ളനോട്ടുകളുടെ നിര്‍മ്മാണവും വിതരണവും സംസ്ഥാനത്ത് കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കള്ളനോട്ട് കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെടുകയുണ്ടായി ;

(സി) കള്ളനോട്ട് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

305

മൊബൈല്‍ ടെസ്റിംഗ് ലബോറട്ടറികള്‍

ശ്രീ.വി.പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() മദ്യപരിശോധന നടത്തുന്നതിന് മൊബൈല്‍ ടെസ്റിംഗ് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(ബി) ഇതു വഴി മദ്യ പരിശോധനയില്‍ ഏതു തരത്തിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നത്;

(സി) ഇതിന്റെ ചുമതല നിര്‍വ്വഹിക്കുന്നത് ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്;

(ഡി) സംസ്ഥാന വ്യാപകമായി മൊബൈല്‍ ടെസ്റിംഗ് ലബോറട്ടറികള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 
306

പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എം. . ബേബി

,, എളമരം കരീം

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ക്രമക്കേടുകള്‍ വ്യാപിക്കുകയും വര്‍ദ്ധിക്കുകയും ചെയ്തുവരുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;

(ബി) പാചകവാതക ഏജന്‍സികളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഫലപ്രദമാണോ; വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനുതകുന്ന എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇതിനായി മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മോണിറ്ററിംഗ് കമ്മിറ്റികള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ടോ?

 
307

മൂല്യവര്‍ധിത നികുതി നിയമത്തില്‍ സാധനങ്ങള്‍ക്ക് നികുതി

ശ്രീ. .പി. അബ്ദുളളക്കുട്ടി

,, വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തിലെ മൂല്യവര്‍ധിത നികുതി നിയമത്തില്‍ സാധനങ്ങള്‍ക്ക് നികുതി ചുമത്തുന്നതിന്റെ അടിസ്ഥാനമെന്താണ്;

(ബി) സെയില്‍സ് ടേണ്‍ ഓവര്‍ അടിസ്ഥാനമാക്കാതെ ഏതെങ്കിലും സാധനങ്ങള്‍ക്ക് നികുതി ചുമത്താറുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം സാധനങ്ങള്‍ക്കാണെന്ന് വ്യക്തമാക്കാമോ;

(സി) സെയില്‍സ് ടേണോവറിന്റെ അടിസ്ഥാനത്തിലല്ലാതെ പ്ളാന്റില്‍ സ്ഥാപിച്ചിരിക്കുന്ന മെഷീനറിയുടെ ഉല്‍പാദന ക്ഷമതയനുസരിച്ച് ഫീസടച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് വില്‍പന നികുതി നിരക്ക് നിജപ്പെടുത്തിയിട്ടും പ്രസ്തുത സാധനങ്ങള്‍ക്ക് ഉല്‍പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ ഫീസ് സ്വീകരിക്കുകയും ഉപഭോക്താക്കളില്‍ നിന്നും നിഷ്ക്കര്‍ഷിച്ച നികുതി ഈടാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഇപ്രകാരം പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ കൂട്ടുന്നുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത പോരായ്മകള്‍ കണ്ടെത്തി അടിയന്തിര പരിഹാര നടപടി സ്വീകരിക്കുമോ?

 
308

തീരദേശ റോഡുകള്‍


ശ്രീ. സി.കെ. നാണു

,, മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി. ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() തീരദേശ റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തീരദേശ റോഡുകളുടെ നിര്‍മ്മാണത്തിനുവേണ്ടി എന്തു തുക അനുവദിച്ചിട്ടുണ്ട്;

(സി) തീരദേശത്തല്ലാത്ത ഏതെല്ലാം റോഡുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

309

പൊതുവിതരണ ശൃംഖലകളെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കല്‍

ശ്രീ. എം.പി. വിന്‍സെന്റ്

,, വര്‍ക്കല കഹാര്‍

,, പി.. മാധവന്‍

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() പൊതുവിതരണ ശൃംഖലകളെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) പൊതുവിതരണ ശൃംഖലകളെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടി എടുത്തുവോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി കേന്ദ്ര സഹായം ലഭ്യമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഭക്ഷ്യധാന്യ സംഭരണ ശേഷി കൂടുതല്‍ വിപുലമാക്കുവാനും വിതരണ രംഗത്ത് ബയോമെട്രിക് രീതി കൊണ്ടുവരാനും ശ്രമിക്കുമോ ?

 
310

പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

ശ്രീ. പാലോട് രവി

,, കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെയുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു പ്രത്യേക കോടതി വേണമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ;

(ബി) എങ്കില്‍ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നതിനുളള സാഹചര്യം എന്തായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;

(സി) എങ്കില്‍ ഈ ആവശ്യത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

 
311

അരി കയറ്റുമതിമൂലമുണ്ടായ വിലവര്‍ദ്ധന

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. കെ. ജയചന്ദ്രന്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കമ്പോളത്തില്‍ അരിവില ഗണ്യമായി വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേന്ദ്രസര്‍ക്കാര്‍ അരികയറ്റുമതിക്ക് അനുമതി നല്‍കിയത് അരിവില പെട്ടെന്ന് വര്‍ദ്ധിക്കുന്നതിന് കാരണമായി എന്ന ആക്ഷേപം ശ്രദധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത നടപടിമൂലം അരിവില വര്‍ദ്ധിക്കാനിടയായതിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി) വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുളള പുതിയ നടപടി എന്താണ്?

 
312

അരിവില നിയന്ത്രണം

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്ര സര്‍ക്കാര്‍ അരി കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്കിയതുമൂലം പൊതു കമ്പോളത്തില്‍ അരിവില വര്‍ദ്ധിച്ചുവരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് നേരിടുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; വിശദമാക്കുമോ;

(ബി) അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പൊതു കമ്പോളത്തില്‍ പ്രതിദിനം എത്ര ടണ്‍ അരിയാണ് എത്തിക്കൊണ്ടിരിക്കുന്നത്; ഇപ്പോള്‍ ഇത് കുറഞ്ഞിട്ടുണ്ടോ; എങ്കില്‍ എത്രയായി കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് അരി പൂഴ്ത്തിവയ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പൂഴ്ത്തിവയ്പ് തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

 
313

മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ധനസഹായം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, പി. കെ. ഗുരുദാസന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ നടപടികള്‍ മത്സ്യഫെഡിനെ തകര്‍ക്കാനിടയാക്കിയതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പരിശോധിക്കുകയുണ്ടായോ ;

(ബി) മത്സ്യബന്ധനാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്‍.സി.ഡി.സി സഹായം തേടിക്കൊണ്ടുള്ള മത്സ്യഫെഡിന്റെ പദ്ധതി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ; പദ്ധതിക്ക് എന്‍.സി.ഡി.സി യുടെയും സര്‍ക്കാരിന്റെയും അനുമതിയായിട്ടുണ്ടോ ;

(സി) മത്സ്യഫെഡ് സ്വയംതൊഴില്‍ വായ്പാ പദ്ധതിയ്ക്ക് ഗ്യാരന്റി നല്‍കിയിട്ടുണ്ടോ ?

 
314

ശിക്ഷ കഴിഞ്ഞ തടവുകാരുടെ മോചനം


ശ്രീ. സി. മോയിന്‍കുട്ടി

,, എം.പി അബ്ദുസ്സമദ് സമദാനി

,, എന്‍. ഷംസുദ്ദീന്‍

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() തടവുകാര്‍ക്ക് ശിക്ഷ കഴിഞ്ഞ് മോചിതരാകാന്‍ പൂര്‍ത്തിയാക്കേണ്ട കാലാവധി സംബന്ധിച്ച് പൊതുനയം രൂപീകരിക്കുന്ന നടപടികള്‍ ഏതു ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ എന്തെങ്കിലും പൊതുനയമോ, മാനദണ്ഡമോ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അതെന്താണെന്ന് വ്യക്തമാക്കുമോ;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമാനുസൃത ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാത്ത തടവുകാരെ മോചിപ്പിക്കുകയുണ്ടായോ; എങ്കില്‍ എത്രപേരെ മോചിപ്പിച്ചു എന്ന് വെളിപ്പെടുത്തുമോ;

(ഡി) ഇവരെ മോചിപ്പിച്ച മാനദണ്ഡപ്രകാരം മോചനം ലഭിക്കേണ്ട മറ്റു തടവുകാരുടെ കാര്യം പരിഗണിക്കപ്പെട്ടില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവരുടെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്ത മാക്കുമോ ?

 
315

ശമ്പള പുനര്‍ നിര്‍ണ്ണയം-അപാകത

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും മന്ത്രി സദയം മറുപടി നല്‍കുമോ:


() 9-ാം ശമ്പളക്കമ്മീഷന്‍ സമാനയോഗ്യതയും സമാനസ്കെയിലും ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് വ്യത്യസ്ത തരത്തില്‍ ശമ്പളം പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏതെല്ലാം വിഭാഗം ജീവനക്കാര്‍ക്കാണ് ഇത്തരത്തില്‍ വ്യത്യസ്ത ശമ്പള സ്കെയിലുകള്‍ നല്‍കി ശമ്പളം പരിഷ്ക്കരിച്ചതെന്ന് വ്യക്തമാക്കാമോ;

(സി) തുല്യയോഗ്യതയും തുല്യശമ്പളസ്കെയിലും വര്‍ഷങ്ങളായി നിലനിന്നിരുന്ന ജീവനക്കാര്‍ക്ക് ശമ്പളപരിഷ്ക്കരണത്തിലൂടെ ഉണ്ടായിട്ടുളള അപാകത പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തുല്യയോഗ്യതയുളള ജീവനക്കാര്‍ക്ക് വ്യത്യസ്ത സ്കെയിലുകള്‍ നല്‍കി ശമ്പളം പരിഷ്ക്കരിച്ചതെന്ന് വിശദമാക്കാമോ;

() സമാനയോഗ്യതയും സമാനസ്കെയിലും ഉണ്ടായിരുന്നവര്‍ക്ക് 9-ാം ശമ്പളക്കമ്മീഷന്‍ വ്യത്യസ്ത സ്കെയിലുകള്‍ നല്‍കിയിരുന്നതില്‍, ഏതെങ്കിലും വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം പിന്നീട് ഏകീകരിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് നല്‍കാമോ?

316

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കാന്‍പ്രത്യേക സംവിധാനം

ശ്രീമതി കെ. എസ്. സലീഖ

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. റ്റി. വി. രാജേഷ്

,, രാജു എബ്രഹാം


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:


() അഴിമതി സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം സംബന്ധിച്ച് വിശദമാക്കാമോ;

(സി) പ്രസ്തുത സംവിധാനം മുമ്പാകെ അഴിമതികള്‍ സംബന്ധിച്ച് ഇതിനകം ലഭിച്ച പരാതികളെത്ര;

(ഡി) ഏതെല്ലാം തലങ്ങളിലുള്ള അഴിമതികളെ സംബന്ധിച്ച പരാതികളാണിവിടെ പ്രതീക്ഷിക്കുന്നത്;

() പ്രസ്തുത സംവിധാനത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അഴിമതി നടത്തിയ എത്ര പേര്‍ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ?

 
317

-സ്റാമ്പിംഗ് സംവിധാനം

ശ്രീ. ലൂഡി ലൂയിസ്

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() -സ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതുമൂലം സ്റാമ്പ് വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിനെക്കുറിച്ച് അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

() ഇതു നടപ്പിലാക്കുമ്പോള്‍ വിവിധ വകുപ്പുകളുമായി കൂടിയാലോചിക്കുവാന്‍ തയ്യാറാകുമോ ?

 
318

വിസില്‍ ബ്ളോവര്‍ പ്രൊട്ടക്ഷന്‍ പോളിസി

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() വിസില്‍ ബ്ളോവര്‍ പ്രൊട്ടക്ഷന്‍ പോളിസിയുടെ നടത്തിപ്പിനായി സമിതി രൂപീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്രപേരാണ് സമിതി അംഗങ്ങള്‍; ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

 
319

പാചക വാതക ദൌര്‍ലഭ്യം പരിഹരിക്കാന്‍ നടപടി

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പാചകവാതക ലഭ്യതയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി. സിലിണ്ടറുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇതു തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ഡി) പാചകവാതക ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

 
320

ഗുണനിലവാരം ഉയര്‍ത്താന്‍ പോലീസില്‍ സ്പെഷ്യലൈസേഷന്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, . പി. ജയരാജന്‍

,, എം. ചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() കേസന്വേഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ പോലീസില്‍ സ്പെഷ്യലൈസേഷന്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; മുന്‍ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണത്തിനനുസൃതമായ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) രാവിലെ കുറ്റാന്വേഷണവും ഉച്ചയ്ക്ക്ശേഷം ക്രമസമാധാനവും വൈകിട്ട് സുരക്ഷയും നോക്കേണ്ട അവസ്ഥയാണ് കേരള പോലീസിനെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) നിയമപരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും കുറ്റാന്വേഷണ പരിശീലനം നല്‍കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

 

321

കള്ള് ചെത്ത് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം

ശ്രീ. കെ. രാജു

,, വി.എസ്. സുനില്‍ കുമാര്‍

,, . ചന്ദ്രശേഖരന്‍

,, പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കള്ള് ചെത്ത് വ്യവസായം പരിഷ്ക്കരിക്കുന്നതിനും ആധുനികവല്‍ക്കരണത്തിനുമായി ഏതെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ബി) ഈ വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി പുതിയ പദ്ധതികളുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി) തൊഴിലാളികളുടെ സഹായത്തോടുകൂടി ശുദ്ധമായ കളള് വില്പന ഉറപ്പാക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വെളിപ്പെടുത്തുമോ;

(ഡി) കളളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതി നടപ്പിലാക്കുമോ; എങ്കില്‍ അതിനുളള എന്തെല്ലാം പദ്ധതികളുണ്ടെന്ന് വിശദമാക്കുമോ ?

322

ലഹരി വിരുദ്ധ ക്ളബുകള്‍ക്ക് മാര്‍ഗ്ഗരേഖ

ശ്രീ. വര്‍ക്കല കഹാര്‍

,, വി.ഡി. സതീശന്‍

,, റ്റി.എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധ ക്ളബുകള്‍ക്ക് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആരാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കിയതെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത കമ്മിറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ: എങ്കില്‍ എന്നാണ് എന്നറിയിക്കാമോ;

(സി) മാര്‍ഗ്ഗരേഖയിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തുമോ ?

 
323

മാവോയ്സ്റ് തീവ്രവാദം

ശ്രീ. ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മാവോയ്സ്റ് തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയതു തടയാന്‍ എന്തെല്ലാം കര്‍ശന നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ആദിവാസി മേഖലകളില്‍ നടക്കുന്ന ചൂഷണം മുതലെടുത്താണ് തീവ്രവാദി സംഘടനകള്‍ ചുവടുറപ്പിച്ചിട്ടുള്ളതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഈ ചൂഷണം തടയാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് പോലീസ് അധികാരികള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

 
324

ആന്റി പൈറസി സെല്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, എം. . വാഹീദ്

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് സി..ഡി. വിഭാഗത്തില്‍ ആന്റി പൈറസി സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി) ആയതിന്റെ പ്രവര്‍ത്തന രീതി എങ്ങനെയാണെന്ന് വ്യക്തമാക്കുമോ ?

 
325

സൈബര്‍ കുറ്റവാളികള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

,, ജി. സുധാകരന്‍

,, എം. ഹംസ

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സൈബര്‍ കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

(ബി) പൊതുവില്‍ ഏതെല്ലാം രീതികളിലുള്ള സൈബര്‍ കുറ്റങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി) കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ ?

326

കോക്കകോള വിക്ടിംസ് റിലീഫ് ആന്റ് കോമ്പന്‍സേഷന്‍ ക്ളയിംസ് സ്പെഷ്യല്‍ ട്രിബ്യൂണല്‍ ബില്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, . കെ. ബാലന്‍

,, കെ. വി. വിജയദാസ്

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കോക്കകോള കമ്പനിയില്‍ നിന്നും ദുരിതത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി കേരള നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്ളാച്ചിമട - കോക്കകോള വിക്ടിംസ് റിലീഫ് ആന്റ് കോമ്പന്‍സേഷന്‍ ക്ളയിംസ് സ്പെഷ്യല്‍ ട്രിബ്യൂണല്‍ ബില്ലിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ ;

(ബി) ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം ആരായുകയുണ്ടായോ ;

(സി) ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ ;

(ഡി) ഈ നിലപാട് കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ടോ ; ബാദ്ധ്യതകളില്‍ നിന്നും രക്ഷപ്പെടാന്‍ കോക്കകൊള കമ്പനി കേന്ദ്രത്തില്‍ ശ്രമം നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

 
327

കലവറകളില്‍ നിന്ന് ന്യായവിലയ്ക്ക് മണല്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

'' ചിറ്റയം ഗോപകുമാര്‍

'' കെ. അജിത്

'' . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ന്യായവിലയ്ക്ക് മണല്‍ എത്ര കലവറകളിലൂടെയാണ് നല്കിയിരുന്നത് ; അവ ഏതെല്ലാം ;

(ബി) ന്യായവിലയ്ക്കുള്ള മണലിനായി എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത കലവറകളില്‍ നിന്ന് അവസാനമായി മണല്‍വിതരണം നടത്തിയതെന്നാണ് ;

(ഡി) കലവറകളില്‍ നിന്നും നല്‍കുന്ന മണലിന് എത്ര തുക വീതം ഈടാക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ;

() സംസ്ഥാനത്തെ കലവറകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

 
328

സാമ്പത്തിക രംഗത്ത് പരിഷ്കാരം

ശ്രീ. കെ. എം. ഷാജി

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, എന്‍.എ നെല്ലിക്കുന്ന്

,, കെ. മുഹമ്മദുണ്ണി ഹാജി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രത്തിലെ സ്ഥിതിവിവരകണക്കുകളില്‍ പിശകുണ്ടെന്ന മുന്‍ധനകാര്യമന്ത്രിയുടെ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാടെന്താണെന്ന് വിശദമാക്കുമോ;

(സി) ധവളപത്രത്തില്‍ ചൂണ്ടിക്കാണിച്ച മോശം സാമ്പത്തികാവസ്ഥയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍, എന്തൊക്കെ പരിഷ്ക്കരണങ്ങളാണ് സാമ്പത്തികരംഗത്ത് അനിവാര്യമായിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) അനാവശ്യ ഭരണചെലവുകളും അധികചെലവുകളും കണ്ടെത്തി നിയന്ത്രിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

 
329

പോലീസ് ആസ്ഥാനത്ത് ഫാസ്റ് ട്രാക്ക് സംവിധാനം

ശ്രീ. വി. ചെന്താമരാക്ഷന്‍

,, ബാബു എം. പാലിശ്ശേരി

,, സി. കൃഷ്ണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍, പോലീസ് ആസ്ഥാനത്ത് ഫാസ്റ് ട്രാക്ക് സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ;

(ബി) എന്തെല്ലാം തരത്തിലുള്ള കുറ്റങ്ങള്‍ സംബന്ധിച്ചുള്ള പരാതികളാണ് ഫാസ്റ് ട്രാക്ക് മുന്‍പാകെ സമര്‍പ്പിക്കാവുന്നതെന്ന് വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) ഫാസ്റ് ട്രാക്കില്‍ ഇതിനകം എത്ര പരാതികള്‍ ലഭിച്ചു; എത്ര പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; പരാതികള്‍ സ്വീകരിക്കുമ്പോള്‍ രസീത് നല്‍കാറുണ്ടോ?

 
330

കടല്‍മത്സ്യസമ്പത്തിന്റെ ലഭ്യത


ശ്രീ. അന്‍വര്‍ സാദത്ത്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() കടല്‍ മത്സ്യസമ്പത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ഗവണ്‍മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി)സംസ്ഥാനത്തെ ഹാച്ചറിയില്‍ ഉല്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ കടലില്‍ നിക്ഷേപിച്ച് മത്സ്യസമ്പത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ നടപടി എടുക്കുമോ;

(സി)അതിവേഗം വളരുന്നതും കമ്പോളങ്ങളില്‍ ഏറെ ആവശ്യക്കാരുള്ളതുമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുമോ?

   
   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.