STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

331

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം

ശ്രീ. പി. . മാധവന്‍

,, ജോസഫ് വാഴക്കന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെങ്കിലും സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ;

(ബി) ഇതു സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ തയ്യാറാകുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതിയെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

 
332

അധികാര വികേന്ദ്രീകരണം സുസ്ഥിരമാക്കല്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. എം. എ ബേബി

,, വി. ചെന്താമരാക്ഷന്‍

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പുരോഗമനപരമായ അധികാര വികേന്ദ്രീകരണം സുസ്ഥിരമായി നടപ്പിലാക്കിയതിനുളള കേന്ദ്ര സര്‍ക്കാരിന്റെ 2010-11 ലെ അവാര്‍ഡ് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ;

(ബി) എത്രകോടി രൂപയായിരുന്നു അവാര്‍ഡ്;

(സി) ഈ ദിശയിലുളള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; തന്നാണ്ടില്‍ വിഭാവനം ചെയ്തിരിക്കുന്ന അധികാര വികേന്ദ്രീകരണ പരിപാടികള്‍ ഈ ദിശയിലുളളതാണോ; വിശദമാക്കാമോ?

 
333

അധികാര വികേന്ദ്രീകരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. എ വാഹീദ്

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അധികാര വികേന്ദ്രീകരണം ഫലപ്രദമാക്കുന്നതിന് ജാഗ്രതാ സമിതികളെയും ബാലസഭകളെയും എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കുവാനാണുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

(ബി) ഇതിനായി എന്തെല്ലാം കര്‍മ്മപദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി) കിലയുടെ പ്രവര്‍ത്തനങ്ങള്‍ ഈ ഉദ്ദേശത്തിനായി ഉപയോഗപ്പെടുത്തുമോ?

 
334

കായിക വിദ്യാഭ്യാസം

ശ്രീ. എം. ഹംസ

,, കെ. രാധാകൃഷ്ണന്‍

'' ബി. സത്യന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കായിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ നടപടികള്‍ തുടരുന്നുണ്ടോ ;

(ബി) ഒളിമ്പ്യന്‍ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടങ്ങളിലാണ് ; വിശദമാക്കുമോ ; ഇതില്‍ സര്‍ക്കാര്‍ അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരുന്നു ?

 
335

പ്രകൃതിദത്ത ധാതു ഗവേഷണ ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. എം.പി. വിന്‍സെന്റ്

,, പാലോട് രവി

'' ഷാഫി പറമ്പില്‍

'' ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ധാതുനിക്ഷേപങ്ങള്‍ മുല്യവര്‍ദ്ധനയിലൂടെ കൂടുതല്‍ പ്രയോജപ്പെടുത്തുവാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഈ പദ്ധതി നടപ്പാക്കുന്നതിനായി പ്രകൃതിദത്ത ധാതു ഗവേഷണ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ നടപടി എടുക്കുമോ;

(സി ഈ പദ്ധതി പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി മാത്രം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

 
336

കുടുംബശ്രീ മിഷന്റെ ഭവനശ്രീ പദ്ധതി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീമതി. കെ.കെ. ലതിക

,, കെ.എസ്. സലീഖ

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുടുംബശ്രീമിഷന്റെ ഭവനശ്രീപദ്ധതിപ്രകാരം സഹകരണ ബാങ്കുകളില്‍ നിന്നും അനുവദിച്ച വായ്പയുടെ തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ;

(ബി) സഹകരണ ബാങ്കുകളില്‍ നിന്ന് എന്തുതുക ഭവനശ്രീ പദ്ധതി പ്രകാരം എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) ഭവനശ്രീ പ്രകാരം ദേശസാല്‍കൃതബാങ്കുകള്‍ വഴി നല്‍കിയ വായ്പാ തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ?

 
337

ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി


ശ്രീ. ഷാഫി പറമ്പില്‍

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

) ) സംസ്ഥാനത്ത് ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്ഥാപിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) ഇതിനോട് കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനം എന്തായിരുന്നു ;

(സി) എവിടെയാണ് ഇതു സ്ഥാപിക്കാനുദ്ദേശിക്കുന്നത് ;

(ഡി) ഇതിനുള്ള നടപടി എന്ന് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

 
338

സാമൂഹ്യക്ഷേമ വകുപ്പിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍

ശ്രീ. മാത്യു റ്റി. തോമസ്

,, സി. കെ. നാണു

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ ജനോപകാരപ്രദമായ പദ്ധതികളേതെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ഈ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങളും വെളിപ്പെടുത്തുമോ;

(സി) ഇത് സംബന്ധിച്ച് കാലാകാലങ്ങളില്‍ ഇറക്കിയിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ഡി) ഈ പദ്ധതികളെകുറിച്ച് മതിയായ പ്രചാരണം നല്കാത്തതിനാല്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ ഫലം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനും അര്‍ഹരായ വ്യക്തികള്‍ക്ക് ഈ പദ്ധതികളുടെ ഫലം ലഭ്യമാക്കുന്നതിനുംവേണ്ട നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(എഫ്) ഇല്ലെങ്കില്‍ ഈ പദ്ധതികളെകുറിച്ചുള്ള വിശദാംശങ്ങള്‍ സാധാരണക്കാരിലേയ്ക്ക് എത്തുന്നരീതിയിലും മനസ്സിലാകുന്ന രീതിയിലും പ്രചാരണങ്ങള്‍ നടത്തുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമോ; സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

 
339

റെയില്‍പാത ഇരട്ടിപ്പിക്കുന്നതിന് ഭൂമി

ശ്രീ. സി.കെ. സദാശിവന്‍

,, കോടിയേരി ബാലകൃഷ്ണന്‍

'' കെ. സുരേഷ് കുറുപ്പ്

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് റെയില്‍വേയ്ക്ക് നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി, ഏതെല്ലാം റെയില്‍വേ പാതകളുമായി ബന്ധപ്പെട്ടതാണ് ; പൂര്‍ണ്ണമായി ഭൂമി ഏറ്റെടുത്തത് ഏതെല്ലാം റയില്‍വേ പാതകളുടെ കാര്യത്തിലാണ് ;

(ബി) പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയത് എപ്പോഴാണ് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

 
340

കൈത്തറി വ്യവസായം

ശ്രീ. കെ. കെ. നാരായണന്‍

,, ആര്‍. സെല്‍വരാജ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നൂലിനും അസംസ്കൃത വസ്തുക്കള്‍ക്കും വില വര്‍ദ്ധിച്ചതോടെ കൈത്തറി നെയ്ത്ത് വ്യവസായം തകര്‍ച്ചയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കൈത്തറി വ്യവസായത്തെ രക്ഷിക്കുന്നതിന് പുതിയ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ?

 
341

കുടുംബശ്രീയിലെ നോമിനേഷന്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നിലവിലുള്ള കുടുംബശ്രീ സി. ഡി. എസ്. ഭരണ സമിതി എന്നാണ് നിലവില്‍ വന്നത്;

(ബി) എപ്രകാരമാണ് സി. ഡി. എസ്. കമ്മിറ്റി രൂപീകരിച്ചത്;

(സി) തെരഞ്ഞെടുപ്പിന് പകരം സി. ഡി. എസ്സുകളിലും എ. ഡി. എസ്സുകളിലും നോമിനേഷനിലൂടെ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനമുണ്ടോ; വിശദമാക്കുമോ;

(ഡി) ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന കുടുംബശ്രീയില്‍ തുടര്‍ന്നും അപ്രകാരം തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;

() സി. ഡി. എസ്സുകളിലേയ്ക്കുള്ള നോമിനേഷന്‍ വ്യവസ്ഥ ഒഴിവാക്കുമോ എന്ന് അറിയിക്കുമോ?

 
342

ആശാഭവനുകളുടെ പ്രവര്‍ത്തനം

ശ്രീമതി. കെ.കെ. ലതിക

'' കെ.എസ്. സലീഖ

ശ്രീ. ബാബു എം. പാലിശ്ശേരി

'' ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ആശാഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ആശാഭവനുകളിലെ അന്തേവാസികളുടെ പുനരധിവാസത്തിനുള്ള എന്തെങ്കിലും പാക്കേജ് നിലവിലുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ;

(സി) അന്തേവാസികളുടെ ചികിത്സ-ഭക്ഷണ-താമസ സൌകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനും, സാമൂഹ്യ ജീവിതവുമായി അവരെ ഇണക്കിയെടുക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

 
343

ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ശശി

,, മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈദ്യുതി ബോര്‍ഡിന്റെ വാര്‍ത്താവിനിമയ ശൃംഖലയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത ശൃംഖലയുടെ നിര്‍മ്മാണച്ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ശൃംഖലയുടെ നിര്‍മ്മാണത്തിന് എത്ര തുക നീക്കിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

 
344

ടെക്നോ ലോഡ്ജുകളും പാര്‍ക്കുകളും

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

'' വി.റ്റി. ബല്‍റാം

'' .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ടെക്നോ ലോഡ്ജുകളും പാര്‍ക്കുകളും വിജയകരമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി) നിലവിലുള്ള ടെക്നോ ലോഡ്ജുകളും പാര്‍ക്കുകളുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇവയുടെ പ്രവര്‍ത്തനം വിജയപ്രദമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

 
345

വൈദ്യുതി അപകടങ്ങള്‍

ശ്രീ. പാലോട് രവി

,, പി. . മാധവന്‍

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈദ്യുതി അപകടങ്ങള്‍ തടയുന്നതിന് നിലവിലുള്ള വൈദ്യുതി ലൈനുകളിലും പോസ്റുകളിലും എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) നിലവിലുള്ള അലുമിനിയം ലൈന്‍ പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ സ്റീല്‍ ചേര്‍ത്ത കമ്പി ഉപയോഗിച്ച് ലൈന്‍ മാറ്റുന്ന കാര്യം പരിശോധിക്കുമോ;

(സി) എല്‍. ടി. ലൈനുകളില്‍ അഞ്ചുിലധികം പോസ്റുകള്‍ ആകുമ്പോള്‍ എര്‍ത്ത് ഇല്ലാത്തതുകാരണം അപകടമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഇത് പരിഹരിക്കുന്നതിന് എര്‍ത്തിംഗ് സംവിധാനം ഫലപ്രദമാക്കാന്‍ നടപടി സ്വീകരിക്കുമോ?

 
346

പരിഷ്കരിച്ച ഊര്‍ജ്ജിത ഊര്‍ജ്ജ വികസന പരിഷ്ക്കരണ പദ്ധതി

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

,, പി.ബി.അബ്ദുള്‍ റസാക്

,, പി.കെ.ബഷീര്‍

,, കെ.എം.ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പരിഷ്ക്കരിച്ച ഊര്‍ജ്ജിത ഊര്‍ജ്ജ വികസന പരിഷ്ക്കരണ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിശദവിവരം നല്കാമോ ;

(ബി) ഈ പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ;

(സി) ഊര്‍ജ്ജനഷ്ടത്തോത് കുറയ്ക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ; വിശദവിവരം നല്കാമോ ;

(ഡി) ഈ പദ്ധതിയുടെ ഫണ്ടിംഗ് സംബന്ധിച്ച വിശദവിവരം നല്കാമോ ;

() പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെടുത്താനിടയായ സാഹചര്യം വിശദമാക്കാമോ ; അത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതിന്റെ വിശദവിവരം നല്കാമോ ;

(എഫ്) സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഗണിച്ച് പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിയ്ക്കുമോ ?

 
347

വിധവാ പുനര്‍വിവാഹത്തിന് ധനസഹായം

ശ്രീ. കെ. അജിത്

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് 50 വയസ്സില്‍ താഴെയുളള എത്ര വിധവകള്‍ ഉണ്ടെന്ന് സാമൂഹ്യക്ഷേമ വകുപ്പ് കണക്കാക്കിയിട്ടുണ്ടോ;

(ബി) വിധവകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്കിവരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വിധവകളുടെ പുനര്‍ വിവാഹത്തിനുളള ധനസഹായത്തിനായി എത്ര പേര്‍ അപേക്ഷ നല്‍കി എന്നും എത്ര പേര്‍ക്ക് ധനസഹായം നല്‍കി എന്നും വ്യക്തമാക്കാമോ;

(ഡി) ബി.പി.എല്‍ കുടുംബങ്ങളിലെ വിധവകളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

 
348

നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി

ശ്രീ. റ്റി.വി. രാജേഷ്

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്)യുടെ സെന്റര്‍ കണ്ണൂരില്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; നിഫ്റ്റിനുള്ള നബാര്‍ഡ് സഹായം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ:

(സി) നിഫ്റ്റ് സെന്ററിന്റെ പണി നിശ്ചിതസമയ പരിധിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമോ; ഇതിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്ന് പറയുമോ ?

 
349

അവിവാഹിതരായ അമ്മമാര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം.പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അവിവാഹിതരായ അമ്മമാര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് പഠനങ്ങളെന്തെങ്കിലും നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവര്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന അപമാനവും, അവഗണനയും ശിശുഹത്യകളിലേയ്ക്കും അമ്മമാരുടെ ആത്മഹത്യയിലേയ്ക്കും നയിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിനു പരിഹാരമായി എന്തൊക്കെ നടപടികളാണ് ഇവര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ പ്രശ്നം സമഗ്രമായി പഠിക്കുന്നതിനും, ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും അത്തരം അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

 
350

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുളള ധനസഹായം

ശ്രീ. പി.കെ. ബഷീര്‍

,, കെ.എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി.ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വനം വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതികള്‍ വിശദമാക്കാമോ;

(ബി) ഫോറസ്റ് റിസര്‍ച്ച് വിഭാഗത്തിനു പുറമെ ഏതെല്ലാം ഏജന്‍സികളുമായാണ് ഇതിന് ബന്ധമുളളത്;

(സി) 2000-2011 കാലഘട്ടത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെല്ലാം ഏജന്‍സികള്‍ക്ക് പണം അനുവദിച്ചിട്ടുണ്ട്; അതിന്റെ വിശദാംശം നല്‍കാമോ;

(ഡി) ഈ കാലയളവില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിക്ക് എന്തു തുക അനുവദിച്ചിട്ടുണ്ട്; ഏതൊക്കെ ഗവേഷണ പരിപാടികള്‍ക്ക്; വിശദവിവരം വെളിപ്പെടുത്തുമോ;

() പ്രസ്തുത തുക എങ്ങിനെ വിനിയോഗിച്ചു എന്നതു സംബന്ധിച്ചും, നടത്തിയ ഗവേഷണ ഫലങ്ങളെ സംബന്ധിച്ചും എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ;

(എഫ്) വ്യക്തമായ റിപ്പോര്‍ട്ടുകളോ, ഗവേഷണ പ്രബന്ധങ്ങളോ ലഭിക്കാതെയാണ്, ഒന്നിലേറെ വിഷയങ്ങളില്‍, ഈ കാലയളവില്‍ പണം അനുവദിച്ചു നല്‍കിയതെങ്കില്‍ അതിനുത്തരവാദികളായവരുടെ പേരില്‍ അന്വേഷണ നടപടികള്‍ സ്വീകരിക്കുമോ ?

 
351

വനവിഭവ ശേഖരണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. . ജയചന്ദ്രന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ വനപ്രദേശത്തു നിന്നും വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവകാശം ആര്‍ക്കാണ്;

(ബി) ഈ അവകാശം സംബന്ധിച്ച് തുടര്‍ന്നുപോരുന്ന നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) ഈ രംഗത്ത് പ്രവര്‍ത്തിച്ചുവന്ന ട്രൈബല്‍ സൊസൈറ്റികള്‍ എത്രയാണ്; ഈ വര്‍ഷം അവയ്ക്ക് ലൈസന്‍സുകള്‍ പുതുക്കി നല്‍കിയിട്ടുണ്ടോ;

(ഡി) ട്രൈബല്‍ സൊസൈറ്റികള്‍ക്കല്ലാതെ മറ്റാര്‍ക്കെല്ലാമാണ് ഇപ്പോള്‍ പ്രസ്തുത അവകാശം നല്‍കിയിരിക്കുന്നത്?

 
352

വ്യവസായ മേഖലയില്‍ പ്രവാസികളുടെ പങ്ക്

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വ്യവസായ മേഖലയില്‍ പ്രവാസികളുടെ പങ്ക് ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് ;

(ബി) ഇതിനായി ഒരു പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്ക്കരിക്കുവാന്‍ തയ്യാറാകുമോ ;

(സി) സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യ, വ്യവസായം, തുടങ്ങിയ മേഖലകളില്‍ വിദേശ പൌരന്മാരുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ മേല്‍പ്പറഞ്ഞ മേഖലകളില്‍ പ്രവാസികളുടെ നിക്ഷേപം ഉപയോഗപ്പെടുത്താന്‍ നടപടികള്‍ എടുക്കുമോ ?

353

'നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 'നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ഇതിന്റെ പ്രവര്‍ത്തന രീതി വ്യക്തമാക്കുമോ;

(സി) ഇത് എവിടെയെല്ലാമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്;

(ഡി) ഈ പദ്ധതി വഴി എത്ര യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

() ഇതിന് കേന്ദ്ര സഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

 
354

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, പി. കെ. ഗുരുദാസന്‍

,, എം. ചന്ദ്രന്‍

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ വേണ്ടത്ര മുന്‍ഗണന നല്‍കിവരുന്നുണ്ടോ ; ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ ; ശരാശരി എത്ര ശതമാനം ഫണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ ചെലവഴിച്ചുവരുന്നുണ്ട് ;

(ബി) പൊതുമാര്‍ക്കറ്റുകള്‍, കാനകള്‍, ആറുകള്‍, നീര്‍ച്ചാലുകള്‍ ഇവയൊക്കെ മലിനപ്പെട്ട് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ശുചീകരണ രംഗത്ത് പഞ്ചായത്തുകള്‍ പൊതുവില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ;

(ഡി) ഈ കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

 
355

പ്രകൃതിവാതക പൈപ്പ് ലൈന്‍

ശ്രീ. ലൂഡി ലൂയിസ്

,, വ ി.ഡി. സതീശന്‍

,, സി.പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉപഭോക്താക്കള്‍ക്ക് പ്രകൃതിവാതകം പൈപ്പ്ലൈന്‍വഴി എത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായിട്ടുണ്ടോ;

(ബി) കെ.എസ്..ഡി.സി. ആരുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി) ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചിട്ടുണ്ടോ;

(ഡി) ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

() ഈ പദ്ധതി എപ്രകാരം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്?

356

സേഫ്റ്റി ഓഫീസര്‍മാരുടെ ഉത്തരവാദിത്വം

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, .കെ. വിജയന്‍

,, കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈദ്യുതി ബോര്‍ഡിന്റെ കീഴിലുളള വിവിധ ഓഫീസുകളില്‍ സേഫ്റ്റി ഓഫീസര്‍മാരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന് ആര്‍ക്കെങ്കിലും ചുമതല നലകിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആര്‍ക്കെല്ലാം;

(ബി) സേഫ്റ്റി ഓഫീസര്‍മാരുടെ ചുമതലകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനതല അപകട നിവാരണ സമിതിയും ജില്ലാതല സമിതികളും പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സമിതികളുടെ ചുമതലകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ?

 
357

'വയോമിത്രം' പദ്ധതി

ശ്രീ. എന്‍.എ നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വയോജനങ്ങള്‍ക്കു ആരോഗ്യപരിരക്ഷ നല്‍കുന്നതിനും ജീവിതം സുഗമമാക്കുന്നതിനുമായി ആവിഷ്ക്കരിച്ച 'വയോമിത്രം' പദ്ധതി എപ്രകാരമാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനുവേണ്ടി പ്രത്യേകം ഡോക്ടര്‍മാരെയും സ്റാഫിനെയും നിയമിക്കുന്നുണ്ടോ;

(സി) എങ്കില്‍ എല്ലായിടങ്ങളിലും നിയമനം പൂര്‍ത്തിയായോ; നിയമനം ഇനിയും പൂര്‍ത്തിയാകാത്തയിടങ്ങളില്‍ എന്ത് തുടര്‍നടപടികളാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

 
358

മോണോ റെയില്‍ നടപടി

ശ്രീ. കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മോണോ റെയില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി) ഇതിന്റെ സാദ്ധ്യതാപഠനം നടത്തുവാന്‍ ആരെയാണ് ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

 
359

അനധികൃ ത ഖനനങ്ങള്‍ക്കെതിരെ നടപടി

ശ്രീ. സാജു പോള്‍

,, ജെയിംസ് മാത്യു

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പരിസ്ഥിതിയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ അനധികൃതമായി പാറഖനനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതിന്റെ നിയന്ത്രണത്തിനായി വകുപ്പുതലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) ഇതിനു ശേഷവും ഖനനം തുടരുന്നതായി അറിയാമോ ;

(ഡി) അനധികൃതമായി നടത്തുന്ന ഇത്തരം ഖനനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ ?

 
360

നഗരസഭകളിലെ അക്കൌണ്ടിംഗ് സിസ്റം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, സി. മമ്മൂട്ടി

,, സി. മോയിന്‍കുട്ടി

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരസഭകളില്‍ അക്കൌണ്ടിംഗിന് ഡബിള്‍ എന്‍ട്രി സിസ്റം നടപ്പാക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ ;

(ബി) ഇതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നോ ;

(സി) അതിന്റെ ഭാഗമായി ഐ.കെ.എം.മുഖേന നിയമനങ്ങള്‍ നടത്തിയിരുന്നോ ; എങ്കില്‍ എത്ര പേരെ അത്തരത്തില്‍ നിയമിച്ചു ;

(ഡി) ഈ നിയമനങ്ങള്‍ നടത്തിയത് ഏത് മാനദണ്ഡമനുസരിച്ചായിരുന്നു എന്ന് വ്യക്തമാക്കുമോ ;

() ഇവര്‍ക്ക് ഇപ്പോള്‍ നല്കിയിട്ടുള്ള ജോലിയെക്കുറിച്ചുള്ള വിശദവിവരം നല്കാമോ ?

   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.